Thursday, August 28, 2008

മതപരിവര്‍ത്തനമോ മനപരിവര്‍ത്തനമോ???

ഒറീസയില്‍ ജലാസ്‌പഡ ആശ്രമം ആക്രമിച്ച് വി‌എച്ച്‌പി നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയേയുംനാലുഅനുയായികളേയും കൊന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ഗീയ ലഹളയെ മുന്‍‌നിര്‍ത്തി ഭാരതസുവിശേഷീകരണത്തിന്ഇന്നത്തെ രീതി ആവിശ്യമോ ? എന്ന് ക്രിസ്തീയമായ ഒരു കാഴ്ചപ്പാടില്‍ ചിന്തിക്കുകയാണ് ഇവിടെ .....(ഇത് എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്..)

മിഷ്യന്‍ എന്ന് ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം നിയോഗിച്ചയ്ക്കല്‍ , ജീവിതോദ്ദോശ്യം, ദൌത്യം, പ്രേഷണം, മിഷനറിസംഘം എന്നോക്കെയാണ് .പക്ഷേ ഇന്ന് സുവിശേഷീകരണം ചിലരുടെ ജീവിതോദ്ദോശ്യം മാത്രമായിമാറിയിരിക്കുന്നു.ഇന്ന് സുവിശേഷീകരണം നിര്‍ബന്ധിതമോ അല്ലാത്തതോ ആയ മതം മാറ്റം ആണ്.സുവിശേഷീകരണത്തിന്റെ അളവുകോല്‍ ഇന്ന് മതം മാറി ക്രിസ്ത്യാനികളായവരുടെ എണ്ണമാണ്.

എന്നാല്‍ യഥാര്‍ത്ഥ മിഷ്യന്‍ എന്താണ്.?? ദരിദ്രക്കും ആവിശ്യമുള്ളവര്‍ക്കും മാനുഷിക സേവനങ്ങള്‍ നല്‍‌കുകയാണ് പ്രധാനമായും മിഷ്യന്‍ എന്ന് ചിലര്‍ പറയും.മറ്റു ചിലര്‍ മിഷ്യന്‍ സുവിശേഷഘോഷ്ണവും തന്മൂലം വിശ്വാസസ്വീകരണവും ആത്മാക്കളുടെ ക്രിസ്തുവിങ്കലുള്ള രക്ഷയും മാത്രമാണന്ന് വാദിക്കുന്നു.ഇന്നത്തെ മിഷ്യനറിമാരില്‍മിക്കവരും ഈ രണ്ടു അമിതവാദ മനോഭാവങ്ങള്‍ പുലര്‍ത്തുന്നവരാണ്.ഇതു തന്നെ ആണ് ഇവരുടെ ബലഹീനതയും.ത്രിത്വ സ്നേഹത്തിന്റെ ബഹിര്‍ഗമനമായിരുന്നു കര്‍ത്താവിന്റെ മിഷ്യന്‍.

ആദ്ധ്യാമിക രൂപാന്തരവും അതിലൂടെ രാഷ്ട്രീയ വിമോചനവും സാമ്പത്തിക നീതിയും സാംസ്കാരിക വ്യതിയാനവുംവരുത്തി പൂര്‍ണ്ണ മനുഷ്യന്റെയും പൂര്‍ണ്ണലോകത്തിന്റെയും വിമോചനമാണ് ഇന്ന് മിഷ്യനുള്ള പുതിയ പദം,അലങ്കില്‍അര്‍ത്ഥം.ആധുനിക കാലഠെ ഒരു സുവിശേഷകന്‍ (മിഷ്യനറി പ്രവര്‍ത്തകന്‍ ,ഉപദേശി എന്ന പദം ഉപയോഗിക്കുന്നില്ല)വിശപ്പ് ,തൊഴിലില്ലായ്മ,വര്‍ണ്ണ-ജാതി വിവേചനം മുതലായ പ്രശ്നങ്ങള്‍ പഠിക്കുകയും സാമ്പത്തിക,സാമുഹ്യ,സാംസ്ക്കാരിക പ്രതിബന്ധങ്ങളില്‍ നിന്നു മനുഷ്യനെ വിമോചിപ്പി ക്കുകയും ചെയ്യണം.എന്നാല്‍ ഈ വിമോചനത്തിന് മനുഷ്യന്‍ ഇപ്പോള്‍ തുടരുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന അവന്റെ മതത്തിന്റെ വേലിക്കെട്ടുകളില്‍നിന്ന് പുറത്തുവന്ന് ക്രിസ്ത്യാനി ആകണമെന്ന് ശഠിക്കുന്നത് ഭൂഷണമല്ല.

ഇപ്പോഴും ചിലര്‍ അനുവര്‍ത്തിച്ചു പോരുന്ന പാശ്ചാത്യ മിഷ്ണറിമാരുടെ മിഷ്യന്‍ സമ്പ്രുദായങ്ങള്‍ ഫലപ്രദമല്ല. ഭൂതകാ‍ല പാശ്ചാത്യ മിഷ്യനറിമാര്‍ക്കു ലോകത്തോടു ഒരു അശുഭ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.മറ്റ്മതങ്ങളോടുള്ള അവരുടെ മനോഭാവം നിഷേധാത്മകം ആയിരുന്നു.തങ്ങളുടെ സഭയുടെ വളര്‍ച്ച ആളുകളുടെ എണ്ണത്തിലാണ ന്നുള്ള അവരുടെ(ഭൂതകാ‍ല പാശ്ചാത്യ മിഷ്യനറിമാരുടെ) മനോഭാവമാണ് ഇന്നും പലരും പിന്തുടരുന്നത്.ഇത്തരക്കാരുടെ പ്രവര്‍ത്തനം മൂലം ഇന്ത്യയിലെ ഹിന്ദുക്കള്‍ മിഷ്യന്‍പ്ര്വര്‍ത്തനങ്ങളെ തങ്ങളുടെ മതവിശ്വാസത്തിന്‍‌മേലുള്ള അനാവിശ്യമായ കടന്നാക്രമണമായി കാണുവാന്‍ ഇടയായി.മതപരിവര്‍ത്തനം എന്നാല്‍ സാം‌സ്‌ക്കാരിക വ്യതിയാനവും ദേശിയതാ വ്യതിയാനവും എന്നര്‍ത്ഥമായി മാറി.

എങ്ങനെയുള്ളതായിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനം ? ക്രിസ്തുവിന്റെ രക്ഷണ്യമായ മരണവും വിജയകരമായഉയര്‍പ്പും മിഷ്യനറിമാരുടെ ജീവിതത്തില്‍ സാക്ഷ്യങ്ങളാക്കി കൂട്ടാ‍യ്‌മ,പര്‍സ്പര ചര്‍ച്ച , വിദ്യാഭ്യാസ രംഗത്തുള്ളകൂട്ടായ യത്നങ്ങള്‍ ,ക്ഷാമ നിവാരണം മുതലായ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനം. മറ്റുമതാനുയായി കളോടു കൂട്ടായ ചര്‍ച്ച നടത്തുന്നത് പരസ്പരം പ്രയോജനകരമാണ്.മറ്റുള്ളവര്‍ നാം പറയുന്നത്ശ്രദ്ധിക്കണമെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ നാമും സന്നദ്ധരാകണം. അന്യമതങ്ങളില്‍ നല്ലതായിട്ടുള്ളതുഅംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്യണം.അതേ സമയം സര്‍വ്വ സ്ത്യത്തിന്റേയും നന്മയുടേയും പൂര്‍ണ്ണത മാത്രമായിരിക്കുന്ന ക്രിസ്തുവിന്റെ അനന്യത്വത്തിനു പ്രാധാന്യം കൊടുക്കുകയും വേണം.ഇന്ത്യന്‍സംസ്‌കാരഠിന്റെയും മതത്തിന്റെയും പാരമ്പര്യാനുസരണമായി ക്രൈസ്‌തവ തത്വങ്ങള്‍ അവതരിപ്പിക്കുന്ന തായിരിക്കും നല്ലത്.

അവരവരുടെ മതത്തെക്കുറിച്ചും മതവിശ്വാസത്തെക്കുറിച്ചും ഉറച്ചവിശ്വാസം,അറിവ് ഏവര്‍ക്കും അത്യന്താപേക്ഷിതമാണ്.തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നതുകൊണ്ട് മാത്രം മറ്റൊരു മതത്തില്‍ ചേരാനുള്ളകാരണം ആകുന്നില്ല. തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം.മറ്റുള്ളവരുടെ അറിവില്ലായ്മയെമുതലെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.ഒരു മിഷ്യനറി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ മറ്റുമതവിഭാഗങ്ങളിടയില്‍പ്രവര്‍ത്തിക്കാവൂ.

ഇന്ന് സുവിശേഷീകരണം നടത്തുന്നവര്‍ക്ക് പല പ്രതിസന്ധികളും നേരിടേണ്ടിവരുന്നുണ്ട്. ഒരു പരിധവരെ ഇതിനു കാരണക്കാര്‍അവര്‍ തന്നെയാണ്.ഇന്ന് നടത്തുന്ന സുവിശേഷീകര ണത്തില്‍ ഗൌരവപൂര്‍ണ്ണമായി കൂടുതല്‍ ചിന്തിക്കേണ്ട ചില പ്രവണതകള്‍ഭാരതത്തിലെ മതജീവിത പശ്ചാത്തലത്തില്‍ കാണുന്നുണ്ട്.

1. ചില മതവിഭാഗങ്ങള്‍ പ്രലോഭനങ്ങളില്‍ കൂറ്റിയുള്ള മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു. മതപരിവര്‍ത്തന തീക്ഷ്ണതകൊണ്ട്മറ്റുമതങ്ങളെ വികലമായി ചിത്രീകരിക്കുകയും വിലയിരുത്തൂകയും ചെയ്യുന്നു.(നമ്മുടെ ദേശീയ പതാകയെ വരെഇത്തരത്തില്‍ ചിലര്‍ വികലമായി വിലയിരത്തി തങ്ങളുടെ മതവിഭാഗത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.)
2.ന്യൂനപക്ഷങ്ങളുടെ പേരില്‍ ആനുകൂല്യങ്ങളായി ലഭിക്കുന്ന അവകാശങ്ങള്‍ വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കും,മതപരിവര്‍ത്തനത്തിനുംഭൂരിപക്ഷജനതയെ അവഗണിക്കുവാനും അവഹേളിക്കുവാനും ഉപയോഗിക്കപ്പെടുന്നു.
3.ഭാരതത്തിലെ രാഷ്‌ട്രീയ പ്രക്രിയയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണ്ണാ‍യക സ്ഥാനം ഉള്ളതിനാല്‍ അതിനെ അവര്‍ തികച്ചും സ്വാര്‍ത്ഥപരമായി മുതലെടുക്കുന്നു. ഭൂരിപക്ഷവിഭാഗങ്ങള്‍ക്കു അരക്ഷിത ബോധവും മറ്റുള്ളവരെക്കുറിച്ചു വിശ്വാസക്കുറവും ഉളവാക്കുന്ന മാനുഷികയാഥാര്‍ത്ഥ്യങ്ങള്‍ പരമ്പരാഗതമായി ഇവിടെ നിലനില്‍ക്കുന്ന സൌഹൃദസംഗമ ജീവിതശൈലിക്കു തുരങ്കം വയ്ക്കുന്നു.

മതം അവനവന്റെ രഹസ്യകാര്യമാണന്നും,മതപ്രചാരണം മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍‌മേലുള്ള കൈകടത്താലാണന്നും,ആധുനിക പരിഷ്‌കൃതകാലത്ത് പണ്ടേപ്പോലെ മതപ്രചരണം നടത്തുന്നത് ശരിയല്ലന്നും ചിലര്‍ വാദിക്കുന്നു. മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിപ്രധാനമായ ഒരു ഭാഗമാണ് അവനനവന്റെ വിശ്വാസ മനുസരിച്ച് പറയുവാനും പ്രവര്‍ത്തിപ്പാനുംമതം മാറുവാനുമുള്ള മൌലികവകാശങ്ങള്‍. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ,പഞ്ഞത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രാപഞ്ചികമായി അനുവദിച്ചിരിക്കുന്ന നിലയ്ക്ക് അവയില്‍ ഒന്നായ മതവിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുവാന്‍ സാധ്യമല്ല.ക്രിസ്തീയ മതത്തെ സംബന്ധിച്ചടത്തോളം മതപ്രചരണം നടത്തിയാല്‍ ക്രിസ്തുമതവും അവസാനിക്കും.“അഗ്നിഎരിയുന്നതിനാല്‍ നിലനില്‍ക്കുന്നതുപോലെ ക്രിസ്തുമതം മിഷ്നറി വേലയാല്‍ നിലനില്‍ക്കുന്നു”എന്നാണ് എമില്‍ബ്രൂണറുടെഅഭിപ്രായം.

ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനഫലമായി ലോകത്തിനു നന്മമാത്രമേ വന്നിട്ടുള്ളു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുംഇതിന് സാക്ഷ്യം നല്‍കുന്നു. സാമൂഹ്യ, സാംസ്ക്കാരിക,സാഹിത്യ രംഗങ്ങളിലും മറ്റും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍കാണാതിരുന്നു കൂടാ.സല്ഫലങ്ങള്‍ കായിച്ചുകൊണ്ടിരിക്കുന്ന ഒരു വൃക്ഷത്തിന്റെ ഒന്നോരണ്ടോ പഴങ്ങള്‍ പുഴുക്കുത്ത് വീണ് ചീഞ്ഞുപോയാല്‍ തന്നയും ആ വൃക്ഷം വെട്ടിക്കളയുന്നത് നന്നല്ല.

സുവിശേഷീകരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന അഖിലലോക സഭാകൌണ്‍സില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.അവയില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ് :
1.വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മാനിക്കപ്പെടണം.നിര്‍ബന്ധിച്ച് മതം മാറ്റരുത്.
2.സഭയും ലോകവും പരസ്പരം ബന്ധമുള്ളതാകയാല്‍ മറ്റുമതങ്ങളുമായും ഡയലോഗ് നടത്തണം.
3.ക്രിസ്തേതര മതങ്ങളോടും സംസ്ക്കാരങ്ങളോടും ബഹുമാനമില്ലാതയും പോറ്റപ്പന്‍ നയത്തോടും പെരുമാറാതെ യേശുവിന്റെനന്മയായി തന്നെ അവയിലുള്ള നന്മയെ കാണുകയും പ്രതിപക്ഷബഹുമാനത്തോടെ പെരുമാറുകയും വേണം.

ഒരിക്കല്‍ ഒരാള്‍ മദര്‍തേരസയോട് ചോദിച്ചു.നിങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്???ഒട്ടുവളരെപ്പേരെ,മദറിന്റെ മറുപിടി പെട്ടന്നായിരുന്നു.നല്ലതല്ലായിരുന്ന ക്രിസ്ത്യാനികളെ നല്ല ക്രിസ്ത്യാനികളാക്കി,നല്ലതല്ലായിരുന്നഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കി.നല്ലതല്ലാതിരുന്ന മുസ്ലീംങ്ങളെ യഥാര്‍ത്ഥ മുസ്ലീമാക്കി.അല്ലാതെ ഞാന്‍ ഹിന്ദുക്കളയോമുസ്ലീംങ്ങളയോ ക്രിസ്ത്യാനികളാക്കിയിട്ടില്ല.മതപരിവര്‍ത്തനത്തെക്കാളും വലുത് മനപരിവര്‍ത്തനമാണ് എന്ന് മദര്‍വിശ്വസിച്ചിരുന്നു.

ഇന്ത്യ എന്ന മതേതര രാജ്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ അരാജകത്വത്തി ലേക്ക് തള്ളിവിടാന്‍ പലഛിദ്രശക്തികളും മതത്തെ ആയുധമാക്കുന്നുണ്ട്. മതതീവ്രവാദത്തിന് എറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യ ഇന്ന്മാറിയിരിക്കുന്നു. ആരാധനായങ്ങള്‍ ആക്രമിച്ചും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയും ഒക്കെ മതവൈരം വളര്‍ത്താന്‍ ഛിദ്രശക്തികള്‍ എപ്പോഴും ശ്രമിക്കൂന്നു.2000ല്‍ ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകയിലും 14 പള്ളികള്‍ആക്രമിച്ചവരെ ആന്ധ്രാപ്പോലീസ് പിടികൂടി.ഹൈന്ദവ സംഘടനകളാണ് തങ്ങളുടെ പള്ളികള്‍ ആക്രമിച്ചത്എന്ന കൈസ്ത്യവപ്രതിനിധികളുടെ ആരോപണങ്ങള്‍ ചെവിക്കൊള്ളാതെ മുന്വിധികൂടാതെ അന്വേഷണം നടത്തിയതിന്റെ ഫലമായിട്ടായിരുന്നു ‘അഞ്ജുമാന്‍’ സംഘടനയില്‍ പെട്ടവരുടെ അറസ്റ്റ് നടന്നത്. അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ത്തുംഇവര്‍ ജനതയെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ഒരു പരിധിവരെ അതിനു കഴിയുകയും ചെയ്തു.ഇത്തരം ഛിദ്രശക്തികളുടെപ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കണം.

അവനവന് ഇഷ്ടമുള്ള മതത്തില്‍ ചേരാനും വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്.എന്നാല്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം കുറ്റകൃത്യമായിട്ടാണ് കാണുന്നത്.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയേണ്ടത് തന്നെയാണ്.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനോടൊപ്പം പ്രലോഭനങ്ങളില്‍ക്കൂടിയുള്ള മതപരിവര്‍ത്തനവും തടയപെടേണ്ടതാണ്.സുവിശേഷീകരണത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമായിരിക്കരുത് ,മറിച്ച് മനപരിവര്‍ത്തനം ആയിരിക്കണം.ഇന്ത്യന്‍ സംസ്ക്കാരത്തെമാനിച്ചും ബഹുമാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനത്തില്‍ നടക്കേണ്ടത്.മത പരിവര്‍ത്തനത്തെക്കാള്‍ഉപരിയായി മനുഷ്യനന്മക്കായിരിക്കണം പ്രാധാ‍ന്യം.

മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിക്കാന്‍ ഒരു വഴിയും തുറന്ന് നല്‍കരുത്.ക്രിസ്തീയ സുവിശേഷീകരണത്തിന്റെലക്ഷ്യം മതമാറ്റമോ മതപരി വര്‍ത്തനമോ അല്ല.മനുഷ്യന്മയും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടലുകളും ആണ് ക്രിസ്തീയ സുവിശേഷീകരണത്തിന്റെ ലക്ഷ്യം.ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരെ മിഷണറി സമൂഹം തന്നെ ഒറ്റപെടുത്തണം. മതപരിവര്‍ത്തനമല്ലമനസ്സിന്റെ പരിവര്‍ത്തനം തന്നെ ആണ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

31 comments:

രാവുണ്ണി said...

ഇങ്ങനെ ചിന്തിക്കുന്നവര്‍ കൂടുതലുണ്ടാവട്ടെ.

റിജാസ്‌ said...

താങ്ങൾ പറഞത് വളരെ ശരിയാണ് . അതുമാത്രമല്ല ഇങ്ങനെ മാറുന്നവർ താൽക്കാലിക ലാഭം നോക്കി ചെയ്യുന്നവർ ആണ്. അല്ലാതെ അവർക്ക് മനപരിവർത്തനം അല്ല.

ഒരു “ദേശാഭിമാനി” said...

താങ്കളേപ്പോലെ ചിന്തിക്കുന്നവര്‍ കൂടുതല്‍ ഉണ്ടാവട്ടെ!

മതം മനുഷ്യന്റെ ശത്രു! അതു മനുഷ്യനെ കൊല്ലിക്കുന്നു! പരസ്പരം ശത്രുക്കളാക്കുന്നു! യുദ്ധങ്ങളും നടത്തിക്കുന്നു! ലോകസമാധാനം തകര്‍ക്കുന്നു! കൊള്ളയും കൊള്ളിവയുപ്പും നടത്തിക്കുന്നു. തീവ്രവാദവും സ്രുഷ്ടിക്കുന്നു!


മതത്തിന്റെ ലേബല്‍ ഇല്ലാതെ തന്നെ ആതുര സേവനം നടത്താം, രോഗികളെ ശുശ്രൂഷിക്കുകയും, മരുന്നു കൊടുക്കുകയും ചെയ്യാം, അശരണരെ സഹായിക്കാം, ദൈവത്തോടു പ്രാര്‍ത്ഥിക്കാം!

പിന്നെ എന്തിനിങ്ങനെ മനുഷ്യരെ കൊല്ലിക്കുന്നു -ഈ പിശാചുക്കള്?

Anonymous said...

സുഹൃത്തേ, ഒറീസയിലെ ഇന്നത്തെ കൂട്ടകുരുതിയ്ക്ക് കാരണം നിര്‍ബന്ധിത മതം മാറ്റമാണെന്‍ താങ്കള്‍ക്ക് തോന്നിയോ കഷ്ടം എന്നേ പറയാനാവൂ,
ദയവായി സംഘപരിവാറുകാര്‍ സംസാരിക്കുന്നത് പോലെ സംസാരിക്കരുത്, നിര്‍ബന്ധ മത പരിവര്‍ത്തനം ഒറീസയിലെന്നല്ല ഇന്‍ഡ്യയില്‍ ഒരിടത്തും നടക്കുന്നില്ല. അതല്ല്ല പ്രേഷിത വൃത്തിയില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന മിഷണറിമാരുടെയും അച്ചന്‍‌മാരുടെയും സിസ്റ്റേഴ്സിന്റേയും ലക്ഷ്യം . പക്ഷേ ഗ്രാമങ്ങളില്‍ കൂട്ടത്തോടെ മതം മാറി ക്രിസ്ത്യാനികളാവുന്നുണ്ട്. അടുത്തയിടെ കൊല്ലപ്പെട്ട ലക്ഷ്മി സ്വാമിയുടെ വാക്കുകളില്‍ അത് പുറത്ത് വന്നിട്ടുണ്ടുമുണ്ട്. സത്യം മനസ്സിലാക്കൂ, ബ്ലോഗിലെ പിന്തുണയ്ക്ക് വേണ്ടി അസത്യം പ്രചരിപ്പിക്കരുതേ.

ഒരു കാര്യം കൂടെ, ഈ സംഭവം മറ്റെവിടെയെങ്കിലും മുസ്ലീമുകളുടെ നേരേയോ ദളിതരുടെ നേരേയോ ആയിരുന്നുവെങ്കില്‍ ബൂലോഗത്തില്‍ എത്ര പോസ്റ്റുകള്‍ ഉണ്ടാവുമായിരുന്നു എന്ന് ചിന്തിച്ച് നോക്കൂ, അപ്പോള്‍ മനസ്സിലാവും ബ്ലോഗിലെ നിക്ഷ്പക്ഷതയുടെ ആഴം,:)
ബിനു.

തെക്കേടന്‍ / THEKKEDAN said...

സുഹൃത്തേ, ഒറീസയിലെ ഇന്നത്തെ കൂട്ടകുരുതിയ്ക്ക് കാരണം നിര്‍ബന്ധിത മതം മാറ്റമാണെന്‍ താങ്കള്‍ക്ക് തോന്നിയോ കഷ്ടം എന്നേ പറയാനാവൂ,.....

ഒറീസയിലെ പ്രശ്നങ്ങള്‍ക്ക് കാരണം നിര്‍ബന്ധിത മതമാറ്റമാണന്ന് ഞാന്‍ പറഞ്ഞിട്ടില്ല.പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഛിദ്രശക്തികള്‍ ആണന്നാണ് ഞാന്‍ പറഞ്ഞത് ....മതമാറ്റം എല്ലാവരും നടത്തുന്നു എന്നും പറഞ്ഞില്ല.ചിലര്‍ അത്തരത്തില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട് ..അവരെ ഒറ്റപ്പെടുത്തണം എന്നുമാത്രമാണ് പറഞ്ഞത് .കേരളത്തില്‍ നിന്നു
തന്നു പാസ്റ്ററല്‍ സഭകളുടെ ‘പ്രലോഭന മത മാറ്റങ്ങള്‍ക്ക് ‘ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നല്‍കാവുന്നതാണ്.

എനിക്ക് സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ ഉണ്ടന്നാല്ലാതെ ഞാനൊരു സംഘപരിവാറുകാരന്‍ അല്ല ...മതത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാന്‍ അറിയാത്തതുകൊണ്ടു വന്ന പോയതാണ് .

Anonymous said...

എനിക്ക് സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ ഉണ്ടന്നാല്ലാതെ ഞാനൊരു സംഘപരിവാറുകാരന്‍ അല്ല ...മതത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാന്‍ അറിയാത്തതുകൊണ്ടു വന്ന പോയതാണ് .

ഇത് താങ്കളുടെ വാക്കുകള്‍, ഇതെന്തിനാണ് ഇവിടെ പരാമര്‍ശിച്ചതെന്ന് എത്രയാലോചിച്ചിട്ടും അങ്ങ്ട് മനസ്സിലാവുന്നില്ല:)(ഇനി അത്തരക്കാരാരെങ്കിലും വന്ന് താങ്കള്‍ക്ക് പിന്തുണ നല്‍കാനാണോ എങ്കില്‍ കീപിറ്റപ്പ്!)എന്റെ സുഹൃത്തേ വെവരമുള്ളവരാരും സുഹൃദ്ബന്ധം മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുക്കുന്നത്, അത് അത്ര കൊട്ടിഘോഷിക്കേണ്ട മഹത്തരമായ കാര്യോം അല്ല.
പക്ഷേ ഈ കമന്റോട് കൂടെ താങ്കളുടെ ഉദ്ദേശശുദ്ധി ഞാന്‍ മുമ്പിലെഴുതിയ അഭിപ്രായത്തോട് സമന്വയിക്കുന്നെതില്‍ സന്തോഷമുണ്ട്.
ബിനു

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ഫരതന്‍, മദ്യതിരിവതാംകൂര്‍ said...

എന്റെ പൊന്നച്ചായോ....മിഷ്യനല്ല....മിഷനല്ലിയോ...

sanju said...

നിര്‍ബന്ധ മത പരിവര്‍ത്തനം ഒറീസയിലെന്നല്ല ഇന്‍ഡ്യയില്‍ ഒരിടത്തും നടക്കുന്നില്ല
ശ്രീ അനോണി ഇന്ത്യയിലല്ലെ ജീവിക്കുന്നത്. നിര്‍ബന്ധ മത പരിവര്‍ത്തനത്തിന് എത്രയും ഉദാഹരണങ്ങള്‍ വേണമെങ്കിലും ഈനാട്ടില്‍ കിട്ടുമല്ലൊ.

Anonymous said...

ശ്രീ അനോണി ഇന്ത്യയിലല്ലെ ജീവിക്കുന്നത്. നിര്‍ബന്ധ മത പരിവര്‍ത്തനത്തിന് എത്രയും ഉദാഹരണങ്ങള്‍ വേണമെങ്കിലും ഈനാട്ടില്‍ കിട്ടുമല്ലൊ
സഞ്ചുവേ ചോദ്യം എന്നോടാണെങ്കില്‍ ചുമ്മാ പറഞ്ഞിട്ട് പൂവാതെ, എവിടെ, എപ്പൊ എങ്ങനെയെന്ന് വ്യക്തമായ തെളിവുമൂലം എഴുതിയേ, വായിക്കുന്നവര്‍ക്കൊരു സന്തോഷം തോന്നിയേനേ: ബിനു

ജിവി said...

തെക്കേടന്‍,

താങ്കളെപ്പോലെ ചിന്തിക്കുന്നവര്‍ കൂടുതലുണ്ടാവട്ടെ,

താങ്കളുടെ പോസ്റ്റിന് രാവുണ്ണി എഴുതിയ ഈ കമന്റ് ആവര്‍ത്തിക്കുന്നതോടൊപ്പം അതിനോട് ഒരു വാചകം കൂടി ചേര്‍ക്കേണ്ടി വരുന്നു.

അനോണി ബിനുവിനെപ്പോലെ ചിന്തിക്കുന്നവര്‍ കുറഞ്ഞുവരട്ടെ.

sanju said...

പ്രിയ അനോണി ബിനു എന്റെ നാട്ടില്‍ ഞാന്‍ എന്നും കാണുന്ന പതിവു സഗതിയാണിത്. അതിനു തെളിവുതേടി നടക്കുക എന്നത് ഒരാവശ്യവും ഇല്ലാത്തതാണ് കണ്ണുതുറന്നു നോക്കിയാല്‍ ആര്‍ക്കും അത് കാണാവുന്നതാണ്. പിന്നെ ഇതിനൊക്കെ പുറമെയുള്ള ആള്‍ക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന തെളിവു ശേഖരിക്കാന്‍ വളരെ വിഷമം പിടിച്ചതും സമയം എടുക്കുന്നതുമായ ജോലിയാ‍ണ്. ഇതു നടക്കുന്നത് ഇരയൂം മതം മാറ്റല്‍ ഏജന്റുമാരും തമ്മിലാണല്ലൊ. ജോലിചെയ്യുകയും അതിന്റെ കൂടെ പഠിക്കുകയും ചെയ്യുന്ന എനിക്കതിനു തീരെസമയമില്ല. അല്ലെങ്കില്‍ തന്നെ സൂര്യന്‍ ഉദിച്ചു എന്ന് ടോര്‍ച്ചടിച്ചു നോക്കണ്ടല്ലൊ. പിന്നെ മനപ്പൂര്‍വ്വം കണ്ണടച്ച്പിടിച്ചിട്ടു സൂര്യനുദിച്ചില്ലെന്നു പറയുന്നവരെ ആര്‍ക്കും മനസിലാക്കിക്കാന്‍ സധ്യമല്ല

Anonymous said...

സഞ്ചുവേ,
അതുകലക്കി,ഇത്ര സാധാരണകാര്യമാണെങ്കില്‍ എത്രയോ തെളിവുകള്‍ കാണാന്‍ കഴിയും, ഇനി ഒരു കേട്ടുകേള്‍വി മാത്രമാണെങ്കില്‍ ഒരെണ്ണം പോലും കിട്ടിയെന്ന് വരില്ല,
സഞ്ചുവിനെപോലെ നൂറുക്കണക്കിനാളുകളുടെ തെറ്റിദ്ധാ‍രണയാണ് നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നുവെന്ന്, അങ്ങനെയാര്‍ക്കും മതം മാറാന്‍ കഴിയില്ല സുഹൃത്തേ!വിശ്വാസം ഇല്ലാതെ എങ്ങനെ സഞ്ചുവിന് മറ്റൊരു ദൈവത്തെവിളിക്കാന്‍ (ദൈവ വിശ്വാസിയാണെങ്കില്‍) കഴിയും, മതവും വിശ്വാസവും ഒക്കെ ആദ്യം സ്വന്ത ഹൃദയത്തിലാണ് ഉണ്ടാവേണ്ടത്, അതില്ലാത്തിടത്തോളം കാലം ഒരു ബാഹ്യശക്തിയ്ക്കും ഒരാളെ നിര്‍ബന്ധപൂര്‍വം അയാളുടെ വിശ്വാസം മാറ്റാനോ, മറ്റൊരു വിശ്വാ‍സം അടിച്ചേല്‍പ്പികാനോ കഴിയില്ല,
പിന്നെ ഇത്തരം വാര്‍ത്തകള്‍ ഉയര്‍ത്തിവിടുന്നവര്‍ക്ക് ഇന്നത്തെ ഒറീസപോലെ മറ്റു പലതും ആണ് ലക്ഷ്യം. അതില്‍ സഞ്ചുവും പെട്ട് പോയെന്നേ പറയാനാവൂ
അതുകൊണ്ട് സഞ്ചു പറഞ്ഞത് പോലെചെയ്യ്, നാ‍ലക്ഷരം പടിക്ക്, അത് പാവിയില്‍ ഉപകരിക്കും!
സൂര്യനെ പിന്നാലെ ടോര്‍ച്ച് അടിക്കാന്‍ നില്‍ക്കണ്ട :)

മുക്കുവന്‍ said...

first of all could you define what is mean by "നിര്‍ബന്ധിത മതം മാറ്റ"?

could you tell me an incident where/when it happend?

I totally disagree to convert relegion, but:

when I pay money to some organization I expect it should be spend for benefit of the person as well as he should have an ideology which align in my direction.

ie I just dont pay money to my enemy. I guess thats the case with everyone in the world.

Christian's has got lot of money in their organisation. they collected it from their belivers.( at least 90%). so they will spend it their people I dont think we have any right to say I should get equal right of their money.


Christian organisation has many wings.

1. orphanage
2. hospital
3. school
4. colleages
6. charity work.

some of them make money, some donate. in the above list you can see school,orphanage and charity work lose money in business. but for sustaining the organization you need money. they get it from colleages,hospital and mebers donation.

more member in an organization means directly more revenue. so they need to convert people to their way then they can make more businees. so whats wrong in that?

they are not forcing anyone to follow their way like in 3rd to 14th century!

now people convert becuase they want to get the moeny from christian organization.

why the shouters are not starting an organisation like christian and run it well.. FIRST OF all they dont pay a single penny from their pocket. if someone pay then the organisors loot it.

Anonymous said...

hai binu,
this is my own experience.one of my neighbour,mother is staying with her daughter and son-in-law,because her son changed his church to a protestent division and insisting mother to change to that group,otherwise she willn't accepted my the son,so,whenever i see this mother she start to cry and talking about her son.son is working as a missionary.is this the real mission?

റിജാസ്‌ said...

മതത്തിന്റെ ലേബല്‍ ഇല്ലാതെ തന്നെ ആതുര സേവനം നടത്താം അശരണരെ സഹായിക്കാം എല്ലാം ചെയ്യാം എന്നാലും ഇന്നു മതത്തിന്റെ ലേബല്‍ നിന്നു മാത്രമേ അതിനു തയ്യാറാവുന്നുള്ളൂ. ഇന്നു ക്കൂടുതലും മതത്തെ മുന്നിൽ നിർത്തി അവരവരുടെ കാര്യങ്ങൾ സാധിക്കാനാണ് നോക്കുന്നത്.

Anonymous said...

dear anonymous, thank you for your comment!
I would like to say this incident is a family matter ratherthan a religious issue.However your comment is just supporting my opinion,dats only I tried to express in my previous comment
binu.

തെക്കേടന്‍ / THEKKEDAN said...

�നിര്�ബന്ധിത മതമാറ്റം� എന്നതിന്റെ അര്�ത്ഥം
പറയുമ്പോള്� വാക്കിന്റെ അര്�ത്ഥം പറയുമ്പോഴാണ്
നിര്�ബന്ധിത മതമാറ്റം നടക്കുന്നില്ല എന്ന് പറയുന്നത് .അത് ശരിയും ആണ് .എങ്ങും നിര്�ബന്ധിത മതമാറ്റം നടക്കുന്നില്ല .പക്ഷേ...
പ്രലോഭനങ്ങളില്�ക്കൂടിയുള്ള മതമാറ്റം എല്ലായിടത്തും നടക്കുന്നുണ്ട് ...ഇത് ബിനു നിഷേധിക്കുമോന്ന് അറിയില്ല.

ജോലി,വീട്,സാമ്പത്തികസഹായം,വിവാഹ വാഗ്ദാനം ...തുടങ്ങിയ പ്രലോഭനങ്ങളില്�ക്കൂടി
പാസ്റ്ററല്� സഭകളിലേക്ക് മതമാറ്റം നടക്കുന്നുണ്ട്..
ഇങ്ങനെ പ്രലോഭനമതമാറ്റം നടക്കുന്നില്ലാ എങ്കില്� കൂണുപോലെ പാസ്റ്ററല്� സഭകള്� ഉണ്ടാകുമോ?

ഇതാ ഒരു സംഭവം..എന്റെ ഒരു കൂട്ടുകാരന്� പാസ്റ്ററല്� സഭയില്� ചേര്�ന്നു അവിടുത്തെ പ്രവര്�ത്തനങ്ങളുമായി കഴിയുന്നു.അവന്റെ അച്ഛനും അമ്മയും ഞങ്ങളുടെ പള്ളിയില്�.അച്ഛനും അമ്മയും അവന്റെ സഭയിലേക്ക് ചെല്ലാതെ അവന്�
വിവാഹം കഴിക്കുകയില്ലന്ന് പറഞ്ഞ്.അമ്മയ്ക്കും അച്ഛനും മതത്തെക്കാള്� വലുത് മക്കള്� ആയതുകൊണ്ട് അവര്� അവന്റെ സഭയില്� ചേര്�ന്നു.അവന്റെ വിവാഹവും കഴിഞ്ഞു. അവരിപ്പൊള്� വളരെ സന്തോഷത്തോടെ കഴിയുന്നു.അവന്റെ അച്ഛനേയും അമ്മയേയും ആരും കുറ്റപ്പെടുത്തുന്നില്ല.കാരണം മക്കളുടെ സന്തോഷമാണ് ഒരു അച്ഛനും അമ്മയ്ക്കും ഏറ്റവും വലുത്.

മറ്റൊരു സംഭവം ,ഒരു പാസ്റ്ററിന്റെ കൈയ്യില്� നിന്ന് 15,000 രൂപ വാങി ആ സഭയില്� ചേര്�ന്ന അമ്മാമ ,മകള്� മറ്റൊരു സഭയുടെ കൂട്ടായ്മയില്� പോകുന്നതിന് വീട്ടില്� ഇപ്പോള്� വഴക്കടിക്കുകയാണ് .....

ഇനിയും ഇതുപോലുള്ള സംഭവങ്ങള്� പറയണമെങ്കില്� പറയാം.. സ്വന്തം ഇഷ്ടത്തിന് മതങ്ങളില്� വിശ്വസിക്കുന്നതിന് ആരും എതിരല്ല .. മറ്റ് മതങ്ങളില്� നിന്ന് ക്രിസ്ത്യന്� സഭകളിലേക്ക് പരിവര്�ത്തനം ചെയ്തവരുടെ അവസ്ഥ എന്താണന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

sanju said...

ബിനു, എന്റെ ഒരുയല്‍ വാസിക്ക് വീടിന്റെ തറയിടാന്‍ പണം കൊടുത്ത് സഹായിച്ചുകൊണ്ട് മതം മാറ്റിയതിനെ ബിനു എങ്ങനെ കാണുന്നു. ഞാന്‍ അതിനെ നിര്‍ബന്ധിത മതം മാറ്റമായാണ് കരുതുന്നത്. പിന്നെ ഈ ഡീലിംഗില്‍ ഞാന്‍ എങ്ങനെ തെളിവുണ്ടാക്കും. നേരിട്ടുകാണുന്നത് കൊണ്ട് എനിക്കതു മനസിലാകും മറ്റൊരാളെ എങ്ങനെ മനസിലാക്കും എന്നെനിക്കറിയില്ല. പ്രത്യേകിച്ച് കണ്ണടച്ചിരിക്കുന്നവരെ.

Anonymous said...

മത സ്വാതന്ത്ര്യം മനുഷ്യന്റെ മവുലിക അവകാശമാണ്. സുവിശേഷീകരണം മതപരിവര്‍ത്തനമല്ല.
മനപരിവര്‍ത്തനമാണ്. വ്യക്തിയായൊ സമൂഹമായൊ മതം മാറുന്നത് അവനവന്റെ
സ്വാതന്‍ത്ര്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നീതിനിഷേധമാണ്.

Anonymous said...

ഷിബു,
ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.ചില തിരുത്തലുകള്‍ അനുപേക്ഷീണീയമാണെന്ന് തോന്നിയതിനാല്‍ കൂട്ടിച്ചേര്‍ക്കുന്നു, സമ്മതിച്ചു തരില്ല എന്നറിയാം, എങ്കിലും എഴുതട്ടെ,
ആദ്യത്തെ പോയിന്റ്,
പ്രലോഭനങ്ങളില്‍ കൂടെ മതം മാറ്റത്തിനു വിധേയരായവരെ, നിര്‍ബന്ധമതം മാറ്റിന്റെ ലിസ്റ്റില്‍ പെടുത്താം എന്ന കണ്ടുപിടിത്തം തന്നെ അബദ്ധമാണ്, അതൊരിക്കലും നിര്‍ബന്ധിതമതം മാറ്റമല്ല. അതിനെ പ്രലോഭനങ്ങളില്‍ കൂടെയുള്ള മതം മാറ്റമെന്ന് തന്നെ വിളിക്കണം.
അടുത്തത്, താങ്കളുടെ കേസ് സ്റ്റഡികള്‍ രണ്ട് കുടുംബ പ്രശ്നങ്ങളാണ്,
അത് തികച്ചും കുടുംബ പ്രശ്നങ്ങളായി തന്നെ കാണണം , അതിലൊന്ന് ഷിബുവിന്റെ സുഹൃത്തായിരുന്ന ചര്‍ച് മെംബര്‍ സഭ മാറിയതാണ്, എഴുത്തില്‍ നിന്നും മനസ്സിലായത് അവന്‍ മാറിയത് പെന്തക്കോസ്ത് സഭയിലേക്കാണെന്നാണ്.
അവിടെ തന്നെ ഷിബുവിനൊരു നീരസം പെന്തക്കോസ്ത് സഭകളോട് തോന്നിയെന്ന് ചിന്തിക്കാം കാരണം അതിനെ മുകളില്‍ എഴുതിയത് കൂണ്‍ പോലെ പെന്തക്കോസ്ത് സഭകള്‍ ഉണ്ടാവുന്നതിനെപറ്റിയുള്ള ഷിബുവിന്റെ നീരസം ആണ്, എങ്കില്‍ വളരെ വ്യക്തമായി എഴുതട്ടെ, പണം കൊടുത്താണ് പെന്തക്കോസ്ത് സഭകള്‍ ഉണ്ടായതെങ്കില്‍ കൂണ് പോലെ ഉണ്ടാവില്ല, പണം കൊടുത്താല്‍ എത്ര വ്യക്തികളെ വിലക്ക് വാങ്ങാന്‍ കഴിയും, ഒരു തവണ ആ സഭകളിലേക്ക് പോയവര്‍ എത്ര നാള്‍ അവിടെ തുടരും?
അതിന്‍ മറ്റെന്തോ കാരണം ഉണ്ടെന്ന് താങ്കള്‍ ചിന്തിക്കാതെ പോയത് താങ്കളുടെ രീതി:(
കാരണം മുന്വിധികള്‍ കൊണ്ട് താങ്കളുടെ ചിന്തകള്‍ക്ക് അതിര്‍ വര്‍മ്പുകള്‍ താങ്കള്‍ വച്ചുകഴിഞ്ഞിരിക്കുന്നു, ഈ യടുത്ത ദിവസം മറ്റൊരു ബ്ലോഗില്‍ കമന്റായി എഴുതിയത് പോലെ, ഔട്ട് ലുക് മാഗസിന്റെ കഴിഞ്ഞ വര്‍ഷത്തെ കവര്‍ സ്റ്റോറി ഇതിനെപറ്റിയാരുന്നു, അതിവേഗം വളരുന്ന പെന്തക്കോസ്ത് സഭകള്‍, അതില്‍ വ്യക്തമാക്കിയ ഒരു വിവരം ഉണ്ട് അധികം താമസിയാതെ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ എണ്ണം കൊണ്ട് മറ്റുള്ള എല്ലാ ക്രിസ്ത്യന്‍ സഭകളെക്കാള്‍ മുന്നിലെത്തുമെന്ന്!
ആ വിശദമായ റിപ്പോര്‍ട്ടില്‍ കാതലിക്കിലേയും മറ്റുള്ള എപിസ്കോപല്‍ സഭകളിലേയും വികാരിമാരുടെ ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു, പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ച എന്തുകൊണ്ടെന്ന ചോദ്യത്തിനു ഇത്തരമൊരോപണം അവരാരും ഉന്നയിച്ചിരുന്നില്ല. എന്റെ സുഹൃത്തേ എന്റെ അനുഭവം എഴുതാം സാ‍മാന്യം സാമ്പത്തിക ശേഷിയുള്ള മോശമല്ലാത്ത വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ നിലവാരം പുലര്‍ത്തിയിരുന്ന ഒരു യാക്കോബായ ഫാമിലിയില്‍ നിന്നും ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്തക്കോസ്ത് സഭയിലേക്ക് മാറിയ ആളാണ് ഞാന്‍. എന്റെ അനുഭവത്തില്‍ ഈ സഭയില്‍ ചേര്‍ന്നത് മുതല്‍ എന്റെ പൈസ കൂടുതല്‍ ചെലവായിട്ടേയുള്ളൂ, ഒരു പൈസ പോലും ഇതിലേക്ക് മാറുന്നതിനു എനിക്കാരും ഓഫെര്‍ ചെയ്തിട്ടില്ല. ബൈബിളിലെപുതിയ നിയമം വായിച്ചതും, യാക്കോബായ , കാതലിക്ക് സഭകളുടെ അനാചാരങ്ങള്‍ കണ്ട് മനസ്സ് മടുത്താത്തതും ആണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം.എനിക്കുറപിച്ച് ഇന്ന് പറയാന്‍ കഴിയും ജീവിതത്തിലെ ഏറ്റവും വൈസ് ആയ ഡിസിഷനില്‍ ഒന്നായിരുന്നു അതെന്ന്:)

അത് അവിടെ നില്‍ക്കട്ടെ രണ്ടാമത്തെ സിനാരിയോയിലേക്ക് വരാം, ഒരു പാസ്റ്ററിന്റെ കൈയില്‍ നിന്ന് പതിനായിരം രൂപ വാങ്ങി അമ്മാമ്മ മതം മാറിയെന്നാണല്ലൊ ആരോപണം! സംഭവിക്കാന്‍ 1% പോലും സാധ്യതയില്ലാത്ത ഒരു ആരോപണമാണത് ആരോ പറഞ്ഞത് വിശ്വസിക്കാതെ അവരോട് തന്നെ സൌഹൃദപൂര്‍വം ഒന്നു ചോദിച്ചു നോക്കൂ, താങ്കള്‍ക്ക് അറിയാവുന്നിടത്തോളം എനിക്ക് അവരെ അറിയില്ലല്ലൊ?
ഒന്നുറപ്പിച്ച് പറയാം വളരെ കോണ്‍ഫിഡെന്റായിതന്നെ, പെന്തക്കോസ്ത് സഭകള്‍ പണം കൊടുത്ത് ഒരാളേയും ആ സഭകളിലേക്ക് വിളില്‍ക്കുന്നില്ല. ഇതിനെനിക്ക് തെളിവ് തരാന്‍ കഴിയില്ല, പക്ഷേ അങ്ങനെയൊരു സംവിധാനം നിലവിലില്ല എന്ന് എന്റെ പെന്തക്കോസ്ത് സഭകളിലെ പ്രവര്‍ത്തന പരിചയം കൊണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും,
പക്ഷേ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം പലര്‍ക്കും ലഭിക്കുന്നുണ്ടാവാം, അതില്‍ ചിലര്‍ ഒരുപക്ഷേ ആ സഭകളിലേക്ക് വന്നുകൂടായ്കയില്ല, അതിനുള്ള സാധ്യതകളല്ലാതെ പൈസ കൊടുത്ത് ഒരാളേയും ഈ സഭകളിലൊന്നില്‍ പോലും എടുക്കുന്നില്ല, പെന്തക്കോസ്ത് സഭകള്‍ നിലകൊള്ളുന്നത് വേദപുസ്തകത്തിലെ അപ്പോസ്തല പ്രവര്‍ത്തികള്‍ 2: 38- 47 വാക്യങ്ങളിലെ അടിസ്ഥാനത്തിലാണ് . ഇനി ഇതിന്റെ സത്യാവസ്ഥ അറിയണമെന്ന് ആത്മാര്‍ത്ഥമായി, അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍ അടുത്തുള്ള എതെങ്കിലും എസ്റ്റാബ്ലിഷ്ഡ് ആയ പെന്തക്കോസ്ത് സഭയിലെതെങ്കിലും ഒന്നില്‍ മൂന്ന് മാസം കണ്ടിന്യൂസായി അറ്റെന്‍ഡ് ചെയ്തു നോക്കൂ, ഒരു വെല്ലുവിളിയായി താങ്കള്‍ക്ക് ഇതെടുക്കാം അപ്പോള്‍ അറിയാമല്ലൊ അവര്‍ താങ്കള്‍ക്ക് പണം വാഗ്ദാനം ചെയ്യുമോ എന്ന്. എന്നിട്ട് ബ്ലോഗിലെഴുതൂ.

Anonymous said...

സഞ്ചുവിനുള്ളതും തേക്കേടനു കൊടുത്ത കമന്റിലുണ്ട്, സൂര്യനെ പിന്നാലേ ടോര്‍ച്ചടിച്ച് കഴിഞ്ഞെങ്കില്‍ വായിച്ചു നോക്കി റെലവന്റാണെന്ന് തോന്നുന്നത് എടുത്തോളൂ:)
സസ്നേഹം ബിനു.

Anonymous said...

BINU,
NOW I CAN UNDESTAND UR FEELING.NOBODY SAYS THAT UR CONVERTED TO NEW GROUP 4 MONEY OR ANYOTHER THINGS.UR RECOMMENDING THIS BLOGGER TO ATTEND UR SERVICE.DID U ATTEND ALL OTHER RELIGIOUS-HINDHU ,MUSLIM/OTHER CHRISTIAN SERVICES BEFORE CONVERTING?ANYHOW,I BELIEVE RELIGION IS PERSONEL.NO RELIGION IS ABOVE OR BELOW THAN ANY OTHR.LET US LOVE EACHOTHER.DON'T HATE EACHOTHR.SOME COTROLLING POWER(GOD)IS GOOD .BINU,THINK EVERYBODY AS BROTHERS/SISTERS,RELIGION IS CREATED BY MAN 4 MAN.BY A LOVING SISTER IN GOD. SHAJINI.

തെക്കേടന്‍ / THEKKEDAN said...

ബിനു; മറ്റുള്ളവരുടെ വിശ്വാസങ്ങളിലേക്ക് കൈകടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പെന്തുക്കോസ്തുസഭകള്‍ മാത്രമല്ല പ്രലോഭന മത പരിവര്‍ത്തനം നടത്തുന്നത്,മറ്റ് സഭകളും ഇതു ചെയ്യുന്നുണ്ട്.വിശ്വാസപരമായ ചര്‍ച്ചകള്‍ നടത്തിയാല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും പറയാന്‍ ഏറെ ഉണ്ടാവും ...ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ ‘ന്യു ജനറേഷന്‍ പെന്തിക്കോസ്തല്‍ ‘ സഭകളുടെ പ്രവര്‍ത്തനം ഏറെ ദുരൂഹമാണ് എന്നതില്‍ സംശയം ഇല്ല.
ഒരിക്കല്‍ കൂടെ പറഞ്ഞുകൊള്ളട്ടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഒരു വാദപ്രതിവാദത്തിന് ഞാനില്ല.മനുഷ്യന്റെ നന്മയും ജീവിതവും കഴിഞ്ഞിട്ടേ മതത്തിന് സ്ഥാനമുള്ളു
എന്നാണ് എന്റെ അഭിപ്രായം.

Anonymous said...

shajini, thank you dat u r understanding my feelings!
my experience is not an issue, dat I mentioned here as an example.

yes , I did recomend him to attend any established pentecostal church, dats bcoz, I just thought he should realise the real reson about pentecostal church growth.

about me, I used to attend many church services aswell as hindu temples.Although, I did not write a single word about other church/religion, did I?

തെക്കേടന്‍:ന്യൂ ജനറേഷന്‍ സഭകളെപറ്റി എനിക്കറിയില്ല, ഞാന്‍ അവരുടെ മീറ്റിങ്ങുകളില്‍ അറ്റെന്‍ഡ് ചെയ്തിട്ടില്ല. തൊട്ടുമുകളില്‍ ഷാജി എഴുതിയത് പോലെ വിശ്വാസം വ്യക്തിപരമാവട്ടെ, താങ്കളുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.

Anonymous said...

സോറി മുകളിലെ കമന്റ് എന്റേതാണ് ബിനു.

kariannur said...

രാഷ്ട്രീയക്കാരുമായി ഒരു വ്യത്യാസവുമില്ലാത്ത മതപ്രവര്‍ത്തനം. എത്രകണ്ട് സംഖ്യാബലം വലുതാക്കാം എന്ന ചിന്ത ആദ്ധ്യാത്മികതയേക്കാള്‍ കനപ്പെടുന്ന അന്തരിക്ഷം. ആദര്‍ശത്തെ ഓട്ടിനു വേണ്ടി ബലികൊടുക്കുന്നതുപോലെ തന്നെ. ആദ്ധ്യാത്മികത മതത്തിന്നു മുന്നില്‍ ചോരപുരണ്ട് മരിയ്ക്കട്ടെ. ആദ്ധ്യാത്മികതയെ രക്തസാക്ഷിയാക്കണം

sanju said...

കഷ്ടം തന്നെ ബിനു തന്റെ മതപരിവര്‍ത്തനത്തിനെപറ്റിയുള്ള കണ്ടുപിടിത്തങ്ങള്‍. പിന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാല്‍ പണ്ട് യൂറോപ്യന്മാര്‍ ലാറ്റിനമേരിക്കയിലും അഫ്രിക്കയിലും മറ്റും കൊലപാതകങ്ങളിലൂടെയും ഭീഷണികളിലൂടെയും രക്തചൊരിച്ചിലിലൂടെയും നടത്തിയ പരിവര്‍ത്തനമാണെന്ന് താന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിവിടെനടക്കില്ലെന്ന് മതം മാറ്റല്‍ ഏജന്റുമാര്‍ക്ക് തന്നെ നന്നായറിയാം. പിന്നെ പണം വേണമെങ്കില്‍ അല്ലെങ്കില്‍ തന്നപണം തിരികെ ചോദിക്കാതിരിക്കണമെങ്കില്‍ മതം മാറണമെന്ന് പറയുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം തന്നെയല്ലെ. പിന്നെ സൂര്യനു പിന്നാലെ ടോര്‍ച്ചടിച്ചുനടക്കുന്നത് ബിനു തന്നെയല്ലെ.

philip said...

dera thekkedan,iam staying in north india.so far we or our churah members havent done any kind of convertisam.we do belive that forced conversion is demeaning.in india i dont think well established christian churches are doing conversion.even new generation churches are also doing good ministries(not all).in orissa i think picture is difrent,ther many rural people r living, and hardly they have shelter and food.many missineries are working in the midst of them and providing everything they need.by seeing their affection towards them,many people are receiving christian experiance and becoming christians.they are not converting people ,they are showing christ love by practically.people are getting attracted by this.this is fact.so dont jump into any conclusion witout evidence.god bless u

Abhilash said...

priya tekkdanu

Nigal parayunnu nigalkku Mattulla mathagalil kaikadattend aavasyam illa ennu; one moe chalange to you

Pls attend any pentalcost fellowships one or two weeks and try to access mony from them if you got you can continue with the same Idea. The Pentaacostal churches give JESUS not mamon(Money)

So pls read bible carefully

If you are a Christian

Aadhaar Status said...

Nice post sir...
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI