Monday, June 23, 2008

പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?

ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പുസ്തകം പിന്‍‌വലിക്കണമെന്ന് ആവിശ്യപ്പെട്ട് എല്ലാ മതനേതാക്കളുംപ്രതിപക്ഷകക്ഷികളും സമരത്തിലാണല്ലോ?പുസ്തകം പിന്‍‌വലിക്കുകയില്ലന്ന് വിദ്യാഭ്യാസ മന്ത്രിഎം.എ.ബേബിയും പറഞ്ഞു കഴിഞ്ഞു.എല്ലാ മതനേതാക്കളും ഒരുമിച്ച് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ‘മതമില്ലാത്ത ജീവന്‍ ‘ എന്ന പാഠം എന്ന്എല്ലാ മതനേതാക്കളും പറയുന്നു.ഇന്നത്തെ നമ്മുടെ പുരോഗമന ചിന്തകള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍വേണ്ടിയാണ് ഈ പാഠം എന്ന് ഇതിനെ അനികൂലിക്കുന്നവര്‍ പറയുന്നു.ഇത് ഒരിക്കലും മത നിഷേധംപ്രോത്സാഹിപ്പിക്കുന്നില്ലന്നും;ഈ പാഠത്തോട് അനുബന്ധിച്ച് മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ‘സൂക്തങ്ങള്‍’നല്‍കിയിട്ടുണ്ടന്നും ഇവര്‍ പറയുന്നു.ഒരാളെ മാരകമായികുത്തി മുറിവേല്‍പ്പിച്ചിട്ട് ഞാനയാളെ ആശുപത്രിയില്‍കൊണ്ടുപോയല്ലോ എന്ന് കുത്തിയവന്‍ പറയുന്നതുപോലെ ആണ് എം.എ.ബേബിയുടെ അവകാശവാദങ്ങള്‍.

പാഠഭാഗം എന്ത് ചിന്തകളെ ഉയര്‍ത്തുന്നതാണങ്കിലും ഈ പാഠത്തിന്റെ അവസാനം 27 ആം പേജില്‍കുട്ടികള്‍ ചെയ്യേണ്ട ചില കണ്ടത്തെലുകള്‍ ഉണ്ട്.എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന്എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല.ഇതാണ് കുട്ടികള്‍ കണ്ടത്തേണ്ടത്....

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക..
വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
‍ഭുകമ്പം.


ഈ നാലുപ്രശ്നങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം പ്രകൃതി ദുരന്തങ്ങളായിട്ടാണ് ഇന്നു വരെ ലോകസമൂഹംകണ്ടിരുന്നത്.നമ്മുടെ വിദ്യാഭ്യാസമന്ത്രിക്കും കരിക്കുലം കമ്മറ്റിക്കും പ്രകൃതി ദുരന്തങ്ങളുടെ തിക്തത ജനങ്ങള്‍അനുഭവിക്കുന്നത് മത വിശ്വാസത്തെ അടിസ്ഥാനമാക്കിയാണന്ന് എവിടെ നിന്നാണ് അറിവ് കിട്ടിയത്?ചൈനയില്‍ ഭുകമ്പം ഉണ്ടായി മരിച്ചവരില്‍ ഏറയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ ആയതുകൊണ്ട്ഭൂകമ്പം എറ്റവും കൂടുതല്‍ ബാധിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെയാണന്ന് ആരെങ്കിലും ഇതുവരെപറഞ്ഞിട്ടു‌ണ്ടോ?കേരളത്തില്‍ ചിക്കന്‍ ഗുനിയ ബാധിച്ച് മരിച്ചവരുടെ ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ മതാടിസ്ഥാനത്തില്‍ഗവണ്മെന്റ് സൂക്ഷിച്ചിട്ടുണ്ടങ്കില്‍(ചിക്കന്‍ ഗുനിയ ബാധിച്ച് മരിച്ചവരുടെ കണക്കുപോലും ഗവണ്‍‌മെന്റിന്റെകൈയ്യില്‍ ഇല്ല.)ഏത് മതക്കാരെയാണ് ചിക്കന്‍ ഗുനിയ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന് ഗവണ്‍‌മെന്റ് തന്നെ പറയുകയല്ല്ലേ നല്ലത് ?
വിലക്കയറ്റവും കുടിവെള്ളക്ഷാമവും എങ്ങനെയാണ് ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെബാധിക്കുന്നത് ?കൂടുതല്‍ കാശുകൊടുത്ത് ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പാങ്ങില്ലാത്തവനെയല്ലേവിലക്കയറ്റം ബാധിക്കുന്നത്?അതോ മതാടിസ്ഥാനത്തിലാണോ വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്നത്?കുടിവെള്ളത്തിന്റെക്ഷാമം എങ്ങനെയാണ് മതാടിസ്ഥാനത്തില്‍ ജനങ്ങളെ ബാധിക്കുന്നത്?
തങ്ങള്‍ പറയുന്നതെല്ലാം ശരിയാണന്നും അത് ബാക്കിയുള്ളവരെല്ലാം അങ്ങ് കേട്ടാല്‍ മതിയെന്നുമുള്ള ധാര്‍‌ഷ്ട്യം ആര്‍ക്കാണങ്കിലും ഭൂഷണമല്ല.താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന് നാഴികയ്ക്ക് നാലപ്തുവട്ടംഒരവിടാതെ തെറ്റുകള്‍ സമ്മതിക്കുന്നതല്ലേ കരിക്കുലം കമ്മിറ്റിക്കും വിദ്യഭ്യാസ വകുപ്പിനും നല്ലത് ....???കുട്ടികള്‍ പരാതിപെട്ടാല്‍ ആലോചിക്കാമെന്നാണ് എം.എ.ബേബി പറയുന്നത്.ഇനി എന്നാണാവോകുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ നല്‍കുന്നത് ????????????

7 comments:

മൂര്‍ത്തി said...

ഈ ദുരന്തങ്ങള്‍/പ്രശ്നങ്ങള്‍ എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുമെന്നും, ജാതി, മത, വ്യത്യാസം ഇല്ലാതെ ബാധിക്കുമെന്നുമല്ലേ അതിന്റെ അര്‍ത്ഥം?

Anonymous said...

കമ്മ്യൂണിസം തനിസ്വഭാവം കാണിക്കുന്നു.
തെരെഞെടുപ്പു സമയത്ത് ഈ ആദര്‍ശം എവിടെയായിരുന്നു

മാപ്ല said...

ആരെങ്കിലും നിഷേധിച്ചാല്‍ ഇല്ലാതെ പോക്കുന്നതാണോ ഈ ദൈവ വിശ്വാസം. ഒരു അര്‍ത്ഥത്തില്‍ ശാസ്ത്ര പഠനം എല്ലാ കാലത്തൂം ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ പിന്നെ ശാസ്ത്ര പഠനവും നിര്‍ത്തണമല്ലോ?

Radheyan said...

ഇതൊന്നും മതാടിസ്ഥാനത്തില്‍ ബാധിക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും അറിയാം.അത് ബോധമനസ്സില്‍ കൊണ്ടുവരാന്‍ തന്നെയാണ് ആ ചോദ്യം.

തീര്‍ച്ചയായും മതം മനുഷ്യനെ എങ്ങനെയൊക്കെ ഭൌതികമായി ബാ‍ാധിക്കുന്നു എന്ന് കുട്ടി ചിന്തിക്കും.അങ്ങനെ അവന്‍ മതത്തിന്റെ പ്രയോജനങ്ങളും (പ്രയോജനരാഹിത്യവും)സ്വന്തം ചിന്ത കൊണ്ട് മനസ്സിലാക്കും. അതില്‍ ആര്‍ക്കെങ്കിലും ഭയമുണ്ടോ?അത്ര ബലം കുറഞ്ഞ പാറയാണോ നീ പത്രോസേ?

നിരീശ്വരവാദമല്ല മറിച്ച് യുക്തിചിന്തയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.അത് വേണ്ടെങ്കില്‍ നാളെ മുതല്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കേണ്ണ്ട അത് ആദിപാപം കഥയെ തകര്‍ക്കും എന്ന് പറഞ്ഞ് സമരം തുടങ്ങാമല്ലോ

ഭക്ഷണപ്രിയന്‍ said...

"ഇതൊന്നും മതാടിസ്ഥാനത്തില്‍ ബാധിക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും അറിയാം.അത് ബോധമനസ്സില്‍ കൊണ്ടുവരാന്‍ തന്നെയാണ് ആ ചോദ്യം."

രാധേയാ ഇത്ര പൊലും മനസ്സിലാക്കന്‍ കഴിയാത്തവരാണു വാളെടുത്തിറങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗവും എന്നു തോന്നുന്നുണ്ടോ. അതോ കണ്ണടച്ചിരുട്ടാക്കുന്നവരോ??

ടോട്ടോചാന്‍ said...

ഏതു മതക്കാരെയാണ് പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുക?
ഇതു കൂടി വായിക്കുമല്ലോ...

അനിയന്‍കുട്ടി | aniyankutti said...

ഹഹഹ. ചിരിക്കാതെന്തു ചെയ്യും! ആ ചോദ്യത്തിന്‍റെ അര്‍ഥമെന്താണെന്നു ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെയാണോ അതോ....