Friday, June 6, 2008

ചെന്നിത്തലയും വനിതാകമ്മീഷനെതിരേ വാളെടുക്കുന്നു :

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായത്തെക്കുറിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന വനിതാകമ്മീഷന്റെശുപാര്‍ശ പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്.ഇന്ന് വനിതാകമ്മീഷനെതിരെ രംഗത്ത് വന്നിരിക്കുന്നത് കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയാണ്.വനിതാകമ്മീഷന്റെ ശുപാര്‍ശമതവികാരത്തെ വൃണപ്പെടുത്തുന്നതാണന്നാണ് ചെന്നിത്തലയുടെ ആരോപണം.ഈ ശുപാര്‍ശ നടത്തിയതില്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷന്‍ മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല എന്തുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്.?ഉത്തരം നിസാരം;അടുത്തവര്‍ഷം നടക്കുന്ന ലോക്‍സഭാഇലക്ഷനില്‍ കെട്ടിവയ്ക്കുന്ന കാശെങ്കിലും തിരിച്ചു കിട്ടാനുള്ള വോട്ട്മെത്രാച്ചന്മാരുടെ കനിവില്‍ ലഭിച്ചാല്‍ അത്രയും ആയല്ലോ?കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നഅടവ് ചെന്നിത്തല പ്രയോഗിച്ചന്ന് മാത്രം.കേരളം കണ്ട ഏറ്റവും പ്രവര്‍ത്തനരഹിതനായ കെ.പി.സി.സി.പ്രസിഡണ്ട് രമേശ് ചെന്നിത്തല ഇങ്ങനെയെങ്കിലും രണ്ട് വോട്ട് പിടിക്കുന്നെങ്കില്‍ ആയിക്കോട്ടെഎന്ന് ചിന്തിക്കാന്‍ വരട്ടെ.

വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രിസ്ത്യന്‍ മതവികാരത്തെ എങ്ങനെയാണ് വൃണപ്പെടുത്തുന്നത് എന്ന് ചെന്നിത്തല പറഞ്ഞില്ല.നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും തോന്നുണ്ടുണ്ടോ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രിസ്ത്യന്‍മതവികാരത്തെ വൃണപ്പെടുത്തുന്നത് ആണന്ന്.???? ഒരൊറ്റ ക്രിസ്ത്യന്‍ മത അധികാരികള്‍ പോലും ഇപ്പോള്‍വരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.പിന്നെങ്ങനെ ചെന്നിത്തലയ്ക്ക് മാത്രം ഇത് തോന്നി.വനിതാകമ്മീഷനെ ഉപദേശിക്കാന്‍ ചെല്ലുന്നതിനു മുമ്പ് ചെന്നിത്തലയും കൂടി താന്‍ പറയുന്നത് എന്താണന്ന്ചിന്തിക്കുന്നത് നന്നായിരിക്കും.

നമ്മള്‍ ഒന്ന് ചിന്തിക്കണം .വനിതാകമ്മീഷന്‍ നടത്തിയ ഒരു ശുപാര്‍ശമാത്രമാണ് ഇത്.ഇതൊരു നിയമംആയിട്ടില്ല.ചര്‍ച്ചകള്‍ നടന്നുതുടങ്ങിയിട്ടേയുള്ളൂ.സഭയും സമൂഹവും ചര്‍ച്ചചെയ്ത് തുടങ്ങുന്ന ഒരു വിഷയംമുന്നോട്ട് വെച്ചു എന്നതിന്റെ പേരില്‍ വനിതാകമ്മീഷന്‍ മാപ്പ്ചോദിക്കേണ്ട കാര്യം എന്താണ്.?? ക്രിസ്ത്യന്‍ന്യൂനപക്ഷത്തെ പ്രത്യേകിച്ച് കത്തോലിക്കവിഭാഗത്തെ തിരിഞ്ഞ് പിടിച്ച് ആക്രമിക്കുക എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമായിട്ട് ആണത്രെ വനിതാ കമ്മീഷന്റെ ഇടപെടലിനെ കോണ്‍ഗ്രസ് പാര്‍ട്ടി കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ വാഴയ്ക്കന്‍ ഇന്‍ഡ്യാവിഷനിലെ ന്യൂസ് അവറില്‍ പറഞ്ഞു.ഇന്‍ഡ്യാവിഷനിലെ ന്യൂസ് അവറില്‍ പങ്കെടുത്ത സിസ്റ്റര്‍ ജെസ്സി പറയുന്നത് കാനോന്‍ നിയമത്തില്‍എല്ലാം പറയുന്നുണ്ട് അതുകൊണ്ട് വനിതാകമ്മീഷന്റെ ശുപാര്‍ശ മതനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണന്ന്. എല്ലാവരുമായി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വനിതാകമ്മീഷന്‍ തയ്യാറാണന്ന്വനിതാകമ്മീഷന്‍ അംഗം പ്രൊഫ.മീനാക്ഷിതമ്പാന്‍ പറഞ്ഞപ്പോഴും അതിന്റെയൊന്നും ആവിശ്യമില്ലഎന്നായിരുന്നു സിസ്റ്ററിന്റെ ആദ്യ നിലപാട്.എല്ലാം കാനോനിന്റെകത്ത് ഉണ്ടന്ന് !!! ക്രിസ്ത്യന്‍ യുവതികള്‍ക്ക്കുടുംബസ്വത്തിന്റെ ഓഹരിക്ക് അര്‍ഹതയുണ്ടന്ന് പറയാന്‍ സുപ്രീംകോടതി തന്നെ വേണ്ടി വന്നില്ലേ?അതിന് ഒരു മേരി റോയിയും വേണ്ടി വന്നില്ലേ?

വിദ്യാഭ്യാസകച്ചവടം നിര്‍ത്താന്‍ സ്വാശ്രയനിയമം കൊണ്ടുവന്നാല്‍ അത് ന്യൂനപക്ഷവിരുദ്ധം... അദ്ധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടാല്‍ അത് ന്യൂനപക്ഷവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം,ഏകജാലകം നടപ്പാക്കിയാല്‍ അത് ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കുന്ന പരി‌രക്ഷണം തകര്‍ക്കുന്നത്..വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം കാനോനുകള്‍ക്കും,മതവികാരങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം... ഇങ്ങനെയൊക്കെ മെത്രാന്‍‌മാര്‍ വിളിച്ചുകൂവുന്നതുകൊണ്ട് അതെല്ലാം സത്യമാകുമോ?ആനപ്പുറത്ത് ഇരിക്കുമ്പോള്‍ എന്തും വിളിച്ചു കൂവാമല്ലോ?

വനിതാകമ്മീഷന്‍ നടത്തിയ ശുപാര്‍ശകളോട് ക്രിയാത്മകമായ ചര്‍ച്ചയും പഠനങ്ങളും നടത്തുകയാണ് ആവിശ്യം.അല്ലാതെ ചര്‍ച്ചകളില്‍ നിന്ന് മുഖം തിരിക്കുകയല്ല വേണ്ടത്.സഭകളും വനിതാകമ്മീഷനുംചര്‍ച്ചകള്‍ക്ക് മുന്‍‌കൈ എടുക്കണം.രാഷ്‌ട്രീയക്കരന്റെ വിലക്കുറഞ്ഞ വോട്ട് തട്ടല്‍ തന്ത്രത്തില്‍ തട്ടിപോകാനുള്ളതല്ല ഈ നിര്‍ദ്ദേശം...

ചെന്നിത്തല കോണ്‍‌ഗ്രസിലെ പ്രശ്നം തീര്‍ത്തിട്ടു പോരെ മറ്റ് പ്രശനങ്ങളിലേക്ക് കടക്കുന്നത്.മതവികാരത്തെ വൃണപ്പെടുത്തിയ നിര്‍ദ്ദേശം മുന്നോട്ട് വച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷന്‍ ജ്.ശ്രീദേവി മാപ്പ് പറഞ്ഞ്രാജിവയ്ക്കണമെന്ന് പറയുന്ന ചെന്നിത്തല കെ.പി.സി.സി.അദ്ധ്യക്ഷന്‍ സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാവുമോ?തന്നോടൊപ്പം വന്ന പ്രവര്‍ത്തകരെ അവഗണിച്ച് അവരുടെ വികാരം വൃണപ്പെടുത്തി എന്ന് കരുണാകരന്‍തന്നെ പറഞ്ഞുകഴിഞ്ഞില്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിച്ച് അവരുടെ വികാരം വൃണപ്പെടുത്തിയ ചെന്നിത്തല രാജി വയ്ക്കുമോ? കെ.എസ്.യു.പ്രവര്‍ത്തകരെ കോണ്‍‌ഗ്രസ് നേതാക്കള്‍ അവഗണിക്കുകയാണന്ന് കെ.എസ്.യു നേതാക്കള്‍ ചരല്‍‌ക്കുന്നില്‍ വെച്ച് ചെന്നിത്തലയെ ഇരുത്തികൊണ്ടല്ലേ പറഞ്ഞത്.അവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയ ചെന്നിത്തല രാജി വയ്ക്കാന്‍ തയ്യാറാവുമോ? സ്വന്തം കണ്ണിലെകോല്‍ എടുത്തിട്ടു പോരെ വനിതാകമ്മീഷന്റെ കണ്ണിലെ കരട് എടുക്കാന്‍.?????


----------------------------------------------------------------------------------------

ഈ വിഷയത്തോട് അനുബന്ധിച്ച മറ്റ് പോസ്റ്റുകള്‍ :

കന്യാസ്ത്രിയാകാനുള്ള പ്രായം : വനിതാകമ്മീഷന്റെ പുതിയ ശുപാര്‍ശ : http://shibu1.blogspot.com/2008/06/blog-post_03.html

വനിതാ കമ്മീഷന്റെ ശുപാര്‍ശ- സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ? :വനിതാ കമ്മിഷന്റെ ശുപാര്‍ശകളെ എതിര്‍ക്കുന്നവര്‍ക്കെതിരെ :
http://shibu1.blogspot.com/2008/06/blog-post_05.html

3 comments:

സൂര്യോദയം said...

പരിശുദ്ധനായ ചെന്നിത്തല അങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ... എവിടെ വെള്ളം കലങ്ങുന്ന കണ്ടാലും വേഗം ചൂണ്ടയും വലയുമായി വരും... വല്ല പൊടിമീനെങ്കിലും കിട്ടിയാലൊ... :-)

മലമൂട്ടില്‍ മത്തായി said...

സംഘടിത മതങ്ങള്ക് അവരുടെ രീതികളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ല. ഈ മതങ്ങളില്‍ ഒന്നില്‍ പോലും ജനാതിപത്യം ഇല്ല, അപ്പോള്‍ പിന്നെ ഇവരൊക്കെ ഇങ്ങനെ പ്രതികരിച്ചിലെങ്ങിലെ അത്ഭുധമുണ്ടാകൂ.

മൂര്‍ത്തി said...

അമൃതാനന്ദമയിയേയും രവിശങ്കറിനേയും വിമര്‍ശിക്കുന്നതിലും ചെന്നിത്തല എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ കുളത്തിലും ചൂണ്ടയിട്ട് വെക്കുകയാണ്..:)