പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുടെ പേരില്‍ വി.എസ്.അച്യുതാനന്ദന്‍ രാജിയ്‌ക്ക്ഒരുങ്ങുന്നു.ഇന്നലെ അദ്ദേഹത്തിനെതിരെ നടന്ന കനത്തവിമര്‍ശനങ്ങളെതുടര്‍ന്നാണ് സിപിഎംനേതൃത്വത്തെ ഞെട്ടിപ്പിച്ചുകൊണ്ട് വി.എസ്. ഇന്ന് (13/08/08,ബുധന്‍ ) പത്രസമ്മേളനം നടത്തിയത്. പരസ്യപ്രസ്താവന കള്‍നടത്തുന്നതില്‍ പോളിറ്റ്‌ബ്യൂറോ വി.എസ് നേയും പിണറായിയേയും വിലക്കി യതാണ്.ഈ വിലക്കുകള്‍ലംഘിച്ചുകൊണ്ടാണ് വി.എസ്, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപിടി നല്‍കിയത്.“പാര്‍ട്ടിയിലെപരിഷ്‌ക്കരണവാദികള്‍ക്കും അവസരവാദികള്‍ക്കും തീവ്രവാദികളെ ഭയമാണ“ന്നാണ് വി.എസ്.തനിക്കെതിരെഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപിടി നല്‍കിയത്. “തനിക്ക് 85 വയസ്സായി“ എന്ന് പറഞ്ഞ് തുടങ്ങിയവി.എസിന് മുഖ്യമന്ത്രിക്കസേര ഇപ്പോള്‍ ഒരു ഭാരമായി മാറിയന്ന് ഉറപ്പ്.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖത്തേക്ക് നടന്ന വി.എസിന്റെനിഴലായി പോലും ഇന്നത്തെ വി.എസിനെ കാണാന്‍ സാധിക്കുകയില്ല. അധികാരത്തിനുവേണ്ടി പലവിട്ടുവീഴ്ചകളും അദ്ദേഹം നടത്തി.എന്നിട്ടവസാനം പിടിച്ചു നില്‍ക്കാനാവാതെ അദ്ദേഹം ക്ലിഫ് ഹൌസിന്റെപടിയിറങ്ങാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കണം. മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അദ്ദേഹത്തിന് ഏറെനാള്‍ ആ കസേരയില്‍ ഇരിക്കാന്‍ പറ്റില്ല.കാരണം വംശനാശംസംഭവിച്ച വര്‍ഗ്ഗബോധമുള്ള അവസാന കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.പാര്‍ട്ടിയ്ക്ക് തന്നെ ആവിശ്യമില്ലങ്കില്‍ഈ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലന്ന് അദ്ദേഹത്തിന് മനസ്സിലായി.ജനകീയപ്രശനങ്ങളില്‍ ജനകീയമായി ഇടപെട്ട് അധികാരത്തില്‍ എത്തീയ അദ്ദേഹത്തിന് ഇതുവരെ താന്‍ ഇടപെട്ട ഒരൊറ്റപ്രശനത്തില്‍ പോലും പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.സ്ത്രി പീഡകരെ കൈയ്യാമം വച്ചുകൊണ്ട്നടുറോഡില്‍ക്കൂടി നടത്തുമെന്ന് പറഞ്ഞ അദ്ദേഹത്തിന് അതൊക്കെ പലപ്പോഴും വിസ്മരിക്കേണ്ടതായിവന്നു.
സോമനാഥ് ചാറ്റര്‍ജിക്ക് വന്ന അനുഭവം തന്നെ ആയിരിക്കും ഒരു പക്ഷേ വി.എസിനും സംഭവിക്കുന്നത്.പാര്‍ട്ടിതീരുമാനാം ലംഘിച്ച സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി.ആ അവസ്ഥയിലേക്കാണ്വി.എസ്സും വരുന്ന്ത്.പരസ്യപ്രസ്താവന പാടില്ല എന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് വി.എസ്.പത്രസമ്മേളനം നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം പരസ്യമായി ലഘിച്ച വി.എസിനെ പുറത്താക്കിയാലുംഅത്ഭുപ്പെടുതേണ്ടതില്ല.
വി.എസിനു ശേഷം ആരായിരിക്കും മുഖ്യമന്ത്രി?നിലവിലുള്ള മന്ത്രി സഭയില്‍ നിന്നാണ് ഒരാളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ തോമസ്സ് ഐസ്ക് അല്ലാതെ മാറ്റാരും ആ സ്ഥാനത്തേക്ക് വരില്ല.ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ ‘പുരോഗമന‘ത്തിന്റെ വിത്തുകള്‍ പാകിയ ഫ്രാങ്കി -ഐസ്‌ക് കൂട്ടുകെട്ടിലെ ഐസ്ക്മുഖ്യംന്ത്രി ആയാല്‍ എതിര്‍പ്പുകള്‍ ഉണ്ടാവും.ഒരു പൊതുസമ്മതന്‍ എന്നനിലയില്‍ പോളിറ്റ്ബ്യൂറോ അംഗംഎസ്.രാമചന്ദ്രപിള്ള അവസാന നിമിഷം മുഖ്യമന്ത്രി ആയിക്കൂടന്നില്ല.(എസ്.രാമചന്ദ്രപിള്ളയ്ക്ക് കഴിഞ്ഞ പ്രാവിശ്യംചുണ്ടിനും കപ്പിനും ഇടയിലൂടെയാണ് മുഖ്യമന്ത്രിക്കസേര നഷ്ടമായത് ).ഒരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിഎന്ന നിലയില്‍ വൈക്കം വിശ്വനും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തപെട്ടേക്കാം...
ആര് മുഖ്യമന്ത്രി ആയാലും മന്ത്രിസഭയില്‍ ഒരു ഇളക്കി പ്രതിഷ്ഠ പ്രതീക്ഷിക്കാം.നാവു വഴങ്ങാത്ത ചിലര്‍പുറത്തുപോക്കേണ്ടി വരും.പാര്‍ട്ടിയില്‍ നിന്ന് വി.എസിനെ പുറത്താക്കുകയാണങ്കില്‍ അവസാനത്തെകമ്മ്യൂണിസ്റ്റും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി എന്ന് നമ്മള്‍ മനസ്സിലാക്കുക... ചരിത്രം എപ്പോഴും ആവര്‍ത്തിക്കുമല്ലോ?എം.വി.ആറിനും ,ഗൌരിയമ്മയ്ക്കും ശേഷം വി.എസ് ??????????? കറിയ്ക്ക് സ്വാദായി കഴിഞ്ഞാല്‍ കറുവേപ്പിലയെ ആര്‍ക്ക് വേണം????
8 comments:
പാര്‍ട്ടിയില്‍ നിന്ന് വി.എസിനെ പുറത്താക്കുകയാണങ്കില്‍ അവസാനത്തെകമ്മ്യൂണിസ്റ്റും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി എന്ന് നമ്മള്‍ മനസ്സിലാക്കുക.
അത് പാതി സത്യം - അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് ആയിരുന്നു-ഇപ്പ്പ്പോഴaല്ല!!!
കമ്യൂണിസം മാര്‍ക്സിന്റെ മനസില്‍ മാാത്രമായിരുന്നു-പിന്നെ നയനാരുടെ മ്മനസിലും!!!അത് അവരോടൊപ്പം മരിച്ചു കഴിഞ്ഞു!!!
'പിന്നെ നയനാരുടെ മ്മനസിലും'
:-))
തമാശിച്ചതാണോ??
ഓ, വെറുതെ ഒരു അഹങ്കാരം. അല്ലാതെ ഒന്നും നാവില്‍ വരാറില്ലല്ലോ.......!
അച്ചുതാനന്ദന്‍ ഉടന്‍ മാറുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അദ്ദേഹം മാറാന്‍ നിര്‍ബന്ധിതനാകുമെന്ന് ഞാന്‍ കരുതുന്നു. അച്ചുതാനന്ദന്‍ തെക്കേടന്‍ പറഞ്ഞ കാരണങ്ങളാല്‍ മാറാന്‍ തയ്യാറാകുന്നു എന്ന് വാദത്തോട് യോജിപ്പില്ല. അങ്ങനെ ആദര്‍ശ കാരണങ്ങളാല്‍ മാറാന്‍ പറ്റിയ ഒരു അവസരം കോട്ടയം സമ്മേളനത്തോടെ ഉണ്ടായിരുന്നതാണ്. എന്നാല്‍ അന്നും അധികാരത്തില്‍ തുടരുക എന്ന ഒത്തു തീര്‍പ്പിന് അദ്ദേഹം വഴങ്ങുകയായിരുന്നു. അന്നു വരെ ജയ് വിളിച്ച VS ഫാന്‍സ് മാറി നിന്ന് തെറിവിളിക്കാന്‍ തുടങ്ങിയിട്ട് പോലും അദ്ദേഹത്തിന് ഒരു മാറ്റവും ഉണ്ടായില്ല. മാത്രമല്ല മൂലമ്പള്ളി വിഷയത്തിലൊക്കെ അദ്ദേഹം നടത്തിയ പ്രസ്താവനകളും പ്രവൃത്തികളുമൊക്കെ അദ്ദേഹത്തിന്റ മാറ്റം പ്രകടമാകുന്നതായിരുന്നു.
VS എന്ന ആള്‍ ദൈവത്തെ സൃഷ്ടിക്കാന്‍ ഏറ്റവും അധികം ശ്രമിച്ചിട്ടുള്ള മുഖ്യാധാരാ മാധ്യമങ്ങള്‍ പിന്‍ഠുണക്കുന്ന ചെങ്ങറ ഭൂസമരത്തോടുള്ള VS ന്റ സമീപനവും പ്രസ്താവനകളും ഒക്കെ മാധ്യമം പോലുള്ള പത്രങ്ങളേയും തീവ്ര ഇടത് നിലപാടുകാരായ C.R. നീലകണ്ഠന്‍ സാറാ ജോസഫ് അജിത തുടങ്ങിയ പഴയ VS ഫാന്‍സുകളേ അദ്ദേഹത്തില്‍ നിന്ന് അകറ്റിയിട്ടുണ്ട്. മഹേശ്വരിത ദേവിയുമായി ഉണ്ടായ വാക്ക് തര്‍ക്കങ്ങളും ഈ അവസരത്തില്‍ ഓര്‍ക്കുക. അപ്പോള്‍ VS ഇപ്പോള്‍ കാണിക്കുന്ന ഈ ഗിമ്മിക്കിന് വലിയ മൈലേജ് കിട്ടാന്‍ സഹായിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പിന്നെ ഏത് പാര്‍ട്ടിയിലേ ഒരു വിമതനും ലഭിക്കാവുന്ന വാര്‍ത്താ പ്രാധാന്യം ലഭിച്ചേക്കാം എന്നതില്‍ കവിഞ്ഞ് അദ്ദേഹത്തിന്റ പഴയ ആദര്‍ശ വിഗ്രഹ ഇമേജ് ഇപ്പോള്‍ ഇല്ല.
ഇനി VS മാറിയാല്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ഇല്ല. SRP ക്ക് ഒരു സാധ്യത ഉണ്ട് പക്ഷേ ഒരു ഉപതെരെഞ്ഞെടുപ്പ് നടത്തി SRP യെ പ്രതിഷ്ടിക്കുന്നതിനേക്കാള്‍ പാലോളി മുഹമ്മദ് കുട്ടിക്കുള്ള സാധ്യത ഞാന്‍ തള്ളിക്കളയില്ല. കോടിയേരി ഒരു സ്വാഭാവിക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെങ്കിലും അദ്ദേഹം വന്നാല്‍ ഉണ്ടാകാവുന്ന ഒരു പാട് വിവാദങ്ങള്‍ പാര്‍ട്ടിക്ക് പ്രശ്നം ഉണ്ടാക്കും. വൈക്കം വിശ്വന് ഒരു സാധ്യതയുമില്ല.
പ്രിയ തെക്കേടന്‍ മാഷേ..,
കഴിഞ്ഞ കുറെ മാസം മുമ്പ് വരെ വി. എസ്. ഒരു കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയാണ് ഞാനും..പക്ഷെ, ഇന്ന് പിണറായി പക്ഷത്തു സംഭവിക്കുന്ന എല്ലാ മൂല്യ ച്യുതികളും അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ സഖാവ് വി.എസ് ഇന്ന് പഴയ വര്ഗ ബോധമുള്ള കമ്മ്യൂനിസ്റ്കാരന്‍ അല്ല. മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്ത ഉടന്‍ അദ്ദേഹം ചെയ്തത് ക്ലിഫ് ഹൌസിന്റെ രണ്ടാം നിലയിലേക്ക് ഒരു ലിഫ്റ്റ് പണിയാനായിരുന്നു. പഴയ വി. എസ്സിന് 100 പോലീസ് കാരുടെ അകമ്പടി വേണ്ടായിരുന്നു, z കാറ്റഗറി സുരക്ഷ വേണ്ടായിരുന്നു. . ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്-നു അവശ്യം വേണ്ട ലളിത ജീവിതം അദ്ദേഹം പാടെ അവഗണിച്ചിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ് നാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്..?. ഒരു വികലാംഗ സ്ത്രീയെ തന്റെ ഓഫീസ്-നു മുന്നില് കാത്തു നിര്ത്തുക മാത്രമല്ല അറെസ്റ്റ് ചെയ്യിപ്പിക്കുക കൂടെ ചെയ്ത വ്യക്തിയായി അദ്ദേഹം തരാം താണു. പീഡിപ്പിക്കപ്പെട്ട ഒരു പെണ്കുട്ടിയുടെ മാതാവ് നല്കിയ നിവേദനം തികഞ്ഞ അവജ്ഞയോടെ അദ്ദേഹം തിരസ്കരിച്ചത് നാം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഒരു നിരാലംബയായ സ്ത്രീയോടു, നെഞ്ച് പിടയുന്ന വേദനയും പേറി നടക്കുന്ന ഒരു അമ്മയോട് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാട്ടേണ്ട ദീനാനുകമ്പ എവിടെയാണ് ഈ സഖാവിനു നഷ്ടമായത്..?വോട്ട് നല്കി ജയിപ്പിച്ച ജനങ്ങളോട് ഈയിടെയായി അദ്ദേഹം കാട്ടുന്ന ഒരു തരം അവജ്ഞ വളരെ അസ്സച്യമായി തോന്നിപ്പോകുന്നു."ജനങ്ങള്ക്ക് എന്നെ അറിയാം, ജനങ്ങള്‍ ആണ് എന്റെ ശക്തി" എന്നൊക്കെയുള്ള സഖാവ് വി.എസ്സിന്റെ പ്രസ്താവനകള്‍ ഒരു സിനിമാ താരം നടത്തുന്ന കപട പ്രീണനങ്ങള്‍ പോലെ പരിഹാസ്യം ആണ്. ഏറ്റവും ഒടുവില്‍, അദ്ദേഹം ഡോ. A.P.J. അബ്ദുല്‍ കലാമിന് നേരെ തൊടുത്തു വിട്ട വൃത്തികെട്ട പരാമര്ശം ഹീനവും ജുഗുപ്സാവഹവും ആയിരുന്നു എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.
മാഷെ, ഞാന്‍ മുന്നോട്ടു വച്ച ഇത്തരം കാര്യങ്ങള്‍ ഒരു പക്ഷെ അവഗണിക്കേണ്ടവ(Ignorable) എന്ന് പറഞ്ഞു തള്ളിക്കളയാം.നമ്മുടെ മാധ്യമങ്ങളും അത് തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്..!ഈ കാര്യങ്ങള്‍ ഒന്നും തന്നെ ജനങ്ങളെ ബാധിക്കുന്നവയും ആല്ലായിരിക്കാം. പക്ഷെ വേദനിപ്പിക്കുന്നതാണ് എന്നുറപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി. എസ്സിനെ സ്വന്തം ഹൃദയത്തിലേറ്റി വോട്ട് ചെയ്ത ജനങ്ങളോട് അദ്ദേഹം കാട്ടുന്ന ഈ അനാദരവ് കാണുമ്പോള്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന പലകാര്യങ്ങളും ജനങ്ങളെ പ്രീണിപ്പിക്കാന്‍ ഉള്ള, കണ്ണില്‍ പൊടിയിടാന്‍ ഉള്ള കേവലലൊടുക്കു വിദ്യകള്‍ മാത്രമാണെന്ന് തോന്നി പോകുന്നു. വി. എസ്സിനെ അവശേഷിക്കുന്ന വര്‍ഗബോധം ഉള്ള കമ്മ്യൂനിസ്റ്കാരന്‍ എന്നൊക്കെ വിശേഷിപ്പിക്കും മുന്‍പ് എനിക്ക് അല്പമൊന്നു ആലോചിക്കേണ്ടി വരുന്നു.
വി എസ്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്ന/പുറത്തുപോകുന്ന കാര്യം വരുമ്പോള്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന പേരുകള്‍ എംവിആറും ഗ്വൌരിയമ്മയുമാണ്.
വിബി ചെറിയാന്‍ എന്ന തൊഴിലാളി നേതാവ് CPMന്റെ നോണ്‍ മാര്‍ക്സിസ്റ്റ് ലൈനിനെതിരെ പടപോരുതി വളരെ നേരത്തെ പുറത്തുപോയ നേതാവാണ്.
പാര്‍ട്ടി തെറ്റായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നാണ് വി എസിന്റെ വ്യക്തിപരമായ അഭിപ്രായം എന്നു തോനുന്നു. ആദര്‍ശവാനാണ് അദ്ദേഹമെങ്കില്‍ ചെറിയാനെപ്പോലെ പ്രവര്‍ത്തിക്കട്ടെ.
ഇന്നലെ നടത്തിയ പത്രസമ്മേളനം പോലെ വിലകുറഞ്ഞ പരിപാടികളുമായി അദ്ദേഹം മുന്നോട്ടുപോകുമ്പോള്‍ പരിഹാസമാണ് തോനുന്നത്. രണ്‍ജി പണിക്കര്‍ക്ക് തോന്നിയതു പോലത്തെ പരിഹാസം.
വി ബി ചെറിയാനെ ആശയ സംഘട്ടനത്തിന്റെ പേരു പറഞ്ഞു പുറത്താക്കാന്‍ മുന്‍കൈ എടുത്തത് സഖാവ് വി.എസ് ആയിരുന്നു എന്നത് ഓര്മ്മ കാണുമല്ലോ അല്ലെ. അന്ന് ഐസക്ക് ബേബി പിണറായി ജയരജന്മാര്‍ എല്ലാവരും വി.എസ് പക്ഷത്തായിരുന്നു എന്നതും ഓര്ക്കുക. വി.എസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് എല്ലാം ഒരു പൊറാട്ടു നാടകമായി തോന്നും അല്ലാത്തവര്‍ക്ക് അദ്ദേഹം ക്ലാസിക് മാര്ക്സിസ്റ്റ് ആയും ആള്ദൈവമായുമൊക്കെ തോന്നും . ചരിത്രം ഏവര്‍ക്കും ഒരു ബാധ്യതയാണ്
സുഹൃത്തേ ഈ അച്യുതാനന്ദന്റെ മകന്റെ ബന്ധങ്ങളും സ്ഥാപനങ്ങളും ഷെയറുകളും മറ്റും ഈ തന്ത അറിയാതെ ഉള്ളതല്ല. ഒപ്പം ഈ പ്രാവശ്യമെങ്കിലും ഒന്ന് മന്ത്രിയാവാന്‍ അദ്ദേഹം കാണിച്ചുകൂട്ടിയ നാടകങ്ങളും നമ്മള്‍ കണ്ടതാണല്ലോ. അതുകൊണ്ട് അച്യുതാനന്ദനു ശേഷം കമ്യൂണിസം (കമ്യൂണിസ്‌റ്റുകാരന്‍) മരിച്ചു എന്ന് പറയുന്ന വരാണ് വിഡ്‌ഢികള്‍. അയാള്‍ അധികാര കൊതിയനാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് ഇത്ര നീചമായി അദ്ദേഹത്തെ ചവിട്ടി മെതിച്ചിട്ടും അധികാരം വിട്ട് പോകുമെന്ന ഒരു ഓലപ്പാമ്പെങ്കിലും കാണിക്കുന്നില്ല. സുഹൃത്തേ അദ്ദേഹവും ആന്റണിയുമൊക്കെ ഒരേ ഗണത്തില്‍ പെടും. സ്വന്തം പേരിനപ്പുറം ഒരു മണ്ണാങ്കട്ടയുമില്ല അവര്‍ക്ക്. സ്വന്തം മകന് പഠിക്കാന്‍ സ്വാശ്രയ കോളേജില്‍ സീറ്റിനു വേണ്ടി അന്നത്തെ മാനേജ്‌മെന്റ് (ഒരു തങ്ങളായിരുന്നു) ഇദ്ദേഹം ഫോണ്‍ വിളിച്ചു പറഞ്ഞതും അപ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുള്ള ഈ രീതിയിലോ എന്ന തിരിച്ചുള്ള ചോദ്യത്തിന് "നയങ്ങളെല്ലാം പാര്‍ട്ടിയിലല്ലേ, സ്വന്തം കാര്യത്തില്‍ അതൊന്നും നടക്കില്ല' എന്നു പറഞ്ഞത് രഹസ്യമായി അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാവും. കീഴാളന്റെ അപകര്‍ഷതാബോധം അത് അവനില്‍ എന്നും നിലനില്‍ക്കും. കേരളത്തില്‍ ഇത്തിരിയെങ്കിലും വെളിച്ചം വരണമെങ്കില്‍ ഈ ്‌മുഖ്യമന്ത്രിയെ ചവിട്ടിപ്പുറത്താക്കണം.
എന്ന്
അഭ്യുതയകാംക്ഷി
Post a Comment