കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതു -യുന്‍പിഎ-ബീസ്‌പിസഖ്യം രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഇന്ന് പ്രഖ്യാപിച്ചു.ഇന്നലെ ലോക്‍സഭയില്‍ഏറ്റ തിരിച്ചടിക്ക് ഏത് വിധേനയേയും ഒരു മറുപിടി നല്‍കുക എന്നതുമാത്രമാണ് ഇവരുടെ ലഷ്യമെന്ന്തോന്നുന്നു. നാണയപ്പെരുപ്പം, വിലവര്‍ദ്ധന, ആണവക്കരാര്‍ തുടങ്ങിയവ മുന്‍ നിര്‍ത്തിയാണ് പ്രക്ഷോഭംനടത്തുന്നത്.
പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ആഗസ്റ്റ് 20-ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്.എന്നു പറഞ്ഞാല്‍ വീണ്ടും ഒരു ബന്ദ് പോലെയുള്ള ഒരു ഹര്‍ത്താല്‍. ഇതൊരു തുടക്കം ആയതുകൊണ്ട്വരുന്ന ഒരു വര്‍ഷം കുറേ പണിമുടക്കുകള്‍ പ്രതീക്ഷിക്കാം.എന്താണങ്കിലും പണിമുടക്കുകള്‍ കേരളത്തില്‍വന്‍ വിജയമായിരിക്കും.
എങ്ങനേയും ജനങ്ങളെ ബുദ്ധിമുട്ടീക്കുക എന്നത് മാത്രമാണ് പ്രക്ഷോഭങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.ലക്ഷ്യം രാഷ്ട്രീയ ലാഭം തന്നെ.വില വര്‍ദ്ധനവിനെതിരെ ഇടതുപക്ഷം സമരം നടത്തുമ്പോള്‍ ഒരുകാര്യം കൂടി സമരകാരണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.ബസ് ചാര്‍ജ് വര്‍ദ്ധനയും ,പാല്‍ വില വര്‍ദ്ധനയും ഈ കാരണങ്ങളില്‍ ഉള്‍പെടുത്തണം.ജനങ്ങളെ ബ്ദ്ധിമുട്ടിക്കാത്ത പ്രക്ഷോഭങ്ങള്‍ആയിരിക്കണം സംഘടിപ്പിക്കപെടേണ്ടത്.......................
6 comments:
ആഗസ്റ്റ് 20ലെ ദേശീയ പണിമുടക്ക് മുന്‍പെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു വിശ്വാസവോട്ടെടുപ്പുമായി ബന്ധമൊന്നുമില്ല. ലിങ്ക്
ആഗസ്റ്റ് 20ലെ ദേശീയ പണിമുടക്ക് മുന്‍പെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു വിശ്വാസവോട്ടെടുപ്പുമായി ബന്ധമൊന്നുമില്ലന്നും അറിയാമായിരുന്നു.എന്നാല്‍ ഇന്നലെ മായാവതിയുടെ വീട്ടില്‍ നടന്ന മൂന്നാംമുന്നണി(?)
യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഗവണ്മെന്റിന് എതിരെ നടത്തുന്ന വ്യാപക പ്രക്ഷോഭത്തീന്റെ ഭാഗമായി ആഗസ്റ്റ് 20ന് പണിമുടക്ക് നടത്തുന്നു എന്നാണ്.നേരത്തെ പറഞ്ഞ പണിമുടക്ക് ഇടതുകക്ഷികള്‍ മാത്രമായിരുന്നു നടത്തുന്നതെങ്കില്‍ ഇന്നലെ പറഞ്ഞ പണിമുടക്കില്‍ ഒന്‍പതുക്ഷികള്‍ ഉള്‍പ്പെടും...പണിമുടക്കിന്റെ വിജയം മായാവതിയുടെ പ്രസ്റ്റീജ് ജഷ്യൂവും കൂടി ആയ സ്ഥിതിക്ക് ഉത്തരേന്ത്യയും ആഗ്സ്റ്റ്20 ന് സ്തംഭിക്കൂം എന്ന് പ്രതീക്ഷിക്കാം...
.. നന്ദി മൂര്‍ത്തി ....
കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി കണ്ട് ജയിലില്‍ അടക്കാന്‍ നിയമം കൊണ്ടു വരണം. എന്നിട്ടു അവരുടെ മാത്ര രാജ്യങ്ങള്‍ ആയാ വല്ല ചൈനയിലേക്കോ നോര്‍ത്ത് കൊറിയയിലേക്കോ നാടു കടത്തണം. ഇന്നലെ നിയമ സഭയില്‍ കണ്ടില്ലേ??? ഇത്രയും വെറുക്കപ്പെടുന്ന കൂട്ടര്‍ ഇന്‍ഡ്യയില്‍ വേറെ ഇല്ല. തീവ്രവാദികള്‍ ഇതിലും എത്രയോ ഭേദം.
ആഗസ്റ്റിലെ ദേശീയ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ചൈനയിലെ ഷൊര്‍ണ്ണൂര്‍ ഏരിയാ കമ്മിറ്റി അവിടേയും ഒരു ഹര്‍ത്താലിന്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നാണ്‍ ചൈനയിലെ ഏതോ ഒരു സുധാകരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
വിന്‍സ്...
അവരേക്കാള്‍ എത്രയോ വലിയ രാജ്യദ്രോഹികള്‍ ആണ് ഇന്നത്തെ ബിഷപ്പുമാര്‍. ചോര്രിങ്ങും കൂറ് അമേരിക്കയിലും... അവരെയല്ലേ ആദ്യം ജയിലില്‍ ഇടേണ്ടത്! കേരളസമൂഹത്തെ ചവിട്ടിത്തേയ്ക്കുകയല്ലേ അവര്‍?
ലോകസഭയുടെ അനുമതി വാങ്ങാതെ ആണവ കരാര്‍ നടപ്പാക്കരുതെന്ന് പറഞ്ഞു. അനുമതി വാങ്ങിയപ്പോള്‍ പ്രക്ഷോഭവും. എന്തൊരു വിരോധാഭാസം
Post a Comment