Thursday, June 5, 2008

വനിതാ കമ്മീഷന്റെ ശുപാര്‍ശ- സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ?

കന്യാസ്ത്രിയാകാനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച് നിയമം നിര്‍മ്മിക്കണമെന്ന് വനിതാകമ്മീഷന്‍ഗവണ്‍‌മെന്റിനോട് ചെയ്തു ശുപാര്‍ശ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണന്ന് ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കബാവാ(മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌).അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍സ്വതന്ത്രമായ മനസോടു കൂടി ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്‌ ഈ നിര്‍ദേശങ്ങള്‍.സന്യാസജീവിതം തെരഞ്ഞെടുക്കുന്നതിന്‌ ഒരു പ്രത്യേക പ്രായപരിധി നിശ്ചയിക്കണമെന്നത്‌ അപക്വവും അസ്വീകാര്യവുമാണ്‌. തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‌ പ്രായപരിധി നിശ്ചയിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്‌. ഇത്‌ അംഗീകരിക്കുവാന്‍ ഒരു വിധത്തിലും കഴിയുകയില്ല.അദ്ദേഹം തുടരുന്നു.


വനിതാകമ്മീഷന്റെ ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് സ്വതന്ത്രമായ മനസോടു കൂടി ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത്.?വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത് ?തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‌ പ്രായപരിധി നിശ്ചയിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണന്നാണ് തിരുമേനിപറയുന്നത് ?പതിനെട്ട് വയസ് തികയുന്നതിന് മുന്‍‌പ് ഒരു പെണ്‍കുട്ടി വിവാഹം കഴിച്ച് ജീവിക്കാന്‍ നമ്മുടെ നിയമം അനുവധിക്കുന്നില്ല.ഒരു പെണ്‍കുട്ടി പതിനഞ്ചാമത്തെ വയസില്‍ ഒരുത്തനെ ഇഷ്ട്മാണന്ന് പറഞ്ഞ്വിവാഹം നടത്തികൊടുക്കാന്‍ പറഞ്ഞാല്‍ തിരുമേനി അതിന് സമ്മതം മൂളുമോ അതോ പതിനെട്ട് വയസായാല്‍മാത്രമേ വിവാഹം നടത്തിക്കൊടുക്കൂ എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ നിരുത്സാഹപ്പെടുത്തുമോ?തിരുമേനിയുടെ നിരുത്സാഹപ്പെടുത്തല്‍ തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണന്നാണ് പെണ്‍കുട്ടി പറഞ്ഞാല്‍ തിരുമേനി എന്ത് ചെയ്യും.????

പതിനെട്ട് വയസ്സായാല്‍ മാത്രമേ സഭയില്‍ വ്രതവാഗ്ദാനം സ്വീകരിക്കുകയുള്ളു എന്ന് അദ്ദേഹം പറയുന്നു.സഭയുടെ കാനന്‍ നിയമത്തില്‍ (കാനോന്‍ 449,517 മുതലായവ) ഇതിന് വ്യക്തമായ നിയമവും ഉണ്ടന്ന്അദ്ദേഹം പറയുന്നു.പിന്നെ എങ്ങനെയാണ് വനിതാകമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒരു പൗരന്‌ തീരുമാനമെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാകുന്നത്.?അപ്പോള്‍ സഭയും തന്റെ ഇഷ്ടമനുസരിച്ചുള്ള ഒരു ജീവിതാന്തസ്‌ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയല്ലേ ?കാനോന്‍ നിയമംപാലിക്കപെടുന്നുണ്ടങ്കില്‍ പിന്നെന്തിനാണ് നിയമസഭയില്‍ ഇത്തരം ഒരു നിയമം ഉണ്ടാക്കുന്നതില്‍ സഭഭയപ്പെടുന്നത്.??നിയമ നിര്‍മ്മാണത്തില്‍ ഭയപ്പെടുന്നു എങ്കില്‍ അതിനു പിന്നില്‍ മറ്റ് എന്തക്കയോ കാര്യങ്ങള്‍ ഉണ്ടന്ന് എന്നെപോലുള്ളവര്‍ സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും.???നിയമ സഭയില്‍ഈ നിയമം പാസാക്കിയാല്‍(അത് ഏതായാലും നടക്കാന്‍ പോകുന്നില്ല)സഭയുടെ കാനോനുകള്‍ക്ക്ലഭിക്കുന്ന ഒരു അംഗീകാരമായി ഇതിനെ കാണാന്‍ സാധിക്കുകയില്ലേ?


റൂബിന്‍ തോട്ടുപുറം ഒരു പടിമുന്നില്‍ കയറി ചിന്തിച്ചു,രാജാവിനെക്കാള്‍ വലിയ രാജഭക്തി(രാജ്യഭക്തിയല്ല)കാണിച്ചു.കന്യാസ്ത്രീ മഠങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്കും കൂച്ചുവിലങ്ങുകള്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നീക്കം ആരംഭിച്ചു എന്നാണ് റൂബിന്‍ പറയുന്നത്.വനിതാകമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സന്യാസപാരമ്പര്യത്തിനു നേരെയുള്ള കടന്നു കയറ്റം എന്നാണ് ആരോപണം.ഇദ്ദേഹം വലിയ ഒരു ഭയം അഥവാ സഭനേരിടാന്‍പോകുന്ന ഒരു വിപത്ത് മുന്നില്‍ കാണുന്നുണ്ട്--വനിതാകമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കുകയും തുടര്‍നടപടികള്‍ക്കു അനുവദിക്കുകയും ചെയ്താല്‍ കന്യാസ്ത്രീ മഠങ്ങള്‍ പരിശോധിക്കാനും തെളിവെടുക്കാനും ഒരു സര്‍ക്കാര്‍ സംവിധാനത്തിനു അവസരമാകും.ജുഡീഷ്യറി പദവിയുള്ള വനിതാ കമ്മീഷന് ഇപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാനും തെളിവെടുക്കാനും അധികാരം ഉണ്ടന്ന് അറിഞ്ഞുകൂടാത്തതാണോ?നിയമവിധേയമായിട്ട്അല്ലാതെ ഒന്നും നടക്കുന്നില്ലങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ഭയാ‍ശങ്കകള്‍?

18 വയസിനു മുമ്പ്‌ തങ്ങളുടെ ജീവിതവിളി തെരഞ്ഞെടുക്കുവാന്‍ ഇന്ന്‌ കുട്ടികള്‍ക്കവകാശമുണ്ട്‌. ഈ അവകാശംഇല്ലാതായാല്‍ പ്രഫഷണല്‍ കോഴ്സുകള്‍ക്കു പോലും പെണ്‍കുട്ടികള്‍ക്കു ചേരാനാവാതെ വരില്ലേ? എന്ന ഒരുഉഡായിപ്പ് കുരുക്കന്‍ ചോദ്യം റൂബിന്‍ തോട്ടുപുറം ചോദിക്കുന്നു.(രണ്ടാമത്തെ പാരഗ്രാഫില്‍ ഞാനും ഇങ്ങനെഒരു കുരുക്കന്‍ ചോദ്യം ചോദിച്ചിട്ടുണ്ട്.ചാടിവെട്ടുന്നവനെ പറന്ന് വെട്ടണമെന്നല്ലേ പ്രമാണം).ഇതാ റൂബിന്റെമറ്റൊരു കുരുക്കന്‍ അഭിപ്രായം..മഠത്തിലേക്ക് മാതാപിതാക്കള്‍ മക്കളെ പറഞ്ഞ് വിടുന്നത് നിയമം മൂലംസംരക്ഷിക്കപെട്ടാല്‍,മാതാപിതാക്കളുടെ ഈ അധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍ നാളെ മക്കളെ മാമ്മോദിസ മുക്കാനുള്ള അധികാരവും ചോദ്യം ചെയ്യപ്പെടാം.ഇടയലേഖനത്തിലൂടെ ഈ കാര്യങ്ങള്‍ പറഞ്ഞാല്‍ കുഞ്ഞാടുകള്‍ കേട്ടിട്ട് പോയേനേ.(പക്ഷേ ഇത് ബ്ലോഗായിപോയി.അപ്രമാധിത്യം ചോദ്യം ചെയ്യപെടും).അടുത്തഞായറാഴ്ച് രണ്‍‌ജിപണിക്കരെ കടത്തിവെട്ടുന്ന കിടുലന്‍ ഇടയലേഖനം നമുക്ക് പ്രതീക്ഷിക്കാം.ഒരു ശക്തിപ്രകടനത്തിനും സ്കോപ്പ് ഉണ്ട്.

സന്യാസജീവിതം ഉപേക്ഷിച്ചു മടങ്ങുന്നവരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് റൂബിന്‍ പറയുന്നത്ഇപ്രകാരമാണ്; നിര്‍ദ്ദേശം കേള്‍ക്കാനിമ്പമാണ്‌. കേരളത്തിനു ഇന്ന ത്തെ നിലയില്‍ സാധിക്കുമോ?. എങ്കില്‍ തൊഴിലില്ലാത്ത 40 ലക്ഷം യുവാക്കള്‍ ഇങ്ങനെ അലയുമോ?40 ലക്ഷവുമായി എങ്ങനെയാണ് ഇദ്ദേഹംസന്യാസജീവിതം ഉപേക്ഷിച്ചു മടങ്ങുന്ന കുറച്ചുപേരെ താരതമ്യം ചെയ്തത്.ഇതെല്ലാം കത്തോലിക്കാ സഭയുടെനേരെയുള്ള കയ്യേറ്റ ശ്രമമായിട്ടാണ് റൂബിന്‍ കാണുന്നത്.

ക്രിസ്തീയ സഭകള്‍ക്ക് മുഴുവന്‍ ബാധകമാവുന്ന നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് കത്തോലിക്കാ സഭയ്ക്കെതിരെയുള്ളകൈയ്യേറ്റമാകുന്നത്?ലോകത്തിലുള്ള എല്ലാക്രിസ്തീയ സഭകളും പത്രോസ് ശ്ലീഹായുടെ സിംഹാസനവുംപാപ്പയുടെ അപ്രമാധിത്യവും അംഗീകരിക്കണം എന്ന് വാശിപിടച്ചവര്‍ക്ക് തങ്ങളുടെ അധികാരത്തിന്ഇടിവ് സംഭവിക്കും എന്ന് തൊന്നല്‍ ഉണ്ടാകുമ്പോള്‍ ഗവണ്മെന്റ് എന്ത് ചെയ്താലും അത് തങ്ങളെ തകര്‍ക്കാനാണന്ന് സ്വയമങ്ങ് ചിന്തിച്ച് കൂട്ടുകയാണ് ചെയ്തത്.ജഗതി പറയുന്ന ഡയലോഗുപോലെ “ഇത് എന്നെയാണ്,എന്നെതന്നെയാണ് ,എന്നെമാത്രമാണ് ഉദ്ദേശിച്ചത് “ എന്ന് തോന്നാന്‍ എന്താണ് കാരണം?കാനോനികമായ നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ ഗവണ്മെന്റ് ഒരു നിയമം കൊണ്ടുവന്നാല്‍ അതിനെഎന്തിനാണ് എതിര്‍ക്കുന്നത് ?
-------------------------------------------------------------
ഇതുക് കൂടി വായിക്കുക :
http://shibu1.blogspot.com/2008/06/blog-post_03.html

1 comment:

G.MANU said...

സ്വയം തീരുമാനമെടുക്കുന്ന പ്രായം പതിനെട്ടാക്കി(വോട്ടവകാശം പോലെ) നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം നല്ലതാണു എന്ന് അഭിപ്രായം