ഇടമുറിയാതെ പെയ്യേണ്ട ഇടവപ്പാതി ഇടയ്‌ക്കെപ്പോഴോ പെയ്യുന്ന മഴയായി പെയ്‌തു.മിഥുനത്തിലുംമഴ ഒളിച്ചുകളിച്ചു.ഇനി കര്‍ക്കടകം. കള്ളകര്‍ക്കിടകം!. തോരാതെപെയ്യുന്ന മഴയിലപ്പോഴോ സൂര്യനൊന്ന്തലകാണിച്ചാലായി.പെരും മഴയത്ത് വീട്ടിനുള്ളില്‍ തന്നെ ഇരിപ്പ്.വീടുകളില്‍ പട്ടിണിയുടെ നാളുകള്‍.കര്‍ക്കിടക ചീനിമാത്രം ആഹാരം.ഭീതിയോടെ മാത്രം കാണ്ടിരുന്ന പഞ്ഞകര്‍ക്കടകം.ഇത് പണ്ടെത്തെകഥ.ഇന്നോ...??????
നമുക്ക് ലഭിക്കേണ്ട മഴയുടെ ഏറിയ പങ്കും ലഭിക്കുന്നത് മണ്‍സൂണ്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഇടവപ്പാതിമുതല്‍ കര്‍ക്കടകം വരെയുള്ള നാളുകളില്‍ ആയിരുന്നു.പക്ഷേ ഇതുവരെ നമുക്ക് ലഭിച്ചുകൊണ്ടിരുന്നമഴയുടെ ഇരുപത് ശതമാനത്തോളം മാത്രമാണ് ലഭിച്ചത്.ഡാമുകളില്‍ വെള്ളം ഇല്ലാത്തതുകൊണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം ലോഡ്‌ഷെഡിങ്ങും വേണ്ടി വന്നു.കള്ളകര്‍ക്കടകം കൂടി പറ്റിച്ചാല്‍ കേരളംപരിപൂര്‍ണ്ണ അന്ധകാരത്തിലേക്ക് മാറും.
കാലം തെറ്റിവന്ന വേനല്‍മഴകൂടി ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്തായേനേ?കാലാവസ്ഥാ വെത്യിയാനവും ആഗോളതാപനവും നമ്മളേയും ബാധിച്ചുതുടങ്ങിയന്ന് സാരം. കേരളത്തില്‍ ഇത്രയുംകാലം സമ്പന്നമായിരുന്ന മഴയും സ്വപ്നങ്ങളായി മാറുകയാണോ?മഴയെ അടിസ്ഥാനമാക്കി നമ്മുടെപൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ഞാറ്റുവേലകള്‍ ചരിത്രപുസ്തകങ്ങളി ലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു.
നാളെമുതല്‍(15/07/08,ബുധന്‍) നമ്മുടെ വീടുകളില്‍ നിന്ന് മുഴങ്ങികേള്‍ക്കേണ്ട രാമായണശീലുകള്‍ക്ക്പകരം മുഴങ്ങുന്നത് സീരിയലുകളുടെ ടൈറ്റില്‍ സോങ്ങുകള്‍ ആയിരിക്കും.രാമായണകഥകള്‍ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിമാര്‍ എവിടെ?മുത്തശ്ശിയുടെ കാല്‍ക്കലിരുന്ന് രാമായണകഥകേള്‍ക്കാന്‍കുഞ്ഞുങ്ങളെവിടെ?കാലാവസ്ഥാവ്യതിയാനത്തോടൊപ്പം നമ്മുടെ സമൂഹത്തീന്റെ മനസ്സും എന്നേമാറിക്കഴിഞ്ഞു.
കര്‍ക്കടകത്തില്‍ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട് മൂടട്ടെ.മേഘങ്ങള്‍ പെയ്‌തൊഴിയുമ്പോള്‍ സുര്യന്‍തലനീട്ടുമ്പോള്‍ വീണ്ടും മഴമേഘങ്ങള്‍ എത്തി സൂര്യനെ മറക്കട്ടെ.ചീറിയടിക്കുന്ന കാറ്റും നിമിഷങ്ങള്‍കൊണ്ട്ആര്‍ത്തലച്ച് പെയ്യുന്ന മഴയും വീണ്ടും വരട്ടെ.അതോ ചിറാപ്പുഞ്ചിയെപ്പോലെ നമ്മളും ഇനി മഴമേഘങ്ങളെകാണാന്‍ കാത്തിരിക്കേണ്ടിവരുമോ? കേരളം മറ്റൊരു ചിറാപ്പുഞ്ചി ആകുമോ???
നമ്മുടെ സന്ധ്യകളെ ഇനി രാമായണശീലുകള്‍ ഭക്തിസാന്ദ്രമാക്കട്ടെ.കോരിച്ചൊഴിയുന്ന മഴയുടെശബ്ദ്ദത്തിന്റെ താരാട്ടില്‍ മുത്തശ്ശിയുടെ രാമായണക്കഥകള്‍ കേട്ട് ഉമ്മറപ്പടിയില്‍ ഇരുന്ന നാളുകള്‍ഇന്നത്തെ തലമുറയ്ക്ക് അന്യമാകുന്നോതോടൊപ്പം നമുക്ക് മഴയും അന്യമാവുകയാണോ?
നമ്മുടെ സന്ധ്യകളെ ഭക്തിസാന്ദ്രമാക്കി മുഴങ്ങുന്ന രാമായണ പാരായണത്തോ ടൊപ്പം മഴയുടെ സംഗീതവുംമുഴങ്ങട്ടെ.നമ്മുടെ ദുഷിച്ച മനസ്സും ശരീരവും ശുദ്ധമാക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടെ.ഈ രാമായണമാസത്തില്‍ എല്ല്ലാവിധമായ ആശംസകളും നേരുന്നു.
No comments:
Post a Comment