Saturday, September 29, 2012

നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ്


രാവിലെ  മംഗളം പത്രത്തിലെ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. 
ആ വാര്‍ത്ത ഇതാണ് . എവിടെങ്കിലും ഒക്കെ പോകുമ്പോള്‍ പോകുന്ന വഴിക്ക് മൂത്ര ശങ്ക തോന്നിയാല്‍ ഒഴിഞ്ഞ മൂല നോക്കി മൂത്രം ഒഴിക്കുകയായിരുന്നു പതിവ്. ദൈവമേ ഇനി അങ്ങനെയങ്ങാണം മൂത്രശങ്ക തോന്നി മൂത്രം ഒഴിച്ചാല്‍ ജീവിതം കട്ടപ്പുക ആകുമല്ലോ!!! പൊതുസ്ഥലത്ത് ഒന്നും രണ്ടും ചെയ്യരുതെന്ന് പറഞ്ഞ് 2005 ല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടൂണ്ടാത്രെ!!!
ഹാവൂ! രക്ഷപെട്ടു..... 

2005 കഴിഞ്ഞിട്ടൂം 2012 ല്‍ എത്തിയിട്ടൂം പൊതുസ്ഥലത്ത് ശങ്ക വന്നപ്പോഴക്കെ ഒരിടം നോക്കി മൂത്രശങ്ക തീര്‍ത്തിട്ടുണ്ട്.. അപ്പോ പിന്നെ കോടതി പറഞ്ഞാലും വലിയ കാര്യമില്ല....
അല്ലങ്കില്‍ തന്നെ കോടതികള്‍ എന്തെല്ലാം പറയുന്നു....
കോടതി മാത്രം അല്ലല്ലോ സര്‍ക്കാരും എന്തെല്ലാം പറയുന്നു...
എന്നിട്ട് അത് എത്ര പേര്‍ കേള്‍ക്കുന്നുണ്ട്....

പൊതുസ്ഥലത്തെ മൂത്രം ഒഴിക്കല്‍ നിരോധിച്ചത്  ഹൈക്കോടതിയാ....
ഹൈക്കോടതിയെക്കാള്‍ വലിയ കോടതിയാ സുപ്രീം കോടതി... ആ സുപ്രീം കോടതിയാണ് വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഉള്ളിലെ കാഴ്ചകള്‍ മറയ്ക്കൂന്ന രീതിയില്‍ എന്തെങ്കിലും ഒട്ടിക്കരുതെന്ന് പറഞ്ഞത്... വാഹനങ്ങളിലെ സണ്‍‌ഫിലം നിരോധിച്ചു എന്ന് പത്രങ്ങളായ പത്രങ്ങളൊക്കെ എഴുതി.. എന്നിട്ടെന്തായി...

പാവങ്ങളൊക്കെ തങ്ങളുടെ വാഹനങ്ങളിലെ ഗ്ലാസുകളില്‍ നിന്ന് സണ്‍‌ഫിം‌ലിം കാശു കൊടുത്തും കാശു കൊടുക്കാതയും ഒക്കെയായി വലിച്ചു പറിച്ചും പറിപ്പിച്ചും വാഹനങ്ങള്‍ റോഡിലൂടേ ഓടിക്കൂന്നു....... നിയമം വന്നിട്ടും അത് പാലിക്കാതെ വാഹനം ഓടിച്ച് പാവങ്ങളെ റോഡില്‍ തടഞ്ഞ് പിഴ അടപ്പിച്ചും ഗ്ലാസുകളില്‍ നിന്ന് സന്‍‌ഫിലിം എടുത്ത് കളഞ്ഞും പോലീസ് തങ്ങളുടെ നിയമ ബോധം പാവങ്ങളുടെ മേല്‍ പ്രകടിപ്പിച്ചു...

ഇനി നിങ്ങളോക്കെ റോഡിലൂടെ പോകുമ്പോള്‍ പത്തും അമ്പതും കോടിയും വിലയൊക്കെയുള്ള കാറുകളിലൊക്കെ ഒന്ന് നോക്കിക്കെ.. എത്ര വണ്ടികളില്‍ നിന്ന് സണ്‍ഫിലിം കളഞ്ഞിട്ടുണ്ട്.... അല്ല്ലങ്കില്‍ തന്നെ നിഅയമങ്ങളൊക്കെ എന്നും പാവപ്പെട്ടവനു വേണ്ടിയുള്ളതാണല്ലോ...

രണ്ടോ മൂന്നോ ലക്ഷം ബാങ്കില്‍ നിന്ന് വായ്പ എടുത്തവന്‍ തിരിച്ചടവ് മുടക്കിയാല്‍ നോട്ടീസ് അയിച്ചും പത്രത്തില്‍ പരസ്യം കൊടുത്തും അവന്റെ കുടുംബം വരെ ജപ്തി ചെയ്യുന്ന ബാങ്കുകള്‍ കോടികള്‍ വായ്പ എടുത്ത് തിരിച്ചട്യ്ക്കാത്തവന് വീണ്ടും വീണ്ടും വായ്പ കൊടുക്കും.. ചേട്ടാ എന്തെങ്കിലും ഒന്ന് തിരിച്ചട്യ്ക്ക് എന്നൊക്കെ പറഞ്ഞ് പുറകെ നടക്കും.. അതൊന്നും വായ്പ എടുത്തവന്‍ കേട്ടില്ലങ്കില്‍ അതൊക്കെ അങ്ങ് എഴുതി തള്ളും....
അത്രയേ ഉള്ളൂ ഈ നിയമത്തിന്റെ കാര്യം...
ബാങ്കിനെ മാത്രം എന്തിന് പറയണം...

പുറമ്പോക്ക് അര സെന്റ് കൈയ്യേറിയിവന്റെ കൈയ്യേറ്റം ഒഴുപ്പിക്കാന്‍ ബുള്‍ഡോസറുമായി പത്രക്കാരെയും ചാനലുകാരേയും വിളിച്ചു കൊണ്ടു പോകുന്ന സര്‍ക്കാര്‍ വകുപ്പ് ആയിരക്കണക്ക് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവന്റെ കൈയ്യേറ്റം അളക്കാന്‍ അളവുകാരനെകൊണ്ട് നടക്കുകയും ആകാശത്ത് നില്‍ക്കുന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ സര്‍വേ നടത്തുകയും ഒക്കെ ചെയ്യുന്നത് നമ്മള്‍ കാണുന്നതാണല്ലേ...
അതെ.. ഇതാണ് നിയമം.. ഇത്രയേ ഉള്ളൂ നിയമം...

വനത്തീന്ന് കൃഷി ഇടത്തിലേക്ക് കിടക്കുന്ന മരത്തിന്റെ കൊമ്പ് പാവപ്പെട്ടവന്‍ മുറിച്ചാല്‍ അവനെ പിടിച്ച് അകത്തിടുന്ന വനം വകുപ്പ് സൂപ്പര്‍ സ്റ്റാറിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചാല്‍ സ്റ്റാറിന്റെ വീട്ടില്‍ തന്നെ ആനക്കൊമ്പ് സൂക്ഷിക്കും.. എന്നിട്ട് നിയമം മാറ്റാന്‍ വനം വകുപ്പ് മന്ത്രി തന്നെ കേന്ദ്രത്തിലെ മന്ത്രിക്ക് കത്ത് എഴുതും... 
ഏത് !!! നിയമം സ്വന്തക്കാരനു വേണ്ടി മാറ്റണമെന്ന്..
ഇതാണ് ജനങ്ങളേ നമ്മുടെ നാട്ടിലെ നിയമം...
പാവപ്പെട്ടവന് ഒരു നിയമം.. കാശുള്ളവന് വേറെ നിയമം !!!!

എന്തെല്ലാം ഉത്തരവുകളാ നമ്മുടെ കോടതികള്‍ ഇറക്കിയിട്ടുള്ളത്.....

പാവപ്പെട്ടവനും സംഘടനാ ശേഷി ഇല്ലാത്തവനും എന്തെങ്കിലും ഒക്കെ ചെയ്താല്‍ ഒരായിരം നിയമങ്ങളുടേയും ഒരായിരം കോടതി ഉത്തവുകളുടേയും ലംഘനവും ആകും ആ ചെയ്തികള്‍ ...
പാവപ്പെട്ടവന്‍ നിലം നികത്തിയാല്‍ നെല്‍‌വയല്‍-തണ്ണീര്‍ത്തടം നികത്തിയന്ന് പറഞ്ഞ് അകത്തിടൂം.. കാശുള്ളവന്‍ നികത്തിയാല്‍ അത് വ്യവസായ വിപ്ലവത്തിന്റെ കാഹളം മുഴക്കല്‍ ആകും !!!!

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി സമ്മേളനവും പ്രകടനവും നടത്തരുതെന്ന് കോടതി പറഞ്ഞ്.. എന്നിട്ടെന്തായി???

പൊതുസ്ഥലങ്ങളില്‍ പുകവലിക്കരുതെന്ന് കോടതി പറഞ്ഞ്.... എന്നിട്ടെന്തായി???

വിദ്യാലയങ്ങളുടെ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുതന്ന് പറഞ്ഞിട്ടെന്തായി??

ജങ്ങളുടെ സുരക്ഷയെ കരുതി പാന്മസാല പോലുള്ള ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചില്ലേ? 
{
ആ സുരക്ഷ മദ്യപിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടേ? മദ്യപിക്കുന്നവരെ രക്ഷിക്കാന്‍ മദ്യം നിരോധിക്കാത്തത് എന്തോന്നും ചോദിക്കരുത്...
}
അങ്ങനെ എന്തെല്ലാം എന്തെല്ലാം നിരോധനങ്ങളും ഉത്തരവുകളും നിയമങ്ങളും !!!!

എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന രീതിയിലുള്ള നിയമങ്ങളും ഉത്തരവുകളും നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിട്ടുണ്ട്...

മദ്യത്തിന്റെ കാര്യം ഓര്‍ത്തപ്പോഴാ റയില്‍‌വേയുടെ കാര്യം ഓര്‍ത്തത്... റയില്‍വേ പ്ലാറ്റ് ഫോമിലും കമ്പാര്‍ട്ടുമെന്റിലും മദ്യപിച്ച് കയറിയാല്‍ പിടിച്ച് അകത്തിടും എന്ന് പറഞ്ഞ് ഒരാഴ്ച പുകിലായിരുന്നു.. നിയമം അങ്ങ് കര്‍ശനമാക്കി മുന്നോട്ട് നീങ്ങിയാല്‍ പല ടിടീഇ മാര്‍ക്കും റയില്‍‌വേ പ്ലാറ്റ് ഫോമില്‍ പോലും കയറാന്‍ പറ്റില്ലന്ന് കരുതിയായിരിക്കും മദ്യപിച്ച് ബഹളം വയ്ക്കുന്നവരെ മാത്രം പിടിച്ചാല്‍ മതിയന്ന് റയി‌ല്‍‌വേ അവസാനം കരുതിയത്..... 

അല്ലങ്കില്‍ തന്നെ റയില്‍‌വേയുടെ നിയമം നമ്മള്‍ എന്തിനാ അനുസരിക്കുന്നത്...

ട്രയിന്‍ ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് എവിടൊക്കെ എഴുതി വെച്ചിരിക്കുന്നു... എന്നിട്ട് നമ്മളത് അനുസരിക്കുന്നുണ്ടോ??
ആളില്ല ലവക്രോസില്‍ വാഹനം കടന്നു പോകുമ്പോള്‍ ഡ്രൈവരോ സഹായിയോ ട്രയിന്‍ വരുന്നില്ലന്ന് ഉറപ്പാക്കിയതിനു ശേഷമേ വാഹനങ്ങള്‍ കടന്നു പോകാവൂ എന്ന് റയില്‍‌വേ പറയുന്നു..... നമ്മുടെ നാട്.. നമ്മുടെ വണ്ടി... നമ്മുടെ സമയം... വേണമെങ്കില്‍ ട്രയിന്‍ നിര്‍ത്തിക്കോ ഞങ്ങള്‍ക്ക് വാഹനം നിര്‍ത്താനോ നോക്കാനോ സൌകര്യം ഇല്ല എന്നാണ് നമ്മളില്‍ പലരും മനസില്‍ പറയുന്നത്....

അല്ലങ്കില്‍ തന്നെ എന്തോന്ന് നിയമം...

പിള്ളാരെ സ്കൂളില്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറയ്ക്കരുതെന്ന് പറയുന്നു....
പറയുന്നവരു അവിടെക്കിടന്ന് പറയും... എന്തെങ്കിലും അപകടം പറ്റിയാല്‍ രണ്ട് ദിവസത്തേക്ക് ഉദ്യ്യോഗസ്ഥര്‍ ഭയങ്കര ശുഷ്ക്കാന്തിയുമായി ഇറങ്ങും.. വീണ്ടൂം നിയമങ്ങള്‍ പഴയ പടിയാകും...

നമുക്ക് ലംഘിക്കാന്‍ വേണ്ടി മാത്രമാകുമോ മലമൂത്ര വിസര്‍ജന നിരോധനം എന്ന് ചിന്തിച്ചുകൊണ്ടും ഇനി എവിടെങ്കിലും പോകുന്ന വഴിയില്‍ പെടുക്കാന്‍ മുട്ടിയാല്‍ എന്തുചെയ്യുമെന്ന് ആലോചിച്ചും കൊണ്ട് മംഗളം മടക്കി മനോരമ എടുത്തു...

ഹൈക്കോടതിയുടെ മലമൂത്ര വിസര്‍ജന നിരോധന വാര്‍ത്ത ആദ്യ പേജില്‍ ഇല്ല...
ഇനി നിരോധന വാര്‍ത്ത മനോരമയങ്ങാണം അറിയാതെ പോയതാണോ..
ഹേയ് അതാകാന്‍ വഴിയില്ല.. ഓരോ പേജും അരിച്ചു പെറുക്കി വായിക്കാന്‍ തുടങ്ങി..
ഹൊ!!! വാര്‍ത്ത മനോരമയിലും ഉണ്ട്...
പക്ഷേ മംഗളത്തിലെ വാര്‍ത്തപോലെ പേടിപ്പിക്കുന്ന നിരോധന വാര്‍ത്തയല്ല...
വാര്‍ത്ത താഴെ...


പൊതു ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതിനു ശേഷം പൊതു സ്ഥലങ്ങളിലെ മല വിസര്‍ജനം നിരോധിക്കണമെന്ന്....
അപ്പോ മൂത്രം ഒഴിക്കുന്നതിനു പ്രശ്നമില്ലേ???
ആ‌വോ !!! 
തദ്ദേശ സ്ഥാപനങ്ങള്‍ കക്കൂസും മൂത്രപ്പുരയും ഒക്കെ പണിതിട്ടേ ഉള്ളത്രെ നിരോധനം !!!
ചുരുക്കിപറഞ്ഞാല്‍ പത്തിരുപത് പഞ്ചവത്സര പദ്ധതികള്‍ കൂടി നടന്നാലും ഈ നിരോധനം നടക്കാന്‍ പോകുന്നില്ലന്ന് !!!
അല്ലങ്കില്‍ തന്നെ ഇത്ര പേടിക്കാന്‍ എന്തിരിക്കുന്നു....
 എത്രയോ നിരോധന ഉത്തരവുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു...
അല്ലങ്കില്‍ തന്നെ നമൊക്കൊക്കെ ലംഘിക്കാന്‍ വേണ്ടിയാണല്ലോ നിയമങ്ങളും കോടതി ഉത്തരവുകളും....

Tuesday, August 7, 2012

വഴി തെറ്റുന്ന കൗമാരം :: കൊലപാതകികളാകുന്ന കൗമാരക്കാർ

നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്??നമ്മുടെ കുട്ടികൾ കഴുകന്മാരായി മാറുകയാണോ?? ലൈംഗീക അഭിനിവേശം ശമിപ്പിക്കാൻ അവർ കുഞ്ഞുങ്ങളേയും തങ്ങളെക്കാൾ മുതിർന്നവരേയും ഇരകളാക്കി മാറ്റുന്നു !!! ഒരു വർഷത്തിനിടയ്ക്ക് കൗമാരക്കാരായ കുട്ടികൾ ഒറ്റയ്ക്ക് നടത്തിയ കൊലപാതകങ്ങളുടെ എണ്ണം മൂന്ന് !!! അതിൽ രണ്ട് കൊലപാതകങ്ങൾ മാനഭംഗങ്ങൾക്കിടയിൽ. ഒരു കൊലപാതകം സ്വന്തം കൂട്ടുകാരനെ !! ആ കൊലപാതകങ്ങളിലേക്ക്...

കേസ് 1:: സജിനയുടെ(25 വയസ്)കൊലപാതകം


കേസ് 2:: ശ്രീജ എന്ന നാലരവയസുകാരിയുടെ കൊലപാതകം


കേസ് 3 :: ലെജിൻ വർഗീസിന്റെ(14 വയസ്) കൊലപാതകം


ആദ്യത്തെ രണ്ട് കേസിലും പിടിയിലായ കുട്ടികൾക്ക് പ്രായം 13 വയസ്. എട്ടാം ക്ലാസിൽ പഠിക്കൂന്ന പ്രായം!! അവരാണ് ബലാത്സംഗ ശ്രമത്തിനിടയിൽ കൊലപാതകം നടത്തിയത്. വെറും 13 വയസിൽ ലൈംഗീക മോഹപൂർത്തീകരണത്തിനായി ഇന്ങനെയുള്ള കൊലപാതകം നടത്തേണ്ടിവരുന്ന ഇവരുടെ മനസിൽ എങ്ങനെയായിരിക്കും ലൈംഗീക ചിന്തകൾ കടന്നിരിക്കുക. ലൈംഗീകവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഒരു കൂട്ടർ അതിനെ എതിർക്കുകയും ചെയ്യുന്നു. രണ്ടു കൂട്ടർക്കും തന്ങളുടെ വാദഗതികളെ സ്ഥാപിക്കാൻ കാരണങ്ങളും ഉണ്ടാവും. പക്ഷേ തെറ്റായ ലൈംഗികപാഠങ്ങൾ തെറ്റായ രിതിയിൽ കുട്ടികൾക്ക് കിട്ടുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതായിരിക്കൂം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന 'സെക്സ് എഡ്യൂക്കേഷൻ' വഴി ലഭിക്കൂന്നത്. പലരിൽ നിന്നും കൈമറിഞ്ഞെത്തുന്ന കൊച്ചുപുസ്തകങ്ങളും,നീല ക്ലിപ്പിന്ങുകളും കുട്ടികളുടെ മനസില് ഭ്രാന്തമായ ലൈംഗീക മോഹങ്ങൾ ഉണർത്തുന്നുണ്ട്. വിലകുറഞ്ഞ ഫോണുകളിൽ പോലും 'മെമ്മറി'യും വീഡിയോ സംവിധാനവും ഉള്ളതുകൊണ്ട് നീല ചിത്രങ്ങൾ പാത്തും പതുങ്ങിയും ഇരുട്ടത്ത് ഇരുന്ന കാണേണ്ട ആവശ്യവും ഇന്നില്ല. പക്ഷേ കൗമാരത്തിലേക്ക് കടന്ന രണ്ട് പേർ ബലാത്സംഗശ്രമത്തെ തുടർന്നുള്ള കൊലപാതക കേസുകളിൽ ഉൾപ്പെടുമ്പോൾ അവരെന്ങനെ അന്ങനെയുള്ള കൊലപാതകന്ങളിലേക്ക് എത്തി എന്ന് സമൂഹം ചിന്തിക്കേണ്ടതാണ്.

നീല സിഡികളിൽ നിന്നും മാഗസനുകളിൽ നിന്നും ലഭിക്കുന്ന അതിശയോക്തി കലർന്ന രതി ചിത്രന്ങൾ(ബന്ധങ്ങൾ) പ്രയോഗിക്കാൻ കൗമാരക്കാർ വഴി തേടൂന്നു എന്നറിയുമ്പോൾ സമൂഹം ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ലൈംഗീക പൂർത്തീകരണം എന്നതിനുമപ്പുറം കൊലപാതകങ്ങളിലേക്ക് അവർ നയിക്കപ്പെടുന്നു. പണ്ട് പെട്ടികടകളിൽ ഒളിപ്പിച്ച 'കൊച്ചുപുസ്തകങ്ങളിൽ' നിന്നുള്ള 'അറിവുകൾ' ആയിരുന്നെങ്കിൽ ഇന്ന് കൗമാരക്കാർക്ക് കിട്ടൂന്നത് മൊബൈൽ കൈമാറ്റം വഴി 'ചലിക്കൂന്ന അറിവുകൾ' ആണ്. കൊലപാതകങ്ങൾക്ക് വേണ്ടി അവർ തിരഞ്ഞെടുക്കുന്ന വഴിയും അതിനുള്ള തയ്യാറെടുപ്പുകളും എത്ര ഭയാനകരമാണ്? സജിനയെ കൊലപ്പെടൂത്തിയ കൗമാരക്കാരൻ ബ്ലേഡുകൊണ്ട് അവരുടെ കഴുത്ത് മുറിക്കൂകയും കല്ലെടൂത്ത് തലയിൽ ഇടുകയും ചെയ്തു. ശ്രീജ എന്ന നാലരവയസുകാരിയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ആ കുഞ്ഞിന്റെ ശരീരം മരപ്പൊത്തിൽ ഒളിപ്പിച്ചിട്ട് ഒന്നും അറിയാത്തതുപോലെ എല്ലാവരോടും പെരുമാറുകയും ചെയ്തു.

മൂന്നാമത്തെ കേസിൽ പറയുന്ന ലെജിനെ സഹപാഠി കൊലപ്പെടുത്താൻ കാരണം വളരെ നിസാരമാണ്. ക്ലാസിൽ സംസാരിച്ചതിനു പേരെഴുതി എന്നുള്ള കാരണം കൊണ്ടുള്ള വഴക്കും അതിനുള്ള പ്രതികാരവും ആയിരുന്നു കൊലപാതകം. താനെങ്ങനെ കൊലപാതകി ആയി ഈ കേസിൽ പിടിയിലായ കൗമാരക്കാരൻ പറയുന്നുണ്ട്,ശിഥിലമായ കുടുംബ ബന്ധവും സ്നേഹക്കുറവും അരക്ഷിത ബോധവും ഒക്കെയാണ് തന്നെ കൊലപാതകി ആക്കിയതെന്നാണ് അവൻ പറയുന്നത്. കൊലപാതക പരമ്പരകൾ നിറഞ്ഞ ഇംഗ്ലീഷ് സിനിമകളിൽ നിന്നുള്ള പ്രചോദനവും കൊലപാതകത്തിനു കാരണമായി. പ്രതികാരം ഉള്ളിൽ കൊണ്ടു നടന്ന് സഹപാഠിയെ കൊലപ്പെടുത്താൻ പോലും മടിക്കാത്തരീതിയിലേക്ക് നമ്മുടെ കുട്ടികൾ എത്തിക്കഴിഞ്ഞു. 'പ്രതികാരം തീർക്കാനുള്ളതാണ്' എന്ന പരസ്യവാചകത്തോടെ സിനിമകൾ പോലും നമ്മുടെ മുന്നിൽ എത്തുന്നുണ്ട്. 

സിനിമയെക്കാൾ അപകടകാരി ചില ടെലിവിഷൻ സീരിയലുകൾ ആണ്.സെക്സും വയലൻസും ഉള്ള സിനിമകൾ 'എ','യു/എ' സർട്ടിഫിക്കറ്റോടെ തീയറ്ററിൽ എത്തുമ്പോൾ വയലസ്/പിരിമുറുക്കും സൃഷ്ടിക്കുന്ന സീരിയലുകൾ ഒരു സർട്ടിഫിക്കറ്റോ പരിശോധനയോ ഇല്ലാതെയാണ് കുടുംബത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ജനപ്രിയ സീരിയൽ എന്ന് ഒരു ചാനൽ വിശേഷിപ്പിക്കൂന്ന ഏഴരമണി സീരിയലിൽ ഒരാളെ എന്ങനെ വാഹനം ഇടിപ്പിച്ച് കൊല്ലാം എന്നും അതെന്ങനെ അപകടമരണം ആക്കാം എന്നൊക്കെയായിരുന്നു രണ്ട് മൂന്ന് എപ്പിസോഡിൽ കാണിച്ചത്. തീർന്നില്ല മറ്റൊരു എപ്പിസോഡിൽ ഒരാളെ എങ്ങനെ ആശുപത്രിയിൽ വെച്ച് കൊലപ്പെടുത്താം എന്നും. ഒരു സെൻസർ ബോർഡിന്റെയും സർട്ടിഫിക്കറ്റ് ആവിശ്യമില്ലാത്തതുകൊണ്ട് എന്തും സീരിയൽ വഴി കാണിക്കാം. ഒട്ടുമിക്ക സീരിയലിന്റേയും കഥ കുടുംബ ബന്ധം ആണന്നാണ് പറയുന്നത്. പക്ഷേ പരസ്പരം കൊല്ലാനും കൊല്ലിക്കാനും ഉള്ള ശ്രമവും അതിൽ നിന്നുള്ള രക്ഷപെടലും ആണ് ഈ സീരിയലുകളുടെ 'കഥാ വികസനം'.കുട്ടികൾ കേന്ദ്രകഥാപാത്രമായിട്ടൂള്ള 'ഏഴുമണി സീരിയലിലും' വയലൻസിനു ഒരു കുറവും ഇല്ല.ഇതൊക്കെയാണ് നമ്മുടെ കുട്ടികൾ കാണുന്നത്. ടെലിവിഷൻ ചാനലുകളിലെ സീരിയലുകൾക്കു കൂടി എന്തെങ്കിലും തരത്തിലുള്ള ഒരു സെൻസറിംന്ങ് ആവശ്യമാണ്. (ഈ സീരിയലൊക്കെ കണ്ട് സെൻസർ ചെയ്യാനായി ആരെങ്കിലും 'സീരിയൽ സെൻസർ ബോർഡിൽ' കയറിയാൽ തന്നെ ഒരാഴ്ചകൊണ്ട് പരിപാടി നിർത്തി ആൾ എവിടെയെങ്കിലും ഭജനം ഇരിക്കാൻ പോകും എന്നതിൽ സംശയം വേണ്ട).

കുട്ടികുറ്റിവാളികൾ സൃഷ്ടിക്കപ്പെടൂന്നതിന്റെ പ്രധാന കാരണം കുടുംബാന്തരീക്ഷം തന്നെയാണ്. മാതാപിതാക്കൾ കാണൂന്ന 'നീല സിഡിയിലെ' കാഴ്ചകൾ ആണ് ഒരു കൊലപാതകിയെ സൃഷ്ടിച്ചത്.സിഡിയിലെ രംഗങ്ങൾ പതിമൂന്നുകാരനിൽ എങ്ങനെയൊക്കെയുള്ള മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കൂന്നത്??  കുടുംബത്തിലെ അരക്ഷിതാവസ്ഥയാണ് മറ്റൊരു കൊലപാതകിയെ സൃഷ്ടിച്ചത്. സ്വയം ഇല്ലാതാകുന്നതോടൊപ്പം മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷകളും ആണ് ഇവർ തകർത്തത്. ഏറ്റവും ഞെട്ടൽ ഉളവാക്കുന്നത് ഒന്നാമത്തേയും രണ്ടാമത്തേയും കേസുകളിൽ പിടിയിലായ പ്രതികൾക്ക് വെറും 13 വയസ് പ്രായമേ ആയിട്ടുള്ളു എന്നുള്ളതാണ്.

 മറ്റൊരു പോസ്റ്റ് :: രതി തേടുന്ന കുട്ടികള്‍

Monday, July 16, 2012

കൊറിയയില്‍ നിന്നൊരു പത്ര വാര്‍ത്ത

മലയാളസിനിമയുടെ ‘താലിബാന്‍’ മോഡല്‍ എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമയില്‍ കാഴ്ചപ്പാട് പേജില്‍ ജൂലൈ 16 -2012 തിങ്കളാഴ്ച വന്ന ലേഖന പരമ്പരയിലെ ഒരു ഭാഗമാണ് മുകളില്‍... ഇങ്ങനെ ഒരു ലേഖന പരമ്പര ഒരു കൊറിയന്‍ പത്രത്തില്‍ വന്നാല്‍ എങ്ങനെയായിരിക്കും ......

ദാ ഇങ്ങനെ ....

കൊറിയന്‍ സി‌നിമയുടെ ‘കേരള മോഡല്‍’

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് സാനിധ്യം ശക്തമായ കേരളത്തില്‍ രണ്ടു മൂന്നു പേര്‍ കൊറിയന്‍ സിനിമ പതിവായി കാണുന്നു. ഈ സിനിമകള്‍ കാണുന്നത് ആരാണന്ന് അന്വേഷ്ണം നടക്കുന്നതേയുള്ളൂ എങ്കിലും ചില സൂചനകള്‍ ലഭിച്ചിട്ടൂണ്ട്. കേരളത്തിലെ എറണാകുളം ജില്ലയില്‍ നിന്നാണ് ഇവര്‍ സിനിമകള്‍ കാണുന്നത് എന്നാണ് സൂചന. കൊറിയയില്‍ നിന്ന് ഐറ്റി ജോലിക്ക് വന്നിട്ടൂള്ള ആരെങ്കിലും ആയിരിക്കാനാണ് സാധ്യത എന്നാണ് സൂചന.

ഇന്റെര്‍നെറ്റില്‍ നിന്ന് ഏതു സിനിമ ഡൌണ്‍ ലോഡ് ചെയ്ത് എടൂത്താലും അത് ലോകത്തിന്റെ ഏറ്റു കോണില്‍ എവിടേ ഇരുന്നാണന്നന്ന് കണ്ടേത്താനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടൂത്തിട്ടൂണ്ട്. ആ സോഫ്‌റ്റ് വെയര്‍ ഉപയോഗിച്ചാണ് കേരളത്തില്‍ ഇരുന്ന് കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളെ കണ്ടെത്തിയത്. കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറിയന്‍ സിനിമ ഡൌണ്‍‌ലോഡ് ചെയ്തവരുടെ മുഖവും കൊറിയന്‍ സെര്‍‌വറില്‍ കിട്ടിയിട്ടുണ്ട്. വട്ടമുഖവും കണ്ണാടി ധരിച്ച ആളുമാണ് സ്ഥിരമായി പടം ഡൌണ്‍ ലോഡ് ചെയ്ത് കാണുന്നത്. സിനിമ കാണുന്നതോടൊപ്പം തന്നെ അയാള്‍ എന്തക്കയോ പേപ്പറില്‍ എഴുതുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. കൊറിയ ആക്രമിക്കാന്‍ ശ്രമിക്കുന്ന ആരോ ആണ് ഇയാളന്ന് കൊറിയന്‍ പോലീസ് സംശയിക്കൂന്നു. ഇയാള്‍ ഉപയോഗിച്ച ഐപി ഉപയോഗിച്ച് ഇയാളേ കണ്ടെത്താന്‍ ഇന്റ്‌ര്‍പോളിന്റെ സഹായവും തേടിയിട്ടൂണ്ട്.

കൊറിയന്‍ സിനിമകള്‍ ലോക വ്യാപകമായി അടിച്ചുമാറ്റി വിവിധഭാഷകളില്‍ ഇറക്കി പലരും ബുദ്ധിജീവികള്‍ ആവുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്യുന്നുണ്ടന്ന് കൊറിയന്‍ ഭരണാ കൂടത്തിനു വിവരം കിട്ടിയതുകൊണ്ടു കൂടിയാണ് കൊറിയന്‍ സര്‍ക്കാര്‍ കൊറിയന്‍ സിനിമകള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്നത് നിരിക്ഷണ വിധേയമാക്കുന്നത്. കൊറിയന്‍ സിനിമകള്‍ അടിച്ചു മാറ്റുന്നവരുടെ കഷ്ടകാലമാണ് ഇനി വരന്‍ പോകുന്നത് എന്ന് കൊറിയന്‍ സിനിമാക്കാര്‍ പറഞ്ഞു. അവരുടെ പ്രതികരണം നാളെ....

Monday, July 9, 2012

നമുക്ക് വേണം വേട്ടയാടാൻ ഒരു ഇരയെ


സൈബർ ലോകത്ത് നമ്മൾ ഒരു വേട്ടക്കാരനായി മാറുകയാണോ? ഇരയെ കാണാമറയത്തിരുന്ന് വേട്ടയാടി ഇരയെ വേദനിപ്പിച്ച്,ഇരയുടെ വേദനയിൽ ആത്മരതി കണ്ടെത്തുന്ന വേട്ടക്കാരനായി മാറുകയാണോ നമ്മൾ?? സൈബർ ലോകത്തിന്റെ ഇപ്പോഴത്തെ ആവിശ്യം എപ്പോഴും ഒരു ഇരയെ കണ്ടെത്തുക എന്നുള്ളതാണ്. ഒന്നുകിൽ സൈബർ ലോകം തന്നെ കണ്ടെത്തും അല്ലങ്കിൽ ദൃശ്യമാധ്യമങ്ങൾ ഇരയെ കണ്ടെത്തും. ദൃശ്യമാധ്യമന്ങൾ ആക്രമിക്കുന്ന ഇരയെ വീണ്ടും കൂട്ടം കൂടി ആക്രമിക്കുക എന്നുള്ളതാണന്ന് ഇപ്പോഴത്തെ സൈബർ ട്രൻഡ്. പക്ഷേ'ഇര' പരാതിപ്പെട്ടാൽ  ദൃശ്യമാധ്യമന്ങൾക്ക് കിട്ടൂന്ന 'സൗജന്യം' സൈബർ ലോകത്തിലെ വേട്ടക്കാരന് 'സൈബർ നിയമത്തിൽ' നിന്ന് കിട്ടുകയില്ലന്ന് വേട്ടക്കാരന് അറിയില്ല.... 

കഴിഞ്ഞ ആഴ്ചത്തെ ' മലയാള സൈബർ ലോകത്തിന്റെ' ഇര ഉർവശി എന്ന നടി ആയിരുന്നു.ടിപി വധവും,മണി ആശാന്റെ 'കൊലവെറിയും', പച്ച ബ്ലൗസും ഒക്കെ കഴിഞ്ഞ് 'വാർത്ത അവതരിപ്പിക്കുന്ന ആൾക്ക്' വിശ്രമമും വാർത്ത കാണുന്ന ആൾക്ക് 'ബോറടിയും' തുടന്ങിയ സമയത്താണ് ഉർവശിയും മനോജ് കെ ജയനും കുഞ്ഞാറ്റയും വാർത്തകളിൽ നിറയുന്നത്.
വിശന്നിരിക്കുന്നവൻ കണ്ട ചക്ക കൂട്ടനെപ്പോലെ നമ്മുടേ ചാനലുകാർ ഉർവശിയുടെയും മനോജ് കെ ജയന്റെയും വിവാഹ മോചനവും , ഉർവശി മദ്യപാനിയാണന്നുള്ള ആരോപണവും, വക്കീൽ നോട്ടിസും ഒക്കെ ഫ്ലാഷ് ന്യൂസായും , ബ്രേക്കിംന്ങ് ന്യൂസായും ആഘോഷിച്ചു. കിട്ടിയ ഇരയെ മാധ്യമന്ങൾ വേട്ടയാടിതുടന്ങിയപ്പോൾ 'മലയാളി സൈബർ ലോകവും' അത് ആഘോഷിച്ചു. പലതരത്തിലുള്ള പോസ്‌റ്ററുകൾ അവർ തയ്യാറാക്കി ഷെയർ ചെയ്തും ലൈക്കിയും കമന്റടിച്ചും തന്ങളുടെ സാമൂഹിക പ്രതിബദ്ധത 'മലയാള സൈബർ ലോകം' നിറവേറ്റി. ഇനി അടുത്ത ഒരു ഇരയെ കിട്ടൂന്നതുവരെ നമ്മൾ ഉർവശിയുടെ മദ്യപാനത്തെ ആഘോഷിക്കും....

ഉർവശിയുടെ മദ്യപാനം കൊണ്ടാണ് വിവാഹ മോചനം ഉണ്ടായതെന്നും സ്ത്രികൾ മദ്യപിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിനു യോജിച്ചതല്ലന്നും ഒക്കെയുള്ള വാദങ്ങൾ ആണ് സൈബർ ലോകത്ത്. ബൈബിളിൽ ഒരു സംഭവം പറഞ്ഞിട്ടുണ്ട്. വ്യഭിചാര കുറ്റത്തിനു പിടിക്കപ്പെട്ട ഒരു സ്ത്രിയെ യേശുവിന്റെ അടുക്കൽ യഹൂദന്മാർ കൊണ്ടൂ വന്നിട്ടൂ പറഞ്ഞു,"ഗുരൂ വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ടവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്.ഈ സ്ത്രിയെ എന്ത് ചെയ്യണമെന്നാണ് അന്ങ് പറയുന്നത്". യേശു അവരോട് പറഞ്ഞത് ഇന്ങനെയാണ്. നിന്ങളിൽ കുറ്റം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ. അവളെ ആർക്കൂം കല്ലെറിയാൻ പറ്റിയില്ല എന്നാണ് ബൈബിളിൽ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം കുടിച്ചു തീർക്കുന്ന കേരളത്തിലുള്ളവരാണ് ഒരു സ്ത്രിയുടെ മദ്യപാനത്തെക്കുറിച്ച് വിലപിക്കുന്നത്. പുരുഷന്റെ മദ്യപാനം കൊണ്ട് വിവാഹമോചനം ഉണ്ടാവുകയാണങ്കിൽ,തന്റെ ഭർത്താവിന്റെ മദ്യപാനം സഹിക്കാൻ പറ്റുന്നില്ലന്ന് പറഞ്ഞ് സ്ത്രികൾ വിവാഹ മോചനത്തിനു ഒരുന്ങിയാൽ എന്തായിരിക്കും അവസ്ഥ????

വിവാഹമോചനക്കേസുകൾ പെരുകുമ്പോൾ ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥയിൽ എത്തുന്നത് പിരിയുന്ന ദമ്പതികളുടെ കുട്ടികൾ ആണ് എന്നതിൽ സംശയം ഇല്ല. 'കുഞ്ഞാറ്റ ഉർവശിയുടെ കൂടെ വന്നു മനോജ് കെ ജയന്റെ കൂടെ പോയി' എന്നൊക്കെ നമ്മുടെ മാധ്യമന്ങൾ എഴുതി വിടുമ്പോൾ അത് വാന്ങി വായിച്ച് രസിക്കാനും ഞാനുൾപ്പെടെയുള്ളവർ ഉണ്ടാവും. അല്ലങ്കിലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആയിരിക്കുമെല്ലോ.. അന്യന്റെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ നമ്മളെപ്പോലെ മിടുക്കർ ഈ ലോകത്ത് വേറെ ആരും കാണില്ല. അന്യന്റെ വീഴചകളും ദുഃഖന്ങളും നമുക്ക് ആഘോഷിക്കാനുള്ളതാണല്ലോ?? വിവാഹം മോചനം നേടിയവരുടെ കുഞ്ഞുന്ങൾ നേരിടുന്ന അരക്ഷിതവസ്ഥയ്ക്ക് ഒരു കുറവ് വരാതാരിക്കാൻ നമ്മുടെ സമൂഹം എപ്പോഴും അവരുടേ പിന്നാലെയുണ്ടാവും. 

അന്യന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതന്ന് അറിയാൻ നമുക്ക് അടങ്ങാത്ത ആഗ്രഹം ഉണ്ട്. അടുത്ത വീട്ടിലുള്ളവന്റെ പട്ടിണി നമ്മൾ അറിഞ്ഞില്ലങ്കിലും അടുത്ത വീട്ടിലുള്ളവന്റെ 'വഴി പിഴപ്പ്' നമ്മൾ അറിയും. പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ വേണ്ടിയാണ് 'വഴി പിഴച്ചത്' എന്നുള്ളത് നമ്മൾ സൗകര്യ പൂർവ്വം വിസ്മരിക്കുകയും ചെയ്യും. കാരണം നമ്മൾ എപ്പോഴും വേട്ടക്കാരനാണ്. എന്ങനേയു ഇരയെ വേട്ടയാടുക എന്നുള്ളതുമാത്രമാണ് നമ്മുടെ ധർമ്മം. എന്തിനാണ് മൃഗന്ങൾ വേട്ടയാടുന്നത്? ഇരയെ തിന്ന് വിശപ്പടക്കാൻ വേണ്ടീ. പക്ഷേ നമ്മൾ സൈബർ ലോകത്ത് 'ഇര'യെ വേട്ടയാടൂന്നത് ഒരു മനസുഖത്തിനുവേണ്ടി. ലൈക്കുകളുടേയും ഷെയറുകളുടേയും കമന്റുകളുടെയും രൂപത്തിൽ നമുക്ക് ആ 'മനസുഖം' സഹവേട്ടക്കാർ പകർന്നു തരികയും ചെയ്യും.. 

ദൃശ്യമാധ്യമന്ങൾക്ക് എന്ങനേയും തങ്ങളുടെ റേറ്റിംന്ങ് കൂട്ടണമെന്നേയുള്ളൂ. അതിന് ഒരു വാർത്ത സൃഷ്ടിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യും. രാഷ്ട്രീയക്കാരും സമുദായക്കാരും തന്ങൾ നടത്തുന്ന അഭിമുഖന്ങളിൽ പറയുന്ന ഓരോ വാചകവും എടുത്ത് ബ്രേക്കിംന്ങ് ന്യൂസ് ആക്കുന്നത് ആ റേറ്റിങ്ങ് കൂട്ടലിന്റെ ഭാഗമാണ്. അല്ലങ്കിൽ ഒരു വിവാഹ മോചനത്തിനു ഒരാൾ കോടതിയിൽ വരുന്നതും പോകുന്നതും പറയുന്നതും എല്ലാം ബ്രേക്കിങ്ങ് ന്യൂസും ഫ്ലാഷ് ന്യൂസും അകേണ്ട കാര്യമില്ലല്ലോ.... ഈ വാർത്തകളിൽ ഒക്കെ എന്ത് 'ബ്രേക്ക്' ആണ് ഉള്ളത് ???

കുറേ മാസങ്ങൾക്ക് മുമ്പ് അമൃത ചാനലിലെ 'കഥയല്ലിത് ജീവിതം' എന്ന പരിപാടി കാണാൻ ഇടയായി.(മറ്റുള്ളവന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള നമ്മുടെ ആകാംക്ഷയെ എന്ങനെ കച്ചവട വത്ക്കരിക്കാം എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോഴും ഈ പരിപാടി തുടരാൻ കാരണം). അതിൽ ഒരു സ്ത്രി ഒരു പുരുഷന്റെ കൂടെ 'ഒളിച്ചോടി പോയി'. രണ്ടു പേരും വിവാഹം കഴിച്ചവരും മക്കളുള്ളവരും. അയാളുടെ ഭാര്യയാണ് ചാനലിൽ സങ്കടം പറയുന്നത്. അതിന്റെ ഇടയ്ക്ക് ആ സ്ത്രിയുടെ പറച്ചിൽ..
"അവളുടെ മക്കളിൽ ഒരാൾ ചേട്ടന്റെയാണന്ന് എന്നോട് പറഞ്ഞിട്ടൂണ്ട്" . അപ്പോൾ ആ പരിപാടിയുടെ അവതാരകയുടേ മുഖം ക്ലോസപ്പിലും വിലാപ കീർത്തനം ബാക്ക് ഗ്രൗണ്ടിലും. പുരുഷന്റെ കൂടെ 'ഒളിച്ചോടിപ്പോയ' ആ സ്ത്രിയുടെ കുഞ്ഞുന്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചു കാണുമോ? അത്രയും നാളും തന്നെ അപ്പാ എന്ന് വിളിച്ച ആ മക്കളോട് അവരുടെ അപ്പൻ, ആ സ്ത്രിയുടെ ഭർത്താവ് എന്ങനെയായിരിക്കൂം പെരുമാറുക.?? ആ പരിപാടി കണ്ടിട്ടൂള്ള ആ കുഞ്ഞുന്ങളുടെ കൂടെ പഠിക്കുന്നവർ അവരോട് എങ്ങനെയായിരിക്കും പിന്നീട് പെരുമാറിയിട്ടൂള്ളത്???

വീണ്ടൂം സൈബർ ലോകത്തെ വേട്ടക്കാരോട്, ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും കർശനമായിട്ടൂള്ള നിയമം സൈബർ നിയമം ആണ്. മറ്റുള്ള കുറ്റന്ങളിലെ പോലെ തെളിവുകൾ ഇല്ലാതാക്കാൻ സൈബർ കുറ്റകൃത്യന്ങളിൽ കഴിയാറില്ല,അല്ലങ്കിൽ നിന്ങൾ അതിബുദ്ധിമാൻ ആയിരിക്കണം. മറ്റുള്ളവരുടെ ചിത്രന്ങൾ അവരുടെ അനുവാദം ഇല്ലാതെ പോസ്റ്റുന്നതും ഒരാളെ മോശമായി ചിത്രീകരിക്കുന്ന(വ്യക്തിഹത്യകൾ) പടന്ങൾ പോസ്റ്റു ചെയ്യുന്നതും (പ്രത്യേകിച്ച് സ്ത്രികളുടെ) ഒക്കെ കുറെക്കാലം ജയിലിൽ കിടക്കാനുള്ള കുറ്റം ആണ്.(ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യക്തിഹത്യയും ഒന്നല്ലന്ന് ഓർക്കുക...). വെറും ഒരു രസത്തിനായി സൈബൈർ ലോകത്ത് 'ഇരയെ' തേടുമ്പോൾ ഓർക്കുക ആ ഇരയുടെ കാരുണ്യത്തിലാണ് നിങ്ങളുടെ തുടർ ജീവിതം !!!!

Friday, June 29, 2012

ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം ???


'ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം' എന്ന പേരിൽ 'യൂത്ത് ക്ലബ് പത്തനംതിട്ടയുടെ' പേരിലുള്ള ഒരു ഇമേജ് പലരും ഷെയർ ചെയ്ത് കണ്ടു. ആറന്മുള വിമാനത്താവളം എന്ങനെയാണ് പത്തനംതിട്ടയുടെ വികസനം സാധ്യമാക്കൂന്നത് എന്ങനെയാണന്ന് ആരും പറഞ്ഞ് കണ്ടില്ല. ഏതൊക്കെ മേഖലയിൽ ആണ് വിമാനത്താവളം കൊണ്ട് പത്തനംതിട്ടയ്ക്ക്/പത്തനംതിട്ട ജില്ലയ്ക്ക് വികസനം ഉണ്ടാകുന്നത്.???

ഈ വിമാനത്താവളനിർമ്മാണത്തിൽ സർക്കാരിന് ഒരു പങ്കും ഇല്ലന്നും ഇതൊരു സ്വകാര്യ പദ്ധതിയാണന്നും ഈ ഇമേജ് ഷെയർ ചെയ്യുന്ന എത്ര പേർക്കറിയാം?? ഈ വിമാനത്താവളത്തിന് എതിരെ ആറന്മുളയിലെ ജനന്ങൾ നടത്തുന്ന സമരത്തിന് കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ജനന്ങൾക്ക് പിന്തുണയും നൽകുന്നുണ്ട്. വിമാനത്താവളത്തിനു അനുകൂലമായി ഒരു പ്രകടനം നടത്താൻ ആ നാട്ടിൽ  നിന്ന് ആളെ ശരിയായ അളവിൽ കിട്ടാത്തതുകൊണ്ട് അടുത്ത സ്ഥലന്ങളിൽ നിന്ന് ആളെ ഇറക്കി പ്രകടനം നടത്തേണ്ടിയും വന്നു.

റോഡും റയിൽവേ വികസനവും കഴിഞ്ഞിട്ട് പോരേ വിമാനത്താവളം. വിമാനത്താവളം വന്നാൽ 45 മീറ്റർ വീതിയിൽ റോഡ് വരുമെന്നാ പറയുന്നത്. 45 മീറ്റർ വീതിയിൽ റോഡ് വന്നാൽ അനേകായിരന്ങൾ കുടിയിറന്ങേണ്ടതായി വരും. ആര് ഇവർക്ക് നഷ്ടപരിഹാരം നൽകും? സർക്കാരോ? വിമാനത്താവളം പണിയുന്ന സ്വകാര്യ കമ്പിനിയോ??

വിമാനത്താവളം വന്നാൽ ആറന്മുള വള്ളം കളി കാണാൻ വിദേശികൾ വരുമെന്നൊക്കെ കേട്ടു. അത് എന്ങനെയാണ് സംഭവിക്കുക. ആലപ്പുഴ നെഹ്റു ട്രോഫിപോലെ വലിയ ഒരു 'മത്സര വള്ളം കളി'യല്ല ആറന്മുളയുടേത്. പിന്നെ റോഡൊകേ 45  മിറ്റർ വീതി ആക്കി കഴിയുമ്പോൾ വള്ളം കളി നടക്കൂന്ന സത്രക്കടവൊക്കെ അവിടെ കാണുമോ ആവോ???

പരുമല,മഞ്ഞനിക്കര,ആറന്മുള,ശബരിമല തുടന്ങിയ സ്ഥലന്ങളിലേക്ക് തീർത്ഥാടകർക്ക്/മാരാമൺ കൺവൻഷൻ ചെറുകോൽ പെട്ടന്ന് എത്താൻ കഴിയുമെന്ന് പറയുന്നു. ഇതിൽ ശബരിമല ഒഴിച്ചുള്ള സ്ഥലന്ങളിലേക്ക് കേരളത്തിനു പുറത്ത് നിന്ന് എത്ര പേരാണ് എത്തുന്നത്? ശബരിമലയിലേക്ക് വരുന്ന സംസ്ഥാനത്തിനു പുറത്തു നിന്നുള്ള എത്ര തീർത്ഥാടകർക്ക് വിമാനത്തിൽ വരാനുള്ള ചിലവ് നൽകാൻ കഴിയും???

ഇനി മദ്ധ്യതിരുവതാംകൂറിലെ പ്രവാസികളുടെ കാര്യം.. ആറന്മുളയിൽ വിമാനത്താവളം വന്നാൽ അതിന്റെ ഗുണഭോക്താക്കൾ പ്രവാസികൾ ആയിരിക്കും എന്നതിൽ സംശയം ഇല്ല. സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ ചിലവ് തിരികെപ്പിടിക്കാൻ ഈ വിമാനത്താവളം ഉപയോഗിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ്/യൂസേഴ്സ് ഫീ എന്നിന്ങനെ പറഞ്ഞ് ഒരു വലിയ സംഖ്യ പിരിച്ചെടുത്താൽ എത്ര പ്രവാസികൾ ഈ വിമാനത്താവളം ഉപയോഗിക്കും??? ഏതായാലും കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിൽ നിർമ്മിക്കുന്ന വിമാനത്താവളം ലാഭകരമാക്കാൻ അത്ര പെട്ടന്ന് കഴിയില്ല എന്ന് പകൽ പോലെ വ്യക്തമാണ്. നഷ്‌ടത്തിൽ ഓടൂന്ന വിമാനത്താവളം അടച്ചിട്ട് ആ ഭൂമി മറ്റ് ആവിശ്യന്ങൾക്ക് കൂടി ഉപയോഗിക്കാം എന്നുള്ള അതിബുദ്ധികൊണ്ടാണല്ലോ 'വ്യവസായ മേഖല'കൂടി നേടിയെടുത്തത്.(വ്യവസായ മേഖലയ്ക്ക് പ്രഖ്യാപനം ഉണ്ടന്നും ഇല്ലന്നും പറയുന്നു).
ഏതായാലും നഷ്ടത്തിൽ പൊയ്ക്കോട്ടെ എന്നു കരുതി ആരും ഒന്നും തുടന്ങില്ലല്ലോ....

നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് നൽകിയ തൊഴിൽ വിമാനത്താവളത്തിൽ ടാക്സിക്കുള്ള പെർമിറ്റാണ്. ഇന്ന് എത്ര പേർ വിമാനത്താവളത്തിൽ നിന്ന് വാഹന്മ് പിടിച്ച് സ്വന്തം വീട്ടിൽ എത്തും??? ഈ അനുഭവം വെച്ച് ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ ആർക്കെങ്കിലും കുടിയൊഴിപ്പിക്കൻ വേണ്ടി വരികയാണങ്കിൽ അവർക്ക് നഷ്ടപരിഹാരവും തൊഴിലും കിട്ടുമെന്നുള്ള വ്യാമോഹം ഒന്നും അധികം വേണ്ട.....

വർഷന്ങളായി തുടന്ങിയ കോട്ടയം-കായംകുളം റയിൽവേപ്പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളുകയാണ്.. ശബരി റയിൽ പാതയുടെ നിർമ്മാണം ഇപ്പോഴും ഫയലുകളിൽ തന്നെയാണ്. നിലവിൽ ഉള്ള ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിനെക്കാൾ മുൻഗണന നമ്മുടെ ജനപ്രതിനിധികൾ സ്വകാര്യ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് എന്തിനാണ് നൽകുന്നത്???

ഇനി പത്തനംതിട്ടയുടെ വികസനം...
മൂന്നാലു പ്രാവിശ്യം ഉദ്ഘാടനം കഴിഞ്ഞ മുൻസിപ്പൽ ബസ്‌സ്റ്റാൻഡ് 'പണി തീരാത്ത വീടുപോലെ' നീളുകയാണ്. കോടിക്കളക്കിനു രൂപ തന്നെ പലിശയിനത്തിൽ കുടിശ്ശിഖയും അയി. പത്തനംതിട്ടയിലെ സ്റ്റേഡിയത്തോട് അനുബന്ധിച്ച് തുടന്ങും എന്ന് പറഞ്ഞ 'ഇൻഡോർ സ്റ്റേഡിയം' എവിടെ??? പത്തനംതിട്ടയിൽ ഒരു സുബല പാർക്ക്(പേര് ഇതു തന്നെയായിരുന്നു എന്നാണ് ഓർമ്മ. പഴയ കളക്ടർ വത്സലകുമാരി തുടന്ങിയത്)ഉണ്ടായിരുന്നു അതെവിടെ?? കോന്നിയിലെ ഇക്കോടൂറിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ???

കുളവും നെൽപ്പാടന്ങളും തണ്ണീർത്തടന്ങളും നികത്തി സ്വകാര്യ കമ്പിനി വിമാനത്താവളം നിർമ്മിച്ചു എന്നു തന്നെ ഇരിക്കട്ടെ... 'കാടെവിടെ മക്കളെ' എന്ന് വിലപിക്കുന്ന കഥാപാത്രത്തെപോലെ 'ഞന്ങളുടെ നാടെവിടെ,കുടിവെള്ളം എവിടെ' എന്നൊക്കെ ചോദിച്ച് നമ്മുടേ ഭാവി തലമുറ വിലപിക്കാൻ ഇടവരരുത് ...സർക്കാർ അല്ല ഈ വിമാനത്താവളം പണിയുന്നതും നടത്തുന്നതും. പിന്നെ എന്തിനു വേണ്ടിയാണ് ജനപ്രതിനിധികൾ ആ നാട്ടുകരെ(ആറന്മുളക്കാരെ) വിശ്വാസത്തിൽ എടുക്കാതെ വിമാനത്താവളത്തിനു വേണ്ടി നിലകൊള്ളുന്നത്???

ആറന്മുളയിൽ വിമാനത്താവളം വന്നാൽ ഏതൊക്കെ രീതിയിലാണ് പത്തനംതിട്ട(ജില്ല) വികസിക്കുന്നത്???? നിന്ങളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്

(ഇത് എന്റെ വാദമുഖന്ങൾ മാത്രമാണ്. നിന്ങൾക്ക് വിമാനത്താവളവത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. പക്ഷേ എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന് ഉത്തരം സ്വന്തം മനസാക്ഷിയോടെങ്കിലും യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കണം)

Sunday, June 10, 2012

മോഹന രാജ്യത്തിലെ ആസൂത്ര(ണ) കക്കൂസ്

മോഹനരാജ്യത്തിലെ രാജാവായിരുന്നു മോഹനന്‍. പേരുപ്പൊലെ മോഹന്മായിരുന്നു ആ രാജ്യവും. പക്ഷേ രാജ്യം മോഹനം ആയിരുന്നത് പ്രജകള്‍ക്കല്ലായിരുന്നു എന്നു മാത്രം. മന്ത്രിമാര്‍ക്കും മുതലാളിമാര്‍ക്കും മാത്ര്മായിരുന്നു ആ രാജ്യം മോഹനം ആയിരുന്നത്. എന്താണങ്കിലും മോഹന രാജ്യം ഒരു വലിയ സംഭവം തന്നെ ആയിരുന്നു. രാജ്യത്തെക്കാള്‍ വലിയ സംഭവമായിരുന്നു മോഹനന്‍ രാജാവും. രാജ്യത്തെ പട്ടിണിയും പരിവട്ടവും ഒന്നും രാജാവും മന്ത്രിമാരും രാജ്യത്തിന്റെ പരമാധികാരിയായ ചക്രവര്‍ത്തിനി ശാരദാമ്മയുമൊക്കെ മറ്റുള്ള രാജ്യങ്ങളേ അറിയിച്ചിരുന്നില്ല. തങ്ങളുടെ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ ശാരദാമ്മയും കുടുബവും മറ്റ് രാജ്യങ്ങള്‍ ഇടയ്ക്കിടെ ചുറ്റിക്കറങ്ങാന്‍ പോകും. പക്ഷേ സത്യം പറഞ്ഞാല്‍ ചക്രവര്‍ത്തിനിയായ ശാരദാമ്മയോ രാജാവായ മോഹനനോ മന്ത്രിമാരോ അല്ലായിരുന്നു രാജ്യത്തെ ഭരണം. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ കമാന്‍ഡ്‌ജി ആയിരുന്നത്രെ മോഹനരാജ്യത്തെ ഭരണം !!!

വിചിത്രമായ രീതികളായിരുന്നു മോഹന രാജ്യത്ത് ഉണ്ടായിരുന്നത്. ആര്‍ക്കും എന്ത് കള്ളവും കാണിക്കാം. പക്ഷേ പിടിക്കപെടരുതന്ന് മാത്രം. രാജ്യത്തെ കമ്പിയില്ല കമ്പി മന്ത്രിയായ രാജുവും കൂട്ടരും പത്തിരുപത് ചാക്ക് സ്വര്‍ണ്ണമാണ് അടിച്ചു മാറ്റിയത്. മോഹനന്‍ രാജാവ് ഞാനൊന്നും അറിഞ്ഞില്ലേ എന്ന് മട്ടിലായിരുന്നു. അവസാനം രാജുവും കൂട്ടരും കാരഗൃഹത്തിലായി. പിന്നെയും പിന്നെയും മന്ത്രിമാര്‍ക്കെതിരെ അടിച്ചുമാറ്റല്‍ ആരോപണങ്ങളുമായി ആരക്കയോ വന്നു. പക്ഷേ ഒന്നും അങ്ങോട്ട് ഏശിയില്ല. അങ്ങനെയിരിക്കയാണ് മോഹനന്‍ രാജാവ് തന്റെ നാട്ടിലെ പണക്കാരയും പട്ടിണിക്കാരയും തിരിച്ചറിയാന്‍ സര്‍വേ നടത്തിയത്. എങ്ങനെയാണ് ഗ്രാമത്തിലും പട്ടണത്തിലും ജീവിക്കുന്നവര്‍ കഴിയുന്നത്? അവര്‍ക്ക് എത്ര പണം വേണ്ടി വരും ജീവിക്കാന്‍??? എന്നൊക്കെ ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തണം. ചിന്താവിഷ്ടാനായിരുന്ന മോഹനന്ര് രാജാവിനെ സഹായിക്കാനുള്ള് സൂത്രവുമായി എത്തിയത് മോണാല്‍ അനിയന്‍‌കുഞ്ഞാണ്. പട്ടണത്തില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ 28 പണവും ഗ്രാമത്തില്‍ ജീവിക്കാന്‍ ഒരാള്‍ക്ക് 22 പണവും മതിയന്ന് അനിയങ്കുഞ്ഞ് മോഹനന്‍ രാജാവിനോട് പറഞ്ഞു. തൈക്ക് ആവിശ്യമായ സമയത്ത് ആവിശ്യമായ സൂത്രം പറഞ്ഞുതന്ന മോണാല്‍ അനിയന്‍‌കുഞ്ഞിനെ തന്റെ രാജ്യത്തിന്റെ സൂത്രത്തിന്റെ ഏര്‍പ്പാടുകളുടേ തലവനാക്കി. തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് , ജനങ്ങള്‍ക്ക് മാത്രം എങ്ങനെ സൂത്രത്തില്‍ പണികൊടുക്കാം എന്ന് തീരുമാനിക്കാന്‍ വേണ്ടി മാത്രം ആയിരുന്നു മോഹനന്‍ രാജാവ് ആസൂത്ര(ണ)ത്തിന്റെ ചുമതല അനിയന്‍‌കുഞ്ഞിനു നല്‍കിയത്.

മോഹനരാജാവ് വിളിച്ചു കൂട്ടിയ ആസൂത്രണത്തിന്റെ യോഗം...
രാജാവും അനിയങ്കുഞ്ഞും ആസൂത്രണത്തിന്റെ സൂത്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്ന് തലപുക്കച്ച് ഗവേഷ്ണം നടത്തുന്ന രണ്ട് എക്കണോമിക്സ് സിങ്കങ്ങളും യോഗത്തില്‍ ഉണ്ട്... അനിയന്‍‌കുഞ്ഞു തന്നെയാണ് ചര്‍ച്ച തുടങ്ങിയത്..
പ്രിയപ്പെട്ട മോഹനരാജാവും കൊട്ടാരത്തിന്റെ ആസ്ഥാന ആസൂത്രകരുമായ സഹപ്രവര്‍ത്തകരേ ജനങ്ങള്‍ക്ക് എങ്ങനെ പണികൊടുക്കാം എന്ന് ഗവേഷ്ണം നടത്തുന്ന നമ്മള്‍ അല്പം മാറി ചിന്തിക്കേണ്ടീയിരിക്കൂന്നു. നമുക്ക് നമ്മുടെ കാര്യങ്ങള്‍ കൂടി ആസൂത്രണം ചെയ്യേണ്ടീയിരിക്കൂന്നു.

രാജാവ് : ജി.

സിങ്കം1:നമുക്ക് പെട്രോളിനു വില കുറച്ചു കൂടി കൂട്ടി ജനങ്ങളെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു

രാജാവ് : ജി

അനി.കുഞ്ഞ്:: അങ്ങനെ നമ്മള്‍ ഒരിക്കലും ചെയ്യരുത്. സിവര്‍ലന്‍‌സിന് നഷ്ടം വരാത്ത രീതിയിലേ നമ്മള്‍ കൂട്ടാവൂ.. ഒരുമിച്ച് ജനങ്ങളേ പാഠം പഠിപ്പിക്കാന്‍ പോയാല്‍ അവന്മാര്‍ പെട്രോള്‍ വാങ്ങാതിരുന്നാല്‍ നമ്മള്‍ സിവര്‍ലന്‍‌സിനോട് ഉത്തരം പറയേണ്ടേ, അല്ലേ രാജാവേ?

രാജാവ് : ജി

സിങ്കം2: ഗ്രാമത്തില്‍ പോലും ഒരു ചായ്ക്ക് 6 രൂപ വിലയായപ്പോള്‍ ഒരാള്‍ എങ്ങനെയാണ് 22  രൂപയ്ക്ക് ഗ്രാമത്തില്‍ ജീവിക്കൂന്നതെന്ന് മനസിലാക്കാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ല.

അനി.കുഞ്ഞ് : സിങ്കം 2 ഒരു കാര്യം മനസിലാക്കണം. ന്നമ്മളെക്കാള്‍ വലിയ എക്കണോമിസ്റ്റ് ആയ രാജാവിനു പോലും അത് മനസിലാക്കാന്‍ പറ്റിയിട്ടില്ല. സൂര്യന്‍ എന്തുകൊണ്ടാണ് പടഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമൈക്കാത്തത് എന്ന് ആര്‍ക്കെങ്കിലും മനസിലാക്കാന്‍ പറ്റുമോ? അതുപോലാണ് 22 രൂപയുടേയും 28 രൂപയുടേയും കാര്യം. നമ്മള്‍ നമ്മുടേ കാര്യം മാത്രം നോക്കിയാല്‍ മതി. ഇനി നമ്മുടേ കാര്യം കഴിഞ്ഞിട്ട് ബാക്കി സമയം ഉണ്ടങ്കില്‍ സൂത്രത്തില്‍ നാട്ടിലെ ജനങ്ങള്‍ക്ക് പണീയാം. ഏതായാലും പെട്രോള്‍ വഴി ജനങ്ങള്‍ക്കിട്ട് ഒരു പണി കൊടുത്തതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രയോജനമുള്ള പണിയെക്കൂറിച്ച് നമുക്ക് ചിന്തിക്കാം.

രാജാവ് : ജി

സിങ്കം 1: നമുക്ക് എന്ത് പണീയാണ് ഉള്ളത്.

അനി.കുഞ്ഞ് : നമുക്കൊരു കക്കൂസ് പണീതാലോ

സിങ്കം 2: നമുക്ക് അതിനു ആവിശ്യത്തിനു കക്കൂസൊക്കെ ഉണ്ടല്ലോ.

അനി.കുഞ്ഞ് : നമ്മുടെ നിലനിയ്ക്കും വിലയ്ക്കൂം ചേര്‍ന്ന കക്കൂസാണോ നമുക്കൂള്ളത്. നമ്മളിട്ട് പണികൊടുക്കൂന്ന ജനങ്ങള്‍ വെളിക്കിറങ്ങുന്നതുപോലെ,28 രൂപ പോലും എടുക്കാന്‍ ഇല്ലാത്ത ദാരിദ്ര രേഖക്കാരെപ്പോലെ നമ്മള്‍ വെളിക്കിറങ്ങിയാല്‍ എന്ത് വെത്യാസമാ‍ണ് നമ്മളും അവരും തമ്മിലുള്ളത്..

സിങ്കം 2: അത് ശരിയാണ്. ഇക്കണോമിക്സ് അറിയാത്തവര്‍ വെളിക്കിറങ്ങുന്നതുപോലെ നമ്മള്‍ വെളിക്കിറങ്ങരുത്.

രാജാവ് : ജി.

സിങ്കം1 : ശരിയാണ് നമൂക്കിവിടേയൊരു കക്കൂസ് സമുച്ചയം തന്നെ ഉണ്ടാക്കണം.

അനി.കുഞ്ഞ് : പത്തമ്പത് ലക്ഷം രൂപയുടെ  ഫൈവ് സ്റ്റാര്‍ കക്കൂസ് ആയിരിക്കണം നമ്മള്‍ പണിയേണ്ടത്.

സിങ്കം 2 : വാട്ട് ആന്‍ ഐഡിയ സേട്ജി.

രാജാവ് : സേട്ജി എന്ന് ഉപയോഗിക്കാതെ വെറും ജി എന്ന് മാത്രം ഉപയോഗിച്ചാല്‍ മതി. അതാണ് കമാന്‍ഡിജിക്ക് ഇഷ്ടം.

സിങ്കം1: അങ്ങനെയെങ്കിലു രാജാവ് ഒന്നു വാ തുറന്ന് രണ്ടക്ഷരം പറഞ്ഞല്ലോ.. എനിക്ക് സന്തോഷമായി ഗ്ഗോപ്യേട്ടാ

അനി.കുഞ്ഞ് : ഇവിടെ വരുന്ന ആപ്പയൂപ്പ ആള്‍ക്കാരൊന്നും നമ്മുടെ ടോയ്ലറ്റില്‍ കയറാന്‍ പാടില്ല. നമ്മുടേ ടോയ്‌ലറ്റില്‍ കയറണമെങ്കില്‍ നമ്മള്‍ കൊടുക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് വാതിക്കല്‍ കാണീക്കണം.

സിങ്കം2 : ഓരോരോ സെന്‍സര്‍ കൂടി വെക്കണം. നമ്മള്‍ ആവിശ്യത്തിനു ചെന്ന് ഇരിക്കൂമ്പോള്‍ മാത്രം നമ്മുടേ പിന്നമ്പുറം സെനസര്‍ മനസിലാക്കീ ക്ലോസറ്റിന്റെ അടൂപ്പ് തുറക്കണം.

സിങ്കം1: ശരിയാണ്... മൂത്രം ഒഴിക്കൂന്നടത്തും സെന്‍സര്‍ വേണം.

അനി.കുഞ്ഞ് : ഇത് മാത്രം പോരാ.. നമ്മുടെ ടോ‌യ്ലറ്റുകളീല്‍ ക്യാമറയും സ്ഥാപിക്കണം. ആരക്കയാണ് നമ്മുടെ ടോയലറ്റില്‍ കയറാന്‍ ശ്രമിക്കുന്നതെന്ന് അറിയണാമെല്ലോ.

രാജാവ് : നമ്മള്‍ ചിലവ് ചുരുക്കണമെന്ന് കൊട്ടാര ധനകാര്യ മന്ത്രി ഇന്നലെ ഒരെഴുത്ത് കൊടൂത്ത് വിട്ടിട്ടൂണ്ടായിരുന്നു.

അനി.കുഞ്ഞ് : ജനങ്ങള്‍ ചിലവ് ചുരുക്കീയാലേ ഈ നാട് രക്ഷപെടൂ. പെട്രോള്‍ അധികം ഉപയോഗിക്കാതിരിക്കാന്‍ നമ്മള്‍ അതിന്റെ വില കൂട്ടിയില്ലേ. മണ്ണണ്ണയുടേ വിതരണാം കുറച്ചില്ലേ? റേഷന്‍ കട വഴിയുള്ള സാധനങ്ങളുടെ വിതരണം കുറച്ചില്ലേ?ഇങ്ങനെയൊക്കെ നമ്മള്‍ ജനങ്ങളുടെ ചിലവ് ചുരുക്കിയില്ലേ? അവരെ മുണ്ട് മുറുക്കി ഉടൂപ്പിച്ചില്ലേ?? ഇതില്‍ക്കൂടുതല്‍ ചിലവ് ചുരിക്കീപ്പിണമെങ്കില്‍ കുറച്ചൂടേ സമയം ഞങ്ങള്‍ ആസൂത്രണക്കാര്‍ക്ക് തരണം.

സിങ്കം 1: ഒക്കുമെങ്കില്‍ പുതിയ ടോയലറ്റുകളുടെ ക്ലോസറ്റുകള്‍ സ്വര്‍ണ്ണവും പൂശണം.

സിങ്കം 2: നമ്മള്‍ ഇത്രയും കാശ് ഇറക്കി ടോയ്‌ലറ്റ് നവീകരിച്ചന്ന്  ജനങ്ങള്‍ അറിഞ്ഞാല്‍ വലിയ പ്രശ്നം ആവില്ലേ?

അനി.കുഞ്ഞ് : എന്തോന്ന് പ്രശ്നം? ഇനി പ്രശ്നം ആവുകയാണങ്കില്‍ നമ്മുടേ യുവരാജകുമാരനെ നമ്മുടെ നാട്ടിലെ ദാരിദ്ര രേഖയ്ക്ക് താഴെ താ‍മസിക്കൂന്നവരുടെ കൂടെ രണ്ട് ദിവസം താമസിപ്പിച്ച് അവരുടെ കൂടെ വെളിക്കിറിക്കിച്ചാല്‍ പോരേ? ചാനലുകളായ ചാനലുകളെല്ലാം യുവരാജകുമാരന്‍  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടേ കൂടെ വെളിക്കിരിക്കൂന്നത് ലൈവായി കാണിച്ച് ചര്‍ച്ചകള്‍ നടത്തി സായൂജ്യം അടഞ്ഞോളും.

രാജാവ് : ഏതായാലും യുവരാജകുമാരന്‍ എന്നും യുവരാജക്കുമാരന്‍ തന്നെയായി ഇരിക്കൂന്നതുകൊണ്ട് നമുക്ക് ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിക്കാന്‍  പറ്റുന്നുണ്ട്.

അനി.കുഞ്ഞ് : മണ്ടന്മാര്‍ ജനങ്ങള്‍. അവര്‍ അവരായി ഇരുന്നാലേ നമുക്ക് നമ്മുടേ ആസൂത്രണം അവരുടേ മേല്‍ സൂത്രത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റൂ... ഞാനൊന്നു രണ്ടിനു പോയിട്ടൂ വരാം. ഏതായാലും സ്വര്‍ണ്ണം പൂശിയ ടോയ്‌ലറ്റില്‍ സ്മാര്‍ട്ട് കാര്‍ഡൂമായി പോയി ഇരിക്കൂന്നത് സ്വപനം കണ്ടു കൊണ്ട് ഞാനിപ്പോള്‍ കാര്യം സാധിച്ചിട്ട് വരാം.

Wednesday, May 30, 2012

നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പും സമുദായ സംഘടനകളുടെ പിന്തുണയും

പിറവം ഉപതിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ എല്ലാം കൂടി കൂട്ടമായി വന്ന് യുഡി‌എഫിനു പിന്തുണ നല്‍കി. യുഡി‌എഫ് വിജയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ സമുദായ സംഘടനകളും ഞങ്ങളുടെ സമുദായക്കാര്‍ ഞങ്ങള്‍ പറഞ്ഞതു കേട്ട് വോട്ട് ചെയ്തിട്ടാണ് യുഡി‌എഫ് വിജയിച്ചത് എന്ന് പറയുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായ സംഘടനകളും ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ടിനായി കാത്തിരിക്കൂകയാണ്. കാരണം പിറവം പോലെയല്ല നെയ്യാറ്റിന്‍‌കര. ഇവിടെ ആര്‍ക്കു വേണമെങ്കിലും വിജയിക്കാം. പിറവം യുഡി‌എഫിന്റെ സിറ്റിംങ്ങ് സീറ്റ് ആണന്നുള്ളതും സഹതാപതരംഗം അവിടെ ഉണ്ടാവുകയും തിരഞ്ഞെടുപ്പിനു മുമ്പുതനെ പാത്രിയര്‍ക്കീസ് വിഭാഗം പാര്‍ട്ടി വെത്യാസം ഇല്ലാതെ അനൂപ് ജേക്കബിനായി നിലകൊള്ളുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ അനൂപ് ജേക്കബ് വിജയം ഉറപ്പിച്ചു എന്നു തന്നെ പറയാം. അതോടെ കൈവിരലില്‍ എണ്ണാ‌ന്‍‌മാത്രം അംഗങ്ങളുള്ള സമുദായ സംഘടനകള്‍ പോലും തങ്ങളുടെ വോട്ട് യുഡി‌എഫിന് എന്ന് ചാനലുകളായ ചനലുകളിലും പത്രങ്ങളായ പത്രങളിലും പ്രസ്താവനുകളുമായി നിറഞ്ഞു നിന്നു.

എന്നാലിപ്പോള്‍ നെയ്യാറ്റിന്‍‌കരയില്‍ ഏത് വള്ളത്തില്‍ കാലു വെക്കണമെന്ന് സമുദായ സംഘടനകള്‍ക്ക് നിശ്ചയമില്ല.യുഡി‌എഫിനു പിന്തുണ കൊടുത്തിട്ട് എല്‍‌ഡീഫ് ജയിച്ചാലും, എല്‍‌ഡി‌എഫിനു പിന്തുണ പ്രഖ്യാപിച്ചിട്ട് യുഡി‌എഫ് ജയിച്ചാലും തങ്ങളുടെ ‘വിലപേശല്‍’ ശക്തിയെ കറിവേപ്പിലയെപ്പോലെ മുന്നണികള്‍ കാണുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് മാത്രമാണ് സമുദായ സംഘടനകള്‍ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ട് ചെയ്യുമെന്ന് പറയുന്നത്. ആരു ജയിച്ചാലും ആ വിജയത്തിന്റെ പങ്ക് പറ്റാന്‍ നാണിക്കേണ്ട കാര്യമില്ലല്ലോ !!!

നെയ്യാറ്റിന്‍കരയില്‍ ആരാ ജയിക്കൂന്നതെന്ന് ആര്‍ക്കും ഇപ്പോള്‍ പ്രവസിക്കാന്‍ പറ്റുന്നില്ല. ഇടതുപക്ഷത്തു നിന്നു വന്ന ശേല്‍‌വരാജ് വിജയിക്കുമെന്നോ പണ്ടങ്ങാട്ട് ഏതോ കോഗ്ഗ്രസില്‍ ആയിരുന്ന ലോറന്‍സ് ജയിക്കുമെന്നോ ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. ശെല്വരാജ് വഞ്ചകനാണന്നും കാശ് വാങ്ങി മറുകണ്ടം ചാടി വീണ്ടൂം ഉപതെരഞ്ഞെടുപ്പ് വരുത്തിവച്ചത് ശെല്‍‌വരാജ് ആയതുകൊണ്ട് അയാളേ പരാജയപ്പെടുത്തി ലോറന്‍സിനെ വിജയിപ്പിക്കണമെന്ന് ഇടതുപക്ഷവും, ശെല്‍‌വരാജ് പാര്‍ട്ടി മാറിയില്ലായിരുന്നെങ്കില്‍ ശെ‌ല്വരാജ് ഒരു രക്തസാക്ഷി ആയേനെ എന്ന് വലതുപക്ഷവും തിരിച്ചടിക്കുന്നു. സ്ഥാനാര്‍ത്ഥികളെയും വികസനത്തെക്കാളും നെയ്യാറ്റിന്‍‌കരയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് മണ്ഡലത്തിനു പുറത്തുള്ള കാര്യങ്ങള്‍ ആയതുകൊണ്ട് ജനങ്ങള്‍ എങ്ങോട്ടാ കുത്തുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒരു തഞ്ചത്തില്‍ നില്‍ക്കുന്നതാണ് നല്ലത് എന്ന് സമുദായ സംഘടനകള്‍ക്ക് തോന്നിയതില്‍ അത്ഭുതമില്ല

പിന്തുണകാര്യത്തില്‍ ഏറ്റവും വലിയ തമാശ കാണിച്ചത് വി‌എസ്‌ഡി‌പി ആണ്. ഏത് മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് ഹിതപരിശോധന നടത്തി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് അവസാനം പ്രഖ്യാപനം വന്നപ്പോള്‍ ‘മനസാക്ഷി’ വോട്ടായി. ഇനി ‘മനസാക്ഷി‘ ഏത് മുന്നണിയായിരുന്നു എന്ന് കണ്ടു പിടിക്കാന്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് മറ്റൊരു ഹിതപരിശോധനകൂടി നടത്തേണ്ടി വരുമെന്ന് മാത്രം....

പിറവം തിരഞ്ഞെടുപ്പില്‍ യുഡി‌എഫിനു പിന്തുണ പ്രഖ്യാപിക്കാന്‍ കാണിച്ച ധൈര്യം നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പില്‍ കൂടി സമുദായ സംഘടനകള്‍ കാണിക്കേണ്ടിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ജയിച്ചാലും, ആ‍രു ജയിച്ചാലും ആ വിജയത്തിന്റെ ഓഹരിക്കായി സമുദായ സംഘടനകള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ആ കഥാപാത്രമായി അവതരിക്കുമോ എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ കാത്തിരിക്കണമെന്ന് മാത്രം !!!!

Sunday, May 6, 2012

പാതിരാത്രിയിലൊരു ഹര്‍ത്താല്‍

ണിം..ണിം...ണിം....
“ഹലോ.. ഹലോ”

“ഹലോ കണ്‍‌വീനറല്ലേ?”

“ ആരാടാ.. ഈ പാതിരാത്രിയില്‍..”

“ഇതു ഞാനാ പ്രസിഡണ്ട്...”

“പ്രസിഡണ്ട് ആയിരുന്നോ?... എന്താ പ്രസിഡണ്ടേ ഈ പാതിരാത്രിയില്‍ ....”

“നമുക്ക് നാളെ ഒരു ഹര്‍ത്താല്‍ നടത്തണം”

“എന്തിനാ പ്രസിഡണ്ടേ ഹര്‍ത്താല്‍?”

“താനപ്പോള്‍ ഒന്നും അറിഞ്ഞില്ലേ?”

“ഈ പാതിരാത്രിയില്‍ എന്തോന്ന് കാര്യമാ”

“താനെഴുന്നേറ്റ് ടിവിയൊന്നു വെച്ച് നോക്ക്...”

“പ്രസിഡണ്ട് ഉറങ്ങാതെ ടിവി വെച്ച് ഇരിക്കുവായിരുന്നോ?”

“അല്ലടോ ഞാനിന്നലെ ടിവി കണ്ടോട്ട് കിടന്നുറങ്ങിപ്പോയതാ.. ഇപ്പോ പെടുക്കാന്‍ മുട്ടി എഴുന്നേറ്റപ്പോള്‍ ടിവിയില്‍ ഫ്ലാഷ് ന്യൂസ്”

“എന്നാ ഒരു മിനിട്ട്.. ഞാനൂടെ ടിവിയൊന്ന് ഓണാക്കട്ട്....”

“ടിവി ഓണാക്കിയോ കണ്‍‌വീനറേ?”

“ഓണാക്കി..”

“വാര്‍ത്ത കണ്ടോ...”

“കണ്ടു പ്രസിഡണ്ടേ കണ്ടൂ..”

“എന്നിട്ട്?”

“ഭീകരം.. ഭയാനകം... ഞാനെന്റെ ഞെട്ടല്‍ പ്രസിഡണ്ടിനോട് രേഖപ്പെടുത്തുന്നു..”
“താന്‍ വെരെ ഞെട്ടിയെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച് ഒരാഴ്ച ഹര്‍ത്താല്‍ നടത്തിയാലും കുഴപ്പമില്ല”

“അല്ല പ്രസിഡണ്ടേ.. ഇങ്ങനെ എടപിടീന്ന് ഹര്‍ത്താഒക്കെ നടത്തിയാല്‍... ഇപ്പോ തന്നെ രാത്രി ഒരു മണിയായി..നമുക്ക് ഘടക കക്ഷികളൊടും പാര്‍ട്ടിയോടും ഒക്കെ ആലോസിക്കേണ്ടേ...?”

“എന്തിനാടോ പാര്‍ട്ടിയോടൊക്കേ ആലോചിക്കുന്നത്? ഞാനാണ് പാര്‍ട്ടിയുടേ പ്രസിഡണ്ട്.. താനാണ് മുന്നണിയുടെ കണ്‍‌വീനര്‍. നമ്മളു രണ്ടുപേരും തീരുമാനിച്ചാല്‍ നമ്മുടെ പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചതുപോലയാ...”

“അതല്ല പ്രസിഡണ്ടേ..”

“ഏതല്ല പ്രസിഡണ്ട്?”

“നമ്മുടേ മുഖ്യനോടെങ്കിലും ചോദിച്ചിട്ട് പോരേ...?”

“താന്‍ മുഖ്യന്റെ കാര്യം മിണ്ടരുത് .... എട്ടാം മന്ത്രിയെ തീരുമാനിച്ചപ്പോള്‍ എന്നോട് ചോദിച്ചോ? മന്ത്രിമാരുടെ വകുപ്പ് മാറ്റിയപ്പോള്‍ എന്നോട് ചോദിച്ചോ? ഞാനത് ചോദിച്ചപ്പോള്‍ മുഖ്യനെന്താ പറഞ്ഞതന്ന് അറിയാമോ? ഭരണം തീരുമാനിക്കുന്നതും മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നതും മുഖ്യമന്ത്രിയാ അതില്‍ പ്രസിഡണ്ടിനു കാര്യമില്ലന്നാ.. ഇതിപ്പോള്‍ പാര്‍ട്ടിയുടെ ഹര്‍ത്താലാ.. പാര്‍ട്ടിയുടെ കാര്യം പ്രസിഡണ്ട് തീരുമാനിക്കും. അതില്‍ മുഖ്യനു കാര്യമില്ല....”

“ഹൊ ..ഹൊ!!! അപ്പോ പകരത്തിനു പകരം ആണല്ലേ...നാട്ടുകാര്‍ക്ക് ഒരു പണി കൊടുക്കുന്നതോടൊപ്പം മുഖ്യനും ഒരു പണി”

“അങ്ങനെ തന്നെ കൂട്ടിക്കോ.. താനിപ്പോള്‍ എന്റെ കൂടെ നില്‍ക്കുമോ ഇല്ലയോ?”

“നിക്കും.. നിക്കും.. കഴിഞ്ഞ ആഴ്ചകൂടി ബിഷപ്പിനെ കണ്ടപ്പോള്‍ ബിഷപ്പ് പറഞ്ഞതാ മുഖ്യനു പണികൊടുക്കാന്‍ പറ്റുന്ന വഴിയെല്ലാം പണികൊടുത്തോളണമെന്ന്...”

“അപ്പോ ശരി.. നമ്മുടെ പാര്‍ട്ടിയുടേയും മുന്നണിയുടേയും വക നാളെ ഹര്‍ത്താല്‍...”

“അല്ല പ്രസിഡണ്ടേ.. ഇപ്പോ സമയം ഒരു മണിയായി.. ഇനി നമ്മള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അത് വിജയിക്കുമോ... നാട്ടുകാരൊക്കെ ഈ പാതിരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം അറിയുമോ?”

“എടോ കണ്‍‌വീനറേ താന്‍ ഈ ലോകത്തിലൊന്നും അല്ലേ.. നമ്മളു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്ന് പറഞ്ഞ് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഒരു കുറുപ്പടി കൊടുത്ത് വിട്.. അവന്മാര് അതൊക്കെ പത്രത്തില്‍ അച്ചടിക്കും. ചാനലുകാരാണങ്കില്‍ ഫ്ലാഷ് ന്യൂസായി വിട്ടോളും... അതുമതിയടോ ഹര്‍ത്താല്‍ വിജയിക്കാന്‍...”

“നമുക്ക് മറ്റുള്ളവരോടൊക്കേ പറയേണ്ടേ..”

“എന്തിനാ .. അവരൊക്കേ പത്രത്തിലും ടിവിയിലും ഒക്കെ കണ്ട് അറിഞ്ഞാല്‍ മതി”

“ഘടക കക്ഷികള്‍...“

“എന്തോന്ന് ഘടക കക്ഷികള്‍... എട്ടാം മന്ത്രിയും എം‌പി സ്ഥാനവും ഒക്കെ കൊടുത്തതോടെ അവന്മാര്‍ മിണ്ടത്തില്ല”

“നമുക്ക് ഹര്‍ത്താല്‍ മറ്റേന്നാളത്തേക്ക് മാറ്റിയാലോ”

“മറ്റേന്നാള്‍ പറ്റത്തില്ല.. ഞാന്‍ എന്റെ കൊച്ചുമോളെക്കൊണ്ട് ഷോപ്പിംങ്ങിനു പോകാമെന്ന് ഒരാഴ്ച മുമ്പേ ഏറ്റതാ.... എന്നാ നമുക്ക് മറ്റേന്നാള്‍ ആക്കാം”

“ഹേയ് അത് വേണ്ട.. മറ്റെന്നാള്‍ എന്റെ ഭാര്യയുടെ വകേലെ ഒരു കൊച്ചമ്മയുടെ മോടെ കല്യാണമാ.. അതിനു ഞങ്ങള്‍ക്ക് പോകണം.... എന്നാ നമുക്ക് ഹര്‍ത്താല്‍ നാളെ തന്നെ നടത്താം.. ഞാനിപ്പോള്‍ തന്നെ ഒരു പത്രക്കുറിപ്പ് എല്ലായിടത്തും കൊടുത്തു വിടാം”

“എന്നാ പെട്ടന്ന് ആകട്ട്...”

“ആരെയെങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണോ പ്രസിഡണ്ടേ...?”

“പതിവു പോലെ പത്രവും പാലും വിവാഹവും ഒഴിവാക്കിയേക്ക്...”

“ഹോട്ടലിനെക്കൂടി ഒഴിവാക്കിയേക്കട്ടേ പ്രസിഡണ്ടേ....”

“അതെന്തിനാ കണ്‍‌വീനറേ ഹോട്ടലിനെ ഒഴിവാക്കൂന്നത്...”

“ഞങ്ങടേ ഹോട്ടലില്‍ നാളത്തേക്കൂള്ള അരി വെള്ളത്തില്‍ ഇട്ടൂ...”

“നമ്മള്‍ ഹോട്ടലിനെ ഇന്നത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാല്‍ അതൊരു കീഴ്‌വഴക്കമാകും...”

“എന്നാ വേണ്ടാ അല്ലേ....”

“വേണ്ട...”

"എന്നാ കണ്‍‌വീനറേ എല്ലാം പറഞ്ഞതുപോലെ.. ഗുഡ് നൈറ്റ്..”

“പ്രസിഡണ്ടേ വെക്കരുത്.... ഒരു സംശയം കൂടി ഉണ്ട്..”

“എന്താ സംശയം...”

“പെട്ടന്ന് ഹര്‍ത്താല്‍ നടത്തിയാല്‍ ജനങ്ങള്‍ക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആകത്തില്ലേ?”

“ആകും എന്ന് ഉറപ്പല്ലേ...”

“ജനങ്ങള്‍ വെണ്ണാറ്റിങ്കര ഉപതെരഞ്ഞെടുപ്പില്‍ നമുക്ക് എതിരെ വോട്ട് ചെയ്താലോ പ്രസിഡണ്ടേ?”

“ജനങ്ങളെ ഇങ്ങനെ പേടിച്ചാല്‍ നമ്മള്‍ രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്താ വിലയുള്ളത് കണ്‍‌വീനറേ... “

“ഏതായാലും എനിക്ക് ജനങ്ങളേ പേടിയുണ്ട്... ആ ജനങ്ങളെ എന്നെ കുറേക്കാലും വീട്ടിലിരുത്തിയതാ.. പ്രസിഡണ്ടൂം ഒന്നും മറന്നിട്ടൂണ്ടാവില്ലല്ലോ?”

“കണ്‍‌വീനര്‍ പഴമ്പുരാണം ഒന്നും പറയാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പത്രത്തിന്റെയുംചാനലുകളുടേയും ഓഫീസുകളില്‍ അറിയിക്കാന്‍ നോക്ക്”

“എന്നാ ശരി...”

“ശരി..ഗുഡ് നൈറ്റ്”

അങ്ങനെ കേരളത്തില്‍ പാതിരാത്രിയില്‍ രണ്ടു പേര്‍ മാത്രമായി ചേര്‍ന്ന് ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു നടത്തി..
പാവം ജനങ്ങള്‍ നടുറോഡില്‍ വട്ടം കറങ്ങി.....
മസിലുള്ള നേതാക്കന്മാര്‍ കഥ അറിയാതെ ആട്ടം കാണാന്‍ മസിലുകാട്ടി തുറന്ന കടകള്‍ അടപ്പിച്ചു...

ഹര്‍ത്താല്‍ ദിവസം സന്ധ്യയ്ക്ക്.....

ണീം..ണിം..ണിം..

“ഹലോ..”

“പ്രസിഡണ്ടേ.. ഇത് ഞാനാ കണ്‍‌വീനര്‍...”

“മനസിലാ‍യി... നമ്മുടെ ഹര്‍ത്താലങ്ങോട്ട് ശരിക്ക് വിജയിച്ചില്ലല്ലേ...”

“വിജയിച്ചില്ല.. ഞാനപ്പോഴേ പറഞ്ഞതല്ലേ എല്ലാവരുമായി ആലോചിച്ചിട്ട് ഒരു ദിവസം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയന്ന്...”

“ഹര്‍ത്താലെന്ന് കേട്ടാല്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കൂമെന്നാ ഞാന്‍ കരുതിയത് കണ്‍‌വീനറേ...”

“ഏതായാലും വാഹങ്ങള്‍ തടയില്ലന്ന് പ്രസിഡണ്ട് ഒന്‍‌പതാം മണിക്ക് പറഞ്ഞത് ബുദ്ധിയായി.. വണ്ടിയൊക്കെ ഓടിച്ചിട്ട് എന്തോന്ന് ഹര്‍ത്താലെന്ന് ആള്‍ക്കാര്‍ ചോദിച്ചു തുടങ്ങിയതാ...”

“നമ്മുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ എവിടയാ കണ്‍‌വീനറേ പിഴവ് പറ്റിയത്...”

“നമ്മുടെ കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കണമെങ്കില്‍ ആള്‍ക്കാര്‍ക്ക് ചിക്കന്‍ വാങ്ങാനും കുപ്പി സ്റ്റോക്ക് ചെയ്യാനുമുള്ള സമയം എങ്കിലും കൊടുക്കണം... ഇതിനൊക്കെ സമയം കിട്ടിയാല്‍ അവന്മാര്‍ ഹര്‍ത്താല്‍ ദിവസം കുപ്പിയും പൊട്ടിച്ച് ചിക്കനും കഴിച്ച് വീട്ടില്‍ ഇരുന്നോളും... അവിടാ നമുക്ക് പണി കിട്ടിയത്...”

“ഏതായാലും പറ്റിയത് പറ്റി കണ്‍‌വീനറെ.. ഇനി അടുത്ത ഹര്‍ത്താലിനു നമുക്ക് നോക്കാം...”

“അപ്പോ ശരി....“

“ശരി...”

[എല്ലാം സാങ്കല്പികം.. അല്ലങ്കില്‍ തന്നെ ഹര്‍ത്താല്‍ ആപേക്ഷികം ആകുമ്പോള്‍ എല്ലാം സാ‍ങ്ക്ല്പികം ആകുമല്ലോ]

Sunday, April 29, 2012

തറുതല -1

ജൂണ്‍ രണ്ടുവരെ കോണ്‍ഗ്രസിനു ദോഷമായിവരുന്നതൊന്നും ചെയ്യില്ല : കെ.മുരളീധരന്‍
മുരളീധരനെ തിരിച്ചെടുത്തു എന്നൊരു ദോഷം മാത്രമേ ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും കോണ്‍ഗ്രസിനോട് ചെയ്തിട്ടുള്ളൂ

സിംഹാസനത്തിന്റെ കഥ മുഴുവനായി തനിക്കൂമാത്രമേ അറിയുള്ളൂ എന്നും നടീണടന്മാരോട് അവരവരുടേ വേഷത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടൂള്ളൂ എന്നും ഷാജി കൈലാസ്(ചിത്രഭൂമിയില്‍)
പാവം കാണികള്‍.!!! സിനിമ കണ്ട് കഴിഞ്ഞിട്ട് കഥ മനസിലാക്കാന്‍ റിവ്യ്യു വായിക്കേണ്ടി വരുമോ ആവോ??

യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇറ്റലിക്കാരോട് ക്ഷമിക്കുവാണന്ന് ഇറ്റലിഭടന്മാരുടേ വെടിയേറ്റ് മരിച്ചവരുടേ ബന്ധുക്കളും ബോട്ട് ഉടമകളും : വാര്‍ത്ത
കിട്ടിയ നോട്ടിലെ ഗാന്ധിയെ കൂടി മാപ്പിലേക്ക് വലിച്ചിഴക്കാഞ്ഞത് നന്നായി

പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ പെട്ട എം‌എല്‍‌എ മാരേയും നേതാക്കന്മാരേയും പാത്രിയര്‍ക്കീസ് കാതോലിക്കബാവ നോട്ടീസ് അയച്ച് വിളീപ്പിച്ചന്ന് : വാര്‍ത്ത,
ഇനി എന്നാണോ ഓര്‍ത്തഡോക്സുക്സ് കാതോലിക്കബാവ ഉമ്മന്‍‌ചാണ്ടീയെ നോട്ടീസ് കൊടുത്ത് വിളീപ്പിക്കുന്നത്?

യുഡീഫ് വിഭ്യാഭ്യാസമേഖല തകര്‍ത്തു : എം‌എ ബേബി
അഞ്ചുവര്‍ഷത്തെ ഭരണഫലമാണന്ന് കൂട്ടിയാല്‍ മതി

എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം : വാര്‍ത്ത
സാമുദായിക സംതുലനാവസ്ഥനോക്കിയൊക്കെ ആയിരിക്കൂമോ പരീക്ഷഫലം പുറത്ത് വിട്ടത്

എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ വിജയ ശതമാനം 93..64 : വാര്‍ത്ത
ജയിച്ച കുട്ടികളുടെ ജാതി തിരിച്ചുള്ള കണക്ക് മാധ്യമങ്ങള്‍ ഗവേഷ്ണം നടത്തി കൊടുക്കാതിരുന്നത് വലിയ ചതിയായിപ്പോയി

അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇനി ഒന്നും പറയില്ല : സുകുമാരന്‍ നായര്‍
ഇനി വാര്‍ത്താചാനലുകള്‍ കാണാന്‍ ഒരു രസവും ഉണ്ടാവില്ല

Sunday, April 22, 2012

ഈ തിരുബലി(വി.കുര്‍ബാന) ശാപമായി തന്നെ മാറും

വിശ്വാസപരമായോ ആരാധനപരമായോ വെത്യാസം ഇല്ലാത്ത രണ്ട് സഭാവിഭാഗങ്ങളാണ് ഓര്‍ത്തഡോക്സ് സഭയും പാത്രിയര്‍ക്കീസ് സഭയും. ആകെയുള്ള ഒരു വെത്യാസം എന്നു പറയുന്നത് ഓര്‍ത്തഡൊക്സ് സഭ്യുടേ പരമാധിക്ഷ്യന്‍ മലങ്കര മെത്രോപ്പോലീത്തയായ കാതോലിക്കബാവയും പത്രിയര്‍ക്കീസ് സഭയുടെ പരമാധിക്ഷ്യന്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസും ആണ് എന്നുള്ളതാണ്. ഇന്ന് നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് രണ്ട് സഭകളും നടത്തുന്ന പ്രവര്‍ത്തികള്‍ അവരരവരെ തന്നെ (രണ്ടു സഭകളെയും) സമൂഹമധ്യത്തില്‍ നാണിപ്പിക്കുന്നു എന്നുള്ളതാണ് സത്യം.

ഇപ്പോഴത്തെ പ്രശ്നം പിറവത്തെ പള്ളിയാണ്. ആദ്യം അതിനെ പാത്രിയര്‍ക്കീസ് വിഭാഗം കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു. അതിനുശേഷം ഓര്‍ത്തഡോകസ് വിഭാഗവും അതിനെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ പേരിലുള്ള ഒരു ആരാധനാലയത്തെ എന്തിനാണ് ദൈവത്തിന്റെ പേര് പറഞ്ഞ് ഒരു ലഹളയുടെ പ്രഭവ കേന്ദ്രം ആക്കൂന്നത്..... രണ്ട് കൂട്റ്റര്‍ക്കും ഇത് അഭിമാനത്തിന്റെ പ്രശ്നമാണത്രെ!!!! അഭിമാനം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ദൈവത്തിന്റെ പേരില്‍ അവര്‍ തെരുവില്‍ ഏറ്റുമുട്ടില്ലായിരുന്നു.... പണ്ട് ഗോല്‍ഗോഥാ മലയില്‍ വെച്ച് മുള്‍മുടി ധരിച്ച് കുരിശിലേറിയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. “നീ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവരാന്‍ “ യഹൂദന്മാര്‍ ആ മനുഷ്യനോട് അവീശ്യപ്പെട്ടീരുന്നു. അന്ന് അദ്ദേഹം ആ വെല്ലുവിളി അഭിമാനപ്രശ്നമായി എടുത്തിരുന്നെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവന്നേനെ. അന്ന് അദ്ദേഹം ഇറങ്ങി വരാതിരുന്നത് കഷ്ടമായിപ്പോയി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അന്ന് അദ്ദേഹം അഭിമാനപ്രശ്നമായി ആ വെല്ലുവിളി ഏറ്റെടുത്ത് ക്രൂശില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കില്‍ ഇന്ന് തെരുവില്‍ പരസ്പരം വെല്ലുവിളിക്കാന്‍ രണ്ട് സഭാവിഭാഗങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.

എന്തിനാണ് ഈ രണ്ട് വിഭാഗങ്ങളും തെരുവില്‍ വെല്ലു വിളിക്കൂന്നത്. എല്ലാം ‘ക്രിസ്തീയ സ്നേഹത്തിന്റെ‘ പേരിലാണ്. ഈ രണ്ട് സഭാവിഭാഗങ്ങളുടേയും ആരാധന (വി,കുര്‍ബാന) ഒരേ രീതിയിലാണ്. ഏത് ക്രമം ആണങ്കിലും കുര്‍ബാന പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ ഏകദേശം ആവിശ്യമാണ്. ഇതിലെ ഒരു വിഭാഗത്തിലെ മെത്രാപ്പോലീത്ത പതിനഞ്ച് മിനിട്ട് കൊണ്ട് കുര്‍ബാന അര്‍പ്പിച്ചന്ന് കേട്ടപ്പോള്‍ ആരാധന രീതിയെക്കുറിച്ച് അറിയാവുന്ന ഏതൊരാള്‍ക്കും അത്ഭുതമായിരിക്കും തോന്നുക. പരസ്പരം തെരുവില്‍ യുദ്ധം ചെയ്തിട്ട് അര്‍പ്പിക്കുന്ന കുര്‍ബാന ദൈവത്തിനു സ്വീകാര്യമാവുമോ എന്ന് മതമേലാധ്യക്ഷന്മാരും ബിഷപ്പുമാരും പുരോഹിത്ന്മാരും ചിന്തിക്കേണ്ടത് തന്നെയാണ്.

ക്രിസ്തുപഠിപ്പിച്ചത് പരസ്പരം സ്നേഹിക്കാനാണ്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ഇച്ഛിക്കുന്നവന്‍ ശുശ്രൂഷക്കാരനെപ്പോലെയാകണം എന്നു പറഞ്ഞവനാണ് യേശു. നിങ്ങളുടെ ബലി വസ്തു ബലിപീഠത്തില്‍ കൊണ്ടുവരുമ്പോള്‍ നിന്നോട് ആര്‍ക്കേങ്കിലും എന്തെങ്കിലും വിരോധം ഉണ്ടങ്കില്‍ അവനോട് ആദ്യം പോയി അവന്റെ പിണക്കം തീര്‍ത്തിട്ട് പിന്നെ വന്ന് ബലിക്കഴിക്കുക എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. പക്ഷേ ഇവിടെ പര്സപരം കടിച്ചു കീറാന്‍ നിന്നുകൊണ്ടാണ് ബലി(കുര്‍ബാന) അര്‍പ്പിക്കൂന്നത്.

ആരാധനയുടെ അവസാനം ബലി(കുര്‍ബാന)അര്‍പ്പിക്കുന്ന പുരോഹിതന്‍ ജനങ്ങളോട് പറയും..നിങ്ങള്‍ ഈ ബലിപീഠത്തില്‍ നിന്ന് സ്വീകരിച്ച കുര്‍ബാനയോടെ സമാധാനത്തോടെ പോക എന്ന്. പള്ളിയില്‍ നിന്ന് ഇറങ്ങിയാല്‍ മറ്റൊരു വെല്ലുവിളിക്ക് തയ്യാറായി ഇറങ്ങുന്നവര്‍ എങ്ങനെയാണ് സമാധാനത്തോടെ പോകുന്നത്???????

ഇപ്പോള്‍ നടക്കൂന്ന ഓര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് തര്‍ക്കങ്ങള്‍ വിശ്വാസപരമായതോ ആരാധനപരമായോ യാതൊന്നിന്നും വേണ്ടിയല്ല. വെറും ലൌകിക അധികാരത്തിനുവേണ്ടിയുള്ളതുമാത്രമാണ്..... ദൈവീക സ്നേഹമാണ് ഞങ്ങളില്‍ ഉള്ളത് എന്ന് പറയുകയും പരസ്പരം സ്നേഹിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ദൈവീക സ്നേഹത്തിന്റെ അപ്പോസ്തോലന്മാര്‍ ആകാന്‍ കഴിയുന്നത്?????

122 ആം സങ്കീര്‍ത്തനത്തിന്റെ ഒന്നാം വാക്യം ഇങ്ങനെയാണ്... “യഹോവയുടെ ആലയത്തിലേക്ക് നമുക്കുപോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു”. പരസ്പരം വെട്ടിച്ചാകാന്‍ നില്‍ക്കുന്നവര്‍ നില്‍ക്കുന്ന ആലയത്തില്‍ പോയാല്‍ ആര്‍ക്കാണ് സണ്ഠോഷം ഉണ്ടാവുന്നത് എന്ന് ഈ സഭാവിഭാഗത്തിലെ പുറോഹിതവൃന്ദം ചിന്തിക്കേണ്ടതാണ്... ഈ സങ്കീര്‍ത്തനത്തിന്റെ തന്റെ അവസാന വാക്യം ഇങ്ങനെയാണ്. “നമ്മുടെ ദൈവമായ യഹോവയുടേ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും “. ദൈവസ്നേഹത്തിനു വിരോധമായി തിന്മകള്‍ മാത്രം നടക്കൂന്ന ഈ ആലയങ്ങളില്‍ എന്തിന്റെ നന്മയാണ് ഉണ്ടാവുക...

പരസപരം വെല്ലുവിളിച്ചുകൊണ്ട് ദൈവാലയം യുദ്ധക്കളമാക്കി മാറ്റിക്കൊണ്ട് അര്‍പ്പിക്കുന്ന ദൈവീക ബലി(വി.കുര്‍ബാന) ദൈവം സ്വീകരിക്കും എന്ന് തോന്നുന്നുണ്ടങ്കില്‍ അത് വിഢിത്തരം തന്നെ ആയിരിക്കും. പര്‍സപരം സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ബലി ഒരു ജനത്യ്ക്ക് മേല്‍ ശാപമാക്കി മാറ്റുകയാണ് ചിലര്‍. ക്രൂശില്‍ പിടയുമ്പോഴും “ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല .. ഇവരോട് ക്ഷമിക്കേണമേ“ എന്നാണ് ക്രിസ്തു പ്രാര്‍ത്ഥിച്ചത്... തങ്ങള്‍ ചെയ്യുന്നത് എന്താണന്ന് ശരിക്ക് അറിഞ്ഞുകൊണ്ടു തന്നെയാണ് രണ്ട് സഭാ നേതൃത്വവും തങ്ങളുടേ നിലപാടുകളുമായി മുന്നോട്ടു പോകുന്നത്.... ഞങ്ങള്‍ അര്‍പ്പിക്കുന്ന ബലി ഞങ്ങള്‍ ശാപമായി തീരരുതേ എന്ന് കുര്‍ബാനയില്‍ പറയുന്നുണ്ട്... പക്ഷേ ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നു. ഇവരോട് ക്ഷമിക്കേണമേ എന്ന് പറയാന്‍ യേശുക്രിസ്തു ഒരിക്കലും തയ്യാറാവുകയില്ല. വിധ്വേഷത്തിന്റേയും കലഹത്തിന്റേയും ഇടയില്‍ ബലി അര്‍പ്പിച്ച് സ്വയം ശാപം വലിച്ചെവെയ്ക്കുകയല്ലേ ഈ രണ്ട് സഭാഭരണാധികാരികളും....

എല്ലാം യേശുവിന്റെ ക്രൂശിലെ സ്നേഹത്തിന്റെ പേരിലാണ് എന്നുള്ളതുമാത്രമാണ് വിരോധാഭാസമായി തോന്നുന്നത്....

Sunday, April 15, 2012

അഞ്ചാം മന്ത്രിയും മടങ്ങി വരുന്ന മതഭ്രാന്തും

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്.  അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നും വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും കേരളം വളരെയേറെ മുന്നേറിയിരിക്കുന്നു. പക്ഷേ ജാതി-മത സങ്കുചിത ചിന്തകളിലേക്ക് കേരളം ചുരുങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ യുഡി‌എഫ് സര്‍ക്കാരിന്റെ മുസ്ലിമ്മ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റവും. ജനാധിപത്യ വ്യവസ്ഥതിയില്‍ മതം-ജാതിക്കാര്‍ഡ് ഇറക്കി കളക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ആയിരുന്നനെങ്കില്‍ അവരെയും കടത്തി വെട്ടി മന്ത്രി സ്ഥാനങ്ങളില്‍ പോലും ജാതി-സമുദായക്കാര്‍ഡ് ഇറക്കി കളിക്കാനും സ്ഥാനങ്ങള്‍ നേടാനും നമ്മുടെ നാട്ടിലെ സമുദായ സംഘടനകള്‍ക്ക് കഴിയുന്ന തരത്തിലുള്ള ഒരു മാറ്റം ‘അതിവേഗ’ത്തില്‍ എത്തിക്കാനും ബഹുദൂരത്തില്‍ കേരള സമൂഹത്തെ പിന്നോട്ടടിക്കാനും യുഡി‌എഫ് സര്‍ക്കാരിനും അതിവേഗം തന്നെ കഴിഞ്ഞു എന്നതില്‍ സംശയം ഇല്ല.

അഞ്ചാം മന്ത്രിയും സമുദായവും
അഞ്ചാം മന്ത്രിയും സമുദായവും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സമുദായത്തില്‍ നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തു പങ്കാണ് ഉള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്‍ അധികം ചിന്തിക്കാന്‍ ഒന്നും ഇല്ല. സമുദായങ്ങളുടേത് ‘വിലപേശല്‍’ രാഷ്ട്രീയം മാത്രമാണ് എന്നു മനസിലാക്കാന്‍ പത്രം പോലും വായിക്കേണ്ട കാര്യം ഇല്ല. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എങ്ങനെ മുസ്ലിം‌സമുദായത്തിന് അവകാശപ്പെടാന്‍ കഴിയുന്നു??? മുസ്ലീം‌ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം മാത്രമല്ല ഓരോ മന്ത്രിസ്ഥാനവും എങ്ങനെ ജാതിയുടേയും സമുദായത്തിന്റേയും അക്കൌണ്ടിലേക്ക് പോകും??? ജനങ്ങള്‍ ഇവരെ തിരഞ്ഞെടുക്കുന്നത് ഒരു ജാതിയുടെയും അടിസ്ഥാനത്തില്‍ അല്ലാത്തിടത്തോളം കാലം ഒരു മന്ത്രിസ്ഥാനവും അല്ലങ്കില്‍ തിരഞ്ഞെടുപ്പിലൂടെ നേടുന്ന ഒരു സ്ഥാനവും ഒരു ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ആവുന്നില്ല... ഒരു പ്രത്യേക മതത്തില്‍ പെട്ടവര്‍ മാത്രമല്ല വിജയിക്കുന്നവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാവുക. അവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്.

എന്‍‌എസ്‌എസും രാഷ്ട്രീയ പരീക്ഷണവും
രാഷ്‌ട്രീയത്തില്‍ സ്വന്തമായി സമുദായ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി  സ്വന്തമായി തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സമുദായ സംഘടനയാണ് എന്‍‌എസ്‌എസ്. നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍‌ഡി‌പി) എന്നപേരില്‍ 1972 ല്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിക്ക് അകാലചരമം അടയാനായിരുന്നു വിധി. (എന്‍‌എസ്‌എസിന്റെ അനുഭവം ഇരുത്തി ചിന്തിപ്പിച്ചതുകൊണ്ടായിരിക്കണം എസ്‌എന്‍‌ഡിപി സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി എന്ന ചിന്തയില്‍ നിന്ന് ഇടയ്ക്ക് പിന്മാറിയത്.). എന്‍‌ഡി‌പി എപ്പോഴും കോണ്‍ഗ്രസിനോടപ്പം തന്നെ ആയിരുന്നു(എന്റെ പരിമിതമായ അറിവ്). നരസിംഹറാവുവിന്റെ സന്ദര്‍ശന സമയത്ത് മന്നം സമാധിയില്‍ പ്രധാനമന്ത്രിയുടെ അംഗ്ഗരക്ഷകര്‍ ഷു ഇട്ട് കയറിയ പ്രശ്നത്തോടെയാണ് എന്‍‌എസ്‌എസും കോണ്‍ഗ്രസും തമ്മിലുള്ള പ്രകട ബന്ധം അവസാനിച്ച് ‘സമദൂര‘ത്തിലേക്ക് മാറിയത്. (ഇടയ്ക്കിടയ്ക്ക് ‘സമദൂരം‘ ‘ശരിയായ ദൂരം’ ആകുമെന്ന് പറയുന്നുണ്ടങ്കിലും വിലപേശല്‍ രാഷ്ട്രീയത്തില്‍ എപ്പോഴും നല്ലത് ‘സമദൂരം’ തന്നെ). എന്‍‌ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി നിലനിന്നാല്‍ രാഷ്ട്രീയപരമായി ഒരു വിലപേശലും നടത്താന്‍ കഴിയില്ല എന്നുള്ളതുകൊണ്ടായിരിക്കണം പിന്നീട് എന്‍ഡിപി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കാതിരുന്നത്. 1980 -1 , 1982-4  , 1987- 1 , 1991- 2 എന്ന നിലയില്‍ ആയിരുന്നു കേരള നിയമ സഭയില്‍ എന്‍‌ഡിപി എന്ന പാര്‍ട്ടിക്ക് കിട്ടിയ എം‌എല്‍‌എ മാര്‍.

സമുദായ സംതുലനാവസ്ഥയും മത/സമുദായ ധ്രുവീകരണവും
അഞ്ചാം മന്ത്രി സമുദായം കേരളത്തിനു എന്തു പ്രയോജനം ചെയ്തു/ചെയ്യും എന്നു ചോദിച്ചാല്‍ അതിനു ഉത്തരം നല്‍കാന്‍ മുസ്ലിം‌ലീഗിനോ യുഡീഫ് നേതൃത്വത്തിനോ കഴിയുമെന്ന് തോന്നുന്നില്ല.മുസ്ലിമ്ലീഗിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് തത്ക്കാലം ഒരു പരിഹാരം ഉണ്ടായെന്ന് മാത്രം!!.പക്ഷേ ഈ ‘അഞ്ചാം മന്ത്രിസ്ഥാനം‘ പ്രയോജനം ചെയ്ത ഒരു കൂട്ടരുണ്ട് . ആശയപരമായും ചിന്താപരമായും എതിര്‍ദിശകളില്‍ നിന്ന ഒരേ മതസമുദായ സംഘടനകള്‍ക്ക് അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് ഏക അഭിപ്രായവും പ്രതികരണവും ആയിരുന്നു.  കേരളത്തിലെ സമുദായ സംതുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞ് ഹിന്ദു മത സമുദായ സംഘടനകള്‍ മുസ്ലീമ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ ഇതിനെ അനുകൂലിക്കൂകയും പ്രസ്താവനകള്‍ പുറപ്പെടൂവിക്കുകയും അതെല്ലാം ഒരു വകതിരവും ഇല്ലാതെ മാധ്യമങ്ങള്‍ സമൂഹമധ്യത്തില്‍ എത്തിക്കുകയും ചെയ്തു.

സമുദായങ്ങളും തിരഞ്ഞെടുപ്പും
സമുദായ/മത നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന തിരഞ്ഞെടുപ്പ് പിന്തുണ ആ മതത്തില്‍/സമുദായത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ഉണ്ടാവും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??? സമുദായത്തിലെ/മതത്തിലെ ഒരു അഞ്ച് ശതമാനം ആളുകള്‍ പോലും സമുദായ/മത നേതാക്കളുടെ ആഹ്വാനം ഇന്ന് അനുസരിക്കില്ല. പിന്നെ എന്തിനാണ് സമുദായ നേതാക്കളുടെ ജ്വല്പന്നങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ ചെവി കൊടുക്കുന്നത്???? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡി‌എഫിനെയാണ് സമുദായ/മതനേതാക്കള്‍ ‘ക്ഷ’ വരപ്പിക്കുന്നത്. അതിനൊക്കെ തുള്ളാന്‍ കോണ്‍ഗ്രസിനു മടിയും ഇല്ല. കാരണം അണികളേക്കാള്‍ നേതാക്കന്മാരുള്ള കോണ്‍ഗ്രസില്‍ നേതാവാകാനുള്ള യോഗ്യതയും മത/സമുദായ പിന്തുണയും ആണല്ലോ? എന്ന് കേരളത്തില്‍ യുഡീഫ് അധികാരത്തില്‍ വന്നാലും അന്നെല്ലാം സമുദായ/മത നേതാക്കള്‍ തങ്ങളുടെ അവകാശ രാഷ്ട്രീയം പുറത്തെടുക്കും.

സമുദായ/മത നേതാക്കള്‍ക്ക് എന്താണ് വേണ്ടത്.
സമുദായ സംതുലനാവസ്ഥയെക്കുറിച്ചെല്ലാം വാചാലരാകുന്ന സമുദായ നേതാക്കള്‍ക്ക് ആവിശ്യം തങ്ങളെ അനുസരിക്കുന്ന സമുദായത്തില്‍ പെട്ടവരെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ്. സമുദായത്തില്‍ അംഗം ആണ് എന്നതിനെക്കാള്‍ സമുദായ നേതാക്കളുടെ ഇഷ്ടം അനുസരിക്കണം എന്നുള്ളതായിരിക്കണം സമുദായത്തിന്റെ പേരില്‍ അധികാരം നേടുന്ന ഒരാളുടെ അധിക യോഗ്യത. ഉദാഹരണത്തിന് കേരളത്തിലെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം‌പിയായ ശശി തരൂര്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ശശിതരൂര്‍ ‘ഡല്‍ഹി നായര്‍’ ആണന്നായിരുന്നു എന്‍‌എസ്‌എസിന്റെ പ്രതികരണം. തങ്ങളുടെ ഇഷ്ടക്കാരനായ വേണുഗോപാലിനെ മന്ത്രിയാക്കുന്നതുവരെ എന്‍‌എസ്‌എസിന്റെ നീരശം നീണ്ടു നില്‍ക്കുകയും ചെയ്തു. ‘അരിയും കളഞ്ഞു ആശാരിച്ചിയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്’ എന്നുള്ള രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സമുദായ സംഘ്ടനകള്‍ രാഷ്ട്രീയ നേതൃത്വത്തെ വെല്ലു വിളിക്കുന്നത്. തങ്ങള്‍ക്ക് ആവിശ്യമായ ആനുകൂല്യങ്ങള്‍ എല്ലാം നേടിയെടുത്തിട്ട് വീണ്ടും വീണ്ടൂം പുതിയ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി അവര്‍ ഓരോ ദിവസം രാഷ്ട്രീയ നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഈ ഭയപ്പെടുത്തലില്‍ ഭയക്കുന്നത് യുഡി‌എഫ് ആണ്. ജാതി സമുദായ സമവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസിനും യുഡി‌എഫിനും ഈ രീതിയില്‍ അധിക കാലം മുന്നോട്ട് പോകാന്‍ കഴിയീല്ല എന്നുറപ്പാണ്.

അഞ്ചാം മന്ത്രിസ്ഥാന വിവാദവും ദൃശ്യമാധ്യമങ്ങളും
വിദ്യാഭ്യാസവും അറിവും ഉണ്ടങ്കിലും നമ്മുടെ വാര്‍ത്താചാനകളിലെ അവതാര(അവതരണ) സിങ്കങ്ങള്‍ക്ക് വകതിരിവെന്ന് പറയുന്ന ഒരു സാധനം ഏഴയിലോക്കത്തൂടെ പോയിട്ടില്ലന്ന് തോന്നുന്ന രീതിയിലാണ് പലപ്പോഴും അവരുടെ വാര്‍ത്തകളുടെ അവതരണവും വാര്‍ത്തകളുടെ തിരഞ്ഞെടുപ്പും. ആരെങ്കിലും എവിടെയെങ്കിലും വെച്ച് മണ്ടത്തരമോ വിവരക്കേടോ പറഞ്ഞാല്‍ അത് മണ്ടത്തരമാണന്നോ വിവരക്കേട് ആണന്നോ പറയാതെ അതിനെ ഫ്ലാഷ് ന്യൂസായോ ജസ്റ്റ് ഇന്‍ ആയോ ന്യൂസ് അപ്ഡേറ്റായോ കാണിക്കൂന്നതുകൊണ്ട് തങ്ങളുടെ ചാനല്‍ രണ്ട് പേര്‍ അധികം കണ്ടാല്‍ അത്രയും ആയി എന്ന നിലയില്‍ ആണ് ന്യൂസ് ചാനലുകാര്‍. ആരുടെയെങ്കിലും മണ്ടത്തരത്തില്‍ എന്തെങ്കിലും ‘വിവാദം’ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഗവേഷ്ണം നടത്തുന്നവരായി മാറി ന്യൂസ് ചാനലുകള്‍. ശരിയായ വാര്‍ത്തകള്‍ വകതിരിവോടെ ജനങ്ങളില്‍ എത്തിക്കുന്നതിനു പകരം തങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിച്ച് അത് ജനങ്ങളില്‍ എത്തിക്കുന്ന സ്ഥിതിയിലായി. ‘അഞ്ചാം മന്ത്രിസ്ഥാനത്തില്‍ ‘ അത് സമുദായത്തിന് ലഭിക്കൂന്നതാണന്ന് വരുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ കുറച്ച് സമയം ഒന്നുമല്ല മിനക്കെട്ടത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ അഭിപ്രായം എന്താണന്ന് ചോദിച്ച് ചാനലുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പ്രതികരണ നേതാക്കളെ സമീപിച്ച് അവരുടെ വാക്കുകളോടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കിട്ടൂന്ന അവസരങ്ങള്‍ ഒന്നും ചാനലുകാര്‍ പാഴാക്കാറും ഇല്ല. ജനങ്ങള്‍ തമ്മില്‍ തല്ലി കീറിയാലും തങ്ങളുടേ ചാനലിന്റെ റേറ്റിംങ്ങ് ഉയരുന്നതുകണ്ട് അവര്‍ ആത്മനിര്‍വൃതി അടയട്ടെ !!!!

വോട്ട് ചെയ്യുന്നത് ജനാധിപത്യവിശ്വാസികളോ മത/സമുദായ വിശ്വാസികളോ???
തിരഞ്ഞെടുപ്പ് സമയത്ത് കേള്‍ക്കുന്ന അനൌണ്‍സ്മെന്റില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യുന്നത് ജനാധിപത്യവിശ്വാസികളെയാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ മതവിശ്വാസികളയോ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യാറില്ല. പിന്നെങ്ങനെയാണ് ജനാധിപത്യവിശ്വാസികള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി മന്ത്രിസ്ഥാനത്തോ മറ്റ് സ്ഥാനത്തോ എത്തുമ്പോള്‍ മതവും സമുദായവും എണ്ണത്തില്‍ വരികയും സമുദായ സംതുലനാവസ്ഥ എന്ന ഒരു ‘അവസ്ഥ’ ഉണ്ടാവുകയും ചെയ്യുന്നത്. മത/സമുദായ സംതുലനാവസ്ഥയെ ബാധിക്കാതെ ഒരു ജനാധിപത്യവിശ്വാസിയായ ഒരാള്‍ യുഡി‌എഫ് ഭരണത്തില്‍ എന്നെങ്കിലും മന്ത്രിസ്ഥാനത്ത് എത്തുമോ????

ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയെ എങ്ങനെയാണ് മതത്തിന്റെ/സമുദായത്തിന്റെ പ്രതിനിധിയായി മാറുന്നത്?? ജനാധിപത്യത്തില്‍ എങ്ങനെയാണ് ജനപ്രതിനിധി സമുദായ-മത പ്രതിനിധി ആകുന്നത് ??? നമ്മുടെ ജനാധിപത്യ ഭരണത്തെ മതാധിപത്യഭരണം എന്നോ സമുദായാധിപത്യ ഭരണം എന്നോ മാറ്റിവിളിക്കേണ്ടതുണ്ടോ???

Sunday, February 19, 2012

NPR ഉം ആധാറും പിന്നെ കുറേ സംശയന്ങളും

ആധാറു വന്നേ.. ആധാറു വന്നേ... ദേ ഇപ്പം എടുത്തില്ലങ്കിൽ ജീവിതം കട്ടപ്പുകയാകും എന്നൊക്കെ നാട്ടാരു പറഞ്ഞപ്പോൾ നമ്മളും ആധാറിനു വേണ്ടീ വെച്ചു പിടിച്ചു. ഇനി ആധാറുള്ളവർക്കേ സബ്സിഡി കിട്ടത്തുള്ളൂ എന്ന് പറഞ്ഞപ്പോൾ ബൈക്കിൽ ഒഴിക്കാനുള്ള പെട്രോളിനുള്ള സബ്സിഡിയും പമ്പിൽ നിന്ന് കിട്ടണമെങ്കിൽ ആധാർ വേണമെങ്കിലോ എന്ന് കരുതി പാതിരാത്രിയിൽ വരെ നിന്ന് ആധാറിനു വേണ്ടി മുഖത്തിന്റേയും കണ്ണീന്റേയും വിരലിന്റേയും ഫോട്ടോ എടൂത്തതാണ് ഞാൻ. എനിക്കിനി സബ്സിഡി എല്ലാം കിട്ടൂമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് ആ കാർഡ് വെറും പുകയാണ് വെടിയുള്ള കാർഡ് പുറകെ വരുന്ന് എന്ന് കേന്ദ്രം പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിൽ ആ കാർഡ് എടുക്കാൻ പറഞ്ഞപ്പോൾ ആ കാർഡിനു പോയി ക്യു നിന്നു. ആ കാർഡല്ല നിയമപ്രകാരം ഉള്ളത് ഈ കാർഡാൺ നിയമപ്രകാരം ഉള്ളതന്ന് പറഞ്ഞ് വേറെ ഒരു കാർഡ് വന്നപ്പോൾ അതിനും ഇന്ന് പോയി ക്യു നിന്ന് ഫോട്ടൊ എടുത്തു.

ദേശീയ ജനസംഖ്യ രജിസ്റ്റർ ന്റെ ഭാഗമായി എല്ലാവർക്കും ദേശീയ തിരിച്ചറിയിൽ കാർഡു നൽകുന്നത് നിയമപ്രകാരം ആണത്രെ!! നല്ല കാര്യം അപ്പോൾ ആധാർ നിയമ പ്രകാരം അല്ലാത്തത് ആണോ? ആണങ്കിൽ നിയമപ്രകാരം അല്ലാത്ത ആധാർ കാർഡിനുള്ള പണം നൽകുന്നത് ആരാണ് ? 2003 ലെ പൗരത്വ നിയമം അടിസ്ഥാനമാക്കിയാണ് ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതന്ന് പറയുന്നു. എങ്കിൽ പിന്നെ എന്തിനാണ് ആധാർ കാർഡിന്റെ പരിപാടികളും യുഐഡി നമ്പർ എന്നൊക്കെ പറഞ്ഞ് സർക്കാർ ഇറന്ങിയത്.(ഇപ്പോൾ സർക്കാർ പറയുന്നു ആധാർ ഞന്ങളുടെ പരിപാടിയല്ല പ്ലാനിംന്ങ് കമ്മീഷന്റെ പരിപാടിയാണന്ന്). മൂവായിരം കോടിയോളം രൂപ ചിലവു വരുന്ന ആധാർ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ലാതെ വരികയാണങ്കിൽ ആധാർ പദ്ധതിക്ക് ആരാണ് പണം നൽകുന്നത്? പ്ലാനിംന്ങ് കമ്മീഷന് ആ പണം ആരാണ് നൽകുന്നത്???

ആധാർ രജിസ്ട്രേഷൻ തത്ക്കാലം നിർത്തി വയ്ക്കുകയാണന്നും ഇതുവരെയുള്ള ആധാർ കാർഡുകൾ വിതരണം ചെയ്തിട്ട് ബാക്കിയുള്ള ആധാർ കാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കും എന്ന് പത്രത്തിൽ കണ്ടതിനു ശേഷമാണ് ദേശിയ ജനസംഖ്യാ രജിസ്റ്ററും ദേശീയ തിരിച്ചറിയൽ കാർഡും ഉടൻ തന്നെ വിതരണം ചെയ്യാൻ വരുന്നു എന്ന് അറീഞ്ഞത്. ഇനി ദേശീയ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും സംഭവിക്കരുതന്ന് കരുതി ആ കാർഡിനും ഫോട്ടോ എടുക്കാൻ  പോകണം എന്ന് കരുതി ഇരിക്കൂവായിരുന്നു. ഏതായാലും ഇന്നതന്ങ് നടന്നു.


ദേശീയ തിരിച്ചറിയൽ കാർഡിനുള്ള ബയോമെട്രിക വിവരന്ങൾ നലകാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ചെന്ന് ഇരുന്നപ്പോൾ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി. സംഭവം എല്ലാം ആധാറിന്റെ തന്നെ. ബയോമെട്രിക് വിവരന്ങൾ സ്വീകരിക്കൂന്ന സോഫ്റ്റ്‌വെയറും ആധാറിന്റെ,'സ്ഥലവാസിക്കുള്ള പകർപ്പും ആധാറിന്റെ തന്നെ.

എനിക്ക് ഡിസംബറിൽ കിട്ടീയ ആധാറിന്റെ 'സ്ഥലവാസിക്കുള്ള പകർപ്പും' ഇന്ന് കിട്ടിയ NPR ദേശീയ തിരിച്ചറിയൽ കാർഡിനുള്ള 'സ്ഥലവാസിക്കുള്ള പകർപ്പും' താഴെ കൊടുക്കുന്നു.
ഡിസംബറിൽ ആധാർ രജിസ്റ്റ്രേഷനു കിട്ടിയ പകർപ്പ്
NPR-ദേശീയ തിരിച്ചറിയൽ കാർഡ് രജിസ്റ്റ്രേഷനു കിട്ടിയ പകർപ്പ്

NPR ബയോമെട്രി എടുത്ത ആൾ  ആധാറിനു വേണ്ടി ബയോമെട്രി എടുക്കേണ്ട എന്ന് പറയുമ്പോൾ NPR ക്യാമ്പിൽ ബയോമെട്രി എടുത്ത ആൾക്കൂം സ്വാഭാവികമായി തന്നെ ആധാർ കാർഡും കിട്ടൂം എന്നല്ലേ? മറ്റൊരു ആധാർ രജിസ്റ്റ്രേഷൻ വേണ്ട എന്നുണ്ടങ്കിൽ ആധാറിന്റെ തുടർ രജിസ്റ്റ്രേഷൻ പ്രവർത്തനന്ങൾ പൂർണ്ണമായും തന്നെ നിർത്തുകയല്ലേ വേണ്ടത്?? ആധാറും NPR-ദേശീയ തിരിച്ചറിയൽ കാർഡും ഏകദേശം ഒന്നു തന്നെയാണങ്കിൽ പിന്നെ എന്തിനാണ് രണ്ട് തിരിച്ചറിയൽ കാർഡുകൾ.
 
12 അക്കമുള്ള യുനീക്ക് ഐഡന്റിറ്റി നമ്പരുള്ള ആധാർ കാർഡൂം ദേശീയ തിരിച്ചറിയൽ കാർഡും ഒക്കെ ഒരൊറ്റ 'ആധാർ' സോഫ്റ്റ്‌വെയർ കൊണ്ട് പ്രവർത്തിക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ കമ്പിനിയുടെ പെട്ടിയിൽ വീഴുന്ന തുക ചില്ലറ അല്ലന്നുറപ്പ്. ഒറ്റ സ്ട്രകച്ചറും ഫംക്‌ഷനും ഉള്ള സോഫ്റ്റ്‌വെയർ കൊണ്ട് ആധാറും NPR-ദേശീയ തിരിച്ചറിയൽ കാർഡും രജിസ്റ്റ്‌ര് ചെയ്യാന് ഉപയോഗിക്കൂന്ന സർക്കാർ ശരിക്ക് സോഫ്റ്റ്‌വെയർ കമ്പ്നിയെ തന്നെ സഹായിക്കൂകയല്ലേ???

ആധാർ സുരക്ഷാ ഭീക്ഷണി ആണന്ന് പി.ചിദംബരം പറഞ്ഞതാണ്.'വിവരം പങ്ക് വെയ്ക്കൽ സമ്മതം :യെസ് എന്നു തന്നെയാണ് NPR-ദേശീയ തിരിച്ചറിയൽ കാർഡിന്റെ രജിസ്റ്റ്രേഷൻ സോഫ്റ്റ്‌വെയറിലും ഡീഫാൾട്ട് ആയിട്ട് ഉള്ളത്. ചുരുക്കിപറഞ്ഞാൽ മറ്റൊരു ആധാർ തന്നെയാണ് NPR-ദേശീയ തിരിച്ചറിയൽ കാർഡ് എന്ന് പറയേണ്ടി വരും....

ഒരേ ഉദ്ദേശത്തിനുവേണ്ടീ എന്തിനു രണ്ട് പദ്ധതിയും രണ്ട് കാർഡും എന്ന് സർക്കാർ തന്നെയാണ് പറയേണ്ടത്... NPR-ദേശീയ തിരിച്ചറിയൽ കാർഡ് നിയമപ്രകാരം ആണങ്കിൽ ആധാറിന്റെ എല്ലാ പ്രവർത്തനന്ങളും സർക്കാർ നിർത്തിവെയ്ക്കണം. ഒരേ ഉദ്ദേശത്തിനുവേണ്ടി ഒരേ രീതിയിൽ രണ്ട് കാർഡുകൾ വിതരണം ചെയ്യേണ്ടതുണ്ടോ??