വിശ്വാസപരമായോ ആരാധനപരമായോ വെത്യാസം ഇല്ലാത്ത രണ്ട് സഭാവിഭാഗങ്ങളാണ്
ഓര്‍ത്തഡോക്സ് സഭയും പാത്രിയര്‍ക്കീസ് സഭയും. ആകെയുള്ള ഒരു വെത്യാസം എന്നു
പറയുന്നത് ഓര്‍ത്തഡൊക്സ് സഭ്യുടേ പരമാധിക്ഷ്യന്‍ മലങ്കര മെത്രോപ്പോലീത്തയായ
കാതോലിക്കബാവയും പത്രിയര്‍ക്കീസ് സഭയുടെ പരമാധിക്ഷ്യന്‍ അന്ത്യോഖ്യന്‍
പാത്രിയര്‍ക്കീസും ആണ് എന്നുള്ളതാണ്. ഇന്ന് നീതിന്യായ വ്യവസ്ഥകളെ
വെല്ലുവിളിച്ചുകൊണ്ട് രണ്ട് സഭകളും നടത്തുന്ന പ്രവര്‍ത്തികള്‍ അവരരവരെ
തന്നെ (രണ്ടു സഭകളെയും) സമൂഹമധ്യത്തില്‍ നാണിപ്പിക്കുന്നു എന്നുള്ളതാണ്
സത്യം.
ഇപ്പോഴത്തെ പ്രശ്നം പിറവത്തെ പള്ളിയാണ്. ആദ്യം അതിനെ പാത്രിയര്‍ക്കീസ് വിഭാഗം കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു. അതിനുശേഷം ഓര്‍ത്തഡോകസ് വിഭാഗവും അതിനെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ പേരിലുള്ള ഒരു ആരാധനാലയത്തെ എന്തിനാണ് ദൈവത്തിന്റെ പേര് പറഞ്ഞ് ഒരു ലഹളയുടെ പ്രഭവ കേന്ദ്രം ആക്കൂന്നത്..... രണ്ട് കൂട്റ്റര്‍ക്കും ഇത് അഭിമാനത്തിന്റെ പ്രശ്നമാണത്രെ!!!! അഭിമാനം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ദൈവത്തിന്റെ പേരില്‍ അവര്‍ തെരുവില്‍ ഏറ്റുമുട്ടില്ലായിരുന്നു.... പണ്ട് ഗോല്‍ഗോഥാ മലയില്‍ വെച്ച് മുള്‍മുടി ധരിച്ച് കുരിശിലേറിയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. “നീ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവരാന്‍ “ യഹൂദന്മാര്‍ ആ മനുഷ്യനോട് അവീശ്യപ്പെട്ടീരുന്നു. അന്ന് അദ്ദേഹം ആ വെല്ലുവിളി അഭിമാനപ്രശ്നമായി എടുത്തിരുന്നെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവന്നേനെ. അന്ന് അദ്ദേഹം ഇറങ്ങി വരാതിരുന്നത് കഷ്ടമായിപ്പോയി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അന്ന് അദ്ദേഹം അഭിമാനപ്രശ്നമായി ആ വെല്ലുവിളി ഏറ്റെടുത്ത് ക്രൂശില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കില്‍ ഇന്ന് തെരുവില്‍ പരസ്പരം വെല്ലുവിളിക്കാന്‍ രണ്ട് സഭാവിഭാഗങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.
എന്തിനാണ് ഈ രണ്ട് വിഭാഗങ്ങളും തെരുവില്‍ വെല്ലു വിളിക്കൂന്നത്. എല്ലാം ‘ക്രിസ്തീയ സ്നേഹത്തിന്റെ‘ പേരിലാണ്. ഈ രണ്ട് സഭാവിഭാഗങ്ങളുടേയും ആരാധന (വി,കുര്‍ബാന) ഒരേ രീതിയിലാണ്. ഏത് ക്രമം ആണങ്കിലും കുര്‍ബാന പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ ഏകദേശം ആവിശ്യമാണ്. ഇതിലെ ഒരു വിഭാഗത്തിലെ മെത്രാപ്പോലീത്ത പതിനഞ്ച് മിനിട്ട് കൊണ്ട് കുര്‍ബാന അര്‍പ്പിച്ചന്ന് കേട്ടപ്പോള്‍ ആരാധന രീതിയെക്കുറിച്ച് അറിയാവുന്ന ഏതൊരാള്‍ക്കും അത്ഭുതമായിരിക്കും തോന്നുക. പരസ്പരം തെരുവില്‍ യുദ്ധം ചെയ്തിട്ട് അര്‍പ്പിക്കുന്ന കുര്‍ബാന ദൈവത്തിനു സ്വീകാര്യമാവുമോ എന്ന് മതമേലാധ്യക്ഷന്മാരും ബിഷപ്പുമാരും പുരോഹിത്ന്മാരും ചിന്തിക്കേണ്ടത് തന്നെയാണ്.
ക്രിസ്തുപഠിപ്പിച്ചത് പരസ്പരം സ്നേഹിക്കാനാണ്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ഇച്ഛിക്കുന്നവന്‍ ശുശ്രൂഷക്കാരനെപ്പോലെയാകണം എന്നു പറഞ്ഞവനാണ് യേശു. നിങ്ങളുടെ ബലി വസ്തു ബലിപീഠത്തില്‍ കൊണ്ടുവരുമ്പോള്‍ നിന്നോട് ആര്‍ക്കേങ്കിലും എന്തെങ്കിലും വിരോധം ഉണ്ടങ്കില്‍ അവനോട് ആദ്യം പോയി അവന്റെ പിണക്കം തീര്‍ത്തിട്ട് പിന്നെ വന്ന് ബലിക്കഴിക്കുക എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. പക്ഷേ ഇവിടെ പര്സപരം കടിച്ചു കീറാന്‍ നിന്നുകൊണ്ടാണ് ബലി(കുര്‍ബാന) അര്‍പ്പിക്കൂന്നത്.
ആരാധനയുടെ അവസാനം ബലി(കുര്‍ബാന)അര്‍പ്പിക്കുന്ന പുരോഹിതന്‍ ജനങ്ങളോട് പറയും..നിങ്ങള്‍ ഈ ബലിപീഠത്തില്‍ നിന്ന് സ്വീകരിച്ച കുര്‍ബാനയോടെ സമാധാനത്തോടെ പോക എന്ന്. പള്ളിയില്‍ നിന്ന് ഇറങ്ങിയാല്‍ മറ്റൊരു വെല്ലുവിളിക്ക് തയ്യാറായി ഇറങ്ങുന്നവര്‍ എങ്ങനെയാണ് സമാധാനത്തോടെ പോകുന്നത്???????
ഇപ്പോള്‍ നടക്കൂന്ന ഓര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് തര്‍ക്കങ്ങള്‍ വിശ്വാസപരമായതോ ആരാധനപരമായോ യാതൊന്നിന്നും വേണ്ടിയല്ല. വെറും ലൌകിക അധികാരത്തിനുവേണ്ടിയുള്ളതുമാത്രമാണ്..... ദൈവീക സ്നേഹമാണ് ഞങ്ങളില്‍ ഉള്ളത് എന്ന് പറയുകയും പരസ്പരം സ്നേഹിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ദൈവീക സ്നേഹത്തിന്റെ അപ്പോസ്തോലന്മാര്‍ ആകാന്‍ കഴിയുന്നത്?????
122 ആം സങ്കീര്‍ത്തനത്തിന്റെ ഒന്നാം വാക്യം ഇങ്ങനെയാണ്... “യഹോവയുടെ ആലയത്തിലേക്ക് നമുക്കുപോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു”. പരസ്പരം വെട്ടിച്ചാകാന്‍ നില്‍ക്കുന്നവര്‍ നില്‍ക്കുന്ന ആലയത്തില്‍ പോയാല്‍ ആര്‍ക്കാണ് സണ്ഠോഷം ഉണ്ടാവുന്നത് എന്ന് ഈ സഭാവിഭാഗത്തിലെ പുറോഹിതവൃന്ദം ചിന്തിക്കേണ്ടതാണ്... ഈ സങ്കീര്‍ത്തനത്തിന്റെ തന്റെ അവസാന വാക്യം ഇങ്ങനെയാണ്. “നമ്മുടെ ദൈവമായ യഹോവയുടേ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും “. ദൈവസ്നേഹത്തിനു വിരോധമായി തിന്മകള്‍ മാത്രം നടക്കൂന്ന ഈ ആലയങ്ങളില്‍ എന്തിന്റെ നന്മയാണ് ഉണ്ടാവുക...
പരസപരം വെല്ലുവിളിച്ചുകൊണ്ട് ദൈവാലയം യുദ്ധക്കളമാക്കി മാറ്റിക്കൊണ്ട് അര്‍പ്പിക്കുന്ന ദൈവീക ബലി(വി.കുര്‍ബാന) ദൈവം സ്വീകരിക്കും എന്ന് തോന്നുന്നുണ്ടങ്കില്‍ അത് വിഢിത്തരം തന്നെ ആയിരിക്കും. പര്‍സപരം സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ബലി ഒരു ജനത്യ്ക്ക് മേല്‍ ശാപമാക്കി മാറ്റുകയാണ് ചിലര്‍. ക്രൂശില്‍ പിടയുമ്പോഴും “ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല .. ഇവരോട് ക്ഷമിക്കേണമേ“ എന്നാണ് ക്രിസ്തു പ്രാര്‍ത്ഥിച്ചത്... തങ്ങള്‍ ചെയ്യുന്നത് എന്താണന്ന് ശരിക്ക് അറിഞ്ഞുകൊണ്ടു തന്നെയാണ് രണ്ട് സഭാ നേതൃത്വവും തങ്ങളുടേ നിലപാടുകളുമായി മുന്നോട്ടു പോകുന്നത്.... ഞങ്ങള്‍ അര്‍പ്പിക്കുന്ന ബലി ഞങ്ങള്‍ ശാപമായി തീരരുതേ എന്ന് കുര്‍ബാനയില്‍ പറയുന്നുണ്ട്... പക്ഷേ ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നു. ഇവരോട് ക്ഷമിക്കേണമേ എന്ന് പറയാന്‍ യേശുക്രിസ്തു ഒരിക്കലും തയ്യാറാവുകയില്ല. വിധ്വേഷത്തിന്റേയും കലഹത്തിന്റേയും ഇടയില്‍ ബലി അര്‍പ്പിച്ച് സ്വയം ശാപം വലിച്ചെവെയ്ക്കുകയല്ലേ ഈ രണ്ട് സഭാഭരണാധികാരികളും....
എല്ലാം യേശുവിന്റെ ക്രൂശിലെ സ്നേഹത്തിന്റെ പേരിലാണ് എന്നുള്ളതുമാത്രമാണ് വിരോധാഭാസമായി തോന്നുന്നത്....

No comments:
Post a Comment