Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, October 16, 2009

ട്രയിനില്‍ രതി തേടുന്ന കുട്ടികള്‍ :: രതി തേടുന്ന കുട്ടികള്‍3


എറണാകുളം സൌത്ത് റയില്‍‌വേ സ്റ്റേഷന്‍ :
അതിരാവിലെ എറണാകുളം സൌത്ത് റയില്‍‌വേ സറ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ട്രെയിന്‍ വന്ന് നില്‍ക്കുന്നു. യാത്രക്കാരുടെ തിരക്കൊഴിഞ്ഞപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് പോലീസുകാരോ ടൊപ്പം ഒരാണ്‍‌കുട്ടി നില്‍ക്കുന്നു. കുറേ നേരം സംസാരിച്ചതിനുശേഷം ആണ്‍കുട്ടി പേഴ്‌സില്‍ നിന്ന് കുറേ നോട്ടുകള്‍ പോലീസുകാര്‍ക്ക് കൊടുക്കുന്നു. പോലീസുകാര്‍ അവന് ഒരു ഐഡിന്റിറ്റി കാര്‍ഡ് കൊടുത്തു. അവന്‍ ഐഡന്‍‌റ്റിറ്റി കാര്‍ഡുമായി ഓവര്‍ബ്രിഡ്‌ജ് കയറി ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നു. ഒന്നാമത്തെ
പ്ലാറ്റ്ഫോമില്‍ അവനേയും കാത്ത് അതേ ട്രയിനില്‍ വന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

എന്തിനാണ് അവന്‍ പോലീസുകാര്‍ക്ക് പണം കൊടുത്തത് ?
ട്രയിനിലെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കൂടി നടന്നുപോയ പോലീസുകാര്‍ ഒരു ബര്‍ത്ത് ഒഴിഞ്ഞു കിടക്കുന്നതും അതിന്റെ തൊട്ടടുത്ത ബര്‍ത്തില്‍ നാലുകാലുകള്‍ കാണുകയും ചെയ്തു.ചിലപ്പോഴെക്കെ കാണുന്ന കാഴ്ചകള്‍ ആയതുകൊണ്ട് അവര്‍ അത് ഗൌനിക്കാതെ കടന്നുപോയി. കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ ബര്‍ത്തുകളിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും ഇല്ല. പോലീസുകാര്‍ ബര്‍ത്തില്‍ കിടന്നവരെ തട്ടിവിളിച്ചു. ബര്‍ത്തില്‍ നിന്ന് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എഴുന്നേറ്റു. അവരുടെ പേരില്‍ കേസ് എടുക്കുമെന്നും കേസ് എടുക്കാതിരിക്കണമെങ്കില്‍ ആയിരം രൂപാ നല്‍കണമെന്നും പോലീസുകാര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അത്രയും പണം ഇല്ലന്ന് അവന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എറണാകുളത്ത് എത്തുമ്പോള്‍ നല്‍കിയാല്‍ മതിയന്ന് പറഞ്ഞ് അവന്റെ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡുമായി പോലീസുകാര്‍ പോയി. വീണ്ടും അവനും അവളും ഒരേ ബര്‍ത്തില്‍ യാത്ര തുടര്‍ന്നു. എറണാകുളത്ത് എത്തിയപ്പോള്‍ എവിടെ നിന്നക്കയോ പണം ഒപ്പിച്ച് അവന്‍ പോലീസുകാര്‍ക്ക് നല്‍കി ഐഡന്റിറ്റി കാര്‍ഡ് തിരികെ വാങ്ങി.

:: എ.സി. കമ്പാര്‍ട്ടുമെന്റില്‍ ഒരു യാത്ര ::
റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലെ ‘റിസ്ക്’ ഒഴുവാക്കി യാത്ര ചെയ്യാവുന്നത് എ.സി. കമ്പാര്‍ട്ടുമെന്റുകളില്‍ ആണത്രെ. ടിക്കറ്റ് നോക്കിയിട്ട് റ്റിറ്റിആര്‍ പോയിക്കഴിഞ്ഞാല്‍ ഒരാളും അവിടേക്ക് വരില്ല. ‘കൂപ്പ‘കളുടെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ അത് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് അകത്ത് യാത്ര ചെയ്യുന്നവരാണല്ലോ? തനിക്ക് ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ തുറന്ന് ഇറങ്ങിപോകുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് എസി കമ്പാര്‍ട്ടുമെന്റില്‍ ഉള്ളവരെ കാണാനും കഴിയില്ല. കുറച്ച് കാശ് പോയാലും പോലീസിനെ പേടിക്കേണ്ടാത്ത
‘സുഖ’കരമായ യാത്ര.

:: റയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന്... ::
ഒരു തിരുവതാംകൂര്‍ ജില്ലയിലെ ഒരു റയി‌ല്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനില്‍ നിന്ന് ‘പ്രണയ’ത്തില്‍ ഏര്‍പ്പെട്ടിരുന്ന കാമുകനേയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തത് പത്രങ്ങള്‍ എല്ലാവരേയും അറിയിച്ചതാണ്. ഈ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനുകളില്‍ നിന്നുള്ള ‘പ്രണയം’ മറ്റുള്ളവര്‍ക്ക് ഭീകരമായി തുടങ്ങിയപ്പോഴാണ് പോലീസ് ട്രയിനില്‍ ‘പ്രണയി‘ക്കുന്നവരെ പിടിക്കാന്‍ തുടങ്ങിയത്. താക്കീതും പിഴയും ഒക്കെ നല്‍കി പലരേയും വിട്ടയ്ക്കുകയും ചെയ്തു. ഇതുകൊണ്ട് ബുദ്ധുമുട്ട് ഉണ്ടായത് സാധാരണക്കാരായ യാത്രക്കാരാണ് ട്രയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നതുകണ്ട് കയറി ഇരിക്കുന്ന പലര്‍ക്കും ‘ട്രയിനില്‍ അതിക്രമിച്ചു കയറി’ എന്ന കുറ്റത്തിന് പിഴ നല്‍കേണ്ടി വന്നു.

:: പാസഞ്ചര്‍ ട്രയിനില്‍ നിന്ന് ::
പാസഞ്ചര്‍ ട്രയിനുകളിലെ തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ചിലപ്പോള്‍ ‘പ്രണയിക്കുന്ന‘വരെ കാണാറുണ്ട്. മറ്റുള്ളവര്‍ ആ ബോഗികളില്‍ ഉണ്ടന്നുള്ള ചിന്തകളൊന്നും ഇവര്‍ക്ക് പലപ്പോഴും കാണാറില്ല. കുറച്ചു സ്റ്റേഷനുകള്‍ പിന്നിട്ട് ഒരു സ്റ്റേഷനില്‍ ഇറങ്ങി അടുത്ത ട്രയിനിനു കയറി അവര്‍ തിരികെ എത്തും.

:: ട്രയിനിലെ അതിക്രമങ്ങള്‍ ::
ട്രയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ആരും പരാതിപ്പെടാറില്ലന്ന് മാത്രം. കേരളത്തിനുവെളിയിലുള്ള ചില കോളേജുകളിലെ കുട്ടികള്‍ പരസ്പരം ‘കുടിപ്പക’യോടെയാണ് പെരുമാറുന്നത്. റയില്‍‌വേ സ്റ്റേഷനുകളില്‍ വച്ച് സംഘര്‍ഷം ഉണ്ടാക്കുന്ന മലയാളിവിദ്യാര്‍ത്ഥികള്‍ ട്രയിനുകളിലും അടി തുടരും. മറ്റ് കോളേജുകളിലെ പെണ്‍കുട്ടികളെ ‘പിടി‘ക്കുന്നതും ഭയപ്പെടുത്തുന്നതും പലര്‍ക്കും ഹരമാണ്.

:: മാതാപിതാക്കള്‍ ഇത് അറിയുന്നുണ്ടോ ?? ::
തങ്ങളുടെ മക്കള്‍ എവിടേക്ക് എങ്ങനെപോകുന്നു എന്ന് പലരും അന്വേഷിക്കാറില്ല. .മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് തങ്ങളുടെ മക്കള്‍ തങ്ങളുടെ വിളിപ്പുറത്ത് തന്നെയുണ്ടന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആ വിശ്വാസം പലപ്പോഴും തകിടം മറിയുന്നത് എപ്പോഴാണ് ? ഇന്ന് എവിടയും മൊബൈല്‍ സിഗ്നല്‍ ലഭ്യമായതുകൊണ്ട് എവിടെനിന്ന് വേണമെങ്കിലും സംസാരിക്കാം. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞ ആള്‍ക്ക് കൊടേക്കനാലില്‍ നിന്ന് വേണമെങ്കിലും സംസാരിക്കാം. കൌമുദി പ്ലസില്‍ വന്ന ഈ വാര്‍ത്തയൊന്ന് വായിച്ചു നോക്കുക.

അടുത്ത പോസ്റ്റില്‍ :: സ്റ്റഡി ടൂറും ടൂര്‍ പാക്കേജും.

Friday, October 2, 2009

‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2


:: മാറുന്ന ചിന്താഗതി ::
ഇന്ന് ലോകം പുരോഗിമിക്കുമ്പോള്‍ മനുഷ്യന്റെ ചിന്താഗതികളും മാറുന്നത് സ്വാഭാവികമാണ്. പക്ഷേ ചില ചിന്തകള്‍ നമ്മുടെ സമൂഹത്തിന്റെ നിലനില്പ് അല്ലങ്കില്‍ ഇത്രയും നാളും നമ്മള്‍ അനുവര്‍ത്തിച്ചു വന്നിരുന്നവയ്ക്ക് വിഘനങ്ങള്‍ വരുത്തുന്നതാണങ്കിലോ? പുരോഗ്മനചിന്താഗതി എന്ന് നമ്മളില്‍ പലരും കരുതുന്ന ‘ചില കാര്യങ്ങളാണ്‘ പറയുന്നത്. ഈ ‘ചില കാര്യങ്ങളെ‘ എതിര്‍ക്കുന്നവര്‍ നമുക്ക് പഴഞ്ചന്മാരായിക്കാം. ആ
പഴഞ്ചന്മാരുടെ കണ്ണികളില്‍ കൂടിയാണ് ഇനിയും
ചിലരെ നമ്മള്‍ ഇവിടെ കാണുന്നത്.


:: ‘പ്രൊഫഷ്ണല്‍ കോഴ്സുകളുടെ’ ചാകര ::
തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ മാതാപിതാക്കളും ഇന്ന് ശ്രദ്ധിക്കാറുണ്ട്. തങ്ങളെക്കൊണ്ട് തങ്ങാന്‍ കഴിയുന്നതില്‍ അധികം ആണങ്കിലും ബാങ്ക് ലോണ്‍ തരമാക്കി മാതാപി താക്കള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. കേരളത്തിലെ ഏറിയ പങ്കു കുട്ടികളും വിദ്യാ ഭ്യാസത്തിനായി തിരിഞ്ഞെടുക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. സമരങ്ങളില്ലാത്ത ക്യാമ്പസും ഫീസ് കുറവും റിസല്‍ട്ട് വരാനുള്ള കാലതാമസക്കുറവും കൊണ്ടാണ് പലരും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. തമിഴ്നാട് കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൌകര്യങ്ങള്‍ അപര്യാപ്തമാണ്. ബാംഗ്ലൂര്‍ കോയമ്പത്തൂര്‍
ഭാഗങ്ങളിലെക്കുള്ള ട്രയിനിലും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും നിന്നു തിരിയാനുള്ള സ്ഥലം ഉണ്ടാവുകയില്ല. ഇതുകൊണ്ട് കുട്ടികള്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു. അവരുടെ കൂടെ നമുക്കും യാത്ര ചെയ്യാം....


:: കട്ടിലുള്ള ട്രാവത്സ് ::
ചില ട്രാവത്സുകാര്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ട്രാവത്സുകളിലെ യാത്രക്കാരില്‍ 90% വും അന്യസംസ്ഥാനങ്ങലില്‍ പഠിക്കുന്ന മലയാളികുട്ടികളാണ്. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ , എസി വോള്‍വോ തുടങ്ങിയ പേരുകളില്‍ യാത്ര നടത്തുന്ന ബസുകള്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കണമെങ്കില്‍ ചില കണ്ണടയ്ക്കുലുകള്‍ ഒക്കെ വേണം. ബര്‍ത്തുകള്‍ ഉള്ള ബസുകളില്‍ മാത്രം യാത്ര ചെയ്യുന്ന
കുട്ടികള്‍ ഉണ്ട്. ഈ യാത്രകളില്‍ ആണ് അവര്‍ തങ്ങളുടെ ‘ആവിശ്യ‘ങ്ങള്‍ സാധിക്കുന്നത്.

:: യാത്രയ്ക്ക് വേണം ഒരു കൂട്ട് ::
ബസുകളില്‍ യാത്രചെയ്യാന്‍ കൂട്ടുകാരനെ/കൂട്ടികാരിയെ ആവിശ്യമുണ്ടങ്കില്‍ അത് നല്‍കാനും ആളുകള്‍ ഉണ്ട്. ‘കൂട്ടുകാരി‘യുടെ ടിക്കറ്റ് കൂട്ടുകാരന്‍ എടുക്കണമെന്ന് മാത്രം. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയില്‍ കൂട്ടുകാരന്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ട് ‘കൂട്ടുകാരിക്ക്’ ലാഭം ആയിരം മുതല്‍ രണ്ടായിരം രൂപാവരെ. ആ യാത്രയുടെ അവസാനത്തോടെ ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് അടുത്ത യാത്രയില്‍ അവള്‍ അടുത്ത കൂട്ടുകാരനെ തേടും, അവന്‍ അടുത്ത കൂട്ടുകാരിയേയും. യാത്രയോടെ ആ ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു ‘കമിറ്റ്മെന്റും’ ഇല്ല. ഇങ്ങനെയാത്രയ്ക്ക് കൂട്ടുകാരനേയും കൂട്ടുകാരികളേയും നല്‍കുന്ന ‘കുട്ടി ഏജന്റുമാര്‍’ കുട്ടികളുടെ ഇടയില്‍
തന്നെയുണ്ട്.

:: അവനെല്ലാം ആഴ്ചയിലും അവിധിയുണ്ട് ::
നേഴ്‌സിംങ്ങ് പഠിക്കാനായാണ് അവന്‍ ബാംഗ്ലൂരില്‍ എത്തിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവന്‍ എല്ലാ ആഴ്ചയിലും നാട്ടില്‍ എത്താന്‍ തുടങ്ങി. വണ്ടിക്കൂലിക്ക് വീട്ടില്‍ നിന്ന് കാശൊന്നും വാങ്ങാത്തതുകൊണ്ട് വീട്ടുകാര്‍ അവന്റെ യാത്രയെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവന്‍ പഠിക്കുന്ന കോളേജില്‍ നിന്ന് എഴുത്ത് വന്നപ്പോഴാണ് അവന്റെ അപ്പന്‍ കോളേജില്‍ എത്തിയത്. അറ്റന്‍ഡ്സ് നോക്കിയപ്പോള്‍ പകുതി യിലധികം ദിവസവും അവന്‍ കോളേജില്‍ എത്തിയിട്ടില്ല. ഫീസും അടച്ചിട്ടില്ല. അദ്ധ്യാപകരെകൊണ്ട് അവന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അയാള്‍ക്ക് മനസിലായത്. എല്ലാ ആഴ്ചയിലും അവന്‍ കൂട്ടുകാരിയേയും കൊണ്ടാണ് നാട്ടില്‍ വരുന്നത്. രണ്ടുപേരുടേയും ടിക്കറ്റ് അവന്‍ എടുക്കും. ഓരോ ആഴ്ചയിലും പുതിയ കൂട്ടികാരികളെ അവന്‍ എവിടെ നിന്നെങ്കിലും ഒക്കെ ഒപ്പിക്കും. വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കൊടുക്കുന്ന കാശുകൊണ്ടാണ് കളികള്‍ എല്ലാം. ഫീസ് അടച്ചതായികാണിച്ച് ഒരു ഡിറ്റിപി രസീത് എടുത്ത് വീട്ടിലും കൊടുക്കും.

:: നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും പിന്നിലല്ല ::
നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും രതികാര്യങ്ങളില്‍ പിന്നിലല്ല. ട്രാവത്സിലെപോലെ സൌകര്യങ്ങള്‍ ഇല്ലങ്കിലും ഉല്ല സൌകര്യത്തില്‍ ആവിശ്യക്കാര്‍ അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ട്. കോയമ്പത്തൂര്‍ക്കുള്ള ബസില്‍ 'A' രംഗം കണ്ട ഒരുത്തന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ 'A' രംഗത്തിലെ നായകനെകണ്ട് നായികയെ തനിക്ക് കൂടി കിട്ടോമോ എന്ന് അന്വേഷിച്ചു. “ഏയ് അവളങ്ങനത്തെ ടൈപ്പോന്നും അല്ല... എന്റെ ക്ലാസ്‌മേറ്റാണന്ന്“ പറഞ്ഞ് നായകന്‍
നായികയെകൊണ്ട് ഉക്കടം ബസ്‌സ്റ്റാന്‍‌ഡിലെവിടയോ മറഞ്ഞു.

:: കസിന്‍സ് ‘സിസ്റ്ററും‘ കസിന്‍ ‘ബ്രദറും’ വാടകയ്ക്ക് ::
എല്ലാം വാങ്ങാന്‍ കിട്ടുന്ന വിപണിയില്‍ നിന്ന് കസിന്‍ സിസ്‌റ്ററേയും കസിന്‍ ബ്രദറിനേയും വാടകയ്ക്ക് കിട്ടും. പക്ഷേ കുറച്ച് പണച്ചിലവ് ഉണ്ടന്ന് മാത്രം. ഇന്റ്ര്‌നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയും സഹായത്തോടെയാണ് ഈ വാ‍ടകയ്ക്ക് കൊടുക്കല്‍. നിങ്ങള്‍ ഒരാണാണങ്കില്‍ കസിന്‍ സി‌സ്റ്ററേ വാടകയ്ക്ക് കിട്ടൂ.

:: പെ‌ണ്‍‌വാണിഭത്തിന്റെ മറ്റൊരു മുഖം ::
പണത്തിനുവേണ്ടി എന്തും ചെയ്യാം എന്നൊരു മനോഭാവം സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിന്റെ അനന്തരഫലമായിട്ടാണന്ന് തോന്നുന്നു സ്വയം ശരീര വില്‍‌പനയ്ക്ക് തയ്യാറാകുന്നവര്‍. ഇന്റ്ര്‌നെറ്റിന്റെ സഹായത്തോടെ വലിയ ഒരു മാംസവിപണി ഇന്ന് നമ്മുടെ കൊച്ചു
കേരളത്തിലും ഉണ്ട്. അറിഞ്ഞോ അറിയാതയോ പെണ്‍‌വാണിഭസംഘത്തിന്റെ ഇടയില്‍ പെട്ടുപോയിട്ടുള്ളവരെ വച്ച് വലിയ ഒരു ബിസിനസ് നടക്കുന്നുണ്ട്. സ്വന്തം ഫോണ്‍ നമ്പരുകളോ മെയില്‍ ഐഡികളോ നല്‍കിയാണ് ഇവര്‍ തങ്ങളുടെ ബി‌സ്‌നസ് കണ്ടെത്തുന്നത്. ‘എസ്‌കോര്‍ട്ട്’
എന്ന പേരില്‍ അറിയപ്പെടുന്ന പ
ച്ചയായ മാംസവി‌ല്പന തടയാന്‍ പലപ്പോഴും കഴിയാറില്ല. നമ്മുടെ കേരളത്തിലും ‘എസ്‌കോര്‍ട്ട്’ പോകു ന്നവരും ‘എസ്കോര്‍ട്ട്’ ആവിശ്യപ്പെടുന്നവരും അനേകമാണന്ന് തോന്നുന്നു. താഴെ കാണുന്ന രണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക. തങ്ങളുടെ കൈവശം കോളേജ്ജ് കുട്ടികള്‍ ഉണ്ടന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇരുപതിനായിരം മുതല്‍ രണ്ടുലക്ഷം രൂപാവരെ ‘എസ്‌കോര്‍ട്ട്’ ഏജന്‍‌
സി ഈടാക്കും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കോളേജ് കുട്ടികള്‍ എങ്ങനെ ഇവരുടെ വലയില്‍ പെടുന്നു എന്ന് അന്വേഷ്ണവിധേയമാക്കേണ്ടിയതാണ്. ‘ ജീഹിദി റോമിയോസ്’ പോലുള്ള സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.


:: പെണ്‍‌വാണിഭം മാത്രമല്ല ആണ്‍‌വാണിഭവും ഉണ്ട് ::
സ്ത്രികള്‍ക്ക് വേണ്ടി പുരുഷന്മാരെ എത്തിച്ചു കൊടുക്കുന്ന
വരും ഉണ്ടത്രെ!! ‘എസ്‌കോര്‍ട്ട്’ ഏജ‌ന്‍‌സിയില്‍ നിന്ന് മാറി
സ്വന്തം നിലയില്‍ വില്പ്നയ്ക്ക് തയ്യറാകുന്നവരേയും നെറ്റില്‍ നിന്ന് ക
ണ്ടെത്താം. മണിക്കൂറിന് രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാമാത്രമാണ് ഒരു എംബി‌എക്കാരന്‍ കൊച്ചിയില്‍ ഈടാക്കുന്നത് എന്നാണ് അവന്റെ പ്രോഫൈലില്‍ പറയുന്നത് . ചില എസ്കോര്‍ട്ട് പ്രൊഫൈലില്‍ മണിബാക്ക് ഗ്യാരിറ്റിയും ‘കണ്ട് ഇഷ്ടപെട്ടാല്‍ മാത്രം’ പണം എന്നൊക്കെ കണ്ടു. നമ്മുടെ കേരളത്തിന് ഇങ്ങനേയും ഒരു മുഖം ഉണ്ടന്ന് അറിയാന്‍ നമ്മള്‍ തമസിച്ചു പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. പണത്തിനുവേണ്ടി രതി തേടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് സൂചിപ്പിക്കുക എന്നുള്ള ഒരൊറ്റ ഉദ്ദേശമാത്രമേ എനിക്കുള്ളു.


ഈ പെണ്‍കുട്ടി അമ്മയെ ഓര്‍ത്തിരിക്കുമോ??

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും
ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.
“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍ എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന് പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

അടുത്ത പോസ്റ്റില്‍ :: ട്രയിനില്‍ ഒരു യാത്ര

Friday, September 25, 2009

രതി തേടുന്ന കുട്ടികള്‍ 1

ഈ പോസ്റ്റില്‍ പറയുന്ന ഓരോ സംഭവങ്ങളും നടന്നതാണങ്കിലും ഇവിടെ പറയുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവയെക്കുറിച്ച് പറയുന്നതല്ല.



എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം ?

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെ
ടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം
കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷ്ണം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കു മ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കുട്ടിത്തം മാറി കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്ന ‘യൌവന’ത്തിലേക്കും കടക്കുകയാണ്. ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് ഒരു പക്ഷേ കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.


:: ചില പഠനങ്ങള്‍ ::
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. ഒട്ടുമിക്ക വനിതാപ്രസിദ്ധീകരണങ്ങളും മാഗസിനുകളും സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധനയാണ് മാഗസിനുകളുടെ നോട്ടം എങ്കിലും വസ്തുതകള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യം ഇല്ല.

:: രതിയുടെ ആദ്യപാഠങ്ങള്‍ ::
‘കൊച്ചുപുസ്തക‘ങ്ങളിലൂടെ ആയിരുന്നു ‘കഴിഞ്ഞ തലമുറ‘വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് ‘വീഡിയോ’ അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്ക പെട്ടിരിക്കു മ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

:: രണ്ട് ആത്മഹത്യാശ്രമങ്ങള്‍ ::
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി നിലത്തിരുന്ന് വലിയവായില്‍ കരയുന്നുണ്ട്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും താനിനി വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ നീ എന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്. എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

:: മതിലു ചാടുന്നവര്‍ ::
തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ ‘സുഹൃത്തു‘ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് ‘കറങ്ങാന്‍’ പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ ‘ചേട്ടന്മാരുടെ‘ ‘സ്വഭാവ‘ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലു ചാടിയ പെണ്‍‌കുട്ടികളി ലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

:: യൂത്ത് ഫെസ്റ്റുവല്‍
‘ഫെസ്റ്റുവല്‍’ ആകുമ്പോള്‍!!! ... ::

സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകകാമുകീ സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി. മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും ‘ആളു‘കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ ‘ഉപയോഗി‘ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

:: ഇത് അവളുടെ ജീവിതം ::
സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അപ്പനാ ണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും. പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.

:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ::
ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനി ല്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലികളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും
സാധിക്കുകയില്ല.

അടുത്ത പോസ്റ്റില്‍ :: ‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍

Saturday, August 22, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍ :: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 6

മനുഷ്യന്റെ നിലനില്‌പ് ചില അലിഖിത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ അലിഖിത നിയമങ്ങള്‍ക്ക് ഭംഗം വന്നു തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും.മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടങ്കിലും ലിഖിത നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. കാരണം നമ്മുടെ നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതുതന്നെ കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നമ്മുടെ നിയമവും മാറേ ണ്ടിയിരിക്കുന്നു. ഒരു ഉദാഹരണം പറയുകയാണങ്കില്‍ ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെവിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമത്തില്‍ ഒരു നിയമം ഉണ്ട് , പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമപുസ്തകത്തീല്‍ നിന്ന് ഇത് നീക്കം ചെയ്യാന്‍ ആരും ശ്രദ്ധിച്ചില്ല. കാരണം നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നമ്മുടെ നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഇതുപോലെയുള്ള അനേകം ‘ലൂപ് ഹോളുകളി’ലൂടെ ആണ് വെറുക്കപെടേണ്ടിയവരും കല്‍ത്തുറങ്ങുകള്‍ക്കുള്ളിലും പെടേണ്ടിയവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിഹരിക്കുന്നത്. നമ്മുടെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപെടാനുള്ളതല്ല മറിച്ച് ലംഘിക്കാനുള്ളതാണ് എന്ന ഒരു വിചാരം നമ്മുടെ ഏവരുടേയും ഉള്ളില്‍ ഉണ്ട്. നിയമങ്ങളെക്കാള്‍ നമുക്ക് ആവിശ്യം ബോധവത്‌ക്കരണമാണ്. കുറഞ്ഞ പക്ഷം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചെങ്കിലും. ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.അടച്ചിട്ട ശീതീകരണ മുറിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും അതിന്റേതായ ഒരു ഫലം സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നമുക്കിനി ചര്‍ച്ചകള്‍ അല്ല ആവിശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യം തന്നെ എടുക്കുക. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകതന്നെയാണ്. മൊബൈല്‍ കുറ്റകൃത്യങ്ങള്‍ക്ക് നഗരമന്നോ ഗ്രാമമെന്നോ വെത്യാസം ഇല്ലാതായിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ ഉള്‍പെട്ടിരിക്കുന്നതിന്റെ ബഹുഭൂരിഭാഗവും കുട്ടികള്‍ ആണന്ന് കാണാം.അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെ ടുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല.എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു. അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിരിക്കുന്നതെന്ന് നോക്കാം.

:: മൊബൈല്‍ കുറ്റകൃത്യങ്ങള്‍ ::
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ കണ്ടന്റുകളുടെ കൈമാറ്റം. അശ്ലീലകരമാ യ മെസേജുകള്‍ ,വീഡിയോകള്‍ ഇവ മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം.പരാതികള്‍ഇല്ലാതെ നടപടി എടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ? മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ ‘മിസ്‌ഡ് കാള്‍’ മാത്രമേ ഉപയോഗിക്കു ന്നുള്ളു എങ്കിലും അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. ആരുടെ പേരിലാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ അവരായിരിക്കും ആദ്യം കുടുങ്ങുന്നത്.

:: എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ?? ::
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. ഇതൊരു സൈക്കളോജിക്കല്‍ ഫാക്‍റ്ററാണ്. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടു ന്നത്. തങ്ങള്‍ ചെയ്യുന്നത് എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നുണ്ടാവില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് / ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം. മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. അല്പ സമയത്തേക്ക് കൂട്ടുകാരുടെ മുന്നില്‍ കിട്ടുന്ന ഹീറോ ഇമേജ് കുറച്ചു സമയം കഴിയുമ്പോള്‍ സമൂഹ ത്തിന്റെ മുന്നില്‍ തന്റെ വീട്ടുകാര്‍ക്കുകൂടി ‘സീറോ ഇമേജ് ‘ നല്‍കുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും മെസേജ് ഡീറ്റയത്സ് സേവനദാതാ ക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

:: എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു ? ::
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. ജംഗക്ഷനിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ അവന്‍ മൊബൈലുമായി ഇറങ്ങിയത്. ഇത് പകര്‍ത്തി കൊടുത്താല്‍ കിട്ടുന്നത് അവനൊരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത്‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ കുട്ടികളെ സംശയത്തോടെ അധികം ശ്രദ്ധിക്കുകയില്ല എന്നതുകൊണ്ടാണ് ‘ചേട്ടന്മാര്‍’ പടം പിടിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നത്. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

:: പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു ? ::
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് നമ്മുടെ കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സമ്മതിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അപ്പനും അമ്മയും ഒന്ന് അല്ലങ്കില്‍ രണ്ട് കുട്ടികള്‍ എന്ന അണുകുടുംബങ്ങളി ലേക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയി ലേക്ക് മാറുന്നു. ( ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തു കാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. ഒരിക്കല്‍പ്പോലും തങ്ങള്‍ ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. (ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.)

:: കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം എങ്ങനെ തടയാം?? ::
മൊബൈല്‍ എന്ന ഇലക്‍ട്രോണിക് ഉപകരണത്തെ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും മൊബൈല്‍ ചതിക്കുഴികളില്‍ പെടുന്നതും കുട്ടികളാണ്. കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായിനടപ്പാക്കാന്‍ നമ്മുടെ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. ഇടിയ്ക്കിടയ്ക്ക് മൊബൈല്‍ നിരോധനം എന്ന ആവിശ്യം ഉയരാറുണ്ടങ്കിലും അത് ശരിയായ രീതിയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവിശ്യം. ചില സ്കൂളുകളില്‍ ഒരു അറിയിപ്പ് ബോര്‍ഡ് ഇപ്പോഴും അവശേഷിക്കുന്നുണ്ട് ; ‘പുകവലിയും വെറ്റിലമുറുക്കും നിരോധിച്ചിരിക്കൂന്നു.’. ഈ ബോര്‍ഡുകള്‍ ഉള്ളടത്ത് പുകവലിയും വെറ്റിലമുറുക്കും നടക്കാതിരിക്കൂന്നുണ്ടോ? സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ
കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം കുട്ടികള്‍ വീടുകളില്‍ നിന്ന് മാറിനിന്ന് ഹോസ്റ്റലുകളില്‍ നിന്നുള്ള പഠനം ആണ്. വീട്ടുകാര്‍ക്ക് കുട്ടികളെ വിളിക്കണമെങ്കില്‍ ഫോണ്‍ ആവിശ്യമാണ്. സ്കൂള്‍ കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസറ്റലുകളില്‍ വേണാമെങ്കില്‍ ഫോണ്‍ ഉപയോഗി ക്കാനുള്ള അനുവാദം കൊടുക്കുകയും ആവാം. ഹോസറ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സാദാ മൊബൈല്‍ ഫോണുകള്‍ ആയിരിക്കണം. ഒട്ടുമിക്ക നേഴ്‌സിംങ്ങ് കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്.

:: ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം ::
1. മാതാപിതാക്കള്‍ :
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. വീട്ടില്‍ വച്ചും തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡു കൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങിച്ച് നല്‍കുന്ന ഫോണ്‍കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാ ക്കള്‍ അറിഞ്ഞിരിക്കണം. തങ്ങള്‍ നല്‍കുന്ന ഫോണുകളിലെ ഫംഗഷനുകള്‍ കുട്ടികള്‍ക്ക് ആവിശ്യമുള്ളതാണോ എന്നുകൂടി മാതാപിതാക്കള്‍ ചിന്തിക്കണം. അതിലുമുപരി കുട്ടിക്ക് മൊബൈല്‍ കൊണ്ട് ആവിശ്യമുണ്ടോ എന്നുകൂടി ചിന്തിക്കണം.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെക്കുറിച്ച് ചോദിക്കണം.

2. അദ്ധ്യാപകര്‍ ::
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തണം
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണം.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപര മായ ഇടപെടലിലൂടെ അവയുടെ ഗൌരവതരതയ്ക്ക് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. ആവിശ്യമെങ്കില്‍ നിയപപാലകരുടെ സഹായവും തേടണം.

3. മൊബൈല്‍ സേവനദാതാക്കള്‍ :
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് തന്നെ ഉറപ്പാക്കുക.
2. അനാവിശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ ഡേറ്റാബേസ് തയ്യാറാക്കി തങ്ങളുടെ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍മാതാപിതാക്കളുടെ സാനിധ്യവും ആവിശ്യപ്പെടുന്നുണ്ട്.)

4. സര്‍ക്കാര്‍ :
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ വേണ്ടി കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. ആ നിയമങ്ങള്‍ പാലിക്കപെടുന്നുണ്ടന്നും ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

5. ഉപഭോക്താക്കള്‍
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലന്ന് ഉറപ്പാക്കുക.
2. സിമ്മുകള്‍ (ഫോണുകള്‍) നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. കഴിവതും മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ പേരില്‍ കളക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണം കൂടി ഉണ്ടങ്കിലേ മൊബൈല്‍ ഫോണുകളു ടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. ഇന്ന് ആവിശ്യത്തെക്കാള്‍ ഉപരിയായി അനാവിശ്യമായി ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളോ ടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. നമ്മുടെ കുട്ടികള്‍ ചതിക്കുഴികളില്‍ പെട്ട് അവരുടെ ജീവിതംഹോമിക്കപെടാതിരിക്കാന്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവയ്ക്കാം.


ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. കമന്റുകളിലൂടയും മെയിലുകളില്‍ക്കൂടിയും ഫോണില്‍ക്കൂടിയും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്ക് നന്ദി.
.

Sunday, August 16, 2009

പരിധിക്ക് പുറത്താവുന്ന കുട്ടികള്‍ : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 5 mobile tragedy5

ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം. ‘ ഹാപ്പി ഔവര്‍സ് ‘ എന്നാല്‍ എന്താണ് ? സന്തോഷപ്രദമായ മണിക്കൂറുകള്‍ എന്ന് നമുക്ക് ഇതിന് അര്‍ത്ഥം കല്പിക്കാവുന്നതാണ്. ഈശ്വരന്‍ എന്തിനാണ് ‘രാത്രി‘ സൃഷ്ടിച്ചിരിക്കുന്നത് ? വിശ്രമിക്കാന്‍ എന്ന് ഉത്തരം. നിദ്രയില്‍ കൂടി ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കാന്‍ വേണ്ടിയാണല്ലോ ഉറക്കം!! എപ്പോഴാണ് മനുഷ്യര്‍ ഉറങ്ങുന്നത് ? രാത്രിയില്‍ എന്ന് ഉത്തരം. ഈ ചോദ്യങ്ങളെല്ലാംകൂടി ചേര്‍ത്ത് മറ്റൊരു ചോദ്യം എപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത് ? ഉത്തരത്തെ ഞാനൊന്ന് വളച്ചൊടിക്കൂന്നു.ഉറങ്ങാത്തപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത്. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയത്ത് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുമോ ??? രാത്രിയിലേ സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭീക്കൂ എന്നാണ് നമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ പക്ഷം. അവരുടെ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? രാത്രി പതിനൊന്നു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് മൊബൈല്‍ സേവനദാ താക്കള്‍ ‘ ഹാപ്പി ഔവര്‍സ് ‘ നല്‍കുന്നത്. അപ്പോള്‍ ഈ ‘ ഹാപ്പി ഔവര്‍സ് ‘ ന്റെ ഉപഭോക്താക്കള്‍ ആരാണ് ??? കൂടും കുടുംബവുമുള്ളവന് രാത്രി ഉറങ്ങാനുള്ളതാണ് .അവന്റെ സന്തോഷപ്രദമായ മണിക്കൂറുകള്‍ പകല്‍ സമയത്താണ് ...






ഉറക്കം പിടിച്ച കണ്ണുകളോടെയാണ് കുട്ടികള്‍ രാവിലിത്തെ ക്ലാസുകളില്‍ ഇരിക്കുന്നത് എന്നാണ് ഒരു കോളേജ് അദ്ധ്യാപകന്റെ അനുഭവസാക്ഷ്യം. നമ്മുടെ യുവതലമുറയ്ക്കായ് മൊബൈല്‍ സേവനദാതാക്കളുടെ സമ്മാനമാണ് പാതിരാത്രിയിലെ ‘ ഹാപ്പി ഔവര്‍സ് ‘ . നമ്മുടെ ഓണചന്തകളിലും ഉത്സവചന്തകളിലും കച്ചവടക്കാര്‍ പയറ്റുന്ന ഒരു കച്ചവട തന്ത്രമുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രി!!!. ഈ തന്ത്രം തന്നെ മൊബൈല്‍ സേവനദാതാക്കളും പ്രയൊഗ്ഗിക്കുന്നു. ഒരു സിം എടുത്താല്‍ ഒരു സിം ഫ്രി.!! ഇന്ന് സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു മേഖല ഏതാണ് ? ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ ഒരു മാന്ദ്യവും വന്നിട്ടില്ല. പച്ചക്കറിയുടേയും മത്സ്യത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും വില കുത്തിച്ചു കയറുമ്പോള്‍ ‘സിം‘മ്മിന്റെ വില താഴോട്ടാണ്. മുന്നൂറ് രൂപ കൊടുത്താല്‍ മാത്രം കിട്ടിയിരുന്ന് ‘സിം‘മ്മുകള്‍ക്ക് ഇന്ന് വില അഞ്ചുരൂപാമാത്രം. അതായത് ഒരു മത്തിയുടെ വിലമാത്രം.!!!



ഇനി വീണ്ടും നമ്മള്‍ നമ്മുടെ വിഷയത്തിലേക്ക് . തെക്കന്‍ ജില്ലകളിലൊന്നിലെ സൈബര്‍ സെല്ലില്‍ കിട്ടിയ ഒരു പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നമ്മുടെ കുട്ടികളുടെ ‘പുതിയ മുഖം’ അനാവരണം ചെയ്യുന്നതാണ്. തന്റെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരു നമ്പരില്‍ നിന്ന് മിസ്‌ഡ് കോള്‍ വരുന്നു എന്നാണ് പരാതിക്കാരന്‍(ഒരു പിതാവ്) നല്‍കിയ പരാതിയുടെ ചുരുക്കം. ആ പിതാവ് എന്തുകൊണ്ട് ഇങ്ങനെയൊരു പരാതി നല്‍കി. പരാതിക്കാരന്റെ മകള്‍ ഒരു നേഴ്സിംങ്ങ് കോളേജില്‍ പഠിക്കുകയാണ്. ആ കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗ്ഗിക്കാന്‍ പറ്റുകയില്ല. ഈ പെണ്‍കുട്ടി വീട്ടില്‍ വരുന്ന സമയത്താണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്‌ഡ് കോളിന്റെ പ്രഭാവം. പിതാവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷ്ണം നടത്തുന്നതിനിടയില്‍ ഒരു ദിവസം നേഴ്സിംങ്ങ് കോളേജില്‍ നിന്ന് പിതാവിനൊരു അറിയിപ്പ് കിട്ടി. മൊബൈല്‍ ഉപയോഗിച്ചതിന് അയാളുടെ മകളെ കോളേജില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിതാവ് കോളേജില്‍ എത്തി. രാത്രിയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരി ക്കുന്നതിനിടയില്‍ വാര്‍ഡന്റെ കൈയ്യില്‍ പെട്ടതാണ്. കോള്‍ രജിസ്റ്റ്ര് പരിശോധിച്ചപ്പോള്‍ ഒരു നമ്പരില്‍ നിന്ന് മാത്രമേ കോളുകള്‍ വരാറുള്ളു. അവസാനത്തെ കോള്‍ റിസീവിംങ്ങ് സമയം 2മണിക്കൂറ് നാല്‍പ്പത്താറു മിനിട്ട്!!!! .താന്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കിയിട്ടില്ലന്ന് അയാള്‍ പറയുന്നു. വീട്ടില്‍ വരുമ്പോള്‍ അവളുടെ കൈയ്യില്‍ മൊബൈല്‍ ഉള്ളതായി ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല. മകളേയുംകൊണ്ട് പിതാവ് തിരിച്ചു വീട്ടിലെത്തി. ചോദിക്കേണ്ട രീതിയില്‍ മകളോട് അയാള്‍ ചോദിച്ചു.”ഫോണ്‍ എവിടെ നിന്നാണ് ???”.





അവള്‍ക്ക് അവളുടെ കാമുകന്‍ വാങ്ങിനല്‍കിയ ഫോണാണ്. ആരും അറിയാതെ മാസങ്ങളോളം അവള്‍ അത് ഉപയോഗിച്ചു എന്ന് കൂടി അറിയുമ്പോഴാണ് മൈബൈലുകാരുടെ ‘ ഹാപ്പി ഔവര്‍സ് ‘ മാതാപിതാക്കള്‍ക്ക് ‘ ഹാപ്പി ഔവര്‍സ് ‘ അല്ല എന്ന് മനസിലാവുന്നത്. ഏതായാലും അപ്പന്‍ മകളെ നല്ലവണ്ണം കൈകാര്യം ചെയ്തു. അപ്പോഴേക്കും സൈബര്‍ സെല്‍ മിസ്‌ഡ് കോള്‍ കാരനേയും കണ്ടെത്തി. സിം എടുത്തിരിക്കുന്ന ആളല്ല ഇപ്പോഴത് ഉപയോഗിക്കുന്നത്. ആ സിം ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിലതൊക്കെ മനസിലായിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ഈ കേസിലേക്ക് വലിച്ചിഴ്‌ക്കപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിക്കുന്ന സിമ്മിന്റെ യഥാര്‍ദ്ധ്യ ഉടമസ്ഥന്‍. തന്റെ കൂട്ടുകാരന് വേണ്ടി സിം എടുത്തു നല്‍കി എന്ന ഒരു കുറ്റം മാത്രമേ അവന്‍ ചെയ്തിട്ടുള്ളു. കൈമാറിമറിയുന്ന സിം കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിട്ടുണ്ട്. പോലീസ് അന്വേഷണം വരുമ്പോള്‍ കുടുങ്ങുന്നത് നിരപരാധികള്‍ ആയിരിക്കും.





മുകളില്‍ കൊടുത്തീരിക്കുന്ന സംഭവത്തിന് അനുബന്ധമായി മറ്റൊരു ആത്മഹത്യ / കൊലപാതക??? കേസ് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് (അന്ന് മൊബൈല്‍ ഇങ്ങനെ സാധാരണമായിട്ടില്ല.) തിരുവല്ലയില്‍ ഒരു ആത്മഹത്യ / കൊലപാതകം നടന്നു. ഒരു പെണ്‍കുട്ടിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മ കേരളത്തിനു വെളിയില്‍ ജോലിചെയ്യുന്നവരായിരുന്നു. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍
ആരുടെയൊക്കെ ആണന്ന് അന്വേഷിക്കണം??? ഈ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടെയൊക്കെയാണന്ന് എന്തുകൊണ്ട് ബന്ധുക്കള്‍ അന്വേഷിച്ചില്ല??? ആ പെണ്‍കുട്ടിയോടു തന്നെ ചോദിച്ചില്ല??? ഉത്തരം കിട്ടത്ത ചോദ്യങ്ങള്‍ക്കും പൂരിപ്പിക്കാനാവാത്ത സമസ്യകളും പോലെ ആ പെണ്‍ക്കുട്ടിയുടെ ആത്മഹത്യ/ കൊലപാതകകേസ് ഇന്നും ഏതോ ഫയലില്‍ ഉണ്ട്. ഇവിടെക്കൊണ്ടും ആ ദുരന്തം അവസാനിച്ചില്ല. പെണ്‍കുട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഡ്രൈവറുടെ ആത്മഹത്യ / കൊലപാതകത്തിലാണ് അന്വേഷ്ണം അവസാനിക്കുന്നത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല? ആത്മഹത്യ ആയിരുന്നെങ്കില്‍ എന്തിന്? കൊലപാതകാമാണങ്കില്‍ ആര് ?? ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.




കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യക്കേസിന്റെ ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട്. ആതമഹത്യ ചെയ്ത പെണ്‍കുട്ടികളിലെഒരാളുടെ മൊബൈല്‍. ആ മൊബൈല്‍ ആ കുട്ടിക്ക് എങ്ങനെകിട്ടി???? നമ്മള്‍ പരസ്പരം സമൂഹത്തെ പഴിചാരി രക്ഷപെടാന്‍ സാധിക്കും. ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ആ മൊബൈലിനെക്കുറിച്ച് വീട്ടുകാര്‍ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു. നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് ഓര്‍ക്കുക. പിന്നീട് ഒരു മനസാക്ഷികുത്തിന് ഇടനല്‍കാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കേണ്ടവര്‍ അതിന് തയ്യാറാകണം. നഷ്ടപെടുന്ന വര്‍ക്ക് ആ വേദന ഒരിക്കലും മാറുകയില്ലന്ന് ഓര്‍ക്കുക. മറ്റുള്ളവര്‍ക്ക് ഒരു സഹതാപനോട്ടത്തില്‍ എല്ലാം അവസാനിപ്പിക്കാം.




ഫ്രി എസ്.എം.എസ്. , ഒരു നമ്പരിലേക്ക് അണ്‍ലിമിറ്റിഡ് കാള്‍ , ഒരു നമ്പരിലേക്ക് മിനിട്ടിന് പത്തുപൈസ ... ഇങ്ങനെയൊക്കെയാണ് സമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ ഓഫര്‍. ഈ മൊബൈല്‍ ദാതാക്കളില്‍ മിക്കവര്‍ക്കും ലാന്‍‌ഡ്ഫോണ്‍ സര്‍വ്വീസും ഉണ്ട്. എന്തുകൊണ്ട് അവര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ലാന്‍ഡ് ഫോണിന് നല്‍കുന്നില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ??




നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് . അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ് . ‘ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് ‘ എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അഞ്ചുരൂപായ്ക്ക് ചൂടപ്പം പോലെ വിറ്റഴിഞ്ഞുപോകുന്ന സിമ്മുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ. അടിച്ചിട്ട മുറിയില്‍ പുസ്തകത്തിനുമുന്നില്‍ ഉറക്കളച്ചിരുന്ന പഠിക്കുന്ന കുട്ടികളെ കണ്ട് നമുക്കിന്ന് സന്തോഷിക്കാനാവുമോ?? ചെവിയിലെ ഇയര്‍ഫോണിലൂടെ അവന്റെ അല്ലങ്കില്‍ അവളുടെ കാതുകളിലേക്ക് ഒഴുകി എത്തുന്നത് എന്താണ് ? തലയിലൂടെ പുതപ്പ് വലിച്ചിട്ടാല്‍ അവന്റെ അല്ലങ്കില്‍ അവളുടെ സംസാരം ആരെങ്കിലും കേള്‍ക്കുമോ?? ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവര്‍ പഠിക്കാനായി പോകുമ്പോള്‍ അഭിമാനത്തോടെ അവരെ നോക്കാന്‍ വരട്ടെ. ഒരു പക്ഷേ അവര്‍ ‘ ഹാപ്പി ഔവര്‍സ് ‘ ആഘോഷിക്കുവായിരു
ന്നെങ്കിലോ?????




ഡൈനാമിറ്റിനെ പോലെ ആയിത്തീരുകയാണോ ഇന്നത്തെ ലോകത്ത് മൊബൈല്‍ ??? തന്റെ കണ്ടുപിടിത്തം മനുഷ്യരെ കൊന്നൊടുക്കുന്നു എന്ന് കണ്ട് ഡൈനാമിറ്റ് കണ്ടുപിടിച്ച ആള്‍ എന്ന പേരില്‍ തന്നെ ലോകം അറിയരുതെന്ന് ആഗ്രഹിച്ച നിസഹായനായ ആ വലിയ ശാസ്ത്രജ്ഞന്‍ ആല്‍‌ഫ്രഡ് നൊബൈല്‍ !! നൊബൈല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച ആല്‍‌ഫ്രഡ് നൊബൈല്‍ !! ആല്‍‌ഫ്രഡ് നൊബൈലിനെപ്പോലെ മാര്‍ട്ടിന്‍ കൂപ്പറും ചിന്തിക്കുമോ എന്നുള്ളതിന് ഉത്തരം നല്‍കാന്‍ കാലത്തിനുമാത്രമേ കഴിയുകയുള്ളു.




രണ്ടാഴ്ചകള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കോഴഞ്ചേരിഭാഗത്ത് നിന്ന് ഇരട്ട സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം എന്താണന്നല്ലേ? അടുത്ത വീട്ടിലെ വീട്ടമ്മ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കിയതിനായിരുന്നു പോലീസ് അറസ്റ്റ്. ആ വീട്ടമ്മ അവരെ സ്വന്തം സഹോദരന്മാരെപ്പോലെ അവരെ കണ്ട് സ്വാതന്ത്ര്യം ആ വീട്ടില്‍ നല്‍കിയിരുന്നു. ആ സ്വാതന്ത്ര്യം ആണ് ഇരുപതുവയസുള്ള ആ ഇരട്ടസഹോദരന്മാര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇവരെടുത്ത വീഡിയോ കിട്ടിയ ഒരു ബന്ധു വീട്ടമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് ആ വീട്ടമ്മ തനിക്ക് പറ്റിയ ദുര്‍വിധി അറിയുന്നത്. ആ സമയം തന്നെ അവര്‍ ബോധം കെട്ട് വീണു. ആ വീട്ടമ്മയെ അറിയാവുന്നമറ്റ് പലര്‍ക്കും ഈ മൊബൈല്‍ ക്ലിപ്പിംങ്ങ് കിട്ടിയിട്ടും അവരാരും ഇതിനെക്കുറിച്ച് ആ വീട്ടുകാരെ അറിയിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ
ദുഷ് ചിന്തകളാണ് അനാവരണം ചെയ്യുന്നത്.



ഡൈനാമിറ്റിനെക്കാള്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഉപയോഗം തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നുള്ള ചിന്തകള്‍ നല്‍കികൊണ്ട് അടുത്ത ആഴ്‌ച ഈ ലേഖന പരമ്പര അവസാനിപ്പിക്കും.


Monday, July 27, 2009

കുട്ടി പരിധിക്ക് പുറത്താണ് : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 4: mobile tragedy -4

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവിശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കാറുണ്ട്. കുട്ടികള്‍ ഇന്ന് മാതാപിതാക്കളോട് ആവിശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഉള്ള ഫോണുകള്‍. ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാ ക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെ ടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു. സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ????

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളിലണ്ടാണ്ട് പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് കാശ് പതിനഞ്ച് ആയിരമാണ് ചിലവ് ). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയി ക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സിരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറത്തുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാണം പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ. ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ?? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ ...”മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ... “. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം. ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്‌ടി ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷ്ണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിനും ഒരു പങ്കുണ്ടന്ന് മനസിലാക്കാം.

പത്തനംതിട്ട കോഴഞ്ചേരി നിന്നുള്ള ഒരാള്‍ പറഞ്ഞത്. കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച് പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ( പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു. പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രിഅകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി.” ഞാന്‍ പോയി തൂങ്ങിച്ചാവും”.ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്. അമ്മയുടെ എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയമൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിക്കാക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസ്നസ് നടത്തുന്നവര്‍ക്ക്എന്ന്ഹനേയും തങ്ങളുടെ ബിസ്‌നസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍‘അഡികറ്റ്’ ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് അടുത്തതില്‍ ....

Saturday, July 25, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍-3 : mobile tragedy-3



21/07/2009 ചൊവ്വാഴ്ചത്തെ മനോരമയില്‍ വന്ന ഈ നോട്ടീസ് ആണ് വീണ്ടും മൊബൈല്‍ വിഷയമാക്കി എഴുതാന്‍ പ്രേരിപ്പിച്ചത്. മാര്‍ച്ചില്‍ രണ്ട് പോസ്റ്റുകള്‍ ഇട്ടുവെങ്കിലും ഈ വിഷയത്തെക്കുറിച്ച് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോഴെത്തെ സാഹചര്യത്തില്‍ വീണ്ടും ഈ വിഷയത്തെക്കുറിച്ച് എഴുതുകയാണ്. മുന്‍പ് എഴുതിയ പോസ്റ്റുകള്‍ ഇവിടെ വായിക്കാവുന്നതാണ്.



ഭാഗം ഒന്ന് ഭാഗം 2



ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വലവെട്ടിച്ച് ഓടാന്‍ വിളിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ക്ക് പണി കിട്ടിയത്. ഒട്ടുമിക്ക സ്ത്രികളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.



എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക. മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊ ന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.‘അജ്ഞാതന്റെ’ ശബ്ദ്ദം എവിടോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞ പ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.



ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ
ഗുരുദക്ഷിണ!!!!!



പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’ ആഡുകളുടെഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്നത് തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടയോ, അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. (കുത്തിയിരുന്ന് എങ്ങനെ എഴുതാന്‍ കഴിയുന്നു എന്നത് അത്ഭുതമാണ്). [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].



സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുത്നമാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തി. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികള്‍ / സ്ത്രികളുടെ ഫോണ്‍ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കീയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍ ,മൊബൈല്‍ ത്ട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുകതിക്ക് നിരക്കുന്നതിനപ്പുറ ത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.



ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ് . ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.



മുതിര്‍ന്നവര്‍ പോലും (ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍) പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ്ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രി സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൌജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാവുന്നതാണ്.



തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ??? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍ , മോഷ്ണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്‍ .. മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ .... .



കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു.... നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ??? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം..... കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് അടുത്തതില്‍ ‍...

Saturday, July 18, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 2

ഇംഗ്ലീഷില്‍ ഇന്‍സെന്റീവ് (incentive) എന്നൊരു വാക്കുണ്ട്. ഇതിന്റെ അര്‍ത്ഥം ഡിക്ഷണറിയില്‍ നോക്കിയാല്‍ കാണാന്‍ കഴിയുന്നത്; പ്രേരകമായ , പ്രോത്സാഹകമായ എന്നൊക്കെയാണ്.അതായത് ഏതെങ്കിലും ഒരു പ്രവൃത്തിയോ മറ്റോ ചെയ്യാനോ, ചെയ്തുകഴിയുമ്പോഴോ അത് ചെയ്യാന്‍ പ്രേരകമായോ പ്രോത്സാഹനമായോ എന്തെങ്കിലും കൊടുക്കുക എന്നാണ് നമുക്ക് ‘ഇന്‍സെന്റീവ്’എന്ന പദത്തിന്റെ അര്‍ത്ഥം കൊണ്ട് മനസിലാക്കാവുന്നത്. ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. ഐ.റ്റി സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. എന്നാല്‍ ചില ഐ.റ്റി. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് എങ്ങനെയാണന്ന് അറിയുമ്പോഴാണ് ഐറ്റി സ്ഥാപനങ്ങളുടെ തൊഴിലാളി ചൂഷ്ണം എത്രമാത്രമാണന്ന് അറിയാന്‍ കഴിയുന്നത്.

കൊച്ചിയിലെ ഒരു ഐറ്റി കമ്പിനിയിലെ പ്രോഗ്രാമണാണ് ജാവേദ്. ആ കമ്പിനിയില്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കമ്പിനി ഒന്നു മാറിയാല്‍ നന്നായിരിക്കും എന്ന് ജാവേദിന് തോന്നി. തനിക്കിനി ആ കമ്പിനി മാനേജ്‌മെന്റുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന തോന്നല്‍ ശക്തമായപ്പോഴാണ് കമ്പിനി മാറുക എന്ന തീരുമാനം അയാള്‍ എടുത്തത്. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെ കരുതാം. എത്രയും പെട്ടന്ന് തന്നെ തനിക്ക് കമ്പിനിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് പറഞ്ഞ് ജാവേദ് കത്ത് നല്‍കുന്നു. ഒരു മാസത്തെ ‘നോട്ടീസ്’ പിരീഡ് ആണ് കമ്പിനിയുടെ നിയമം എന്ന് മാനേജര്‍ ‘ഓര്‍മ്മി’പ്പിച്ചപ്പോള്‍ ആ രീതിയില്‍ ഒരു റിസൈന്‍ ലെറ്റര്‍ എഴുതി നല്‍കി. ഒരു മാ‍സം കഴിഞ്ഞ് ജാവേദ് കമ്പിനിയില്‍ നിന്ന് പോരുമ്പോഴാണ് മാനേജരുടെ ‘നിയമം’ ആണ് കമ്പിനി നിയമം എന്ന് അയാള്‍ അറിഞ്ഞത്. തനിക്ക് കിട്ടാനുള്ള ‘ഇന്‍സെന്റീവിനായി അയാള്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ അത് നല്‍കേണ്ട എന്ന് മാനേജര്‍ പറഞ്ഞിട്ടുണ്ടന്നാണ് എച്ച്.ആര്‍. പറഞ്ഞത്. അതിന് കാരണം തിരക്കിയപ്പോള്‍ വിചിത്രമായ നിയമം ആണ് മാനേജര്‍ പറഞ്ഞത്. കമ്പിനി നിയമം അനുസരിച്ച് വാര്‍ഷിക ഇന്‍‌സെന്റീവ് മാത്രമേ നല്‍കുകയുള്ളൂ എന്ന്. തനിക്ക് ലഭിക്കാനുള്ള തുകയാണ് ഇന്‍‌സെന്റീവ് എന്ന് അയാള്‍ പറഞ്ഞുനോക്കി. താന്‍ ജോലി എടുത്തതിന്റെ പ്രതിഫലമാണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞിട്ടും അയാള്‍ക്ക് ആ തുക ലഭിച്ചില്ല. ഒരു വലിയ തുക ആണ് ജാവേദിന് ലഭിക്കാതെ പോയത്. ആ തുക ലഭിച്ചു ചെയ്തുകഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും അയാള്‍ തയ്യാറാക്കിയിരുന്നു. ഒന്നരവര്‍ഷം ചെയ്ത ജോലിക്ക് ലഭിച്ച വലിയ പ്രതിഫലം!!!!!. ഇനി ഇന്‍‌സ്ന്റീവിന്റെ അകക്കഥ കേള്‍ക്കുക.

കമ്പിനിയില്‍ ജോലിക്ക് കയറുമ്പോള്‍ പറയുന്ന ശമ്പളത്തില്‍ നിന്ന് എല്ലാമാസവും ഒരു നിശ്ചിത സംഖ്യ കമ്പിനി പിടിച്ചു വയ്ക്കും. ആ തുക കഴിച്ചേ ശമ്പളമായി ലഭിക്കൂ. ഇരുപതിനായിരം ശമ്പളം പറയുന്ന ആള്‍ക്ക് പതിനഞ്ചായിരമോ പതിനാറായിരമോ ലഭിക്കൂ.(രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാ വരെ ഇങ്ങനെ കമ്പിനി എല്ലാമാസവും പിടിക്കും.). ആ കമ്പിനിയിലെ ജോലി എപ്പോള്‍ നിര്‍ത്തി പോരുന്നോ , ആ സമയത്ത് ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരിച്ചു നല്‍കും. തൊഴിലാളിയെ സംബന്ധിച്ചും ഇതൊരു അനുഗ്രഹമാണ്. കമ്പിനിയിലെ ജോലി നിര്‍ത്തി ഇറങ്ങുമ്പോള്‍ ഒരു നല്ല തുക കൈയ്യില്‍ ലഭിക്കും. (ചില കമ്പിനികള്‍ ഇങ്ങനെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയോടൊപ്പം തങ്ങളുടെ വിഹിതമായി ഒരു തുകയും നല്‍കാറുണ്ട്.).ഇങ്ങനെ ശമ്പളത്തീല്‍ നിന്ന് പിടിക്കുന്ന തുകയാണ് ജാവേദിന്റെ കമ്പിനി ഇന്‍‌സെന്റീവ് ആയി നല്‍കിയിരുന്നത്. തന്റെ ശമ്പളത്തീല്‍ നിന്ന് മാസം തോറും പിടിച്ചിരുന്ന തുകയാണ് ജാവേദിന് ലഭിക്കാതെ പോയത്.

ഇങ്ങനെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിടിക്കുന്നതുകൊണ്ടുള്ള പ്രയോജനം കമ്പിനിക്ക് തന്നെയാണ്. ഒരു തൊഴിലാളി റിസൈന്‍ ലെറ്റര്‍ കൊടുത്താലും അവന്റെ പിരിഞ്ഞുപോക്ക് നീട്ടികൊണ്ടുപോകാന്‍ ‘ഈ തുകയ്ക്ക് ‘ കഴിയും. തങ്ങള്‍ക്ക് ലഭിക്കാനുള്ള കാശ് കിട്ടാതെ ആരും പോവുകയില്ലല്ലോ?? അല്ലങ്കില്‍ ആ തുക ഉപേക്ഷിച്ച് പോകണം. ഒരു വലിയ തുക കിട്ടാനുള്ള
പ്പോള്‍ ആ ‘തുക’ ഉപേക്ഷിച്ച് ആരും പോവുകയില്ലല്ലോ? ഐറ്റി കമ്പിനിയുടെ ‘ഇന്‍സെന്റീവ് ‘ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ? തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി / പ്രേരകമായി അവരുടെ ശമ്പളത്തീല്‍ നിന്ന് പിടിച്ച തുക തന്നെ നല്‍കുക!!!!! (എല്ലാ ഐറ്റി കമ്പിനികളും ഇങ്ങനെയല്ലന്ന് ഓര്‍മ്മിപ്പിക്കട്ടെ.).

തൊഴിലാളികള്‍ മാത്രമല്ല ഐറ്റി കമ്പിനികളുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെക്കായിട്ടും പണമായിട്ടും വല്ലപ്പോഴും ‘സാലറി’ നല്‍കിയിരുന്ന ഒരു കമ്പിനി സുപ്രഭാതത്തില്‍ എല്ലാവര്‍ക്കും സാലറി അക്കൌണ്ട് എന്നൊരു നിര്‍ദ്ദേശവുമായി ജോലിക്കാരെ സമീപിച്ചു. കമ്പിനിതന്നെ ഫോം പൂരിപ്പിച്ച് എല്ലാ ജോലിക്കാരുടേയും ഒപ്പിട്ടു വാങ്ങി. അക്കൌണ്ട് കിട്ടിക്കഴിഞ്ഞിട്ടും
അക്കൌണ്ട് വഴി സാലറിയൊന്നും ആര്‍ക്കും കിട്ടിയില്ല. ആ സാലറി അക്കൌണ്ടിന്റെ രഹസ്യം തൊഴിലാളികള്‍ അറിയുന്നത് കുറച്ചുനാളുകള്‍ക്ക് ശേഷം കമ്പിനിയുടെ ഒരു ‘ വിശ്വസ്തന്‍’ മാനേജുമെന്റുമായി അകന്നപ്പോഴാണ്. തൊഴിലാളികളുടെ പേരില്‍ സാലറി അക്കൌണ്ട് തുറന്ന് അവരുടെ അക്കൌണ്ടിലേക്ക് ഒരു വലിയ തുക തന്നെ എല്ലാമാസവും സാലറിയായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുക. നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം ഈ സാലറി അക്കൌണ്ട് കാണിച്ചു കൊണ്ട് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുക. ഇതായിരുന്നു ‘എല്ലാവര്‍ക്കും സാലറി അന്നൌണ്ട്’ എന്നതിലെ രഹസ്യ അജണ്ട. പക്ഷേ എന്തുകൊണ്ടോ ഈ തട്ടിപ്പ് നടന്നില്ല. ( ഈ തട്ടിപ്പിന് ആവിശ്യമായ ‘പ്രാഥമിക മൂലധനം’ കിട്ടാന്‍ താമസിച്ചതാണ് തട്ടിപ്പ് നടക്കാതെ പോയത് ).

എന്തുകൊണ്ടാണ് ഐ.റ്റി. മേഖലയില്‍ തട്ടിപ്പ് കൂടുന്നത്. ??? ഏറ്റവും കുറഞ്ഞ മൂലധനത്തില്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ലാഭം നേടാവുന്ന ഒന്നാണ് ഐ.റ്റി. സ്ഥാപനം എന്ന് സമൂഹത്തില്‍ ഉണ്ടായിപ്പോയ ഒരു മിഥ്യാ ധാരണയാണ് ഐ.റ്റി. മേഖലയിലെ തട്ടിപ്പിന്റെ അടിസ്ഥാന കാരണം. ഐറ്റി മേഖലയില്‍ നിന്ന് വിജയിച്ച കമ്പിനികളുടെ കഥ മാധ്യമങ്ങളില്‍ നിന്ന് അറിയുമ്പോള്‍ ഐറ്റി സ്ഥാപനങ്ങള്‍ ‘രത്നനിക്ഷേപ സ്ഥലം’ ആണ് എന്ന് തെറ്റിദ്ധരിച്ച് ആണ് പലരും ഐറ്റി സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഇവര്‍ കേട്ടിരിക്കുന്ന വിജയ കഥകളിലെ സ്ഥാപനങ്ങളെല്ലാം ചെറിയ മുതല്‍ മുടക്കില്‍ നിന്ന് വളര്‍ന്ന് വലുതായതാണ് . വലിയ മുതല്‍ മുടക്കില്‍ തുടങ്ങി മാസങ്ങള്‍ക്കകം പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കഥകളൊന്നും ആരും എവിടേയും റിപ്പോര്‍ട്ട് ചെയ്യാറില്ല.

എല്ലാ അടിസ്ഥാന സൌകര്യങ്ങളും വാടകയ്ക്ക് കിട്ടും എന്നതാണ് ഒരു ഐ.റ്റി. കമ്പിനി തുടങ്ങാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. എവിടെ നിന്നങ്കെലും ഒരു പ്രോജക്ട് കിട്ടിയാല്‍ ഫര്‍ണിഷ് ചെയ്ത് ബില്‍ഡിംങ്ങ് വാടകയ്ക്ക് എടുക്കുക. പത്തുപേര്‍ക്ക് ചെയ്യാവുന്ന പ്രോജക്ട് ആണങ്കില്‍ എക്സ്‌പീരന്‍സ് ഉള്ള പത്തുപേരെ എടുത്ത് ഇരുപതുകമ്പ്യൂട്ടറുകളും വാടകയ്ക്ക് എടുത്ത് കമ്പിനി തുടങ്ങുക. അധികത്തിലുള്ള പത്തു കമ്പ്യൂട്ടറാണ് കമ്പിനിയുടെ കൊള്ള ലാഭം. ഈ പത്തു കമ്പ്യൂട്ടറുകള്‍ ട്രെയിനികള്‍ക്ക് ഉള്ളതാണ് . നല്ലൊരു തുക ട്രെയിനിംങ്ങ് ഫീസായി വാങ്ങികയറ്റുന്ന ട്രെയനികളാണ് അധികത്തിലുള്ള കമ്പ്യൂട്ടറിന്റെ അവകാശികള്‍. വാടകയും പത്തുപേര്‍ക്ക് നല്‍കിയ സാലറിയും പ്രോജക്ടിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലാഭമാണ് .. ഈ ലാഭം എത്രനാള്‍ എന്ന് മാത്രമാണ് പ്രശ്‌നം...... ട്രെയിനി കം അപ്രന്റീസുകളായ ട്രെയിനികളെ കൊണ്ട് പലതുണ്ട് ഗുണം... അവരാണ് കമ്പിനിയുടെ പൊ‌ന്‍ മുട്ടയിടുന്ന താറാവ് ..... ഈ താറാവുകളുടെ കഥ അടുത്തതില്‍ (അപ്രന്റീസ് എന്താണന്ന് അറിയണമെങ്കില്‍ സിദ്ദിഖിന്റെ ‘ഫ്രണ്ട്സ്‘ ഒന്നു ഓര്‍ത്തു നോക്കിയാല്‍ മതി. അതില്‍ എളേപ്പന്റെ ഒരു ഡയലോഗുണ്ട്... “നമുക്കെല്ലാവരേയും അപ്രന്റിസുകള്‍ ആക്കിയാലോ????)

Thursday, July 9, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 1

ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അല്ലങ്കില്‍ ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ എങ്ങനെയുള്ള ഒരാളുടെ രൂപമായിരിക്കും തെളിഞ്ഞു വരു ന്നത്. ഇന്‍‌ചെയ്ത് കഴുത്തില്‍ ഒരു ടൈയും കൈയ്യില്‍ ഒരു ലാപ്‌ടോപ്പുമായി കാറില്‍ അല്ലങ്കില്‍ കമ്പിനിയുടെ വണ്ടിയില്‍ കയറിപോകുന്ന ഒരാളായിരിക്കും നിങ്ങളുടെ മനസില്‍. മാസാദ്യം കിട്ടുന്ന അഞ്ചക്ക ശമ്പളവും ആഴ്ചാവസാ‍നം നടക്കുന്ന പാര്‍ട്ടികളില്‍ കൈകളില്‍ മദ്യവുമായി ഡാന്‍സ് ചെയ്യുന്ന രൂപവും നിങ്ങളുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇതുമാത്രമാണോ ഐറ്റി ലോകം?? നമ്മള്‍ സിനിമകളിലും കഥകളിലും കണ്ടിട്ടുള്ളവര്‍ മുകളില്‍ പറഞ്ഞവരായിരിക്കും. എന്നാല്‍ നമ്മള്‍ കണ്ടതും അറിഞ്ഞതും ഐറ്റി ലോകത്തെ ഒരു ന്യൂനപക്ഷത്തിന്റെ കഥകള്‍ മാത്രമാണ്.ന്യായമായ വേതനം ലഭിക്കാതെ ഐറ്റി പ്രൊഫഷണല്‍ എന്ന പേര് ഒരു ശാപമായി കൊണ്ടുനടക്കുന്ന ഒരായിരം ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരുടെ കഥകളാണ് ഞാന്‍ പറയുന്നത്. കഥകള്‍ അല്ല ജീവിതം തന്നെ.



സോഫ്റ്റ്വെയര്‍ പ്രോഗ്രാമറെ ആവിശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ടാണ് രഹ്‌ന കോഴിക്കോട്ടുനിന്ന് കോട്ടയത്ത് എത്തിയത്. പത്രത്തില്‍ പരസ്യത്തിന്റെ കൂടെ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലേക്ക് അവള്‍ വിളിച്ചു. മോഹനമായ വാഗ്ദാനങ്ങള്‍ ആണ് കമ്പിനിയില്‍ നിന്ന് കിട്ടിയത്.മുന്‍ പരിചയം ഇല്ലാത്തതുകൊണ്ട് ആദ്യത്തെ മൂന്നുമാസംട്രെയിനിംങ്ങ് പിരീഡ് ആയിരിക്കും. ആ സമയത്ത് മൂവായിരം രൂപ നല്‍കും. അതിനുശേഷം ഓരോ മാസവും അഞ്ഞൂറ് രൂപാവച്ച് ഇങ്ക്രിമെന്റ്.ഈ കമ്പിനിയിലെ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം പതിനായിരം രൂപ യാണന്നുകൂടി കമ്പിനിയില്‍ നിന്ന് അവളോട് പറഞ്ഞു. കമ്പിനിയുടെ വെബ് സൈറ്റില്‍ നോക്കിയ പ്പോള്‍ അവള്‍ക്ക് വിശ്വാസമായി. കമ്പിനി പ്രോജക്ടുകളിലധികവും ഫോറിന്‍ പ്രോജകടുകള്‍. ഇ‌ന്റ്വ്യു തീയതി ഉറപ്പിച്ച് ആ തീയതിയില്‍ രഹ്ന കോട്ടയത്ത് എത്തി.ജോലിയില്‍ കയറിയപ്പോള്‍ ഒന്നരവര്‍ഷത്തെ ബോണ്ട് ഒപ്പിട്ടുവാങ്ങി.സര്‍ട്ടിഫിക്കറ്റുകളും കമ്പിനി വാങ്ങി. ജോലി തുടങ്ങി യപ്പോള്‍ തന്നെ കാര്യങ്ങള്‍ നന്നായിട്ടല്ല എന്ന് പോങ്ങുന്നതന്നവള്‍ക്ക് മനസിലായി.ഫോറിന്‍ പ്രോജ്‌കടുകള്‍ ഉണ്ടന്നും വിദേശത്ത് ഓഫീസുകള്‍ ഉണ്ടന്നൊക്കെ പറയുന്നത് കളവാണന്ന് അറി ഞ്ഞു.ആദ്യമാസത്തെ ശമ്പളം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടയും നിരാശ.ഹോസ്‌റ്റലില്‍ നില്‍ക്കാ നുള്ള പണം മാത്രം അവള്‍ക്ക് നല്‍കി.അങ്ങനെ തട്ടിയും മുട്ടിയും ആറേഴ് മാ‍സം കഴിഞ്ഞ് അല്പം ഭീക്ഷണിയൊക്കെ മുഴക്കി അവള്‍ സര്‍ട്റ്റിഫിക്കറ്റ് വാങ്ങിനാട്ടിലേക്ക് മടങ്ങി.



വിദേശത്തുള്ള കമ്പിനിയുടെ കേരളത്തിലെ ബ്രാഞ്ചിലേക്ക് ആളുകളെ എടുക്കുന്നു എന്ന് പരസ്യം കണ്ടാണ് അവിനാശ് ബയോഡേറ്റാ അയച്ചു കൊടുത്തത്. പറഞ്ഞ സമയത്ത് ഇന്റ്‌ര്‍വ്യൂവിന് ചെന്നു.അവിനാശിന്റെ കഴിവില്‍ ഇന്റ്‌ര്‍വ്യു നടത്തിയവര്‍ തൃപ്തരായി. പക്ഷേ കമ്പിനിയില്‍ ജോലിവേണമെങ്കില്‍ അമ്പതിനായിരം രൂപാ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൊടുക്കണം.കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കമ്പിനിയില്‍ ജോലിചെയ്യണം. മാസം പതിനഞ്ചായിരം രൂപാ ശമ്പളവും കമ്പിനിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഡിപ്പോസിറ്റും തിരികെ നല്‍കും. ഒരു വര്‍ഷത്തിനുമുമ്പ് കമ്പിനിയില്‍ നിന്ന് പോവുകയാണങ്കില്‍ ഡിപ്പോസിറ്റ് തുകയുടെ പകുതി മാത്രമേ നല്‍കുകയുള്ളു. ഒരു വര്‍ഷം ജോലിചെയ്താല്‍ ഒന്നരലക്ഷം രൂപാകിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ അവിനാശ് ഡിപ്പോസിറ്റ് നല്‍കി ജോലിയില്‍ കയറി. അവിനാശിനെപ്പോലെ ഒരുപാടാളുകള്‍ ജോലിക്ക് കയറിയിരുന്നു. നാലുമാസം ശമ്പളം കൃത്യമായി അക്കൌണ്ടിലേക്ക് കൃത്യമായി എത്തിക്കൊ ണ്ടിരുന്നു.പിന്നീട് ശമ്പളം മുടങ്ങി. ആരോടാണ് ശമ്പളം ചോദിക്കുന്നത്.? കമ്പിനിയുടമ പ്രോജക്ട് ആവിശ്യങ്ങള്‍ക്ക് വേണ്ടി ടൂറിലാണത്രെ. വാടക കൊടുക്കാതെ വന്നപ്പോള്‍ റെന്റിന് നല്‍കി യിരുന്ന കമ്പ്യൂട്ടര്‍ എടുക്കാന്‍ ആളുകള്‍ വന്നപ്പൊഴാണ് തങ്ങള്‍തട്ടിപ്പിന് ഇരയാവുകയായിരുന്നു വെന്ന് അവിനാശിനും കൂട്ടുകാര്‍ക്കും മനസിലായത്.



നമ്മുടെ കേരളത്തില്‍ നിന്നുമാത്രം അയ്യായിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണ് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്നത്. കമ്പ്യൂട്ടര്‍പോസ്റ്റ്ഗ്രാജുവേഷന്‍കഴി ഞ്ഞും ആയിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഓരോവര്‍ഷവും വെളിയില്‍ വരും. ഇങ്ങനെ ഇറങ്ങിവരുന്നവര്‍ക്കെല്ലാം മികച്ച തൊഴില്‍ ലഭിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം ആണ് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ ചൂഷ്ണം ചെയ്യുന്നതിനുവേണ്ടി കമ്പിനി ഉടമസ്ഥര്‍ ഉപയോഗിക്കുന്നത്. തികച്ചും അസംഘടിതരായ തൊഴിലാളികള്‍ ആരാണന്ന് ചോദിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു ഉത്തരം മാത്രമേ ഉള്ളു, കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍!! തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലൈംഗികതൊഴിലാളികള്‍ വരെ സംഘടനരൂപീകരിച്ച് പരസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ (രഹസ്യമായി പണ്ടെന്നോ രൂപം കൊണ്ട് ഒരു സംഘടന ഐറ്റി പ്രൊഫഷണലുകള്‍ക്ക് ഉണ്ടന്നുള്ള കാര്യം വിസ്‌മരിക്കുന്നില്ല..ഈ സംഘടനയെക്കുറുച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ ഇല്ല)തൊഴില്‍ സ്ഥലത്തെ ചൂഷ്ണം ഏറ്റുവാങ്ങാന്‍ കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ വിധിക്കപ്പെടുന്നു.



മാസം രണ്ടായിരം രൂപാ വാടക കൊടുത്താല്‍ കമ്പ്യൂട്ടര്‍ റെന്റിന് കിട്ടും. ഇങ്ങനെ ഒരു പത്ത കമ്പ്യൂട്ടര്‍ വാടകയ്ക്ക് എടുത്ത് ഒരു ഫര്‍ണിഷിംങ്ങ് റൂം സ്വന്തമായിട്ടുണ്ടങ്കില്‍ ആര്‍ക്കും ‘ഐറ്റി കമ്പിനി’ തുടങ്ങാം.പരസ്യം കൂടി നല്‍കിയാല്‍ പണം നല്‍കി ജോലിക്ക് കയറാന്‍ ആളും ഉണ്ടാവും. അവസാനം മൂന്നുമാസം കമ്പിനി നടത്തിയിട്ട് മുതലാളി മുങ്ങും. ടെക്‍നോപാര്‍ക്കില്‍ പോലും ഇങ്ങനെയുള്ള തട്ടിപ്പ് നടന്നു എങ്കില്‍ നമുക്ക് ഇത് ആലോചിക്കാവുന്നതേയുള്ളു. ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണന്ന് തോന്നുന്നു. ‘കണ്‍‌സല്‍ട്ടന്‍സി’ കള്‍ വഴിയാണ് ഒട്ടുമിക്ക് പ്രൊഫഷണലുകളും തട്ടിപ്പിന് ഇരയാകുന്നത്.(അത് പിന്നീട് പറയാം).



കൊച്ചിയിലെ ഒരു കമ്പിനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ജിനു. അഞ്ചക്കശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുത്തുടങ്ങി.വിവാഹം ഒക്കെഉറപ്പിച്ചു കല്യാണക്കുറിയൊക്കെ ഓഫീസില്‍ കൊടുത്തു എല്ലാവരേയും ക്ഷണിച്ചു . അന്ന് വൈകുന്നേരം മാനേജര്‍ ജിനുവിനെ ക്യാബിനിലേക്ക് വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് മാനേജര്‍ അവസാനം അവനോട് പറഞ്ഞു.കമ്പിനിക്കിപ്പോള്‍ പഴയപോലെ വര്‍ക്കുകളൊന്നും കിട്ടുന്നില്ല അതുകൊണ്ട് അടുത്തമാസം മുതല്‍ സാലറിയില്‍ നാലായിരം രൂപ കുറവ് വരുത്തുകയാണ്. ഇങ്ങനെയാണ് പല കമ്പിനികളും.ഇപ്പോള്‍ സാലറികുറച്ചതിന്റെ പേരില്‍ ജിനു കമ്പിനിയില്‍ നിന്ന് പോയാല്‍ മറ്റൊരാളെ കിട്ടുമന്ന് മാനേജര്‍ക്കറിയാം. ജിനുവിന് സാലറികുറച്ചതിന്റെ പേരില്‍ മറ്റുള്ളവരാരും നാളെ മുതല്‍ വരാതിരിക്കല്ലന്നും മാനേജര്‍ക്കറിയാം. പെര്‍ഫോര്‍മന്‍സ് ഇല്ലാത്തതുകൊണ്ടാണ് സാലറി കുറച്ചതെന്ന് മാനേജര്‍ രണ്ടുപേരോട് പറയുകയും ചെയ്യും.



ഇങ്ങനെയൊക്കെ നടുക്കുമോ എന്ന് സംശയിക്കാം. ഇതു മാത്രമല്ല സംഭവിക്കുന്നത്. ഇതിനപ്പുറവും സംഭവിക്കും. ആ സംഭവങ്ങള്‍ പിന്നീട്. ഓര്‍ക്കുക എം.എന്‍.സി. കമ്പിനിയില്‍ ജോലി ചെയ്യുന്നവരുടെ പത്തിരിട്ടി ആളുകള്‍ മറ്റ് കമ്പിനികളില്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ ജീവിതമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുടെ യാന്ത്രികമായ ജീവിതത്തിന്റെ പിന്നിലുള്ള യാതനകളും നഷ്ടങ്ങളും എത്രമാത്രമുണ്ടന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അവസ്ഥകളില്‍ കൂടി കടന്നുപോകുമ്പോഴാണല്ലോ അവസ്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത് ... ആ അവസ്ഥാന്തരങ്ങളെക്കുറിച്ച് അടുത്തതില്‍ .....