കോണ്‍ഗ്രസ്സിനുവേണ്ടി ചുക്കാന്‍ പിടിച്ച അമര്‍സിംങ്ങ് പണ്ടേ കൌശലക്കാരനാണല്ലോ?കോണ്‍ഗ്രസ്സില്‍നിന്ന് അകന്നു തുടങ്ങിയ ബച്ചനെ സ്വന്തം പാളയത്തില്‍ എത്തിച്ചത് മറന്നുകൂടാ.കൌശലബുദ്ധിയോടൊപ്പംഅംബാനിമാമനുംകൂടി ചേരുമ്പോള്‍ ഏതൊരു പരുന്തും പണത്തില്‍ തന്നെ വന്ന് കൊത്തും.എന്തെല്ലാംആവിശ്യങ്ങളാണ് മുലായം-അമര്‍സിംങ്ങ് ചേട്ടന്മാരുടെ SP കോണ്‍ഗ്രസ്സില്‍ നിന്ന് ആവിശ്യപ്പെട്ടതെന്ന്കാത്തിരുന്ന് കാണുകതന്നെവേണം.
കൊടുക്കല്‍ വാങ്ങലുകളുടെ കുറച്ചുപണം കറങ്ങിത്തിരിഞ്ഞ് ലോക്‍സഭയില്‍ എത്തി.ഏത് വഴിയൊക്കെ അത്കറങ്ങിത്തിരിഞ്ഞു എന്ന് കാണേണ്ടിയിരിക്കുന്നു.പണം കൊടുക്കുന്നതുമാത്രമാണോ കുതിരക്കച്ചവടം???മന്ത്രിക്കസേരാ വാഗ്ദാനങ്ങളും ഓക്കെ കുതിരക്കച്ചവടത്തിന്റെയകത്ത് പെടുന്നതല്ലേ?ദേഷ്യം കൊണ്ട്അന്ധനായ സോറനങ്കിള്‍ ഉപതെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും കിട്ടിയ സീറ്റില്‍നല്ലവണ്ണം വിലപേശി.ആവിശ്യത്തിലധികവും നേടിയെടുത്തു.
ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല ,കക്ഷത്തിലുള്ളതുപോവുകയും ചെയ്തു എന്ന അവസ്ഥയിലായികാരാട്ടണ്ണനും ബര്‍ദ്ദനണ്ണനും സംഘവും.ഈ സംഘത്തില്‍ മലയാളി എന്ന് പറഞ്ഞുകേള്‍ക്കുന്നവരദരാജനണ്ണനും ഉണ്ട്.അണ്ണന്‍ ഫോര്‍വേഡാ.പ്ക്ഷേ ഇപ്പോള്‍ ബാക്ക് വേഡായില്ലേ എന്നൊരുസംശയം ഇല്ലാതില്ല.മായാവതി അമ്മച്ചിയാണങ്കില്‍ നാട്ടിലുള്ള സ്വപ്നങ്ങളെല്ലാം ഹോള്‍സെയിലായിഎടുത്ത് രണ്ടാഴ്ച് പ്രധാനമന്ത്രി കസേര സ്വപനം കണ്ടുറങ്ങിയതാണ്.അതിനുവേണ്ടി കുറേ SPക്കാരെ കാലേക്കൂട്ടി ചാക്കില്‍ കയറ്റിയതാണ്.അതും കാരാട്ടണ്ണന്റെ അനുഗ്രഹത്തോടെ .!!അതെല്ലാംഒരൊറ്റ നിമിഷം കൊണ്ട് തട്ടി തെറിപ്പിക്കപെട്ടില്ലേ?
ആവനാഴിയിലെ എല്ല്ലാ ആയുധങ്ങളും എല്ലാവരും എടുത്ത് തലങ്ങും വിലങ്ങും പ്രയോഗിച്ചു.ചിലതൊക്കെതിരിച്ചടിച്ചു എങ്കിലും ആയുധം ഉപയോഗിച്ചവര്‍ക്കെല്ലാം വളരെ സന്തോഷം.അദ്വാനിജി കത്തിക്കയറിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതായി.പത്രക്കാരുടെ മൈക്കിന്റെ മുന്നില്‍ വായില്‍ തോന്നുന്നത്കോതയ്ക്ക് പാട്ടെന്നമട്ടില്‍ തട്ടിവിടുന്ന കാരാട്ടിന്റെ പിള്ളാര്‍ക്കാണങ്കില്‍ തൊട്ടതെല്ലാം പിഴച്ചു.ഇത്രയുംനാളും തങ്ങള്‍ താങ്ങിയ മൂട് പെട്ടന്നെങ്ങനെ പൊട്ടായി എന്ന് പറയാന്‍ പിള്ളാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എവിടെ ഏശാന്‍? തീപ്പൊരികളൊക്കെ സുരക്ഷിതമായ രാജ്യസഭയില്‍ കുത്തി ഇരിപ്പാണല്ലോ?തീപ്പൊരികളീല്‍ ഒരാളെങ്കിലും പേരിനെങ്കിലും ലോക്‍സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്തുണപിന്‍വലിക്കല്‍എന്ന് ഫൌള്‍ പ്ലേയ്ക്ക് കാരാട്ടണ്ണനെ വിലക്കുമായിരുന്നു.അതുണ്ടായില്ല.കാരണം ഇലക്ഷന്‍ വന്നാലുംതീപ്പൊരികളൊക്കെ സുരക്ഷിതരാണ്.നേര്‍ച്ചക്കോഴികളെപ്പോലെ അങ്കത്തട്ടില്‍ കയറേണ്ടത് പാവം ലോകന്മാരാണല്ലോ?
ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന് കേട്ടിട്ടില്ലേ..വേലിയില്‍ ഇരുന്ന പാമ്പിനെ കോണകത്തില്‍എടുത്ത് കെട്ടുക എന്നുകൂടി കേള്‍ക്കുക.ഇന്നലെ BJP ആ പരിപാടി നടത്തി.പപ്പുയാദവിന് വോട്ട് ചെയ്യാന്‍ ധാര്‍മ്മികമായ അവകാശമില്ലന്ന് പറഞ്ഞ് പപ്പുവിനെ ചൂട് പിടിപ്പിച്ചാണ് ഈ പണി BJP ചെയ്തത്.പപ്പുവിന്റെവോട്ട് കോണ്‍ഗ്രസ്സിനു അനുകൂലമാണല്ലോ?തന്നെ തീഹാറില്‍ വന്നുക്ണ്ടവരുടെ സന്ദര്‍ശകലിസ്റ്റ് വരുത്താംഎന്ന് പറഞ്ഞപ്പോള്‍ BJP അണ്ണന്മാര്‍ റിവേഴ്സ് ഗിയറിലെത്തി.ഒരു ‘പപ്പുവിചാരം’ നടന്നിരുന്നു വെങ്കില്‍ പലരുംഉരുകിയേനെ.


അവസാനം കേട്ടത് :
ഒരു ദലിത് അംഗം പ്രധാനമന്ത്രി ആവുന്നത് കോണ്‍ഗ്രസ്സിനും ബിജെപിക്കും ഇഷ്ടമല്ലന്ന് കുമാരി മായാവതിപറഞ്ഞിരിക്കുന്നു.ഇന്നുമുതല്‍ താന്‍ പ്രധാനമന്ത്രി ക്കസേരയില്‍ ഇരിക്കുന്നത് പാവം മായാവതി ബഹന്‍ജി എത്രയോസ്വപ്നം കണ്ടതാണ്. അതിനുവേണ്ടി രണ്ടാഴ്ചയായി ഡല്‍ഹിയില്‍ കിടന്നു കറങ്ങിയതുമാണ്. എന്നിട്ടവസാനംഇങ്ങനേയും ആയി.കിട്ടാത്ത മുന്തിരിങ്ങ കുറക്കനുമാത്രമല്ല പുളിക്കുന്നതന്ന് മനസ്സിലായില്ലേ?
(പ്രിയപ്പെട്ടവരുടെ ഇത് എന്റെ അഭിപ്രായം മാത്രമാണ് ..... .... ഇനി ഒരു വര്‍ഷക്കാലം സമരങ്ങളുടെ വേലിയേറ്റം ആയിരിക്കും... ആര് വന്നാലും കോഴിക്ക് കിടക്ക്പ്പൊറുതി ഇല്ലന്ന് പറഞ്ഞതുപോലെഅടുത്ത ഒരു വര്‍ഷം മലയാളിക്ക്(കേരളത്തില്‍ താമസിക്കുന്നവര്‍ക്കെല്ലാം) സമരങ്ങള്‍കൊണ്ട് കിടക്കപ്പൊറുതി ഉണ്ടാവില്ല എന്നത് നമ്മള്‍ അംഗീകരിക്കുക...)
5 comments:
Well, all I can say is. Im hungry.
പാവം കുതിരകള്‍
അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകള്‍ അല്ല ...
വിമര്‍ശിക്കാം ആര്‍ക്കും ആരേയും..സഭ്യമായ ഭാഷയില്‍ ....
karat annan malayaliyum varadarajan annanum annu.
Post a Comment