Friday, June 29, 2012

ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം ???


'ആറന്മുള വിമാനത്താവളം പത്തനംതിട്ടയുടെ വികസനം' എന്ന പേരിൽ 'യൂത്ത് ക്ലബ് പത്തനംതിട്ടയുടെ' പേരിലുള്ള ഒരു ഇമേജ് പലരും ഷെയർ ചെയ്ത് കണ്ടു. ആറന്മുള വിമാനത്താവളം എന്ങനെയാണ് പത്തനംതിട്ടയുടെ വികസനം സാധ്യമാക്കൂന്നത് എന്ങനെയാണന്ന് ആരും പറഞ്ഞ് കണ്ടില്ല. ഏതൊക്കെ മേഖലയിൽ ആണ് വിമാനത്താവളം കൊണ്ട് പത്തനംതിട്ടയ്ക്ക്/പത്തനംതിട്ട ജില്ലയ്ക്ക് വികസനം ഉണ്ടാകുന്നത്.???

ഈ വിമാനത്താവളനിർമ്മാണത്തിൽ സർക്കാരിന് ഒരു പങ്കും ഇല്ലന്നും ഇതൊരു സ്വകാര്യ പദ്ധതിയാണന്നും ഈ ഇമേജ് ഷെയർ ചെയ്യുന്ന എത്ര പേർക്കറിയാം?? ഈ വിമാനത്താവളത്തിന് എതിരെ ആറന്മുളയിലെ ജനന്ങൾ നടത്തുന്ന സമരത്തിന് കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ജനന്ങൾക്ക് പിന്തുണയും നൽകുന്നുണ്ട്. വിമാനത്താവളത്തിനു അനുകൂലമായി ഒരു പ്രകടനം നടത്താൻ ആ നാട്ടിൽ  നിന്ന് ആളെ ശരിയായ അളവിൽ കിട്ടാത്തതുകൊണ്ട് അടുത്ത സ്ഥലന്ങളിൽ നിന്ന് ആളെ ഇറക്കി പ്രകടനം നടത്തേണ്ടിയും വന്നു.

റോഡും റയിൽവേ വികസനവും കഴിഞ്ഞിട്ട് പോരേ വിമാനത്താവളം. വിമാനത്താവളം വന്നാൽ 45 മീറ്റർ വീതിയിൽ റോഡ് വരുമെന്നാ പറയുന്നത്. 45 മീറ്റർ വീതിയിൽ റോഡ് വന്നാൽ അനേകായിരന്ങൾ കുടിയിറന്ങേണ്ടതായി വരും. ആര് ഇവർക്ക് നഷ്ടപരിഹാരം നൽകും? സർക്കാരോ? വിമാനത്താവളം പണിയുന്ന സ്വകാര്യ കമ്പിനിയോ??

വിമാനത്താവളം വന്നാൽ ആറന്മുള വള്ളം കളി കാണാൻ വിദേശികൾ വരുമെന്നൊക്കെ കേട്ടു. അത് എന്ങനെയാണ് സംഭവിക്കുക. ആലപ്പുഴ നെഹ്റു ട്രോഫിപോലെ വലിയ ഒരു 'മത്സര വള്ളം കളി'യല്ല ആറന്മുളയുടേത്. പിന്നെ റോഡൊകേ 45  മിറ്റർ വീതി ആക്കി കഴിയുമ്പോൾ വള്ളം കളി നടക്കൂന്ന സത്രക്കടവൊക്കെ അവിടെ കാണുമോ ആവോ???

പരുമല,മഞ്ഞനിക്കര,ആറന്മുള,ശബരിമല തുടന്ങിയ സ്ഥലന്ങളിലേക്ക് തീർത്ഥാടകർക്ക്/മാരാമൺ കൺവൻഷൻ ചെറുകോൽ പെട്ടന്ന് എത്താൻ കഴിയുമെന്ന് പറയുന്നു. ഇതിൽ ശബരിമല ഒഴിച്ചുള്ള സ്ഥലന്ങളിലേക്ക് കേരളത്തിനു പുറത്ത് നിന്ന് എത്ര പേരാണ് എത്തുന്നത്? ശബരിമലയിലേക്ക് വരുന്ന സംസ്ഥാനത്തിനു പുറത്തു നിന്നുള്ള എത്ര തീർത്ഥാടകർക്ക് വിമാനത്തിൽ വരാനുള്ള ചിലവ് നൽകാൻ കഴിയും???

ഇനി മദ്ധ്യതിരുവതാംകൂറിലെ പ്രവാസികളുടെ കാര്യം.. ആറന്മുളയിൽ വിമാനത്താവളം വന്നാൽ അതിന്റെ ഗുണഭോക്താക്കൾ പ്രവാസികൾ ആയിരിക്കും എന്നതിൽ സംശയം ഇല്ല. സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ ചിലവ് തിരികെപ്പിടിക്കാൻ ഈ വിമാനത്താവളം ഉപയോഗിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ്/യൂസേഴ്സ് ഫീ എന്നിന്ങനെ പറഞ്ഞ് ഒരു വലിയ സംഖ്യ പിരിച്ചെടുത്താൽ എത്ര പ്രവാസികൾ ഈ വിമാനത്താവളം ഉപയോഗിക്കും??? ഏതായാലും കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയിൽ നിർമ്മിക്കുന്ന വിമാനത്താവളം ലാഭകരമാക്കാൻ അത്ര പെട്ടന്ന് കഴിയില്ല എന്ന് പകൽ പോലെ വ്യക്തമാണ്. നഷ്‌ടത്തിൽ ഓടൂന്ന വിമാനത്താവളം അടച്ചിട്ട് ആ ഭൂമി മറ്റ് ആവിശ്യന്ങൾക്ക് കൂടി ഉപയോഗിക്കാം എന്നുള്ള അതിബുദ്ധികൊണ്ടാണല്ലോ 'വ്യവസായ മേഖല'കൂടി നേടിയെടുത്തത്.(വ്യവസായ മേഖലയ്ക്ക് പ്രഖ്യാപനം ഉണ്ടന്നും ഇല്ലന്നും പറയുന്നു).
ഏതായാലും നഷ്ടത്തിൽ പൊയ്ക്കോട്ടെ എന്നു കരുതി ആരും ഒന്നും തുടന്ങില്ലല്ലോ....

നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് നൽകിയ തൊഴിൽ വിമാനത്താവളത്തിൽ ടാക്സിക്കുള്ള പെർമിറ്റാണ്. ഇന്ന് എത്ര പേർ വിമാനത്താവളത്തിൽ നിന്ന് വാഹന്മ് പിടിച്ച് സ്വന്തം വീട്ടിൽ എത്തും??? ഈ അനുഭവം വെച്ച് ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ ആർക്കെങ്കിലും കുടിയൊഴിപ്പിക്കൻ വേണ്ടി വരികയാണങ്കിൽ അവർക്ക് നഷ്ടപരിഹാരവും തൊഴിലും കിട്ടുമെന്നുള്ള വ്യാമോഹം ഒന്നും അധികം വേണ്ട.....

വർഷന്ങളായി തുടന്ങിയ കോട്ടയം-കായംകുളം റയിൽവേപ്പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളുകയാണ്.. ശബരി റയിൽ പാതയുടെ നിർമ്മാണം ഇപ്പോഴും ഫയലുകളിൽ തന്നെയാണ്. നിലവിൽ ഉള്ള ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിനെക്കാൾ മുൻഗണന നമ്മുടെ ജനപ്രതിനിധികൾ സ്വകാര്യ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് എന്തിനാണ് നൽകുന്നത്???

ഇനി പത്തനംതിട്ടയുടെ വികസനം...
മൂന്നാലു പ്രാവിശ്യം ഉദ്ഘാടനം കഴിഞ്ഞ മുൻസിപ്പൽ ബസ്‌സ്റ്റാൻഡ് 'പണി തീരാത്ത വീടുപോലെ' നീളുകയാണ്. കോടിക്കളക്കിനു രൂപ തന്നെ പലിശയിനത്തിൽ കുടിശ്ശിഖയും അയി. പത്തനംതിട്ടയിലെ സ്റ്റേഡിയത്തോട് അനുബന്ധിച്ച് തുടന്ങും എന്ന് പറഞ്ഞ 'ഇൻഡോർ സ്റ്റേഡിയം' എവിടെ??? പത്തനംതിട്ടയിൽ ഒരു സുബല പാർക്ക്(പേര് ഇതു തന്നെയായിരുന്നു എന്നാണ് ഓർമ്മ. പഴയ കളക്ടർ വത്സലകുമാരി തുടന്ങിയത്)ഉണ്ടായിരുന്നു അതെവിടെ?? കോന്നിയിലെ ഇക്കോടൂറിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ???

കുളവും നെൽപ്പാടന്ങളും തണ്ണീർത്തടന്ങളും നികത്തി സ്വകാര്യ കമ്പിനി വിമാനത്താവളം നിർമ്മിച്ചു എന്നു തന്നെ ഇരിക്കട്ടെ... 'കാടെവിടെ മക്കളെ' എന്ന് വിലപിക്കുന്ന കഥാപാത്രത്തെപോലെ 'ഞന്ങളുടെ നാടെവിടെ,കുടിവെള്ളം എവിടെ' എന്നൊക്കെ ചോദിച്ച് നമ്മുടേ ഭാവി തലമുറ വിലപിക്കാൻ ഇടവരരുത് ...സർക്കാർ അല്ല ഈ വിമാനത്താവളം പണിയുന്നതും നടത്തുന്നതും. പിന്നെ എന്തിനു വേണ്ടിയാണ് ജനപ്രതിനിധികൾ ആ നാട്ടുകരെ(ആറന്മുളക്കാരെ) വിശ്വാസത്തിൽ എടുക്കാതെ വിമാനത്താവളത്തിനു വേണ്ടി നിലകൊള്ളുന്നത്???

ആറന്മുളയിൽ വിമാനത്താവളം വന്നാൽ ഏതൊക്കെ രീതിയിലാണ് പത്തനംതിട്ട(ജില്ല) വികസിക്കുന്നത്???? നിന്ങളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്

(ഇത് എന്റെ വാദമുഖന്ങൾ മാത്രമാണ്. നിന്ങൾക്ക് വിമാനത്താവളവത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. പക്ഷേ എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന് ഉത്തരം സ്വന്തം മനസാക്ഷിയോടെങ്കിലും യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കണം)

Sunday, June 10, 2012

മോഹന രാജ്യത്തിലെ ആസൂത്ര(ണ) കക്കൂസ്

മോഹനരാജ്യത്തിലെ രാജാവായിരുന്നു മോഹനന്‍. പേരുപ്പൊലെ മോഹന്മായിരുന്നു ആ രാജ്യവും. പക്ഷേ രാജ്യം മോഹനം ആയിരുന്നത് പ്രജകള്‍ക്കല്ലായിരുന്നു എന്നു മാത്രം. മന്ത്രിമാര്‍ക്കും മുതലാളിമാര്‍ക്കും മാത്ര്മായിരുന്നു ആ രാജ്യം മോഹനം ആയിരുന്നത്. എന്താണങ്കിലും മോഹന രാജ്യം ഒരു വലിയ സംഭവം തന്നെ ആയിരുന്നു. രാജ്യത്തെക്കാള്‍ വലിയ സംഭവമായിരുന്നു മോഹനന്‍ രാജാവും. രാജ്യത്തെ പട്ടിണിയും പരിവട്ടവും ഒന്നും രാജാവും മന്ത്രിമാരും രാജ്യത്തിന്റെ പരമാധികാരിയായ ചക്രവര്‍ത്തിനി ശാരദാമ്മയുമൊക്കെ മറ്റുള്ള രാജ്യങ്ങളേ അറിയിച്ചിരുന്നില്ല. തങ്ങളുടെ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ ശാരദാമ്മയും കുടുബവും മറ്റ് രാജ്യങ്ങള്‍ ഇടയ്ക്കിടെ ചുറ്റിക്കറങ്ങാന്‍ പോകും. പക്ഷേ സത്യം പറഞ്ഞാല്‍ ചക്രവര്‍ത്തിനിയായ ശാരദാമ്മയോ രാജാവായ മോഹനനോ മന്ത്രിമാരോ അല്ലായിരുന്നു രാജ്യത്തെ ഭരണം. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ കമാന്‍ഡ്‌ജി ആയിരുന്നത്രെ മോഹനരാജ്യത്തെ ഭരണം !!!

വിചിത്രമായ രീതികളായിരുന്നു മോഹന രാജ്യത്ത് ഉണ്ടായിരുന്നത്. ആര്‍ക്കും എന്ത് കള്ളവും കാണിക്കാം. പക്ഷേ പിടിക്കപെടരുതന്ന് മാത്രം. രാജ്യത്തെ കമ്പിയില്ല കമ്പി മന്ത്രിയായ രാജുവും കൂട്ടരും പത്തിരുപത് ചാക്ക് സ്വര്‍ണ്ണമാണ് അടിച്ചു മാറ്റിയത്. മോഹനന്‍ രാജാവ് ഞാനൊന്നും അറിഞ്ഞില്ലേ എന്ന് മട്ടിലായിരുന്നു. അവസാനം രാജുവും കൂട്ടരും കാരഗൃഹത്തിലായി. പിന്നെയും പിന്നെയും മന്ത്രിമാര്‍ക്കെതിരെ അടിച്ചുമാറ്റല്‍ ആരോപണങ്ങളുമായി ആരക്കയോ വന്നു. പക്ഷേ ഒന്നും അങ്ങോട്ട് ഏശിയില്ല. അങ്ങനെയിരിക്കയാണ് മോഹനന്‍ രാജാവ് തന്റെ നാട്ടിലെ പണക്കാരയും പട്ടിണിക്കാരയും തിരിച്ചറിയാന്‍ സര്‍വേ നടത്തിയത്. എങ്ങനെയാണ് ഗ്രാമത്തിലും പട്ടണത്തിലും ജീവിക്കുന്നവര്‍ കഴിയുന്നത്? അവര്‍ക്ക് എത്ര പണം വേണ്ടി വരും ജീവിക്കാന്‍??? എന്നൊക്കെ ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തണം. ചിന്താവിഷ്ടാനായിരുന്ന മോഹനന്ര് രാജാവിനെ സഹായിക്കാനുള്ള് സൂത്രവുമായി എത്തിയത് മോണാല്‍ അനിയന്‍‌കുഞ്ഞാണ്. പട്ടണത്തില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ 28 പണവും ഗ്രാമത്തില്‍ ജീവിക്കാന്‍ ഒരാള്‍ക്ക് 22 പണവും മതിയന്ന് അനിയങ്കുഞ്ഞ് മോഹനന്‍ രാജാവിനോട് പറഞ്ഞു. തൈക്ക് ആവിശ്യമായ സമയത്ത് ആവിശ്യമായ സൂത്രം പറഞ്ഞുതന്ന മോണാല്‍ അനിയന്‍‌കുഞ്ഞിനെ തന്റെ രാജ്യത്തിന്റെ സൂത്രത്തിന്റെ ഏര്‍പ്പാടുകളുടേ തലവനാക്കി. തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് , ജനങ്ങള്‍ക്ക് മാത്രം എങ്ങനെ സൂത്രത്തില്‍ പണികൊടുക്കാം എന്ന് തീരുമാനിക്കാന്‍ വേണ്ടി മാത്രം ആയിരുന്നു മോഹനന്‍ രാജാവ് ആസൂത്ര(ണ)ത്തിന്റെ ചുമതല അനിയന്‍‌കുഞ്ഞിനു നല്‍കിയത്.

മോഹനരാജാവ് വിളിച്ചു കൂട്ടിയ ആസൂത്രണത്തിന്റെ യോഗം...
രാജാവും അനിയങ്കുഞ്ഞും ആസൂത്രണത്തിന്റെ സൂത്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്ന് തലപുക്കച്ച് ഗവേഷ്ണം നടത്തുന്ന രണ്ട് എക്കണോമിക്സ് സിങ്കങ്ങളും യോഗത്തില്‍ ഉണ്ട്... അനിയന്‍‌കുഞ്ഞു തന്നെയാണ് ചര്‍ച്ച തുടങ്ങിയത്..
പ്രിയപ്പെട്ട മോഹനരാജാവും കൊട്ടാരത്തിന്റെ ആസ്ഥാന ആസൂത്രകരുമായ സഹപ്രവര്‍ത്തകരേ ജനങ്ങള്‍ക്ക് എങ്ങനെ പണികൊടുക്കാം എന്ന് ഗവേഷ്ണം നടത്തുന്ന നമ്മള്‍ അല്പം മാറി ചിന്തിക്കേണ്ടീയിരിക്കൂന്നു. നമുക്ക് നമ്മുടെ കാര്യങ്ങള്‍ കൂടി ആസൂത്രണം ചെയ്യേണ്ടീയിരിക്കൂന്നു.

രാജാവ് : ജി.

സിങ്കം1:നമുക്ക് പെട്രോളിനു വില കുറച്ചു കൂടി കൂട്ടി ജനങ്ങളെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു

രാജാവ് : ജി

അനി.കുഞ്ഞ്:: അങ്ങനെ നമ്മള്‍ ഒരിക്കലും ചെയ്യരുത്. സിവര്‍ലന്‍‌സിന് നഷ്ടം വരാത്ത രീതിയിലേ നമ്മള്‍ കൂട്ടാവൂ.. ഒരുമിച്ച് ജനങ്ങളേ പാഠം പഠിപ്പിക്കാന്‍ പോയാല്‍ അവന്മാര്‍ പെട്രോള്‍ വാങ്ങാതിരുന്നാല്‍ നമ്മള്‍ സിവര്‍ലന്‍‌സിനോട് ഉത്തരം പറയേണ്ടേ, അല്ലേ രാജാവേ?

രാജാവ് : ജി

സിങ്കം2: ഗ്രാമത്തില്‍ പോലും ഒരു ചായ്ക്ക് 6 രൂപ വിലയായപ്പോള്‍ ഒരാള്‍ എങ്ങനെയാണ് 22  രൂപയ്ക്ക് ഗ്രാമത്തില്‍ ജീവിക്കൂന്നതെന്ന് മനസിലാക്കാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ല.

അനി.കുഞ്ഞ് : സിങ്കം 2 ഒരു കാര്യം മനസിലാക്കണം. ന്നമ്മളെക്കാള്‍ വലിയ എക്കണോമിസ്റ്റ് ആയ രാജാവിനു പോലും അത് മനസിലാക്കാന്‍ പറ്റിയിട്ടില്ല. സൂര്യന്‍ എന്തുകൊണ്ടാണ് പടഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമൈക്കാത്തത് എന്ന് ആര്‍ക്കെങ്കിലും മനസിലാക്കാന്‍ പറ്റുമോ? അതുപോലാണ് 22 രൂപയുടേയും 28 രൂപയുടേയും കാര്യം. നമ്മള്‍ നമ്മുടേ കാര്യം മാത്രം നോക്കിയാല്‍ മതി. ഇനി നമ്മുടേ കാര്യം കഴിഞ്ഞിട്ട് ബാക്കി സമയം ഉണ്ടങ്കില്‍ സൂത്രത്തില്‍ നാട്ടിലെ ജനങ്ങള്‍ക്ക് പണീയാം. ഏതായാലും പെട്രോള്‍ വഴി ജനങ്ങള്‍ക്കിട്ട് ഒരു പണി കൊടുത്തതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രയോജനമുള്ള പണിയെക്കൂറിച്ച് നമുക്ക് ചിന്തിക്കാം.

രാജാവ് : ജി

സിങ്കം 1: നമുക്ക് എന്ത് പണീയാണ് ഉള്ളത്.

അനി.കുഞ്ഞ് : നമുക്കൊരു കക്കൂസ് പണീതാലോ

സിങ്കം 2: നമുക്ക് അതിനു ആവിശ്യത്തിനു കക്കൂസൊക്കെ ഉണ്ടല്ലോ.

അനി.കുഞ്ഞ് : നമ്മുടെ നിലനിയ്ക്കും വിലയ്ക്കൂം ചേര്‍ന്ന കക്കൂസാണോ നമുക്കൂള്ളത്. നമ്മളിട്ട് പണികൊടുക്കൂന്ന ജനങ്ങള്‍ വെളിക്കിറങ്ങുന്നതുപോലെ,28 രൂപ പോലും എടുക്കാന്‍ ഇല്ലാത്ത ദാരിദ്ര രേഖക്കാരെപ്പോലെ നമ്മള്‍ വെളിക്കിറങ്ങിയാല്‍ എന്ത് വെത്യാസമാ‍ണ് നമ്മളും അവരും തമ്മിലുള്ളത്..

സിങ്കം 2: അത് ശരിയാണ്. ഇക്കണോമിക്സ് അറിയാത്തവര്‍ വെളിക്കിറങ്ങുന്നതുപോലെ നമ്മള്‍ വെളിക്കിറങ്ങരുത്.

രാജാവ് : ജി.

സിങ്കം1 : ശരിയാണ് നമൂക്കിവിടേയൊരു കക്കൂസ് സമുച്ചയം തന്നെ ഉണ്ടാക്കണം.

അനി.കുഞ്ഞ് : പത്തമ്പത് ലക്ഷം രൂപയുടെ  ഫൈവ് സ്റ്റാര്‍ കക്കൂസ് ആയിരിക്കണം നമ്മള്‍ പണിയേണ്ടത്.

സിങ്കം 2 : വാട്ട് ആന്‍ ഐഡിയ സേട്ജി.

രാജാവ് : സേട്ജി എന്ന് ഉപയോഗിക്കാതെ വെറും ജി എന്ന് മാത്രം ഉപയോഗിച്ചാല്‍ മതി. അതാണ് കമാന്‍ഡിജിക്ക് ഇഷ്ടം.

സിങ്കം1: അങ്ങനെയെങ്കിലു രാജാവ് ഒന്നു വാ തുറന്ന് രണ്ടക്ഷരം പറഞ്ഞല്ലോ.. എനിക്ക് സന്തോഷമായി ഗ്ഗോപ്യേട്ടാ

അനി.കുഞ്ഞ് : ഇവിടെ വരുന്ന ആപ്പയൂപ്പ ആള്‍ക്കാരൊന്നും നമ്മുടെ ടോയ്ലറ്റില്‍ കയറാന്‍ പാടില്ല. നമ്മുടേ ടോയ്‌ലറ്റില്‍ കയറണമെങ്കില്‍ നമ്മള്‍ കൊടുക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് വാതിക്കല്‍ കാണീക്കണം.

സിങ്കം2 : ഓരോരോ സെന്‍സര്‍ കൂടി വെക്കണം. നമ്മള്‍ ആവിശ്യത്തിനു ചെന്ന് ഇരിക്കൂമ്പോള്‍ മാത്രം നമ്മുടേ പിന്നമ്പുറം സെനസര്‍ മനസിലാക്കീ ക്ലോസറ്റിന്റെ അടൂപ്പ് തുറക്കണം.

സിങ്കം1: ശരിയാണ്... മൂത്രം ഒഴിക്കൂന്നടത്തും സെന്‍സര്‍ വേണം.

അനി.കുഞ്ഞ് : ഇത് മാത്രം പോരാ.. നമ്മുടെ ടോ‌യ്ലറ്റുകളീല്‍ ക്യാമറയും സ്ഥാപിക്കണം. ആരക്കയാണ് നമ്മുടെ ടോയലറ്റില്‍ കയറാന്‍ ശ്രമിക്കുന്നതെന്ന് അറിയണാമെല്ലോ.

രാജാവ് : നമ്മള്‍ ചിലവ് ചുരുക്കണമെന്ന് കൊട്ടാര ധനകാര്യ മന്ത്രി ഇന്നലെ ഒരെഴുത്ത് കൊടൂത്ത് വിട്ടിട്ടൂണ്ടായിരുന്നു.

അനി.കുഞ്ഞ് : ജനങ്ങള്‍ ചിലവ് ചുരുക്കീയാലേ ഈ നാട് രക്ഷപെടൂ. പെട്രോള്‍ അധികം ഉപയോഗിക്കാതിരിക്കാന്‍ നമ്മള്‍ അതിന്റെ വില കൂട്ടിയില്ലേ. മണ്ണണ്ണയുടേ വിതരണാം കുറച്ചില്ലേ? റേഷന്‍ കട വഴിയുള്ള സാധനങ്ങളുടെ വിതരണം കുറച്ചില്ലേ?ഇങ്ങനെയൊക്കെ നമ്മള്‍ ജനങ്ങളുടെ ചിലവ് ചുരുക്കിയില്ലേ? അവരെ മുണ്ട് മുറുക്കി ഉടൂപ്പിച്ചില്ലേ?? ഇതില്‍ക്കൂടുതല്‍ ചിലവ് ചുരിക്കീപ്പിണമെങ്കില്‍ കുറച്ചൂടേ സമയം ഞങ്ങള്‍ ആസൂത്രണക്കാര്‍ക്ക് തരണം.

സിങ്കം 1: ഒക്കുമെങ്കില്‍ പുതിയ ടോയലറ്റുകളുടെ ക്ലോസറ്റുകള്‍ സ്വര്‍ണ്ണവും പൂശണം.

സിങ്കം 2: നമ്മള്‍ ഇത്രയും കാശ് ഇറക്കി ടോയ്‌ലറ്റ് നവീകരിച്ചന്ന്  ജനങ്ങള്‍ അറിഞ്ഞാല്‍ വലിയ പ്രശ്നം ആവില്ലേ?

അനി.കുഞ്ഞ് : എന്തോന്ന് പ്രശ്നം? ഇനി പ്രശ്നം ആവുകയാണങ്കില്‍ നമ്മുടേ യുവരാജകുമാരനെ നമ്മുടെ നാട്ടിലെ ദാരിദ്ര രേഖയ്ക്ക് താഴെ താ‍മസിക്കൂന്നവരുടെ കൂടെ രണ്ട് ദിവസം താമസിപ്പിച്ച് അവരുടെ കൂടെ വെളിക്കിറിക്കിച്ചാല്‍ പോരേ? ചാനലുകളായ ചാനലുകളെല്ലാം യുവരാജകുമാരന്‍  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടേ കൂടെ വെളിക്കിരിക്കൂന്നത് ലൈവായി കാണിച്ച് ചര്‍ച്ചകള്‍ നടത്തി സായൂജ്യം അടഞ്ഞോളും.

രാജാവ് : ഏതായാലും യുവരാജകുമാരന്‍ എന്നും യുവരാജക്കുമാരന്‍ തന്നെയായി ഇരിക്കൂന്നതുകൊണ്ട് നമുക്ക് ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിക്കാന്‍  പറ്റുന്നുണ്ട്.

അനി.കുഞ്ഞ് : മണ്ടന്മാര്‍ ജനങ്ങള്‍. അവര്‍ അവരായി ഇരുന്നാലേ നമുക്ക് നമ്മുടേ ആസൂത്രണം അവരുടേ മേല്‍ സൂത്രത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റൂ... ഞാനൊന്നു രണ്ടിനു പോയിട്ടൂ വരാം. ഏതായാലും സ്വര്‍ണ്ണം പൂശിയ ടോയ്‌ലറ്റില്‍ സ്മാര്‍ട്ട് കാര്‍ഡൂമായി പോയി ഇരിക്കൂന്നത് സ്വപനം കണ്ടു കൊണ്ട് ഞാനിപ്പോള്‍ കാര്യം സാധിച്ചിട്ട് വരാം.