Sunday, March 1, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍- 1 :

അയാള്‍ക്ക് പ്രായം നാല്പതിനോടടുത്ത്. ഒരു ദിവസം അയാള്‍ ഒരു നമ്പരിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ ഒരു അക്കം തെറ്റി ഫോണ്‍ കിട്ടിയത്ഒരു സ്ത്രിക്ക്. “റോങ്ങ് നമ്പര്‍“ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു. പിറ്റേന്ന് ഒരു രസത്തിനായി അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അന്നത്തെസംസാരം ഒരു മിനിട്ടില്‍ അവസാനിച്ചു. പിന്നീട് അയാള്‍ അവളെ വിളിക്കുക പതിവായി. സംസാരം മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക് മാറി. സൌഹൃദ ത്തില്‍ തുടങ്ങിയ സംസാരം ലോകകാര്യങ്ങളിലേക്കും സ്വകാര്യജീവിതത്തിലേക്കും മാറി. അയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. കുട്ടികള്‍ രണ്ടും ഹൈസ്കൂളില്‍ പഠിക്കുന്നു. അയാള്‍ക്ക് ബിസിനസ്. അവള്‍ക്കാണങ്കില്‍ നാലുവയസുള്ള ഒരു കുട്ടി. ഭര്‍ത്താവ് പട്ടാള ത്തില്‍. അവളുടെഫോണ്‍ സംസാരം നീളുന്നതിനെക്കുറിച്ച് അമ്മായിയമ്മ മകനോട് പരാതി പറഞ്ഞു. മകന്‍ നാട്ടിലെത്തി.അമ്മ എന്നും തന്നോട് വഴക്കാണ് എന്നുള്ളഭാര്യയുടെ പറച്ചിലില്‍ മകന്‍ അമ്മയെ വഴക്കുപറഞ്ഞു മടങ്ങി. മകന്‍ പോയി രണ്ടാഴ്ച് കഴിഞ്ഞ ഒരു ദിവസം രാവിലെ അമ്മ ഉണര്‍ന്നപ്പോള്‍മരുമകള്‍ വീട്ടിലില്ല. അന്വേഷ്ണത്തിനൊടുവില്‍ അവളെ തന്റെ ഫോണ്‍ സുഹൃത്തിനോടൊപ്പം കണ്ടെത്തി.


മറ്റൊരാളെ പരിചയപ്പെടാം. നാട്ടിലെ ചെറുപ്പക്കാര്‍ ഇവളെ വിളിക്കുന്നത് പുഞ്ചിരി. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നതുകൊണ്ട് വിളിക്കുന്നതാണിങ്ങനെ. പുഞ്ചിരിക്ക് രണ്ട് കുട്ടികള്‍. പെണ്‍കുട്ടി ആറാം ക്ലാസിലും ഇളയ ആണ്‍കുട്ടി രണ്ടാക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്ന് ഒരു സ്വകാര്യ കമ്പിനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. പുഞ്ചിരിയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അപ്പനും ഉണ്ട്. അമ്മ രണ്ട് വര്‍ഷം മുമ്പ് മരിച്ചുപോയി. കഴിഞ്ഞ(2008) നവംബറില്‍ ഒരു ദിവസം വൈകിട്ട് സപ്ലൈകോയില്‍സാദനം വാങ്ങാന്‍ പോയ പുഞ്ചിരി രാത്രിയായിട്ടും തിരിച്ചു വന്നില്ല. നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. സപ്ലൈകോയില്‍ നിന്ന് സാദനം വാങ്ങാതെഒരു ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അന്വേഷ്ണം ഓട്ടോ വഴിയായി. വീട്ടില്‍ നിന്ന് പുഞ്ചിരിയുടെ സ്വര്‍ണ്ണാഭരണങ്ങളും കാണാതായിട്ടുണ്ട്. അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പോയതാണന്ന് തീര്‍ച്ചയായി. പിറ്റേന്ന് രാവിലെ ഒരു സ്ത്രി തന്റെ ഭര്‍ത്താവിനെത്തിരക്കി പുഞ്ചിരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചിത്രം വ്യക്തമായത് .പുഞ്ചിരിക്ക് വിവാഹത്തിനുമുമ്പ് ഒരാളുമായിഅടുപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹം നടന്നത്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുമ്പോഴാണ് , ഒരു വര്‍ഷത്തിനുമുമ്പ് പുഞ്ചിരിയും അയാളും വീണ്ടും കണ്ടതും മൊബൈല്‍ നമ്പരുകള്‍ കൈമാറിയതും. ഇതില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് പുഞ്ചിരിയുടെ മകളാണ്. ഒരമ്മയുടെ കരുതലും സംരക്ഷണവും വേണ്ട സമയത്താണ് അവള്‍ക്കവളുടെ അമ്മയെ
നഷ്ടമായത്. ആ രണ്ടാംക്ലാസുകാരന്‍ ഇപ്പോഴും അമ്മയെ പ്രതീക്ഷിച്ച് (?) വാതിക്കല്‍ നിന്ന് റോഡിലേക്ക് നോക്കിനില്‍ക്കുന്നത് ഞാനിപ്പോഴുംകാണാറുണ്ട്. അവന്റെ അമ്മ അവനെ കാണാന്‍ തിരിച്ചു വരുമന്ന് ആ കുഞ്ഞ് മനസ് ആഗ്രഹിക്കുന്നുണ്ടാവും.കഴിഞ്ഞ ആഴ്ച് കോന്നിക്കടുത്ത് ഒരു കൌമാരക്കാരന്‍ ആത്മഹത്യ ചെയ്തത് മൊബൈലി നെ ചൊല്ലി നടന്ന ചെറിയ വഴക്കിനെ തുടര്‍ന്നാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചേട്ടന്‍ മൊബൈല്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വഴക്കുണ്ടാവുകയും അനുജന്‍ ഫോണ്‍ എടുത്തെറിയുകയും അത് തകരുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അനുജന്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുമ്പോള്‍ ആ ചേട്ടന്റെ മാനസികാവസ്ഥ
എന്തായിരിക്കും.??? ജീവിതാവസാനംവരേയും അവനെയത് വേട്ടയാടിക്കൊണ്ടിരിക്കും.സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടങ്കിലും സ്കൂളുകളില്‍ ഫോണുമായി എത്തുന്ന കുട്ടികളുടെ എണ്ണം കുറവല്ല. ഇതില്‍ ഒരു നാല്‍പതുശതമാനത്തോളം കുട്ടിക ള്‍ക്കും വീട്ടില്‍ നിന്ന് വാങ്ങികൊടുത്തതായിരിക്കില്ല ഫോണ്‍. പിന്നീട് എവിടെ നിന്ന് ഇവര്‍ക്ക് ഈ ഫോണ്‍ കിട്ടി.ആണ്‍കുട്ടികളില്‍ പലരും സ്കൂളികളില്‍ വരാതെ കേറ്ററിംഗ് പണിക്ക് പോയാണ് ഫോണിനുവേണ്ടി പണം സമ്പാദിക്കുന്നത്. ചിലര്‍ മണല്‍ ലോറിക്ക്‘സെക്യൂരിറ്റി’ പണിക്ക് പോയിട്ടാണ് ഫോണ്‍ വാങ്ങുന്നത്. വീട്ടുകാര്‍ തന്നെ ഫോണ്‍ വാങ്ങിക്കൊടുത്ത കുട്ടികളുടെ കാര്യം എടുക്കുക; വീട്ടില്‍ നിന്ന്അരമണിക്കൂര്‍ യാത്രാദൂരം മാത്രം ഉള്ള കുട്ടികള്‍ക്ക് എന്തിനുവേണ്ടിയാണ് ഫോണ്‍ വാങ്ങി നല്‍കിയിരിക്കുന്നത് ?


പുതുപുത്തന്‍ മോഡല്‍ ഫോണുകള്‍ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ മാതാപിതാ ക്കള്‍ മത്സരിക്കുകയാണോ? ക്യാമറഫോണുകള്‍ വിപണിയില്‍പിടിമുറുക്കി കഴിഞ്ഞി രിക്കുന്ന ഈ സമയത്ത് അവ വരുത്തി വയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്നവര്‍ചിന്തിച്ചിട്ടുണ്ടോ?


സ്കൂളുകളിലും ബസിലും ട്രയിനിലും നിങ്ങള്‍ റോഡില്‍ക്കൂടി നടന്നുപോകുമ്പോള്‍ പോലും നിങ്ങളെ എത്ര ക്യാമറഫോണുകള്‍ ഒപ്പിയെടുക്കുന്നുണ്ടാവും?നിങ്ങളുടെ അടുത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നവന്‍ ഒരു പക്ഷേ നിങ്ങളെ ഫോണില്‍ പകര്‍ത്തുക യായിരിക്കും.. ആ മൊബൈല്‍ക്യാമറക്കണ്ണുകള്‍ നിങ്ങളെ ഒപ്പിയെടുക്കാനായി നിങ്ങളുടെ ബാത്തുറൂമിന്റെ വെന്റിലേറ്ററിലൂടെ കടന്നുവന്നന്നിരിക്കും. ആ കടന്നുവരവിനെക്കുറിച്ച്
അടുത്താഴ്ച പറയാം.

7 comments:

Akshay S Dinesh said...

എന്റെ മുത്തപ്പാ! ഭാഗ്യം ! എനിക്ക് മൊബൈല്‍ ഇല്ലാത്തത്.

ചാണക്യന്‍ said...

വളരെ അപകടകരമായ രീതിയില്‍ മൊബൈല്‍ ദുരുപയോഗം വളര്‍ന്നിരിക്കുന്നു....

നല്ല പോസ്റ്റ്....ആശംസകള്‍....

vahab said...

എല്ലാവരും ഇന്ന്‌ കണക്‌റ്റഡ്‌ ആണ്‌. ഈ കണക്‌്‌ഷന്‍ എന്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നിടത്താണ്‌ ശരിയും തെറ്റും കിടക്കുന്നത്‌.

Thaikaden said...

Nammalororutharude veettilum ithu sambhavikkam. Oru munkaruthal nallathaanu.(Post nannaayirikkunnu)

പാറുക്കുട്ടി said...

കാലിക പ്രാധാന്യം ഉള്ള പോസ്റ്റ്.

കുമാരന്‍ said...

എനിക്കൊരു മിസ്സ് കാള്‍ പോലും വരുന്നില്ലല്ലോ.

Meenakshi said...

മൊബൈലിണ്റ്റെ ഏറ്റവും വലിയ ഉപയോഗം അത്‌ വളരെ പെട്ടെന്ന് ദുരുപയോഗം ചെയ്യാന്‍ പറ്റും എന്നതാണ്‌.10രൂപക്ക്‌ നാലും അഞ്ചും സിമ്മുകള്‍ കമ്പനികള്‍ കൊടുത്തുതുടങ്ങിയിരിക്കുന്നു. ഇനി ആര്‍ക്കും എന്തും ആവാം !
എഴുത്ത്‌ നന്നായിരിക്കുന്നു!