Wednesday, March 25, 2009

ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഐ.പി.ല്‍.

രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി മാറുന്നു. തിരഞ്ഞെടുപ്പ്കാലത്ത് മത്സരങ്ങള്‍ക്ക് ആവിശ്യമായ ആവിശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലന്ന് ചില സംസ്ഥാനങ്ങള്‍ അറിയച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് ലളിത് മോഡിയും സംഘവും ഇന്ത്യന്‍ പ്രിമയര്‍ ലീഗ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും ചെയ്തു.


തിരഞ്ഞെടുപ്പ് കാലത്ത് ആഘോഷമായി കൊണ്ടാടുന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആവിശ്യമായ സുരക്ഷനല്‍കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ബി.ജെ.പി ഈ പ്രശ്‌നത്തെ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല. ഇന്നത്തെ സാഹചര്യം ജനങ്ങള്‍ക്ക് ശരിക്കറിയാം എന്നതു തന്നെ കാരണം. പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം. മുംബയിലെ ഭീകരാക്രമണത്തിനു ശേഷം പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പാക്കിസ്ഥാനിലെ ആക്രമണത്തിനു ശേഷം പല ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയും ചെയ്തു. പണത്തെക്കാ‍ള്‍ വലുത് തങ്ങള്‍ക്ക് ജീവന്‍ തന്നെയാണന്ന് വരെ ഐ.പി.എല്ലിലെ ചില വിദേശതാരങ്ങള്‍ പറയുകയും ചെയ്തു. ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് തങ്ങള്‍ ഉണ്ടാവുകയില്ലന്ന് അവര്‍ പറയാതെ പറയുകയാണ് ചെയ്തത്. വിദേശതാരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പകിട്ട് കുറയുമെന്ന് ശരിക്ക് അറിയാവുന്നത് ലളിത് മോഡിക്ക് തന്നെയാണല്ലോ? അതുകൊണ്ടാണ് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ പ്രിമയര്‍ ലീഗിന്റെമത്സരവേദികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി മോഡി ഇന്ത്യന്‍ പ്രിമയര്‍ ലീഗിനെ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ പ്രിമയര്‍ ലീഗാക്കി മാറ്റിയത്. ഇന്ത്യയിലെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച കളിക്കാര്‍ക്ക് ഇനി ദക്ഷിണാഫ്രിക്കയില്‍ പോയി കളിക്കാതിരിക്കാന്‍ ആവില്ലല്ലോ? ലളിത് മോഡിയുടെ ബുദ്ധി അംഗീകരിച്ചേ മതിയാവൂ...


ഇനി മറ്റൊരു കാര്യം. ദക്ഷിണാഫ്രിക്കയില്‍ മത്സരങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് തന്നെയാണല്ലോ? തിരഞ്ഞെടുപ്പ് കഴിഞ്ഞേ കളിക്കാര്‍ തിരിച്ചെത്തുകയുള്ളു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയും ഇല്ലേ? കുറഞ്ഞപക്ഷം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ , അണിയുന്ന കളിക്കാര്‍ക്കെങ്കിലും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയുണ്ട് എന്നതില്‍ സംശയം വേണ്ട്. തങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുകയും അതേ സമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവാന്‍ തയ്യാറാവുകയും ചെയ്യുന്ന കളിക്കാര്‍ക്ക്ബാധ്യത രാജ്യത്തോടേ പണത്തോടോ ??? ഒരു പൌരന്റെ അവകാശമായ വോട്ടവകാശം വിനിയോഗിക്കാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍ കളിക്കുപ്പായം ഇടാന്‍ യാതൊരു അവകാശവും ഇല്ല.


ഒരു ജനാധിപത്യ രാജ്യത്തിന് കായികത്തെക്കാള്‍ വലുത് ജനാധിപത്യ തിരഞ്ഞെടുപ്പ് തന്നെയാണ്. ലളിത് മോഡിക്ക് തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുമായിരിക്കും. കാരണം കഴിഞ്ഞ മാസം നടന്ന രാജസ്ഥാന്‍ (?) ക്രിക്കറ്റ് കൌണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റ മാന്യ ദേഹമാണ് ലളിത് മോഡി. ഒരു തിരഞ്ഞെടുപ്പൊക്കെ പാഴാണ് എന്ന അഭിപ്രായമായിരിക്കും തീര്‍ച്ചയായും മോഡിക്ക് ഉണ്ടാ‍വുക. രാജ്യതാല്പര്യങ്ങളെക്കാള്‍ മറ്റ് പലതിനുംമുന്‍‌ഗണനകൊടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍താരങ്ങള്‍ക്ക് അനുമതി സര്‍ക്കാര്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. നമുക്ക് ക്രിക്കറ്റിനെക്കാള്‍ വലുത് നമ്മുടെ ജനാധിപത്യമാണ്. അത് സംരക്ഷിക്കാന്‍ വേട്ടവകാശം ഉപയോഗിക്കുകയാണ് വേണ്ടത്.

7 comments:

Anonymous said...

മത്സരങ്ങള്‍ നടക്കുന്ന ദിവസ്സങ്ങളില്‍ പോസ്റ്ററൊട്ടിക്കാനും ജയ് വിളിക്കനും ആളെക്കിട്ടില്ല എന്നതാണ് യഥാര്‍ഥ കാരണം. ഇസ്സഡ് കാറ്റഗറി കരിമ്പൂച്ച സംരക്ഷണമുള്ള കോണ്‍ഗ്രസ്സ് പരാന്ന ജീവികളെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന സേനയുടെ നാലിലൊന്ന് സേനയെ വച്ച് ഐ പി എല്‍ നടത്താന്‍ പറ്റുമെന്നത് അത്ര വലിയ രഹസ്യമൊന്നുമല്ല.

തെരഞ്ഞെടുപ്പിനു നിന്ന തോറ്റ ലളിത് മോഡിയെ കളിയാക്കുന്ന താങ്കള്‍ ഒരിക്കല്‍ പോലും ജനങ്ങളെ നേരിടാത്ത വെറുമൊരു പ്രധാനമന്ത്രി ഉദ്ധ്യോഗഥന്റ് ഗവണ്മെന്റാണ് ഈ തീരുമാനത്തിനു പിന്നില്‍ എന്ന കാര്യം പറയാന്‍ മടിക്കുന്നതിനു പിന്നിലെ രാഷ്റ്റ്രീയമെന്താണ്.

Anonymous said...

എന്നാല്പിന്നെ ഒരു കാര്യം ചെയ്യാം...തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാം, ക്രിക്കറ്റ് നടക്കട്ടെ. അതു കഴിഞ്ഞിട്ട് നേരമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താം...ക്രിക്കറ്റ് കളി പുറംനാട്ടിലേക്ക് കൊണ്ട് പോയി എന്ന ഒറ്റക്കാരണം കൊണ്ട് ഇന്നാട്ടില്‍ നടക്കേണ്ട എല്ലാ ഭാവി അന്താരാഷ്ട്ര കായിക മേളകളും തുലയും..അല്പം കാത്തിരിക്കാന്‍ ക്രിക്കറ്റ് മേലാളന്മാര്‍ക്ക് പറ്റില്ല, അല്ലേ? ആവശ്യത്തിലധികം കാശുണ്ടല്ലോ... അത്യാഗ്രഹം നല്ല പോലെ തിരിച്ച്കിട്ടും...ഒരു സംശയം: അപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ നാട് വിട്ട് പോകുന്ന താരങ്ങള്‍ക്കും ക്രിക്കറ്റ് ബോസുമാര്‍ക്കും ഒന്നും വോട്ട് ചെയ്യേണ്ടേ?

Anonymous said...

ഐ പി എല്‍ (SA)

".... ഏറ്റവും പ്രശ്നം, ഏപ്രില്‍ 22നു ഇവിടേയും തിരഞ്ഞെടുപ്പാണ്. കേന്ദ്രത്തിലേക്ക് തന്നെ! ജേക്കബ്ബ് സൂമ എന്ന എ എന്‍ സി പ്രസിഡന്ന്റാണ് പ്രസിഡന്‍ഷ്യല്‍ റേസില്‍ മുന്നില്‍. അഴിമതിയാരോപണങ്ങള്‍ക്ക് കോടതി കയറിയിറങ്ങുന്ന അദ്ദേഹം പ്രസിഡന്റാകുന്നതിനെ എതിര്‍ക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അദ്ദേഹത്തിനെ ചോര ചിന്തിയായാലും പ്രസിഡന്റാക്കും എന്നു പറയുന്ന തീവ്രവിഭാഗവും ഇവിടെയുണ്ട്. ഇതിന്റെയൊക്കെ ഇടയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഉണ്ട്.

ഇതിന്റെയൊക്കെ ഇടയില്‍ ഐ പി എല്ലും!
ഇലക്ഷന്‍ സംബന്ധിയായി ഇവിടെ വല്ല അക്രമവും നടന്നാല്‍ ഐ പി എല്‍ എന്തു ചെയ്യും എന്നു ഞാന്‍ ആലോചിക്കുകയാണ് സുഹൃത്തുക്കളേ.ഐ പി എല്‍ കട്ടേം പടോം മടക്കേണ്ടി വരും.

ഇത്ര റിസ്കിയായിട്ട് ഈ റ്റൂര്‍ണ്ണമെന്റ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യം വളരെ ന്യായമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ കളിക്കാരെ പോലുമെടുത്താല്‍ ഒരു റെസ്റ്റുമില്ലാതെയാണ്, ക്രിക്കറ്റ് കളീക്കുന്നതെന്ന് കാണാം.

പൊന്‍‌മുട്ടയിടുന്ന താറാവുകളെ ഇത്ര വേഗം കൊല്ലണോ?

ഈ കൊല്ലം ഇതങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ എന്തായിരുന്നു കുഴപ്പം!"


ഇതു ദക്ഷിണആഫ്രിക്കയില്‍ ഐ പി എല്‍ നടന്നാല്‍ ഉണ്ടായേക്കാവുന്ന പുകിലിനെ കുറിച്ച് ദക്ഷിണആഫ്രിക്കയില്‍ ഉള്ള അരവിന്ദിന്റെ ചിന്ത.

അനില്‍@ബ്ലോഗ് said...

ഇതെല്ലാം പണത്തിനു വേണ്ടിയുള്ള പരിപാടികളല്ലെ, പിന്നെന്തോന്ന് ഇലക്ഷന്‍? !

ക്രിക്കറ്റിനു നല്‍കുന്ന അനാവശ്യ ശ്രദ്ധയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലഭിച്ച ഈ അവസരം പ്രയോജനപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല ക്രിക്കറ്റ് താരങ്ങള്‍ വോട്ടു ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ (മാത്രം)അവര്‍ക്ക് അതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും വേണം. (തൊഴില്‍ തേടി ഇന്ത്യ വിട്ട പ്രവാസികള്‍ വോട്ടു ചെയ്യുന്നുണ്ടോ എന്ന ചോദ്യം കൂട്ടി വായിക്കുക)

Najeeb Chennamangallur said...

you are write. we have to protect our secularism at any cost. cricket is not our option now. the people of india understat the situation, but bjp not.

Areekkodan | അരീക്കോടന്‍ said...

അതെ.ക്രിക്കറ്റിന്‌ നമ്മുടെ രാജ്യവും ജനങ്ങളും നല്‍കുന്ന അനാവശ്യ പ്രാധാന്യം ചര്‍ച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു.

പരലോക തൊഴിലാളി said...

your arguments are very important to the contemporery situations in india, because the IPL matches are never important than the election process of a largest democratic country in the world(on the paper). however, if the indian team members are real indian they should be vote in the election and also the governemt must provide the right to vote for the migrants. best wishes.