Friday, May 8, 2015

സ്വകാര്യ ആശുപത്രികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ

ചികിത്സാ രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുമ്പോൾ... 

നമ്മൾ കാണാതയും അറിയാതയും പോകുന്ന ചില വാർത്തകൾ ഉണ്ട്. വാർത്തകൾ നമ്മളെ അറിയിക്കേണ്ട മാധ്യമങ്ങള്‍ വാർത്തകൾ കണ്ടെത്തുന്നതിനു പകരം സൃഷ്ടിക്കാനായി ശ്രമിക്കൂമ്പോൾ ചില വാർത്തകൾ അറിയാതെ പോകും. വായനക്കാരൻ / പ്രേക്ഷകൻ ഈ വാർത്ത ശ്രദ്ധിക്കുകയില്ല എന്നു കരുതിയോ , ഈ വാർത്തയിൽ എന്ത് 'വാർത്ത' എന്ന് കരുതി ചില വാർത്തകൾ മാധ്യമങ്ങൾ തന്നെ ഒഴിവാക്കുകയോ ചെയ്യും. പക്ഷേ ഇങ്ങനെ ഒഴിവാക്കപ്പെടുന്ന വാർത്ത / ചർച്ച ചെയ്യപ്പെടാതെ പോകുന്ന വാർത്ത / വായനക്കാരന്- കാഴ്ചക്കാരന് പ്രയോജനകരമായത് ആയിരിക്കും. വേണ്ട രീതിയിൽ ചർച്ചചെയ്യപ്പെടാതെ പോവുകയും എന്നാൽ നമ്മുടെ നാട്ടിൽ ജിവിക്കുന്ന ഒരാൾ മനസിലാക്കിയിരിക്കേണ്ടതുമായ 'ഒരു വാർത്ത'യായിരുന്നു സ്വകാര്യ ആശുപത്രികളിലെ ചികിത്സാ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരും എന്നുള്ളത്. ഈ മാസം ഏപ്രിൽ അഞ്ചിന് മാധ്യമങ്ങളിൽ ഈ വാർത്ത വന്നിരുന്നു എങ്കിലും കാര്യമായ ചർച്ചകൾ ഒന്നും ഉണ്ടായിരുന്നില്ല. 

കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ പ്രഫ. എം ശ്രീധര്‍ ആചാര്യയാണ് സ്വകാര്യ ആശുപത്രിയിലെ  ചികിത്സാ രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയില് ഉൾപ്പെടൂമെന്ന് വിധി പറഞ്ഞത്. ചികിത്സാരേഖകളിൽ കൃത്രിമം നടത്തുന്നതു തടയാന്‍ അതാതു ദിവസം തന്നെ ചികിത്സാ രേഖകൾ രോഗികൾക്ക് നൽകാൻ ആശുപത്രികൾക്ക് ചുമതലയുണ്ടന്ന് ഇങ്ങനെ ആശുപത്രികൾ ചെയ്യുന്നുണ്ടന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും പ്രഫ. എം ശ്രീധര്‍ ആചാര്യ സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

വിധിയുടെ ചരിത്രം നമുക്കൊന്ന് നോക്കാം.

2012 ഡിസംബറിൽ കൈലാഷ് പ്രസാദ് സിംങ് ചികിത്സയ്ക്കിടയിൽ ഡൽഹിയിലെ(വസന്ത് കുഞ്ച്) ഫോർട്ടിസ് ആശുപത്രിൽ മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ചികിത്സാ രേഖകൾക്കായി മകൻ പ്രഭാത് കുമാർ ആശുപത്രി അധികൃതരെ സമീപിച്ചു.(അച്ഛന്റെ ചികിത്സയ്ക്കായി ഇരുപതുലക്ഷത്തോളം രൂപയാണ് പ്രഭാത് കുമാർ ചിലവഴിച്ചത്) private, confidential and privileged എന്നു പറഞ്ഞ് ആശുപത്രി അധികൃതർ ചികിത്സാ രേഖകൾ നൽകിയില്ല. വിവരാവകാശ നിയമപ്രകാരം  പ്രഭാത് കുമാർ വീണ്ടൂം രേഖകൾ ആവശ്യപ്പെട്ടപ്പോൾ വിവരാവകാശ നിയമം സ്വകാര്യ ആശുപത്രികൾക്ക് ബാധകമല്ല എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ രേഖകൾ നൽകാതെ ഒഴിഞ്ഞു മാറി. സർക്കാർ വകുപ്പുകളും ഒഴിവുകഴിവുകൾ പറഞ്ഞതോടെ പ്രഭാത് കുമാർ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചത്. വിവരാവകാശ കമ്മീഷന്റെ ആദ്യ നിർദ്ദേശത്തെ അവഗണിച്ച ആശുപത്രി ചുമതലക്കാർ കൈലാഷ് പ്രസാദ് സിംങിന്റെ ചികിത്സാ രേഖകൾ ഒന്നും തന്നെ പ്രഭാത് കുമാറിന് കൈമാറിയിരുന്നില്ല. വീണ്ടൂം കൈലാഷ് പ്രസാദ് വിവരാവകാശ കമ്മീഷനെ സമീപിച്ചു. ആശുപത്രിക്കെതിരെയും വിവരങ്ങൾ നൽകാത്തവർക്കെതിരെയും കർശന നടപടികൾ എടുക്കാൻ വിവരാവകാശ കമ്മീഷന് ഉത്ത്രവിട്ടതോടെയാണ് ആശുപത്രി അധികൃതർ ചികിത്സാ രേഖകൾ നൽകാൻ തയ്യാറയത്?

ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്, private, confidential and privileged എന്നു പറഞ്ഞ് ആശുപത്രി അധികൃതർ എന്തുകൊണ്ടാണ് ചികിത്സാ രേഖകൾ നൽകാതിരുന്നത്??? ( private, confidential and privileged - എന്നതിനെ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഖണ്ഡിക്കുന്നുണ്ട്). വിവിധ സംസ്ഥാനങ്ങളിൽ നില നിൽക്കുന്ന നിയമങ്ങളെയും, വിവിധ കോടതി വിധികളെയും അടിസ്ഥാനമാക്കിയാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.  ഈ ഉത്തരവ് നോക്കിയാൽ മനസിലാകുന്നത് വിവരാവകാശ കമ്മീഷൻ ഉത്തരവ് നൽകുന്നതിനു മുമ്പുതന്നെ ആവശ്യമായ നിയമങളും കോടതിവിധികളും രോഗികൾക്ക് അനുകൂലമായി ഉണ്ടായിരുന്നു എന്നതാണ്. പക്ഷേ ആശുപത്രികൾ അത് അനുസരിക്കാൻ കൂട്ടാക്കാൻ തയ്യാറാവുന്നില്ലായിരുന്നു. ആശുപത്രി ചികിത്സാരേഖകൾ നൽകാതിരുന്നാൽ എന്തു ചെയ്യണമെന്നുള്ള ഒരു വ്യക്തത ഈ ഉത്തരവോടു കൂടി ഉണ്ടായി. അശുപത്രി ചികിത്സാരേഖകൾ നൽകാതിരുന്നാൽ ആ ആശുപത്രി ഉള്‍പ്പെടൂന്ന തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ 'ആരോഗ്യകാര്യങ്ങളുടെ' ഉദ്യോഗസ്ഥന് പരാതി നൽകിയാൽ ആ ഉദ്യോഗസ്ഥൻ ഇടപെട്ട് ചികിത്സാരേഖകൾ വാങ്ങിനൽകണം. രോഗികളുടേ ചികിത്സയെ സംബന്ധിക്കൂന്ന വിവരങ്ങൾ/രേഖകൾ (ടെസ്റ്റ് റിസൽട്ടൂകൾ) അതാതു ദിവസം തന്നെ രോഗികൾക്ക് നൽകണം. അങ്ങനെ ചെയ്യുന്നുണ്ടന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരാണ്. ഇതാണ് ഈ വിധിയിൽ ഏറ്റവും പ്രധാനപ്പെട്ടത്. - 


വിവരാവകാശ കമ്മീഷിന്റെ ഉത്തരവിന്റെ പൂർണ്ണരൂപം ഇവിടേ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

ചികിത്സക്കായി സർക്കാർ ആശുപത്രികളെക്കാൾ കൂടുതൽ സ്വകാര്യ ആശുപത്രികളെ  ആശ്രയിക്കുന്നവരാണ് ജനങ്ങൾ. സാമ്പത്തികമായി ഉയർന്ന നിലയിൽ നിൽക്കുന്നതുകൊണ്ടല്ല, മറ്റുപല കാരണങ്ങൾ കൊണ്ടാണ്( ആ കാരണങ്ങൾ അവിടെ നിൽക്കട്ടെ) ജനങ്ങൾ സ്വകാര്യ ആശുപത്രികളെകൂടുതലായി ആശ്രയിക്കൂന്നത്. പക്ഷേ ചില സ്വകാര്യ ആശുപത്രികൾ രോഗികൾ ചികിത്സയ്ക്കായി നൽകുന്ന പണത്തിനനുസരിച്ച് മെച്ചപ്പെട്ടതും  സത്യസന്ധമായതുമായ ചികിത്സയും സേവനങ്ങളും ലഭിക്കുന്നുണ്ടോ എന്ന് സംശയകരമാണ്. തന്റെ രോഗത്തെക്കുറിച്ചും തനിക്ക് ലഭിക്കൂന്ന ചികിത്സയെക്കുറിച്ചും നൽകുന്ന മരുന്നിനെക്കുറിച്ചെല്ലാം രോഗിക്ക് അറിയാൻ അവകാശമുണ്ടങ്കിലും (ഇതൊക്കെ രോഗിയുടെ അവകാശമായി ആശുപത്രി ഭിത്തികളിൽ നോട്ടീസുകളായി കാണാറുണ്ടങ്കിലും ) പലപ്പോഴും ആ അവകാശം ഹനിക്കപ്പെടാറുണ്ട്. 

ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റായി കിടക്കുന്ന രോഗികൾക്ക് നൽകുന്ന ഇഞ്ചക്ഷനെകുറിച്ചൊക്കെ ചോദിച്ചാൽ വ്യക്തമായ ഒരു മറുപിടി എപ്പോഴും കിട്ടൂമെന്നില്ല. ഒരാൾ ഡയബറ്റിക് ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത് അയാൾക്ക് എടുത്ത ഇൻസുലിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിന്റെ പേരുപോലും പറയാൻ തയ്യാറാകാതെ നഴ്സുമാര്‍ പോയത്രെ. ഡിജിറ്റൽ ഷുഗർ ചെക്കിംഗ് മെഷിന്യൽ ഷുഗർ ചെക്ക് ചെയ്യുന്ന നഴ്സുമരോട് ഷുഗർ എത്രയുണ്ടന്ന് ചോദിച്ചാൽ 'അല്പം കൂടുതലാ /കൂടുതലാ /കുറവാ' എന്ന് മാത്രം പറഞ്ഞ് ഷുഗർ എത്രയുണ്ടന്ന് പറയാതെ പോകുന്നവരും ഉണ്ട്. ഇതൊന്നും രോഗിക്ക് പറഞ്ഞാൽ മനസിലാകില്ല എന്ന മുൻ_വിധിയോടെയായിരിക്കും രോഗിയെ നോക്കുന്നവർ പെരുമാറുന്നത്. രോഗി/രോഗിയുടെ ബന്ധുക്കൾ ഇതിനെതിരെ നിലപാടെടുത്താൽ ഇവർ വ്യക്തമായ മറുപിടി നൽകാൻ തയ്യാറാവുകയും ചെയ്യും. 

തന്റെ രോഗത്തെക്കുറിച്ചും ആശുപത്രിയിൽ തനിക്ക് ലഭിക്കുന്ന സേവനത്തെക്കുറിച്ചും ബോധവാനായ ഒരു രോഗി എപ്പോഴും രോഗാവസ്ഥയെക്കുറിച്ചും മരുന്ന്/ടെസ്റ്റുകളെക്കുറിച്ച് ചോദിച്ച് മനസിലാക്കും (മനസിലാക്കാൻ ശ്രമിക്കും). ചിലർക്ക് ചില മരുന്നുകൾ/മരുന്ന് ഘടകങ്ങൾ അലർജിയായിരിക്കും.  രോഗി ഡോക്ടറോട് പറഞ്ഞാലും ചില അവസരങ്ങളിൽ ഡോക്ടർ മറക്കുകയോ മറ്റോ ചെയ്താൽ ആ മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ദുരിത ഫലങ്ങൾ രോഗി അനുഭവിക്കേണ്ടതായി വരും. അത് ഒഴിവാക്കാൻ വേണ്ടിയായിരിക്കും രോഗി ഒറോ ഇഞ്ചക്ഷനെ കുറിച്ചും നഴ്സിനോട് ചോദിക്കുന്നത്. അസ്പിരിൻ തനിക്ക് അലർജിയാണന്ന് ഡോക്ടറോട് പറഞ്ഞിരുന്നെങ്കിലും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആസ്പിരിൻ അടങ്ങിയ ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് അലർജി ഉണ്ടായി പിന്നീട് അത് മാറാൻ മൂന്നാലു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വന്ന രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കേണ്ടി വന്നിട്ടൂണ്ട്. 

നൽകുന്ന മരുന്നുകൾ എന്തിനു വേണ്ടിയുള്ളതാണന്നും ആ മരുന്നുകൾക്ക് എന്തെങ്കിലും ദോഷവശങ്ങൾ(സൈഡ് ഇഫക്റ്റ്സ്) ഉണ്ടങ്കിൽ അതെല്ലാം ഡോക്ടർ രോഗിയോട് പറയണമെങ്കിലും അത് പലരും ചെയ്യാറില്ല. രോഗാവസ്ഥകളെ തുടർന്ന് ഒന്നിൽ കൂടുതൽ ഡോക്ടർമാരെ കാണേണ്ടി വരുന്നവർക്ക് തങ്ങൾ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് അറിയാൻ കഴിയാത്തത് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്.  .വർഷങ്ങളായി ഷുഗർ ഉള്ളതും അതിനു മരുന്ന് കഴിക്കുന്നതുമായ (ഷുഗർ ഉള്ളവർക്ക് ഇടയ്ക്ക് ഇങ്ങനെ സംഭവിക്കാറൂണ്ട എന്നു കേട്ടിട്ടൂള്ള) രോഗി വാ വരളുന്നു,സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടൂന്നു എന്ന് പറഞ്ഞ് ഡയബറ്റിക്  ഡോക്ടരെ കാണാൻ എത്തിയപ്പോൾ ഡോക്ടർ അതിനു മരുന്ന് നൽകി. പക്ഷേ ആ മരുന്ന് കഴിച്ചിട്ടൂം ബുദ്ധിമുട്ടൂകൾ മാറിയില്ല. രോഗി പൾമോണളിജിസ്റ്റിനെ കാണാൻ ചെന്നപ്പോൾ വാ വരളുന്ന കാര്യം കൂടി പറയുന്നു. അവർ നേരത്തെ നൽകിയ ഒരു മരുന്നിന്റെ സൈഡ് ഇഫക്റ്റായി 'വാ വരൾച്ച' ഉണ്ടായേക്കൂം എന്ന് അപ്പോഴാണ് അവർ പറയുന്നത്. 

ഒട്ടൂമിക്ക സ്വകാര്യ ആശുപത്രികളിലും രോഗിക്കുള്ള മരുന്ന് എഴുതി നൽകുന്നത് ഫയലിൽ തന്നെയായതുകൊണ്ട് എന്തെല്ലാം മരുന്നുകളാണ് എഴുതിയിരിക്കുന്നതെന്ന് എന്ന് രോഗിക്ക് അറിയാൻ സാധിക്കില്ല. ആശുപത്രിയിലെ ഫാർമസിയിൽ നിന്നു തന്നെ മരുന്ന് വാങ്ങേണ്ടതായിട്ടൂണ്ട്. താൻ കഴിക്കുന്ന മരുന്നിന്റെ പേര് അറിയണമെങ്കിൽ ഫാർമസിയിൽ നിന്ന് കിട്ടൂന്ന ബില്ല് സൂക്ഷിച്ചു വയ്ക്കേണ്ടതായി വരുന്നു. (ചെറിയ പേപ്പറായതുകൊണ്ട് നഷ്ടപ്പെട്ട് പോവാനും സാധ്യത ഉണ്ട്).

ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകളുടെ ഫലങ്ങൾ ആശുപത്രികളിലെ ലാബുകളിൽ നിന്ന് നേരിട്ട് ഡോക്ടരുടെ മുന്നിലെ കമ്പ്യൂട്ടറുകളിൽ എത്തുന്നതുകൊണ്ട് രോഗിക്ക് ടെസ്റ്റുകളുടെ റിസൽട്ട് കിട്ടാറില്ല(ചിലയിടങ്ങളിൽ).{ മറ്റൊരു ആശുപത്രിയിലെ ഡോക്ടറെ കാണേണ്ടിവരുമ്പോൾ ഈ ടെസ്റ്റുകൾ വീണ്ടൂം ആവർത്തിക്കുകയും ചെയ്യുന്നു.}. ചില ആശുപത്രികൾ ടെസ്റ്റ് റിസൽട്ട് വേണമെങ്കിൽ അതിനു പ്രത്യേകം തുക വാങ്ങി രോഗിക്ക് നൽകുകയും ചെയ്യും. എക്സറെ എടുത്താലും രോഗി ആവശ്യപ്പെടാതെ അതിന്റെ ഫിലിം നൽകാറില്ല. 

ഏറ്റവും കൂടുതൽ ചികിത്സാ തട്ടിപ്പുകൾ നടക്കുന്ന ഒരു ഡിപ്പാർട്ട്മെന്റാണ് കാർഡിയോളജി. ഹൃദയശസ്ത്രക്രിയകളെ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ ഉണ്ടാവുന്നത്. രോഗികളുടെ/ബന്ധുക്കളുടെ മരണഭയത്തെ മുതലാക്കി ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർ ഈ ഡിപ്പാർട്ടുമെന്റിൽ ഉണ്ട്. ആഞ്ചിയോഗ്രാം ചെയ്തിട്ട് അതിന്റെ ഫലങ്ങൾ ഒന്നും രോഗിയുടെ ബന്ധുക്കൾക്ക് നൽകാതെ, ഓപ്പറേഷൻ ചെയ്തില്ലങ്കിൽ ഉടൻ തന്നെ രോഗി മരിച്ചുപോകും എന്ന് ഭയപ്പെടൂത്തി രോഗിക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്ന ചില ഡോക്ടർമാരുണ്ട്. ആഞ്ചിയോപ്ലാസ്റ്റിയിൽ ഉപയോഗിക്കുന്ന സ്റെന്റ്റിനെ കുറിച്ച് രോഗിക്കോ ബന്ധുക്കൾക്കോ ഒരറിവും ഉണ്ടായിരിക്കുകയില്ല. ഒരേ മാനേജുമെന്റിന്റെ കീഴിലുള്ള ഒരു ആശുപത്രിയിൽ നിന്ന് ഇസിജിയിൽ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞ് റഫർ ചെയ്ത്  എത്തിയ രോഗിയുടെ പ്രായമോ രോഗാവസ്ഥയോ(രോഗിക്ക് കരൾ സംബന്ധമായതും കിഡ്നിസംബന്ധുവുമായ അസുഖത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്) നോക്കാതെ ഉടനെ ഓപ്പറെഷൻ തീയേറ്ററിൽ എത്തിച്ച ഡോക്ടർ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഇറങ്ങി വന്ന് പറയുന്നത് രോഗി മരിച്ചു എന്നുള്ളതാണ്. രാഷ്ട്രീയ പിൻബലമുള്ള രോഗിയുടേ ബന്ധുക്കൾ ആശുപത്രിക്കും ഡോക്ടർക്കും എതിരെ തിരിഞ്ഞതോടെ ആശുപത്രി മാനേജ്മെന്റ് ഇടപെട്ടു. പത്തുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി രോഗിയുടെ ബന്ധുക്കൾക്ക് ആശുപത്രി മാനേജ്മെന്റ് നൽകുകയും ഡോക്ടറെ ആശുപത്രിയിൽ നിന്ന് മാറ്റുകയും ചെയ്തു. മറ്റേതെങ്കിലും ആശുപത്രിയിൽ ഡോക്ടർ 'ഓപ്പറേഷനു'കളുമായി തിരക്കിലായിരിക്കും ഇപ്പോൾ. (നെറ്റിൽ ഒന്ന് സേർച്ച് ചെയ്ത് നോക്കിയാൽ കൂടുതൽ ചികിത്സാ തട്ടിപ്പുകളെക്കുറിച്ച് അറിയാൻ കഴിയും)

നമൂക്കിനി വീണ്ടൂം വിവരാവകാശ കമ്മീഷന്റെ ഉത്തരവിലേക്ക് പോകാം....

കൈലാഷ് പ്രസാദ് സിംങിനെ ചികിത്സിച്ച ഡോക്ടർമാരുടെ  രജിസറ്റ്ര്‍ നമ്പറും അവരുടെ യോഗ്യതകളും പ്രഭാത് കുമാർ ആശുപത്രി അധികൃതരോട്  ആവശ്യപ്പെട്ടിരുന്നു. 

ഡോക്ടരുടെ രജിസറ്റ്ര്‍ നമ്പർ അവരുടെ ബോർഡിൽ പേരിനോടൊപ്പം പ്രദർശിപ്പിക്കണമെന്നാണ് നിയമം. പക്ഷേ ഒരു ആശുപത്രിയിലും ഇങ്ങനെ കാണാൻ കഴിയില്ല. മെഡിക്കൾ കൗൺസിൽ ഓഫ് ഇന്ത്യയുടെ Code of Ethics Regulations, 2002 ലും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. {1.4 ല്‍) 

1.4 Display of registration numbers:

1.4.1 Every physician shall display the registration number accorded to him by the State Medical Council / Medical Council of India in his clinic and in all his prescriptions, certificates, money receipts given to his patients.

1.4.2 Physicians shall display as suffix to their names only recognized medical degrees or such certificates/diplomas and memberships/honours which confer professional knowledge or recognizes any exemplary qualification/achievements.

നമ്മൾ കയറിയിട്ടുള്ള എത്ര ആശുപത്രികളിൽ ഡോക്ടർമാരുടേ പേരിനോടൊപ്പം അവരുടെ രജിസ്റ്റർ നമ്പർ കണ്ടിട്ടൂണ്ട്. നമ്മുടെ കേരളത്തിൽ ഡോക്ടർമാർ പേരിനോടൊപ്പം രജിസറ്റർ നമ്പർ കൂടി ബോർഡുകളിൽ എഴുതണമെന്ന് സർക്കർ തന്നെ ഒരു ഉത്തരവ് ഇറക്കിയിട്ടൂണ്ട്  


പ്രഭാത് കുമാറിന്റെ മറ്റൊരു ആവിശ്യം പിതാവിന്റെ  ചികിത്സാ രേഖകൾ ആയിരുന്നു. കൈലാഷ് പ്രസാദ് സിംങിന്റെ ലാബ് ടെസ്റ്റുകളുടെ റിസൽട്ടുകൾ പ്രഭാത് കുമാറിനു നൽകിയിരുന്നില്ല.  ടെസ്റ്റുകൾക്ക് നിർദ്ദേശം നൽകുകയും അവ ചെയ്യുകയും ചെയ്ത ഡോക്ടർമാരുടേ രജിസറ്റ്_ര്‍ നമ്പരും ആ ടെസ്റ്റുകളൂടെ/ ചികിത്സാ രീതികളുടെ ഗുണങ്ങളും ഒക്കെ കൈലാഷ് പ്രസാദ് ആവശ്യപ്പെടുന്നു.

ചികിത്സാ രേഖകളെക്കുറിച്ചും അവ രോഗിക്ക് നൽകേണ്ട കാലാവധിയെക്കുറിച്ചും  MEDICAL COUNCIL OF INDIA പറയുന്നു.

1.3 Maintenance of medical records: 

1.3.1 Every physician shall maintain the medical records pertaining to his / her indoor patients for a period of 3 years from the date of commencement of the treatment in a standard proforma laid down by the Medical Council of India and attached as Appendix 3.

1.3.2. If any request is made for medical records either by the patients / authorised attendant or legal authorities involved, the same may be duly acknowledged and documents shall be issued within the period of 72 hours.

1.3.3 A Registered medical practitioner shall maintain a Register of Medical Certificates giving full details of certificates issued. When issuing a medical certificate he / she shall always enter the identification marks of the patient and keep a copy of the certificate. He / She shall not omit to record the signature and/or thumb mark, address and at least one identification mark of the patient on the medical certificates or report. The medical certificate shall be prepared as in Appendix 2.

1.3.4 Efforts shall be made to computerize medical records for quick retrieval.

RAJAPPAN VS. SREE CHITRA TIRUNAL INSTITUTE FOR MEDICAL SCIENCE AND TECHNOLOGY ലെ കോടതി വിധിയിൽ കേരള ഹൈക്കോടതി നൽകിയ ഉത്തരവിൽ (ഈ ഉത്തരവ് വിവരാവകാശ കമ്മീഷൻ പരാമർശിക്കുന്നുണ്ട്) ചികിത്സാരേഖകളെക്കുറിച്ച് പറയുന്നു...

 The details to be furnished in appendix 3 are of comprehensive in nature and should contain the diagnosis and treatment given to the patient during the period, the patient was under treatment. Regulation 1. 3. 1 has to be read with regulation 1. 3. 2 which makes it mandatory that any patient requesting for medical records should be furnished copies of "documents" within 72 hours from the date of demand. In other words, the patient's right to receive documents pertaining to his/her treatment is recognised by the Regulations. The documents referred to in regulation 1. 3. 2 necessarily have to be the entire case sheet maintained in the hospital which contains the result of diagnosis and treatment administered, the summary of which is provided in Appendix 3. Therefore the petitioner is entitled to photocopies of the entire case sheet and the respondents cannot decline to give the same by stating that the details are available in Appendix 3 furnished, which they are willing to furnish. It is also to be noticed that Regulations do not provide any immunity for any medical record to be retained by any medical practitioner of the hospital from being given to the patient. On the other hand it is expressly provided that a patient should be given medical records in appendix 3 with supporting documents. Therefore in the absence of any immunity either under the Regulations or under any other law, the respondent-Hospital is bound to give photocopies of the entire documents of the patient. Standing counsel for the respondent-Hospital submitted that the documents once furnished will be used as evidence against the hospital and against the doctors concerned. I do not think this apprehension will justify for claiming immunity against furnishing the documents. If proper service was rendered in the course of treatment, I see no reason why the hospital, or staff, or doctors should be apprehensive of any litigation. A patient or victim's relative is entitled to know whether proper medical care was rendered to the patient entrusted with the hospital, which will be revealed from case sheet and medical records. There should be absolute transperancy with regard to the treatment of a patient and a patient or victim's relative is entitled to get copies of medical records.

RAJAPPAN VS. SREE CHITRA TIRUNAL INSTITUTE FOR MEDICAL SCIENCE AND TECHNOLOGY ഈ കേസിലെ കോടതി വിധി 


THE KERALA CLINICAL ESTABLISHMENTS (REGISTRATION AND REGULATION)BILL, 2013 ല് ചികിത്സാരേഖകൾ രോഗിക്ക്/ബന്ധുക്കൾക്ക് നൽകണമെന്ന് 44 ആം പോയിന്റിൽ (page 18)  പറയുന്നു

44. Maintenance of medical records.—Every clinical establishment shall  maintain the medical records of patients and the copy thereof shall be furnished to the patients or to their relatives on request.


:: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് :: 

ചികിത്സാ രംഗത്തെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന The Clinical Establishments (Registration and Regulation) ACT, 2010 നെതിരെ പല സംസ്ഥാനങ്ങളും ഇപ്പോഴും മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പതിവുപോലെ സുപ്രീംകോടതി ഇടപെട്ടതോടെയാണ് പലസംസ്ഥാനങ്ങളും ഈ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങുന്നത് {( THE KERALA CLINICAL ESTABLISHMENTS (REGISTRATION AND REGULATION)BILL, 2013 വരുന്നതും ഇതിനെതുടർന്നാണ്. - { ബില്ല് ഇതുവരെ നിയമസഭയിൽ അവതരിപ്പിച്ചില്ലന്ന് തോന്നുന്നു. ബില്ല് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം  }

നാലു സംസ്ഥാനങ്ങൾ മാത്രമേ ഈ നിയമം നടപ്പാക്കിയിട്ടുള്ളൂ എന്ന് വെബ് സൈറ്റിൽ പറയുന്നു

The Act has taken effect in the four states namely, Arunachal Pradesh, Himachal Pradesh, Mizoram, Sikkim, and all Union Territories since 1st March, 2012 vide Gazette notification dated 28th February, 2012. The states of Uttar Pradesh, Rajasthan and Jharkhand have adopted the Act under clause (1) of article 252 of the Constitution. 

The Clinical Establishments (Registration and Regulation) ACT, 2010 നെക്കുറിച്ച് അറിയാൻ...

ചികിത്സക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റആക്റ്റിൽ പറയുന്നു 

നിയമങ്ങളുടെ അഭാവം കൊണ്ടല്ല നമ്മുടെ നാട്ടിൽ അനീതി വർദ്ധിക്കുന്നത്. ഇരകൾ ആകപ്പെടുന്നവർക്ക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കേണ്ടവർ അതിനു തയ്യാറാകാതെ നിയമലംഘകർക്കൊപ്പം നിയമലംഘനങ്ങൾക്ക് കൂട്ടൂ നിൽക്കുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന് ഡോക്ടർമാരുടെ ബോർഡിൽ അവരുടെ പേരിനോടൊപ്പം രജിസ്റ്റർ നമ്പർ കൂടി എഴുണമെന്ന് ഉത്തരവ് പുറപ്പെടൂവിച്ച സർക്കാർ ആ നിയമം പാലിക്കപ്പെടൂന്നുണ്ടന്ന് ഉറപ്പാക്കാൻ വേണ്ടി എന്തു ചെയ്തു?/ചെയ്യുന്നു???


ചികിത്സാരേഖകൾ രോഗികൾക്ക്/ബന്ധുക്കൾക്ക് നൽകണമെന്ന് വിവരാവകാശകമ്മീഷൻ നിയമങ്ങളുടേയും മുൻകോടതി വിധികളൂടേയും അടിസ്ഥാനത്തിൽ വീണ്ടും ഉത്തരവ് പുറപെടുവി ക്കുമ്പോൾ അത് നടപ്പാക്കുന്നുണ്ടന്ന് ഉറപ്പാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകേണ്ടതാണ്.