Monday, July 7, 2008

‘മാടമ്പി‘യും പത്തനംതിട്ടയും :

മാടമ്പിയുടെ കഥ നടക്കുന്നത് പത്തനംതിട്ടയിലെ ‘ഇലവട്ടം‘ എന്ന സ്ഥലത്താണന്ന് സിനിമ തുടങ്ങുമ്പോള്‍ സുരേഷ്‌ഗോപിപറഞ്ഞുതരുന്നുണ്ട്.പക്ഷേ പത്തനംതിട്ടയില്‍ ‘ഇലവട്ടം’ എന്നൊരു ഗ്രാമം ഈ കഥ നടക്കുന്നു എന്ന്പറയുന്ന പ്രദേശത്ത് ഇല്ല.ബാക്കി എല്ലാ സ്ഥലങ്ങളും ഉണ്ടുതാനും.ഗോപാലകൃഷ്ണ പിള്ള (മോഹന്‍ലാല്‍)അനുജന്‍, രാമകൃഷ്ണന്‍ (അജ്മല്‍) സിനിമകാണാന്‍ പോകുന്ന സ്ഥലങ്ങള്‍ പറയുന്നത് അടൂരും പത്തനംതിട്ടയിലും ആണ്.രാമകൃഷ്ണന്‍ തുണിക്കട നടത്തിയതും ,കമ്പ്യ്യൂട്ടര്‍ സെന്റ്ര് തുടങ്ങാന്‍ ആഗ്രഹിക്കുന്നതുംപത്തനംതിട്ടയിലാണ്.

ഗോപാലകൃഷ്ണ പിള്ള രാമകൃഷ്ണന്റെ പേരില്‍ ഒന്നരക്കോടിരൂപയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങുന്നത് പ്രക്കാനത്താണ്.ആറന്മുളയും പ്രക്കാനവും ഒക്കെ പത്തുപതിനഞ്ച് കിലോമീറ്ററുകളുടെ വെത്യാസമേയുള്ളു.അപ്പോള്‍ ഈ‘ഇലവട്ടം’ എവിടെയാണ്?ഇലവുംതിട്ട എന്നൊരു സ്ഥലമുണ്ട് പത്തനംതിട്ടയില്‍.ഈ സ്ഥലം(ഇലവുംതിട്ട ) പ്രക്കാനത്തിന്റെ അടുത്തുമാണ്.

കഥ പത്തനംതിട്ടയിലെ ‘ഇലവട്ട’ത്താണ് നടക്കുന്നതെങ്കിലും പത്തനംതിട്ടയിലെ ഒരൊറ്റ സ്ഥലം‌പോലുംസിനിമയില്‍ ഇല്ല.കണ്ടിട്ട് പാലക്കാടോ ഒറ്റപ്പാലമോ ആണന്നാണ് തോന്നുന്നത്.ചില സീനുകളീല്‍കാണുന്ന പനകള്‍ പത്തനംതിട്ടയില്‍ ഇല്ല.കഥ പത്തനംതിട്ടയില്‍ തന്നെയാണ് നടക്കുന്നതന്ന്കാണിക്കാന്‍ ‘ചിലസ്ഥലങ്ങളില്‍‘ പത്തനംതിട്ട എന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രം.ബസിന്റെ ബോര്‍ഡുംബാനറിലെ സമ്മേളന സ്ഥലവും,ഇലവട്ടം പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പരും(04682 ല്‍ ആണ്ഈ നമ്പര് തുടങ്ങുന്നത്‍),വാഹനങ്ങളുടെ നമ്പരും(KL-3 ...) ഒക്കെ....

സിനിമയുടെ തുടക്കത്തില്‍ നായകന്റെ വീടിന്റെ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്ന തേങ്ങകള്‍ ക്ലൈമാക്സ് ആകുമ്പോള്‍റബര്‍ ഷീറ്റുകള്‍ക്ക് വഴിമാറുന്നുണ്ട്.ക്ലൈമാക്സില്‍ നായകന്റെ വീടിന്റെ മുറ്റത്തെ അഴയില്‍ നിറച്ച് റബര്‍ ഷീറ്റുകള്‍.പത്തനംതിട്ടയില്‍ തേങ്ങയെക്കാള്‍ കൂടുതല്‍ റബറാണന്ന് ക്ലൈമാക്സിലാണ് ആര്‍ക്കോ ഓര്‍മ്മ വന്നത്.

ഏതായാലും പത്തനംതിട്ടയിലെ ‘ഇലവട്ടം‘ ഒരു സാങ്കല്പിക ഗ്രാമം മാത്രമാണ്.പടം കണ്ടിട്ട് പത്തനംതിട്ടഇങ്ങനെയാണോ ഇരിക്കുന്നത് എന്ന് പത്തനംതിട്ടക്കാരോട് ദയവായി ചോദിക്കരുത്,പത്തനംതിട്ട കാണാന്‍ചാടി പുറപ്പെടുകയും അരുത്.നിങ്ങള്‍ കണ്ടത് പത്തനംതിട്ട അല്ല.പാലക്കാടോ ഒറ്റപ്പാലമോ ആണ് ഇലവട്ട’മായി നിങ്ങളുടെ മുന്നില്‍ എത്തിയത്.

പത്തനംതിട്ട കാണണമെങ്കില്‍ നിര്‍ബന്ധമാണങ്കില്‍ പോന്നോളൂ.... ഞങ്ങളുടെ നാട് ‘ഇലവട്ട’ത്തെക്കാള്‍സുന്ദരമാണ്.

2 comments:

david said...

എന്നെ കൊണ്ടു പോകുമോ ? ഞാന്‍ വരട്ടെ !!

തമനു said...

മാടമ്പിയുടെ സംവിധായകന്‍ ഇലന്തൂരുകാരനാ തെക്കേടാ .. അതോണ്ട് ഇലന്തൂരും, വല്യവട്ട വും ചേര്‍ന്നു ഇലവട്ടം ഉണ്ടാക്കിയതാവും :)

എന്നാലും പ്രക്കാനത്തു ഒന്നരക്കോടിയുടെ സൂപ്പര്‍ മാര്‍ക്കറ്റോ ... !!!! കര്‍ത്താവേ !!! ഞാനിങ്ങു പോന്നേപ്പിന്നേ എന്തൊക്കെ പുരോഗമനങ്ങളാ .. :)