2005 ലെ സ്പോര്‍ട്‌സ് ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളത്തിലെ കായികപ്രേമികള്‍ഒരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ടതാണ് .വെറുതെയങ്ങ് കണ്ടതല്ല , കേരളത്തിലെ സ്പോര്‍ട്സ് മന്ത്രിയുംസംഘവും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ലോട്ടറിയില്‍ നിന്ന് കിട്ടുന്ന പണമെല്ലാംകൂടി കേരളത്തിലെ സ്പോര്‍ട്സിലോട്ടങ്ങ് മുടക്കി ഒളിംപിക്സ് മെഡല്‍ കേരളത്തില്‍ എത്തിക്കുമെന്ന്പറഞ്ഞ പ്പോള്‍ നമ്മളൊക്കെ അതൊക്കെയങ്ങ് വിശ്വസിച്ചു.എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണല്ലോ!ലോട്ടറിവഴികിട്ടിയ കോടിക്കണക്കിന്റെ കണക്കൊക്കെ നോക്കി പരിശീലനത്തിന് കിട്ടുന്ന സൌകര്യങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ വാം അപ്പ് ചെയ്ത് കാത്തിരുന്നു.പക്ഷേ കാത്തിരുപ്പ് കുത്തിയിരുപ്പായിട്ടുമാറുമ്പോഴും അവര്‍ പ്രതീക്ഷിച്ചി രിക്കാം; വിദേശപരിശീലകനും,പരിശീലനവും.എന്നും നമ്മള്‍ ചെയ്യുന്നതുപോലെ ഒളിംപിക്സിന്റെ തലേന്നെങ്കിലും വിദേശത്തുനിന്നു ആളെവരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.പക്ഷേ ഒന്നു നടന്നു.ഒളിമ്പിക്സിന് കേരളത്തിന്റെ കായികമന്ത്രിക്ക് ഔദ്യോഗിക പ്രതിനിധി ആയിട്ട്ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചത് കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണന്ന്പറയാന്‍ പത്രസമ്മേളനം വരെ നടത്തി. മിനിമം പ്രതിഷേധം എന്ന നിലയില്‍ ഒരു ഹര്‍ത്താല്‍ കൂടിനടത്തിയാല്‍ ഭംഗി ആയേനെ!
മന്ത്രിക്ക് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചത് കേരളത്തിനോടുള്ള കേന്ദ്ര ത്തിന്റെ അവഗണനയാണങ്കില്‍ നമ്മുടെ കായികതാരങ്ങള്‍ക്ക് നല്‍കാമെന്ന് വര്‍ഷങ്ങളായി പറഞ്ഞ് പറ്റിക്കുന്ന നിയമനങ്ങളുംപ്രൈസ് മണിയും നല്‍കാതാരിക്കുന്നത് കായികതാരങ്ങളോടുള്ള അവഗണനയല്ലേ?ഭാരതത്തിനുവേണ്ടിലോകമീറ്റുകളില്‍ സമ്മാനം നേടുന്ന മലയാളികള്‍ അന്യസംസ്ഥാനങ്ങളുടെ കുപ്പായങ്ങളില്‍ മത്സരിക്കുന്നത്നമ്മുടേ സ്നേഹാന്വേഷണങ്ങളില്‍ തൃപ്തരായ്തുകൊണ്ടാണല്ലോ.കാര്‍ഷികകടങ്ങളുടെ കൂട്ടത്തില്‍ നമ്മുടെകായികതാരങ്ങള്‍ക്ക് കൊടുക്കാനുള്ള പണവും എഴുതിത്തള്ളിക്കാണണം. ദേശീയമീറ്റുകളില്‍ പങ്കെടുക്കാന്‍നമ്മുടെ കുട്ടികള്‍ ലോക്കല്‍ കമ്പാര്‍ട്ടുമെന്റിലെ കക്കൂസില്‍ വരെ ഞെങ്ങിനിന്ന് പോകുമ്പോള്‍ മറ്റ്സംസ്ഥാനങ്ങളിലെ കുട്ടികള്‍ എങ്ങനെയാണ് മീറ്റുകളില്‍ പങ്കെടുക്കാന്‍ പോകുന്നത് ?
കായികതാരങ്ങളുടെ ദുരവസ്ഥകള്‍ പത്രങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം ഞെട്ടിയുണ രുന്ന സ്പോര്‍ട്സ്കൌണ്‍സില്‍ കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍നമ്മുടെ നാട്ടില്‍ സ്പോര്‍ട്സിനെ വളര്‍ത്താന്‍ എത്രയോ ‘ഫെഡറേഷന്‍’ ഉണ്ട് ! സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിമാത്രമാണ് ഇത്തരം ഫെഡറേഷന്‍ എന്ന് ആര്‍ക്കാണ് അറിയാത്തത് ..കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം എന്ന് മാത്രം. ക്രിക്കറ്റ്, ഫുട്ബോള്‍ , ഹോക്കി ഫെഡറേഷനുകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഈ കളികളുമായി പുലബന്ധവും ഇല്ലല്ലോ ?20-20 ക്രിക്കറ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കി എന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ ചെസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ചെസ് ബോര്‍ഡിലെ കളങ്ങള്‍ 64 ല്‍ നിന്ന് കുറയ്ക്കണമെന്ന് പറഞ്ഞ്ചെസ് ഫെഡറേഷന്‍ അംഗങ്ങള്‍ ഉണ്ടത്രെ !
നമ്മുടെ കേരളത്തിലെ ഫെഡറേഷനുകളും ഒട്ടും മോശമല്ല ,കളത്തിലെ പ്രകടനങ്ങള്‍ക്ക ല്ലന്ന് മാത്രം.കോടതികളില്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താല്‍ ഈ ഫെഡറേഷനുകളിലെ അംഗങ്ങള്‍ നടത്തുന്നപ്രകടനങ്ങള്‍ നമ്മള്‍ കാണുന്നതാണല്ലോ ?പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരില്‍ പരിശീലനംമുടങ്ങുന്ന കായികതാരങ്ങളേയും , സ്പോണ്‍ സര്‍മാരെ കണ്ടത്താനാവാതെ വിദേശമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരേയും ഒക്കെ ‘അവര്‍’ കണ്ടാലും കണ്ടില്ലന്ന് നടിക്കും.കാരണം കായികതാരങ്ങള്‍ക്ക്പണം കൊടുത്തു തീര്‍ത്തു കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ‘കളിക്കാന്‍ ‘ പണം എവിടെ?
എത്രലോട്ടറി നടത്തിയാലും നമ്മടെ നാട്ടിലെ സ്പോര്‍ട്സ് ഇങ്ങനെ തന്നെ ആയിരിക്കും. അല്ലങ്കില്‍ കഴിവുള്ളവനെ പരിപാടി ഏല്‍പ്പിക്കണം.അതിനേതായാലും ആരും തയ്യാറാവ ത്തില്ല.പി.ടി.ഉഷയുടെ സ്കൂളിലെകുട്ടികള്‍ സ്വര്‍ണ്ണം നേടിയാലും തങ്ങളുടെ പാടവം കൊണ്ടാണ് അവര്‍ സ്വര്‍ണ്ണം നേടിയതന്ന് പറയുന്നവരാണല്ലോ നമ്മുടെ സ്പോര്‍ട്സ് നടത്തുന്നത് . ഇനിയും ഒളിംപിക്സ് വരും...അപ്പോഴും നമ്മള്‍ നമ്മുടെ ‘വിഷന്റെ‘വര്‍ഷത്തില്‍ മാത്രം മാറ്റം വരുത്തും.വിഷന്‍ 2008 കഴിയുന്നടനെ വിഷന്‍ 2012 കൊണ്ട് ഇറങ്ങും നമ്മള്‍.പിന്നെ വിഷന്‍ 2016 ...ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും.......
ഇനി എത്രയോ സ്പോര്‍ട്സ് ലോട്ടറികള്‍ നടത്താന്‍ സ്കോപ്പ് ഉണ്ട് നമ്മുടെ കൈയ്യില്‍ ....
No comments:
Post a Comment