പിറവം ഉപതിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ എല്ലാം കൂടി കൂട്ടമായി വന്ന്
യുഡിഎഫിനു പിന്തുണ നല്കി. യുഡിഎഫ് വിജയിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ സമുദായ
സംഘടനകളും ഞങ്ങളുടെ സമുദായക്കാര്‍ ഞങ്ങള്‍ പറഞ്ഞതു കേട്ട് വോട്ട്
ചെയ്തിട്ടാണ് യുഡിഎഫ് വിജയിച്ചത് എന്ന് പറയുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായ സംഘടനകളും ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ടിനായി കാത്തിരിക്കൂകയാണ്. കാരണം പിറവം പോലെയല്ല നെയ്യാറ്റിന്‍കര. ഇവിടെ ആര്‍ക്കു വേണമെങ്കിലും വിജയിക്കാം. പിറവം യുഡിഎഫിന്റെ സിറ്റിംങ്ങ് സീറ്റ് ആണന്നുള്ളതും സഹതാപതരംഗം അവിടെ ഉണ്ടാവുകയും തിരഞ്ഞെടുപ്പിനു മുമ്പുതനെ പാത്രിയര്‍ക്കീസ് വിഭാഗം പാര്‍ട്ടി വെത്യാസം ഇല്ലാതെ അനൂപ് ജേക്കബിനായി നിലകൊള്ളുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ അനൂപ് ജേക്കബ് വിജയം ഉറപ്പിച്ചു എന്നു തന്നെ പറയാം. അതോടെ കൈവിരലില്‍ എണ്ണാന്മാത്രം അംഗങ്ങളുള്ള സമുദായ സംഘടനകള്‍ പോലും തങ്ങളുടെ വോട്ട് യുഡിഎഫിന് എന്ന് ചാനലുകളായ ചനലുകളിലും പത്രങ്ങളായ പത്രങളിലും പ്രസ്താവനുകളുമായി നിറഞ്ഞു നിന്നു.
എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഏത് വള്ളത്തില്‍ കാലു വെക്കണമെന്ന് സമുദായ സംഘടനകള്‍ക്ക് നിശ്ചയമില്ല.യുഡിഎഫിനു പിന്തുണ കൊടുത്തിട്ട് എല്‍ഡീഫ് ജയിച്ചാലും, എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിട്ട് യുഡിഎഫ് ജയിച്ചാലും തങ്ങളുടെ ‘വിലപേശല്‍’ ശക്തിയെ കറിവേപ്പിലയെപ്പോലെ മുന്നണികള്‍ കാണുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് മാത്രമാണ് സമുദായ സംഘടനകള്‍ ‘സമദൂരം’ കണ്ടത്തി ‘മനസാക്ഷി’ വോട്ട് ചെയ്യുമെന്ന് പറയുന്നത്. ആരു ജയിച്ചാലും ആ വിജയത്തിന്റെ പങ്ക് പറ്റാന്‍ നാണിക്കേണ്ട കാര്യമില്ലല്ലോ !!!

നെയ്യാറ്റിന്‍കരയില്‍ ആരാ ജയിക്കൂന്നതെന്ന് ആര്‍ക്കും ഇപ്പോള്‍ പ്രവസിക്കാന്‍ പറ്റുന്നില്ല. ഇടതുപക്ഷത്തു നിന്നു വന്ന ശേല്‍വരാജ് വിജയിക്കുമെന്നോ പണ്ടങ്ങാട്ട് ഏതോ കോഗ്ഗ്രസില്‍ ആയിരുന്ന ലോറന്‍സ് ജയിക്കുമെന്നോ ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. ശെല്‍വരാജ് വഞ്ചകനാണന്നും കാശ് വാങ്ങി മറുകണ്ടം ചാടി വീണ്ടൂം ഉപതെരഞ്ഞെടുപ്പ് വരുത്തിവച്ചത് ശെല്‍വരാജ് ആയതുകൊണ്ട് അയാളേ പരാജയപ്പെടുത്തി ലോറന്‍സിനെ വിജയിപ്പിക്കണമെന്ന് ഇടതുപക്ഷവും, ശെല്‍വരാജ് പാര്‍ട്ടി മാറിയില്ലായിരുന്നെങ്കില്‍ ശെല്‍വരാജ് ഒരു രക്തസാക്ഷി ആയേനെ എന്ന് വലതുപക്ഷവും തിരിച്ചടിക്കുന്നു. സ്ഥാനാര്‍ത്ഥികളെയും വികസനത്തെക്കാളും നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് മണ്ഡലത്തിനു പുറത്തുള്ള കാര്യങ്ങള്‍ ആയതുകൊണ്ട് ജനങ്ങള്‍ എങ്ങോട്ടാ കുത്തുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒരു തഞ്ചത്തില്‍ നില്‍ക്കുന്നതാണ് നല്ലത് എന്ന് സമുദായ സംഘടനകള്‍ക്ക് തോന്നിയതില്‍ അത്ഭുതമില്ല
പിന്തുണകാര്യത്തില്‍ ഏറ്റവും വലിയ തമാശ കാണിച്ചത് വിഎസ്ഡിപി ആണ്. ഏത് മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് ഹിതപരിശോധന നടത്തി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് അവസാനം പ്രഖ്യാപനം വന്നപ്പോള്‍ ‘മനസാക്ഷി’ വോട്ടായി. ഇനി ‘മനസാക്ഷി‘ ഏത് മുന്നണിയായിരുന്നു എന്ന് കണ്ടു പിടിക്കാന്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് മറ്റൊരു ഹിതപരിശോധനകൂടി നടത്തേണ്ടി വരുമെന്ന് മാത്രം....
പിറവം തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാന്‍ കാണിച്ച ധൈര്യം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കൂടി സമുദായ സംഘടനകള്‍ കാണിക്കേണ്ടിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ജയിച്ചാലും, ആരു ജയിച്ചാലും ആ വിജയത്തിന്റെ ഓഹരിക്കായി സമുദായ സംഘടനകള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ആ കഥാപാത്രമായി അവതരിക്കുമോ എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ കാത്തിരിക്കണമെന്ന് മാത്രം !!!!

No comments:
Post a Comment