Wednesday, June 4, 2008

നമ്മുടെ കേരളത്തിന് സ്വന്തമായിട്ട് എന്തെങ്കിലും ഉണ്ടോ ?

വീണ്ടും മലയാളികളുടെ നെഞ്ചത്തടിച്ചുകൊണ്ട് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലകൂടിയിരിക്കുന്നു.ഡീസലിന് മൂന്നുരൂപയും,പെട്രോളിന് അഞ്ചുരൂപയും ,പാചകവാതകത്തിന് അമ്പതുരൂപയും ആണ്കൂട്ടിയിരിക്കുന്നത്.ഒരു മൂലയ്ക്ക് കിടക്കുന്ന കേരളത്തില്‍ വില വര്‍ദ്ധന ഇതിലും കൂടുതലായിരിക്കും.അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 130 ഡോളറോളം എത്തിയ ഇപ്പോള്‍ ഈ വിലവര്‍ദ്ധനകൊണ്ടൊന്നും ഒരു കാര്യമില്ലന്നാണ് കേന്ദ്രഗവണ്‍‌മെന്റ് പറയുന്നത്.എണ്ണക്കമ്പനികള്‍ ഇപ്പോഴുംനഷ്ടത്തിലാണന്നാണ് അവര്‍ പറയുന്നത്.ഇപ്പോഴത്തെ വിലവര്‍ദ്ധനയുടെ ഫലങ്ങള്‍ ഏറ്റവും അധികംബാധിക്കുന്നത് പൂര്‍ണ്ണ ഉപഭോക്‍തൃ സംസ്ഥാനമായ നമ്മുടെ കേരളത്തെ ആണ്.


ഇപ്പോഴത്തെ വില വര്‍ദ്ധന ഒഴിവാക്കാന്‍ പറ്റാത്തതാണന്ന് പ്രധാന‌മന്ത്രി പറഞ്ഞു.ജനങ്ങള്‍ ഇന്ധനത്തിന്റെഉപയോഗം കുറയ്ക്കുകയാണ് പോംവഴി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.വില വര്‍ദ്ധനയെ ന്യായീകരിക്കാന്‍ പറ്റുകയില്ലങ്കിലും ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.നമ്മുടെ രാജ്യത്തിന് ആവിശ്യമായഅസംസ്‌കൃത എണ്ണയുടെ 70% ത്തിലധികവും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്.ഒപെക് രാഷ്‌ട്രങ്ങള്‍തീരുമാനിക്കുന്ന കാര്യങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമ്പോള്‍ അതിനനുസരിച്ചു നീങ്ങുകമാത്രമേ നമ്മുടെരാജ്യത്തിന് ചെയ്യാന്‍ പറ്റുകയുള്ളു.അപ്പോള്‍ അന്താരാഷ്‌ട്രവിപണിയിലെ ചാഞ്ചല്യത്തീന് അനുസരിച്ച്നമ്മുടെ രാജ്യത്തും വില ക്രമീകരണം ഉണ്ടാകേണ്ടതാണ്.പൊതുമേഖലാ ഓയില്‍ കമ്പിനികളാണ് നമ്മുടെരാജ്യത്ത് ആവിശ്യമായ എണ്ണയുടെ മുഴുവന്‍ വിതരണവും എന്നു പറയാം.(റിലയന്‍സ് പോലെയുള്ള ഓയില്‍കമ്പിനികളുടെ പെട്രോണ്‍ പമ്പുകള്‍ പൂട്ടികൊണ്ടിരിക്കുകയാണ്)

ഓയില്‍ കമ്പിനികള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണമെങ്കില്‍ പണം വേണം.അതവര്‍ക്ക് എണ്ണവില്പനയില്‍ നിന്ന് തിരിച്ചു കിട്ടുകതന്നെ വേണം.ഓയില്‍ കമ്പിനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടംകേന്ദ്രഗവണ്‍‌മെന്റ് നികത്തണമെന്നാണ് ഇടതുപക്ഷം പറയുന്നത്.വെറും വില്പനക്കാ‍രനായി ഗവണ്മെന്റ് മാറാന്‍ പാടില്ല എന്ന് ഇടതു പക്ഷം പറയുന്നു.പക്ഷേ ഈ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടോഎന്നകാര്യം സംശയമാണ്.ഉദാഹരണത്തിന് നമ്മുടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി കോര്‍പ്പറേഷനില്‍കഴിഞ്ഞമാസം പെന്‍‌ഷന്‍ മുടങ്ങിയപ്പോള്‍ സഹായം ചോദിച്ചപ്പോള്‍ ധനമന്ത്രി പറഞ്ഞത് അവര്‍ക്ക് കൊടുക്കാന്‍പണം ഇല്ലന്നാണ്.സ്വന്തം നിലയില്‍ എങ്ങനെയെങ്കിലും പണം എടുത്തുകൊണ്ട് പെന്‍ഷന്‍ കൊടുക്കാന്‍.KSRTC യുടെ ബാധ്യതകള്‍ ഒന്നും ഗവണ്മെന്റ് ഏറ്റെടുക്കുകയില്ലന്ന്.ഈ നിലപാട് കേരള ഗവണ്‍‌മെന്റ്എടുത്തത് വെറും വില്പനക്കാരായതുകൊണ്ടാണോ?

വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ(5-06-08) കേരളത്തില്‍ ഹര്‍ത്താന്‍ ആഘോഷിക്കുകയാണ്.മലയാളിക്ക്ഹര്‍ത്താലുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമല്ല മറിച്ച് ആഘോഷിക്കാന്‍ ഉള്ളതാണന്ന്എന്നേ അംഗീകരിക്കപ്പെട്ടതാണ്.ബിവറേജസ് കോര്‍പ്പറേഷന്റെ ഇന്നത്തെ വില്പന നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.കേരളത്തിലും,ത്രിപുരയിലും,ബംഗാളിലും ഹര്‍ത്താല്‍ നടത്തിയാല്‍ കൂടിയഇന്ധന വില കേന്ദ്രഗവണ്‍‌മെന്റ് പൂര്‍ണ്ണമായും ഒഴിവാക്കുമോ?സാധാരണ ജനങ്ങള്‍ അല്ലേ ഈ ഹര്‍ത്താലിന്റേയുംതിക്തഫലങ്ങള്‍ അനുഭവിക്കുന്നത്.വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇന്ന് പലയിടങ്ങളിലും ട്രയിന്‍തടയലുകള്‍ ഉണ്ടായി.ട്രയിന്‍ തടഞ്ഞതുകൊണ്ട് വിലവര്‍ദ്ധന പിന്‍‌വലിച്ചോ ?സമയനഷ്ടവും നരകയാതനകള്‍സംഭവിച്ചതും ട്രയിനില്‍ യാത്ര ചെയ്തവര്‍ക്കാണ്.

cകൂടുമ്പോള്‍ കേരള വിപണിയിലും അത് വളരെക്കൂടുതലായി പ്രതിഫലിക്കും.സാധനങ്ങള്‍ക്ക്വിലകൂടും.സ്വന്തമായിട്ട് കൃഷിചെയ്ത് ഭക്ഷിക്കാന്‍ ഒന്നും ഉണ്ടാക്കാത്തതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ക്ക്പൊള്ളുന്നവിലയാണങ്കിലും നമ്മള്‍ അത് വാങ്ങിക്കും.തമിഴന്റെ കോഴി മുട്ടയിട്ടില്ലങ്കില്‍ നമ്മള്‍ മുട്ട കഴിക്കത്തില്ല.തെലുങ്കന്റെ നെല്ല് കൊയ്യാന്‍ ആളില്ലങ്കില്‍ നമ്മള്‍ വെള്ളം തിളപ്പിച്ച് അരിക്കായി കാത്തിരിക്കും..(ഈ രീതിയില്‍പോയാല്‍ നമ്മള്‍ വെള്ളത്തിനും ആരുടെയെങ്കിലും മുന്നില്‍ കുടവുമായി കാത്തുനില്‍ക്കേണ്ടിവരും).തമിഴന്റേയോകന്നഡക്കാരന്റെയോ പശു പാല്‍ ചുരത്തിയില്ലങ്കില്‍ നമ്മള്‍ റബ്ബര്‍പാല്‍ കണ്ട് നിര്‍വൃതിയടയും.തമിഴന്റെപച്ചക്കറിവണ്ടി വന്നില്ലങ്കില്‍ വണ്ടി വരുന്നതുവരെ നമ്മള്‍ കാത്തുനില്‍ക്കണം.ഇത് നമ്മള്‍ അറിഞ്ഞോഅറിയാതയോ ചെയ്ത കുഴിതോണ്ടലിന്റെ ഫലമാണ്.കൃഷിയിടങ്ങള്‍ നികത്തി,പാടങ്ങള്‍ നികത്തി,കുന്നുകള്‍ഇടിച്ച്, പ്രകൃതിക്ക് നമ്മള്‍ വരുത്തിയ ആഘാതങ്ങളുടെ അനതരഫലമായി ഭക്ഷണസാധനങ്ങള്‍ക്കായിഅന്യന്റെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ടി വരുന്നു.

ഇന്ധനവില വര്‍ദ്ധനപരിഹരിക്കാനായി നികുതി ഇളവു നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും തോമസ്ഐസക് അതിനു സമ്മതിക്കുമോ എന്ന് കണ്ടറിയണം.പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇന്ധന ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയേ നമുക്ക് നിവൃത്തിയുള്ളു.ഇന്ധനവില വര്‍ദ്ധനവ് കൊണ്ട് ഭക്ഷ്യസാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായി എന്ന് പറഞ്ഞ് നമുക്ക് കരയാം.(മില്‍മ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപയോളം വര്‍ദ്ധിപ്പിച്ചത് ഇന്ധനവില വര്‍ദ്ധന മുന്‍‌കൂട്ടി കണ്ടതുകൊണ്ടാണോ ?പക്ഷേ ഈ വില വര്‍ദ്ധനയുടെപേരിലും ഒരു ഹര്‍ത്താല്‍ ആവാമായിരുന്നു).

തിന്നാന്‍ ഒന്നുമില്ലങ്കിലും നമുക്ക് ആഘോഷിക്കാന്‍ ഹര്‍ത്താലുകള്‍ ഉണ്ടല്ലോ?പിന്നെ രാവിലേയും ഉച്ചയ്‌ക്കുംവൈകിട്ടും വിശക്കാതിരിക്കാന്‍ വിവാദങ്ങളും?പിന്നെ വിശപ്പ് മറന്ന് ചിരിക്കാനും പാടാനും സ്വാമിക്കഥകളുംഉപദേശിക്കഥകളും.ചുരുക്കിപറഞ്ഞാല്‍ പാവം മലയാളിക്ക് സ്വന്തമെന്ന് പറയാന്‍ വിവാദങ്ങളും ഹര്‍ത്താലുകളുംമാത്രമുണ്ട്.വിവാദങ്ങളും ഹര്‍ത്താലുകളും സജീവമായി വംശനാശം വരാതെ കാത്തുസംരക്ഷിക്കുന്ന എല്ലാവര്‍ക്കുംനന്ദിപറയേണ്ടത് എങ്ങനെയാണന്ന് എനിക്കറിയില്ല.ഒരു ഹര്‍ത്താല്‍ കൂടി വിജയിപ്പിക്കാന്‍ മലയാളി തയ്യാറെടുത്തുകഴിഞ്ഞു.നമുക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും ഒരു കാരണം വേണ്ടേ?ഇന്ധനവില വര്‍ദ്ധന അതിനൊരു നിമിത്തമായി....

വീണ്ടും കരിയിലകള്‍ അടുപ്പുകളില്‍ നിറയുകയാണ്...അടുപ്പ് പുകഞ്ഞു തുടങ്ങിയന്ന് പറയാം ... ഗ്യാസുകുറ്റി സ്വീകരണമുറിയിലേക്ക് മാറ്റാന്‍ സമയമായി ...ആഡം‌ബരവസ്തുക്കള്‍ക്ക് സ്ഥാനം സ്വീകരണമുറിയല്ലേ?

3 comments:

ഫസല്‍ ബിനാലി.. said...

നല്ല പോസ്റ്റ്, കൂടെ കുറച്ച് തമാശകളും,,


പെട്രോള്‍ വില വര്‍ദ്ധന ഒരു പുതിയ സംഭവമല്ലാതായിരിക്കുന്നു, യാഥാര്‍ത്ഥ്യം ജനങ്ങള്‍ ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നു। എന്നാല്‍ ഇതിന്‍റെയൊക്കെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടോ അതോ മനസ്സിലാക്കഞ്ഞിട്ടോ ചിലര്‍ ആടുന്നു, മറ്റു ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു.
അടുത്ത ആറു മാസത്തിനുള്ളില്‍ വീപ്പക്ക് നൂറ്റിയമ്പത് ഡോളര്‍ വരെ അന്താരഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍ വില വര്‍ദ്ധനയുണ്ടാകുമെന്നാണ്‍ പുതിയ റിപ്പോര്‍ട്ടുകള്‍। അന്താരാഷ്ട്ര വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ഇന്ത്യയില്‍ പെട്രോളിന്‍ വില വര്‍ദ്ധിക്കുന്നതെങ്കിലും ഇന്ത്യയിലെ വര്‍ദ്ധനയ്ക്ക് വേറെ ചില മാനങ്ങളുണ്ട്। ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലാണ്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്‍ വര്‍ദ്ധനയ്ക്ക് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം. എന്തുകൊണ്ട് നഷ്ടം, കൂടെ മറ്റു ചില ചോദ്യങ്ങളും..........
1) യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ നഷ്ടത്തില്‍ തന്നെയാണോ? കമ്പനികള്‍ കൊടുക്കുന്ന കണക്കനുസരിച്ചാണ്‍ കമ്പനികള്‍ക്ക് നഷ്ടമാണോ ലാഭമാണോ എന്ന് ഗവണ്മെന്‍റെ തീരുമാനിക്കുന്നത്, അല്ലാതെ ഗവണ്മെന്‍റെ വ്യക്തമായ ഒരു ആഡിറ്റിംഗും നടത്തുന്നില്ല എന്നാണ്‍ കമ്പനി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്। തൊഴിലാളി യൂനിയനുകളും ഇത് ശെരിവെക്കുന്നു।
2)വില വര്‍ദ്ധനയില്‍ കേന്ദ്ര ഗവണ്മെന്‍റും സംസ്ഥാന ഗവണ്മെന്‍റും ആന്തരികമായി, ധനകാര്യ മന്ത്രിമാരെങ്കിലും, സന്തോഷവന്മാരാണോ? കാരണം വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ടാക്ക്സും വര്‍ദ്ധിക്കുന്നത്। കേരളത്തിലാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ ഒരു വട്ടം അധിക വരുമാനം വേണ്ടെന്നു വെച്ചതൊഴിച്ചാല്‍ അടുത്ത കാലത്തൊന്നും ഒരു ഗവണ്മെന്‍റെഉം ജനങ്ങളുടെ മേല്‍ അധിക ഭാരം വരരുത് എന്ന ആവശ്യത്തിനു വേണ്ട് അധിക വരുമാനം വേണ്ടെന്നു വെച്ചിട്ടില്ല।
3) പെട്രോളിയം കമ്പനികള്‍ ഓരോ വര്‍ഷത്തിലും പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു। കാരണം അവര്‍ പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുക കൂടി കൂട്ടിയാന്‍ നഷ്ടത്തിന്‍റെ കണക്കവതരിപ്പിക്കുന്നത്। ആ നഷ്ടം പേറേണ്ടത് ഇതേ ഉപഭോക്താവ് തന്നെയും. പരസ്യം പെട്രോള്‍ വില്പനക്ക് ആവശ്യമുണ്ടോ? ബ്രാന്ഡ് ബൂസ്റ്റ് ചെയ്യാനാണെങ്കില്‍ ജനങ്ങള്‍ക്കതിന്‍)റെ ആവശ്യമില്ല, അവര്‍ക്കാവശ്യമുണ്ടെങ്കില്‍ അതിന്‍ വേറെ മാര്‍ഗ്ഗം നോക്കണം
4) ഓരോ മന്ത്രാലയവും ചിലവാക്കുന്ന പെട്രോളിന്‍റെ പരിതി എന്താണ്? അങ്ങനെ ഒരു പരിതി ഇന്ന് നിലവിലില്ലാത്തതു കൊണ്ടുള്ള ബാധ്യത ഏറെയാന്‍ എന്നത് കൊണ്ട് അത് കൂടിയേ തീരു। ജനങ്ങള്‍ക്കു കൂടി അവര്‍ ഉപയഓഗിക്കുന്നതിനൊരു പരിധി വെക്കാണമെങ്കിലും ഗവണ്മെന്‍റെ തലത്തിലാണ്‍ ഇത് ആദ്യം വേണ്ടത്। എന്തുകൊണ്ട് ഇതിനൊരു നിയന്ത്രണമില്ല? ഉത്ഘാടനം മുതല്‍ കല്യാണ ആവശ്യങ്ങള്‍ക്കു വരെ മന്ത്രിമാരോ എം എല്‍ എ മാരോ വേണമെന്നെന്തിനു ജനം ശാഠ്യം പിടിക്കുന്നു?
5)കുടുംബാസൂത്രണം പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു പെട്രോള്‍ ഉപയോഗത്തിന്‍റെത്। എന്നാല്‍ ഗവണ്മെന്‍റുകള്‍ ഈ വിഷയത്തില്‍ ഇതുവരെ എന്തു ചെയ്തു? ഇന്ഡ്യയില്‍ പെട്രോളിന്‍രെ ഉപയോഗം കുറഞ്ഞാല്‍ അന്താ രാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറയില്ല, എന്നാല്‍ ഇന്ഡ്യന്‍ പെട്രോളിയം കമ്പനികളുടെ നഷ്ടം കുറയുമല്ലോ?
6)വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും അമിത പെട്രോള്‍ ഉപയോഗം വരുന്ന രീതിയിലുള്ള പഴയ വാഹനങ്ങള്ക്ക് ടെസ്റ്റ് പാസ്സാക്കിയ് കൊടുക്കാതിരിക്കുന്നതിലൂടെയും ഗവണ്മെന്‍റെ മെഷിനറികള്‍ അഴിമതി രഹിതവുമാകേണ്ടിയിരിക്കുന്നു। കെ എസ് ആര്‍ ടി സി പോലുള്ള പെട്രോള്‍ കുടിയന്‍ കോര്‍പ്പറേഷനുകളുടെ അധിക ബാധ്യത ഗവണ്മെന്‍റില്‍ അല്ലെങ്കില്‍ ജനങ്ങളുടെ മേല്‍ വരുന്നതും മുട്ടു ന്യായങ്ങള്‍ മാത്രമല്ല।
ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആര്‍ രാഷ്ട്രങ്ങളിലൊന്നാണ്‍ ഇന്ത്യ. കൂടുതല്‍ ചിന്തകള്‍ക്കും പരിഹാരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്ന ഈ വിഷയത്തിലേക്ക് ജനങ്ങളുടെ കൂടി സഹകരണം അത്യന്താപേക്ഷിതമാണ്

സംഗീതപ്രേമി said...

കേരളത്തിനു സ്വന്തമായിട്ടുള്ളതല്ലേ എന്തിനും ഏതിനും ചെയ്യുന്ന ഈ ഹര്‍ത്താല്‍. കേരളം ഹര്‍ത്താലിലൂടെ പുരോഗതി പ്രാപിക്കട്ടെ.

http://cinemasangeetham.blogspot.com

അരുണ്‍കുമാര്‍ | Arunkumar said...

നല്ല പോസ്റ്റ്... സര്‍ക്കാരിന് കൊടുക്കാന്‍ പറ്റുന്ന സബ്സിടിക്കും മറ്റും ഒരു പരിധിയില്ലേ മാഷേ... 100 ഡോളറിന്റെ ഒരു ഉത്പന്നം 30 ഡോളര്‍ വില കൂടിയിട്ടും പഴയ വിലക്ക് വില്‍ക്കണം എന്ന് പറയുന്നതില്‍ എന്ത് ന്യായം ആണ് ഉള്ളത്...

പിന്നെ ഇതും ഒന്നു നോക്കികോളൂ....