സൈബർ ലോകത്ത് നമ്മൾ ഒരു വേട്ടക്കാരനായി മാറുകയാണോ? ഇരയെ കാണാമറയത്തിരുന്ന് വേട്ടയാടി ഇരയെ വേദനിപ്പിച്ച്,ഇരയുടെ വേദനയിൽ ആത്മരതി കണ്ടെത്തുന്ന വേട്ടക്കാരനായി മാറുകയാണോ നമ്മൾ?? സൈബർ ലോകത്തിന്റെ ഇപ്പോഴത്തെ ആവിശ്യം എപ്പോഴും ഒരു ഇരയെ കണ്ടെത്തുക എന്നുള്ളതാണ്. ഒന്നുകിൽ സൈബർ ലോകം തന്നെ കണ്ടെത്തും അല്ലങ്കിൽ ദൃശ്യമാധ്യമങ്ങൾ ഇരയെ കണ്ടെത്തും. ദൃശ്യമാധ്യമന്ങൾ ആക്രമിക്കുന്ന ഇരയെ വീണ്ടും കൂട്ടം കൂടി ആക്രമിക്കുക എന്നുള്ളതാണന്ന് ഇപ്പോഴത്തെ സൈബർ ട്രൻഡ്. പക്ഷേ'ഇര' പരാതിപ്പെട്ടാൽ ദൃശ്യമാധ്യമന്ങൾക്ക് കിട്ടൂന്ന 'സൗജന്യം' സൈബർ ലോകത്തിലെ വേട്ടക്കാരന് 'സൈബർ നിയമത്തിൽ' നിന്ന് കിട്ടുകയില്ലന്ന് വേട്ടക്കാരന് അറിയില്ല....
കഴിഞ്ഞ ആഴ്ചത്തെ ' മലയാള സൈബർ ലോകത്തിന്റെ' ഇര ഉർവശി എന്ന നടി ആയിരുന്നു.ടിപി വധവും,മണി ആശാന്റെ 'കൊലവെറിയും', പച്ച ബ്ലൗസും ഒക്കെ കഴിഞ്ഞ് 'വാർത്ത അവതരിപ്പിക്കുന്ന ആൾക്ക്' വിശ്രമമും വാർത്ത കാണുന്ന ആൾക്ക് 'ബോറടിയും' തുടന്ങിയ സമയത്താണ് ഉർവശിയും മനോജ് കെ ജയനും കുഞ്ഞാറ്റയും വാർത്തകളിൽ നിറയുന്നത്.
വിശന്നിരിക്കുന്നവൻ കണ്ട ചക്ക കൂട്ടനെപ്പോലെ നമ്മുടേ ചാനലുകാർ ഉർവശിയുടെയും മനോജ് കെ ജയന്റെയും വിവാഹ മോചനവും , ഉർവശി മദ്യപാനിയാണന്നുള്ള ആരോപണവും, വക്കീൽ നോട്ടിസും ഒക്കെ ഫ്ലാഷ് ന്യൂസായും , ബ്രേക്കിംന്ങ് ന്യൂസായും ആഘോഷിച്ചു. കിട്ടിയ ഇരയെ മാധ്യമന്ങൾ വേട്ടയാടിതുടന്ങിയപ്പോൾ 'മലയാളി സൈബർ ലോകവും' അത് ആഘോഷിച്ചു. പലതരത്തിലുള്ള പോസ്‌റ്ററുകൾ അവർ തയ്യാറാക്കി ഷെയർ ചെയ്തും ലൈക്കിയും കമന്റടിച്ചും തന്ങളുടെ സാമൂഹിക പ്രതിബദ്ധത 'മലയാള സൈബർ ലോകം' നിറവേറ്റി. ഇനി അടുത്ത ഒരു ഇരയെ കിട്ടൂന്നതുവരെ നമ്മൾ ഉർവശിയുടെ മദ്യപാനത്തെ ആഘോഷിക്കും....
ഉർവശിയുടെ മദ്യപാനം കൊണ്ടാണ് വിവാഹ മോചനം ഉണ്ടായതെന്നും സ്ത്രികൾ മദ്യപിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിനു യോജിച്ചതല്ലന്നും ഒക്കെയുള്ള വാദങ്ങൾ ആണ് സൈബർ ലോകത്ത്. ബൈബിളിൽ ഒരു സംഭവം പറഞ്ഞിട്ടുണ്ട്. വ്യഭിചാര കുറ്റത്തിനു പിടിക്കപ്പെട്ട ഒരു സ്ത്രിയെ യേശുവിന്റെ അടുക്കൽ യഹൂദന്മാർ കൊണ്ടൂ വന്നിട്ടൂ പറഞ്ഞു,"ഗുരൂ വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ടവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്.ഈ സ്ത്രിയെ എന്ത് ചെയ്യണമെന്നാണ് അന്ങ് പറയുന്നത്". യേശു അവരോട് പറഞ്ഞത് ഇന്ങനെയാണ്. നിന്ങളിൽ കുറ്റം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ. അവളെ ആർക്കൂം കല്ലെറിയാൻ പറ്റിയില്ല എന്നാണ് ബൈബിളിൽ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം കുടിച്ചു തീർക്കുന്ന കേരളത്തിലുള്ളവരാണ് ഒരു സ്ത്രിയുടെ മദ്യപാനത്തെക്കുറിച്ച് വിലപിക്കുന്നത്. പുരുഷന്റെ മദ്യപാനം കൊണ്ട് വിവാഹമോചനം ഉണ്ടാവുകയാണങ്കിൽ,തന്റെ ഭർത്താവിന്റെ മദ്യപാനം സഹിക്കാൻ പറ്റുന്നില്ലന്ന് പറഞ്ഞ് സ്ത്രികൾ വിവാഹ മോചനത്തിനു ഒരുന്ങിയാൽ എന്തായിരിക്കും അവസ്ഥ????
വിവാഹമോചനക്കേസുകൾ പെരുകുമ്പോൾ ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥയിൽ എത്തുന്നത് പിരിയുന്ന ദമ്പതികളുടെ കുട്ടികൾ ആണ് എന്നതിൽ സംശയം ഇല്ല. 'കുഞ്ഞാറ്റ ഉർവശിയുടെ കൂടെ വന്നു മനോജ് കെ ജയന്റെ കൂടെ പോയി' എന്നൊക്കെ നമ്മുടെ മാധ്യമന്ങൾ എഴുതി വിടുമ്പോൾ അത് വാന്ങി വായിച്ച് രസിക്കാനും ഞാനുൾപ്പെടെയുള്ളവർ ഉണ്ടാവും. അല്ലങ്കിലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആയിരിക്കുമെല്ലോ.. അന്യന്റെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ നമ്മളെപ്പോലെ മിടുക്കർ ഈ ലോകത്ത് വേറെ ആരും കാണില്ല. അന്യന്റെ വീഴചകളും ദുഃഖന്ങളും നമുക്ക് ആഘോഷിക്കാനുള്ളതാണല്ലോ?? വിവാഹം മോചനം നേടിയവരുടെ കുഞ്ഞുന്ങൾ നേരിടുന്ന അരക്ഷിതവസ്ഥയ്ക്ക് ഒരു കുറവ് വരാതാരിക്കാൻ നമ്മുടെ സമൂഹം എപ്പോഴും അവരുടേ പിന്നാലെയുണ്ടാവും.
അന്യന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതന്ന് അറിയാൻ നമുക്ക് അടങ്ങാത്ത ആഗ്രഹം ഉണ്ട്. അടുത്ത വീട്ടിലുള്ളവന്റെ പട്ടിണി നമ്മൾ അറിഞ്ഞില്ലങ്കിലും അടുത്ത വീട്ടിലുള്ളവന്റെ 'വഴി പിഴപ്പ്' നമ്മൾ അറിയും. പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ വേണ്ടിയാണ് 'വഴി പിഴച്ചത്' എന്നുള്ളത് നമ്മൾ സൗകര്യ പൂർവ്വം വിസ്മരിക്കുകയും ചെയ്യും. കാരണം നമ്മൾ എപ്പോഴും വേട്ടക്കാരനാണ്. എന്ങനേയു ഇരയെ വേട്ടയാടുക എന്നുള്ളതുമാത്രമാണ് നമ്മുടെ ധർമ്മം. എന്തിനാണ് മൃഗന്ങൾ വേട്ടയാടുന്നത്? ഇരയെ തിന്ന് വിശപ്പടക്കാൻ വേണ്ടീ. പക്ഷേ നമ്മൾ സൈബർ ലോകത്ത് 'ഇര'യെ വേട്ടയാടൂന്നത് ഒരു മനസുഖത്തിനുവേണ്ടി. ലൈക്കുകളുടേയും ഷെയറുകളുടേയും കമന്റുകളുടെയും രൂപത്തിൽ നമുക്ക് ആ 'മനസുഖം' സഹവേട്ടക്കാർ പകർന്നു തരികയും ചെയ്യും..
ദൃശ്യമാധ്യമന്ങൾക്ക് എന്ങനേയും തങ്ങളുടെ റേറ്റിംന്ങ് കൂട്ടണമെന്നേയുള്ളൂ. അതിന് ഒരു വാർത്ത സൃഷ്ടിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യും. രാഷ്ട്രീയക്കാരും സമുദായക്കാരും തന്ങൾ നടത്തുന്ന അഭിമുഖന്ങളിൽ പറയുന്ന ഓരോ വാചകവും എടുത്ത് ബ്രേക്കിംന്ങ് ന്യൂസ് ആക്കുന്നത് ആ റേറ്റിങ്ങ് കൂട്ടലിന്റെ ഭാഗമാണ്. അല്ലങ്കിൽ ഒരു വിവാഹ മോചനത്തിനു ഒരാൾ കോടതിയിൽ വരുന്നതും പോകുന്നതും പറയുന്നതും എല്ലാം ബ്രേക്കിങ്ങ് ന്യൂസും ഫ്ലാഷ് ന്യൂസും അകേണ്ട കാര്യമില്ലല്ലോ.... ഈ വാർത്തകളിൽ ഒക്കെ എന്ത് 'ബ്രേക്ക്' ആണ് ഉള്ളത് ???
കുറേ മാസങ്ങൾക്ക് മുമ്പ് അമൃത ചാനലിലെ 'കഥയല്ലിത് ജീവിതം' എന്ന പരിപാടി കാണാൻ ഇടയായി.(മറ്റുള്ളവന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള നമ്മുടെ ആകാംക്ഷയെ എന്ങനെ കച്ചവട വത്ക്കരിക്കാം എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോഴും ഈ പരിപാടി തുടരാൻ കാരണം). അതിൽ ഒരു സ്ത്രി ഒരു പുരുഷന്റെ കൂടെ 'ഒളിച്ചോടി പോയി'. രണ്ടു പേരും വിവാഹം കഴിച്ചവരും മക്കളുള്ളവരും. അയാളുടെ ഭാര്യയാണ് ചാനലിൽ സങ്കടം പറയുന്നത്. അതിന്റെ ഇടയ്ക്ക് ആ സ്ത്രിയുടെ പറച്ചിൽ..
"അവളുടെ മക്കളിൽ ഒരാൾ ചേട്ടന്റെയാണന്ന് എന്നോട് പറഞ്ഞിട്ടൂണ്ട്" . അപ്പോൾ ആ പരിപാടിയുടെ അവതാരകയുടേ മുഖം ക്ലോസപ്പിലും വിലാപ കീർത്തനം ബാക്ക് ഗ്രൗണ്ടിലും. പുരുഷന്റെ കൂടെ 'ഒളിച്ചോടിപ്പോയ' ആ സ്ത്രിയുടെ കുഞ്ഞുന്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചു കാണുമോ? അത്രയും നാളും തന്നെ അപ്പാ എന്ന് വിളിച്ച ആ മക്കളോട് അവരുടെ അപ്പൻ, ആ സ്ത്രിയുടെ ഭർത്താവ് എന്ങനെയായിരിക്കൂം പെരുമാറുക.?? ആ പരിപാടി കണ്ടിട്ടൂള്ള ആ കുഞ്ഞുന്ങളുടെ കൂടെ പഠിക്കുന്നവർ അവരോട് എങ്ങനെയായിരിക്കും പിന്നീട് പെരുമാറിയിട്ടൂള്ളത്???
വീണ്ടൂം സൈബർ ലോകത്തെ വേട്ടക്കാരോട്, ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും കർശനമായിട്ടൂള്ള നിയമം സൈബർ നിയമം ആണ്. മറ്റുള്ള കുറ്റന്ങളിലെ പോലെ തെളിവുകൾ ഇല്ലാതാക്കാൻ സൈബർ കുറ്റകൃത്യന്ങളിൽ കഴിയാറില്ല,അല്ലങ്കിൽ നിന്ങൾ അതിബുദ്ധിമാൻ ആയിരിക്കണം. മറ്റുള്ളവരുടെ ചിത്രന്ങൾ അവരുടെ അനുവാദം ഇല്ലാതെ പോസ്റ്റുന്നതും ഒരാളെ മോശമായി ചിത്രീകരിക്കുന്ന(വ്യക്തിഹത്യകൾ) പടന്ങൾ പോസ്റ്റു ചെയ്യുന്നതും (പ്രത്യേകിച്ച് സ്ത്രികളുടെ) ഒക്കെ കുറെക്കാലം ജയിലിൽ കിടക്കാനുള്ള കുറ്റം ആണ്.(ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യക്തിഹത്യയും ഒന്നല്ലന്ന് ഓർക്കുക...). വെറും ഒരു രസത്തിനായി സൈബൈർ ലോകത്ത് 'ഇരയെ' തേടുമ്പോൾ ഓർക്കുക ആ ഇരയുടെ കാരുണ്യത്തിലാണ് നിങ്ങളുടെ തുടർ ജീവിതം !!!!
7 comments:
Good post my dear shibu.
ഇപ്പോള്‍ നടന്നുവരുന്ന കടിച്ചു കീറല്കളുടെ മേലുള്ള നല്ല നിരീക്ഷണം.
നന്നായി ഷിബു...
ഇതേ പറ്റി ഒരു പോസ്റ്റിടണം എന്ന് ഒത്തിരി നാളായി കരുതുന്നു.
ജഗതിയുടെ ആശുപത്രിയിലെ ഫോട്ടോ. ടി.പി. വെട്ടേറ്റ ഫോട്ടോ , മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഫോട്ടോ ഒക്കെ facebook -ലും ഒക്കെ ഇട്ടു രസിക്കുന്നവനെ ഒകെക് എന്ത് പറയാന്‍. ഇത്തരം ഫോട്ടോകള്‍ ഇട്ടാണ് രാഷ്ട്രീയം പറയുന്നത്. ഞങ്ങളുടെ സഖാവിനെ ഇങ്ങനെ കൊന്നു എന്നൊക്കെ. ആ വെട്ടേറ്റു കിടക്കുന്നവന്റെ കുടുംബം ഇതൊക്കെ വീണ്ടും കാണാന്‍ ഇടയായാല്‍ എന്താണെന്ന് ആരും ചിന്തിക്കുന്നില്ല.
അവിടെ കമന്റ് ഇടാന്‍ പോയാല്‍ പത്ത് പേര് കൂടെ കൂടുതല്‍ കാണാന്‍ ഇടയാകും. അതുകൊണ്ട് hide -ചെയ്യുകയെ നിവര്‍ത്തി ഉള്ളു.
ഉര്‍വശി മനോജ് ക ജയന്‍ വിഷയത്തില്‍ ആ കുട്ടിക്കും സ്വകാര്യതക്ക് അവകാശം ഉണ്ടെന്നു ഇവനൊക്കെ എന്നാണു മനസിലാക്കുക.
ഒരു യുറോപ്പ്യന്‍ രാജ്യത്തു ജീവിക്കുന്ന എനിക്കറിയാം ഒരു കുട്ടിയുടെ ഫോട്ടോ മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ ആരെങ്കിലും എടുത്താല്‍ പണി കിട്ടും എന്ന്.
സ്കൂളില്‍ പോലും നമ്മുടെ കുട്ടിയുടെ ഒരു ഫോട്ടോ എടുക്കാന്‍ നമ്മള്‍ ഫോം ഒക്കെ ഒപ്പിട്ട് അനുവാദം കൊടുക്കണം.
ആരുടേയും സ്വകാര്യതയില്‍ കടന്നു കയറി എന്തും ലോകത്തെ കന്നിക്കാന്‍ തങ്ങള്‍ക്കു അവകാശം ഉണ്ടെന്നാണ് ചാനലുകളുടെ ധാരണ.
ഇവനൊക്കെ ഒരു പണി കൊടുക്കാന്‍ ആരും ഇല്ല.....
ഷിബുവിന്റെ പ്രതികരണം തകർത്തു എന്നുപറഞ്ഞാൽ മതിയല്ലോ?
പക്ഷെ, എനിക്കൊരു സംശയം തോന്നുന്നതിവിടെ എഴുതട്ടെ. ഉർവശീ-മനോജ് മകൾ കുഞ്ഞാറ്റ, അതെ കുഞ്ഞാറ്റക്ക് സന്തോഷവതിയായ ഒരു കുഞ്ഞായിരിക്കാൻ അവകാശമുണ്ട്. അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. സങ്കടമുണ്ട്.
ഈ പൊടിപൂരമെല്ലാം ഈ റേറ്റിൽ നടക്കുന്നത് അവരു സെലിബ്രറ്റികൾ ആയിട്ടല്ലേ?
ഇന്നു വായിച്ചതാണ്, പത്രത്തിൽ, മ്മ്മൂട്ടി അവിടെയോ അഭിനയിക്കാൻ എത്തി. ഒഫ്കോഴ്സ് കേരളത്തിൽ, ദാണ്ടെ ജനംകൂടി അങ്ങരെ അങ്ങോട്ടു നടക്കുമ്പോഴും ഇങ്ങോട്ടു നടക്കുമ്പോഴും വായിനോക്കാൻ വന്നു നിന്ന ജനം സൊറി, ഫാൻസ് ആരവം മുഴക്കി മുഴക്കി അങ്ങേരെ ആനയിക്കുന്നു. അങ്ങേർക്കെന്തങ്കിലും ഒരു കൊയപ്പമൊണ്ടോ? അങ്ങേരതൊക്കെ ആസ്വദിക്ക തന്നെയാണെ
അതിനൊരു മറു വശമില്ലേ? ആരവം കൊടുത്തു വലുതാക്കിയ പപ്പരാസികൾക്ക് വീഴുന്ന നായകന്മാരും വാർത്തയാകും. കൊടുത്തും വാങ്ങിച്ചുമുള്ള ഒരിടപാടല്ലേ? അവരുടെ ഒരു കുഞ്ഞൂപതിപ്പല്ലേ നമ്മുടെ സൈബർ ലോകം.
നേരത്തെ പറഞ്ഞല്ലോ എന്റെ സംശയങ്ങളാണ്.
മറ്റുള്ളവരുടെ ജീവിതത്തിലേക്കെത്തിനോക്കാനുള്ള കുതൂഹലത്തിന്റെ കച്ചവട സാദ്ധ്യതയല്ലേ കേരളത്തിലെ/പൊതുവെ മാദ്ദ്യമങ്ങലുടെ നിലനിൽപ്പ്.
well said!
agree with you
നന്നായി പറഞ്ഞിരിക്കുന്നു
Post a Comment