പിള്ളാരോണം എന്ന് കേട്ടിട്ടുണ്ടോ ?ചിങ്ങത്തിലെ തിരുവോണത്തിനുമുമ്പുള്ള തിരുവോണനാള്‍ കുട്ടികള്‍ക്ക്വേണ്ടി നീക്കി വച്ചിരിക്കുകയാണ്. ഒന്നാമോണം, തിരുവോണം , മൂന്നാമോണം എന്നൊന്നും ഇപ്പോഴില്ല്ല;പിള്ളാരോണം മാത്രം. പിള്ളാരോണത്തിന് അത്തപൂക്കളം ഇല്ല,പുത്തനുടൂപ്പുകള്‍ ഇല്ല,... സദ്യമാത്രംഉണ്ട്. പിള്ളാര്‍ക്കുവേണ്ടിയുള്ള ഈ പിള്ളാരോണം ഇന്ന് ആരോര്‍ക്കാന്‍!!!
ചിങ്ങത്തിലെ തിരുവോണം ആണങ്കിലും പിള്ളാരോണം ആണെങ്കിലും സദ്യയ്ക്ക് ഒരു മാറ്റവും ഇല്ല.തൂശനിലയില്‍ചോറും പരിപ്പും പപ്പടവും അവിയലും പച്ചടിയും ഇഞ്ചിക്കറിയും ഉപ്പേരിയും ഒക്കെയായിട്ട് ഒരു സദ്യ.പക്ഷേഇന്നിപ്പോള്‍ ഉപ്പേരി കിട്ടാന്‍ പാടാണ്.ഒന്നുകില്‍ കടയില്‍ നിന്ന് വാങ്ങണം.വീട്ടിലിപ്പോള്‍ ഉപ്പേരിവറുത്താല്‍ തിരുവോണം ആകുമ്പോള്‍ ഉപ്പേരിപാത്രമെങ്കിലും കിട്ടിയാല്‍ ഭാഗ്യം!!
പണ്ട് ,കാലാവസ്ഥാവെത്യിയാനത്തിന് മുമ്പ് പിള്ളാരോണത്തിനു മഴ ഒഴിഞ്ഞു നില്‍ക്കുമായിരുന്നു. തോരാതെപെയ്യുന്ന കര്‍ക്കടകം ഒരു പത്തുദിവസത്തേക്ക് മാറി നില്‍ക്കും.ആ പത്തുദിവസത്തിനിടയ്‌ക്കാണ് പിള്ളാരോണം വരുന്നത്.പിള്ളാരോണാം പണ്ടും എല്ലാവര്‍ക്കും ‘പിള്ളാരുകളി‘ ആയിരുന്നു.ഇന്നതിന് മാറ്റംസംഭവിച്ചിട്ടുണ്ട്.ഇന്നത്തെ വീടുകളില്‍ ഒന്നും ഒന്നര പിള്ളാരാണ് ഉള്ളത്.അതില്‍ മിക്ക വീട്ടിലും പിള്ളാര്‍വീട്ടില്‍ ഇല്ല. എല്ലാം പഠിക്കാന്‍ പോയേക്കുവാണ്.ഇന്നതുകൊണ്ട് പിള്ളാരോണത്തിന് ‘വംശനാശം‘ സംഭവിച്ചിരിക്കുന്നു.
പഞ്ഞക്കര്‍ക്കിടകം ആണങ്കിലും പിള്ളാരോണം വീടുകളില്‍ ആഘോഷമായിരുന്നു.കാണം വിറ്റില്ലങ്കിലുംകുഞ്ഞുങ്ങള്‍ക്ക് പരാതിയുണ്ടാകാത്തവിധം പിള്ളാരോണം ആഘോഷിക്കുമായിരുന്നു. ഇന്ന് എല്ലാംആഘോഷങ്ങള്‍ ആയപ്പോള്‍ പിള്ളാരോണത്തിന് ഒരു ‘സ്റ്റാന്‍ഡേര്‍ഡ്’ ഇല്ലാത്തതുകൊണ്ട് എല്ലാവരുംപിള്ളാരോണത്തിനെ മറന്നു....
പക്ഷേ മനസ്സുകളില്‍ കുട്ടിത്തം മറക്കാത്തവര്‍ക്ക് പിള്ളാരോണം നൊസ്റ്റാള്‍ജിയ ഫീലിംങ്ങസ് ഉണര്‍ത്തുന്നില്ലേ?അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നാവുകളില്‍ വെള്ളം നിറയ്‌ക്കുന്നില്ലേ?ഗ്രാമത്തിലേക്ക് ഒരു തിരിച്ചുപോക്ക്..കുട്ടിക്കാലം.....മുന്നില്‍ ഇട്ടിരിക്കുന്ന ഇലയില്‍ അമ്മവിളമ്പുന്ന ചോറ് ...പരിപ്പ് ഒഴിച്ച് പപ്പടവും പൊടിച്ച്ഇളക്കുന്ന ചോറ് അമ്മ വാരിതന്നിട്ടില്ലേ...? നമ്മള്‍ക്ക് ലഭിച്ച, നമ്മുടെ കുട്ടികള്‍ക്ക് അന്യമാകുന്ന ‘ഈ‘ സ്‌നേഹവും കരുതലുംഒക്കെ നമുക്ക് തിരിച്ച് നല്‍കേണ്ടേ ?നമുക്കും പിള്ളാരോണം ആഘോഷിക്കേണ്ടേ ??????
ഇപ്പോഴും മനസ്സില്‍ കുട്ടിക്കാലം ഓര്‍ക്കുന്ന മനസ്സില്‍ കുട്ടിത്തം മാറാത്ത എല്ലാവര്‍ക്കും പിള്ളാരോണത്തിന്റെഎല്ലാവിധ ആശംസകളും നന്മകളും ......
4 comments:
അതു ശരി.. അപ്പോള്‍ ഇങ്ങനെയൊക്കെയുണ്ടായിരുന്നല്ലേ...
ഒന്നും കണ്ടും കേട്ടുമറിയാതെ ഇത്രത്തോളമായി. കഷ്ടമീ നഷ്ടം....
ഇപ്പോഴെങ്കിലും അറിയാനായതില്‍ സന്തോഷം.
പില്ലാരോണം എന്നത് പുതിയ അറിവാണ്. എന്തായാലും പറഞ്ഞു തന്നതിന് നന്ദി.
ഞാനും മറന്നിരുന്നു ആവണി അവിട്ടത്തിലെ ഈ പിള്ളേരോണത്തിനെ! നന്ദി ഓര്‍മ്മിപ്പിച്ചതിന്.
ഐ അഗ്രേ
Aadhar Enrollment Form
What is Aadhaar
Post a Comment