Thursday, August 21, 2008

മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

ആഗസ്റ്റ് 20 ന് നടന്ന ദേശീയ പണിമുടക്കില്‍ മനോരമന്യൂസിലെ ഷിബുകുമാര്‍ തിരുവനന്തപുരം റയില്‍‌വേ സ്റ്റേഷനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത മകന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുന്ന ഒരമ്മയുടെ കണ്ണീര്‍ മലയാളികളെ നൊമ്പരപ്പെടുത്തിഎന്നതില്‍ സംശയമില്ല.(ഏഷ്യാനെറ്റ് കോട്ടയത്ത് നിന്ന് ഈ വാര്‍ത്ത റിപ്പോറ്ട്ട് ചെയ്തു).

കോട്ടയം കട്ടിച്ചിറയിലെ റോയിഡ എന്ന അമ്മയ്ക്ക് തന്റെ ഇളയമകന്‍ റോണല്‍ എന്ന നാലുവയസുകാരന്റെ മൃതശരീരത്തിനടുത്ത് ട്രയിന്‍‌തടയല്‍ മൂലം എത്താനാവതെ കരയുന്നതാണ് മനോരമന്യൂസിലൂടെപുറത്ത് വന്നത്.വാര്‍ത്ത വന്നതിനുശേഷം പലയിടത്തുനിന്നും സഹായങ്ങള്‍ ലഭിച്ച്,മുഖ്യമന്ത്രിയും.ആഭ്യന്തരമന്ത്രിയും ഒക്കെ ഇടപെട്ട് ആ അമ്മയുടെ യാത്രയ്ക്ക് പിന്നീട് ആവിശ്യമായ സഹായങ്ങള്‍ നല്‍കി.ആ അമ്മയുടെകണ്ണീര്‍ പലരുടേയും കണ്ണ് നനയിച്ചില്ലേ?പണിമുടക്കുകള്‍ക്കും, ഹര്‍ത്താലുകള്‍ക്കും എതിരേ ജനങ്ങളെപ്രതികരണം ഉയരാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കഴിയും എന്നതില്‍ സംശയമില്ല....ഈ വാര്‍ത്ത പ്രക്ഷേപണംചെയ്യുന്നത് പണിമുടക്കിനെ തിരെ ജനങ്ങളെ തിരിക്കാനാണ് എന്നായിരുന്നു പണിമുടക്ക് നേതാക്കളുടെഅഭിപ്രായം.

പക്ഷേ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവര്‍ ഇവരുടെ കണ്ണീര്‍ കണ്ടില്ലന്ന് നടിക്കുകയാണ് .ആ അമ്മയുടെഅവസ്ഥ നാളത്തെ ഹര്‍ത്താലിലോ പണിമുടക്കിലോ നമ്മള്‍ക്കും സംഭവിച്ചുകൂടാ എന്നില്ല.ഈ അമ്മയുടെമകന്‍ മരിക്കും എന്ന് അറിഞ്ഞിട്ടല്ല പണിമുടക്കിന് തീയതി നിശ്ചയിച്ചതെന്നും,മൂന്നുമാസം മുമ്പുതന്നെ പണിമുടക്കിന് തീയതിപറഞ്ഞത് ആയതുകൊണ്ട് ഇത്തരം സംഭവങ്ങളില്‍ തങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലന്നായിരുന്നുപണിമുടക്ക് നേതാക്കളുടെ പ്രതികരണം.ഒറ്റപെട്ട ചില സംഭവങ്ങളുടെ പേരില്‍ തങ്ങളുടെ സമരത്തെ കുറ്റപ്പെടുത്തുന്നത്സമരം ചെയ്യുന്ന തൊഴിലാളികളെ അവഹേളിക്കലാണത്രെ!!!. ചില നേതാക്കളുടെ പ്രതികരണം വളരെയേറെ ക്രൂരമായിപ്പോയി എന്നതില്‍സംശയം ഇല്ല.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ സമരം എന്നായിരുന്നുഇവരുടെ അവകാശം.പണിമുടക്കിന് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പണി മുടക്കുന്നപണിമുടക്ക് ആവിശ്യമുണ്ടോ എന്ന് ചിന്തിക്കണം.തൊഴിലാളികള്‍ക്ക് പണിമുടക്കിന് അവകാശം ഉണ്ടന്ന് അംഗീകരിക്കുന്നതോടൊപ്പം ഇവിടിത്തെ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും ഉണ്ടന്ന് മറന്ന് കൂടാ.പണിമുട്ക്ക് വന്‍ വിജയമാണന്ന്അവകാശപ്പെടുമ്പോള്‍ എങ്ങനെയാണ് പണിമുടക്ക് വിജയിച്ചതെന്നും കൂടി പറയണം.

കേരളത്തില്‍ ആദ്യമായിട്ട് റെയില്‍‌ ഗതാഗതവും പണിമുടക്കില്‍ തടയപ്പെട്ടു.റെയില്‍‌വേ ജീവനക്കാര്‍ ജോലിക്ക് എത്തിയിട്ടുംഎങ്ങനെയാണ് ഗതാഗതം തടസ്സപെട്ടത്???ട്രയിന്‍ തടഞ്ഞാണോ പണിമുടക്ക് നടത്തുന്നത്.പണിക്ക് ഹാജരാകാതെയല്ലേപണിമുടക്കില്‍ പങ്കെടുക്കുന്നത്?മറ്റുള്ളവരുടെ പണി മുടക്കിയാണോ പണിമുടക്ക് വിജയിപ്പിക്കുന്നത്.ആര് ഹര്‍ത്താലുംപണിമുടക്കും നടത്തിയാലും കേരളം മാത്രം അത് വിജയിപ്പിക്കുന്നത് എന്തുകൊണ്ടാണ് ?

നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കില്‍ ഉണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടുകള്‍ക്കും സമരനേതാക്കള്‍ ഉത്തരവാദികള്‍അല്ലന്ന് പറഞ്ഞ് നേതാക്കള്‍ കൈ കഴുകിയ സ്ഥിതിക്ക് മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

പണിമുടക്ക് തീയതികളിലെ പ്രസവം മാറ്റിവയ്ക്കുക....ഡോക്ടര്‍മാര്‍ പ്രസവഡേറ്റ് പറയുന്നതിനുമുമ്പ് ആ ദിവസം എന്തങ്കിലുംപണിമുടക്ക് ഉണ്ടോ എന്ന് അന്വേഷിച്ചതിനുമാത്രം തീയതി പറയുക.

പണിമുടക്ക് ദിവസം ആരെങ്കിലും മരിച്ചാല്‍ മരക്കുന്നവനായിരിക്കും അതിന് ഉത്തരവാദി.കാരണം മരണം മുന്‍‌കൂട്ടി കണ്ടുകൊണ്ടല്ലപണിമുടക്ക് നിശ്ചയിക്കുന്നത്.പണിമുടക്ക് ദിവസത്തില്‍ മരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് മാത്രമാണ് പോംവഴി.

പണിമുടക്ക് ദിവസം യാത്ര ഒഴിവാക്കുക.കാരണം മന്ത്രിമാരെപോലെ പണിമുടക്ക് ദിവസം നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ കാറും എസ്കോര്‍ട്ടിന് പോലീസും ഇല്ല.

വിവാഹം മാറ്റിയോ ഒഴിവാക്കിയോ പണിമുടക്ക് ദിവസം സഹകരിക്കുക.

പണിമുടക്ക് ദിവസം ഉണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്,ഞരമ്പ് പൊട്ടല്‍ ,കാ‌ല്‍‌വഴുതി വീഴല്‍ തുടങ്ങിയവ മറ്റ് ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാന്‍ വിധിയോട് പറയുക.കാരണം ഇതെല്ലാം നമ്മുടെ ഓരോ വിധികളാണ് .

പണിമുടക്കാണന്ന് നേരത്തെ അറിയുന്നതുകൊണ്ട് കോഴി,കുപ്പി,സിഡി എന്നിവ സ്റ്റോക്ക് ചെയ്ത് അവരവരുടെ ഇഷ്ടം പോലെപണിമുടക്ക് ആഘോഷിക്കുക.

കേരളത്തില്‍ പണിമുടക്ക് ദിവസം യമലോകത്തും പണിമുടക്ക് ദിവസമായി പ്രഖ്യാപിക്കുക.കാലന്റെ പോത്തിനെ വഴിയില്‍തടയുകയും ചെയ്യുക.

ദേശീയ പണിമുടക്ക് കേരളം.ത്രിപുര,ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം ഉള്ളതുകൊണ്ട് ഈ മൂന്ന് സംസ്ഥാനങ്ങളെമാത്രം‘ദേശീയത’ എന്ന വാക്കില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്മെന്റിനോട് ആവിശ്യപ്പെടുക.

കേരളം.ത്രിപുര,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഒരു കേന്ദ്രീയഭരണ‌സംവിധാനം ഏര്‍പ്പെടുത്തുക.അല്ലങ്കില്‍ഈ മൂന്ന് സംസ്ഥാനങ്ങളേയും കൂട്ടി ഒരൊറ്റ സംസ്ഥാനം ആക്കുക.(കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിക്ക് പോണ്ടിച്ചേരിയുടെഭാഗമാകാമെങ്കില്‍ ഇതും ആകാം)

കലണ്ടറുകളിലെ വിശേഷദിവസങ്ങളോടൊപ്പം പണിമുടക്ക് തീയതികളും ചേര്‍ക്കുക.

ഇനി നമുക്ക് അടുത്ത ദേശീയ പണിമുടക്കിനായി കാത്തിരിക്കാം......................... .... ഹര്‍ത്താലാണങ്കിലും അഡ്‌ജിസ്റ്റ് ചെയ്യാം..ഉള്ളതുകൊണ്ട് ഓണം പോലെ !!!!!!!!!!!!!!!!!!!!

10 comments:

ബിന്ദു കെ പി said...

“കേരളത്തില്‍ പണിമുടക്ക് ദിവസം യമലോകത്തും പണിമുടക്ക് ദിവസമായി പ്രഖ്യാപിക്കുക.കാലന്റെ പോത്തിനെ വഴിയില്‍തടയുകയും ചെയ്യുക.
കലണ്ടറുകളിലെ വിശേഷദിവസങ്ങളോടൊപ്പം പണിമുടക്ക് തീയതികളും ചേര്‍ക്കുക.”

ഇതു രണ്ടും അടിയന്തിരമായി നടപ്പില്‍ വരുത്തേണ്ട കാ‍ര്യങ്ങളാണ്.

smitha adharsh said...

അയ്യയ്യോ...വാസ്തവം ഇങ്ങനെ വിളിച്ചു കൂവല്ലേ !!!!!
നല്ല പോസ്റ്റ്...

അല്ഫോന്‍സക്കുട്ടി said...

പണിമുടക്ക് നടത്തുന്നവര്‍ക്കിട്ടൊരു പണി കൊടുക്കാനെന്താ ഒരു വഴി. ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ നടത്തിതരാന്‍ അവരെ ഏല്പിച്ചാലോ?

ഭൂമിപുത്രി said...

കുഞ്ഞിന്റെ മൃതദേഹം കാണാനെത്താനാകാതെ വിങ്ങിപ്പൊട്ടുന്ന അമ്മയുടെ കാര്യം ചാനൽ ലേഖകൻ പറഞ്ഞപ്പോൾ ബഹുമാനപ്പെട്ട എം.എം.ലോറൻസ് തിരിയേ ചോദിച്ചത്
‘അതിനിവിടെ രക്തസാക്ഷികളൊന്നും ഉണ്ടായിട്ടില്ലല്ലൊ’എന്നായിരുന്നു.
വർഗ്ഗസമരത്തിൽ പടവെട്ടിവീണ് മരിച്ചാലേ
ദുഃഖിയ്ക്കാൻ അവകാശമുള്ളുവെന്ന്!
അല്ലെങ്കിലെന്തിൻ നേതാക്കളെപ്പഴിയ്ക്കണം?
ഹർത്താലുംബന്ദുമൊക്കെ മനസ്സറിഞ്ഞ് വിജയിപ്പിച്ച് സ്വർണ്ണത്താലത്തില് വെച്ച്നീട്ടുന്ന
ഒരു ജനസമൂഹമുള്ളപ്പോൾ, അവരെന്തിനതുപയോഗിയ്ക്കാതിരിയ്ക്കണം?

സ്മൃതിപഥം said...

after reading all the post.......not only this month but in all the previous months.........i think you are not a malayali.........because ........ all the things u are written .... not affect us..... because "we are mallus" ......njengal inganeyokkeyanu.........njengalkku maran manassilla......... than venamenkil vere eviteyenkilum jeevicho!..........njengal joli cheyyathe kooli metikkum ..... panimutakkum.....njengalkku thonniyathu pole jeevikkum...
oru pazhaya kathyundu.....
nattile prabhalanaya oru chattampi chodichu...." aarundenne ethirkkan?"
appol oral munnottu vannu "njanundu..."
appol chattampi thanne ethirkkan vanna aalute kai pitichuyarthi chodichu.." aarundu njengale ethirkkan?"
athu thanne anu ivituthe bharana pakshavum prathipakshavum....janangalotu chodichu kondirikkunnathum.......

നരിക്കുന്നൻ said...

നമ്മളെത്ര വിളിച്ച് കൂവിയിട്ടെന്താ മാഷേ... ഇവരൊന്നും നന്നാകില്ല. കാരണം രാഷ്ട്രീ‍യക്കാരല്ല.

“നമ്മളിങ്ങനെയൊക്കെയാണ്”

ശിവ said...

നല്ല നിരീക്ഷണങ്ങള്‍..... ആ പണിമുടക്കിന്റെ ദിവസം തമിഴ്നാടില്‍ ഒരു പണിമുടക്കും ഇല്ലായിരുന്നു....ഈ കേരളം എന്നഗ്നെയൊക്കെയേ ആകൂ...എന്തു ചെയ്യാനാകും...

krish | കൃഷ് said...

കഷ്ടം.
ഹര്‍ത്താല്‍/ബന്ദിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ കടകള്‍/ബാറുകള്‍ അടച്ചിടുക.

ബന്ദ്/ഹര്‍ത്താല്‍ ദിവസം ടി.വി. ചാനലുകളില്‍ പ്രത്യേക സിനിമ/ എന്റര്‍ടെയിന്മെന്റ് പരിപാടികള്‍ കാണിക്കാതിരിക്കുക.

ബന്ദിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുക. (അവരാണല്ലോ സ്വയം ബന്ദ് നടത്തേണ്ടത്). പാര്‍ട്ടി ഓഫീസുകള്‍ അടച്ചിടുക.

എന്നാല്‍ നടന്നതു തന്നെ.

ഭൂമിപുത്രി said...

ഹർത്താൽദിവസം ബാറുകളുടെയും കള്ളുഷാപ്പുകളുടെയും പിന്-വാതിലുകൾ തുറന്നിട്ട് കച്ചവടം പൊടിപൊടിയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്

Aadhaar Status said...

സൊ ലോവേലി
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI