Wednesday, August 13, 2008

പണിമുടക്ക് ഇത്രയ്ക്ക് വലിയ സംഭവം ആണോ ?

ആഗസ്റ്റ് 20 ന് നടക്കുന്ന പണിമുടക്ക് ഏതാണ്ട് വലിയ സംഭവമാണന്നാ തോന്നുന്നത് . എവിടെ തിരിഞ്ഞുനോക്കിയാലും പണിമുടക്കിന്റെ പോസ്റ്റര്‍ കാണാം. തിരഞ്ഞെടുപ്പിലെ പോലെ ചുവരെഴുത്തുകള്‍ കാണാം.നാലാള്‍ കൂടുന്ന കവലകളില്‍ എല്ലാം ഫ്ലക്സ് ബോര്‍ഡും ഉണ്ട്.കേന്ദ്രഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് .കുറേ വര്‍ഷങ്ങളായി പണിമുടക്കിനുപറയുന്ന കാരണങ്ങളില്‍ഒരു കാര്യം കൂടി ഈ പ്രാവിശ്യത്തെ പ്രഖ്യാപിത ലക്ഷ്യ്യങ്ങളില്‍ ഉണ്ടന്ന് മാത്രം.പിഫ് ഫണ്ടിന്റെ സ്വകാര്യവത്ക്കരണം.!!(ഇവിടെ നോക്കുക :A Firm Resolve To Make August 20 Strike A Grand Success )

പോസ്റ്ററിലും ബാനറിലും ഒക്കെ വേറെവേറെ കാരണങ്ങളാണ് പണിമുടക്കിന് പറഞ്ഞിരിക്കുന്നത് . ഒരുമിച്ച്ഇത്രയും കാരണങ്ങള്‍ പോസ്റ്റ്‌റിലോ ബാനറിലോ കൊള്ളാത്തതു കൊണ്ടായിരിക്കും.ഒരു ബാനറില്‍ കണ്ടത്പുറംജോലിക്കരാറും ,പുറംകരാറും നിര്‍ത്തുക. (പുറംജോലിക്കരാര്‍ എല്ലാ രാജ്യങ്ങളും നിര്‍ത്തിയാല്‍ നമ്മുടെരാജ്യത്തെ എത്രയോ ലക്ഷങ്ങള്‍ പട്ടിണിയിലാകും).ഒരു ഗവണ്‍‌മെന്റ് ഓഫീസില്‍ ഒരു കാര്യത്തിനുവേണ്ടിനമ്മള്‍ ചെന്നാല്‍ എത്ര പ്രാവിശ്യം നമ്മളെ നടത്തും. തിരക്കാണ് , ഫയലിങ്ങ് എത്തിയില്ല,സാറില്ല എന്നൊക്കെയായിരിക്കും കാരണം പറയുക.മുന്നിലുള്ള ഫയലുകളില്‍ തീര്‍പ്പ് കല്പിച്ചിട്ടു പോരേ പുറംജോലിക്കരാറിനെ എതിര്‍ക്കാന്‍.????

ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോട്ടൊന്ന് ചെന്ന് നോക്കിയേ ..എല്ലായിടത്തും പണിമുടക്കിന്റെ പോസ്റ്റര്‍ഓഫീസ് ഒട്ടിച്ചിട്ടുണ്ട്. ഒറ്റയൊരണ്ണം 20 ആം തീയതി ഈ വഴി വന്ന് പോയേക്കരുത് ഞങ്ങള്‍ അന്ന് ശമ്പളംവങ്ങി വീട്ടിലിരുന്ന് ആഘോഷിക്കു കയാണ് , എന്നല്ലേ ഈ പോസ്റ്റര്‍ പാവം പിടിച്ച ജനങ്ങളോട് ‘കല്പിക്കുന്ന‘ത് . ഇതാണ് സംഘടിത വര്‍ഗ്ഗത്തിന്റെ സംഘടനാശക്തി!!! പാവം ജനങ്ങള്‍ തമ്പ്രാക്കന്മാര്‍കല്പിക്കുന്നത് അനുസരിക്കുന്നതേ നിവൃത്തിയുള്ളു.

തൊഴിലില്ലായ്മയ്ക്കും ,വിലവര്‍ദ്ധനയ്ക്കും,ഗവണ്‍‌മെന്റുകളുടെ ജനദ്രോഹനടപടികളിലും പ്രതിഷേധിച്ച് നമ്മുടെരാജ്യത്ത് എത്രയോ സമരങ്ങളും പണിമുടക്കുകളും നടന്നു.എന്നിട്ട് എന്തങ്കിലും മാറ്റം സംഭവിച്ചോ?20ആംതീയതി നടത്തുന്ന പണിമുടക്കിന് പറഞ്ഞ അതേ കാരണങ്ങള്‍ തന്നെയല്ലേ രണ്ട് മാസങ്ങള്‍ക്ക് മുമ്പ്നടത്തിയ പണിമുടക്കിനും പറഞ്ഞിരുന്നത് ??എന്നിട്ട് എന്തങ്കിലും മാറ്റം നമ്മുടെ നാട്ടില്‍ ഉണ്ടായോ ?മുന്നിലെ ഫയലുകളില്‍ തീര്‍പ്പ് കല്പിച്ചിട്ട് പണിയില്ലേ പണിയില്ലേ എന്ന് പറഞ്ഞ് സമരം നടത്തുക യല്ലേവേണ്ടത് ?ഗവണ്‍‌മെന്റിന്റെ കയ്യില്‍ നിന്ന് ശമ്പളം വാങ്ങി വിലവര്‍ദ്ധന്യ്ക്ക് എതിരേ സമരം ചെയ്യുന്നത്ശരിയാണോ ? അത്താഴപട്ടിണിക്കാരന്‍ കൂലിപ്പണിക്ക് പോകാതെ സമരം ചെയ്‌തിരുന്നാല്‍ അവന്റെഅത്താഴത്തിനുള്ള അരി ആരെങ്കിലും കൊണ്ടുവന്ന് കൊടുക്കുമോ? വിലവര്‍ദ്ധനയ്ക്ക് എതിരേ തോളോട്തോള്‍ചേര്‍ന്ന് സമരം നടത്തിയ അത്താഴപട്ടിണിക്കാരന്‍ നാളെ ഒരാവിശ്യത്തിന് ഗവണ്മെന്റ് ആഫീസില്‍ ചെന്നാല്‍ആ രെങ്കിലും തിരിഞ്ഞു നോക്കുമോ ?????????? വര്‍ഗ്ഗബോധം!!... ഉള്ളവനേയും ഇല്ലാത്തവനേയും തമ്മില്‍ തിരിച്ചറിയാനുള്ള വര്‍ഗ്ഗബോധം.

അര്‍ദ്ധരാത്രിയില്‍ പോലും പ്രഖ്യാപിക്കുന്ന ബൂത്ത്, ബ്ലോക്ക് , പഞ്ചായത്ത് , താലൂക്ക്, ജില്ലാ, സംസ്ഥാന,അഖിലേന്ത്യാഹര്‍ത്താല്‍ബന്ദുകള്‍ വന്‍‌വിജയമാക്കി കൊടുക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് പണിമുടക്ക് ആഹ്വാനം അറിയിക്കുന്ന പോസ്റ്റര്‍,ബാനര്‍,ഫ്ലക്സുകള്‍ ആവിശ്യമാണോ?എല്ലാം അറിഞ്ഞും കേട്ട നമ്മള്‍ മലയാളികള്‍ചെയ്യുകയില്ലേ ?പണിമുടക്കിന്റെ പരസ്യത്തിനുവേണ്ടി ചിലവാക്കുന്ന പണമുണ്ടായിരുന്നുവെങ്കില്‍ രണ്ട്ജില്ല കളിലെ കാര്‍ഷികകടം എഴുതി തള്ളാമായിരുന്നു.ക്ഷമിക്കണം പണിമുടക്കിനെ ക്കുറിച്ച് ജനങ്ങള്‍മാത്രം അറിഞ്ഞാല്‍ പോരല്ലോ?ഞങ്ങളുടെ അടുത്തൂള്ള മൃഗാശുപത്രിയില്‍ പണിമുടക്ക് ബാനര്‍ മൂന്നെണ്ണംകെട്ടിയിട്ടുണ്ട്.പണിമുടക്കിന്റെ കാര്യം അറിഞ്ഞില്ലന്ന് മൃഗങ്ങള്‍ നാളെ പരാതി പറയല്ലല്ലോ ?

ഏതായാലും 20 ആം തീയതി പണിമുടക്ക് നടക്കും.അന്നത്തെ ശമ്പളം പണിമുടക്കുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക്കിട്ടുകയും ചെയ്യും.ദിവസക്കൂലിക്കാരന്‍ അന്നത്തെചെലവ് കണ്ടെത്താന്‍ ഉടുമുണ്ട് മുറുക്കി ഉടുക്കണം.ഏതായാലും നമുക്ക് ആഘോഷിക്കാന്‍ ഒരു ദിവസം കൂടി ആയി.മഴയത്ത് കിടന്നുറങ്ങണം എന്നുള്ളവര്‍മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക... മഴവേണ്ടാത്തവര്‍ മഴപെയ്യാതിരിക്കാനും പ്രാര്‍ത്ഥിക്കുക... വരൂ.. നമുക്ക്ആഘോഷിക്കാം.. ഈ പണിമുടക്കും..... ദൈവത്തിനും നമ്മളെ രക്ഷിക്കാന്‍ പറ്റത്തില്ലന്ന് കോടതിപോലും പറഞ്ഞ് സ്ഥിതിക്ക് പോകുന്ന വഴിയേ നമുക്കും പോകാം... എങ്ങോട്ടാണങ്കിലും നമ്മള്‍ ഒരുമിച്ചല്ലേ?????

2 comments:

മായാവതി said...

:)

ബാബുരാജ് said...

അതെയല്ലോ, പണിമുടക്കാണ്‌ ഇപ്പോഴത്തെ വലിയ സംഭവം. പ്രത്യേകിച്ച്‌ അത്‌ സ്റ്റേറ്റ്‌ സ്പോണ്‍സേര്‍ഡ്‌ ആകുമ്പോള്‍. ഓരോ സമൂഹത്തിനും അവര്‍ക്ക്‌ ചേര്‍ന്ന നേതാക്കന്മാരെയാണ്‌ കിട്ടുക. ന്യൂനപക്ഷം മിണ്ടാതിരുന്നാല്‍ പിഴച്ചു പോകാം. അത്ര തന്നെ.