Tuesday, June 24, 2008

ഇത്രയ്ക്ക് ക്രൂരരാവാന്‍ എങ്ങനെ കഴിയുന്നു.??????

ഓരോ ദിവസവും പുതിയ പുതിയ പീഡനകഥകള്‍ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഇത്രയ്ക്ക് ക്രൂരതകാണിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ചിന്തിച്ചുപോകുന്നു.ഓരോ നിമിഷവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നഅതിക്രമവാര്‍ത്തകളാണ് നമ്മള്‍ കേട്ടുകൊണ്ടു ഇരിക്കുന്നത്.പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ പെണ്‍കുട്ടികള്‍സ്കൂളില്‍ പോയി തിരിച്ചു വരുന്നതുവരെ വേവുന്ന മനസ്സുമായി കഴിയേണ്ട കാലത്തേക്ക് സാക്ഷരതയില്‍രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം മാറിയിരിക്കുന്നു. തള്ളക്കോഴി യുടെ ചിറകിനടിയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന പുള്ളുകളെപോലെ ഒരു കൂട്ടം മനുഷ്യര്‍ മാറുമ്പോള്‍ അമ്മമാര്‍ പകച്ചു നില്‍ക്കുകയാണ്.എന്തുകൊണ്ടാണ് കേരളം ഈ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്??????

പെണ്ണിനെ ഒരു ഉപഭോഗവസ്തുവായി പരസ്യങ്ങളും സിനിമകളും ഒക്കെ അവതരിപ്പിക്കുന്ന ഇന്നത്തെവര്‍ത്തമാന കാലഘട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ പോലും ലൈഗിംക അതികൃമത്തിന് ഇരയാകുന്നു.പെണ്‍കുട്ടികളുടെ പ്രകോപനകരമായ വസ്ത്രധാരണം കൊണ്ടാണ് അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്എന്ന് പലരും പറയുന്നതില്‍ യാതൊരുവിധ അടിസ്ഥാനവും ഇല്ലന്നാണ് ഇന്നത്തെ വാര്‍ത്തകള്‍ നമ്മളെഓര്‍മ്മിപ്പിക്കുന്നത്.കൊച്ചുപെണ്‍കുട്ടികള്‍ പോലും കാമഭ്രന്തന് ഇരയാകുന്ന നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക്ആരാണ് ഉത്തരവാദികള്‍ ? മാനസികവിഭ്രാന്തിയില്‍ കാട്ടികൂട്ടുന്ന കുറ്റങ്ങള്‍ എന്നപേരില്‍ ഇത്തരംകുറ്റങ്ങള്‍ ചെയ്യുന്നവര്‍ പലപ്പോഴും നമ്മുടെ നിയമത്തില്‍ നിന്ന് രക്ഷപെടുന്നു.

കഴിഞ്ഞദിവസം വടകരയില്‍ കൊല്ലപ്പെട്ട ഷഹാനയുടെ മരണവാര്‍ത്ത കേരളസമൂഹം ഞെട്ടലോടെ ആണ് ശ്രവിച്ചത്.ഷഹാന എന്ന നാലാംക്ലാസുകാരിയുടെ മൃതശരീരം സ്കൂളിനു സമീപമുള്ള മായന്‍‌കുട്ടി യുടെവീട്ടില്‍ നിന്ന് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത് ഇന്നലെ ഉച്ചയ്ക്കായിരുന്നു. കൂട്ടുകാരോടൊപ്പം വെള്ളംകുടിക്കാനായി പോയ ഷഹാനക്ലാസില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്മായന്‍‌കുട്ടിയുടെ വീട്ടിലെ വിറകുപുരയില്‍ നിന്ന് തശരീരം ലഭിച്ചത്. ശ്വാസം മുട്ടിയാണ മരണം എന്നാണ്പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവിച്ചത് ഇപ്രകാരം ആണന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നു...വെള്ളം കുടിക്കാനായി എത്തിയഷഹാനയെ മായന്‍‌കുട്ടിയെ ലൈഗിംകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.ഇതിനെ പെണ്‍കുട്ടി എതിര്‍ത്തു.രക്ഷപെടാനായി കുട്ടി ഇയാളുടെ ശരീരത്തില്‍ കടിക്കുകയും മാന്തുകയും ചെയ്തു.(ആ പാടുകള്‍ ഇയാളുടെശരീരത്തില്‍ തെളിഞ്ഞുകാണുന്നുണ്ട്.).തന്നെ ചെയ്തത് താന്‍ അദ്ധ്യാപകരോടും എല്ലാവരോടും പറയുമെന്ന്ഷഹാന മായന്‍‌കുട്ടിയോട് പറഞ്ഞു. ഷഹാന സംഭവിച്ചത് എല്ലാവരോറ്റും പറയും എന്നതുകൊണ്ടാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല.അമ്മയുടെ കൂടെ കിടന്നുങ്ങിയ പെണ്‍കുട്ടിയെ എടുത്തുകൊ ണ്ട്പോയി പീഡിപ്പിച്ച് വെള്ളത്തില്‍ താഴ്ത്തിയതിന് പിടിക്കപ്പെട്ട സബാസ്‌‌റ്റ്യന്‍ എന്നയാള്‍ ഈ കുറ്റംചെയ്യുമ്പോള്‍ സമാനമായ മറ്റൊരു ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.ഒരു പെണ്‍കുട്ടിയെ പീഡിപ്പീ ച്ച്കൊലപ്പെടുത്തിയ് പള്ളിമേടയിലെ മണിമാളികയില്‍ ഇട്ടു എന്നതായിരുന്നു ആ കേസ്.ഇങ്ങനെ മനുഷ്യന്റെമനസാക്ഷിയെ ഞെട്ടിച്ച പല കേസുകളും,പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ; കുറഞ്ഞകാലത്തിനുള്ളില്‍ പലപ്പോഴായും റിപ്പോറ്ട്ട് ചെയ്യപെട്ടിട്ടുണ്ട്.

സ്കൂള്‍ വിട്ട് വരുന്ന വഴി കൃഷ്ണപ്രിയ എന്ന കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ വച്ച് മാ‍നഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിന്ശിക്ഷിക്കപ്പെട്ട മൂസയെ കൃഷ്ണപ്രിയയുടെ അച്ഛന്‍ കൊലപ്പെടുത്തിയത് മറക്കാന്‍ സമയമായിട്ടില്ല.കീഴ്ക്കോടതികൃഷ്ണപ്രിയയുടെ അച്ഛനെ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. സ്വന്തം മകളെ നശിപ്പിച്ച്കൊലപ്പെടുത്തിയ ദുഷ്ടന് ഒരച്ഛന്‍ നല്‍കിയ മരണവിധി നിയമപരമായി തെറ്റാണമെങ്കിലും മനസാക്ഷിക്കോടതിയില്‍ അതൊരു തെറ്റാകുമോ?ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് മരണവിധി തന്നെയാണ്ആവിശ്യം.ഇത്തരം ആളുകളെ പൊതുജനമധ്യത്തില്‍ വച്ച് കല്ലെറിഞ്ഞ് കൊല്ലുകയാണ് വേണ്ടത്.

നമ്മുടെ നിയമസംഹിതയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും വലിയ ശിക്ഷയാണ്നല്‍കേണ്ടത്.കൊച്ചുകുട്ടികളെപ്പോലും കാമം നിറഞ്ഞ കണ്ണുകളോടെ കാണാന്‍ തുടങ്ങിയാല്‍ നമ്മുടെസമൂഹത്തിന്റെ അവസ്ഥ എന്തായിത്തീരും.സഹപാഠികളില്‍ നിന്ന് പോലും പെണ്‍കുട്ടികള്‍ക്ക് ലൈഗിംകപീഡനശ്രമങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു എന്ന് പറയുമ്പോള്‍ സാക്ഷരതയില്‍ മുന്നിലെത്തിയ നമ്മള്‍എത്രത്തോളം വളര്‍ന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സൂര്യനെല്ലി,വിതുര,കോഴിക്കോട്,കവിയൂര്‍,തോപ്പുപടി അവസാനം പൂവരണി വരെയുള്ള കേസുകളില്‍ ഇരകളായി തിരാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികളില്ലാം ചെറിയപ്രായത്തില്‍ തന്നെ സെക്സ് റാക്കറ്റിന്റെകൈയ്യില്‍ എത്തപെട്ടവരാണ്.സ്വാമിമുതല്‍ പുരോഹിതന്‍വരേയും,സ്നിനിമാക്കാരന്മുതല്‍ രാഷ്ട്രീയക്കാരന്‍വരേയും,അദ്ധ്യാപകന്‍ മുതല്‍ ദിവസവേതനക്കാരന്‍ വരേയും ഇത്തരം റാക്കറ്റുകളിലൂടെ പെണ്‍ട്ടികളെഉപയോഗിച്ചതിന് പോലീസ് പിടിയിലായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ഇടയില്‍ നിന്ന് വീണ്ടുംവീണ്ടും ഇത്തരംകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാ‍ണ് ??????

എല്ലാത്തരം ആളുകളും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.(വിശദമായ ഒരു വായനയ്ക്ക് ജൂണ്‍ 23 ലെഇന്‍ഡ്യാടുഡേ (volume XXXIII Number 25) നോക്കാവുന്നതാണ്... ഇതില്‍ പറയുന്നത് ലൈഗിംക കുറ്റകൃത്യങ്ങളെക്കുറിച്ചല്ല).സ്കൂളിലോ കോളേജിലോ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ തിരിച്ച് വീട്ടിലെത്താന്‍താമസിക്കുന്ന ഓരോ നിമിഷവും നമ്മുടെ അമ്മമാര്‍ തീ തിന്നല്ലേ സമയം കളയുന്നത്.ഇതില്‍ നിന്ന്ഒരു മോചനം നമ്മള്‍ക്ക് എന്നാണ് ലഭിക്കുന്നത്.

സമൂഹത്തിന്റെയും ,നിയമത്തിന്റെയും നിസ്സംഗത മാറിയാലേ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ പറ്റുകയുള്ളു.ഏതെല്ലാം രീതിയില്‍ തങ്ങളുടെ നേരെ ആക്രമങ്ങള്‍ സംഭവിക്കാം എന്ന് ബോധവത്ക്കരണം പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തിലേ നല്‍കണം.അതോടൊപ്പം അദ്ധ്യാപിക - വിദ്യാര്‍ത്ഥിനി ബന്ധം അമ്മയുംമകളും എന്നപോലെ ആയിത്തീരണം.തനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്ന ഒരാളായി അദ്ധ്യാപികയെകാണാന്‍ വിദ്യാര്‍ത്ഥിനിക്ക് കഴിയണം.(ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ രാജി ഒരു ദുഃഖകഥാപാത്രമാവുകയില്ലായിരുന്നു.).
പെണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് എന്തെല്ലാംചെയ്യാന്‍ സാധിക്കും ??.........................


കഥ കൂടി ഒന്നു വായിക്കൂ ..........
പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറു‌മ്പോള്‍.. : കഥ3 comments:

OAB said...

വധ ശിക്ഷ, ജയില്‍... അതൊക്കെ ജനം നാളെ മറക്കും. അതിനാല്‍ പെണ്ണിന്റെ നേരെ ആര്‍ കൈ വക്കുന്നുവോ, അവന്റെ നെറ്റിയില്‍ ഒരു മുദ്ര (ഫാന്റത്തിന്റെ മുഷ്ടി പതിഞ്ഞ രൂപത്തില്‍) പതിപ്പിക്കുന്നത് നന്നായിരിക്കും.

Anonymous said...

കാമ ഭ്രാന്തു !!!

പാമരന്‍ said...

ദാഹം മുഴുത്തൊരു കടലുകുടിക്കാം
വിശപ്പു കടുത്തൊരു മലയെത്തിന്നാം
കാമക്കടലൊരു മലയോളമുയര്‍ന്നാല്‍
ഇരയിവിടെന്തിനു 'ചെറുതാ'വുന്നു?