Sunday, February 19, 2012

NPR ഉം ആധാറും പിന്നെ കുറേ സംശയന്ങളും

ആധാറു വന്നേ.. ആധാറു വന്നേ... ദേ ഇപ്പം എടുത്തില്ലങ്കിൽ ജീവിതം കട്ടപ്പുകയാകും എന്നൊക്കെ നാട്ടാരു പറഞ്ഞപ്പോൾ നമ്മളും ആധാറിനു വേണ്ടീ വെച്ചു പിടിച്ചു. ഇനി ആധാറുള്ളവർക്കേ സബ്സിഡി കിട്ടത്തുള്ളൂ എന്ന് പറഞ്ഞപ്പോൾ ബൈക്കിൽ ഒഴിക്കാനുള്ള പെട്രോളിനുള്ള സബ്സിഡിയും പമ്പിൽ നിന്ന് കിട്ടണമെങ്കിൽ ആധാർ വേണമെങ്കിലോ എന്ന് കരുതി പാതിരാത്രിയിൽ വരെ നിന്ന് ആധാറിനു വേണ്ടി മുഖത്തിന്റേയും കണ്ണീന്റേയും വിരലിന്റേയും ഫോട്ടോ എടൂത്തതാണ് ഞാൻ. എനിക്കിനി സബ്സിഡി എല്ലാം കിട്ടൂമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് ആ കാർഡ് വെറും പുകയാണ് വെടിയുള്ള കാർഡ് പുറകെ വരുന്ന് എന്ന് കേന്ദ്രം പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിൽ ആ കാർഡ് എടുക്കാൻ പറഞ്ഞപ്പോൾ ആ കാർഡിനു പോയി ക്യു നിന്നു. ആ കാർഡല്ല നിയമപ്രകാരം ഉള്ളത് ഈ കാർഡാൺ നിയമപ്രകാരം ഉള്ളതന്ന് പറഞ്ഞ് വേറെ ഒരു കാർഡ് വന്നപ്പോൾ അതിനും ഇന്ന് പോയി ക്യു നിന്ന് ഫോട്ടൊ എടുത്തു.

ദേശീയ ജനസംഖ്യ രജിസ്റ്റർ ന്റെ ഭാഗമായി എല്ലാവർക്കും ദേശീയ തിരിച്ചറിയിൽ കാർഡു നൽകുന്നത് നിയമപ്രകാരം ആണത്രെ!! നല്ല കാര്യം അപ്പോൾ ആധാർ നിയമ പ്രകാരം അല്ലാത്തത് ആണോ? ആണങ്കിൽ നിയമപ്രകാരം അല്ലാത്ത ആധാർ കാർഡിനുള്ള പണം നൽകുന്നത് ആരാണ് ? 2003 ലെ പൗരത്വ നിയമം അടിസ്ഥാനമാക്കിയാണ് ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതന്ന് പറയുന്നു. എങ്കിൽ പിന്നെ എന്തിനാണ് ആധാർ കാർഡിന്റെ പരിപാടികളും യുഐഡി നമ്പർ എന്നൊക്കെ പറഞ്ഞ് സർക്കാർ ഇറന്ങിയത്.(ഇപ്പോൾ സർക്കാർ പറയുന്നു ആധാർ ഞന്ങളുടെ പരിപാടിയല്ല പ്ലാനിംന്ങ് കമ്മീഷന്റെ പരിപാടിയാണന്ന്). മൂവായിരം കോടിയോളം രൂപ ചിലവു വരുന്ന ആധാർ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ലാതെ വരികയാണങ്കിൽ ആധാർ പദ്ധതിക്ക് ആരാണ് പണം നൽകുന്നത്? പ്ലാനിംന്ങ് കമ്മീഷന് ആ പണം ആരാണ് നൽകുന്നത്???

ആധാർ രജിസ്ട്രേഷൻ തത്ക്കാലം നിർത്തി വയ്ക്കുകയാണന്നും ഇതുവരെയുള്ള ആധാർ കാർഡുകൾ വിതരണം ചെയ്തിട്ട് ബാക്കിയുള്ള ആധാർ കാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കും എന്ന് പത്രത്തിൽ കണ്ടതിനു ശേഷമാണ് ദേശിയ ജനസംഖ്യാ രജിസ്റ്ററും ദേശീയ തിരിച്ചറിയൽ കാർഡും ഉടൻ തന്നെ വിതരണം ചെയ്യാൻ വരുന്നു എന്ന് അറീഞ്ഞത്. ഇനി ദേശീയ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും സംഭവിക്കരുതന്ന് കരുതി ആ കാർഡിനും ഫോട്ടോ എടുക്കാൻ  പോകണം എന്ന് കരുതി ഇരിക്കൂവായിരുന്നു. ഏതായാലും ഇന്നതന്ങ് നടന്നു.


ദേശീയ തിരിച്ചറിയൽ കാർഡിനുള്ള ബയോമെട്രിക വിവരന്ങൾ നലകാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ചെന്ന് ഇരുന്നപ്പോൾ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി. സംഭവം എല്ലാം ആധാറിന്റെ തന്നെ. ബയോമെട്രിക് വിവരന്ങൾ സ്വീകരിക്കൂന്ന സോഫ്റ്റ്‌വെയറും ആധാറിന്റെ,'സ്ഥലവാസിക്കുള്ള പകർപ്പും ആധാറിന്റെ തന്നെ.

എനിക്ക് ഡിസംബറിൽ കിട്ടീയ ആധാറിന്റെ 'സ്ഥലവാസിക്കുള്ള പകർപ്പും' ഇന്ന് കിട്ടിയ NPR ദേശീയ തിരിച്ചറിയൽ കാർഡിനുള്ള 'സ്ഥലവാസിക്കുള്ള പകർപ്പും' താഴെ കൊടുക്കുന്നു.
ഡിസംബറിൽ ആധാർ രജിസ്റ്റ്രേഷനു കിട്ടിയ പകർപ്പ്
NPR-ദേശീയ തിരിച്ചറിയൽ കാർഡ് രജിസ്റ്റ്രേഷനു കിട്ടിയ പകർപ്പ്

NPR ബയോമെട്രി എടുത്ത ആൾ  ആധാറിനു വേണ്ടി ബയോമെട്രി എടുക്കേണ്ട എന്ന് പറയുമ്പോൾ NPR ക്യാമ്പിൽ ബയോമെട്രി എടുത്ത ആൾക്കൂം സ്വാഭാവികമായി തന്നെ ആധാർ കാർഡും കിട്ടൂം എന്നല്ലേ? മറ്റൊരു ആധാർ രജിസ്റ്റ്രേഷൻ വേണ്ട എന്നുണ്ടങ്കിൽ ആധാറിന്റെ തുടർ രജിസ്റ്റ്രേഷൻ പ്രവർത്തനന്ങൾ പൂർണ്ണമായും തന്നെ നിർത്തുകയല്ലേ വേണ്ടത്?? ആധാറും NPR-ദേശീയ തിരിച്ചറിയൽ കാർഡും ഏകദേശം ഒന്നു തന്നെയാണങ്കിൽ പിന്നെ എന്തിനാണ് രണ്ട് തിരിച്ചറിയൽ കാർഡുകൾ.
 
12 അക്കമുള്ള യുനീക്ക് ഐഡന്റിറ്റി നമ്പരുള്ള ആധാർ കാർഡൂം ദേശീയ തിരിച്ചറിയൽ കാർഡും ഒക്കെ ഒരൊറ്റ 'ആധാർ' സോഫ്റ്റ്‌വെയർ കൊണ്ട് പ്രവർത്തിക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ കമ്പിനിയുടെ പെട്ടിയിൽ വീഴുന്ന തുക ചില്ലറ അല്ലന്നുറപ്പ്. ഒറ്റ സ്ട്രകച്ചറും ഫംക്‌ഷനും ഉള്ള സോഫ്റ്റ്‌വെയർ കൊണ്ട് ആധാറും NPR-ദേശീയ തിരിച്ചറിയൽ കാർഡും രജിസ്റ്റ്‌ര് ചെയ്യാന് ഉപയോഗിക്കൂന്ന സർക്കാർ ശരിക്ക് സോഫ്റ്റ്‌വെയർ കമ്പ്നിയെ തന്നെ സഹായിക്കൂകയല്ലേ???

ആധാർ സുരക്ഷാ ഭീക്ഷണി ആണന്ന് പി.ചിദംബരം പറഞ്ഞതാണ്.'വിവരം പങ്ക് വെയ്ക്കൽ സമ്മതം :യെസ് എന്നു തന്നെയാണ് NPR-ദേശീയ തിരിച്ചറിയൽ കാർഡിന്റെ രജിസ്റ്റ്രേഷൻ സോഫ്റ്റ്‌വെയറിലും ഡീഫാൾട്ട് ആയിട്ട് ഉള്ളത്. ചുരുക്കിപറഞ്ഞാൽ മറ്റൊരു ആധാർ തന്നെയാണ് NPR-ദേശീയ തിരിച്ചറിയൽ കാർഡ് എന്ന് പറയേണ്ടി വരും....

ഒരേ ഉദ്ദേശത്തിനുവേണ്ടീ എന്തിനു രണ്ട് പദ്ധതിയും രണ്ട് കാർഡും എന്ന് സർക്കാർ തന്നെയാണ് പറയേണ്ടത്... NPR-ദേശീയ തിരിച്ചറിയൽ കാർഡ് നിയമപ്രകാരം ആണങ്കിൽ ആധാറിന്റെ എല്ലാ പ്രവർത്തനന്ങളും സർക്കാർ നിർത്തിവെയ്ക്കണം. ഒരേ ഉദ്ദേശത്തിനുവേണ്ടി ഒരേ രീതിയിൽ രണ്ട് കാർഡുകൾ വിതരണം ചെയ്യേണ്ടതുണ്ടോ??