Tuesday, August 19, 2008

ആഗോളവത്ക്കരണത്തിനെതിരെ സമരം ചെയ്യുമ്പോള്‍ ....:

ആഗോളവത്ക്കരണതിനെതിരായി നമ്മുടെ നാട്ടില്‍ എത്രയോ സമരങ്ങള്‍ നടന്നു. ഇപ്പോഴും ആഗോളവത്‌ക്കരണഠിനെതിരെ നമ്മുടെ നാട്ടില്‍സമരം നടക്കുന്നു.അഥവാ ഒരു പെഅയോജനവും ഇല്ലന്ന് അറിയാമെങ്കിലും നമ്മള്‍ ഇപ്പോഴും നമ്മള്‍ ആഗോളവത്‌ക്ക രണത്തെ എതിര്‍ത്തുകൊണ്ടിരിക്കുന്നു.സമരങ്ങള്‍ നടത്താന്‍ ഒരു കാരണമായി മാത്രം ആഗോളവത്ക്കരണം മാറിയിരിക്കുന്നു.ചുവന്ന അക്ഷരത്തിലുള്ള ഏത് സമരനോട്ടിസീലും സമരകാരണങ്ങളില്‍ ഒന്ന് ആഗോളവത്ക്കരണം. ആഗോളവത്ക്കരണം, സ്വകാരവത്‌ക്കരണം, മുതലാളിത്തം,സാമ്രാജ്യത്വം(?) ,അധിനിവേശംതുടങ്ങിയ പദങ്ങള്‍ നമ്മള്‍ സമരങ്ങളുമായി മാത്രം ബന്ധപ്പെട്ട് കേള്‍ക്കുന്നവയാണ്.എത്രയോ വര്‍ഷങ്ങളായി നമ്മള്‍ ആഗോളവത്ക്കരണത്തിനെതിരെ സമരം നടത്തി.കുറേ അധ്വാനദിനങ്ങള്‍ നഷ്ടപ്പെട്ടു എന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടായോ ?ഏതോ ഒരു വലിയ വിപത്തായിചിലര്‍ ആഗോളവത്ക്കരണത്തെ എടുത്തുപയോഗിച്ച് സമരജ്വാലകളിലേക്ക് ചിലരെ തള്ളിവിട്ടു എന്നല്ലാതെ ആഗോളവത്ക്കരണം എന്താണന്നോ,എങ്ങനെ അതിന്റെ ഗുണങ്ങള്‍ നമുക്ക് അനുകൂലമാക്കാം എന്നോ പറഞ്ഞുതന്നിട്ടുണ്ടോ ?

നമ്മുടെ നിരത്തുകളില്‍ക്കൂടി പറക്കൂന്ന പുത്തന്‍‌കാറുകളും,സന്ദര്‍ശകമുറിയില്‍ എത്തുന്ന ചാനലുകളും ,നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്കവസ്തുക്കളും ഒക്കെ ആഗോളവത്‌ ക്കരണഠിന്റെ ഭാഗമായി നമുക്ക് ലഭിച്ചതല്ലേ?ഇങ്ങനെ ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ലഭിച്ചവിദേശനിര്‍മ്മിതകാറുകളില്‍ സഞ്ചരിച്ചിട്ടാണ് ചിലര്‍ ആഗോളവത്‌ക്ക രണത്തിനെതിരെ സമരം നടത്താന്‍ ആഹ്വാനം ചെയ്യുന്നത്.(ആഗസ്റ്റ് 20ന്നടക്കുന്ന പണിമുടക്കിന്റെ പോസ്റ്റ്‌റുകളില്‍ ആഗോളവത്‌ക്കരണത്തിനെതിരെയുള്ള സമരമായി പണിമുടക്കിനെ പറയുന്നുണ്ട്.)

എന്താണ് ആഗോളവത്ക്കരണം?ലോകത്തെ ഒരൊറ്റവിപണിയായി കാണുക എന്നതാണ് അഗോളവത്ക്കരണഠില്‍ ചെയ്യുന്നത്.അതായത്ലോകം ഒരൊറ്റകുടക്കീഴില്‍.എല്ലാരാജ്യങ്ങളും ഒരൊറ്റ വിപണനസ്ഥലമായി മാറുന്നു.(Globalization “is the flow of technology, economy, knowledge, people, values, ideas…across the borders.“). WTO യില്‍ ഇന്ത്യ എന്ന് അംഗമായോ അന്നുമുതല്‍ നമ്മളും ആഗോളവത്ക്കരണത്തിന്റെ ഭാഗമായി എന്ന് പറയാം.രാജീവ്ഗാന്ധി,നരസിംഹറാവു തുടങ്ങിവച്ച സാ‍മ്പത്തികനയങ്ങള്‍ ഇന്ത്യയേയും ഒരു തുറന്നവിപണിയായി ലോകവിപണിയുടെ ഒരു ഭാഗമായി മാറ്റി.പിന്നീട് വന്ന ഒരു സര്‍ക്കാരും ഈ സാ‍മ്പത്തികനയങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല.കാരണം ലോകം മാറുന്നതിന്അനുസരിച്ച് നമുക്കും മാറണമായിരുന്നു.പടിപടിയായി ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് കൂടുകയായിരുന്നു.പഴയതത്വസംഹിതകളില്‍ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ആഗോളവത്‌ക്കരണത്തെ കണ്ണടച്ച് എതിര്‍ത്തുകൊണ്ടേ ഇരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി എന്ന് പറയുന്നത് സത്യം.അതോടൊപ്പം ഒന്നുംകൂടി നമ്മള്‍ കാണണം.ഇന്ത്യക്കാരന്റെവാങ്ങല്‍ ശേഷിയും കൂടി.പണ്ട് ഓലമേഞ്ഞ വീടുകള്‍ മാത്രം ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഓലമേഞ്ഞവീടുകള്‍ ഇന്ന് ചുരുക്കമാണ്.(ഇതും ആഗോളവത്ക്കരണവുമായി ഒരു ബന്ധവും ഇല്ല..നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു എന്ന് കാണിക്കാന്‍ വേണ്ടി മാത്രംപറഞ്ഞതാണ് .).ആഗോളവത്ക്കരണം കൊണ്ട് നമ്മുടെ കേരളത്തിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ ?നമ്മുടെ വിപണിയിലേക്ക് വിദേശസാധനങ്ങളുടെ കുത്തൊഴുക്കല്‍ മൂലം പരമ്പരാഗത് വ്യവസായങ്ങള്‍ പൂട്ടല്‍ ഭീക്ഷണിയിലാണ് എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ ?നമ്മള്‍ പരമ്പരാഗത വ്യവസായമായി കാണുന്നത് ആലപ്പുഴയുടെ കയറും,മലബാറിന്റെ കൈത്തറിയുംആണ്.പണ്ടുമുതലേ കയര്‍ ,കൈത്തറി ഉല്പന്നങ്ങളുടെ വിപണി വിദേശരാജ്യങ്ങളാണ്.നമ്മള്‍ നല്‍കുന്ന ഉല്പന്നങ്ങള്‍ ഗുണനിലവാരം ഉള്ളതാണന്ന് ലോകവിപണിയെ നമ്മള്‍ ബോധ്യപ്പെടുത്തണം. അതിനായില്ലങ്കില്‍ നമ്മള്‍ പിന്തള്ളപ്പെടും.വിലയോടൊപ്പം ഗുണനിലവാരവും ലോകവിപണയില്‍വില്പനയ്ക്ക് ആവിശ്യമാണ്.

പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ പഴയത് പിന്തള്ളപ്പെടുന്നത് തടയാന്‍ കഴിയില്ല.ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍എന്തുമാത്രമായിരുന്നു.അന്ന് കമ്പ്യ്യൂട്ടര്‍ വത്ക്കരണത്തെ എതിര്‍ത്തവര്‍ ഇന്ന് ലാപ്‌ടോപ്പുമായിട്ടാണ് സഞ്ചാരം.ഇതും ആഗോളവത്ക്കരണത്തിന്റെ സംഭാവനയല്ലേ? അറിവും,വിജ്ജാനവും,ടെക്‍നോളജിയും ഒരൊറ്റവിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.ആഗോളവത്ക്കരണം കൊണ്ട് ഏറ്റവുംകൂടുതല്‍ ഗുണമുണ്ടാക്കിയ രാജ്യം ചൈനയാണ്.വിലയും ഗുണനിലവാരവും കുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍ ലോകത്തെല്ലായിടത്തും എത്തി.പ്ക്ഷേ പലലോകരാജ്യങ്ങളും ചൈനീസ് ഉല്പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് നീരോധിച്ചു.എന്നിട്ടും ചൈനീസ് ഉല്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്.വിലകുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍ നമ്മുടെ രാജ്യത്തെ കുടില്‍ വ്യവസായങ്ങളുടെനിലനില്പിന് തന്നെ ഭീക്ഷണി ഉയര്‍ത്തുന്നുണ്ടങ്കിലും അതിനെതിരെ കര്‍ശനനിലപാട് എടുക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല.

ഇന്നത്തെകാലത്ത് കുറച്ചുസമയം‌കൊണ്ട് കുറച്ചുമൂലധനത്തില്‍ കൂടുതല്‍ ലാഭം എന്നാണ് കച്ചവടലക്ഷ്യം.അതിനുവേണ്ടി പുതിയ സാങ്കേതികവിദ്യകളെകൂട്ടുപിടിക്കും.പണം ഇറക്കുന്നവന്‍ കൂടുതല്‍ ലാഭത്തിനുവേണ്ടിയേ ശ്രമിക്കുകയുള്ളൂ.അപ്പോള്‍ പണം ഇറക്കുന്നവന്‍ മെതിയന്ത്രങ്ങളും,കൊയ്ത്തു യന്ത്രങ്ങളും ,കമ്പ്യ്യൂട്ടറുകളും ,ഒക്കെ തന്റെ പണമിറക്കലിലേക്ക് കൊണ്ടുവരും.പരമ്പരാഗതം എന്ന് പറഞ്ഞ് ഇപ്പോഴും ഇരിക്കുന്നവര്‍ഇതിനെ എതിര്‍ക്കുകയും പ്രക്ഷോഭവങ്ങള്‍ നടത്തുകയും ചെയ്യും.

നമ്മളിന്ന് ‘അനുഭവിക്കുന്നതെ‘ല്ല്ലാം തന്നെ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി ലഭിച്ചതാണന്ന് പറയാം.മൊബൈല്‍,ദൃശ്യമാധ്യമങ്ങള്‍,വാഹനങ്ങള്‍ അങ്ങനെയെല്ലാം തന്നെ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി നമുക്ക് ലഭിച്ചതാണ്. വിദേശ സര്‍വ്വകലാശാലകളുടെപഠനം നമുക്ക് ഇവിടെത്തന്നെയിരുന്ന് നടത്തുന്നത് പതിനഞ്ച് കൊല്ലം മുമ്പ് നമുക്ക് സങ്കല്പിക്കാമായിരുന്നോ ?ഏതൊരു കാര്യത്തിനുംഗുണവും ദോഷവും കാണും.ഗുണങ്ങളെ നമുക്ക് പരമാവധിചൂഷണം ചെയ്യുകയും ദോഷങ്ങളെ അനുകൂലമാക്കാന്‍ ശ്രമിക്കുമ്പോഴുംആണ് നിലനില്‍പ്പ് ഉണ്ടാകുന്നത്.ലോകത്തോടൊപ്പം നമുക്കും വളര്‍ന്നേ പറ്റുകയുള്ളു.

ആഗോളവത്‌ക്കരണത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ചിലദോഷങ്ങള്‍ ഇവയാണ് ,ഭക്ഷ്യവസ്തുക്കളുടെ പൊതുവിതരണസമ്പ്രദായത്തിലെ നിയന്ത്രണം, ഉല്പന്നങ്ങളുടെ സബ്‌സിഡി എടുത്തുകളയല്‍ ,....ഇവ ജനങ്ങളെ ബാധിക്കും എന്നതില്‍ സംശയം ഇല്ല.അതോടൊപ്പംതന്നെ ആഗോളവത്‌ക്കരണത്തിന്റെ നല്ല ഫലങ്ങള്‍ വിസ്മരിച്ചുകൂടാ.നമ്മുടെ ഉല്പന്നങ്ങള്‍ ലോകവിപണി പിടച്ചെടുക്കണം.മത്സരം കടുത്തതാണങ്കിലും ഗുണനിലവാരം ഉണ്ടങ്കില്‍ വിപണിയില്‍ നിന്ന് പുറത്താവുകയില്ല. നമ്മുടെ നാട്ടില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയുടെ മുക്കാല്‍ പങ്കിന്റേയുംവിപണി വിദേശരാജ്യങ്ങള്‍ അല്ലേ ?

നമ്മുടെ നാട്ടില്‍ ഇനിയും ആഗോളവത്‌ക്കരണത്തിനിതിരെ സമരങ്ങള്‍ നടക്കും. സമരങ്ങള്‍ കൊണ്ട് ഒന്നും സംഭവിക്കുകയില്ലന്ന് അറിയാമെങ്കിലുംഎന്തിനാണ് സമരം ?ആഗോളവത്‌ക്കരണം കുത്തകകളെ സൃഷ്ടിക്കുന്നു എന്ന് ആരോപിക്കാം. കുത്തകകള്‍ കടന്നു വന്നാല്‍ ചെറുകിടക്കാര്‍തെരുവിലാകും എന്ന് വിലപിക്കാറുണ്ട്... എന്തിന് നമ്മള്‍ കുത്തകകളെ പേടിക്കണം.കുത്തകകള്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലഎന്നതാണ് സത്യം.

6 comments:

keralainside.net said...

this post is being listed and categorised('ലേഖനങൾ') by www.keralainside.net.
Thank You..

chithrakaran ചിത്രകാരന്‍ said...

സൂര്യന്‍ ഉദിച്ചുയരുന്നത് ഉറക്കത്തിനു ഭംഗം വരുത്തുമെന്നതിനാല്‍ അലസന്മാര്‍ പുതപ്പുകൊണ്ട് കുറച്ചുകൂടി ഭംഗിയായി പുതച്ചുറങ്ങാന്‍ ശ്രമിക്കും. ആഗോളവത്ക്കരണത്തിനെതിരെയുള്ള സമരാഭാസങ്ങളെ അത്രയേ കാണേണ്ടതുള്ളു.
ഈ സമരം നടത്തുന്നവന്റെ കൈകളിലൊക്കെ ഇന്നൊരു മൊബൈലുകാണും. ആഗോള വത്ക്കരണത്തിലൂടെയല്ലാതെ ... ഇവരുടെയൊക്കെ കാരണവന്മാര്‍ കണ്ടുപിടിച്ചതാണോ മൊബൈലും,കം‌മ്പ്യൂട്ടറും ?
സ്വന്തം നാട്ടിലെ നിസ്സാരമായ റോഡിന്റെ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യയോ, ശുഷ്ക്കാന്തിയോ പ്രകടിപ്പിക്കാനില്ലാത്തവര്‍ ശത്രുവിനെക്കുറിച്ചുള്ള ഭയം പോലും ഇറക്കുമതി ചെയ്ത് വിറ്റു കാശാക്കി ജീവിക്കുന്നു. അതാണ് ആഗോളീകരണമെന്ന ഇറക്കുമതിചെയ്ത കുട്ടിച്ചാത്തന്‍. അവസരവാദികള്‍ !!!

Manoj മനോജ് said...

"പണ്ട് ഓലമേഞ്ഞ വീടുകള്‍ മാത്രം ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഓലമേഞ്ഞവീടുകള്‍ ഇന്ന് ചുരുക്കമാണ്.(ഇതും ആഗോളവത്ക്കരണവുമായി ഒരു ബന്ധവും ഇല്ല..നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു എന്ന് കാണിക്കാന്‍ വേണ്ടി മാത്രംപറഞ്ഞതാണ് .).ആഗോളവത്ക്കരണം കൊണ്ട് നമ്മുടെ കേരളത്തിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ ?"

ഉണ്ടല്ലോ അഭിമാനം ഉയര്‍ത്തിപിടിക്കാന്‍ മലയാളി കടമെടുത്ത് തുടങ്ങി. സഹായത്തിന് പുതു തലമുറാ ബാങ്കുകളും. ഇപ്പോള്‍ ആത്മഹത്യ നിരക്ക് കൂടിയില്ലേ?

“ആഗോളവത്ക്കരണം കൊണ്ട് ഏറ്റവുംകൂടുതല്‍ ഗുണമുണ്ടാക്കിയ രാജ്യം ചൈനയാണ്.വിലയും ഗുണനിലവാരവും കുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍ ലോകത്തെല്ലായിടത്തും എത്തി.പ്ക്ഷേ പലലോകരാജ്യങ്ങളും ചൈനീസ് ഉല്പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് നീരോധിച്ചു.എന്നിട്ടും ചൈനീസ് ഉല്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്.“

അവര്‍ ഇന്ത്യയേക്കാള്‍ 10 വര്‍ഷത്തിന് ശേഷമാണ് ഒപ്പിട്ടത്. അതിനുള്ളില്‍ അവര്‍ സാധനങ്ങള്‍ റെഡിയാക്കി വെച്ചു. ഒപ്പിട്ടു... ഉല്‍പ്പന്നങ്ങള്‍ എല്ലാ രാജ്യങ്ങളിലും പടപടാന്ന് എത്തിച്ചു. ഇപ്പോള്‍ ലോകം ചൈനയെ നോക്കി നില്‍ക്കുന്നു. അവരുടെ കൈയ്യിലുള്ള ബോണ്ഡ് എന്ന് അവര്‍ മാറ്റുന്നുവോ അന്ന് ഡോളര്‍ ടപ്പോ എന്ന് താഴോട്ട്. അമേരിക്കയ്ക്ക് വലിയ ക്ഷതം സംഭവിക്കില്ല. ഡോളര്‍ കൂട്ടിവെച്ചിരിക്കുന്ന രാജ്യങ്ങള്‍ തകര്‍ന്ന് തരിപ്പണം. അവരുടെ ബുദ്ധിയെ സമ്മതിക്കാതെ തരമില്ല. ജനസംഖ്യയുടെ വര്‍ദ്ധനവിനെ ഏറ്റവും ഉപയോഗിച്ചത് അവരാണല്ലോ.

വിദേശ വ്യവസായങ്ങള്‍ക്ക് അമേരിക്കയില്‍ ടാക്സ് കൊടുക്കണ്ടായിരുന്നു. ആഗോള കരാര്‍ അനുസരിച്ച്. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളായിട്ട് ചോദ്യം ഉയരുന്നത് അവര്‍ അമേരിക്കയില്‍ ഇരുന്ന് സമ്പാദിച്ചിട്ട് എന്തേ ടാക്സ് കൊടുക്കാത്തത് എന്നാണ്.... ഉടനെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അവര്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തും, കരാറിന് വിരുദ്ധമാണെങ്കിലും... അവര്‍ക്കും മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടണ്ടേ???

ഗൗരിനാഥന്‍ said...

ആഗോളവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നതിനേക്കാളും എത്രയൊ നന്നാണ് അതുണ്ടാക്കുന്ന വിപത്തുക്കള്‍/ മോശം സൈഡ് ഇഫക്ടുകളെ പ്രതിരോധിക്കാന്‍ രാഷ്ട്രം പോളിസികള്‍ ഉണ്ടാക്കേണ്ടതിനു വേണ്ടി ഒന്നു പ്രവര്‍ത്തിച്ചാല്‍..കാരണം ചെറുകിട കര്‍ഷകര്‍ തുടങ്ങിയ അന്നം മുട്ടിപ്പോയ കുറെ ആള്‍ക്കാര്‍ കേരളത്തിലുണ്ട്...മാത്രമോ ലളിതമായി ജീവിച്ചിരുന്ന എല്ലാ ആള്‍ക്കാരും ഈ ആഗോളവല്‍കരണത്തിന്റെ മായാപ്രബഞ്ചം കണ്ട് അതൊക്കെ എനിക്കും വേണം എന്ന് ആഗ്രഹിക്കുന്നതും തെറ്റാണോ?..അതിനു വേണ്ടി ലോണ്‍ എടുക്കുന്നത് തെറ്റാണോ..അപ്പോള്‍ ഈ കര്‍ഷകര്‍ക്ക് ഒരു സ്ഥിര വില കൊടുക്കേണ്ടതു/ അല്ലെങ്കില്‍ ഉറപ്പ് വരുത്തേണ്ടത് രാഷ്റ്റ്രത്തിന്റെ കടമയല്ലെ..

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ആഗോളവത്ക്കരണം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ ... ന്യൂ ജനറേഷന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചിട്ടുണ്ട് ....

ആത്മഹത്യനിരക്കുകള്‍ വര്‍ദ്ധിച്ചതില്‍ ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ഉണ്ടായ
‘ബയിംങ്ങ് കപ്പാസിറ്റി’യും ഒരു കാരണമാണ് എന്നത് നിഷേധിക്കുന്നില്ല...

ന്യൂ ജനറേഷന്‍ ബാങ്കുകളുടെ ബ്ലേഡിന് കൂറ്റുതലും ഇരയാവുന്നത് മധ്യവര്‍ഗ്ഗ സമൂഹമാണ് ..

Aadhaar Status said...

താങ്ക്സ് ഫോര്‍ പോസ്റ്റിങ്ങ്‌ സര്‍
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI