Tuesday, June 24, 2008

ഇത്രയ്ക്ക് ക്രൂരരാവാന്‍ എങ്ങനെ കഴിയുന്നു.??????

ഓരോ ദിവസവും പുതിയ പുതിയ പീഡനകഥകള്‍ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഇത്രയ്ക്ക് ക്രൂരതകാണിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ചിന്തിച്ചുപോകുന്നു.ഓരോ നിമിഷവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നഅതിക്രമവാര്‍ത്തകളാണ് നമ്മള്‍ കേട്ടുകൊണ്ടു ഇരിക്കുന്നത്.പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ പെണ്‍കുട്ടികള്‍സ്കൂളില്‍ പോയി തിരിച്ചു വരുന്നതുവരെ വേവുന്ന മനസ്സുമായി കഴിയേണ്ട കാലത്തേക്ക് സാക്ഷരതയില്‍രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം മാറിയിരിക്കുന്നു. തള്ളക്കോഴി യുടെ ചിറകിനടിയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന പുള്ളുകളെപോലെ ഒരു കൂട്ടം മനുഷ്യര്‍ മാറുമ്പോള്‍ അമ്മമാര്‍ പകച്ചു നില്‍ക്കുകയാണ്.എന്തുകൊണ്ടാണ് കേരളം ഈ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്??????

പെണ്ണിനെ ഒരു ഉപഭോഗവസ്തുവായി പരസ്യങ്ങളും സിനിമകളും ഒക്കെ അവതരിപ്പിക്കുന്ന ഇന്നത്തെവര്‍ത്തമാന കാലഘട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ പോലും ലൈഗിംക അതികൃമത്തിന് ഇരയാകുന്നു.പെണ്‍കുട്ടികളുടെ പ്രകോപനകരമായ വസ്ത്രധാരണം കൊണ്ടാണ് അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്എന്ന് പലരും പറയുന്നതില്‍ യാതൊരുവിധ അടിസ്ഥാനവും ഇല്ലന്നാണ് ഇന്നത്തെ വാര്‍ത്തകള്‍ നമ്മളെഓര്‍മ്മിപ്പിക്കുന്നത്.കൊച്ചുപെണ്‍കുട്ടികള്‍ പോലും കാമഭ്രന്തന് ഇരയാകുന്ന നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക്ആരാണ് ഉത്തരവാദികള്‍ ? മാനസികവിഭ്രാന്തിയില്‍ കാട്ടികൂട്ടുന്ന കുറ്റങ്ങള്‍ എന്നപേരില്‍ ഇത്തരംകുറ്റങ്ങള്‍ ചെയ്യുന്നവര്‍ പലപ്പോഴും നമ്മുടെ നിയമത്തില്‍ നിന്ന് രക്ഷപെടുന്നു.

കഴിഞ്ഞദിവസം വടകരയില്‍ കൊല്ലപ്പെട്ട ഷഹാനയുടെ മരണവാര്‍ത്ത കേരളസമൂഹം ഞെട്ടലോടെ ആണ് ശ്രവിച്ചത്.ഷഹാന എന്ന നാലാംക്ലാസുകാരിയുടെ മൃതശരീരം സ്കൂളിനു സമീപമുള്ള മായന്‍‌കുട്ടി യുടെവീട്ടില്‍ നിന്ന് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത് ഇന്നലെ ഉച്ചയ്ക്കായിരുന്നു. കൂട്ടുകാരോടൊപ്പം വെള്ളംകുടിക്കാനായി പോയ ഷഹാനക്ലാസില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്മായന്‍‌കുട്ടിയുടെ വീട്ടിലെ വിറകുപുരയില്‍ നിന്ന് തശരീരം ലഭിച്ചത്. ശ്വാസം മുട്ടിയാണ മരണം എന്നാണ്പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവിച്ചത് ഇപ്രകാരം ആണന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നു...വെള്ളം കുടിക്കാനായി എത്തിയഷഹാനയെ മായന്‍‌കുട്ടിയെ ലൈഗിംകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.ഇതിനെ പെണ്‍കുട്ടി എതിര്‍ത്തു.രക്ഷപെടാനായി കുട്ടി ഇയാളുടെ ശരീരത്തില്‍ കടിക്കുകയും മാന്തുകയും ചെയ്തു.(ആ പാടുകള്‍ ഇയാളുടെശരീരത്തില്‍ തെളിഞ്ഞുകാണുന്നുണ്ട്.).തന്നെ ചെയ്തത് താന്‍ അദ്ധ്യാപകരോടും എല്ലാവരോടും പറയുമെന്ന്ഷഹാന മായന്‍‌കുട്ടിയോട് പറഞ്ഞു. ഷഹാന സംഭവിച്ചത് എല്ലാവരോറ്റും പറയും എന്നതുകൊണ്ടാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല.അമ്മയുടെ കൂടെ കിടന്നുങ്ങിയ പെണ്‍കുട്ടിയെ എടുത്തുകൊ ണ്ട്പോയി പീഡിപ്പിച്ച് വെള്ളത്തില്‍ താഴ്ത്തിയതിന് പിടിക്കപ്പെട്ട സബാസ്‌‌റ്റ്യന്‍ എന്നയാള്‍ ഈ കുറ്റംചെയ്യുമ്പോള്‍ സമാനമായ മറ്റൊരു ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.ഒരു പെണ്‍കുട്ടിയെ പീഡിപ്പീ ച്ച്കൊലപ്പെടുത്തിയ് പള്ളിമേടയിലെ മണിമാളികയില്‍ ഇട്ടു എന്നതായിരുന്നു ആ കേസ്.ഇങ്ങനെ മനുഷ്യന്റെമനസാക്ഷിയെ ഞെട്ടിച്ച പല കേസുകളും,പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ; കുറഞ്ഞകാലത്തിനുള്ളില്‍ പലപ്പോഴായും റിപ്പോറ്ട്ട് ചെയ്യപെട്ടിട്ടുണ്ട്.

സ്കൂള്‍ വിട്ട് വരുന്ന വഴി കൃഷ്ണപ്രിയ എന്ന കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ വച്ച് മാ‍നഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിന്ശിക്ഷിക്കപ്പെട്ട മൂസയെ കൃഷ്ണപ്രിയയുടെ അച്ഛന്‍ കൊലപ്പെടുത്തിയത് മറക്കാന്‍ സമയമായിട്ടില്ല.കീഴ്ക്കോടതികൃഷ്ണപ്രിയയുടെ അച്ഛനെ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. സ്വന്തം മകളെ നശിപ്പിച്ച്കൊലപ്പെടുത്തിയ ദുഷ്ടന് ഒരച്ഛന്‍ നല്‍കിയ മരണവിധി നിയമപരമായി തെറ്റാണമെങ്കിലും മനസാക്ഷിക്കോടതിയില്‍ അതൊരു തെറ്റാകുമോ?ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് മരണവിധി തന്നെയാണ്ആവിശ്യം.ഇത്തരം ആളുകളെ പൊതുജനമധ്യത്തില്‍ വച്ച് കല്ലെറിഞ്ഞ് കൊല്ലുകയാണ് വേണ്ടത്.

നമ്മുടെ നിയമസംഹിതയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും വലിയ ശിക്ഷയാണ്നല്‍കേണ്ടത്.കൊച്ചുകുട്ടികളെപ്പോലും കാമം നിറഞ്ഞ കണ്ണുകളോടെ കാണാന്‍ തുടങ്ങിയാല്‍ നമ്മുടെസമൂഹത്തിന്റെ അവസ്ഥ എന്തായിത്തീരും.സഹപാഠികളില്‍ നിന്ന് പോലും പെണ്‍കുട്ടികള്‍ക്ക് ലൈഗിംകപീഡനശ്രമങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു എന്ന് പറയുമ്പോള്‍ സാക്ഷരതയില്‍ മുന്നിലെത്തിയ നമ്മള്‍എത്രത്തോളം വളര്‍ന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സൂര്യനെല്ലി,വിതുര,കോഴിക്കോട്,കവിയൂര്‍,തോപ്പുപടി അവസാനം പൂവരണി വരെയുള്ള കേസുകളില്‍ ഇരകളായി തിരാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികളില്ലാം ചെറിയപ്രായത്തില്‍ തന്നെ സെക്സ് റാക്കറ്റിന്റെകൈയ്യില്‍ എത്തപെട്ടവരാണ്.സ്വാമിമുതല്‍ പുരോഹിതന്‍വരേയും,സ്നിനിമാക്കാരന്മുതല്‍ രാഷ്ട്രീയക്കാരന്‍വരേയും,അദ്ധ്യാപകന്‍ മുതല്‍ ദിവസവേതനക്കാരന്‍ വരേയും ഇത്തരം റാക്കറ്റുകളിലൂടെ പെണ്‍ട്ടികളെഉപയോഗിച്ചതിന് പോലീസ് പിടിയിലായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ഇടയില്‍ നിന്ന് വീണ്ടുംവീണ്ടും ഇത്തരംകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാ‍ണ് ??????

എല്ലാത്തരം ആളുകളും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.(വിശദമായ ഒരു വായനയ്ക്ക് ജൂണ്‍ 23 ലെഇന്‍ഡ്യാടുഡേ (volume XXXIII Number 25) നോക്കാവുന്നതാണ്... ഇതില്‍ പറയുന്നത് ലൈഗിംക കുറ്റകൃത്യങ്ങളെക്കുറിച്ചല്ല).സ്കൂളിലോ കോളേജിലോ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ തിരിച്ച് വീട്ടിലെത്താന്‍താമസിക്കുന്ന ഓരോ നിമിഷവും നമ്മുടെ അമ്മമാര്‍ തീ തിന്നല്ലേ സമയം കളയുന്നത്.ഇതില്‍ നിന്ന്ഒരു മോചനം നമ്മള്‍ക്ക് എന്നാണ് ലഭിക്കുന്നത്.

സമൂഹത്തിന്റെയും ,നിയമത്തിന്റെയും നിസ്സംഗത മാറിയാലേ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ പറ്റുകയുള്ളു.ഏതെല്ലാം രീതിയില്‍ തങ്ങളുടെ നേരെ ആക്രമങ്ങള്‍ സംഭവിക്കാം എന്ന് ബോധവത്ക്കരണം പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തിലേ നല്‍കണം.അതോടൊപ്പം അദ്ധ്യാപിക - വിദ്യാര്‍ത്ഥിനി ബന്ധം അമ്മയുംമകളും എന്നപോലെ ആയിത്തീരണം.തനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്ന ഒരാളായി അദ്ധ്യാപികയെകാണാന്‍ വിദ്യാര്‍ത്ഥിനിക്ക് കഴിയണം.(ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ രാജി ഒരു ദുഃഖകഥാപാത്രമാവുകയില്ലായിരുന്നു.).
പെണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് എന്തെല്ലാംചെയ്യാന്‍ സാധിക്കും ??.........................


കഥ കൂടി ഒന്നു വായിക്കൂ ..........
പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറു‌മ്പോള്‍.. : കഥ



Monday, June 23, 2008

പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?

ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പുസ്തകം പിന്‍‌വലിക്കണമെന്ന് ആവിശ്യപ്പെട്ട് എല്ലാ മതനേതാക്കളുംപ്രതിപക്ഷകക്ഷികളും സമരത്തിലാണല്ലോ?പുസ്തകം പിന്‍‌വലിക്കുകയില്ലന്ന് വിദ്യാഭ്യാസ മന്ത്രിഎം.എ.ബേബിയും പറഞ്ഞു കഴിഞ്ഞു.എല്ലാ മതനേതാക്കളും ഒരുമിച്ച് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ‘മതമില്ലാത്ത ജീവന്‍ ‘ എന്ന പാഠം എന്ന്എല്ലാ മതനേതാക്കളും പറയുന്നു.ഇന്നത്തെ നമ്മുടെ പുരോഗമന ചിന്തകള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍വേണ്ടിയാണ് ഈ പാഠം എന്ന് ഇതിനെ അനികൂലിക്കുന്നവര്‍ പറയുന്നു.ഇത് ഒരിക്കലും മത നിഷേധംപ്രോത്സാഹിപ്പിക്കുന്നില്ലന്നും;ഈ പാഠത്തോട് അനുബന്ധിച്ച് മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ‘സൂക്തങ്ങള്‍’നല്‍കിയിട്ടുണ്ടന്നും ഇവര്‍ പറയുന്നു.ഒരാളെ മാരകമായികുത്തി മുറിവേല്‍പ്പിച്ചിട്ട് ഞാനയാളെ ആശുപത്രിയില്‍കൊണ്ടുപോയല്ലോ എന്ന് കുത്തിയവന്‍ പറയുന്നതുപോലെ ആണ് എം.എ.ബേബിയുടെ അവകാശവാദങ്ങള്‍.

പാഠഭാഗം എന്ത് ചിന്തകളെ ഉയര്‍ത്തുന്നതാണങ്കിലും ഈ പാഠത്തിന്റെ അവസാനം 27 ആം പേജില്‍കുട്ടികള്‍ ചെയ്യേണ്ട ചില കണ്ടത്തെലുകള്‍ ഉണ്ട്.എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന്എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല.ഇതാണ് കുട്ടികള്‍ കണ്ടത്തേണ്ടത്....

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക..
വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
‍ഭുകമ്പം.


ഈ നാലുപ്രശ്നങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം പ്രകൃതി ദുരന്തങ്ങളായിട്ടാണ് ഇന്നു വരെ ലോകസമൂഹംകണ്ടിരുന്നത്.നമ്മുടെ വിദ്യാഭ്യാസമന്ത്രിക്കും കരിക്കുലം കമ്മറ്റിക്കും പ്രകൃതി ദുരന്തങ്ങളുടെ തിക്തത ജനങ്ങള്‍അനുഭവിക്കുന്നത് മത വിശ്വാസത്തെ അടിസ്ഥാനമാക്കിയാണന്ന് എവിടെ നിന്നാണ് അറിവ് കിട്ടിയത്?ചൈനയില്‍ ഭുകമ്പം ഉണ്ടായി മരിച്ചവരില്‍ ഏറയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ ആയതുകൊണ്ട്ഭൂകമ്പം എറ്റവും കൂടുതല്‍ ബാധിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെയാണന്ന് ആരെങ്കിലും ഇതുവരെപറഞ്ഞിട്ടു‌ണ്ടോ?കേരളത്തില്‍ ചിക്കന്‍ ഗുനിയ ബാധിച്ച് മരിച്ചവരുടെ ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ മതാടിസ്ഥാനത്തില്‍ഗവണ്മെന്റ് സൂക്ഷിച്ചിട്ടുണ്ടങ്കില്‍(ചിക്കന്‍ ഗുനിയ ബാധിച്ച് മരിച്ചവരുടെ കണക്കുപോലും ഗവണ്‍‌മെന്റിന്റെകൈയ്യില്‍ ഇല്ല.)ഏത് മതക്കാരെയാണ് ചിക്കന്‍ ഗുനിയ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന് ഗവണ്‍‌മെന്റ് തന്നെ പറയുകയല്ല്ലേ നല്ലത് ?
വിലക്കയറ്റവും കുടിവെള്ളക്ഷാമവും എങ്ങനെയാണ് ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെബാധിക്കുന്നത് ?കൂടുതല്‍ കാശുകൊടുത്ത് ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പാങ്ങില്ലാത്തവനെയല്ലേവിലക്കയറ്റം ബാധിക്കുന്നത്?അതോ മതാടിസ്ഥാനത്തിലാണോ വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്നത്?കുടിവെള്ളത്തിന്റെക്ഷാമം എങ്ങനെയാണ് മതാടിസ്ഥാനത്തില്‍ ജനങ്ങളെ ബാധിക്കുന്നത്?
തങ്ങള്‍ പറയുന്നതെല്ലാം ശരിയാണന്നും അത് ബാക്കിയുള്ളവരെല്ലാം അങ്ങ് കേട്ടാല്‍ മതിയെന്നുമുള്ള ധാര്‍‌ഷ്ട്യം ആര്‍ക്കാണങ്കിലും ഭൂഷണമല്ല.താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന് നാഴികയ്ക്ക് നാലപ്തുവട്ടംഒരവിടാതെ തെറ്റുകള്‍ സമ്മതിക്കുന്നതല്ലേ കരിക്കുലം കമ്മിറ്റിക്കും വിദ്യഭ്യാസ വകുപ്പിനും നല്ലത് ....???കുട്ടികള്‍ പരാതിപെട്ടാല്‍ ആലോചിക്കാമെന്നാണ് എം.എ.ബേബി പറയുന്നത്.ഇനി എന്നാണാവോകുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ നല്‍കുന്നത് ????????????

Sunday, June 22, 2008

പുട്ടും പയറും :


പുട്ട് :
ആവിശ്യമായ സാധനങ്ങള്‍:
പുട്ടുപൊടി :ആവിശ്യത്തിന്
വെള്ളം :ആവിശ്യത്തിന്
ഉപ്പ് :ആവിശ്യത്തിന്
തേങ്ങാപ്പീര :ആവിശ്യത്തിനും അനാവിശ്യത്തിനും
പുട്ടുപൊടി ആവിശ്യത്തിന് എടുത്ത് ആവിശ്യത്തിന് ഉപ്പ് ഒഴിച്ച് വെള്ളം ഒഴിച്ച് നനയ്ക്കുക.ഈ നന മെനയായാല്‍പുട്ടു ചിലപ്പോള്‍ പുട്ടുകുറ്റിയില്‍ തന്നെ ഇരുന്നന്ന് വരും.അതുകൊണ്ട് നന ശരിയായ രീതിയിലാവാന്‍ നോക്കണം.പുട്ടുപൊടി നനയ്ക്കുമ്പോള്‍ വെള്ളം കൂറ്റിപ്പോയാല്‍ പുട്ടുപരുപാടി നിര്‍ത്തി ആ പൊടികൊണ്ട് കൊഴുക്കട്ടയോഇലയപ്പമോ ഉണ്ടാക്കാവുന്നതാണ്. പുട്ടുപൊടി വെള്ളത്തിലായിപ്പോയാല്‍ എത്രയും പെട്ടന്ന് കുറച്ച് പാലൊഴിച്ച്ഈസ്റ്റും ഇട്ട് പാലപ്പത്തിനുള്ള മാവാക്കുക.
പുട്ടുപൊടിയുടെ നനവ് എത്രമതിയന്ന് പറഞ്ഞുതരാന്‍ പറ്റാത്തതുകൊണ്ട് ചെയ്ത് ചെയ്ത് പുട്ടുപൊടി നനയ്ക്കാന്‍പഠിക്കുക.നനവ് ശരിയായന്ന് തോന്നിയാല്‍ പുട്ടുപൊടി പുട്ടുകൊടത്തിന്റെ പുട്ടുകുറ്റിയില്‍ നിറയ്ക്കുക.ഇടയ്ക്കിടെതേങ്ങാപ്പീരയും വയ്ക്കുക.പുട്ടുകുറ്റി അടച്ച് ആവികയറ്റുക.ആദ്യമായി പുട്ടു ഉണ്ടാക്കുന്നവര്‍ പുട്ടുകുറ്റിപൊട്ടിത്തെറിക്കാതിരിക്കാന്‍ സൂക്ഷിക്കണം.പുട്ടുപൊടികുത്തിക്കയറ്റി പുട്ടുകുറ്റി നിറച്ചാല്‍ ചിലപ്പോള്‍ ആവികയരുമ്പോള്‍ പുട്ടുകുറ്റി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.ഇടയ്ക്കിടെ പുട്ടുകുറ്റിയുടെ അടപ്പിന്റ്ടുത്ത്പോയി മൂക്ക് കൊണ്ടുപോയി വച്ച് പുട്ട്‌വെന്തമണം വരുന്നുണ്ടോ എന്ന് നോക്കുക.കുറ്റിക്ക് കൂടുതല്‍ അടുത്തോട്ട് മൂക്ക് കൊണ്ടുവച്ചാല്‍ മൂക്ക് വെന്തമണം വന്നന്നും ഇരിക്കും.
പുട്ട് വെന്തന്ന് ഉറപ്പായാല്‍ തവിക്കണകൊണ്ടോ തുടുപ്പുകൊണ്ടോ പുട്ട് തള്ളുക.ഇങ്ങനെ വെന്ത പുട്ട്തയ്യാറായി.ആദ്യം അഞ്ചാറു പ്രാവിശ്യം ഉണ്ടാക്കുമ്പോള്‍ പുട്ട് പൊട്ടിക്കാന്‍ ചുറ്റികയൊക്കെ വേണ്ടിവന്നന്ന്ഇരിക്കും.അതൊന്നും കാര്യമാക്കാനില്ല.കാരണം നിങ്ങള്‍ ഉണ്ടാക്കുന്നത് പുട്ടാണ്.
പയര്‍ :
ആവിശ്യമായ സാധനങ്ങള്‍:
ചെറുപയര്‍ :ആവിശ്യത്തിന്
വെള്ളം :ആവിശ്യത്തിന്
ഉപ്പ് :ആവിശ്യത്തിന്
തേങ്ങാപ്പീര :ആവിശ്യത്തിനും അനാവിശ്യത്തിനും
ചെറുപയര്‍ ആവിശ്യത്തിനെടുത്ത് ആവിശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ വയ്ക്കുക.രണ്ടു വിസിലടിക്കുമ്പോള്‍ചെറുപയര്‍ വെന്തമണം വരുന്നുണ്ടങ്കില്‍ കുക്കര്‍ വാങ്ങി വയ്ക്കുക.മൂടി തുറന്ന് തേങ്ങാപ്പീരയും ഉപ്പും ഒഴിച്ച്ഇളക്കിയെടുക്കുക.പുട്ടിന്റെ കൂടെ ഉപയോഗിക്കാനുള്ള പയര്‍ റെഡി.(പയര്‍ വെന്തുപോവുകയാണങ്കില്‍പരിപ്പുകറിയായി ഉപയോഗിക്കാം)

കേരളത്തില്‍ കോണ്‍ഗ്രസ്സ് തകരുകയാണോ ?

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.ഡി‌.എഫിന് വന്‍ പരാജയമാണ് നേരിട്ടത്.എവിടെനിന്നോ(?) തിരഞ്ഞെടുപ്പിനായി കയറിവന്ന പുതിയപാര്‍ട്ടി തിരഞ്ഞെടുപ്പിനു ശേഷംതിരിച്ചിറങ്ങി പോവുകയും ചെയ്തു.ഇല്ലത്തുനിന്ന് പുറപ്പെടുകയും അമ്മാത്ത് ഒട്ടും എത്തുകയും ചെയ്തില്ലഎന്ന രീതിയില്‍ പുറത്തുപോയ ഇന്ദിരാ‌കോണ്‍ഗ്രസ്സ് അവസാനം എന്‍‌.സി.പി. ആവുകയും കരുണാകരന്‍വീണ്ടും കോണ്‍‌ഗ്രസ്സ് പാളയത്തില്‍ വീണ്ടും പഴയപരിപാടികളുമായി തിരിച്ചെത്തുകയും ചെയ്തതോടെകോണ്‍ഗ്രസ്സ് വീണ്ടും പഴയരീതിയിലായി.പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന നിലയിലായികോണ്‍‌ഗ്രസ്സിന്റെ കാര്യങ്ങള്‍.കേരളത്തിന്റെ വര്‍ത്തമാനകാല ചരിത്രം പരിശോധിച്ചാല്‍ ഒരിക്കല്‍ പോലുംകോണ്‍ഗ്രസ്സിന് അതിന്റെ സംഘടനാശക്തികൊണ്ട് ഭരണം പിടിച്ചെടുക്കാ‍ന്‍ സാധിച്ചിട്ടില്ല.

അണികളെക്കാള്‍ നേതാക്കാന്മാരുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയന്ന് ആര്‍ക്കുമറിയാവുന്ന കാര്യമാണ്.കഞ്ഞിമുക്കിഅലക്കിതേച്ച ഒരു ഖദര്‍ഷര്‍ട്ടും മുണ്ടും ഉണ്ടങ്കില്‍ ആര്‍ക്കും കോണ്‍ഗ്രസുകാരനാവാം,മൂടുതാങ്ങാന്‍ കഴിവുണ്ടങ്കില്‍ നേതാവും പൊക്കിവിടാന്‍ ആളുണ്ടങ്കില്‍ പാര്‍ട്ടിയില്‍ എന്തുമാകാം..എഴുത്തുപരീക്ഷയുംഇന്റ്‌ര്‍‌വ്യൂവും നടത്തി ലോകചരിത്രത്തില്‍ ആദ്യമായി നേതാക്കന്മാരെ കണ്ടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്,!യൂത്ത് കോണ്‍ഗ്രസ്സ്!!! ഇതില്‍ക്കൂടുതല്‍ എന്തുവേണം ഒരു പാര്‍ട്ടിയുടെ,അതും ഒരു ദേശീയപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍.ഒരു പാര്‍ട്ടിയുടെ വിജയം എന്ന് പറയുന്നത് ആപാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ്.സി.പി.എമ്മി.ന്റെ ശക്തി എന്ന് പറയുന്നത് ഡി.വൈ.എഫ്.ഐ. യുടെ സമരശക്തിയാണ്.ബിജെപിയുടെ പ്രവര്‍ത്തനശക്തി എന്ന് പറയുന്നത്യുവമോര്‍ച്ചയും ആണ്.എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സോ?പോലീസ് മൂത്ത് ഹെഡും ഹെഡ് മൂത്ത് എസ്.ഐ.യും ആകുന്നതു പോലെയാണ് കോണ്‍ഗ്രസ്സിന്റെ പോക്ക്.പത്തുമുപ്പത്തഞ്ച് വയസ്സുവരെ കെ.എസ്.യു.വിന്റെ കുപ്പായത്തില്‍ നടക്കും,പിന്നെ യൂത്തായി(?).പിന്നെ മരിക്കുന്നതുവരെ യൂത്താണ്.കെപിസിസിയില്‍ നിന്ന്ആരെങ്കിലും മാറിയിട്ട് വേണ്ടേ അവിടൊന്ന് കയറിപറ്റാന്‍.പത്തുമമ്പതും വയസ്സുള്ളവര്‍ ഇപ്പോഴും യുവാക്കളുടെ പ്രതിനിധിയായി ഇരിക്കുന്ന ഒരേഒരു പാര്‍ട്ടി കോണ്‍ഗ്രസ്സ് അല്ലേ?

മുരളീധരന്‍ കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ ഏറ്റവും മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് എന്നസ്ഥാനം ചിലര്‍ അദ്ദേഹത്തിന് നല്‍കി.എന്നാല്‍ ഇപ്പോള്‍ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായതിനു ശേഷം മുരളീധരന്‍ ഒരു മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്നില്ലന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങി.രമേശ് ചെന്നിത്തലയെപ്പോലെ ഒരു മോശപ്പെട്ട കെ.പി.സി.സി പ്രസിഡണ്ടിനെകേരളത്തിലെ കോണ്‍‌ഗ്രസുകാര്‍ കണ്ടുകാണാ‍ന്‍ വഴിയില്ല.കരുണാകരന്റെ തണലില്‍ വളര്‍ന്നപ്പോള്‍ താന്‍വലിയ ഒരു നേതാവായി എന്ന് ചെന്നിത്തലയ്ക്ക് തോന്നിയത് സ്വാഭാവികം.പക്ഷേ ഒരു പാര്‍ട്ടിയെ നയിക്കാന്‍തക്കവണ്ണമുള്ള ഒരു വളര്‍ച്ച തനിക്ക് ഉണ്ടായിട്ടല്ലന്ന് അദ്ദേഹത്തിന് തോന്നാത്തിടത്തോളം കാലം കോണ്‍ഗ്രസ്സ്പച്ചപിടിക്കാന്‍ പോകുന്നില്ല.രാജ്യഭരണവും പാര്‍ട്ടിഭരണവും രണ്ടും‌രണ്ടാണന്ന് മനസിലാക്കാന്‍ ഇത്രയുംതാമസമോ?കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്താന്‍ എന്തെങ്കിലും ഇദ്ദേഹം ചെയ്തതായി ആര്‍ക്കെങ്കിലുംഅറിയാമോ?

ഇപ്പോഴെത്തെ പ്രതിപക്ഷവും നിഷ്‌ക്രിയമായിട്ടാണ് ജനകീയപ്രശ്നങ്ങളും മറ്റ്‌പ്രശ്‌നങ്ങളും നോക്കികാണുന്നത്.പത്ര-ദൃശ്യ മാധ്യമങ്ങളാണിപ്പോള്‍ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുന്നത്.മൂന്നാര്‍ കുടിയൊഴിപ്പിക്കലും,മര്‍ക്കിസ്‌റ്റണ്‍ വിവാദങ്ങളും,ഭരണപക്ഷത്തെ തമ്മിലടിയും,മുതല്‍ അവസാനം ഗോള്‍ഫ്‌ക്ലബ് ഏറ്റെടുക്കല്‍ വരെ എത്രയോ പ്രശ്നങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉണ്ടായി.ഇതിലൊന്നില്‍ പോലും ശക്തമായിഇടപെടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.ഈ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്തത് മാധ്യമങ്ങളാണ്.ഒരു ജനാധിപത്യക്രമത്തില്‍ ഈ രീതി അപകടങ്ങള്‍ വലിച്ചുവയ്ക്കും എന്നതില്‍സംശയമില്ല.വേനല്‍മഴപോലും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്കുവെങ്കിലും അത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്തത്.കുട്ടനാട്ടില്‍ കോണ്‍‌ഗ്രസ്സ് നേതാക്കള്‍ കൊയ്ത്തു യന്ത്രം ഇറക്കി സമരംതുടങ്ങിയ നിലം എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് കൊയ്തത്.സമരത്തിനു വന്ന ഒരൊറ്റ നേതാവിനെപ്പോലുംപിന്നീട് കുട്ടനാട്ടിലെ കര്‍ഷകര്‍ കണ്ടിട്ടില്ല.ഒറ്റപ്പെട്ട ചില പ്രക്ഷോഭങ്ങള്‍ യൂത്ത് കോണ്‍‌ഗ്രസ്സ് തുടങ്ങിയെങ്കിലുംപാര്‍ട്ടിയുടെ പിന്തുണ അതിനു വേണ്ടവിധത്തില്‍ കിട്ടിയില്ല.തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക്എതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പോലും പ്രതിഷേധിക്കാത്ത നേതൃത്വം ആണ് ഇന്ന്കോണ്‍ഗ്രസ്സിന് ഇന്നിള്ളുത്. കരുണാകരന്‍ ഇടപെട്ടതിനുശേഷമാണ് ഈ പ്രശ്നത്തില്‍ കെ.പി.സി.സി.ഇടപെടുന്നത്.

ലോക്‍സഭാതിരഞ്ഞെടുപ്പിന് കേളികെട്ട് ഉയരുമ്പോള്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ കൂടുതല്‍ അഭ്യന്തര പ്രശ്നങ്ങളിലേക്ക്ആണ്ടുപോവുകയാണ്.യുഡീഎഫിലെ പ്രശ്നങ്ങള്‍ ഒരു വശത്ത് ഒരു വശത്തെ പാര്‍ട്ടിയിലെ ആഭ്യന്തരകലഹങ്ങള്‍..ഇതാണിപ്പോള്‍ കോണ്‍‌ഗ്രസ്സിന്റെ അവസ്ഥ.ഒരു ഉപാധിയും ഇല്ലാതെയാണ് താന്‍ തിരിച്ച്കോണ്‍‌ഗ്രസ്സില്‍ തിരിച്ച് വന്നതെന്ന് പറഞ്ഞ കരുണാകരന്‍ മകള്‍ക്ക് വേണ്ടി ചാലക്കുടി സീറ്റിനും,തന്റെകൂട്വന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനത്തിനും വിലപേശുന്നു.കേരളകോണ്‍ഗ്രസ്സ് കോട്ടയം സീറ്റിനും വാദിക്കുന്നു.കേരളകോണ്‍ഗ്രസ്സിന്റെ ഏകീകരണം വഴി തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്മാണിയുള്‍പ്പെടെയുള്ള കേരളകോണ്‍ഗ്രസ്സ് നേതാക്കള്‍.തങ്ങളുടെ ഏകീകരണത്തിലേക്ക് ജോസഫിനെക്കൂടിഎത്തിക്കാനുള്ള ചര്‍ച്ചകള്‍ മാണികോണ്‍ഗ്രസ്സ് നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു.തനിക്ക് ഇനി ഒരിക്കലുംഇടതുപക്ഷത്തുനിന്ന് മന്ത്രിയാവാന്‍ പറ്റുകയില്ലന്ന് ജോസഫും മനസ്സിലാക്കിയ സ്ഥിതിക്ക് കേരളകോണ്‍ഗ്രസ്സ് ജെയുംയുഡി‌എഫ് പാളയത്തിലേക്ക് നീങ്ങുകയാണ്.ജനാതാദളിന്റെ ലയനനീക്കത്തിന് ഇടതുപക്ഷം സമ്മതംനല്‍കിയില്ലങ്കില്‍ അവരും യുഡി‌എഫ് പാളയത്തിലേക്ക് വരും.പിന്നെയുള്ളത് എന്‍.സി.പി.ആണ്.എന്‍.സി.പി.നേരത്തെ കേരളത്തിലെ എ‌ല്‍‌ഡി എഫിന്റെ കൂടെ ആയിരുന്നു എന്ന് എന്‍.സി.പി.യുടെ ദേശീയ നേതാക്കളുംമുരളീധരനും പറയുന്നുണ്ടങ്കിലും അത് പിണറായി വിജയനും വൈക്കം വിജയനും കേട്ടതായി നടിക്കുന്നില്ല.പിന്നെ എന്‍.സി.പി.ക്കുള്ള ഏക അഭയ സ്ഥാനം യുഡി‌എഫ് തന്നെയാണ്.കേന്ദ്രമന്ത്രിസ‌ഭയിലെ കക്ഷികള്‍പരസ്പരം മത്സരിക്കുന്നത് ശരിയല്ല എന്ന് ശരത് പവാര്‍ പറഞ്ഞതു വച്ച് നോക്കുമ്പോള്‍ എന്‍.സി.പിയുംയുഡിഎഫ് പാളയത്തില്‍ എത്തും.ഇവര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സ് എവിടെ നിന്ന്കണ്ടെത്തും.?????

ഇനിയും വരുന്ന പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിന് സ്വന്തം അക്കൌണ്ടിലുള്ള സീറ്റുകള്‍ നല്‍കേണ്ടി വരും.അധികാരംമാത്രം ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ്സിലെ സീറ്റ് മോഹികള്‍ ഇതിന് ഒരിക്കലുംസമ്മതിക്കുകയില്ല.തൃശൂര്‍ ജില്ലയില്‍ സീറ്റ് ഉറപ്പിക്കാന്‍ ടോം വടക്കന്‍ എന്ന ഡല്‍ഹി നേതാവ് അരയും മുറുക്കി രംഗത്ത് ഇറങ്ങിയിട്ടുണ്ടന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്.ഇദ്ദേഹം അനുയായികളുമായി മാസങ്ങള്‍ക്ക് മുമ്പ് ഒരു രഹസ്യയോഗം തൃശൂരില്‍ കൂടിയന്ന് വരെ പറയുന്നു.എവിടെയെങ്കിലും ഒരു സീറ്റ് കിട്ടാന്‍ പി.ശങ്കരന്‍ശ്രമിക്കും.തന്നെ തള്ളിപ്പറഞ്ഞ ശങ്കരനിട്ട് പണിയാതിരിക്കാന്‍ കരുണാകരന് കഴിയുമോ?തന്നെ ചതിച്ച്അച്ഛന്റെകൂടെ പോയ ആര്‍ക്കെങ്കിലും സീറ്റ് കിട്ടിയാല്‍ അവരെ തോല്‍പ്പിക്കാന്‍ മുരളീധരനും ശ്രമിക്കും.ഇതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എല്ലാം ഒരു കാവ്യ നീതിയാണ്.

എന്തെക്കൊയാണങ്കിലും കോണ്‍ഗ്രസ്സ് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പീനെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തുംഎന്നതില്‍ സംശയമില്ല.(പാതാളത്തോളം താണുകഴിഞ്ഞിട്ട് പിന്നെ താഴാന്‍ പറ്റത്തില്ലല്ലോ?).തൊഴുത്തില്‍കുത്ത് എന്ന് അവസാനിപ്പിക്കുന്നുവോ അന്നു മാത്രമേ കോണ്‍ഗ്രസ്സ് ഇനി കേരളത്തില്‍ രക്ഷപെടത്തുള്ളു.അതിന് ആദ്യം വേണ്ടത് നല്ല ഒരു നേത്രത്വം ആണ്.ജാതി-മത ഘടകങ്ങള്‍ കണക്കാക്കി നേതൃത്വത്തിലേക്ക്ആളുകളെ കയറ്റി ഇരുത്തുന്നടത്തോളം കാലം കോണ്‍ഗ്രസ്സ് ഇങ്ങനെ തന്നെ ആയിരിക്കും.ഒരു പുത്തന്‍യുവനേതൃത്വം കോണ്‍‌ഗ്രസ്സില്‍ ഉദയം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

റിയാലിറ്റി ഷോ :
അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സ് ഇപ്പോഴേ ശ്രമംതുടങ്ങുന്നത് നല്ലതാണ്.ഇപ്പോഴെത്തെ ട്രണ്ട് അനുസരിച്ച് ഇതിനായി ‘ജയ് ഹിന്ദി’ല്‍ ഒരു റിയാലിറ്റി ഷോനടത്താവുന്നതാണ്.യൂത്ത് കോണ്‍‌ഗ്രസ്സ് നേതാക്കളെ കണ്ടെത്താന്‍ എഴുത്തുപരീക്ഷയൊക്കെ നടത്തിപരിചയമുള്ള സ്ഥിതിക്ക് ഇതില്‍ നാണക്കേടൊന്നും വിചാരിക്കേണ്ട കാര്യവുമില്ല.എസ്.എം.എസ്.(?)വഴിജനങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഒരവസരവും ആകുമല്ലോ?തങ്ങളുടെജനപ്രതി‌നിധികളുടെ കഴിവുകള്‍ ജനങ്ങളൂടെ അറിയുന്നത് നല്ലതല്ലേ? വേണമെങ്കില്‍ മുണ്ടുപറിക്കല്‍ഒരു സെഗ്‌മെന്റും ആക്കാം.... ഏത് ??

Sunday, June 15, 2008

കുഞ്ഞേ,രാജീ; നിന്നോട് മാപ്പ് ചോദിക്കുന്നു...........




വിടരാതെ കൊഴിയുന്ന പൂക്കളുടെ വേദന ആരറിയുന്നു...


രാജി, അകാലത്തില്‍ പൊലിഞ്ഞ നീ ഒരു പ്രതീകമാണ്. ഇന്നത്തെ മലയാളി സമൂഹത്തിന്റെ കപട സദാചാരത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീഴുമ്പോള്‍ നീ ആകാശത്ത് നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവാം. . അതോ നീകരയുകയാണോ ?മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍‌ജനിക്കുമെന്ന് പറയുന്നത് സത്യമാണങ്കില്‍നീ ആകാശത്ത് നിന്ന് എല്ല്ലാം കാണുന്നുണ്ടാവുമെന്ന് എനിക്കറിയാം..പക്ഷേ നിന്റെ ജീവിതത്തിന്റെപ്രകാശം കെടുത്തിയവര്‍ എവിടയോ മറഞ്ഞിരിക്കുന്നുണ്ട്.അവരെ നിനക്കിനി ഒരിക്കലും കാണിച്ച് കൊടുക്കാന്‍കഴിയത്തില്ല എന്നോര്‍ത്ത് നീ സങ്കടപെടുന്നുണ്ടാവുമെന്ന് എനിക്കറിയാം.ഒരു കാര്യത്തില്‍ നിനക്ക്ആശ്വസിക്കാം തെളിവെടുപ്പ് എന്ന് പേരില്‍ മനുഷ്യന്റെ കാമക്കണ്ണുകള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടിപിച്ചി ചീന്തപ്പെടാന്‍, പേരറിയാത്ത ആളുകളെ തേടി നിനക്ക് ചാനലുകളുടെ ക്യാമറ വെളിച്ചങ്ങളിലൂടെനടക്കേണ്ടി വന്നില്ലല്ലോ ?

നിന്റെ മരണത്തില്‍ മാധ്യമങ്ങളും സങ്കടപെടുന്നുണ്ടാവും.അവര്‍ക്ക് നിന്റെ മരണം മൂലം നഷ്ടപ്പെട്ടത്എക്സ്‌ക്ലൂസീവ് അഭിമുഖങ്ങളാ‍ണ്.നിന്നെ അവര്‍ ആഘോഷിച്ചേനെ..പക്ഷേ ദൈവം നിന്നെ അവരുടെകൈകളിലേക്ക് വിട്ടുകൊടുത്തില്ല.ദൈവം തനിക്ക് ഇഷ്ടമുള്ളവരെ പെട്ടന്ന് വിളിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.അതുപോലെ ദൈവം നിന്നെ നേരത്തെ വിളിച്ചതായിരിക്കാം;നിന്റെ നിശബ്‌ദ്ദമായ നിലവിളി എത്രനാളായിദൈവം കേള്‍ക്കുന്നു;പെണ്‍‌വാണിഭചങ്ങലയുടെ തടവറയില്‍ കിടന്ന് നീ ഒഴുക്കിയ കണ്ണീരിന്റെ ചൂട്ദൈവത്തേയും പൊള്ളിച്ചിരിക്കാം..നീ ഒഴുക്കിയ കണ്ണീരിന്റെ താപത്തില്‍ ആരോകെ ഇനി വെന്ത്‌ വെണ്ണീറാവും?പക്ഷേ ദൈവം നിന്നെ വിളിച്ച രീതി എനിക്കിഷ്ടമായില്ല...

ഓരോ ഇരയും മരണത്തിന് കീഴടങ്ങുമ്പോള്‍ വേട്ടനായ്ക്കള്‍ ആഘോഷിക്കുകയാണ് പതിവ്.പക്ഷേ നീ എന്നഇരയുടെ മരണം നിന്നെ കടിച്ചുകീറിയ വേട്ടനായ്ക്കളില്‍ പ്രാണഭയത്തിന്റെ പ്രകമ്പനങ്ങള്‍ക്കല്ലേ തുടക്കംകുറിച്ചിരിക്കുന്നത്.ഭൂമിയിലെ അസുരജന്മങ്ങള്‍ക്ക്,ഇരകളെ കൊത്തിപ്പറിക്കുന്ന കഴുകന്മാര്‍ക്ക് ഒക്കെദൈവം കാത്തുവച്ചിരിക്കുന്ന വിധി എന്തായിരിക്കും.??നിന്റെ ദൈന്യതയില്‍ നിന്നെ കൊത്തിപ്പറിച്ചവരുടെകൂര്‍ത്ത നഖങ്ങള്‍ ആഞ്ഞിറങ്ങുമ്പോള്‍ നിന്റെ നിലവിളി അവരുടെ അട്ടഹാസങ്ങളില്‍ അമരുമ്പോള്‍ദൈവം അവര്‍ക്കായി കാത്തുവച്ച ശിക്ഷയെക്കുറിച്ച് അവരറിഞ്ഞിട്ടുണ്ടാവില്ല.ആരോ നിന്റെ ശരീരത്തിലേക്ക്കയറ്റിവിട്ട വേട്ടയാടല്ലിന്റെ ബാക്കിപത്രമായ എയിഡ്‌സ് വൈറസുകള്‍ നിന്നെ കാര്‍ന്നു തിന്നുമ്പോള്‍ നീഅറിഞ്ഞുകാണും നിന്റെ വേദനകള്‍ക്ക് കാരണമെന്തന്ന് ...നിന്നെപോലെ ഒരാള്‍ക്കും നിന്റെ ഗതിഉണ്ടാവരതേ എന്ന് നീ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും....

നിന്റെ പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി കുഞ്ഞുങ്ങള്‍ ആകാശം കാണുമ്പോള്‍ നീ ഒരുവെള്ള മേഘമായി അവരെ കാണുന്നുണ്ടാവാം...ക്ലാസ് മുറിയിലെ അറിവുകള്‍ പകര്‍ത്തേണ്ടിയിരുന്നനോട്ട് ബുക്കില്‍ നിനക്ക് എഴുതേണ്ടി വന്നത് നിന്റെ വേദനകളെക്കുറിച്ചാണല്ലോ?നിന്റെ വേദനകള്‍വായിച്ച് നിന്റെ ബുക്കിലെ മയില്‍പ്പീലികുഞ്ഞുങ്ങള്‍ കരഞ്ഞുകാണും.മയില്‍പ്പീലിക്ക് തെങ്ങിന്‍‌ച്ചോറ്ആഹാരമായി നല്‍‌കേണ്ടപ്പോള്‍ നീ അവര്‍ക്ക് നല്‍കിയത് നിന്റെ കണ്ണീരായിരിക്കും...കുഞ്ഞേ നിനക്ക്എങ്ങനെ ഈ വേദനകള്‍ സഹിച്ച് ജീവിക്കാന്‍ കഴിഞ്ഞു.???

നീ ഇപ്പോള്‍ നക്ഷത്രമായി ആകാശത്ത് തെളിയുമ്പോള്‍ നിനക്ക് കൂട്ടുകാരെ കിട്ടികാണുമല്ലോ?അനഘയും,ശാരിയും നിനക്ക് കൂട്ടായികാണുമല്ലോ?നിനക്കിന്ന് സംഭവിച്ചത് നാളെ മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കാം..സംഭവിക്കാം എന്നല്ല..സംഭവിക്കും !!!സൂര്യനെല്ലിയും,വിതുരയും,പന്തളവും,കൊട്ടിയവും,കോഴിക്കോടും,തിരുവല്ലയും,കിളിരൂരും,തോപ്പും‌പടിയും,പൂവരണിയും എല്ല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിക്കും.കഥാപാത്രങ്ങളും,ലൊക്കേഷനുകളും മാറിമറിയുമ്പോഴും തിരക്കഥ എല്ലാം ഒന്നു തന്നെ.ഇരയുടെ ദൈന്യതയുടെമേല്‍കാട്ടാളത്തം കാണിക്കുന്ന ഒരുപറ്റം മാന്യന്മാര്‍.അവര്‍ ആരുമാകാം... അദ്ധ്യാപകര്‍,വ്യവസായികള്‍,ബന്ധുക്കള്‍,സിനിമാക്കാര്‍,അങ്ങനെ ആരുമാകാം ആ മാന്യന്മാര്‍.. പിന്നെ കാമരൂപത്തിനുമേല്‍,ഉള്ളിലെചെന്നായ്ക്ക് ആവരണമായി ളോഹയിട്ട് കടന്നുവന്ന പുരോഹിതനുമാവാം...കരയുന്നവന്റെ കണ്ണീര്‍ ഒപ്പാന്‍പഠിപ്പിച്ച ക്രിസ്തുവിന്റെ ദാസനെ പത്രത്താളുകളില്‍ കണ്ട് ആകാശത്തിരുന്നാണങ്കിലും നീ ഞെട്ടിയിട്ടുണ്ടാവും..ഇതാണ് കുഞ്ഞേ നമ്മുടെ നാട് ഇപ്പോള്‍...

നിന്റെ നിലവിളികള്‍ക്കുമേല്‍ കാമാധിനിവേശത്തിന്റെ ആസുരത്താളം ആടിത്തിമര്‍ക്കുമ്പോള്‍ അവര്‍ ഒരിക്കല്‍‌പോലും അവരുടെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടുണ്ടാവില്ലേ ?നിന്റെ കണ്ണീരില്‍ അവരുടെ പെണ്മക്കളുടെജീവിതം കത്തിയമരാതിരിക്കട്ടെ...പ്രിയപ്പെട്ട കുഞ്ഞേ ,നിന്നെ ചവിട്ടി‌മെതിച്ചവര്‍ ഇപ്പോഴും അദൃശ്യരാണ്..അവരില്‍ പലരും നിയമത്തിന്റെ വലപൊട്ടിച്ച് കടന്നിട്ടുണ്ടാവും... പക്ഷേ അവരുടെ ഉള്ളില്‍ ‘ എയിഡ്സ് ‘എന്ന മഹാദുരന്തനായകന്റെ കാലടിശബ്‌ദ്ദങ്ങള്‍ എപ്പോഴും മുഴങ്ങും....

ഈ സമൂഹം നിന്നോട് ചെയ്ത എല്ലാത്തിനും മാപ്പ് ... നിന്റെ നിലവിളിക്ക് ചെവിതരാതിരുന്നതിന് .... നിന്നില്‍വന്ന മാറ്റങ്ങള്‍ കാണാതിരുന്നതിന് ..... നിന്റെ സങ്കടങ്ങള്‍ കാണാന്‍ കഴിയാതിരുന്നതിന് .... എല്ലാത്തിനുംമാപ്പ് ...............

വിടരാതെ കൊഴിയുന്ന പൂക്കളുടെ വേദന ആരറിയുന്നു...
ഞെട്ടേറ്റുവീഴുന്ന പൂക്കള്‍....
വിടരുന്ന പൂക്കളില്‍ വിഷമൊഴിക്കാന്‍ എത്തുന്നവര്‍...
ഇനിയും അവര്‍ വരും... പൂക്കള്‍ കശക്കിയെറിയാന്‍ ..









Saturday, June 14, 2008

എന്നാലും ഇത് ഒരു ഒന്നന്നര തരലായി പോയി....

പലരോടും ഞാന്‍ ചോദിച്ചു ..... തന്നില്ല..........

സൈമണ്ട്‌സിനോട് കെഞ്ചി..................തന്നില്ല


ഹെയ്‌ഡനോടും ചോദിച്ചു ..... അയാളും തന്നില്ല


അഷിം ആം‌ലയോട് ജോനസ് ബര്‍ഗില്‍ വച്ച് ചിരിച്ച് ചോദിച്ചിട്ടും ആ താടിക്കാരന്‍ തന്നില്ല




ആര്‍ക്കും ഗോപുമോനോട് ഒരു സ്നേഹവും ഇല്ല .... ഇനി നാട്ടുകാരുടെ കൈയ്യില്‍ നിന്ന് കിട്ടുമോന്ന് ചോദിച്ച് നോക്കാം..................

അളമുട്ടിയാല്‍ ചേരയും കടിക്കാതിരിക്കുമോ...? വായിലിട്ട് കുത്തിയിട്ടും കൈഫണ്ണന്‍ എനിക്ക് തന്നില്ല.............





ഇനി ആരോടാണ് ഒന്നു ചോദിച്ചു ചോദിക്കുക ???




തുല്യ ദുഃഖിതനായ ഭാജി ഭായിയോട് തന്നെ ചോദിക്കാം.....
ഞാന്‍ ചോദിച്ചു ഭാജി തന്നു.
അവസാനം ഒരെണ്ണം ഒപ്പിച്ചു.........




ഞാന്‍ ഇരന്ന് ചോദിച്ചു ...എനിക്ക് കിട്ടി.....




ഞാന്‍ ഇരന്ന് വാങ്ങിച്ചതില്‍ ആര്‍ക്കാണിത്ര @@@@$$$$%$# ????




എന്നാലും ഇത് ഒരു ഒന്നന്നര തരലായി പോയി....



കാത്തുകാത്തിരുന്ന് അവസാനംഎനിക്കൊരണ്ണം കിട്ടിയേ ... എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാ‍ന്‍ മേലേ...



സൈമണ്ടസണ്ണനും ഹെയ്‌ഡനണ്ണനും തരാതിരുന്നത് കാര്യമായി എന്നിപ്പോള്‍ തോന്നുന്നു..... ഭാജിയുടേത് ആയതുകൊണ്ട് നാലു വിരലില്‍ പാടു നിന്നു.

... ഇതൊരു ഉഡായിപ്പ് ഫോട്ടോ ...

ഇനി തല മുട്ടയടിച്ച് കാശിക്ക് പോണോ ?അതോ വീട്ടിലിരിക്കണോ ? കഷ്ടകാലം പിടിച്ചവന്‍ തല മുട്ടയടിച്ചാല്‍കല്ലുമഴ എന്നു കേട്ടിട്ടുണ്ട്... ഇനി അങ്ങനത്തെ മഴയങ്ങാണം പെയ്യുമോ?????



ഗുണപാഠം : മുട്ടുവിന്‍ തുറക്കപ്പെടും ... ചോദിച്ചുകൊണ്ടിരിക്കുക ,ഇന്നല്ലങ്കില്‍ നാളെ നിങ്ങള്‍ക്ക് കിട്ടും.....കിട്ടാ‍നുള്ളത് സൈക്കിള്‍ ചവിട്ടിയാണങ്കിലും വന്ന് തന്നിട്ട് പൊയ്ക്കൊള്ളും.കിട്ടിക്കഴിഞ്ഞിട്ട് അതുമിതുമൊന്നുംപറഞ്ഞിട്ട് കാര്യമില്ല



Thursday, June 12, 2008

ഓര്‍ക്കൂട്ട് ക്രൈം : ORKUT CRIME

വ്യാജ ഓര്‍ക്കൂട്ട് പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതോടൊപ്പം അവ ഉപയോഗിച്ച് അപകീര്‍ത്തികരമായരീതിയില്‍ മെസ്സേജുകളും സ്ക്രാപ്പുകളും അയക്കുന്നതായി പല പരാതികളും സൈബര്‍സെല്ലുകളില്‍ലഭിക്കുന്നുണ്ട്.പെണ്‍കുട്ടികളുടെ ഫോട്ടൊവെച്ചാ‍ണ് വ്യാജപ്രൊഫൈലുകളില്‍ ഒട്ടുമിക്കതും ഉണ്ടാക്കുന്നത്.ആല്‍ബങ്ങളില്‍ അശ്ലീലഫോട്ടോകളും അപ്‌ലോഡചെയ്ത് പ്രദര്‍ശിപ്പിക്കുന്നതായിട്ടുള്ള പരാതികളുംഉണ്ടാകുന്നുണ്ട്.ഇങ്ങനെ വ്യാജ‌പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് സൈബര്‍ നിയമം അനുസരിച്ച്കുറ്റകരമാണ് എന്ന് അറിയാവുന്നവര്‍ പോലും വ്യക്തി വൈരാഗ്യത്തിന്റേയും , ആശയ സംഘടനങ്ങളുടേയുംപേരില്‍ വ്യക്തികളുടെ വ്യാജ‌പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നുണ്ട്.ഇങ്ങനെ വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കിയതിന്അദ്ധ്യാപകരും,സോഫ്‌റ്റ്‌വെയര്‍ പ്രൊഫഷണലുകളും ,വിദ്യാര്‍ത്ഥികളും പോലീസ് പിടിയിലായിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി,കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍,ഉമ്മന്‍‌ചാണ്ടി, എസ്.എഫ്.ഐ. നേതാവ് സിന്ധു ജോയി തുടങ്ങിയവരുടെയൊക്കെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്ക് എതിരെപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതാണ്.ഇതില്‍ മായാവതിയുടെ കേസ് ദേശിയ ശ്രദ്ധ ആകര്‍ഷിച്ചഒന്നാണ്.

കഴിഞ്ഞമാസം മുംബയില്‍ ഒരു പെണ്‍കുട്ടിയുടെ വ്യാജ ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പെണ്‍കുട്ടിയുടെ രണ്ട് ആണ്‍‌ സുഹൃത്തുക്കളെ പോലീസ്അറസ്റ്റ് ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകമാത്രമല്ല ഓര്‍ക്കൂട്ട് ക്രൈമില്‍ ഉള്‍പ്പെടുന്നത്.ഓര്‍ക്കൂട്ട് പ്രൊഫൈലുകളിലെആല്‍‌ബങ്ങളിലെ ഫോട്ടോകള്‍ എടുത്ത് അശ്ലീലചിത്രങ്ങളാ‍യി മോര്‍ഫ് ചെയ്തു മാറ്റുന്നുണ്ട്.ഇത്തരംചിത്രങ്ങള്‍ ഒരു രസത്തിനായി കൂട്ടുകാര്‍ക്ക് അയിച്ചുകൊടുക്കുന്നവരും ഉണ്ട്.ഇതും സൈബര്‍ ക്രൈമിന്റെനിര്‍വ്വചനത്തില്‍ വരുന്നതാണ്.തങ്ങളുടെ പ്രൊഫൈലുകളിലെ ആല്‍ബങ്ങളില്‍ ഫോട്ടോ ഇടുന്നവര്‍ശ്രദ്ധിക്കുക : സ്ത്രികളുടെ ഫോട്ടോകള്‍ ഇടുകയാണങ്കില്‍ അതിന്റെ ബ്രൈറ്റ്‌നസ് കുറച്ച് (ഫോട്ടൊഷോപ്പില്‍ഫോട്ടൊയുടെ ലെയറില്‍ ബ്ലന്‍ഡിങ്ങ് ഓപ്‌ക്ഷനില്‍ ഒപ്പാസിറ്റി കുറച്ചാല്‍ മതി) അപ്‌ലോഡ് ചെയ്യുക.പെണ്‍കുട്ടികളുടെ ക്ലോസ്-അപ് ഫോട്ടോകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

മറ്റ് പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും ഓര്‍ക്കൂട്ട് ‘നിമിത്തം’ ആയിട്ടുണ്ട്.തിരുവന്തപുരം ടെക്‍നോപാര്‍ക്കിലെസോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന പെണ്‍കുട്ടി മുംബയില്‍ വെച്ച് കൊല്ലപെട്ടത് ഓര്‍ക്കൂട്ട് വഴിതുടങ്ങിയസൌഹൃദം അതിന്റെ പരിധികള്‍ കടന്നപ്പോഴാണ്.ഇത് പറയുമ്പോള്‍ ഓര്‍ക്കൂട്ട് കുറ്റകൃത്യങ്ങളുടെ ഉത്സവപ്പറമ്പ് ആണന്ന് കരുതേണ്ട.ഏതൊരു കാര്യത്തിനും അതിന്റെ ഗുണത്തെ ഇല്ലായമചെയ്യാന്‍ അതില്‍ നിന്ന്ഉത്ഭവിക്കുന്ന ഒരു ദോഷത്തിന് കഴിയും എന്ന് മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളു.(ആല്‍‌ഫ്രഡ് നോബലിനും ഇതുതന്നെ ആണ് സംഭവിച്ചത്.ഡൈനാമിറ്റ് കണ്ടുപിടച്ചപ്പോള്‍ മനുഷ്യരാശിക്ക് അതുവഴി ലഭിക്കുന്നഗുണങ്ങള്‍ മാ‍ത്രമാണ് അദ്ദേഹം സ്വപ്നം കണ്ടത്.പക്ഷേ മനുഷ്യരെ കൊല്ലാന്‍ തന്റെ കണ്ടുപിടത്തംഉപയോഗിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം വളരെ ഏറെ വേദനപ്പിച്ചു.അതുകൊണ്ടാണ് അദ്ദേഹം നോബല്‍സമ്മാനം ഏര്‍പ്പെടുത്തിയത്.)

എന്നോ സൌഹൃദത്തിന്റെ കണ്ണികള്‍ പിരിഞ്ഞവരെ ഒരുമിപ്പിച്ചത് ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംങ്ങ് സൈറ്റുകള്‍ ആണ്.ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഓര്‍ക്കൂട്ടിനെ അടച്ചാക്ഷേപിക്കാന്‍ സാധിക്കുകയില്ല.ദുബായ് പോലുള്ള ചില രാജ്യങ്ങള്‍ ഓര്‍ക്കൂട്ട് നിരോധിച്ചത് അവരുടെ നിയമമത സംഹിതകളെ എതിര്‍ത്തുകൊണ്ട് ചില ദുര്‍‌വിനയോഗങ്ങള്‍ ഉണ്ടായി എന്നതു കൊണ്ടാണ്.ഇന്ത്യയിലും ,പ്രത്യേകിച്ച് മുംബയില്‍ ഓര്‍ക്കൂട്ട് നിരോധിക്കണമെന്ന് പലഭാഗത്തുനിന്നും ആവിശ്യംഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ ആദ്യമായി സൈബര്‍ നിയമം അനുസരിച്ച് (സൈബര്‍ ക്രൈമിന് )അറസ്റ്റ് നടന്നത് കേരളത്തില്‍ ആണ്.മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചതിനായിരുന്നു ഈ അറസ്റ്റ്.ഇത്തരം കാര്യങ്ങള്‍ ഒരു രസത്തിനായി പോലും ചെയ്യുന്നവര്‍ ഓര്‍ക്കുക ,നിങ്ങള്‍ ഉപയോഗിക്കുന്നകമ്പ്യൂട്ടറിന്റെ ഐ.പി.അഡ്രസ്സ് വെച്ച് നിങ്ങളെ കണ്ടെത്താന്‍ നിഷ്‌പ്രയാസം കഴിയും.

ഇന്ത്യയില്‍ നടന്ന ചില ഓര്‍ക്കൂട്ട് ക്രൈമുകളെക്കുറിച്ചുള്ള വിവരങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു.

http://abhisays.com/india/remove-your-fake-profile-from-orkut.html

http://world.merinews.com/catFull.jsp?articleID=134255

http://www.sizlopedia.com/2007/01/24/orkut-and-cyber-crimes/

http://www.expressindia.com/latest-news/Two-boys-arrested-for-posting-fake-sleazy-profile-of-girl-on-the-Net/294507/

http://cybercases.blogspot.com/2006/10/youth-misuses-classmates-profile.html

http://www.hinduonnet.com/2008/01/02/stories/2008010258770300.htm

http://timesofindia.indiatimes.com/Mayawatis_fake_profiles_removed_from_Orkut/rssarticleshow/2317819.cms

http://www.mid-day.com/web/guest/news/bangalore/article?_EXT_5_articleId=1117479&_EXT_5_groupId=14

http://www.dnaindia.com/report.asp?NewsID=1063215

http://cyberinsp.blogspot.com/2007/07/kerala-chief-ministers-fake-profiles-in.html

http://goatechno.blogspot.com/2008/05/what-if-someone-makes-duplicate-orkut.html

http://www.tech2.com/india/news/websites-internet/schoolgirls-orkut-profile-misused/4147/0

http://www.orkutplus.org/2008/02/impersonation-obscene-pics-vulgar-posts.html

http://www.dnaindia.com/report.asp?newsid=1152231

sindhu joy :the State secretary of the SFI- fake orkut profile : http://aruninte.blogspot.com/2007/12/lecturers-arrested-for-defaming-sindhu.html


നിങ്ങളുടെ വ്യാജപ്രൊഫൈലികള്‍ ആരെങ്കിലും ഉണ്ടാക്കിയതായി നിങ്ങള്‍ക്ക് അറിവുണ്ടങ്കില്‍നി ങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ് ... ..............................

------------------------------------------------------------------------------------------
എന്റെ സുഹൃത്തായ രമേഷ് പറയുന്നു...............

What If Someone Makes A Duplicate Orkut Profile ?

To file an impersonation claim, you must demonstrate that you are the person being impersonated. To be considered impersonation, the profile name will likely need to match (or be very similar to) your legal name.




Note : Offending profile must have name similar to (if not exact) your legal name not your Orkut profile name.There are few more things mentioned on Orkut help page.

  • If you are not Orkut User - You can still file a claim without opening account on Orkut. But to get Orkut Profile Name & URL you have to seek help of a friend who have account on Orkut.
  • Scanning a photo ID - As its mandatory to attach a valid photo ID, get it scanned as clearly as possible. If you are good at digital photography then you may try taking a snap of photo ID. But using scanner is always better! Also I will not recommend use of your college ID as its less authentic compare to driving license or national ID (such as voters ID in India).
  • Orkut Profile Name & URL - Is what which you deal with everyday

  • Your legal name: Name of the document you are attaching.


1. Your email address: Give an email address where orkut can contact you.
2. Email address (confirm) : (Same as above)
3. Your orkut profile name (if you have one): (not needed if you have no orkut account)
4. Your orkut profile URL (if you have one): (not needed if you have no orkut account)
5. The fake orkut profile name: Copy and paste fake orkut profile name
6. The fake orkut profile URL: Copy and paste fake orkut profile URL
7. Please attach photo ID : Upload scanned document here.
8. Additional details (if needed): This field is optional but please try to give some important details which can help Orkut identify you as real an offending profile as fake.

DON'T :
  • Ask your friend to report fake profile and making an impersonation claim on your behalf. This is not allowed by Orkut.
  • Try or ask anyone to hack fake account. You may land yourself in legal troubles.

DO :



Thanks and Regards
Remesh.R
Scientific Convergence Inc(Cyber Security Research)
E-mail : remesh@gmail.com remeshr@hotmail.com contact@remeshr.com
Website : http://www.remeshr.com/ http://www.scientificlive.com/

------------------------------------------------------------------------------------------

Report impersonation on Orkut
http://help.orkut.com/bin/request.py?contact_type=print


കഥ കൂടി ഒന്നു വായിക്കൂ....


..

Sunday, June 8, 2008

ഇടവപ്പാതി എവിടെ ? :

ഇന്ന് 2008 ജൂണ്‍ മാസം 8 ഇടവം 25 ഞായര്‍
ഇടമുറിയാതെ പെയ്‌തൊഴിയേണ്ട ഇടവപ്പാതി ഇടവം തിരാറായിട്ടും കനിഞ്ഞില്ല. മഴമേഘങ്ങള്‍ ഒളിച്ചുകളിക്കുകയാണ് .കാര്‍‌മേഘങ്ങള്‍ കൂടിയാലും അത്പെയ്യാതെ എവിടേക്കോ മറയുന്നു.മനുഷ്യന്‍ മാത്രമല്ല മഴയെ കാത്തിരിക്കുന്നത്.മണ്ണും വിണ്ണും മഴയ്ക്കായി കാത്തിരിക്കുകയാണ്...ഇനി എന്നാണ് മഴമേഘങ്ങള്‍കനിയുന്നത് ?മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയുടെ താളം തന്നെ തെറ്റിച്ചിരിക്കുന്നു....കാലവര്‍ഷവും കാലം‌തെറ്റി എത്തുന്ന അതിഥി ആവുകയാണോ ?
ഇന്നത്തെ(ജൂണ്‍ 8,ഇടവം 25) തെളിഞ്ഞ ആകാശം



ഇടയിലെവിടയോ മഴമേഘത്തിന്റെ നിഴല്‍


മഴമേഘങ്ങള്‍ എവിടെ ?



മഴമേഘങ്ങള്‍ ഓടിയൊളിക്കുകയാണോ ?


ഇന്നലെ പെയ്ത മഴയില്‍ പൊങ്ങിവിടര്‍ന്ന ‘നായ്‌മുലച്ചി കൂണുകള്‍


മണ്ണും മഴയ്‌ക്കായി കാത്തിരിക്കുകയാണ് . ‘.ഇടവപ്പാതി മഴയ്ക്ക് വിരിയേണ്ട കൂണ്‍ മൊട്ടുകള്‍ മഴ‌ സ്പര്‍ശനത്തിനായി കാത്ത് എത്രനാള്‍ ഇനി ഭൂമിയില്‍ ഉറങ്ങി കിടക്കണം??????....
( ഇതിലെ ഫോട്ടോകളെല്ലാം എന്റെ നാടായ വാഴമുട്ടത്ത് നിന്ന് ഇന്ന് (8/06/08, ഞായര്‍) എടുത്തതാണ് )

Friday, June 6, 2008

ചെന്നിത്തലയും വനിതാകമ്മീഷനെതിരേ വാളെടുക്കുന്നു :

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായത്തെക്കുറിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന വനിതാകമ്മീഷന്റെശുപാര്‍ശ പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്.ഇന്ന് വനിതാകമ്മീഷനെതിരെ രംഗത്ത് വന്നിരിക്കുന്നത് കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയാണ്.വനിതാകമ്മീഷന്റെ ശുപാര്‍ശമതവികാരത്തെ വൃണപ്പെടുത്തുന്നതാണന്നാണ് ചെന്നിത്തലയുടെ ആരോപണം.ഈ ശുപാര്‍ശ നടത്തിയതില്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷന്‍ മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല എന്തുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്.?ഉത്തരം നിസാരം;അടുത്തവര്‍ഷം നടക്കുന്ന ലോക്‍സഭാഇലക്ഷനില്‍ കെട്ടിവയ്ക്കുന്ന കാശെങ്കിലും തിരിച്ചു കിട്ടാനുള്ള വോട്ട്മെത്രാച്ചന്മാരുടെ കനിവില്‍ ലഭിച്ചാല്‍ അത്രയും ആയല്ലോ?കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നഅടവ് ചെന്നിത്തല പ്രയോഗിച്ചന്ന് മാത്രം.കേരളം കണ്ട ഏറ്റവും പ്രവര്‍ത്തനരഹിതനായ കെ.പി.സി.സി.പ്രസിഡണ്ട് രമേശ് ചെന്നിത്തല ഇങ്ങനെയെങ്കിലും രണ്ട് വോട്ട് പിടിക്കുന്നെങ്കില്‍ ആയിക്കോട്ടെഎന്ന് ചിന്തിക്കാന്‍ വരട്ടെ.

വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രിസ്ത്യന്‍ മതവികാരത്തെ എങ്ങനെയാണ് വൃണപ്പെടുത്തുന്നത് എന്ന് ചെന്നിത്തല പറഞ്ഞില്ല.നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും തോന്നുണ്ടുണ്ടോ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രിസ്ത്യന്‍മതവികാരത്തെ വൃണപ്പെടുത്തുന്നത് ആണന്ന്.???? ഒരൊറ്റ ക്രിസ്ത്യന്‍ മത അധികാരികള്‍ പോലും ഇപ്പോള്‍വരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.പിന്നെങ്ങനെ ചെന്നിത്തലയ്ക്ക് മാത്രം ഇത് തോന്നി.വനിതാകമ്മീഷനെ ഉപദേശിക്കാന്‍ ചെല്ലുന്നതിനു മുമ്പ് ചെന്നിത്തലയും കൂടി താന്‍ പറയുന്നത് എന്താണന്ന്ചിന്തിക്കുന്നത് നന്നായിരിക്കും.

നമ്മള്‍ ഒന്ന് ചിന്തിക്കണം .വനിതാകമ്മീഷന്‍ നടത്തിയ ഒരു ശുപാര്‍ശമാത്രമാണ് ഇത്.ഇതൊരു നിയമംആയിട്ടില്ല.ചര്‍ച്ചകള്‍ നടന്നുതുടങ്ങിയിട്ടേയുള്ളൂ.സഭയും സമൂഹവും ചര്‍ച്ചചെയ്ത് തുടങ്ങുന്ന ഒരു വിഷയംമുന്നോട്ട് വെച്ചു എന്നതിന്റെ പേരില്‍ വനിതാകമ്മീഷന്‍ മാപ്പ്ചോദിക്കേണ്ട കാര്യം എന്താണ്.?? ക്രിസ്ത്യന്‍ന്യൂനപക്ഷത്തെ പ്രത്യേകിച്ച് കത്തോലിക്കവിഭാഗത്തെ തിരിഞ്ഞ് പിടിച്ച് ആക്രമിക്കുക എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമായിട്ട് ആണത്രെ വനിതാ കമ്മീഷന്റെ ഇടപെടലിനെ കോണ്‍ഗ്രസ് പാര്‍ട്ടി കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ വാഴയ്ക്കന്‍ ഇന്‍ഡ്യാവിഷനിലെ ന്യൂസ് അവറില്‍ പറഞ്ഞു.ഇന്‍ഡ്യാവിഷനിലെ ന്യൂസ് അവറില്‍ പങ്കെടുത്ത സിസ്റ്റര്‍ ജെസ്സി പറയുന്നത് കാനോന്‍ നിയമത്തില്‍എല്ലാം പറയുന്നുണ്ട് അതുകൊണ്ട് വനിതാകമ്മീഷന്റെ ശുപാര്‍ശ മതനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണന്ന്. എല്ലാവരുമായി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വനിതാകമ്മീഷന്‍ തയ്യാറാണന്ന്വനിതാകമ്മീഷന്‍ അംഗം പ്രൊഫ.മീനാക്ഷിതമ്പാന്‍ പറഞ്ഞപ്പോഴും അതിന്റെയൊന്നും ആവിശ്യമില്ലഎന്നായിരുന്നു സിസ്റ്ററിന്റെ ആദ്യ നിലപാട്.എല്ലാം കാനോനിന്റെകത്ത് ഉണ്ടന്ന് !!! ക്രിസ്ത്യന്‍ യുവതികള്‍ക്ക്കുടുംബസ്വത്തിന്റെ ഓഹരിക്ക് അര്‍ഹതയുണ്ടന്ന് പറയാന്‍ സുപ്രീംകോടതി തന്നെ വേണ്ടി വന്നില്ലേ?അതിന് ഒരു മേരി റോയിയും വേണ്ടി വന്നില്ലേ?

വിദ്യാഭ്യാസകച്ചവടം നിര്‍ത്താന്‍ സ്വാശ്രയനിയമം കൊണ്ടുവന്നാല്‍ അത് ന്യൂനപക്ഷവിരുദ്ധം... അദ്ധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടാല്‍ അത് ന്യൂനപക്ഷവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം,ഏകജാലകം നടപ്പാക്കിയാല്‍ അത് ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കുന്ന പരി‌രക്ഷണം തകര്‍ക്കുന്നത്..വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം കാനോനുകള്‍ക്കും,മതവികാരങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം... ഇങ്ങനെയൊക്കെ മെത്രാന്‍‌മാര്‍ വിളിച്ചുകൂവുന്നതുകൊണ്ട് അതെല്ലാം സത്യമാകുമോ?ആനപ്പുറത്ത് ഇരിക്കുമ്പോള്‍ എന്തും വിളിച്ചു കൂവാമല്ലോ?

വനിതാകമ്മീഷന്‍ നടത്തിയ ശുപാര്‍ശകളോട് ക്രിയാത്മകമായ ചര്‍ച്ചയും പഠനങ്ങളും നടത്തുകയാണ് ആവിശ്യം.അല്ലാതെ ചര്‍ച്ചകളില്‍ നിന്ന് മുഖം തിരിക്കുകയല്ല വേണ്ടത്.സഭകളും വനിതാകമ്മീഷനുംചര്‍ച്ചകള്‍ക്ക് മുന്‍‌കൈ എടുക്കണം.രാഷ്‌ട്രീയക്കരന്റെ വിലക്കുറഞ്ഞ വോട്ട് തട്ടല്‍ തന്ത്രത്തില്‍ തട്ടിപോകാനുള്ളതല്ല ഈ നിര്‍ദ്ദേശം...

ചെന്നിത്തല കോണ്‍‌ഗ്രസിലെ പ്രശ്നം തീര്‍ത്തിട്ടു പോരെ മറ്റ് പ്രശനങ്ങളിലേക്ക് കടക്കുന്നത്.മതവികാരത്തെ വൃണപ്പെടുത്തിയ നിര്‍ദ്ദേശം മുന്നോട്ട് വച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷന്‍ ജ്.ശ്രീദേവി മാപ്പ് പറഞ്ഞ്രാജിവയ്ക്കണമെന്ന് പറയുന്ന ചെന്നിത്തല കെ.പി.സി.സി.അദ്ധ്യക്ഷന്‍ സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാവുമോ?തന്നോടൊപ്പം വന്ന പ്രവര്‍ത്തകരെ അവഗണിച്ച് അവരുടെ വികാരം വൃണപ്പെടുത്തി എന്ന് കരുണാകരന്‍തന്നെ പറഞ്ഞുകഴിഞ്ഞില്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിച്ച് അവരുടെ വികാരം വൃണപ്പെടുത്തിയ ചെന്നിത്തല രാജി വയ്ക്കുമോ? കെ.എസ്.യു.പ്രവര്‍ത്തകരെ കോണ്‍‌ഗ്രസ് നേതാക്കള്‍ അവഗണിക്കുകയാണന്ന് കെ.എസ്.യു നേതാക്കള്‍ ചരല്‍‌ക്കുന്നില്‍ വെച്ച് ചെന്നിത്തലയെ ഇരുത്തികൊണ്ടല്ലേ പറഞ്ഞത്.അവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയ ചെന്നിത്തല രാജി വയ്ക്കാന്‍ തയ്യാറാവുമോ? സ്വന്തം കണ്ണിലെകോല്‍ എടുത്തിട്ടു പോരെ വനിതാകമ്മീഷന്റെ കണ്ണിലെ കരട് എടുക്കാന്‍.?????


----------------------------------------------------------------------------------------

ഈ വിഷയത്തോട് അനുബന്ധിച്ച മറ്റ് പോസ്റ്റുകള്‍ :

കന്യാസ്ത്രിയാകാനുള്ള പ്രായം : വനിതാകമ്മീഷന്റെ പുതിയ ശുപാര്‍ശ : http://shibu1.blogspot.com/2008/06/blog-post_03.html

വനിതാ കമ്മീഷന്റെ ശുപാര്‍ശ- സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ? :വനിതാ കമ്മിഷന്റെ ശുപാര്‍ശകളെ എതിര്‍ക്കുന്നവര്‍ക്കെതിരെ :
http://shibu1.blogspot.com/2008/06/blog-post_05.html





Thursday, June 5, 2008

വനിതാ കമ്മീഷന്റെ ശുപാര്‍ശ- സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ?

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച് നിയമം നിര്‍മ്മിക്കണമെന്ന് വനിതാകമ്മീഷന്‍ഗവണ്‍‌മെന്റിനോട് ചെയ്തു ശുപാര്‍ശ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണന്ന് ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കബാവാ(മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌).അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍സ്വതന്ത്രമായ മനസോടു കൂടി ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്‌ ഈ നിര്‍ദേശങ്ങള്‍.സന്യാസജീവിതം തെരഞ്ഞെടുക്കുന്നതിന്‌ ഒരു പ്രത്യേക പ്രായപരിധി നിശ്ചയിക്കണമെന്നത്‌ അപക്വവും അസ്വീകാര്യവുമാണ്‌. തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‌ പ്രായപരിധി നിശ്ചയിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്‌. ഇത്‌ അംഗീകരിക്കുവാന്‍ ഒരു വിധത്തിലും കഴിയുകയില്ല.അദ്ദേഹം തുടരുന്നു.


വനിതാകമ്മീഷന്റെ ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് സ്വതന്ത്രമായ മനസോടു കൂടി ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത്.?വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത് ?തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‌ പ്രായപരിധി നിശ്ചയിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണന്നാണ് തിരുമേനിപറയുന്നത് ?പതിനെട്ട് വയസ് തികയുന്നതിന് മുന്‍‌പ് ഒരു പെണ്‍കുട്ടി വിവാഹം കഴിച്ച് ജീവിക്കാന്‍ നമ്മുടെ നിയമം അനുവധിക്കുന്നില്ല.ഒരു പെണ്‍കുട്ടി പതിനഞ്ചാമത്തെ വയസില്‍ ഒരുത്തനെ ഇഷ്ട്മാണന്ന് പറഞ്ഞ്വിവാഹം നടത്തികൊടുക്കാന്‍ പറഞ്ഞാല്‍ തിരുമേനി അതിന് സമ്മതം മൂളുമോ അതോ പതിനെട്ട് വയസായാല്‍മാത്രമേ വിവാഹം നടത്തിക്കൊടുക്കൂ എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ നിരുത്സാഹപ്പെടുത്തുമോ?തിരുമേനിയുടെ നിരുത്സാഹപ്പെടുത്തല്‍ തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണന്നാണ് പെണ്‍കുട്ടി പറഞ്ഞാല്‍ തിരുമേനി എന്ത് ചെയ്യും.????

പതിനെട്ട് വയസ്സായാല്‍ മാത്രമേ സഭയില്‍ വ്രതവാഗ്ദാനം സ്വീകരിക്കുകയുള്ളു എന്ന് അദ്ദേഹം പറയുന്നു.സഭയുടെ കാനന്‍ നിയമത്തില്‍ (കാനോന്‍ 449,517 മുതലായവ) ഇതിന് വ്യക്തമായ നിയമവും ഉണ്ടന്ന്അദ്ദേഹം പറയുന്നു.പിന്നെ എങ്ങനെയാണ് വനിതാകമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത്.?അപ്പോള്‍ സഭയും തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയല്ലേ ?കാനോന്‍ നിയമംപാലിക്കപെടുന്നുണ്ടങ്കില്‍ പിന്നെന്തിനാണ് നിയമസഭയില്‍ ഇത്തരം ഒരു നിയമം ഉണ്ടാക്കുന്നതില്‍ സഭഭയപ്പെടുന്നത്.??നിയമ നിര്‍മ്മാണത്തില്‍ ഭയപ്പെടുന്നു എങ്കില്‍ അതിനു പിന്നില്‍ മറ്റ് എന്തക്കയോ കാര്യങ്ങള്‍ ഉണ്ടന്ന് എന്നെപോലുള്ളവര്‍ സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും.???നിയമ സഭയില്‍ഈ നിയമം പാസാക്കിയാല്‍(അത് ഏതായാലും നടക്കാന്‍ പോകുന്നില്ല)സഭയുടെ കാനോനുകള്‍ക്ക്ലഭിക്കുന്ന ഒരു അംഗീകാരമായി ഇതിനെ കാണാന്‍ സാധിക്കുകയില്ലേ?


റൂബിന്‍ തോട്ടുപുറം ഒരു പടിമുന്നില്‍ കയറി ചിന്തിച്ചു,രാജാവിനെക്കാള്‍ വലിയ രാജഭക്തി(രാജ്യഭക്തിയല്ല)കാണിച്ചു.കന്യാസ്ത്രീ മഠങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്കും കൂച്ചുവിലങ്ങുകള്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നീക്കം ആരംഭിച്ചു എന്നാണ് റൂബിന്‍ പറയുന്നത്.വനിതാകമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സന്യാസപാരമ്പര്യത്തിനു നേരെയുള്ള കടന്നു കയറ്റം എന്നാണ് ആരോപണം.ഇദ്ദേഹം വലിയ ഒരു ഭയം അഥവാ സഭനേരിടാന്‍പോകുന്ന ഒരു വിപത്ത് മുന്നില്‍ കാണുന്നുണ്ട്--വനിതാകമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കുകയും തുടര്‍നടപടികള്‍ക്കു അനുവദിക്കുകയും ചെയ്താല്‍ കന്യാസ്ത്രീ മഠങ്ങള്‍ പരിശോധിക്കാനും തെളിവെടുക്കാനും ഒരു സര്‍ക്കാര്‍ സംവിധാനത്തിനു അവസരമാകും.ജുഡീഷ്യറി പദവിയുള്ള വനിതാ കമ്മീഷന് ഇപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാനും തെളിവെടുക്കാനും അധികാരം ഉണ്ടന്ന് അറിഞ്ഞുകൂടാത്തതാണോ?നിയമവിധേയമായിട്ട്അല്ലാതെ ഒന്നും നടക്കുന്നില്ലങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ഭയാ‍ശങ്കകള്‍?

18 വയസിനു മുമ്പ്‌ തങ്ങളുടെ ജീവിതവിളി തെരഞ്ഞെടുക്കുവാന്‍ ഇന്ന്‌ കുട്ടികള്‍ക്കവകാശമുണ്ട്‌. ഈ അവകാശംഇല്ലാതായാല്‍ പ്രഫഷണല്‍ കോഴ്സുകള്‍ക്കു പോലും പെണ്‍കുട്ടികള്‍ക്കു ചേരാനാവാതെ വരില്ലേ? എന്ന ഒരുഉഡായിപ്പ് കുരുക്കന്‍ ചോദ്യം റൂബിന്‍ തോട്ടുപുറം ചോദിക്കുന്നു.(രണ്ടാമത്തെ പാരഗ്രാഫില്‍ ഞാനും ഇങ്ങനെഒരു കുരുക്കന്‍ ചോദ്യം ചോദിച്ചിട്ടുണ്ട്.ചാടിവെട്ടുന്നവനെ പറന്ന് വെട്ടണമെന്നല്ലേ പ്രമാണം).ഇതാ റൂബിന്റെമറ്റൊരു കുരുക്കന്‍ അഭിപ്രായം..മഠത്തിലേക്ക് മാതാപിതാക്കള്‍ മക്കളെ പറഞ്ഞ് വിടുന്നത് നിയമം മൂലംസംരക്ഷിക്കപെട്ടാല്‍,മാതാപിതാക്കളുടെ ഈ അധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍ നാളെ മക്കളെ മാമ്മോദിസ മുക്കാനുള്ള അധികാരവും ചോദ്യം ചെയ്യപ്പെടാം.ഇടയലേഖനത്തിലൂടെ ഈ കാര്യങ്ങള്‍ പറഞ്ഞാല്‍ കുഞ്ഞാടുകള്‍ കേട്ടിട്ട് പോയേനേ.(പക്ഷേ ഇത് ബ്ലോഗായിപോയി.അപ്രമാധിത്യം ചോദ്യം ചെയ്യപെടും).അടുത്തഞായറാഴ്ച് രണ്‍‌ജിപണിക്കരെ കടത്തിവെട്ടുന്ന കിടുലന്‍ ഇടയലേഖനം നമുക്ക് പ്രതീക്ഷിക്കാം.ഒരു ശക്തിപ്രകടനത്തിനും സ്കോപ്പ് ഉണ്ട്.

സന്യാസജീവിതം ഉപേക്ഷിച്ചു മടങ്ങുന്നവരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് റൂബിന്‍ പറയുന്നത്ഇപ്രകാരമാണ്; നിര്‍ദ്ദേശം കേള്‍ക്കാനിമ്പമാണ്‌. കേരളത്തിനു ഇന്ന ത്തെ നിലയില്‍ സാധിക്കുമോ?. എങ്കില്‍ തൊഴിലില്ലാത്ത 40 ലക്ഷം യുവാക്കള്‍ ഇങ്ങനെ അലയുമോ?40 ലക്ഷവുമായി എങ്ങനെയാണ് ഇദ്ദേഹംസന്യാസജീവിതം ഉപേക്ഷിച്ചു മടങ്ങുന്ന കുറച്ചുപേരെ താരതമ്യം ചെയ്തത്.ഇതെല്ലാം കത്തോലിക്കാ സഭയുടെനേരെയുള്ള കയ്യേറ്റ ശ്രമമായിട്ടാണ് റൂബിന്‍ കാണുന്നത്.

ക്രിസ്തീയ സഭകള്‍ക്ക് മുഴുവന്‍ ബാധകമാവുന്ന നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് കത്തോലിക്കാ സഭയ്ക്കെതിരെയുള്ളകൈയ്യേറ്റമാകുന്നത്?ലോകത്തിലുള്ള എല്ലാക്രിസ്തീയ സഭകളും പത്രോസ് ശ്ലീഹായുടെ സിംഹാസനവുംപാപ്പയുടെ അപ്രമാധിത്യവും അംഗീകരിക്കണം എന്ന് വാശിപിടച്ചവര്‍ക്ക് തങ്ങളുടെ അധികാരത്തിന്ഇടിവ് സംഭവിക്കും എന്ന് തൊന്നല്‍ ഉണ്ടാകുമ്പോള്‍ ഗവണ്മെന്റ് എന്ത് ചെയ്താലും അത് തങ്ങളെ തകര്‍ക്കാനാണന്ന് സ്വയമങ്ങ് ചിന്തിച്ച് കൂട്ടുകയാണ് ചെയ്തത്.ജഗതി പറയുന്ന ഡയലോഗുപോലെ “ഇത് എന്നെയാണ്,എന്നെതന്നെയാണ് ,എന്നെമാത്രമാണ് ഉദ്ദേശിച്ചത് “ എന്ന് തോന്നാന്‍ എന്താണ് കാരണം?കാനോനികമായ നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ ഗവണ്മെന്റ് ഒരു നിയമം കൊണ്ടുവന്നാല്‍ അതിനെഎന്തിനാണ് എതിര്‍ക്കുന്നത് ?
-------------------------------------------------------------
ഇതുക് കൂടി വായിക്കുക :
http://shibu1.blogspot.com/2008/06/blog-post_03.html

Wednesday, June 4, 2008

നമ്മുടെ കേരളത്തിന് സ്വന്തമായിട്ട് എന്തെങ്കിലും ഉണ്ടോ ?

വീണ്ടും മലയാളികളുടെ നെഞ്ചത്തടിച്ചുകൊണ്ട് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലകൂടിയിരിക്കുന്നു.ഡീസലിന് മൂന്നുരൂപയും,പെട്രോളിന് അഞ്ചുരൂപയും ,പാചകവാതകത്തിന് അമ്പതുരൂപയും ആണ്കൂട്ടിയിരിക്കുന്നത്.ഒരു മൂലയ്ക്ക് കിടക്കുന്ന കേരളത്തില്‍ വില വര്‍ദ്ധന ഇതിലും കൂടുതലായിരിക്കും.അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 130 ഡോളറോളം എത്തിയ ഇപ്പോള്‍ ഈ വിലവര്‍ദ്ധനകൊണ്ടൊന്നും ഒരു കാര്യമില്ലന്നാണ് കേന്ദ്രഗവണ്‍‌മെന്റ് പറയുന്നത്.എണ്ണക്കമ്പനികള്‍ ഇപ്പോഴുംനഷ്ടത്തിലാണന്നാണ് അവര്‍ പറയുന്നത്.ഇപ്പോഴത്തെ വിലവര്‍ദ്ധനയുടെ ഫലങ്ങള്‍ ഏറ്റവും അധികംബാധിക്കുന്നത് പൂര്‍ണ്ണ ഉപഭോക്‍തൃ സംസ്ഥാനമായ നമ്മുടെ കേരളത്തെ ആണ്.


ഇപ്പോഴത്തെ വില വര്‍ദ്ധന ഒഴിവാക്കാന്‍ പറ്റാത്തതാണന്ന് പ്രധാന‌മന്ത്രി പറഞ്ഞു.ജനങ്ങള്‍ ഇന്ധനത്തിന്റെഉപയോഗം കുറയ്ക്കുകയാണ് പോംവഴി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.വില വര്‍ദ്ധനയെ ന്യായീകരിക്കാന്‍ പറ്റുകയില്ലങ്കിലും ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.നമ്മുടെ രാജ്യത്തിന് ആവിശ്യമായഅസംസ്‌കൃത എണ്ണയുടെ 70% ത്തിലധികവും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്.ഒപെക് രാഷ്‌ട്രങ്ങള്‍തീരുമാനിക്കുന്ന കാര്യങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമ്പോള്‍ അതിനനുസരിച്ചു നീങ്ങുകമാത്രമേ നമ്മുടെരാജ്യത്തിന് ചെയ്യാന്‍ പറ്റുകയുള്ളു.അപ്പോള്‍ അന്താരാഷ്‌ട്രവിപണിയിലെ ചാഞ്ചല്യത്തീന് അനുസരിച്ച്നമ്മുടെ രാജ്യത്തും വില ക്രമീകരണം ഉണ്ടാകേണ്ടതാണ്.പൊതുമേഖലാ ഓയില്‍ കമ്പിനികളാണ് നമ്മുടെരാജ്യത്ത് ആവിശ്യമായ എണ്ണയുടെ മുഴുവന്‍ വിതരണവും എന്നു പറയാം.(റിലയന്‍സ് പോലെയുള്ള ഓയില്‍കമ്പിനികളുടെ പെട്രോണ്‍ പമ്പുകള്‍ പൂട്ടികൊണ്ടിരിക്കുകയാണ്)

ഓയില്‍ കമ്പിനികള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണമെങ്കില്‍ പണം വേണം.അതവര്‍ക്ക് എണ്ണവില്പനയില്‍ നിന്ന് തിരിച്ചു കിട്ടുകതന്നെ വേണം.ഓയില്‍ കമ്പിനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടംകേന്ദ്രഗവണ്‍‌മെന്റ് നികത്തണമെന്നാണ് ഇടതുപക്ഷം പറയുന്നത്.വെറും വില്പനക്കാ‍രനായി ഗവണ്മെന്റ് മാറാന്‍ പാടില്ല എന്ന് ഇടതു പക്ഷം പറയുന്നു.പക്ഷേ ഈ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടോഎന്നകാര്യം സംശയമാണ്.ഉദാഹരണത്തിന് നമ്മുടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി കോര്‍പ്പറേഷനില്‍കഴിഞ്ഞമാസം പെന്‍‌ഷന്‍ മുടങ്ങിയപ്പോള്‍ സഹായം ചോദിച്ചപ്പോള്‍ ധനമന്ത്രി പറഞ്ഞത് അവര്‍ക്ക് കൊടുക്കാന്‍പണം ഇല്ലന്നാണ്.സ്വന്തം നിലയില്‍ എങ്ങനെയെങ്കിലും പണം എടുത്തുകൊണ്ട് പെന്‍ഷന്‍ കൊടുക്കാന്‍.KSRTC യുടെ ബാധ്യതകള്‍ ഒന്നും ഗവണ്മെന്റ് ഏറ്റെടുക്കുകയില്ലന്ന്.ഈ നിലപാട് കേരള ഗവണ്‍‌മെന്റ്എടുത്തത് വെറും വില്പനക്കാരായതുകൊണ്ടാണോ?

വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ(5-06-08) കേരളത്തില്‍ ഹര്‍ത്താന്‍ ആഘോഷിക്കുകയാണ്.മലയാളിക്ക്ഹര്‍ത്താലുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമല്ല മറിച്ച് ആഘോഷിക്കാന്‍ ഉള്ളതാണന്ന്എന്നേ അംഗീകരിക്കപ്പെട്ടതാണ്.ബിവറേജസ് കോര്‍പ്പറേഷന്റെ ഇന്നത്തെ വില്പന നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.കേരളത്തിലും,ത്രിപുരയിലും,ബംഗാളിലും ഹര്‍ത്താല്‍ നടത്തിയാല്‍ കൂടിയഇന്ധന വില കേന്ദ്രഗവണ്‍‌മെന്റ് പൂര്‍ണ്ണമായും ഒഴിവാക്കുമോ?സാധാരണ ജനങ്ങള്‍ അല്ലേ ഈ ഹര്‍ത്താലിന്റേയുംതിക്തഫലങ്ങള്‍ അനുഭവിക്കുന്നത്.വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇന്ന് പലയിടങ്ങളിലും ട്രയിന്‍തടയലുകള്‍ ഉണ്ടായി.ട്രയിന്‍ തടഞ്ഞതുകൊണ്ട് വിലവര്‍ദ്ധന പിന്‍‌വലിച്ചോ ?സമയനഷ്ടവും നരകയാതനകള്‍സംഭവിച്ചതും ട്രയിനില്‍ യാത്ര ചെയ്തവര്‍ക്കാണ്.

cകൂടുമ്പോള്‍ കേരള വിപണിയിലും അത് വളരെക്കൂടുതലായി പ്രതിഫലിക്കും.സാധനങ്ങള്‍ക്ക്വിലകൂടും.സ്വന്തമായിട്ട് കൃഷിചെയ്ത് ഭക്ഷിക്കാന്‍ ഒന്നും ഉണ്ടാക്കാത്തതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ക്ക്പൊള്ളുന്നവിലയാണങ്കിലും നമ്മള്‍ അത് വാങ്ങിക്കും.തമിഴന്റെ കോഴി മുട്ടയിട്ടില്ലങ്കില്‍ നമ്മള്‍ മുട്ട കഴിക്കത്തില്ല.തെലുങ്കന്റെ നെല്ല് കൊയ്യാന്‍ ആളില്ലങ്കില്‍ നമ്മള്‍ വെള്ളം തിളപ്പിച്ച് അരിക്കായി കാത്തിരിക്കും..(ഈ രീതിയില്‍പോയാല്‍ നമ്മള്‍ വെള്ളത്തിനും ആരുടെയെങ്കിലും മുന്നില്‍ കുടവുമായി കാത്തുനില്‍ക്കേണ്ടിവരും).തമിഴന്റേയോകന്നഡക്കാരന്റെയോ പശു പാല്‍ ചുരത്തിയില്ലങ്കില്‍ നമ്മള്‍ റബ്ബര്‍പാല്‍ കണ്ട് നിര്‍വൃതിയടയും.തമിഴന്റെപച്ചക്കറിവണ്ടി വന്നില്ലങ്കില്‍ വണ്ടി വരുന്നതുവരെ നമ്മള്‍ കാത്തുനില്‍ക്കണം.ഇത് നമ്മള്‍ അറിഞ്ഞോഅറിയാതയോ ചെയ്ത കുഴിതോണ്ടലിന്റെ ഫലമാണ്.കൃഷിയിടങ്ങള്‍ നികത്തി,പാടങ്ങള്‍ നികത്തി,കുന്നുകള്‍ഇടിച്ച്, പ്രകൃതിക്ക് നമ്മള്‍ വരുത്തിയ ആഘാതങ്ങളുടെ അനതരഫലമായി ഭക്ഷണസാധനങ്ങള്‍ക്കായിഅന്യന്റെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ടി വരുന്നു.

ഇന്ധനവില വര്‍ദ്ധനപരിഹരിക്കാനായി നികുതി ഇളവു നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും തോമസ്ഐസക് അതിനു സമ്മതിക്കുമോ എന്ന് കണ്ടറിയണം.പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇന്ധന ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയേ നമുക്ക് നിവൃത്തിയുള്ളു.ഇന്ധനവില വര്‍ദ്ധനവ് കൊണ്ട് ഭക്ഷ്യസാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായി എന്ന് പറഞ്ഞ് നമുക്ക് കരയാം.(മില്‍മ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപയോളം വര്‍ദ്ധിപ്പിച്ചത് ഇന്ധനവില വര്‍ദ്ധന മുന്‍‌കൂട്ടി കണ്ടതുകൊണ്ടാണോ ?പക്ഷേ ഈ വില വര്‍ദ്ധനയുടെപേരിലും ഒരു ഹര്‍ത്താല്‍ ആവാമായിരുന്നു).

തിന്നാന്‍ ഒന്നുമില്ലങ്കിലും നമുക്ക് ആഘോഷിക്കാന്‍ ഹര്‍ത്താലുകള്‍ ഉണ്ടല്ലോ?പിന്നെ രാവിലേയും ഉച്ചയ്‌ക്കുംവൈകിട്ടും വിശക്കാതിരിക്കാന്‍ വിവാദങ്ങളും?പിന്നെ വിശപ്പ് മറന്ന് ചിരിക്കാനും പാടാനും സ്വാമിക്കഥകളുംഉപദേശിക്കഥകളും.ചുരുക്കിപറഞ്ഞാല്‍ പാവം മലയാളിക്ക് സ്വന്തമെന്ന് പറയാന്‍ വിവാദങ്ങളും ഹര്‍ത്താലുകളുംമാത്രമുണ്ട്.വിവാദങ്ങളും ഹര്‍ത്താലുകളും സജീവമായി വംശനാശം വരാതെ കാത്തുസംരക്ഷിക്കുന്ന എല്ലാവര്‍ക്കുംനന്ദിപറയേണ്ടത് എങ്ങനെയാണന്ന് എനിക്കറിയില്ല.ഒരു ഹര്‍ത്താല്‍ കൂടി വിജയിപ്പിക്കാന്‍ മലയാളി തയ്യാറെടുത്തുകഴിഞ്ഞു.നമുക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും ഒരു കാരണം വേണ്ടേ?ഇന്ധനവില വര്‍ദ്ധന അതിനൊരു നിമിത്തമായി....

വീണ്ടും കരിയിലകള്‍ അടുപ്പുകളില്‍ നിറയുകയാണ്...അടുപ്പ് പുകഞ്ഞു തുടങ്ങിയന്ന് പറയാം ... ഗ്യാസുകുറ്റി സ്വീകരണമുറിയിലേക്ക് മാറ്റാന്‍ സമയമായി ...ആഡം‌ബരവസ്തുക്കള്‍ക്ക് സ്ഥാനം സ്വീകരണമുറിയല്ലേ?

Tuesday, June 3, 2008

കന്യാസ്ത്രിയാകാനുള്ള പ്രായം : വനിതാകമ്മീഷന്റെ ശുപാര്‍ശ

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം ഇരുപതുവയസാക്കി നിയമം നിര്‍മ്മിക്കണമെന്ന് വനിതാകമ്മീഷന്‍ഗവണ്‍‌മെന്റിനോട് ശുപാര്‍ശചെയ്തു.മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ നിര്‍ബന്ധിച്ച് കന്യാസ്ത്രികളാക്കുന്നത്നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്. കന്യാസ്ത്രി ആയാലും മാതാപിതാക്കളുടെ സ്വത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും എന്ന് വനിതാകമ്മീഷന്‍ പറഞ്ഞു.ഇടയ്ക്ക് വെച്ച് കന്യാസ്ത്രി ജീവിതം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു പുനരധിവാസ പദ്ധതി തയ്യാറാക്കണം. ജസ്റ്റിസ് ഡി.ശ്രിദേവി അദ്ധ്യക്ഷയായ വനിതാകമ്മീഷന്‍ ഇന്നാണ് (03-06-08) ഈ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍‌മെന്റിനോട് ശുപാര്‍ശചെയ്തത്.(ഇന്നത്തെ മറ്റ്ചില ശുപാര്‍ശകള്‍ :അവിവാഹിതരായ സ്ത്രികള്‍ക്ക് പി.എസ്.സി. നിയമനങ്ങളില്‍ വയസ്സിളവ് നല്‍കുക,മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ആനുകൂല്യങ്ങള്‍(സംവരണം) നല്‍കുന്നത് ആ കുട്ടികള്‍ വളരുന്ന മതപരമായ ചുറ്റുപാടുകളൂടെ അടിസ്ഥാനത്തില്‍ ആയിരിക്കണം) .

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച വനിതാകമ്മീഷന്റെ പുതിയ ശുപാര്‍ശയോട് ക്രിസ്ത്യന്‍സഭാനേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.ചങ്ങനാശേരി രൂപതയുടെ പ്രതികരണംവന്നു കഴിഞ്ഞു.കാനോന്‍ നിയമങ്ങളില്‍ കന്യാസ്ത്രിയാകാനുള്ള പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടന്നും സഭാനിയമങ്ങളിലുള്ള അറിവില്ലായ്‌മ കൊണ്ടാണ് വനിതാ കമ്മീഷന്‍ ഇത്തരം ഒരു പരാമ‌ര്‍‌ശം നടത്തിയതന്നും,ഇരുപതു വയസ്സു കഴിയാതെ ആര്‍ക്കും സഭ തിരുവസ്ത്രം നല്‍കാറില്ലന്നും ,ആരയും നിര്‍ബന്ധിച്ച് കന്യാസ്ത്രിആക്കാറില്ല എന്നുമായിരുന്നു ആ പ്രതികരണം.

പലപെണ്‍കുട്ടികളേയും ചതിയിലൂടയും നിര്‍ബന്ധിപ്പിച്ചും കന്യാസ്‌ത്രികള്‍ ആക്കിയ സംഭവങ്ങള്‍ പലപ്പോഴായിപുറത്തുവന്നിട്ടുണ്ട്.ആയിരക്കണക്കിന് പെണ്‍കുട്ടികളെ വിദേശങ്ങളില്‍ എത്തിച്ച് കന്യാസ്ത്രികളാക്കിയ സംഭവം(നണ്‍ റണ്ണിംഗ് റാക്കറ്റ് ) റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.പ്രശസ്‌ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ കേരളശബ്‌ദത്തിലെ ‘വ്യക്തിപരം‘ എന്ന പംക്തിയില്‍(കേരളശബ്ദം ലക്കം 42,ജൂണ്‍ 8 ,പേജ് 6) എഴുതിയിട്ടുണ്ട്.


:കേരളശബ്‌ദത്തില്‍ പ്രസിദ്ധീകരിച്ച ലീലാ മേനോന്റെ ലേഖനം.

ഇരുപതു വയസ്സു തികയുന്നതിനു മുമ്പ് പെണ്‍കുട്ടികളെ കന്യാസ്ത്രികള്‍ ആക്കുന്നുണ്ടോ?ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ കന്യാസ്ത്രിമഠങ്ങളില്‍ അന്തേവാസികളാക്കുന്നുണ്ട്.പലപ്പോഴും പ്രായം കുറഞ്ഞ കന്യാസ്ത്രികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ മഠങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.ചിലര്‍ പീഡനങ്ങളെ തുടര്‍ന്ന് കര്‍ത്താവിന്റെ മണവാട്ടിപട്ടം ഉപേക്ഷിച്ചിട്ടുണ്ട് ,ചിലര്‍ ആത്മഹത്യ ചെയ്തു,ചിലര്‍ കൊല്ലപെട്ടു,ചിലകൊലപാതകങ്ങള്‍ ആത്മഹത്യകളായി.സിസ്റ്റര്‍ അഭയും ,സിസ്റ്റര്‍ ജ്യോതിസ്സും(20-11-98 ല്‍കോഴിക്കോട് കല്ലുരുട്ടി സേക്രഡ് കോണ്‍‌വെന്റിലെ കിണറില്‍ മൃതശരീരം കണ്ടെത്തി)ഒക്കെ നമ്മുടെമുന്നില്‍ ഉദാഹരങ്ങളായി ഉണ്ട്.


: സിസ്റ്റര്‍ അഭയ

ചില കന്യാസ്ത്രികള്‍ ലൈഗിംകപീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നു എന്ന പരാതി പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്.പലയിടങ്ങളിലും പുരോഹിതന്മാരാണ് ആരോപണ വിധേയരാകുന്നത്.(ഇത്തരം പ്രവര്‍ത്തികളെചോദ്യം ചെയ്താണ് മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കസഭയില്‍ നിന്ന് പുറത്തുപോകുന്നതും പ്രൊട്ടസറ്റ്ന്റ് സഭരൂപീകരിക്കുന്നതും. പുരോഹിതര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ ലോകജനതയോട് ക്ഷമചോദിക്കുകയും ചെയ്‌തതാണല്ലോ)
നിയമങ്ങള്‍ കൊണ്ട് ഒരിക്കലും മതപരമായ ഇത്തരം കാര്യങ്ങള്‍ (കന്യാസ്ത്രിയാകാനുള്ള പ്രായം) ഇല്ലാതാക്കാന്‍ പറ്റുകയില്ല.മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ഒരു പരിധിക്കപ്പുറത്തേക്ക് കടക്കാന്‍സാധിക്കുകയില്ല.മതപരമായ ബോധവത്‌ക്കരണമാണ് ഇത്തരം കാര്യങ്ങള്‍ക്ക് ആവിശ്യം.

Monday, June 2, 2008

അകാലമൃത്യു അടഞ്ഞ മറ്റൊരു മൂന്നാര്‍ :

ഇന്നലെ മുതലേ(1-06-08) കവടിയാറിലെ ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വാര്‍ത്ത ചാനലുകളില്‍സജീവമായിരുന്നു.ഇന്ന്(2-06-08) രാവിലെ ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കല്‍ ആരംഭിച്ചു എന്ന വാര്‍ത്ത വന്നുതുടങ്ങി.ഉടന്‍ തന്നെ അടുത്ത വാര്‍ത്തയും എത്തി.ഏറ്റെടുക്കല്‍ നടപടികള്‍ വൈകിക്കാന്‍ ഉന്നതഉദ്യോഗസ്ഥര്‍ ശ്രമിച്ചു.റവന്യൂവകുപ്പും നിയമവകുപ്പും തമ്മിലുള്ള ഒരു എഴുത്തും ചാനലികളിലൂടെ പുറത്തുവന്നു.ഏറ്റെടുക്കല്‍ നടപടിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എ.വൈ.എഫ്.ഐ .പ്രവര്‍ത്തകരും എത്തി.നീണ്ടആറുമണിക്കൂറിനു ശേഷം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗെയ്റ്റുപൂട്ടി പോലീസ് കാവലും ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി പതിനഞ്ചു മിനിട്ടിനകം കോടതി ഉത്തരവ് എത്തി.ഗോള്‍ഫ് ക്ലബ് നാളെ തന്നെ(3-06-08) തിരിച്ച് ഏല്‍പ്പിക്കണം.അങ്ങനെ ഈ ഏറ്റെടുക്കല്‍ നടപടിയും മറ്റൊരു മൂന്നാര്‍ആയി തീര്‍ന്നു.



ഗവണ്‍‌മെന്റിന്റെ പ്രഖ്യാപിത നയങ്ങളും ഉത്തരവുകളും നടപ്പാക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അതിന് എതിരുനില്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്.മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ചിലര്‍ അനാവിശ്യ ധൃതി കാണിച്ചപ്പോള്‍ ചിലര്‍ മെല്ലപ്പോക്ക് നയം നടപ്പിലാക്കി.അതിന്റെ ഫലമോ കൊട്ടും കുരവയുമായി തുടങ്ങിയ ഒഴിപ്പിക്കല്‍ പാതിവഴിയില്‍ വെച്ച് നിലച്ചു.അന്ന് കെട്ടിടങ്ങള്‍ നഷ്ടപ്പെട്ടവര്‍ കോടതിയില്‍ നിന്ന്നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്.
അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ കോടതികള്‍ ഇടപെട്ട് ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമ്പോള്‍ ഗവണ്‍‌മെന്റിന്റെയും ജുഡിഷ്യറിയുടേയും വിശ്വസ്തതയാണ് നഷ്ടപെടുന്നത്.ഇന്ന് നടന്ന ഒഴിപ്പിക്കല്‍ സാധാരണ ജനങ്ങളില്‍ യാതൊരു പ്രതികരണവും ഉളവാക്കിയില്ല.കാരണം ഇതവനെ ബാധിക്കുന്ന പ്രശ്‌നമല്ലസമ്പന്ന വര്‍ഗ്ഗത്തിന്റെ മാത്രം വിനോദം ആയ ഗോള്‍ഫിനെക്കുറിച്ച് സാധാരണ ആളുകള്‍ എന്തുപറയാന്‍.ഗവണ്‍‌മെന്റിന്റെ എല്ലാ ഭൂമിയും ഗവണ്‍‌മെന്റ് ഒഴിപ്പിച്ചെടുക്കണം...ഒഴിപ്പിക്കലുകള്‍ക്ക് രാഷ്ട്രീയ നിറം നല്‍കാതിരിക്കുകയും വേണം.
-------------------------------------------------------------------------------------------------
ഡല്‍ഹി കേരളഹൌസില്‍ മുഖ്യംന്ത്രിയുടേ വാര്‍ത്താസമ്മേളനവേദിയില്‍ കറണ്ട് പോയതിന് ഉദ്യോഗസ്ഥന്സസ്‌പെന്‍ഷന്‍!!! (പരീക്ഷാ സമയങ്ങളില്‍ കറണ്ട്കട്ട് ഉണ്ടാകുമ്പോള്‍ നമ്മള്‍ ആരെയെങ്കിലും തെറിയെങ്കിലും വിളിച്ചിട്ടുണ്ടോ ???? രാവിലത്തെ ദോശയുടെ ചമ്മന്തി ശരിക്ക് അരഞ്ഞില്ലന്ന് പറഞ്ഞ് കേരളഹൌസില്‍ നിന്ന് ഒരു കുക്കിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.).അരുവിക്കരയില്‍ പൈപ്പ് പൊട്ടി തിരുവന്തപുരം നഗരത്തില്‍ മൂന്നു ദിവസം കുടിവെള്ളം മുടങ്ങിയതിന് ഏതെങ്കിലും ഉ‌ദ്യോഗസ്ഥന് എതിരെനടപടി എടുത്തതായി കേട്ടോ ????

Sunday, June 1, 2008

സൂക്ഷിക്കുക - ഹിറ്റ് കൌണ്ടറുകളില്‍ വൈറസ് ?:

ചില ബ്ലോഗുകളിലെ ഹിറ്റ് കൌണ്ടറുകളില്‍നിന്ന് virus,malware ഡിറ്റക്ഷന്‍ കാണിക്കുന്നു.ഇവ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നവയല്ലങ്കിലും സൂക്ഷിക്കുക.കണക്കുകളോ,അതുപോലെ ഓഫീസ് ഫയലുകളോസൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടറുകളില്‍ നിന്ന് ബ്ലോഗുകള്‍ തുറക്കുന്നവര്‍ ആന്റിവൈറസുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ തന്നെ ആണന്ന് ഉറപ്പുവരുത്തുക.Scan Mode,Scan options ഇവയെല്ലാം ശരിയായരീതിയില്‍ സെലക്ട് ചെയ്തിട്ടുണ്ടന്ന് ഉറപ്പുവരത്തണം.പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നതോടൊപം ആന്റിവൈറസ് updation നിശ്ചിതസമയത്ത് തന്നെ നടത്തുക.ആന്റിവൈറസ് ആക്‍ടീവ് ആണന്ന് ഉറപ്പാക്കിയതിനു ശേഷമേ നെറ്റ് ഉപയോഗിച്ച് തുടങ്ങാവൂ...........


എനിക്ക് ഇന്നലെ കിട്ടിയ ചില ഡിറ്റക്ഷന്‍ മെസ്സേജുകള്‍:
Virus or unwanted program 'HTML/Infected.WebPage.Gen [virus]'
detected in file 'C:\Documents and Settings\shibu\Local Settings\Temporary Internet Files\Content.IE5\I94LGJOZ\cb[1].htm.
Action performed: Delete file

Virus or unwanted program 'HTML/Infected.WebPage.Gen [virus]'
detected in file 'C:\Documents and Settings\shibu\Local Settings\Temporary Internet Files\Content.IE5\2NAR8LKB\ca[1].htm.
Action performed: Delete file

Virus or unwanted program 'HTML/Infected.WebPage.Gen [virus]'
detected in file 'C:\Documents and Settings\shibu\Local Settings\Temporary Internet Files\Content.IE5\I94LGJOZ\ca[1].htm.
Action performed: Move file to quarantine