ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ കഴിഞ്ഞ ഒരു വര്‍ഷമായി സാധുജന വിമോചന സംയുക്തവേദിയുടെനേതൃത്വത്തില്‍ നടക്കുന്ന ചെങ്ങറ ഭൂസമരം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു.ഒരു വശത്ത് തലചായിക്കാനുംകൃഷിചെയ്യാനും ഒരിടം എന്ന് ആവിശ്യവുമായി സമരക്കാര്‍ ,മറുവശത്ത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തിസമരം ചെയ്യുന്നവര്‍ ഇറങ്ങിപോകണമെന്ന് ആവിശ്യവുമായി ഉപരോധസമരവുമായി എസ്റ്റേറ്റ് തൊഴിലാളികള്‍.രണ്ടുകൂട്ടരും തമ്മില്‍ സംരംചെയ്യുന്നത് കണ്ട് രസിക്കുന്ന ഒരു സര്‍ക്കാര്‍!സമരക്കാരും സര്‍ക്കാരും തങ്ങളുടെനിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തീ തിന്നു ജീവിക്കുന്നത് ചെങ്ങറ,അതുമ്പുംകുളം,കോന്നി,കൊന്നപ്പാറ സ്ഥലങ്ങളിലുള്ളവരാണ് . കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഈ അവസ്ഥയിലാണ്.
2007 ജൂലൈ 4 ന് സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും പിന്തുണയില്ലാതെ എത്രനാള്‍ സമരം നടത്താന്‍ കഴിയും എന്ന്സംശയം പ്രകടിപ്പിച്ചവര്‍ ഏറെ. പ്രകൃതിയോടും,ദുരിതങ്ങളോടും, മനുഷ്യരോടും പോരാടി ആയിരങ്ങള്‍ഇപ്പോഴും ചെങ്ങറതോട്ടത്തില്‍ കഴിയുന്നത് ഗവണ്മെന്റിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ്.സമരത്തോട് പ്രതികരിക്കാതിരുന്നാല്‍ സമരക്കാര്‍ സമരം നിര്‍ത്തി പൊയ്ക്കൊള്ളുമെന്നാണ് ഗവണ്‍മെന്റ്കരുതിയിരുന്നത്.കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു സമരത്തിനും ലഭിക്കാത്ത് പിന്തുണയാണ്ദേശീയതലത്തില്‍ നിന്നുപോലും ലഭിച്ചത്.
കമ്യൂണിസ്റ്റ് വിപ്ലവം ചുവപ്പിടുവിച്ച ബംഗാളില്‍ നിന്നുപോലും ആളുകള്‍ എത്തി. അരുന്ധതിറോയിയും, മേധാപട്ക്കറും സമരഭൂമിയില്‍ എത്തിയതോടെ മറ്റൊരു ജനകീയമുഖം ലഭിക്കാന്‍ ഇടയായി.ഇതോടെമടിച്ചു മടിച്ചു നിന്ന രാഷ്‌ട്രീയനേതാക്കളും സമരഭൂമിയില്‍ എത്തി.സിപിഐ(എം) ന്റെ ഒഴിച്ചുള്ള എല്ലാരാഷ്‌ട്രീയ നേതാക്കളും സമരത്തെ പിന്തുണച്ച് എത്തി.എന്നാല്‍ അടൂര്‍ എം.പി. സിപിഐയുടെചെങ്ങറ സുരേന്ദ്രന്‍ സമരഭൂമിയില്‍ നടത്തിയെങ്കിലും പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞു.ദേശീയ മാധ്യമങ്ങള്‍പോലും ചെങ്ങറസമരം വാര്‍ത്തയാക്കുമ്പോഴാണ് ഉപരോധസമരവുമായി തൊഴിലാളി സംഘടനകള്‍എത്തുന്നത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ചെങ്ങറത്തോട്ടത്തിലാണ് സമരം നടക്കുന്നത്.സമരസമതി അവകാശപ്പെടുന്നത് അയ്യായിരത്തിലധികം കുടുംബങ്ങള്‍ സമരഭൂമിയില്‍ കുടില്‍ കെട്ടി സമരംനടത്തുന്നുണ്ടന്നാണ്.എന്തുകൊണ്ടാണ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ സമരം നീളുന്നത് ???സമരത്തിന്റെഒന്നാംവാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്യാനെത്തിയത് നന്ദിഗ്രാം സമരത്തിന്റെ നേതാവായ സ്വപന്‍ഗാംഗുലിയാണ്.എന്നാല്‍ അദ്ദേഹത്തിനോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മറ്റുള്ളവരയോ സമ്മേളനസ്ഥലത്തേക്ക് കടത്തിവിടാതെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തടയുകയും വാഹനങ്ങള്‍തകര്‍ക്കുകയും ചെയ്തു.ഭൂസമരക്കാരും തോട്ടം തൊഴിലാളികളും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക്ഇപ്പോഴും കുറവു വന്നിട്ടില്ല.
പത്തനംതിട്ടയിലെ മുന്‍ ജില്ലാകളക്ടറായ രാജുനാരായണസ്വാമിയുമായി സമരക്കാര്‍ ചര്‍ച്ചചെയ്യുകയുംസമരം ഒത്തുതീര്‍പ്പാവുകയും ചെയ്യും എന്നൊരു പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായതാണ്.ഭൂരഹിതര്‍ക്ക്മാത്രം ഭൂമി നല്‍കിയാല്‍ മതി എന്ന ആവിശ്യത്തിലേക്ക് സമരക്കാര്‍ എത്തുകയും ചെയ്‌തതാണ്.പക്ഷേചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയില്ല.
കഴിഞ്ഞദിവസം മറ്റൊരു ഗുരുതരമായ ആരോപണം സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്നു.സമരത്തില്‍പങ്കെടുക്കുന്ന മൂന്നാലു സ്ത്രികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ബലാത്‌സംഗത്തിന് ഇരയാക്കിയന്ന്.പോലീസില്‍ പരാതിപെട്ടാല്‍ നീതി ലഭിക്കുകയില്ല എന്ന്തുകൊണ്ട് പോലീസില്‍ പരാതിനല്‍കിയില്ലഎന്ന് സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രികളില്‍ ചിലര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്പറഞ്ഞു.സമരഭൂമിയില്‍ നിന്ന് പുറത്തുപോകുന്നവരെ തോട്ടംമാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ ഉപദ്രവിക്കുന്നതായി നേരത്തെതന്നെ ആരോപണം ഉണ്ടായിട്ടുണ്ട്.
ചെങ്ങറയിലെ ഭൂസമരത്തിന് വിദേശസഹായം ലഭിക്കുന്നു എന്ന് സമരത്തെ എതിര്‍ക്കുന്നവര്‍ ആരോപിച്ചുഎങ്കിലും ഇന്റ്ലിജന്‍സ് അന്വേഷിച്ചിട്ടും അങ്ങനെയുള്ള ഒരു സാമ്പത്തികസഹായവും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഹര്‍ജി പരിഗണിച്ച കോടതി ഭൂസമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന്നല്‍കിയ സമയ പരിധി കഴിഞ്ഞു.ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാനാവില്ല. ആത്മഹത്യാഭീഷണിയുമായിട്ടാണ് ഒരു പ്രാവിശ്യം സമരക്കാര്‍ ഒഴിപ്പിക്കലിനെ എതിരിട്ടത്.
എല്ലാകൈയ്യേറ്റക്കാരേയും ഒഴിപ്പിച്ച് ഗവണ്‍മെന്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന്മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്.ഇന്നത്തെ സ്വാതന്ത്ര്യ ദിനപ്രസംഗത്തിലും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുംഎന്ന് അദ്ദേഹം പറഞ്ഞു.പിന്നെ എന്തുകൊണ്ടാണ് ചെങ്ങറയില്‍ സമരം നടത്തുന്നവരുടെ പ്രശ്‌നം എന്താണന്ന്പോലും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കാത്തത്.ഉപഗ്രഹസര്‍വ്വെവരെ നടത്തി കുത്തകകളുടെ ഭൂമിപിടിച്ചെടുക്കാന്‍ പോയ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടതാണ് ...
സമരഭൂമിയിലേക്കുള്ള ഉപരോധം ഇന്നലെ(14/8/08) താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല.പത്തുദിവസത്തിനുള്ളില്‍ ഭൂസമരക്കാര്‍ ചെങ്ങറതോട്ടത്തില്‍ നിന്ന് പിന്‍മാറിയില്ലങ്കില്‍അവരെ നേരിടും എന്ന് തോട്ടം തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.ബംഗാളിലെ നന്ദിഗ്രാമിലെപോലെ സമാനമായ ഒരു സ്ഥിതിയാണ് ചെങ്ങറയില്‍ ഇപ്പോള്‍.രണ്ടു പക്ഷത്തുള്ളവരും എന്തിനും തയ്യാറായിനില്‍ക്കുകയാണ്.പോലീസിവിടെ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കും.കാരണം സമരം പൊളിക്കേണ്ടത്ഇപ്പോള്‍ ഗവണ്‍മെന്റിന്റെ കൂടെ ആവിശ്യമാണ്.
ഒന്നുകില്‍ ഭൂമി അല്ലങ്കില്‍ മരണം എന്ന് പറഞ്ഞ് ഭൂസമരക്കാര്‍ ഒരു വശത്ത് ...അവരെ കായികമായി നേരിടാന്‍തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടര്‍ മറുവശത്ത് ....എല്ലാം കണ്ടിട്ടും ഒന്നും കാണാത്തപോലെ ഇരിക്കുന്ന ഒരുഗവണ്‍മെന്റും ...നീറിപ്പുകയുന്ന ചെങ്ങറയില്‍ ചോരവീണാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്ഒളിച്ചോടാന്‍ ഗവണ്‍മെന്റിന് കഴിയുമോ ?
7 comments:
തങ്ങളാണ്‍ സമരം ചെയ്യാന്‍ പിറന്നവരെന്ന ഭാവം, മറ്റു സമരക്കാരോട് പുച്ഛം,.... പിന്നെ അപരാതം പറഞ്ഞുണ്ടാക്കി, വെടക്കാക്കി തനിക്കാക്കുന്ന നാടന്‍ കരവിരുത്,..... പിന്നെയും നാള്‍ക്കു ശേഷം മുള്ളിനെ മുള്ളു കൊണ്ടെടുക്കാനുള്ള ലാടവൈദ്യ ശാസ്ത്രം, അതെ അറ്റവയറുകാരനെ അരവയറുകാരനെക്കൊണ്ട് ഒതുപ്പിക്കല്‍....
ഇത് ഇടതുപക്ഷ ഭരണമാണ്, പാവപ്പെട്ടവന്‍റെ അവകാശങ്ങളുടെ മൊത്ത ഇടപാടുകാര്‍, ആരുടെ വയലായാലും കൊയ്യുന്നത് നമ്മള്‍ തന്നെ.
കഷ്ടം :(
നന്ദിഗ്രാം ആവര്‍ത്തിക്കാതിരിയ്ക്കട്ടെ
കേരളം അതിന്റെ നിലപാടുവ്യക്തമാക്കുകയാണെന്നു തോനുന്നു. ചെങ്ങറയില്‍ 4 സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നറിഞ്ഞിട്ടും നമ്മുടെ ജനത പ്രതികരിക്കാന്‍ തയ്യാറായില്ല.
പിന്നെ ഈ പ്രശനം ഇടതുപക്ഷത്തിന്റെ മാത്രം പ്രശ്നമായി താങ്കള്‍ കരുതുന്നില്ലെന്നു കരുതട്ടെ. മുത്തങ്ങ നടന്നത് udf ഭരണസമയത്താണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് വളരെ വ്യക്തമാണ്.
അനുകൂലിക്കുന്ന പാര്‍ട്ടികളുടെ ട്രേഡുയൂണിയനുകള്‍ സമര്‍ത്തിനെതിരാണെന്ന വൈചിത്രവും ഉണ്ട്.
മറ്റൊരു നന്ദിഗ്രാം അനുവദിക്കരുത്.
പ്രതിഷേധിക്കുക..
ഇത്തരം പ്രശ്നങ്ങള്‍ക്കൊക്കെ ഒരൊറ്റ പക്ഷമേ ഉണ്ടാകാവു - മനുഷ്യ പക്ഷം, അല്ലെങ്കില്‍ ജന പക്ഷം. ഇവിടെ ഇടതു പക്ഷത്തിന്റെ പക്ഷത്തിനു മാത്രമേ നീതി നല്‍കു എന്നു വാശിപിടിക്കുംബോള്‍ ഇടതുപക്ഷം ഇടുങ്ങിയ പക്ഷമാകുകയാണു ചെയ്യുന്നത്.
എല്ലാ സമരങ്ങളും തങ്ങളിലൂടെ മാത്രമേ വിജയിക്കാവു എന്നുള്ള ബാലിശമായ വാശി ഇത്രയും വലിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഉണ്ടെന്നതുതന്നെ അവരുടെ ആകാശത്തെ പരിമിതപ്പെടുത്തുന്ന ഘടകമാണെന്ന് അവര്‍ക്കു തിരിച്ചറിയാനാകുന്നില്ലല്ലോ! കഷ്ടം!!
ഇടതു പക്ഷമെന്നാല്‍ ജനപക്ഷം എന്നാണര്‍ഥം. അതുതന്നെയാണു മനുഷ്യപക്ഷം. ഇടതുപക്ഷത്തിന്റെ പൊയ്മുഖമണിഞ്ഞ വലതു പക്ഷത്തെ (ജനവിരുദ്ധ പക്ഷം, പ്രഭു പക്ഷം), പുറത്തു കൊണ്ട് വരികയാണു മനുഷ്യസ് നേഹികളുടെ കാലിക ദൌത്യം. ഇടതുപക്ഷം എന്ന പദത്തെ ഇനിയും ഇതു പോലെ വ്യഭിചരിക്കാനനുവദിച്ചുകൂട. എന്തു കൊണ്ടെന്നാല്‍, മനുഷ്യ പക്ഷത്തിനു വേണ്ടി സംസാരിക്കാന്‍ പിന്നെയാരും ഇല്ലാതാവും.
Nice post buddy.
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI
Post a Comment