Friday, July 24, 2015

സാമൂഹികമാധ്യമങ്ങളിൽ പകച്ചു പോകുന്നവർ

സാമൂഹികമാധ്യമം
2004 ജനുവരി 24 നു പ്രവർത്തനം ആരംഭിച്ച് 2014 സെപ്റ്റംബർ 30 ന് പ്രവർത്തനം അവസാനിപ്പിച്ച ഗൂഗിളിന്റെ ഒർക്കൂട്ട് ആയിരുന്നു ഇന്ത്യയിൽ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകൾ പരിചയപ്പെടുത്തിക്കൊടൂത്തത്. 2014 ൽ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഒർക്കൂട്ടിന്റെ 18.4% ഉഅപ്ഭോക്താക്കളും ഇന്ത്യയിൽ നിന്നായിരുന്നു.  കൂടൂതൽ 'യൂസർ ഫ്രണ്ടിലി'യായി ഫേസ്ബുക്ക് വന്നപ്പോൾ ഉപഭോക്താക്കൾ ഒർക്കൂട്ട് ഉപേക്ഷിച്ച് ഫേസ്ബുക്കിലേക്ക് ചേക്കേറി. ഇതേ സമയത്ത് തന്നെ ഒരു മിന്നായം പോലെ 'നിങ്' വന്നു പോയി. സ്വന്തമായി സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റ് ഡിസൈൻ ചെയ്തുണ്ടാക്കാം എന്നായിരുന്നു 'നിങി'ന്റെ പ്രത്യേകത. പക്ഷേ ഫേസ്ബുക്കിലേക്ക് ഉപഭോക്താക്കൾ പോയതോടെ നിങും വിസ്മൃതിയിലേക്കായി. ഡയലപ്പ് കണക്ഷനിൽ നിന്ന് ബ്രോഡ്ബാൻഡിലേക്ക് ഇന്റ്ർനെറ്റ് കണക്ഷൻ കടന്നതും , 2ജിയിൽ നിന്ന് 3ജിയിലേക്കും 'സ്പെക്ട്രം' വളർന്നതും മൊബൈൽ ഫോണുകളിലെ വിപ്ലവകരമായ മാറ്റങളെല്ലാം കൂടി ഇന്റ്ർനെറ്റിനെ സർവസാധാരണമാക്കി. ഇതോടെ വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവുകയും പുതുപുത്തൻ സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ പുതിയ പുതിയ ആശയങൾ ഇന്റ്ർനെറ്റിനെ അടിസ്ഥാനമാക്കി ആരംഭിക്കപ്പെട്ടു. ആശയകൈമാറ്റവും വാർത്തകളുടെ വിതരണവും എല്ലാം ഇന്റ്ർനെറ്റിനെ അടിസ്ഥാനമാക്കി പെട്ടന്ന് വളർന്നു .
ഇങനെ വാർത്തകൾ പരമ്പരാഗത വാർത്താവിതരണ രീതിയിൽ നിന്ന് മാറി സെക്കൻഡുകൾ കൊണ്ട് 'ഇന്റ്ർനെറ്റ് അടിസ്ഥാനമാക്കി' കൈമാറപ്പെട്ടു. അതൊടെ 'സോഷ്യൽ നെറ്റ്‌വർക്ക്' എന്ന ലേബലിൽ നിന്ന് ഇത്തരം വെബ് മാധ്യമങ്ങൾ (മീഡിയം) നവമാധ്യമങ്ങൾ (പരമ്പരാഗത രീതിയിലുള്ള വാർത്താവിതരണ രീതിയിൽ അല്ലാത്തത് - വാർത്ത വിതരണം ചെയ്യുന്ന ആൾ തന്നെ വാർത്തയുടെ സൃഷ്ടികർത്താവും എഡിറ്ററും വിതരണക്കാരനും ഒക്കെയായി മാറി)  എന്ന പേരിലേക്ക് മാറ്റപ്പെട്ടു. സാമൂഹികമാധ്യമങ്ങൾ/നവമാധ്യമങൾ  എന്ന ഒറ്റപേരിൽ ഒളിഞ്ഞിരിക്കുന്നത് പല വെബ് അധിഷ്ഠിത സേവനങളാണ്. ബ്ലോഗും,  ഫേസ്ബുക്ക് , ഗൂഗ്ഗിൽ പ്ലസ് , ട്വിറ്റർ , ലിങ്കിടിൻ തുടങിയവ ഉൾപ്പെടൂന്ന സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളും വാട്സാപ്പ് , ഫേസ്ബുക്ക് മെസഞ്ചർ , ഗൂഗ്ഗിൽ ഹാങൗട്ട് , സ്കൈപ്പ് , വിചാറ്റ് , വൈബർ തുടങിയ മെസഞ്ചർ/ചാറ്റ് ആപ്ലികേഷൻ/വിഒഐപ് അധിഷ്ടിത സേവങ്ങൾ നൽകുന്ന ആപ്ലിക്കേഷനുകളും ഒക്കെ ചേർന്നതാണ് നവമാധ്യങൾ/സാമൂഹിക മാധ്യമങൾ.

സാമൂഹിക മാധ്യമങളുടെ വളർച്ച
അച്ചടി/ചാനൽ മാധ്യമങ്ങളിൽ കൂടി വാർത്തകൾ അറിയുന്നതിനെക്കാൾ (വായിച്ചും കണ്ടും) കൂടുതൽ ആളുകൾ ഇന്ന് 'നവ മാധ്യമങ്ങളിൽ' കൂടി വാർത്തകൾ വായിക്കുന്നു. അച്ചടി/ചാനൽ സ്ഥാപനങളുടെ വെബ്സൈറ്റുകളിൽ കൂടിയും വെബ് ആപ്ലിക്കെഷനുകളിൽ കൂടിയും ആണ് 'നവ മാധ്യമങളിൽ' കൂടുതൽ വാർത്തകൾ എത്തുന്നത്. മൊബൈലുകളിൽ ഇന്റ്ർനെറ്റ് സൗകര്യങൾ കിട്ടിയതോടെ വാർത്തകൾ വായിക്കുകയും പങ്കുവെയ്ക്കുകയും വിമർശിക്കുകയും വസ്തുതകൾ ചൂണ്ടികാണിക്കാനും ഒക്കെ കഴിയുന്നതോടെ സാമൂഹികമാധ്യമങൾ കൂടുതൽ കൂടുതൽ വളർച്ചയിലേക്ക് കടക്കുകയാണ്.  പക്ഷേ സാമൂഹിക/നവ മാധ്യമങ്ങളുടെ വളർച്ചയോടൊപ്പം തന്നെ അവ തീർക്കുന്ന ചതിക്കുഴിയിലും അനേകർ വീണൂപോകുന്നു. നവ മാധ്യമങ്ങൾ തുറന്ന് നൽകുന്ന സൗകര്യങൾ ഒരു ഉപഭോക്താവിന് തനിക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗപ്പെടൂത്താം. മറ്റാരയും കാത്തു നിൽക്കാതയും മറ്റൊരാളുടെ നിയന്ത്രണവും ഇല്ലാതെ സ്വന്ത്മായി വാർത്തകൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വിടാൻ കഴിയും. പരമ്പരാഗത മാധ്യമങളുടെ 'പക്ഷച്ചേരലുകൾ' ഇല്ലാതെ നവമാധ്യമങ്ങളിൽ വാർത്തകൾ കൊണ്ടുവരാൻ കഴിയും. ഏകാധിപത്യഭരണകൂടത്തിനെതിരെ ജനങളെ ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താൻ ജനങളെ പ്രാപ്തരാക്കിയത് നവമാധ്യമങളാണ്. മുസാഫിർ കലാപങൾ പോലെ കലാപങൾ ആളിക്കത്തിക്കാനും ഇതേ നവമാധ്യമങൾ ഉപയോഗിക്കപ്പെട്ടു എന്നുള്ളത് ഇരുണ്ടവശം. ഒരാൾ എങ്ങനെ നവമാധ്യമങൾ ഉപയോഗിക്കൂന്നു/എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ സ്വന്തം കാര്യമാണങ്കിലും രാജ്യത്ത് നിലവിലിരിക്കുന്ന നിയമങളുടെ ചട്ടക്കൂട്ടൂകളിൽ നിന്ന് ഇവ ഉപയോഗിക്കാതിരുന്നാൽ നിയമലംഘനത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. 
ചിത്രം ഇവിടെ നിന്ന് ::http://was-sg.wascdn.net/wp-content/uploads/2015/03/Slide055.png

മൊബൈൽ , കമ്പ്യൂട്ടർ , ഇന്റർനെറ്റ് ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തിൽ സാരമായ കുഴപ്പങൾ ഉണ്ടാക്കുന്നുണ്ട്. മുന്നറിയിപ്പുകളും അനുഭവങളും മാർഗനിർദ്ദേശങ്ങളും ഒക്കെ ഉണ്ടായിട്ടൂം ചിലർ സാമൂഹിക/നവ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കൂന്ന ചതിക്കുഴിയിൽ വീഴുന്നു. ചിലന്തി വലകെട്ടി കാത്തിരിക്കുന്നതുപോലെ പലരും തങ്ങളുടെ ഇരകളെ കാത്ത് നവമാധ്യമങ്ങളിൽ കാത്തിരിക്കുന്നുണ്ട്. കുട്ടികളും പ്രായമായവരും ഒക്കെ അറിയാതെ ഇത്തരം വലകളിൽ കുടുങ്ങാറുണ്ട്. ചിലർക്ക് വലപൊട്ടീച്ച് പുറത്തുവരാൻ കഴിയാതെ ആ വലകളിൽ കുരുങ്ങി ജീവിതം തന്നെ ഇല്ലാതാക്കേണ്ടി വരുന്നു.... 

:: മൊബൈൽ വില്ലനാകുന്നു ? .::
സ്മാർട്ട് ഫോണുകൾ വിപണി പിടിച്ചെടുത്തതോടു കൂടി  സംസാരിക്കുക എന്നതിനെക്കാൾ മൊബൈലുകൾ മറ്റ് സേവനങൾക്ക് ഉപയോഗിക്കൂന്നതിനുള്ള ഉപകരണമായി മാറിയിരിക്കുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കളിൽ എഴുപത് ശതമാനത്തിലധികവും ഇന്റ്ർനെറ്റ് ഉപയോഗിക്കൂന്നത് മൊബൈൽ ഫോണുകളിലൂടേയാണ്. ഇരുപത്തഞ്ച് ശതമാനത്തോളം ആളുകൾ മാത്രമെ കമ്പ്യൂട്ടറുകളിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളു. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ തങളുടെ ഒഴിവ് സമയം ഫോണുകളിലൂടെയാണ് ചിലവഴിക്കുന്നത്. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സർക്കാർ 2005ൽ തന്നെ വിലക്ക് ഏർപ്പെടൂത്തിയിട്ടുണ്ട്. കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ അത് പിടിച്ചെടുക്കാനും തിരികെ കൊടുക്കാതിരിക്കാനും അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടൂള്ളതാണ്. പക്ഷേ ഇപ്പോഴും കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കൾ അറിയാതെ ചില കുട്ടികൾ മൊബൈൽ വാങ്ങി ഉപയോഗിക്കുന്നുണ്ട്. എന്തെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെടൂമ്പോൾ / അപകടം സംഭവിച്ചു കഴിയുമ്പോൾ മാത്രമേ കുട്ടികൾ മൊബൈൽ ഉപയോഗിച്ചതായി വീട്ടുകാർ തന്നെ അറിയുന്നത്. മൊബൈൽ വാങ്ങി നൽകുന്ന മാതാപിതാക്കൾ , കുട്ടികൾ ഫോൺ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നു കൂടി അറിയേണ്ടതാണ്.  

അമ്പലപ്പുഴയിലെ മൂന്നു പെൺകുട്ടികളെ മറക്കാൻ കഴിയുമോ?
2008 നവംബറിൽ അമ്പലപ്പുഴയിൽ  ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് നമ്മൾ ഇപ്പോൾ മറന്നു തുടങ്ങിയിരിക്കുന്നു. കൂട്ടൂകാരികളായ ഈ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് തങളുടെ ചിത്രങൾ ദുരുപയോഗം ചെയ്യപ്പെട്ടതുകൊണ്ടായിരുന്നു. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിക്കൂകയും ആ രംഗങൾ മൊബൈലിൽ പകർത്തുകയും , ആ ചിത്രങൾ കാണിച്ച് വീണ്ടൂം ലൈംഗീകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അവസാനം ആ കുട്ടികൾ ക്ലാസ് മുറിയിൽ തന്നെ ആത്മഹത്യ ചെയ്തു. സഹപാഠികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

2013 ൽ കോഴിക്കോട് ജില്ലയിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത് സെക്സ് റാക്കറ്റിന്റെ കൈയ്യിൽ പെട്ടതുകൊൻടാണ്. മറ്റൊരു പെൺകുട്ടീ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ആത്മഹത്യയ്ക്ക് പിന്നിൽ സെക്സ് റാക്കറ്റാണന്ന് അറിയുന്നത്. മൊബൈൽ ഫോണുകളിലേക്ക് മോർഫ് ചെയ്ത ചിത്രങൾ അയച്ചുകൊടുത്തായിരുന്നു ഇവരെ കെണിയിൽ പെടുത്തിയത്. പ്രണയം നടിച്ചെത്തിയ കാമുകന്മാർ തന്നെയായിരുന്നു ഇവരെ കെണിയിൽ തള്ളിയത്. 

ഈ പെൺകുട്ടികൾക്കൊന്നും തങൾക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ കഴിഞ്ഞില്ല. അധ്യാപകർക്കോ വീട്ടൂകാർക്കോ അവർ അനുഭവിക്കുന്ന മാനസിക സംഘർഷം മനസിലാക്കി നടപടികൾ എടുക്കാനും കഴിഞ്ഞില്ല. കുട്ടികൾക്ക് തങൾ അഭിമുഖീകരിക്കുന്ന പ്രശ്നങൾ അധ്യാപകരോട് തുറന്നു പറയാൻ കഴിയുമായിരുന്നെങ്കിൽ ഈ ദുരന്തങൾ ഒഴിവാക്കാമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ അധ്യാപകർ ഇപ്പോൾ കുട്ടികളെ 'അപകടങളിൽ' നിന്ന് രക്ഷപെടുത്തുന്ന വാർത്തകൾ കൂടുതലായി ഇപ്പോൾ വരുന്നു എന്നുള്ളത് ആശ്വാസകരമാണ്. 

കുട്ടികൾ എന്താണ് മൊബൈലുകളിൽ കാണൂന്നത്?
കുട്ടികളുടെ മൊബൈൽ ഉപയോഗം എങനെയാണ്/എന്തിനാണ് എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. അപകടങളിൽ വീഴുമ്പോൾ മാത്രം അതിൽ പരിതപിച്ചിട്ട് കാര്യമില്ല. മകൻ ഉറക്കത്തിൽ ഞെട്ടി ഉണരുകയും ഉറക്കത്തിൽ കരയുകയും ഒക്കെ ചെയ്തപ്പോൾ മാതാപിതാക്കൾ ആദ്യം കാര്യമാക്കിയില്ല. മകൻ തനിയെ ഇരിക്കാൻ ഭയപ്പെടുകയും ചെയ്യുന്നു. മകനെപ്പോഴും അമ്മയുടെ അടുത്ത് നിന്ന് മാറാതെ നിൽക്കുകയും ഒക്കെ ചെയ്യുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ച് അവനോട് കാര്യങൾ അന്വേഷിച്ചെങ്കിലും ഒന്നുമില്ലന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി. രൻടാം ദിവസം ഉറക്കത്തിൽ മകൻ നിലവിളിച്ച് കരഞ്ഞതോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി മാതാപിതാക്കൾ ഉറപ്പിച്ചു. രാവിലെ തന്നെ കുട്ടിക്ക് കലശലായ പനിയും. മാതാപിതാക്കൾ കുട്ടിയെ ഡോക്ടറുടെ അടൂത്ത് എത്തിച്ചു. കുട്ടിയുടേത് ശാരീരികമായ രോഗമല്ലന്നും മാനസികമായ എന്തോ ഒന്ന് കുട്ടിയിൽ ഭയപ്പാട് സൃഷ്ടിച്ചിരിക്കുകയാണന്നും ഡോക്ടർക്ക് മനസിലായി. മാതാപിതാക്കളോട് സംസാരിച്ചപ്പോൾ ടൂറിനു പോയി വന്നതിനുശേഷമാണ് കുട്ടിക്ക് ഈ അസ്വസ്ഥതകൾ വന്നു തുടങിയതന്ന് മനസിലായി. കുട്ടിയോട് ചോദിച്ചപ്പോൾ അവനൊന്നും പറയുന്നില്ല .അവനോടൊപ്പം ടൂറിനുപോയ കൂട്ടൂകാരോട് വിവരം ചോദിച്ചപ്പോൾ, ടൂറിനുപോയ കുട്ടികളിൽ ഒരാൾ കൊണ്ടുവന്ന മൊബൈലിൽ ഒരാളിന്റെ തല അറക്കുന്ന വീഡിയോ ഉണ്ടായിരുന്നു എന്നും എല്ലാവരും കൂടി അത് കണ്ടിരുന്നു എന്നും പറഞ്ഞു. അത് കണ്ടതിനു ശേഷം അവൻ വണ്ടിയിലിരുന്ന് കരഞ്ഞു എന്നും അറിഞ്ഞു. കൗൺസിം‌ലിങ്ങോടെ കുട്ടിയുടെ ഭയപ്പാടുകൾ മാറ്റാൻ കഴിഞ്ഞു. മൊബൈലിന്റെ ഉടമസ്ഥനായ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞ്പ്പോൾ തങ്ങളുടെ കുട്ടിയുടെ കൈയ്യിലെ മൊബൈലിൽ ഇങനെയുള്ളതൊന്നും ഇല്ലന്നും അവൻ ഇങ്ങനെയുള്ള വീഡിയോകൾ ഒന്നും കാണില്ല എന്നുമായിരുന്നു മറുപിടി.  

:: വരൂ.. നമുക്ക് ഫേസ്ബുക്കിൽ കൂട്ടുകൂടാം ::
സോഷ്യൽ മീഡിയ/സോഷ്യൽ നെറ്റ്‌വർക്ക് എന്ന് പറഞ്ഞാൽ നമുക്ക് ഫേസ്ബുക്കാണ്. ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കാൻ ആണ് ഇന്റർനെറ്റ് തന്നെ. ഫേസ്ബുക്കിൽ പ്രൊഫൈൽ തുടങാനുള്ള കുറഞ്ഞ പ്രായം (ഉപയോഗിക്കാനുള്ള പ്രായം) പതിമൂന്ന് വയസ് എന്നാണ് ഫേസ്ബുക്ക് തന്നെ തങളുടെ Terms of Service ൽ പറയുന്നത്. ഇഷ്ടമുള്ള ഡേറ്റ് ഓഫ് ബർത്ത് സെലക്റ്റ് ചെയ്ത് പതിമൂന്ന് വയസിനപ്പുറം ആക്കുന്നതിനു ശേഷം മറ്റ് വേരിഫിക്കേഷൻ ഒന്നും ഇല്ലാത്തതുകൊണ്ട് ഏത് പ്രായക്കാർക്കും ഫേസ്ബുക്ക് ഉപയോഗിക്കാൻ സാധിക്കുമല്ലോ. 
(ചിത്രം:: s1.gif)

ലൈക്കും ഷെയറും
ബ്രോ, പ്ലീസ് ലൈക്ക് മൈ പിക്ചർ എന്ന് പറഞ്ഞ് ഫേസ് ബുക്കിലേക്ക് വരുന്ന മെസേജുകളും ടാഗും ഒക്കെ ഉപഭോക്താക്കൾക്ക് പരിചിതമാണ്. തങ്ങളുടെ ചിത്രങൾക്ക് (സെല്ഫി) കിട്ടൂന്ന ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണം പറഞ്ഞ് സൗഹൃദകൂട്ടായ്മകളിൽ(ഓൺലൈനിലും ഓഫ്ലൈനിലും) 'കേമനാണ'ന്ന് കാണിക്കുന്നത് കുട്ടികളിൽ പതിവാണ്. മറ്റുള്ള ഉപഭോക്താക്കളുടേ സമ്മതം ഇല്ലാതെ ടാഗ് ചെയ്യരുതെന്നാണ് ഫേസ് ബുക്ക് തന്നെ പറയുന്നത്. ( 5. Protecting Other People's Rights ::  9. You will not tag users or send email invitations to non-users without their consent. Facebook offers social reporting tools to enable users to provide feedback about tagging. ). 'എന്നെ മേലാൽ ടാഗ് ചെയ്യരുത്' എന്ന് പറഞ്ഞ് ഫേസ്ബുക്ക് യൂസേർസ് തന്നെ സ്റ്റാറ്റസ് ഇടൂന്നുണ്ട്. തനിക്ക് ഇഷ്ടമല്ലാത്ത വിഷയത്തെക്കുറിച്ചും , താനുൾപ്പെടാത്ത കാര്യങ്ങളെക്കുറിച്ചും ഒക്കെ മറ്റ് ഉപഭോക്താക്കൾ ഇടുന്ന പോസ്റ്റുകളിൽ തന്നെ ടാഗ് ചെയ്യുന്നത് എല്ലാവരും ഇഷ്ടപ്പേടണമെന്നില്ല. ടാഗ് ചെയ്യപ്പെടൂന്നവരുടേ അനുവാദം ഇല്ലാതെ അവരെ ടാഗ് ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമായ രാജ്യങൾ തന്നെയുൻടന്ന് ഓർക്കുക. അപകടകരമായ സാഹചര്യങളിൽ നിന്നുകൊണ്ടുപോലും ചിത്രങൾ എടുത്ത് ലൈക്കും ഷെയറിനും വേണ്ടി സാമൂഹികമാധ്യമങളിൽ പോസ്റ്റ് ചെയ്യുന്നവരുണ്ട്. സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങി സ്കൂളിൽ പോകാതെ മറ്റ് സ്ഥലങളിൽ പോയി ചിത്രങൾ(സെല്ഫി) എടുത്ത് സാമൂഹികമാധ്യമങളിൽ പോസ്റ്റ് ചെയ്യുമ്പോൾ കിട്ടൂന്ന ലൈക്കിനും ഷെയറിനും പിന്നിലുള്ള മാനസികാവസ്ഥ എന്തായിരിക്കും?? ഓടൂന്ന ട്രയിനിൽ തൂങ്ങിയും ട്രയിനിന്റെ മുകളിൽ കയറിയും പഞ്ഞുവരുന്ന ട്രയിനിന്റെ മുന്നിൽ നിന്നും വെള്ളച്ചാട്ടങളിൽ നിന്നുമൊക്കെ 'സെല്ഫി' എടുക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവരുടേ വാർത്തകളൊക്കെ നമ്മൾ വായിക്കുന്നതാണ്. 'സെല്ഫി' എടുക്കാൻ ശ്രമിച്ച് മുതലപിടച്ചവരെക്കുറിച്ച് വായിക്കുമ്പോൾ ചിരിക്കണോ സഹതപിക്കണോ എന്ന് ചിന്തിച്ചിരുന്നിട്ടീല്ലേ???

'പൈറസി'യിൽ കുടുങ്ങുമ്പോൾ
'പ്രേമം' എന്ന സിനിമയുടെ നിയമവിരുദ്ധമായ വിതരണത്തിന് പിടിയിലായവരിൽ രണ്ട് കുട്ടികളുണ്ട്. വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചായിരുന്നു ആ കുട്ടികൾ വെബ് സൈറ്റുകളിലേക്ക് സിനിമയുടെ കോപ്പി അപ്ലോഡ് ചെയ്തത്. (സിനിമയുടെ കോപ്പി ചോർത്തി നൽകിയവർ ഇപ്പോഴും നിയമത്തിൽ നിന്ന് അകലെയാണങ്കിലും ആ കുട്ടികൾ ചെയ്തത് ഇപ്പോഴുള്ള നമ്മുടെ നിയമ വ്യവസ്ഥ്യതിയിൽ കുറ്റമല്ലാതാകുന്നില്ല). തങൾ ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം മനസിലാക്കാനുള്ള പ്രായവു പക്വതയും ആ കുട്ടികൾക്ക് ഇല്ല എന്ന് വാദത്തിനു പറയാമെങ്കിലും അവർ ചെയ്തത് കുറ്റമല്ലാതാകുന്നില്ല. കുട്ടികൾ കൗതുകത്തിനുവേണ്ടിയോ മറ്റുള്ളവരുടെ ശ്രദ്ധകിട്ടൂന്നതിനുവേണ്ടിയോ (ഒരു പക്ഷേ സാമ്പത്തിക നേട്ടത്തിനുവേണ്ടിയോ) ഒക്കെയായിരിക്കാം ഈ സാഹസത്തിന് മുതിർന്നത്. പക്ഷേ നിയമത്തിനുമുമ്പിൽ അവർ കുറ്റവാളികളായി, ഇനി ഈ സമൂഹത്തിൽ കുറച്ചു നാളുകളെങ്കിലും 'സൈബർ കുറ്റവാളി'യായി ജീവിക്കണം. തങൾക്ക് ഷെയർ ചെയ്ത് കിട്ടൂന്നതോ അല്ലാത്തതോ ആയ വീഡിയോകൾ നവമാധ്യമങൾ പങ്കുവെയ്ക്കൂന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കണം.

:: ചില വസ്തുതകൾ നിരാകരിക്കാൻ കഴിയില്ല. ::

ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം പതിമൂന്നാണങ്കിലും അതിൽ താഴെ പ്രായമുള്ള കുട്ടീകളിൽ(8-13) ഇരുപത് ശതമാനത്തോളം ഫേസ്ബുക്ക് ഉപയോഗിക്കൂന്നവരാണ്.

എട്ട് മുതൽ പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികൾ ഒരു ദിവസം 45 മിനിട്ട് മുതൽ പത്ത് മണീക്കൂർ വരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളിൽ അംഗമായ കുട്ടികളിൽ 25 % ആളുകൾ ദിവസം പത്തു തവണയിൽ അധികം തങളുടെ അക്കൗണ്ടുകൾ പരിശോധിക്കാനായി ലോഗിൻ ചെയ്യാറുണ്ട്.

50% മാതാപിതാക്കൾ തങളുടേ കുട്ടീകളുടേ ഓൺലൈൻ ഇടപാടുകൾ ശ്രദ്ധിക്കാറുണ്ട്. 70%ത്തിലധികം മാതാപിതാക്കളൂം തങളുടെ കുട്ടീകൾക്ക് ഓൺലൈൻ വഴി കിട്ടൂന്ന അറിവുകൾ എങ്ങനെയുള്ളതായിരിക്കൂം എന്ന് കരുതി ആകുലപ്പെടൂന്നു.

കുട്ടികളുടെ ഓൺലൈൻ സൗഹൃദങ്ങളിൽ ഉള്ള പകുതിയിൽ അധികം ആളുകളേയും അവർക്ക് നേരിട്ട് പരിചയം ഇല്ലാത്തവരും ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടീല്ലാത്തവരും ആണ്.

A study on Child Abuse in 2007, by the Ministry of Women and Children,Govt. of India in 13 States show that out of the sample of the percentage of boys being exposed to dirty pictures among the States, boys in Kerala are the highest exposed – 86.7%. This is followed by Goa—80.43%. On a total, 48.95% of boys face various forms of sexual abuse, in comparison with 40.25% of girls in Kerala.  ( KERALA STATE COMMISSION FOR PROTECTION OF CHILD RIGHTS ന്റെ ഒരു റിപ്പോർട്ടിലെ ഒരു വാചകമാണിത്)

കുട്ടികളുടെ ഓൺലൈൻ സൗഹൃദകൂട്ടായ്മകളിൽ ഉള്ളവരിൽ 20 ശതമാനത്തോളം ഫേക്ക് ഐഡി ആയിരിക്കും.

“Use and Misuse of Internet by Semi-Urban and Rural Youth in India: A Baseline Survey Report (2013)” പ്രകാരം ഗ്രാമത്തിലെയും പട്ടണത്തിലയും കുട്ടികൾ ഒരേപോലെ തന്നെ നിയമവിരുദ്ധമായ , മറ്റുള്ളവരുടേ സ്വകാര്യത ഹനിക്കുന്ന വിവരങൾ ഓൺലൈൻ (സൗഹൃദ/കൂട്ടായ്മകൾ) വഴി കൈമാറുന്നു.

12-17 ഏജ് ഗ്രൂപ്പിൽ പെട്ടവരിൽ 93% ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുകയും ഇഅവരിൽ 75% ആളുകൾക്കും മൊബൈൽ ഫോണുകൾ ഉൻട്. ഇവരിൽ മൂന്നിൽ ഒരാൾ വീതം ഓൺലൈൻ ഹരാസ്മെന്റിനു വിധേയമാകുന്നു.

തങൾ സന്ദർശിക്കുന്ന സൈറ്റുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാതെ പകുതിയിൽ അധികം കുട്ടികളും സ്വകാര്യ വിവരങൾ പങ്കുവയ്ക്കാറുണ്ട്.

വ്യാജ പ്രൊഫൈലുകളിൽ(ഫേക്ക് ഐഡികളിൽ) ഒളിഞ്ഞിരിക്കുന്ന അപകടം
ഫേക്ക് ഐഡികളിൽ കടന്നു വരുന്നവർക്ക് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരിക്കും എന്നുള്ള ചിന്തയോടാവണം കുട്ടികൾ ഫേക്ക് ഐഡികളോട് പെരുമാറേണ്ടത്. തങ്ങൾക്ക് പരിചയം ഇല്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കാൻ കുട്ടികൾ ശ്രദ്ധിക്കണം. പക്ഷേ ഫ്രണ്ട് ലിസ്റ്റിലെ സംഖ്യ വലുതാക്കി കാണിക്കാൻ വരുന്ന എല്ലാ ഫ്രണ്ട് റിക്വസ്റ്റുകളും ഒരു'ഫിൽട്ടറിം‌ങ്ങും' ഇല്ലാതെ സ്വീകരിക്കുകയാണ് കുട്ടികളുടെ പതിവ്. റിക്വസ്റ്റിനു ശേഷം ചാറ്റിങ്ങ് പുരോഗമിക്കുന്ന കൂട്ടത്തിൽ സ്വകാര്യ വിവരങൾ പങ്കുവയ്ക്കപ്പെടൂന്നുണ്ടാവും. വ്യാജ പ്രൊഫൈലിനു പിന്നിൽ ആരാണ് ഒളിഞ്ഞിരിക്കൂന്നതെന്നും അറീയാൻ കഴിയില്ല. അവർ വിരിക്കൂന്ന വലയിൽ അകപ്പെട്ട് കഴിഞ്ഞാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാം. 2007 ൽ മുംബയിൽ നടന്ന അദ്നാൻ പട്രവാല കൊലപാതകം ഇതൊനു ഉദാഹരണമാണ്. ഒരു കൂട്ടം യുവാക്കൾ ഉണ്ടാക്കിയ ഏയ്ഞ്ചൽ എന്ന പെൺകുട്ടിയുടെ ഫേക്ക് ഐഡിയിൽ നിന്ന് അവർ അദ്നാനുമായി സൗഹൃദത്തിലായി. സൗഹൃദം കൂടിയപ്പോൾ അദ്നാനെ പെൺകുട്ടി നേരിൽ കാണാനായി ക്ഷണീച്ചു. പെൺകുട്ടിയെ കാണാൻ ചെന്ന അദ്നാനെ ക്രിമിനലുകൾ തട്ടിക്കോണ്ടു പോവുകയും പണം ആവശ്യപ്പെടുകയും ചെയ്തു. അദ്നാനെ അവർ കൊലപ്പെടുത്തകയും ചെയ്തു.അദ്നാന്റെ വീട്ടൂകാർ പോലീസിൽ അറിയച്ചതോടെ അദ്നാനെ ആ യുവാക്കൾ കൊലപ്പെടുത്തി. പക്ഷേ 2012 ൽ ഒരു മലയാളി ഉൾപ്പെടേ ഈ കേസിൽ അറസ്റ്റിലായ നാലു യുവാക്കളയും  കോടതി വെറുതെവിട്ടു. ഫേക്ക് ഐഡികൾക്ക് പിന്നിലെ അപകടം ചെറുതല്ല എന്ന തിരിച്ചറിവോടെയായിരിക്കണം സൗഹൃദങൾ തിരഞ്ഞെടുക്കാൻ....


തുടരും....
ചിത്രങൾ ഇവിടെ നിന്നും..
http://was-sg.wascdn.net/wp-content/uploads/2015/03/Slide055.png
http://socialfulcrum.com/wp-content/uploads/2011/05/Social-Media-in-Business.jpg