Sunday, June 15, 2008
കുഞ്ഞേ,രാജീ; നിന്നോട് മാപ്പ് ചോദിക്കുന്നു...........
വിടരാതെ കൊഴിയുന്ന പൂക്കളുടെ വേദന ആരറിയുന്നു...
രാജി, അകാലത്തില്‍ പൊലിഞ്ഞ നീ ഒരു പ്രതീകമാണ്. ഇന്നത്തെ മലയാളി സമൂഹത്തിന്റെ കപട സദാചാരത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീഴുമ്പോള്‍ നീ ആകാശത്ത് നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവാം. . അതോ നീകരയുകയാണോ ?മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുമെന്ന് പറയുന്നത് സത്യമാണങ്കില്‍നീ ആകാശത്ത് നിന്ന് എല്ല്ലാം കാണുന്നുണ്ടാവുമെന്ന് എനിക്കറിയാം..പക്ഷേ നിന്റെ ജീവിതത്തിന്റെപ്രകാശം കെടുത്തിയവര്‍ എവിടയോ മറഞ്ഞിരിക്കുന്നുണ്ട്.അവരെ നിനക്കിനി ഒരിക്കലും കാണിച്ച് കൊടുക്കാന്‍കഴിയത്തില്ല എന്നോര്‍ത്ത് നീ സങ്കടപെടുന്നുണ്ടാവുമെന്ന് എനിക്കറിയാം.ഒരു കാര്യത്തില്‍ നിനക്ക്ആശ്വസിക്കാം തെളിവെടുപ്പ് എന്ന് പേരില്‍ മനുഷ്യന്റെ കാമക്കണ്ണുകള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടിപിച്ചി ചീന്തപ്പെടാന്‍, പേരറിയാത്ത ആളുകളെ തേടി നിനക്ക് ചാനലുകളുടെ ക്യാമറ വെളിച്ചങ്ങളിലൂടെനടക്കേണ്ടി വന്നില്ലല്ലോ ?
നിന്റെ മരണത്തില്‍ മാധ്യമങ്ങളും സങ്കടപെടുന്നുണ്ടാവും.അവര്‍ക്ക് നിന്റെ മരണം മൂലം നഷ്ടപ്പെട്ടത്എക്സ്‌ക്ലൂസീവ് അഭിമുഖങ്ങളാണ്.നിന്നെ അവര്‍ ആഘോഷിച്ചേനെ..പക്ഷേ ദൈവം നിന്നെ അവരുടെകൈകളിലേക്ക് വിട്ടുകൊടുത്തില്ല.ദൈവം തനിക്ക് ഇഷ്ടമുള്ളവരെ പെട്ടന്ന് വിളിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.അതുപോലെ ദൈവം നിന്നെ നേരത്തെ വിളിച്ചതായിരിക്കാം;നിന്റെ നിശബ്‌ദ്ദമായ നിലവിളി എത്രനാളായിദൈവം കേള്‍ക്കുന്നു;പെണ്‍വാണിഭചങ്ങലയുടെ തടവറയില്‍ കിടന്ന് നീ ഒഴുക്കിയ കണ്ണീരിന്റെ ചൂട്ദൈവത്തേയും പൊള്ളിച്ചിരിക്കാം..നീ ഒഴുക്കിയ കണ്ണീരിന്റെ താപത്തില്‍ ആരോകെ ഇനി വെന്ത് വെണ്ണീറാവും?പക്ഷേ ദൈവം നിന്നെ വിളിച്ച രീതി എനിക്കിഷ്ടമായില്ല...
ഓരോ ഇരയും മരണത്തിന് കീഴടങ്ങുമ്പോള്‍ വേട്ടനായ്ക്കള്‍ ആഘോഷിക്കുകയാണ് പതിവ്.പക്ഷേ നീ എന്നഇരയുടെ മരണം നിന്നെ കടിച്ചുകീറിയ വേട്ടനായ്ക്കളില്‍ പ്രാണഭയത്തിന്റെ പ്രകമ്പനങ്ങള്‍ക്കല്ലേ തുടക്കംകുറിച്ചിരിക്കുന്നത്.ഭൂമിയിലെ അസുരജന്മങ്ങള്‍ക്ക്,ഇരകളെ കൊത്തിപ്പറിക്കുന്ന കഴുകന്മാര്‍ക്ക് ഒക്കെദൈവം കാത്തുവച്ചിരിക്കുന്ന വിധി എന്തായിരിക്കും.??നിന്റെ ദൈന്യതയില്‍ നിന്നെ കൊത്തിപ്പറിച്ചവരുടെകൂര്‍ത്ത നഖങ്ങള്‍ ആഞ്ഞിറങ്ങുമ്പോള്‍ നിന്റെ നിലവിളി അവരുടെ അട്ടഹാസങ്ങളില്‍ അമരുമ്പോള്‍ദൈവം അവര്‍ക്കായി കാത്തുവച്ച ശിക്ഷയെക്കുറിച്ച് അവരറിഞ്ഞിട്ടുണ്ടാവില്ല.ആരോ നിന്റെ ശരീരത്തിലേക്ക്കയറ്റിവിട്ട വേട്ടയാടല്ലിന്റെ ബാക്കിപത്രമായ എയിഡ്‌സ് വൈറസുകള്‍ നിന്നെ കാര്‍ന്നു തിന്നുമ്പോള്‍ നീഅറിഞ്ഞുകാണും നിന്റെ വേദനകള്‍ക്ക് കാരണമെന്തന്ന് ...നിന്നെപോലെ ഒരാള്‍ക്കും നിന്റെ ഗതിഉണ്ടാവരതേ എന്ന് നീ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും....
നിന്റെ പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി കുഞ്ഞുങ്ങള്‍ ആകാശം കാണുമ്പോള്‍ നീ ഒരുവെള്ള മേഘമായി അവരെ കാണുന്നുണ്ടാവാം...ക്ലാസ് മുറിയിലെ അറിവുകള്‍ പകര്‍ത്തേണ്ടിയിരുന്നനോട്ട് ബുക്കില്‍ നിനക്ക് എഴുതേണ്ടി വന്നത് നിന്റെ വേദനകളെക്കുറിച്ചാണല്ലോ?നിന്റെ വേദനകള്‍വായിച്ച് നിന്റെ ബുക്കിലെ മയില്‍പ്പീലികുഞ്ഞുങ്ങള്‍ കരഞ്ഞുകാണും.മയില്‍പ്പീലിക്ക് തെങ്ങിന്‍ച്ചോറ്ആഹാരമായി നല്‍കേണ്ടപ്പോള്‍ നീ അവര്‍ക്ക് നല്‍കിയത് നിന്റെ കണ്ണീരായിരിക്കും...കുഞ്ഞേ നിനക്ക്എങ്ങനെ ഈ വേദനകള്‍ സഹിച്ച് ജീവിക്കാന്‍ കഴിഞ്ഞു.???
നീ ഇപ്പോള്‍ നക്ഷത്രമായി ആകാശത്ത് തെളിയുമ്പോള്‍ നിനക്ക് കൂട്ടുകാരെ കിട്ടികാണുമല്ലോ?അനഘയും,ശാരിയും നിനക്ക് കൂട്ടായികാണുമല്ലോ?നിനക്കിന്ന് സംഭവിച്ചത് നാളെ മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കാം..സംഭവിക്കാം എന്നല്ല..സംഭവിക്കും !!!സൂര്യനെല്ലിയും,വിതുരയും,പന്തളവും,കൊട്ടിയവും,കോഴിക്കോടും,തിരുവല്ലയും,കിളിരൂരും,തോപ്പുംപടിയും,പൂവരണിയും എല്ല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിക്കും.കഥാപാത്രങ്ങളും,ലൊക്കേഷനുകളും മാറിമറിയുമ്പോഴും തിരക്കഥ എല്ലാം ഒന്നു തന്നെ.ഇരയുടെ ദൈന്യതയുടെമേല്‍കാട്ടാളത്തം കാണിക്കുന്ന ഒരുപറ്റം മാന്യന്മാര്‍.അവര്‍ ആരുമാകാം... അദ്ധ്യാപകര്‍,വ്യവസായികള്‍,ബന്ധുക്കള്‍,സിനിമാക്കാര്‍,അങ്ങനെ ആരുമാകാം ആ മാന്യന്മാര്‍.. പിന്നെ കാമരൂപത്തിനുമേല്‍,ഉള്ളിലെചെന്നായ്ക്ക് ആവരണമായി ളോഹയിട്ട് കടന്നുവന്ന പുരോഹിതനുമാവാം...കരയുന്നവന്റെ കണ്ണീര്‍ ഒപ്പാന്‍പഠിപ്പിച്ച ക്രിസ്തുവിന്റെ ദാസനെ പത്രത്താളുകളില്‍ കണ്ട് ആകാശത്തിരുന്നാണങ്കിലും നീ ഞെട്ടിയിട്ടുണ്ടാവും..ഇതാണ് കുഞ്ഞേ നമ്മുടെ നാട് ഇപ്പോള്‍...
നിന്റെ നിലവിളികള്‍ക്കുമേല്‍ കാമാധിനിവേശത്തിന്റെ ആസുരത്താളം ആടിത്തിമര്‍ക്കുമ്പോള്‍ അവര്‍ ഒരിക്കല്‍പോലും അവരുടെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടുണ്ടാവില്ലേ ?നിന്റെ കണ്ണീരില്‍ അവരുടെ പെണ്മക്കളുടെജീവിതം കത്തിയമരാതിരിക്കട്ടെ...പ്രിയപ്പെട്ട കുഞ്ഞേ ,നിന്നെ ചവിട്ടിമെതിച്ചവര്‍ ഇപ്പോഴും അദൃശ്യരാണ്..അവരില്‍ പലരും നിയമത്തിന്റെ വലപൊട്ടിച്ച് കടന്നിട്ടുണ്ടാവും... പക്ഷേ അവരുടെ ഉള്ളില്‍ ‘ എയിഡ്സ് ‘എന്ന മഹാദുരന്തനായകന്റെ കാലടിശബ്‌ദ്ദങ്ങള്‍ എപ്പോഴും മുഴങ്ങും....
ഈ സമൂഹം നിന്നോട് ചെയ്ത എല്ലാത്തിനും മാപ്പ് ... നിന്റെ നിലവിളിക്ക് ചെവിതരാതിരുന്നതിന് .... നിന്നില്‍വന്ന മാറ്റങ്ങള്‍ കാണാതിരുന്നതിന് ..... നിന്റെ സങ്കടങ്ങള്‍ കാണാന്‍ കഴിയാതിരുന്നതിന് .... എല്ലാത്തിനുംമാപ്പ് ...............
വിടരാതെ കൊഴിയുന്ന പൂക്കളുടെ വേദന ആരറിയുന്നു...
ഞെട്ടേറ്റുവീഴുന്ന പൂക്കള്‍....
വിടരുന്ന പൂക്കളില്‍ വിഷമൊഴിക്കാന്‍ എത്തുന്നവര്‍...
ഇനിയും അവര്‍ വരും... പൂക്കള്‍ കശക്കിയെറിയാന്‍ ..
Subscribe to:
Post Comments (Atom)
2 comments:
:(
:-((
Post a Comment