Wednesday, August 20, 2008

കുത്തകകളെ എന്തിനു പേടിക്കുന്നു ??? :

നമ്മുടെ വിപണിയിലേക്ക് ‘കുത്തകകള്‍’ കടന്നുവരുന്നതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും, വ്യാപാരി-വ്യവസായസംഘടനകളും സമരം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ?സിനിമാനിര്‍മ്മാണരംഗത്തേക്കും മറ്റും ‘കുത്തകകള്‍’കടന്നുവരുന്നത് നമ്മുടെ സിനിമാ സംസ്‌ക്കാരത്തെ തകര്‍ക്കും എന്ന് ചില സിനിമാസംഘടനാ(?) നേതാക്കള്‍അഭിപ്രാ യപ്പെട്ടു.എന്തിനാണ് കുത്തകകളെ നമ്മള്‍ ഇത്രമാത്രം ഭയപ്പെടുന്നത് ?ഇത്രയ്ക്കുള്ള ഭയപ്പാടിനുള്ളകാര്യം ഉണ്ടോ ?

ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് പറഞ്ഞുകൊണ്ടാണ് റിലയന്‍സ്, ഫാബ് മാളുകള്‍ തല്ലിത്തകര്‍ക്കുന്നത് . പട്ടണങ്ങളില്‍ മാത്രം റീട്ടെയില്‍ ഷോപ്പുകള്‍ സ്ഥാപിക്കുന്ന ‘കുത്തകകള്‍’എങ്ങനെയാണ്ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുത്തുന്നത്.?? അങ്ങനെയാണങ്കില്‍ ഇപ്പോള്‍ തന്നെ നമ്മുടെഒട്ടുമിക്ക സ്ഥലങ്ങളിലും മാര്‍ജിന്‍ ഫ്രി മാര്‍ക്കറ്റുകള്‍ കച്ചവടം നടത്തുന്നുണ്ടല്ലോ.മറ്റ് കച്ചവടസ്ഥാപനങ്ങളെക്കാള്‍ഇവിടെ വിലക്കുറവും ആണ്.‘കുത്തകകള്‍‘ക്ക് എതിരെ സമരം നടത്താനുള്ള കാരണം ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുന്നു എന്നുള്ളതാണങ്കില്‍ മാവേലിസ്റ്റോറുകള്‍,സിവില്‍‌സപ്ലൈസ് ഔട്ട്‌ലെറ്റുകള്‍ ,ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്തുടങ്ങിയവയ്ക്ക് എതിരേയും സമരം നടത്തേണ്ടതല്ലേ?‘കുത്തകകളു’ടെ ഉല്പന്നവിലയെക്കാള്‍ കുറഞ്ഞവിലയാണ്മാവേലി സ്റ്റോറുകളില്‍.

നമ്മുടെ വിപണിയില്‍ ഇപ്പോള്‍ തന്നെ ധാരാളം കമ്മീഷന്‍ കടകള്‍ ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ ഇവിടെ നിന്ന്സാധനങ്ങള്‍ വാങ്ങിയാണ് വില്പന നടത്തുന്നത്.ഈ കമ്മീഷന്‍ കടകളില്‍ നിന്ന് കച്ചവടക്കാര്‍ അല്ല്ലാത്തവര്‍ക്കുംചെറുകിടകച്ചവടക്കാര്‍ വാങ്ങുന്നവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറ്റും.കുറഞ്ഞത് അഞ്ച് കിലോ സാധനങ്ങള്‍ വാങ്ങണമെന്ന് മാത്രം.വിലക്കുറവ് എവിടെയാണങ്കിലും നമ്മുടെ ആളുകള്‍ അവിടെ നിന്നായിരിക്കും സാധനങ്ങള്‍ വാങ്ങുന്നത്.

മാവേലിസ്റ്റോറുകളും,മാര്‍ജിന്‍ ഫ്രി മാര്‍ക്കറ്റുകളും ഏകദേശം ഒരേ രീതിയിലാണ് സാധനങ്ങള്‍ വാങ്ങുന്നത്.സാധനങ്ങള്‍ മൊത്തമായിനല്‍കാന്‍ കഴിവുള്ളവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നു.കൂടുതല്‍ ഇടങ്ങളിലൂടെകൈമറിഞ്ഞ് സാധനങ്ങള്‍ എത്താതുകൊണ്ട് വിലക്കുറച്ച് വില്‍ക്കാന്‍ സാധിക്കുന്നു.എന്നാല്‍ ‘കുത്തകകള്‍ ‘ കൃഷിക്കാരില്‍ നിന്നുതന്നെ സാധനങ്ങള്‍ നേരിട്ട് വാങ്ങി പൂര്‍ണ്ണമായും ഇടനിലക്കാരെ ഒഴിവാക്കി വിതരണം നടത്തുന്നു.കൃഷിക്കാരന് ഇടനിലക്കാരില്‍നിന്നുള്ള ചൂഷ്‌ണവും ഒഴിവാക്കി കിട്ടുന്നു.(കൃഷിക്കാരന് തന്റെ ഉല്പന്നങ്ങള്‍ക്ക് നല്ല വിലകിട്ടിയാല്‍ സമരം ചെയ്യാന്‍ അവനെകിട്ടത്തില്ലന്ന്പലര്‍ക്കും അറിയാം.)പക്ഷേ ഇവിടെ മറ്റൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.കൃഷിക്കാരനും ‘കുത്തകയും’ തമ്മിലുള്ള പാട്ടക്കരാറില്‍ഏര്‍‌പ്പെട്ടാല്‍ പാട്ടക്കരാര്‍ തീരുന്നതുവരെ ‘കുത്തക’ പറയുന്ന കൃഷിമാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന് മാത്രമല്ല കുത്തക നല്‍കുന്നഉല്പന്നവില വാങ്ങുകമാത്രമേ നിവൃത്തിയും ഉണ്ടാവുകയുള്ളു.ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കര്‍ഷകരുടെ ഇടയില്‍ ശക്തമായഒരു കൂട്ടായ്‌മ (രാഷ്‌ട്രീയചായ്‌വുള്ള കൂട്ടായ്മയല്ല) ഉണ്ടായാല്‍ ഇങ്ങനെയുള്ള ‘പാട്ടക്കരാര്‍ ‘മാറ്റാവുന്നതേയുള്ളു.നമ്മുടെ നാട്ടിലെകൊക്കോകര്‍ഷകരുടെ അനുഭവം നമ്മുടെ മുന്നില്‍ ഉള്ളടത്തോളം കാലം ‘കുത്തകകളുടെ’ ലാഭക്കരാര്‍ കര്‍ഷകര്‍ ഏറ്റെടുക്കുംഎന്ന് കരുതുകവയ്യ.

‘കുത്തകകള്‍’ക്ക് എതിരെ സമരം ചെയ്യുമ്പോള്‍ ആരാണ് കുത്തക എന്ന് ഒരു നിര്‍വചനം ആവിശ്യമാണ് .നിര്‍ഭാഗ്യവച്ചാല്‍അങ്ങനെയൊരു നിര്‍വചനം ആരും പറഞ്ഞിട്ടില്ല.സമരം പ്രഖ്യാപിക്കുന്നവനാണ് കുത്തകകളെ തീരുമാനിക്കുന്നത്.ഇവരുടെ കാഴ്ചപ്പാടില്‍ഇപ്പോള്‍ രണ്ടുതരം ‘കുത്തകകള്‍‘ ആണ് ഉള്ളത്.ആഗോളകുത്തകകമ്പിനികളും ,ഇന്ത്യന്‍ കുത്തക കമ്പിനിയും. ഇന്ത്യന്‍ കുത്തകകമ്പിനിലിസ്റ്റില്‍റിലയന്‍സും ടാറ്റായും ഉള്‍പ്പെട്ടുകഴിഞ്ഞു.കുറേ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നും ‘ലോക്കല്‍ കുത്തകകമ്പിനി’ലിസ്റ്റ് ഉണ്ടാക്കുമായിരിക്കും. നമ്മുടെ നാട്ടിലെ ‘കുത്തക‘വിരുദ്ധരുടെ നിര്‍വചനത്തില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന, മലയാളികള്‍ക്ക് തൊഴില്‍ കൊടുക്കുന്നവന്‍‌കിട വ്യവസായ ശൃഖം‌ലകളും ഇന്നല്ലങ്കില്‍ നാളെ ‘കുത്തക’ലിസ്റ്റില്‍ ഉള്‍പ്പെടുകതന്നെ ചെയ്യും.എന്തെങ്കിലും ഒക്കെ കാരണങ്ങള്‍ഉണ്ടാക്കി സമരം ചെയ്യുക എന്നത് ഇവരുടെ ജന്മാവകാശമായി ലഭിച്ച അവകാശം ആയതുകൊണ്ട് ഇവര്‍ സമരം ചെയ്തുകൊണ്ടേ ഇരിക്കും.നമ്മുടെനാട്ടില്‍ വ്യവസായാങ്ങള്‍ വരാത്തതിന്റെ കാരണം തിരക്കി അലയേണ്ട കാര്യമില്ല.ഇതുതന്നെ കാരണം.സമരവും,പണിമുടക്കും ജന്മാവകാശമായിലഭിച്ച ഒരു സംസ്ഥാനത്ത് എങ്ങനെ വ്യവസായങ്ങള്‍ വരും??????????????????????.

ഏത് കച്ചവടം ആണങ്കിലും അതിന് നിലനില്പ് ഉണ്ടാകണമെങ്കില്‍ ഉപഭോക്താവ് വാങ്ങല്‍ പ്രക്രിയക്കായി സ്ഥാപനത്തില്‍ എത്തി അവന് ഇഷ്ടപ്പെട്ടസാധനങ്ങള്‍ തിരഞ്ഞെടുക്കാ നുള്ള അവകാശം ലഭിക്കണം.വിലക്കുറവിനോടൊപ്പം ഗുണനിലവാരവും ഉണ്ടാകണം. സാധനങ്ങള്‍ വാങ്ങാനായിഉപഭോക്താവ് എത്തിയില്ലങ്കില്‍ കച്ചവട സ്ഥാപനം പൂട്ടുകയേ നിവൃത്തിയുള്ളു.കൊട്ടി ആഘോഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയ റിലയന്‍സ്പമ്പുകള്‍ ഓരോന്നായി പൂട്ടികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ‘കുത്തകകളെ’ക്കുറിച്ചുള്ള നമ്മുടെ ഭയം അസ്ഥാനത്താണന്ന് ആണന്ന് തന്നെ പറയാം.ഉപഭോക്താവ് ആണ് തീരുമാനം എടുക്കേണ്ടത്. പുത്തന്‍ ബിസ്‌നസ് മാനേജ്‌മെന്റ് തത്വങ്ങളില്‍ ഉപഭോക്താവ് തന്നെയാണല്ലോ രാജാവ്.രാജാവിന്ആവിശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്ന വേലക്കാ‍രന്റെ സ്ഥാനമാണ് കച്ചവടക്കാര്‍ക്ക്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന്കൂടുതലായി ലഭിക്കുന്നു.

വീഡിയോ വ്യവസായ രംഗത്തേക്ക് moserbaer കടന്നുവന്നത് ഓര്‍ക്കുക.ഇരുന്നൂറ് രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന സിഡികള്‍ മുപ്പതുരൂപയ്ക്ക് ലഭിച്ചുതുടങ്ങിയപ്പോള്‍ കച്ചവടക്കാര്‍ക്ക് കൂടിയാണ് ലാഭം ഉണ്ടായത്.moserbaer കടന്നുവരുന്നത് എതിര്‍ത്തവരുടെ സിഡികളും ഇപ്പോള്‍ moserbaer ആണ് വിതരണം ചെയ്യുന്നത് എന്ന് അറിയുമ്പോള്‍ നേരത്തെ ചെയ്ത സമരങ്ങള്‍ എന്തിനായിരുന്നു?‘കുത്തകകള്‍‘ എന്ന് കേട്ടാല്‍ സമരം ചെയ്യാന്‍ കൊടി എടുക്കുന്നവര്‍ അല്പം ചിന്തിക്കുന്നത് നല്ലതാണ്.സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ ഉള്ള അവകാശം ഉള്ളടത്തോളം കാലം നമ്മള്‍ക്ക് കുത്തകകളെ പേടിക്കേണ്ട കാര്യമില്ല.

സിനിമാരംഗത്തേക്ക് ‘കുത്തകകള്‍’ കടന്നുവരുമ്പോള്‍ ഭയപ്പെടേണ്ടകാര്യമില്ല.പ്രേക്ഷകന്‍ നിര്‍മ്മാതാവിനെ നോക്കിയല്ല സിനിമ കാണാന്‍ എത്തുന്നത്.നല്ല സിനിമയാണങ്കില്‍ പ്രേക്ഷകന്‍ തീയേറ്ററില്‍ എത്തും.സംവിധായകനും,സൂപ്പര്‍സ്റ്റാറുകളും ഒന്നും പ്രേക്ഷകനെ സ്വാധീനിക്കുന്ന ഘടകമേഅല്ല.നല്ല സിനിമ(കഥ)മാത്രമാണ് പ്രേക്ഷകനെ തീയേറ്ററില്‍ എത്തിക്കുന്നത്.പിരിമിഡ് സായ്‌മിറ വിതരണം ചെയ്ത് ‘ബൂട്ട് ഓഫ് സൌണ്ട് ‘ ഒരുശബ്‌ദ്ദവും ഉണ്ടാക്കാതെ രണ്ടാം പക്കം തന്നെ തീയേറ്ററില്‍ നിന്ന് പോയില്ലേ?സൂപ്പര്‍ (സ്റ്റാറുകളൊ ,വിതരക്കാരോ,നിര്‍മ്മാതാക്കളോ) ആരും ഇല്ലാതെസൈക്കിള്‍ സൂപ്പര്‍ഹിറ്റ് ആയത് അത് കാണികളെ രസിപ്പിച്ചസിനിമ ആയതുകൊണ്ട് മാത്രമാണ്.തങ്ങള്‍ നല്‍കുന്ന സിനിമ പ്രേക്ഷകര്‍കണ്ടുകൊള്ളും എന്ന് ഒരൊറ്റ സംവിധായകരേ, നിര്‍മ്മാതാക്കളോ, തരങ്ങളോ വിചാരിക്കുകയില്ല.എന്ത് കാണണമെന്ന് തീരുമാനിക്കുന്നത്പ്രേക്ഷകനാണ്.

‘കുത്തക‘യാണങ്കിലും ചെറുകിടയാണങ്കിലും ഉപഭോക്താവിന്റെ ലക്ഷ്യം നല്ല ഉല്പന്നമാണ് . അത് എവിടെ കിട്ടുന്നു അവിടെ ഉപഭോക്താവ് പണംമുടക്കാന്‍ തയ്യാറാവും.വിപണിയില്‍ മത്സരം കൂടുമ്പോള്‍ നല്ല ഉല്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താവിന് ലഭിക്കും.നമ്മുടെ വ്യോമമേഖലസ്വകാര്യവിമാനകമ്പിനികള്‍ക്ക് തുറന്നുകൊടുത്തുകഴിഞ്ഞപ്പോള്‍ കുറഞ്ഞനിരക്കില്‍ കുറച്ച് സമയത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്നില്ലേ?വിപണയില്‍ ഉപഭോക്താവാണ് രാജാവ്.ഏത് കുത്തകകടന്നുവന്നാലും ഉപഭോക്താവാണ് അവരുടെ നിലനില്പ് തീരുമാനിക്കുന്നത്.


10 comments:

Manoj മനോജ് said...

പെട്ടെന്ന് ഓര്‍മ്മ വന്നത് റെയ്നോള്‍ഡ് ഇന്ത്യയില്‍ ആദ്യമായി വന്ന സമയമാണ്. അവരുടെ പരസ്യവും. ആകാശത്ത് നിന്ന് പറന്നിറങ്ങുന്ന പേന... വിലകുറഞ്ഞ പേന ഇന്ത്യയില്‍ എത്തി. പക്ഷേ അതു വരെ നാം ഉപയോഗിച്ചിരുന്ന ബ്രില്ലും, ചെല്പാര്‍ക്കും, ക്യാമലും, പിന്നെ ലോക്കല്‍ മഷി-ബോള്‍ പെന്നുകള്‍ എവിടെ പോയി മറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റില്‍ എതിരാളികളില്ലാതെ വന്നപ്പോള്‍ റെയ്നോള്‍ഡ് തനി സ്വഭാവം പുറത്തിറക്കി. വില കൂട്ടി. പക്ഷേ കേരളത്തില്‍ മാത്രം അവര്‍ അടിയറവ് പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല അവരുടേത് പോലെയുള്ള ഡ്യൂപ്ലി തൃശൂരിലെ കുന്നംകുളത്ത് നിന്നിറങ്ങി. 3 പേനയ്ക്ക് 2 രൂപ! ഇത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പുള്ളതാണ് കേട്ടോ..
പിന്നീട് വന്നത് പെപ്സിയും, കോക്ക കോളയും. എന്ത് സംഭവിച്ചു? തമ്പ്സ് അപ്പ് പോലുള്ള പൊതുമേഖലാ സാധനങ്ങള്‍ പടിയിറങ്ങി. അപ്പോള്‍ പിന്നെ ലോക്കല്‍ കോളകളുടെ കാര്യം പറയണ്ടല്ലോ... അത് പെപ്സിയും, കോക്കും ചുളു വിലയ്ക്ക് അടിച്ച് മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം പെപ്സിയില്‍ പെസ്റ്റിസൈഡ്... എന്നിട്ടോ കുടിക്കാന്‍ വേറേ ഓപ്ഷനില്ല!!!! അമേരിക്കയിലും, യൂറോപ്പിലും പെപ്സിയുടെ ഉല്‍പ്പന്നത്തില്‍ യാതൊരു കുഴപ്പവുമില്ല. അതായത് ഇന്ത്യക്കാരുടെ ജീവന് യാതൊരു വിലയും ഈ മള്‍ട്ടികള്‍ നല്‍കുന്നില്ല...
ഹിന്ദുസ്ഥാന്‍ യൂണി ലിവറിനെ പോലെയും, ഇനിയും വേണോ ഭസ്മാസുര ഉദാഹരണങ്ങള്‍...

ഇനി കേരളത്തിലെ കാര്യം ശരിയാണ്. കൊക്കോ കര്‍ഷകരെ പോലെ ചോദിച്ച് നാം വാങ്ങും. പക്ഷേ കേരളത്തിന് വെളിയിലോ? അവിടത്തെ കര്‍ഷകരുടെ കാര്യം? ദീപികയില്‍ കഴിഞ്ഞ മാസം ഒരു വാര്‍ത്ത വന്നു.. കേന്ദ്ര ഭക്ഷ്യ മന്ത്രാലയ ജീവനക്കാര്‍ പയറ്, പരിപ്പ് വാങ്ങാന്‍ ചെന്നിട്ട് നാണം കെട്ട് പോന്നു എന്ന്. അതിന് മുന്‍പ് തന്നെ റിലയന്‍സ്കാര്‍ പണം നല്‍കി അവ വാങ്ങി. ഇനി ഈ വരുന്ന കൊല്ലം പയറ്, പരിപ്പ് ആരായിരിക്കും ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യുവാന്‍ പോകുന്നത്? അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാം....
യൂറോപ്പും, അമേരിക്കയും ബയോ-ഫ്യുവല്‍ എന്ന് പറഞ്ഞ് കൃഷി തിരിച്ചതിനെതിരെ എതിര്‍ത്തപ്പോള്‍ എന്തായിരുന്നു? ഇപ്പോഴോ? ലോകം പട്ടിണി കിടക്കുന്നു. നെല്ല് ഉല്‍പ്പാദന രാജ്യങ്ങള്‍ കയ്റ്റ്മതി നിരോധിച്ചു. പാവം ആഫ്രിക്കയും മറ്റും വിശന്ന് കരയുന്നു!!!!
ഇതും അത് പോലെ തന്നെ വരും.... മൊത്ത വിതരണം അവര്‍ ഏറ്റെടുക്കും... ഇഷ്ടമുള്ളത് അവര്‍ തരും, ബാക്കി ഇന്ത്യക്ക് പുറത്തേയ്ക്കും...
പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി വന്നപ്പോഴും അവരെ അനുകൂലിക്കുവാന്‍ ആളുകളുണ്ടായിരുന്നു. ഒടുവില്‍ എന്ത് സംഭവിച്ചു! ചരിത്രം ആവര്‍ത്തിക്കുകയാണോ????
രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുക.....

അനോണി മാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം, അനോണിമാഷ്

N.J ജോജൂ said...

പത്തുരൂപയ്ക്ക് ഏഴുപേന ഇപ്പോഴും കിട്ടും. തമ്പ്സ് അപ്പ് പോയാരിയ്ക്കാം.

“കുടിക്കാന്‍ വേറേ ഓപ്ഷനില്ല!!!!”. ഇപ്പോഴും നാരങ്ങാവെള്ളം കിട്ടും. നല്ല ഒരു കരിമ്പ് ജ്യൂസിന് ബാംഗ്ലൂരില്‍ 5 രൂ കൊടുത്താല്‍ മതി.

mayavi said...

സമരവും,പണിമുടക്കും ജന്മാവകാശമായിലഭിച്ച ഒരു സംസ്ഥാനത്ത് എങ്ങനെ വ്യവസായങ്ങള്‍ വരും??????????????????????.
തമ്പ്സ് അപ്പ് പോലുള്ള പൊതുമേഖലാ സാധനങ്ങള്‍ BEST jOKE it was a private firm...“കുടിക്കാന്‍ വേറേ ഓപ്ഷനില്ല!!!!”. ഇപ്പോഴും നാരങ്ങാവെള്ളം കിട്ടും. നല്ല ഒരു കരിമ്പ് ജ്യൂസിന് ബാംഗ്ലൂരില്‍ 5 രൂ കൊടുത്താല്‍ മതി.

ശിവ said...

കുത്തകയ്ക്ക് വ്യക്തമായ ഒരു നിര്‍വചനം തരാന്‍ കഴിയുമോ ആര്‍ക്കെങ്കിലും...

Manoj മനോജ് said...

ഒരു ലൈന്‍ ഡിലീറ്റ് ആയി പോയതാ: തമ്പ്സ് അപ്പ് (പഴയ കമ്പനി), കൂടാതെ ഡബിള്‍ സവന്‍ പോലുള്ള പൊതുമേഖലാ സാധനങ്ങള്‍ പടിയിറങ്ങി.

നാരങ്ങവെള്ളം എന്തിനാ, പച്ചവെള്ളം കുടിച്ചു കൂടേ? കേരളത്തില്‍ കരിക്ക് കിട്ടുന്നില്ലേ? സോഡ കിയ്യുന്നില്ലേ? കാര്‍ബണേറ്റഡ് കോള കുടിക്കുന്നവര്‍ക്ക് മറ്റ് ഓപ്ഷന്‍ ഇല്ല എന്നാണ് പറഞ്ഞത്.

മലമൂട്ടില്‍ മത്തായി said...

നല്ല ലേഖനം. കാള പ്രസവിച്ചു എന്ന് കേള്‍കുമ്പോള്‍ തന്നെ കയരെടുകുന്ന നാട്ടിലെ ആള്‍കാര്‍ പക്ഷെ ഇതൊക്കെ വായികുമോ ആവോ?

പിന്നെ മനോജിന്റെ കമന്റില്‍ ഒരു തെറ്റുണ്ട് - തുംപ്സ് അപ്, ലിംകാ ഇവ എല്ലാം തന്നെ രമേഷ് ചൌഹാന്‍ എന്ന ഒരു കുത്തക മുതലാളി ആണ് സ്വന്തമായി വെച്ചിരുന്നത്. അയാളുടെ തന്നെ മറ്റു ബ്രാന്റുകള്‍ ആണ് ബിസ്ലേരി മിനറല്‍ വാട്ടര്‍, പാര്‍ലെ ബിസ്ക‌ിറ്റ് എന്നിവ. അല്ലാതെ ഇവ ഒന്നും തന്നെ പൊതു മേഘല സ്ഥാ‍പനങ്ങള്‍ അല്ലായിരുന്നു.

മത്സരം ഉള്ള കംബോള്ളത്തില്‍, ആരെങ്ങിലും വില കൂട്ടിയാല്‍ അപ്പോള്‍ തന്നെ അതിന് മറു മരുന്നായി വില കുറവുള്ള ഉല്‍പന്നങ്ങള്‍ വരും. അതാണ് രേയ്നോല്ട്സ് പേനയുടെ കാര്യത്തില്‍ സംഭവിച്ചത്. അതുപോലെ തന്നെ ഉള്ള മല്‍സരമാണ് ചില്ലറ വ്യാപാര രണ്ങതും നമുക്കു വേണ്ടത്. അതില്‍ പിടിച്ചു നില്‍കാന്‍ പറ്റാത്തവര്‍ വേറെ പണി നോക്കണം.

തെക്കേടന്‍ / THEKKEDAN said...

റിലയന്‍‌സ് പോലുള്ള കമ്പിനികളെ പൊതുവിപണിയില്‍ നിയന്ത്രിക്കാന്‍
നമ്മുടെ സര്‍ക്കാരിന് കഴിയും(കഴിയണം)....
കയറ്റുമതിനിയമങ്ങള്‍ ഉണ്ടാക്കുന്നത് സര്‍ക്കാര്‍ ആണല്ലോ?

കോളയ്ക്ക് പകരം കുടിക്കാന്‍ വട്ടുസോഡയും, നാരങ്ങാവെള്ളവും ഒക്കെ ഉണ്ടല്ലോ ?

കര്‍ഷകര്‍ തങ്ങള്‍ക്ക് കൂടുതല്‍ വിലനല്‍കുന്നത് ആരോ അവര്‍ക്കേ സാധനം നല്‍കൂ. റിലയന്‍‌സന്നോ ,സര്‍ക്കാരന്നോ ഒന്നും കര്‍ഷകര്‍
നോക്കാറില്ല.(നോക്കേണ്ട കാര്യവും ഇല്ല..)

കുത്തകയ്ക്ക് ഒരു പ്രത്യേക നിര്‍വചനം പറയാന്‍ പാടാ... നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്ന കാര്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കുറച്ച് പാടാ(എന്റെ കാര്യമാണേ..)...

N.J ജോജൂ said...

കുത്തക എന്നാല്‍ ഏതെങ്കിലും മേഖലയില്‍ മറ്റാര്‍ക്കും വരാനാവത്തവിധം ആധിപത്യം പുലര്‍ത്തുകയും വിപണിയെ ഏകപക്ഷീയമായി നിയന്ത്രിയ്ക്കുകയും ചെയ്യുന്ന രീതി.

കുത്തകകള്‍ എന്നതു തന്നെ കുത്തകയുടെ അര്‍ത്ഥം ചോര്‍ത്തുന്ന പ്രയോഗമായിട്ടാണ് എനിയ്ക്കു തോന്നിയിട്ടൂള്ളത്.

Aadhaar Card said...

താങ്ക്സ് ഫോര്‍ പോസ്റ്റിങ്ങ്‌ സര്‍
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI