Monday, July 16, 2012

കൊറിയയില്‍ നിന്നൊരു പത്ര വാര്‍ത്ത

മലയാളസിനിമയുടെ ‘താലിബാന്‍’ മോഡല്‍ എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമയില്‍ കാഴ്ചപ്പാട് പേജില്‍ ജൂലൈ 16 -2012 തിങ്കളാഴ്ച വന്ന ലേഖന പരമ്പരയിലെ ഒരു ഭാഗമാണ് മുകളില്‍... ഇങ്ങനെ ഒരു ലേഖന പരമ്പര ഒരു കൊറിയന്‍ പത്രത്തില്‍ വന്നാല്‍ എങ്ങനെയായിരിക്കും ......

ദാ ഇങ്ങനെ ....

കൊറിയന്‍ സി‌നിമയുടെ ‘കേരള മോഡല്‍’

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് സാനിധ്യം ശക്തമായ കേരളത്തില്‍ രണ്ടു മൂന്നു പേര്‍ കൊറിയന്‍ സിനിമ പതിവായി കാണുന്നു. ഈ സിനിമകള്‍ കാണുന്നത് ആരാണന്ന് അന്വേഷ്ണം നടക്കുന്നതേയുള്ളൂ എങ്കിലും ചില സൂചനകള്‍ ലഭിച്ചിട്ടൂണ്ട്. കേരളത്തിലെ എറണാകുളം ജില്ലയില്‍ നിന്നാണ് ഇവര്‍ സിനിമകള്‍ കാണുന്നത് എന്നാണ് സൂചന. കൊറിയയില്‍ നിന്ന് ഐറ്റി ജോലിക്ക് വന്നിട്ടൂള്ള ആരെങ്കിലും ആയിരിക്കാനാണ് സാധ്യത എന്നാണ് സൂചന.

ഇന്റെര്‍നെറ്റില്‍ നിന്ന് ഏതു സിനിമ ഡൌണ്‍ ലോഡ് ചെയ്ത് എടൂത്താലും അത് ലോകത്തിന്റെ ഏറ്റു കോണില്‍ എവിടേ ഇരുന്നാണന്നന്ന് കണ്ടേത്താനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടൂത്തിട്ടൂണ്ട്. ആ സോഫ്‌റ്റ് വെയര്‍ ഉപയോഗിച്ചാണ് കേരളത്തില്‍ ഇരുന്ന് കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളെ കണ്ടെത്തിയത്. കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറിയന്‍ സിനിമ ഡൌണ്‍‌ലോഡ് ചെയ്തവരുടെ മുഖവും കൊറിയന്‍ സെര്‍‌വറില്‍ കിട്ടിയിട്ടുണ്ട്. വട്ടമുഖവും കണ്ണാടി ധരിച്ച ആളുമാണ് സ്ഥിരമായി പടം ഡൌണ്‍ ലോഡ് ചെയ്ത് കാണുന്നത്. സിനിമ കാണുന്നതോടൊപ്പം തന്നെ അയാള്‍ എന്തക്കയോ പേപ്പറില്‍ എഴുതുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. കൊറിയ ആക്രമിക്കാന്‍ ശ്രമിക്കുന്ന ആരോ ആണ് ഇയാളന്ന് കൊറിയന്‍ പോലീസ് സംശയിക്കൂന്നു. ഇയാള്‍ ഉപയോഗിച്ച ഐപി ഉപയോഗിച്ച് ഇയാളേ കണ്ടെത്താന്‍ ഇന്റ്‌ര്‍പോളിന്റെ സഹായവും തേടിയിട്ടൂണ്ട്.

കൊറിയന്‍ സിനിമകള്‍ ലോക വ്യാപകമായി അടിച്ചുമാറ്റി വിവിധഭാഷകളില്‍ ഇറക്കി പലരും ബുദ്ധിജീവികള്‍ ആവുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്യുന്നുണ്ടന്ന് കൊറിയന്‍ ഭരണാ കൂടത്തിനു വിവരം കിട്ടിയതുകൊണ്ടു കൂടിയാണ് കൊറിയന്‍ സര്‍ക്കാര്‍ കൊറിയന്‍ സിനിമകള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്നത് നിരിക്ഷണ വിധേയമാക്കുന്നത്. കൊറിയന്‍ സിനിമകള്‍ അടിച്ചു മാറ്റുന്നവരുടെ കഷ്ടകാലമാണ് ഇനി വരന്‍ പോകുന്നത് എന്ന് കൊറിയന്‍ സിനിമാക്കാര്‍ പറഞ്ഞു. അവരുടെ പ്രതികരണം നാളെ....

No comments: