Monday, June 2, 2008

അകാലമൃത്യു അടഞ്ഞ മറ്റൊരു മൂന്നാര്‍ :

ഇന്നലെ മുതലേ(1-06-08) കവടിയാറിലെ ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വാര്‍ത്ത ചാനലുകളില്‍സജീവമായിരുന്നു.ഇന്ന്(2-06-08) രാവിലെ ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കല്‍ ആരംഭിച്ചു എന്ന വാര്‍ത്ത വന്നുതുടങ്ങി.ഉടന്‍ തന്നെ അടുത്ത വാര്‍ത്തയും എത്തി.ഏറ്റെടുക്കല്‍ നടപടികള്‍ വൈകിക്കാന്‍ ഉന്നതഉദ്യോഗസ്ഥര്‍ ശ്രമിച്ചു.റവന്യൂവകുപ്പും നിയമവകുപ്പും തമ്മിലുള്ള ഒരു എഴുത്തും ചാനലികളിലൂടെ പുറത്തുവന്നു.ഏറ്റെടുക്കല്‍ നടപടിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എ.വൈ.എഫ്.ഐ .പ്രവര്‍ത്തകരും എത്തി.നീണ്ടആറുമണിക്കൂറിനു ശേഷം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗെയ്റ്റുപൂട്ടി പോലീസ് കാവലും ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി പതിനഞ്ചു മിനിട്ടിനകം കോടതി ഉത്തരവ് എത്തി.ഗോള്‍ഫ് ക്ലബ് നാളെ തന്നെ(3-06-08) തിരിച്ച് ഏല്‍പ്പിക്കണം.അങ്ങനെ ഈ ഏറ്റെടുക്കല്‍ നടപടിയും മറ്റൊരു മൂന്നാര്‍ആയി തീര്‍ന്നു.



ഗവണ്‍‌മെന്റിന്റെ പ്രഖ്യാപിത നയങ്ങളും ഉത്തരവുകളും നടപ്പാക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അതിന് എതിരുനില്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്.മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ചിലര്‍ അനാവിശ്യ ധൃതി കാണിച്ചപ്പോള്‍ ചിലര്‍ മെല്ലപ്പോക്ക് നയം നടപ്പിലാക്കി.അതിന്റെ ഫലമോ കൊട്ടും കുരവയുമായി തുടങ്ങിയ ഒഴിപ്പിക്കല്‍ പാതിവഴിയില്‍ വെച്ച് നിലച്ചു.അന്ന് കെട്ടിടങ്ങള്‍ നഷ്ടപ്പെട്ടവര്‍ കോടതിയില്‍ നിന്ന്നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്.
അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ കോടതികള്‍ ഇടപെട്ട് ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമ്പോള്‍ ഗവണ്‍‌മെന്റിന്റെയും ജുഡിഷ്യറിയുടേയും വിശ്വസ്തതയാണ് നഷ്ടപെടുന്നത്.ഇന്ന് നടന്ന ഒഴിപ്പിക്കല്‍ സാധാരണ ജനങ്ങളില്‍ യാതൊരു പ്രതികരണവും ഉളവാക്കിയില്ല.കാരണം ഇതവനെ ബാധിക്കുന്ന പ്രശ്‌നമല്ലസമ്പന്ന വര്‍ഗ്ഗത്തിന്റെ മാത്രം വിനോദം ആയ ഗോള്‍ഫിനെക്കുറിച്ച് സാധാരണ ആളുകള്‍ എന്തുപറയാന്‍.ഗവണ്‍‌മെന്റിന്റെ എല്ലാ ഭൂമിയും ഗവണ്‍‌മെന്റ് ഒഴിപ്പിച്ചെടുക്കണം...ഒഴിപ്പിക്കലുകള്‍ക്ക് രാഷ്ട്രീയ നിറം നല്‍കാതിരിക്കുകയും വേണം.
-------------------------------------------------------------------------------------------------
ഡല്‍ഹി കേരളഹൌസില്‍ മുഖ്യംന്ത്രിയുടേ വാര്‍ത്താസമ്മേളനവേദിയില്‍ കറണ്ട് പോയതിന് ഉദ്യോഗസ്ഥന്സസ്‌പെന്‍ഷന്‍!!! (പരീക്ഷാ സമയങ്ങളില്‍ കറണ്ട്കട്ട് ഉണ്ടാകുമ്പോള്‍ നമ്മള്‍ ആരെയെങ്കിലും തെറിയെങ്കിലും വിളിച്ചിട്ടുണ്ടോ ???? രാവിലത്തെ ദോശയുടെ ചമ്മന്തി ശരിക്ക് അരഞ്ഞില്ലന്ന് പറഞ്ഞ് കേരളഹൌസില്‍ നിന്ന് ഒരു കുക്കിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.).അരുവിക്കരയില്‍ പൈപ്പ് പൊട്ടി തിരുവന്തപുരം നഗരത്തില്‍ മൂന്നു ദിവസം കുടിവെള്ളം മുടങ്ങിയതിന് ഏതെങ്കിലും ഉ‌ദ്യോഗസ്ഥന് എതിരെനടപടി എടുത്തതായി കേട്ടോ ????

1 comment:

Shabeeribm said...

എന്തൊക്കെ കണ്ടിരിക്കുന്നു ...ഇനിയും എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ....