Saturday, August 30, 2008

അവളിപ്പോഴും അവനെ കാത്തിരിക്കുന്നു : നഷ്ടപ്രണയം

ഡിഗ്രി ക്ലാസില്‍ അവസാന ബഞ്ചില്‍ അലയും വിളിയു‌മായി ഒക്കെ ഞങ്ങള്‍ പഠിക്കുന്ന കാലം.അവസാനബഞ്ചില്‍ ഇരുന്നാല്‍ ക്ലാസിലെ എല്ലാപെണ്‍‌കുട്ടികളേയും കണ്ടുകൊണ്ടിരിക്കാം എന്നതിനാല്‍ എന്നുംഅവസാന ബഞ്ചില്‍ ഇരിക്കാന്‍ നല്ല തിരക്കാണ്.അവസാന ബഞ്ച് കുത്തകയാക്കിയിരുന്നവന്മാരെ അവിടെനിന്ന് ചാടിക്കാന്‍ പെട്ടപാട് പരീക്ഷാപേപ്പറില്‍ കാണിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവര്‍ക്കും ഒന്നാം‌റാങ്ക്കിട്ടിയേനെ.ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസാനബഞ്ചില്‍ സ്ഥാനം എന്ന നിലയിലേക്ക് കാര്യങ്ങള്‍എത്തി.ഈ അവസാന ബഞ്ചില്‍ ഇരുന്നാണ് പ്രണയലേഖനങ്ങള്‍ എഴുതിക്കൂട്ടി ആവിശ്യക്കാര്‍ക്ക്വിതരണം ചെയ്തത്...ഒന്നാം വര്‍ഷം ആണ്‍കുട്ടികളുടെ അവസാന ബഞ്ചിന്റെ പുറകിലുള്ള ഒരു ബഞ്ചില്‍പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.മൂന്നാം വര്‍ഷം ഞങ്ങള്‍ അവസാന ബഞ്ചില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍അവരുടെ ബഞ്ചും കൂടി ഞങ്ങള്‍ക്ക് തന്ന് ഞങ്ങളുടെ പിന്നില്‍ നിന്ന് വിടപറഞ്ഞു.

അന്ന് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കപെട്ടിട്ടാല്ലാഞ്ഞതുകൊണ്ട് ക്ലാസിലെ ഇഷ്ടവിനോദങ്ങള്‍ പൂജ്യംവെട്ടും,നാലുമൂലക്കളിയും.അങ്ങനെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ലോകം അവസാന ബഞ്ചില്‍ സൃഷ്ടിച്ചിരുന്നു.പൊട്ടിച്ചിരികളുടെ മാലപ്പടക്കത്തിന് ഞങ്ങളുടെ ബഞ്ചുകളില്‍ നിന്ന് തീ കത്തിച്ചുവിട്ടാല്‍ അത് കത്തിത്തീരാന്‍കുറേ സമയം എടുക്കും.ആര്‍ക്കും ആരേയും കളിയാക്കാം.എല്ലാ ആഴ്ചയും ക്ലാസില്‍ നിന്ന് ഒരു പത്രം പുറത്തിറങ്ങും.എഡിറ്റര്‍ കം പബ്ലിഷര്‍ എല്ലാം നമ്മള്‍ തന്നെ.പല പ്രണയങ്ങളും,പ്രണയങ്ങളിലെ പൊട്ടലുകളും ചീറ്റലുകളുംഒക്കെ ക്ലാസില്‍ എത്തിയിരുന്നത് ഞങ്ങളുടെ പത്രം വഴിയായിരുന്നു.ചിലപ്പോള്‍ വാര്‍ത്ത ഒന്നും ഇല്ലാതെ വരുമ്പോള്‍വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ ,ഗോസിപ്പുകള്‍ പറയുകയോ ഒക്കെ വേണ്ടി വരും.എത്ര ഗോസിപ്പുകള്‍ വന്നാലുംഞങ്ങളില്‍ തമ്മിലടി ഇല്ലായിരുന്നു.

പ്രണയിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രണയം കൈമാറാന്‍ ഒരൊറ്റവഴിയേ ഉണ്ടായിരുന്നുള്ളു.എഴുത്തുകള്‍!!വീടുകളിലേക്ക് ഫോണ്‍ ചെയ്താല്‍ അവളോ / അവനോ എടുക്കുമെന്ന് ഉറപ്പില്ല.അതുകൊണ്ട് അധികം ആരുംപ്രണയത്തില്‍ റിസ്ക് എടുക്കാന്‍ പോകാറില്ല.എപ്പോഴെങ്കിലും സംസാരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരിക്കുംഎവിടെ നിന്നെങ്കിലും ഒക്കെ കട്ടുറുമ്പുകള്‍ കടന്നു വരുന്നത്.തങ്ങള്‍ രണ്ടു പേര്‍ക്കു മാത്രം അറിയാവുന്ന പ്രണയംആണങ്കില്‍ കാമുകനും കാമുകിക്കും നടുറോഡിലൂടെ സ്വപ്നങ്ങള്‍ പങ്കുവെച്ച് സംസാരിച്ചുകൊണ്ട് പോകാനുംപറ്റില്ല.ഒരേ ഒരു വഴി എഴുത്തുകള്‍ തന്നെ.ഈ എഴുത്തുകള്‍ കൈമാറ്റം ചെയ്യുക എന്നതായിരുന്നു അന്നത്തെക്കാ‍ലത്തെഏറ്റവും ദുഷക്കരമായ കാര്യം.തങ്ങളുടെ പ്രണയം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഇവര്‍ പരമാവധി ശ്രമിക്കുകയുംചെയ്യും.ഇത്തരക്കാരുടെ ചില നോട്ടം ഭാവം നില്പ് തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് നമുക്ക് ഇവരെ മനസ്സിലാക്കാന്‍ പറ്റും.ഇങ്ങനെ ഞങ്ങള്‍ മനസ്സിലാക്കിയ ഒരു പ്രണയമായിരുന്നു ദുഷ്യന്തനും ശകുന്തളയും തമ്മിലുള്ള പ്രണയം.

ഒന്നരവര്‍ഷം ഇവര്‍ കൊണ്ടുനടന്ന പ്രണയം ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും എങ്ങനെയാണ് ഇവര്‍ പ്രണയിക്കുന്നതെന്ന്മാത്രം മനസ്സിലായില്ല.ഞങ്ങളുടെ നാട്ടിലെ ‘ഠ’ വട്ടത്തില്‍ നിന്ന് പ്രണയിച്ചാല്‍ ഞങ്ങള്‍ കണ്ടെത്തും എന്നുള്ളതുകൊണ്ട്വഴിയില്‍ നിന്ന് ‘മനസ്സുകള്‍ പങ്കുവെയ്ക്കാന്‍’ ഇവര്‍ ശ്രമിക്കാറില്ല.വീടുകളില്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് ആ വഴിയുംഇല്ല.പിന്നെ ഒരൊറ്റ വഴിയേ ഉള്ളു.എഴുത്ത് !!അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നു മാത്രം അറിയാതെഞങ്ങള്‍ക്ക് ഉറക്കം വരുമോ?അത് എങ്ങനെയെങ്കിലും കണ്ടുപിടിക്കണം.ട്രാന്‍സ്പോര്‍ട്ട്,പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ചാരന്മാരെ ഏര്‍പ്പാടാക്കി നിര്‍ത്തിയിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല...ചാരന്മാര്‍ അവരെ പിന്തുടരുമ്പോള്‍ദുഷ്യന്തനും ശകുന്തളയും ആരാണന്ന് പറയാം.

ശകുന്തളയെ കണ്ടാല്‍ സുന്ദരി.പുറം കവിഞ്ഞ് കിടക്കുന്ന തലമുടി തന്നെ ട്രേഡ് മാര്‍ക്ക്.ഇവളുടെ ചിരിയാണങ്കില്‍മനം മയക്കും.ലാടം അടിച്ച് ചെരുപ്പ് ഇട്ട് നടന്നുവരുന്നത് കേട്ടാലേ ആളെ മനസ്സിലാകും.ആകെ മൊത്തത്തില്‍ഒരു സുന്ദരി.ദുഷ്യന്തനും ഒരു സുന്ദരന്‍.ഒരു കൊച്ചു മമ്മൂട്ടിയാണന്നാണ് വിചാരം.ആകാരവും അതുപോലെക്കെ തന്നെ.നമ്മുടെ ശകു ഹിന്ദുവും ദുഷ്യ് ക്രിസ്ത്യാനിയും ആണന്നുള്ള ഒരൊറ്റ കുഴപ്പമേയുള്ളു.(ഇത് കുഴപ്പമായി ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത്ഇപ്പോഴാണ് ).ഇനി വീണ്ടും ചാരന്മാരിലേക്ക് ......ചാരന്മാര്‍ ശ്രമിച്ചിട്ടും അവരെ ഒന്നിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ല.ലോകത്തിലെഒരു പ്രണയജോഡികള്‍ക്കും സംസാരിക്കാതെ ഇരിക്കാന്‍ പറ്റത്തില്ലന്നുള്ള മനശാസ്ത്രം ഇവരുടെ ഇടയില്‍ തെറ്റിപ്പോവുകയാണോഎന്ന് സംശയിച്ചു.നേരിട്ട് സംസാരിച്ചില്ലങ്കിലും എഴുത്തുകളില്‍ക്കൂടി തങ്ങളുടെ മനസ്സ് പരസ്പരം അറിയണമല്ലോ?(അറിയിക്കണമല്ലോ?)

വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടെ സഹായത്തോടെ ആണ് ഇവര്‍ എഴുത്ത് കൈമാറുന്നത് എന്ന് കണ്ടുപിടിച്ചത്വളരെ യാദൃശ്ചികമായിട്ടാണ്. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഞങ്ങളുടെ നാട്ടുകാരനേ അല്ല ,മലയാളത്തിന്റെഗൈഡ് എഴുതിയ ഒരാള്‍ മാത്രമാണ്.ദുഷ്യിന്റെ ബുക്കുകളുടെ കൂട്ടത്തില്‍ മറ്റൊരാളുടെ ഗൈഡ് വച്ചിരുന്ന ദിവസംഗൈഡിന്റെ ഉടമസ്ഥന്‍ വൈകിട്ട് വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ ഗൈഡിന്റെ പൊതിച്ചിലിന് ഒരി കട്ടി.തുറന്നു നോക്കിയപ്പോള്‍സാധനം കിട്ടി.പ്രണയത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞ സാഹിത്യം.ആരും അറിയാതെ എഴുത്ത് ദുഷ്യ്‌ശകുവിനെ ഏല്പിച്ചു.ഒരൊറ്റകണ്ടീഷനില്‍ ഇനി രഹസ്യത്തില്‍ പ്രണയിക്കത്തില്ല.പിന്നീട് ആണ് അവര്‍ ശരിക്ക് പ്രണയിച്ചു തുടങ്ങിയതെന്ന്തോന്നുന്നു.രഹസ്യങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് ചാരന്മാരെ എല്ലാം പിന്‍‌വലിച്ചു.

നേരിട്ട് സംസാരിക്കാം എന്നായപ്പോള്‍ എഴുത്തുകളുടെ ആവിശ്യമില്ലാതായി.പിന്നെ രണ്ടുപേരുടേയും വീട്ടില്‍ ഫോണ്‍ കിട്ടിയതോടെരഹസ്യാടയാളങ്ങളോടെ(ഫോണ്‍ കട്ട് ചെയ്ത് ബെല്ല് മനസിലാക്കി) ഫോണില്‍ കൂടി സംസാരിച്ചു തുടങ്ങി.പ്രണയം കയറിമുറകിയതോടെ പിണക്കങ്ങളും സാധാരണമായി.അഞ്ച് ദിവസം ചക്കരയും അടയുംപോലെ ആണങ്കില്‍ രണ്ടുദിവസം മൌനവൃതമായിരിക്കും.ഇണങ്ങിയും പിണങ്ങിയും അവര്‍ മുന്നോട്ട് നീങ്ങി.

ഡിഗ്രി ക്ലാസുകള്‍ കഴിഞ്ഞിട്ടും അവരെ ഞാന്‍ പലപ്പോഴും കണ്ടു.ഇടയ്ക്കിടെ കാണാറുണ്ടന്നും ഫോണ്‍ ചെയ്യാറുണ്ടന്നും ഒക്കെ പറഞ്ഞു.പക്ഷേ ഇപ്പോള്‍ ....പിന്നീട് പറഞ്ഞു ഞങ്ങള്‍ എല്ലാം അവസാനിപ്പിച്ചു.ഒന്നും നടക്കില്ലന്ന് അറിഞ്ഞുകൊണ്ട് വെറുതെഎന്തിനാണ് ?????? വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളിന്നും വിവാഹിത ആയിട്ടില്ല.ഇടയ്ക്ക് എപ്പോഴോ അവളെവിളിച്ചപ്പോള്‍ അവനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും അറിയില്ലന്നും അവന്‍ വിളിക്കാറില്ലന്നും അവള്‍ പറഞ്ഞു.അവളുടെ ശബ്ദ്ദത്തിന് കണ്ണീരിന്റെ ഇടര്‍ച്ചയുണ്ടായോ എന്നറിയില്ല.നീ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത് എന്ന്ചോദിച്ചപ്പോള്‍ ഫോണില്‍ കൂടി കേട്ട അവളുടെ ചിരിയില്‍ എല്ല്ലാം അടങ്ങിയിരുന്നു.അവളില്‍ നിന്നാണ് അവന്‍ സെമിനാരിയില്‍പോയ കാര്യം അറിഞ്ഞത് .

അവനെ പലപ്പോഴും കാണാന്‍ ഞങ്ങളില്‍ പലരും ശ്രമിച്ചു എങ്കിലും കാണാന്‍ കഴിഞ്ഞില്ല.അടുത്തവര്‍ഷം അവന്‍ സെമിനാരിയില്‍ നിന്ന് പഠിത്തം കഴിഞ്ഞ് ഇറങ്ങും.അവളിപ്പോഴും വിവാഹം കഴിക്കാതെ കാത്തിരിക്കുന്നത് അവനെ വേണ്ടി ആയിരിക്കും.ഇപ്പോഴും അവര്‍ ഫോണ്‍ ചെയ്യുന്നുണ്ടാവും...അറിയില്ല ഒന്നും ഞങ്ങള്‍ക്ക് .... അവരുടെ പ്രണയം പോലെ രഹസ്യമാണ് എല്ലാം .... പക്ഷേ ഒന്നുണ്ട് , അവര്‍ക്കങ്ങനെ പിരിയാന്‍ കഴിയില്ലന്ന് ഞങ്ങള്‍ക്കറിയാം ... അവളിപ്പോഴും അവനെ പ്രതീക്ഷിക്കുന്നുണ്ടാവാം ......അവന്റെ വിളിക്കായിട്ടായിരിക്കാം അവള്‍
കാഠിരിക്കുന്നത് ... അറിയില്ല ഒന്നും .... അവന്‍ വരുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു ...അവളുടെ പ്രതീക്ഷകള്‍ ....ഞങ്ങളുടേയും പ്രതീക്ഷകള്‍ ആകുമ്പോള്‍, അവന് വരാതിരിക്കാന്‍ പറ്റുമോ???

Thursday, August 28, 2008

മതപരിവര്‍ത്തനമോ മനപരിവര്‍ത്തനമോ???

ഒറീസയില്‍ ജലാസ്‌പഡ ആശ്രമം ആക്രമിച്ച് വി‌എച്ച്‌പി നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയേയുംനാലുഅനുയായികളേയും കൊന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ഗീയ ലഹളയെ മുന്‍‌നിര്‍ത്തി ഭാരതസുവിശേഷീകരണത്തിന്ഇന്നത്തെ രീതി ആവിശ്യമോ ? എന്ന് ക്രിസ്തീയമായ ഒരു കാഴ്ചപ്പാടില്‍ ചിന്തിക്കുകയാണ് ഇവിടെ .....(ഇത് എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്..)

മിഷ്യന്‍ എന്ന് ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം നിയോഗിച്ചയ്ക്കല്‍ , ജീവിതോദ്ദോശ്യം, ദൌത്യം, പ്രേഷണം, മിഷനറിസംഘം എന്നോക്കെയാണ് .പക്ഷേ ഇന്ന് സുവിശേഷീകരണം ചിലരുടെ ജീവിതോദ്ദോശ്യം മാത്രമായിമാറിയിരിക്കുന്നു.ഇന്ന് സുവിശേഷീകരണം നിര്‍ബന്ധിതമോ അല്ലാത്തതോ ആയ മതം മാറ്റം ആണ്.സുവിശേഷീകരണത്തിന്റെ അളവുകോല്‍ ഇന്ന് മതം മാറി ക്രിസ്ത്യാനികളായവരുടെ എണ്ണമാണ്.

എന്നാല്‍ യഥാര്‍ത്ഥ മിഷ്യന്‍ എന്താണ്.?? ദരിദ്രക്കും ആവിശ്യമുള്ളവര്‍ക്കും മാനുഷിക സേവനങ്ങള്‍ നല്‍‌കുകയാണ് പ്രധാനമായും മിഷ്യന്‍ എന്ന് ചിലര്‍ പറയും.മറ്റു ചിലര്‍ മിഷ്യന്‍ സുവിശേഷഘോഷ്ണവും തന്മൂലം വിശ്വാസസ്വീകരണവും ആത്മാക്കളുടെ ക്രിസ്തുവിങ്കലുള്ള രക്ഷയും മാത്രമാണന്ന് വാദിക്കുന്നു.ഇന്നത്തെ മിഷ്യനറിമാരില്‍മിക്കവരും ഈ രണ്ടു അമിതവാദ മനോഭാവങ്ങള്‍ പുലര്‍ത്തുന്നവരാണ്.ഇതു തന്നെ ആണ് ഇവരുടെ ബലഹീനതയും.ത്രിത്വ സ്നേഹത്തിന്റെ ബഹിര്‍ഗമനമായിരുന്നു കര്‍ത്താവിന്റെ മിഷ്യന്‍.

ആദ്ധ്യാമിക രൂപാന്തരവും അതിലൂടെ രാഷ്ട്രീയ വിമോചനവും സാമ്പത്തിക നീതിയും സാംസ്കാരിക വ്യതിയാനവുംവരുത്തി പൂര്‍ണ്ണ മനുഷ്യന്റെയും പൂര്‍ണ്ണലോകത്തിന്റെയും വിമോചനമാണ് ഇന്ന് മിഷ്യനുള്ള പുതിയ പദം,അലങ്കില്‍അര്‍ത്ഥം.ആധുനിക കാലഠെ ഒരു സുവിശേഷകന്‍ (മിഷ്യനറി പ്രവര്‍ത്തകന്‍ ,ഉപദേശി എന്ന പദം ഉപയോഗിക്കുന്നില്ല)വിശപ്പ് ,തൊഴിലില്ലായ്മ,വര്‍ണ്ണ-ജാതി വിവേചനം മുതലായ പ്രശ്നങ്ങള്‍ പഠിക്കുകയും സാമ്പത്തിക,സാമുഹ്യ,സാംസ്ക്കാരിക പ്രതിബന്ധങ്ങളില്‍ നിന്നു മനുഷ്യനെ വിമോചിപ്പി ക്കുകയും ചെയ്യണം.എന്നാല്‍ ഈ വിമോചനത്തിന് മനുഷ്യന്‍ ഇപ്പോള്‍ തുടരുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന അവന്റെ മതത്തിന്റെ വേലിക്കെട്ടുകളില്‍നിന്ന് പുറത്തുവന്ന് ക്രിസ്ത്യാനി ആകണമെന്ന് ശഠിക്കുന്നത് ഭൂഷണമല്ല.

ഇപ്പോഴും ചിലര്‍ അനുവര്‍ത്തിച്ചു പോരുന്ന പാശ്ചാത്യ മിഷ്ണറിമാരുടെ മിഷ്യന്‍ സമ്പ്രുദായങ്ങള്‍ ഫലപ്രദമല്ല. ഭൂതകാ‍ല പാശ്ചാത്യ മിഷ്യനറിമാര്‍ക്കു ലോകത്തോടു ഒരു അശുഭ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.മറ്റ്മതങ്ങളോടുള്ള അവരുടെ മനോഭാവം നിഷേധാത്മകം ആയിരുന്നു.തങ്ങളുടെ സഭയുടെ വളര്‍ച്ച ആളുകളുടെ എണ്ണത്തിലാണ ന്നുള്ള അവരുടെ(ഭൂതകാ‍ല പാശ്ചാത്യ മിഷ്യനറിമാരുടെ) മനോഭാവമാണ് ഇന്നും പലരും പിന്തുടരുന്നത്.ഇത്തരക്കാരുടെ പ്രവര്‍ത്തനം മൂലം ഇന്ത്യയിലെ ഹിന്ദുക്കള്‍ മിഷ്യന്‍പ്ര്വര്‍ത്തനങ്ങളെ തങ്ങളുടെ മതവിശ്വാസത്തിന്‍‌മേലുള്ള അനാവിശ്യമായ കടന്നാക്രമണമായി കാണുവാന്‍ ഇടയായി.മതപരിവര്‍ത്തനം എന്നാല്‍ സാം‌സ്‌ക്കാരിക വ്യതിയാനവും ദേശിയതാ വ്യതിയാനവും എന്നര്‍ത്ഥമായി മാറി.

എങ്ങനെയുള്ളതായിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനം ? ക്രിസ്തുവിന്റെ രക്ഷണ്യമായ മരണവും വിജയകരമായഉയര്‍പ്പും മിഷ്യനറിമാരുടെ ജീവിതത്തില്‍ സാക്ഷ്യങ്ങളാക്കി കൂട്ടാ‍യ്‌മ,പര്‍സ്പര ചര്‍ച്ച , വിദ്യാഭ്യാസ രംഗത്തുള്ളകൂട്ടായ യത്നങ്ങള്‍ ,ക്ഷാമ നിവാരണം മുതലായ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനം. മറ്റുമതാനുയായി കളോടു കൂട്ടായ ചര്‍ച്ച നടത്തുന്നത് പരസ്പരം പ്രയോജനകരമാണ്.മറ്റുള്ളവര്‍ നാം പറയുന്നത്ശ്രദ്ധിക്കണമെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ നാമും സന്നദ്ധരാകണം. അന്യമതങ്ങളില്‍ നല്ലതായിട്ടുള്ളതുഅംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്യണം.അതേ സമയം സര്‍വ്വ സ്ത്യത്തിന്റേയും നന്മയുടേയും പൂര്‍ണ്ണത മാത്രമായിരിക്കുന്ന ക്രിസ്തുവിന്റെ അനന്യത്വത്തിനു പ്രാധാന്യം കൊടുക്കുകയും വേണം.ഇന്ത്യന്‍സംസ്‌കാരഠിന്റെയും മതത്തിന്റെയും പാരമ്പര്യാനുസരണമായി ക്രൈസ്‌തവ തത്വങ്ങള്‍ അവതരിപ്പിക്കുന്ന തായിരിക്കും നല്ലത്.

അവരവരുടെ മതത്തെക്കുറിച്ചും മതവിശ്വാസത്തെക്കുറിച്ചും ഉറച്ചവിശ്വാസം,അറിവ് ഏവര്‍ക്കും അത്യന്താപേക്ഷിതമാണ്.തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നതുകൊണ്ട് മാത്രം മറ്റൊരു മതത്തില്‍ ചേരാനുള്ളകാരണം ആകുന്നില്ല. തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം.മറ്റുള്ളവരുടെ അറിവില്ലായ്മയെമുതലെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.ഒരു മിഷ്യനറി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ മറ്റുമതവിഭാഗങ്ങളിടയില്‍പ്രവര്‍ത്തിക്കാവൂ.

ഇന്ന് സുവിശേഷീകരണം നടത്തുന്നവര്‍ക്ക് പല പ്രതിസന്ധികളും നേരിടേണ്ടിവരുന്നുണ്ട്. ഒരു പരിധവരെ ഇതിനു കാരണക്കാര്‍അവര്‍ തന്നെയാണ്.ഇന്ന് നടത്തുന്ന സുവിശേഷീകര ണത്തില്‍ ഗൌരവപൂര്‍ണ്ണമായി കൂടുതല്‍ ചിന്തിക്കേണ്ട ചില പ്രവണതകള്‍ഭാരതത്തിലെ മതജീവിത പശ്ചാത്തലത്തില്‍ കാണുന്നുണ്ട്.

1. ചില മതവിഭാഗങ്ങള്‍ പ്രലോഭനങ്ങളില്‍ കൂറ്റിയുള്ള മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു. മതപരിവര്‍ത്തന തീക്ഷ്ണതകൊണ്ട്മറ്റുമതങ്ങളെ വികലമായി ചിത്രീകരിക്കുകയും വിലയിരുത്തൂകയും ചെയ്യുന്നു.(നമ്മുടെ ദേശീയ പതാകയെ വരെഇത്തരത്തില്‍ ചിലര്‍ വികലമായി വിലയിരത്തി തങ്ങളുടെ മതവിഭാഗത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.)
2.ന്യൂനപക്ഷങ്ങളുടെ പേരില്‍ ആനുകൂല്യങ്ങളായി ലഭിക്കുന്ന അവകാശങ്ങള്‍ വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കും,മതപരിവര്‍ത്തനത്തിനുംഭൂരിപക്ഷജനതയെ അവഗണിക്കുവാനും അവഹേളിക്കുവാനും ഉപയോഗിക്കപ്പെടുന്നു.
3.ഭാരതത്തിലെ രാഷ്‌ട്രീയ പ്രക്രിയയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണ്ണാ‍യക സ്ഥാനം ഉള്ളതിനാല്‍ അതിനെ അവര്‍ തികച്ചും സ്വാര്‍ത്ഥപരമായി മുതലെടുക്കുന്നു. ഭൂരിപക്ഷവിഭാഗങ്ങള്‍ക്കു അരക്ഷിത ബോധവും മറ്റുള്ളവരെക്കുറിച്ചു വിശ്വാസക്കുറവും ഉളവാക്കുന്ന മാനുഷികയാഥാര്‍ത്ഥ്യങ്ങള്‍ പരമ്പരാഗതമായി ഇവിടെ നിലനില്‍ക്കുന്ന സൌഹൃദസംഗമ ജീവിതശൈലിക്കു തുരങ്കം വയ്ക്കുന്നു.

മതം അവനവന്റെ രഹസ്യകാര്യമാണന്നും,മതപ്രചാരണം മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍‌മേലുള്ള കൈകടത്താലാണന്നും,ആധുനിക പരിഷ്‌കൃതകാലത്ത് പണ്ടേപ്പോലെ മതപ്രചരണം നടത്തുന്നത് ശരിയല്ലന്നും ചിലര്‍ വാദിക്കുന്നു. മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിപ്രധാനമായ ഒരു ഭാഗമാണ് അവനനവന്റെ വിശ്വാസ മനുസരിച്ച് പറയുവാനും പ്രവര്‍ത്തിപ്പാനുംമതം മാറുവാനുമുള്ള മൌലികവകാശങ്ങള്‍. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ,പഞ്ഞത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രാപഞ്ചികമായി അനുവദിച്ചിരിക്കുന്ന നിലയ്ക്ക് അവയില്‍ ഒന്നായ മതവിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുവാന്‍ സാധ്യമല്ല.ക്രിസ്തീയ മതത്തെ സംബന്ധിച്ചടത്തോളം മതപ്രചരണം നടത്തിയാല്‍ ക്രിസ്തുമതവും അവസാനിക്കും.“അഗ്നിഎരിയുന്നതിനാല്‍ നിലനില്‍ക്കുന്നതുപോലെ ക്രിസ്തുമതം മിഷ്നറി വേലയാല്‍ നിലനില്‍ക്കുന്നു”എന്നാണ് എമില്‍ബ്രൂണറുടെഅഭിപ്രായം.

ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനഫലമായി ലോകത്തിനു നന്മമാത്രമേ വന്നിട്ടുള്ളു. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുംഇതിന് സാക്ഷ്യം നല്‍കുന്നു. സാമൂഹ്യ, സാംസ്ക്കാരിക,സാഹിത്യ രംഗങ്ങളിലും മറ്റും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍കാണാതിരുന്നു കൂടാ.സല്ഫലങ്ങള്‍ കായിച്ചുകൊണ്ടിരിക്കുന്ന ഒരു വൃക്ഷത്തിന്റെ ഒന്നോരണ്ടോ പഴങ്ങള്‍ പുഴുക്കുത്ത് വീണ് ചീഞ്ഞുപോയാല്‍ തന്നയും ആ വൃക്ഷം വെട്ടിക്കളയുന്നത് നന്നല്ല.

സുവിശേഷീകരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന അഖിലലോക സഭാകൌണ്‍സില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.അവയില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ് :
1.വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മാനിക്കപ്പെടണം.നിര്‍ബന്ധിച്ച് മതം മാറ്റരുത്.
2.സഭയും ലോകവും പരസ്പരം ബന്ധമുള്ളതാകയാല്‍ മറ്റുമതങ്ങളുമായും ഡയലോഗ് നടത്തണം.
3.ക്രിസ്തേതര മതങ്ങളോടും സംസ്ക്കാരങ്ങളോടും ബഹുമാനമില്ലാതയും പോറ്റപ്പന്‍ നയത്തോടും പെരുമാറാതെ യേശുവിന്റെനന്മയായി തന്നെ അവയിലുള്ള നന്മയെ കാണുകയും പ്രതിപക്ഷബഹുമാനത്തോടെ പെരുമാറുകയും വേണം.

ഒരിക്കല്‍ ഒരാള്‍ മദര്‍തേരസയോട് ചോദിച്ചു.നിങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്???ഒട്ടുവളരെപ്പേരെ,മദറിന്റെ മറുപിടി പെട്ടന്നായിരുന്നു.നല്ലതല്ലായിരുന്ന ക്രിസ്ത്യാനികളെ നല്ല ക്രിസ്ത്യാനികളാക്കി,നല്ലതല്ലായിരുന്നഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കി.നല്ലതല്ലാതിരുന്ന മുസ്ലീംങ്ങളെ യഥാര്‍ത്ഥ മുസ്ലീമാക്കി.അല്ലാതെ ഞാന്‍ ഹിന്ദുക്കളയോമുസ്ലീംങ്ങളയോ ക്രിസ്ത്യാനികളാക്കിയിട്ടില്ല.മതപരിവര്‍ത്തനത്തെക്കാളും വലുത് മനപരിവര്‍ത്തനമാണ് എന്ന് മദര്‍വിശ്വസിച്ചിരുന്നു.

ഇന്ത്യ എന്ന മതേതര രാജ്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ അരാജകത്വത്തി ലേക്ക് തള്ളിവിടാന്‍ പലഛിദ്രശക്തികളും മതത്തെ ആയുധമാക്കുന്നുണ്ട്. മതതീവ്രവാദത്തിന് എറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യ ഇന്ന്മാറിയിരിക്കുന്നു. ആരാധനായങ്ങള്‍ ആക്രമിച്ചും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയും ഒക്കെ മതവൈരം വളര്‍ത്താന്‍ ഛിദ്രശക്തികള്‍ എപ്പോഴും ശ്രമിക്കൂന്നു.2000ല്‍ ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകയിലും 14 പള്ളികള്‍ആക്രമിച്ചവരെ ആന്ധ്രാപ്പോലീസ് പിടികൂടി.ഹൈന്ദവ സംഘടനകളാണ് തങ്ങളുടെ പള്ളികള്‍ ആക്രമിച്ചത്എന്ന കൈസ്ത്യവപ്രതിനിധികളുടെ ആരോപണങ്ങള്‍ ചെവിക്കൊള്ളാതെ മുന്വിധികൂടാതെ അന്വേഷണം നടത്തിയതിന്റെ ഫലമായിട്ടായിരുന്നു ‘അഞ്ജുമാന്‍’ സംഘടനയില്‍ പെട്ടവരുടെ അറസ്റ്റ് നടന്നത്. അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ത്തുംഇവര്‍ ജനതയെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ഒരു പരിധിവരെ അതിനു കഴിയുകയും ചെയ്തു.ഇത്തരം ഛിദ്രശക്തികളുടെപ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കണം.

അവനവന് ഇഷ്ടമുള്ള മതത്തില്‍ ചേരാനും വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്.എന്നാല്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം കുറ്റകൃത്യമായിട്ടാണ് കാണുന്നത്.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയേണ്ടത് തന്നെയാണ്.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനോടൊപ്പം പ്രലോഭനങ്ങളില്‍ക്കൂടിയുള്ള മതപരിവര്‍ത്തനവും തടയപെടേണ്ടതാണ്.സുവിശേഷീകരണത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമായിരിക്കരുത് ,മറിച്ച് മനപരിവര്‍ത്തനം ആയിരിക്കണം.ഇന്ത്യന്‍ സംസ്ക്കാരത്തെമാനിച്ചും ബഹുമാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കണം മിഷ്യന്‍ പ്രവര്‍ത്തനത്തില്‍ നടക്കേണ്ടത്.മത പരിവര്‍ത്തനത്തെക്കാള്‍ഉപരിയായി മനുഷ്യനന്മക്കായിരിക്കണം പ്രാധാ‍ന്യം.

മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിക്കാന്‍ ഒരു വഴിയും തുറന്ന് നല്‍കരുത്.ക്രിസ്തീയ സുവിശേഷീകരണത്തിന്റെലക്ഷ്യം മതമാറ്റമോ മതപരി വര്‍ത്തനമോ അല്ല.മനുഷ്യന്മയും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടലുകളും ആണ് ക്രിസ്തീയ സുവിശേഷീകരണത്തിന്റെ ലക്ഷ്യം.ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരെ മിഷണറി സമൂഹം തന്നെ ഒറ്റപെടുത്തണം. മതപരിവര്‍ത്തനമല്ലമനസ്സിന്റെ പരിവര്‍ത്തനം തന്നെ ആണ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

Thursday, August 21, 2008

മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

ആഗസ്റ്റ് 20 ന് നടന്ന ദേശീയ പണിമുടക്കില്‍ മനോരമന്യൂസിലെ ഷിബുകുമാര്‍ തിരുവനന്തപുരം റയില്‍‌വേ സ്റ്റേഷനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത മകന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുന്ന ഒരമ്മയുടെ കണ്ണീര്‍ മലയാളികളെ നൊമ്പരപ്പെടുത്തിഎന്നതില്‍ സംശയമില്ല.(ഏഷ്യാനെറ്റ് കോട്ടയത്ത് നിന്ന് ഈ വാര്‍ത്ത റിപ്പോറ്ട്ട് ചെയ്തു).

കോട്ടയം കട്ടിച്ചിറയിലെ റോയിഡ എന്ന അമ്മയ്ക്ക് തന്റെ ഇളയമകന്‍ റോണല്‍ എന്ന നാലുവയസുകാരന്റെ മൃതശരീരത്തിനടുത്ത് ട്രയിന്‍‌തടയല്‍ മൂലം എത്താനാവതെ കരയുന്നതാണ് മനോരമന്യൂസിലൂടെപുറത്ത് വന്നത്.വാര്‍ത്ത വന്നതിനുശേഷം പലയിടത്തുനിന്നും സഹായങ്ങള്‍ ലഭിച്ച്,മുഖ്യമന്ത്രിയും.ആഭ്യന്തരമന്ത്രിയും ഒക്കെ ഇടപെട്ട് ആ അമ്മയുടെ യാത്രയ്ക്ക് പിന്നീട് ആവിശ്യമായ സഹായങ്ങള്‍ നല്‍കി.ആ അമ്മയുടെകണ്ണീര്‍ പലരുടേയും കണ്ണ് നനയിച്ചില്ലേ?പണിമുടക്കുകള്‍ക്കും, ഹര്‍ത്താലുകള്‍ക്കും എതിരേ ജനങ്ങളെപ്രതികരണം ഉയരാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കഴിയും എന്നതില്‍ സംശയമില്ല....ഈ വാര്‍ത്ത പ്രക്ഷേപണംചെയ്യുന്നത് പണിമുടക്കിനെ തിരെ ജനങ്ങളെ തിരിക്കാനാണ് എന്നായിരുന്നു പണിമുടക്ക് നേതാക്കളുടെഅഭിപ്രായം.

പക്ഷേ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവര്‍ ഇവരുടെ കണ്ണീര്‍ കണ്ടില്ലന്ന് നടിക്കുകയാണ് .ആ അമ്മയുടെഅവസ്ഥ നാളത്തെ ഹര്‍ത്താലിലോ പണിമുടക്കിലോ നമ്മള്‍ക്കും സംഭവിച്ചുകൂടാ എന്നില്ല.ഈ അമ്മയുടെമകന്‍ മരിക്കും എന്ന് അറിഞ്ഞിട്ടല്ല പണിമുടക്കിന് തീയതി നിശ്ചയിച്ചതെന്നും,മൂന്നുമാസം മുമ്പുതന്നെ പണിമുടക്കിന് തീയതിപറഞ്ഞത് ആയതുകൊണ്ട് ഇത്തരം സംഭവങ്ങളില്‍ തങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലന്നായിരുന്നുപണിമുടക്ക് നേതാക്കളുടെ പ്രതികരണം.ഒറ്റപെട്ട ചില സംഭവങ്ങളുടെ പേരില്‍ തങ്ങളുടെ സമരത്തെ കുറ്റപ്പെടുത്തുന്നത്സമരം ചെയ്യുന്ന തൊഴിലാളികളെ അവഹേളിക്കലാണത്രെ!!!. ചില നേതാക്കളുടെ പ്രതികരണം വളരെയേറെ ക്രൂരമായിപ്പോയി എന്നതില്‍സംശയം ഇല്ല.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ സമരം എന്നായിരുന്നുഇവരുടെ അവകാശം.പണിമുടക്കിന് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പണി മുടക്കുന്നപണിമുടക്ക് ആവിശ്യമുണ്ടോ എന്ന് ചിന്തിക്കണം.തൊഴിലാളികള്‍ക്ക് പണിമുടക്കിന് അവകാശം ഉണ്ടന്ന് അംഗീകരിക്കുന്നതോടൊപ്പം ഇവിടിത്തെ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും ഉണ്ടന്ന് മറന്ന് കൂടാ.പണിമുട്ക്ക് വന്‍ വിജയമാണന്ന്അവകാശപ്പെടുമ്പോള്‍ എങ്ങനെയാണ് പണിമുടക്ക് വിജയിച്ചതെന്നും കൂടി പറയണം.

കേരളത്തില്‍ ആദ്യമായിട്ട് റെയില്‍‌ ഗതാഗതവും പണിമുടക്കില്‍ തടയപ്പെട്ടു.റെയില്‍‌വേ ജീവനക്കാര്‍ ജോലിക്ക് എത്തിയിട്ടുംഎങ്ങനെയാണ് ഗതാഗതം തടസ്സപെട്ടത്???ട്രയിന്‍ തടഞ്ഞാണോ പണിമുടക്ക് നടത്തുന്നത്.പണിക്ക് ഹാജരാകാതെയല്ലേപണിമുടക്കില്‍ പങ്കെടുക്കുന്നത്?മറ്റുള്ളവരുടെ പണി മുടക്കിയാണോ പണിമുടക്ക് വിജയിപ്പിക്കുന്നത്.ആര് ഹര്‍ത്താലുംപണിമുടക്കും നടത്തിയാലും കേരളം മാത്രം അത് വിജയിപ്പിക്കുന്നത് എന്തുകൊണ്ടാണ് ?

നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കില്‍ ഉണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടുകള്‍ക്കും സമരനേതാക്കള്‍ ഉത്തരവാദികള്‍അല്ലന്ന് പറഞ്ഞ് നേതാക്കള്‍ കൈ കഴുകിയ സ്ഥിതിക്ക് മലയാളികള്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യുക :

പണിമുടക്ക് തീയതികളിലെ പ്രസവം മാറ്റിവയ്ക്കുക....ഡോക്ടര്‍മാര്‍ പ്രസവഡേറ്റ് പറയുന്നതിനുമുമ്പ് ആ ദിവസം എന്തങ്കിലുംപണിമുടക്ക് ഉണ്ടോ എന്ന് അന്വേഷിച്ചതിനുമാത്രം തീയതി പറയുക.

പണിമുടക്ക് ദിവസം ആരെങ്കിലും മരിച്ചാല്‍ മരക്കുന്നവനായിരിക്കും അതിന് ഉത്തരവാദി.കാരണം മരണം മുന്‍‌കൂട്ടി കണ്ടുകൊണ്ടല്ലപണിമുടക്ക് നിശ്ചയിക്കുന്നത്.പണിമുടക്ക് ദിവസത്തില്‍ മരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് മാത്രമാണ് പോംവഴി.

പണിമുടക്ക് ദിവസം യാത്ര ഒഴിവാക്കുക.കാരണം മന്ത്രിമാരെപോലെ പണിമുടക്ക് ദിവസം നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ കാറും എസ്കോര്‍ട്ടിന് പോലീസും ഇല്ല.

വിവാഹം മാറ്റിയോ ഒഴിവാക്കിയോ പണിമുടക്ക് ദിവസം സഹകരിക്കുക.

പണിമുടക്ക് ദിവസം ഉണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്,ഞരമ്പ് പൊട്ടല്‍ ,കാ‌ല്‍‌വഴുതി വീഴല്‍ തുടങ്ങിയവ മറ്റ് ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാന്‍ വിധിയോട് പറയുക.കാരണം ഇതെല്ലാം നമ്മുടെ ഓരോ വിധികളാണ് .

പണിമുടക്കാണന്ന് നേരത്തെ അറിയുന്നതുകൊണ്ട് കോഴി,കുപ്പി,സിഡി എന്നിവ സ്റ്റോക്ക് ചെയ്ത് അവരവരുടെ ഇഷ്ടം പോലെപണിമുടക്ക് ആഘോഷിക്കുക.

കേരളത്തില്‍ പണിമുടക്ക് ദിവസം യമലോകത്തും പണിമുടക്ക് ദിവസമായി പ്രഖ്യാപിക്കുക.കാലന്റെ പോത്തിനെ വഴിയില്‍തടയുകയും ചെയ്യുക.

ദേശീയ പണിമുടക്ക് കേരളം.ത്രിപുര,ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം ഉള്ളതുകൊണ്ട് ഈ മൂന്ന് സംസ്ഥാനങ്ങളെമാത്രം‘ദേശീയത’ എന്ന വാക്കില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്മെന്റിനോട് ആവിശ്യപ്പെടുക.

കേരളം.ത്രിപുര,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഒരു കേന്ദ്രീയഭരണ‌സംവിധാനം ഏര്‍പ്പെടുത്തുക.അല്ലങ്കില്‍ഈ മൂന്ന് സംസ്ഥാനങ്ങളേയും കൂട്ടി ഒരൊറ്റ സംസ്ഥാനം ആക്കുക.(കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിക്ക് പോണ്ടിച്ചേരിയുടെഭാഗമാകാമെങ്കില്‍ ഇതും ആകാം)

കലണ്ടറുകളിലെ വിശേഷദിവസങ്ങളോടൊപ്പം പണിമുടക്ക് തീയതികളും ചേര്‍ക്കുക.

ഇനി നമുക്ക് അടുത്ത ദേശീയ പണിമുടക്കിനായി കാത്തിരിക്കാം......................... .... ഹര്‍ത്താലാണങ്കിലും അഡ്‌ജിസ്റ്റ് ചെയ്യാം..ഉള്ളതുകൊണ്ട് ഓണം പോലെ !!!!!!!!!!!!!!!!!!!!

Wednesday, August 20, 2008

കുത്തകകളെ എന്തിനു പേടിക്കുന്നു ??? :

നമ്മുടെ വിപണിയിലേക്ക് ‘കുത്തകകള്‍’ കടന്നുവരുന്നതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും, വ്യാപാരി-വ്യവസായസംഘടനകളും സമരം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ?സിനിമാനിര്‍മ്മാണരംഗത്തേക്കും മറ്റും ‘കുത്തകകള്‍’കടന്നുവരുന്നത് നമ്മുടെ സിനിമാ സംസ്‌ക്കാരത്തെ തകര്‍ക്കും എന്ന് ചില സിനിമാസംഘടനാ(?) നേതാക്കള്‍അഭിപ്രാ യപ്പെട്ടു.എന്തിനാണ് കുത്തകകളെ നമ്മള്‍ ഇത്രമാത്രം ഭയപ്പെടുന്നത് ?ഇത്രയ്ക്കുള്ള ഭയപ്പാടിനുള്ളകാര്യം ഉണ്ടോ ?

ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് പറഞ്ഞുകൊണ്ടാണ് റിലയന്‍സ്, ഫാബ് മാളുകള്‍ തല്ലിത്തകര്‍ക്കുന്നത് . പട്ടണങ്ങളില്‍ മാത്രം റീട്ടെയില്‍ ഷോപ്പുകള്‍ സ്ഥാപിക്കുന്ന ‘കുത്തകകള്‍’എങ്ങനെയാണ്ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുത്തുന്നത്.?? അങ്ങനെയാണങ്കില്‍ ഇപ്പോള്‍ തന്നെ നമ്മുടെഒട്ടുമിക്ക സ്ഥലങ്ങളിലും മാര്‍ജിന്‍ ഫ്രി മാര്‍ക്കറ്റുകള്‍ കച്ചവടം നടത്തുന്നുണ്ടല്ലോ.മറ്റ് കച്ചവടസ്ഥാപനങ്ങളെക്കാള്‍ഇവിടെ വിലക്കുറവും ആണ്.‘കുത്തകകള്‍‘ക്ക് എതിരെ സമരം നടത്താനുള്ള കാരണം ചെറുകിടകച്ചവടക്കാരുടെ കച്ചവടം നഷ്ടപ്പെടുന്നു എന്നുള്ളതാണങ്കില്‍ മാവേലിസ്റ്റോറുകള്‍,സിവില്‍‌സപ്ലൈസ് ഔട്ട്‌ലെറ്റുകള്‍ ,ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്തുടങ്ങിയവയ്ക്ക് എതിരേയും സമരം നടത്തേണ്ടതല്ലേ?‘കുത്തകകളു’ടെ ഉല്പന്നവിലയെക്കാള്‍ കുറഞ്ഞവിലയാണ്മാവേലി സ്റ്റോറുകളില്‍.

നമ്മുടെ വിപണിയില്‍ ഇപ്പോള്‍ തന്നെ ധാരാളം കമ്മീഷന്‍ കടകള്‍ ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ ഇവിടെ നിന്ന്സാധനങ്ങള്‍ വാങ്ങിയാണ് വില്പന നടത്തുന്നത്.ഈ കമ്മീഷന്‍ കടകളില്‍ നിന്ന് കച്ചവടക്കാര്‍ അല്ല്ലാത്തവര്‍ക്കുംചെറുകിടകച്ചവടക്കാര്‍ വാങ്ങുന്നവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറ്റും.കുറഞ്ഞത് അഞ്ച് കിലോ സാധനങ്ങള്‍ വാങ്ങണമെന്ന് മാത്രം.വിലക്കുറവ് എവിടെയാണങ്കിലും നമ്മുടെ ആളുകള്‍ അവിടെ നിന്നായിരിക്കും സാധനങ്ങള്‍ വാങ്ങുന്നത്.

മാവേലിസ്റ്റോറുകളും,മാര്‍ജിന്‍ ഫ്രി മാര്‍ക്കറ്റുകളും ഏകദേശം ഒരേ രീതിയിലാണ് സാധനങ്ങള്‍ വാങ്ങുന്നത്.സാധനങ്ങള്‍ മൊത്തമായിനല്‍കാന്‍ കഴിവുള്ളവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നു.കൂടുതല്‍ ഇടങ്ങളിലൂടെകൈമറിഞ്ഞ് സാധനങ്ങള്‍ എത്താതുകൊണ്ട് വിലക്കുറച്ച് വില്‍ക്കാന്‍ സാധിക്കുന്നു.എന്നാല്‍ ‘കുത്തകകള്‍ ‘ കൃഷിക്കാരില്‍ നിന്നുതന്നെ സാധനങ്ങള്‍ നേരിട്ട് വാങ്ങി പൂര്‍ണ്ണമായും ഇടനിലക്കാരെ ഒഴിവാക്കി വിതരണം നടത്തുന്നു.കൃഷിക്കാരന് ഇടനിലക്കാരില്‍നിന്നുള്ള ചൂഷ്‌ണവും ഒഴിവാക്കി കിട്ടുന്നു.(കൃഷിക്കാരന് തന്റെ ഉല്പന്നങ്ങള്‍ക്ക് നല്ല വിലകിട്ടിയാല്‍ സമരം ചെയ്യാന്‍ അവനെകിട്ടത്തില്ലന്ന്പലര്‍ക്കും അറിയാം.)പക്ഷേ ഇവിടെ മറ്റൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.കൃഷിക്കാരനും ‘കുത്തകയും’ തമ്മിലുള്ള പാട്ടക്കരാറില്‍ഏര്‍‌പ്പെട്ടാല്‍ പാട്ടക്കരാര്‍ തീരുന്നതുവരെ ‘കുത്തക’ പറയുന്ന കൃഷിമാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന് മാത്രമല്ല കുത്തക നല്‍കുന്നഉല്പന്നവില വാങ്ങുകമാത്രമേ നിവൃത്തിയും ഉണ്ടാവുകയുള്ളു.ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കര്‍ഷകരുടെ ഇടയില്‍ ശക്തമായഒരു കൂട്ടായ്‌മ (രാഷ്‌ട്രീയചായ്‌വുള്ള കൂട്ടായ്മയല്ല) ഉണ്ടായാല്‍ ഇങ്ങനെയുള്ള ‘പാട്ടക്കരാര്‍ ‘മാറ്റാവുന്നതേയുള്ളു.നമ്മുടെ നാട്ടിലെകൊക്കോകര്‍ഷകരുടെ അനുഭവം നമ്മുടെ മുന്നില്‍ ഉള്ളടത്തോളം കാലം ‘കുത്തകകളുടെ’ ലാഭക്കരാര്‍ കര്‍ഷകര്‍ ഏറ്റെടുക്കുംഎന്ന് കരുതുകവയ്യ.

‘കുത്തകകള്‍’ക്ക് എതിരെ സമരം ചെയ്യുമ്പോള്‍ ആരാണ് കുത്തക എന്ന് ഒരു നിര്‍വചനം ആവിശ്യമാണ് .നിര്‍ഭാഗ്യവച്ചാല്‍അങ്ങനെയൊരു നിര്‍വചനം ആരും പറഞ്ഞിട്ടില്ല.സമരം പ്രഖ്യാപിക്കുന്നവനാണ് കുത്തകകളെ തീരുമാനിക്കുന്നത്.ഇവരുടെ കാഴ്ചപ്പാടില്‍ഇപ്പോള്‍ രണ്ടുതരം ‘കുത്തകകള്‍‘ ആണ് ഉള്ളത്.ആഗോളകുത്തകകമ്പിനികളും ,ഇന്ത്യന്‍ കുത്തക കമ്പിനിയും. ഇന്ത്യന്‍ കുത്തകകമ്പിനിലിസ്റ്റില്‍റിലയന്‍സും ടാറ്റായും ഉള്‍പ്പെട്ടുകഴിഞ്ഞു.കുറേ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നും ‘ലോക്കല്‍ കുത്തകകമ്പിനി’ലിസ്റ്റ് ഉണ്ടാക്കുമായിരിക്കും. നമ്മുടെ നാട്ടിലെ ‘കുത്തക‘വിരുദ്ധരുടെ നിര്‍വചനത്തില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന, മലയാളികള്‍ക്ക് തൊഴില്‍ കൊടുക്കുന്നവന്‍‌കിട വ്യവസായ ശൃഖം‌ലകളും ഇന്നല്ലങ്കില്‍ നാളെ ‘കുത്തക’ലിസ്റ്റില്‍ ഉള്‍പ്പെടുകതന്നെ ചെയ്യും.എന്തെങ്കിലും ഒക്കെ കാരണങ്ങള്‍ഉണ്ടാക്കി സമരം ചെയ്യുക എന്നത് ഇവരുടെ ജന്മാവകാശമായി ലഭിച്ച അവകാശം ആയതുകൊണ്ട് ഇവര്‍ സമരം ചെയ്തുകൊണ്ടേ ഇരിക്കും.നമ്മുടെനാട്ടില്‍ വ്യവസായാങ്ങള്‍ വരാത്തതിന്റെ കാരണം തിരക്കി അലയേണ്ട കാര്യമില്ല.ഇതുതന്നെ കാരണം.സമരവും,പണിമുടക്കും ജന്മാവകാശമായിലഭിച്ച ഒരു സംസ്ഥാനത്ത് എങ്ങനെ വ്യവസായങ്ങള്‍ വരും??????????????????????.

ഏത് കച്ചവടം ആണങ്കിലും അതിന് നിലനില്പ് ഉണ്ടാകണമെങ്കില്‍ ഉപഭോക്താവ് വാങ്ങല്‍ പ്രക്രിയക്കായി സ്ഥാപനത്തില്‍ എത്തി അവന് ഇഷ്ടപ്പെട്ടസാധനങ്ങള്‍ തിരഞ്ഞെടുക്കാ നുള്ള അവകാശം ലഭിക്കണം.വിലക്കുറവിനോടൊപ്പം ഗുണനിലവാരവും ഉണ്ടാകണം. സാധനങ്ങള്‍ വാങ്ങാനായിഉപഭോക്താവ് എത്തിയില്ലങ്കില്‍ കച്ചവട സ്ഥാപനം പൂട്ടുകയേ നിവൃത്തിയുള്ളു.കൊട്ടി ആഘോഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയ റിലയന്‍സ്പമ്പുകള്‍ ഓരോന്നായി പൂട്ടികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ‘കുത്തകകളെ’ക്കുറിച്ചുള്ള നമ്മുടെ ഭയം അസ്ഥാനത്താണന്ന് ആണന്ന് തന്നെ പറയാം.ഉപഭോക്താവ് ആണ് തീരുമാനം എടുക്കേണ്ടത്. പുത്തന്‍ ബിസ്‌നസ് മാനേജ്‌മെന്റ് തത്വങ്ങളില്‍ ഉപഭോക്താവ് തന്നെയാണല്ലോ രാജാവ്.രാജാവിന്ആവിശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്ന വേലക്കാ‍രന്റെ സ്ഥാനമാണ് കച്ചവടക്കാര്‍ക്ക്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന്കൂടുതലായി ലഭിക്കുന്നു.

വീഡിയോ വ്യവസായ രംഗത്തേക്ക് moserbaer കടന്നുവന്നത് ഓര്‍ക്കുക.ഇരുന്നൂറ് രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന സിഡികള്‍ മുപ്പതുരൂപയ്ക്ക് ലഭിച്ചുതുടങ്ങിയപ്പോള്‍ കച്ചവടക്കാര്‍ക്ക് കൂടിയാണ് ലാഭം ഉണ്ടായത്.moserbaer കടന്നുവരുന്നത് എതിര്‍ത്തവരുടെ സിഡികളും ഇപ്പോള്‍ moserbaer ആണ് വിതരണം ചെയ്യുന്നത് എന്ന് അറിയുമ്പോള്‍ നേരത്തെ ചെയ്ത സമരങ്ങള്‍ എന്തിനായിരുന്നു?‘കുത്തകകള്‍‘ എന്ന് കേട്ടാല്‍ സമരം ചെയ്യാന്‍ കൊടി എടുക്കുന്നവര്‍ അല്പം ചിന്തിക്കുന്നത് നല്ലതാണ്.സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ ഉള്ള അവകാശം ഉള്ളടത്തോളം കാലം നമ്മള്‍ക്ക് കുത്തകകളെ പേടിക്കേണ്ട കാര്യമില്ല.

സിനിമാരംഗത്തേക്ക് ‘കുത്തകകള്‍’ കടന്നുവരുമ്പോള്‍ ഭയപ്പെടേണ്ടകാര്യമില്ല.പ്രേക്ഷകന്‍ നിര്‍മ്മാതാവിനെ നോക്കിയല്ല സിനിമ കാണാന്‍ എത്തുന്നത്.നല്ല സിനിമയാണങ്കില്‍ പ്രേക്ഷകന്‍ തീയേറ്ററില്‍ എത്തും.സംവിധായകനും,സൂപ്പര്‍സ്റ്റാറുകളും ഒന്നും പ്രേക്ഷകനെ സ്വാധീനിക്കുന്ന ഘടകമേഅല്ല.നല്ല സിനിമ(കഥ)മാത്രമാണ് പ്രേക്ഷകനെ തീയേറ്ററില്‍ എത്തിക്കുന്നത്.പിരിമിഡ് സായ്‌മിറ വിതരണം ചെയ്ത് ‘ബൂട്ട് ഓഫ് സൌണ്ട് ‘ ഒരുശബ്‌ദ്ദവും ഉണ്ടാക്കാതെ രണ്ടാം പക്കം തന്നെ തീയേറ്ററില്‍ നിന്ന് പോയില്ലേ?സൂപ്പര്‍ (സ്റ്റാറുകളൊ ,വിതരക്കാരോ,നിര്‍മ്മാതാക്കളോ) ആരും ഇല്ലാതെസൈക്കിള്‍ സൂപ്പര്‍ഹിറ്റ് ആയത് അത് കാണികളെ രസിപ്പിച്ചസിനിമ ആയതുകൊണ്ട് മാത്രമാണ്.തങ്ങള്‍ നല്‍കുന്ന സിനിമ പ്രേക്ഷകര്‍കണ്ടുകൊള്ളും എന്ന് ഒരൊറ്റ സംവിധായകരേ, നിര്‍മ്മാതാക്കളോ, തരങ്ങളോ വിചാരിക്കുകയില്ല.എന്ത് കാണണമെന്ന് തീരുമാനിക്കുന്നത്പ്രേക്ഷകനാണ്.

‘കുത്തക‘യാണങ്കിലും ചെറുകിടയാണങ്കിലും ഉപഭോക്താവിന്റെ ലക്ഷ്യം നല്ല ഉല്പന്നമാണ് . അത് എവിടെ കിട്ടുന്നു അവിടെ ഉപഭോക്താവ് പണംമുടക്കാന്‍ തയ്യാറാവും.വിപണിയില്‍ മത്സരം കൂടുമ്പോള്‍ നല്ല ഉല്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താവിന് ലഭിക്കും.നമ്മുടെ വ്യോമമേഖലസ്വകാര്യവിമാനകമ്പിനികള്‍ക്ക് തുറന്നുകൊടുത്തുകഴിഞ്ഞപ്പോള്‍ കുറഞ്ഞനിരക്കില്‍ കുറച്ച് സമയത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്നില്ലേ?വിപണയില്‍ ഉപഭോക്താവാണ് രാജാവ്.ഏത് കുത്തകകടന്നുവന്നാലും ഉപഭോക്താവാണ് അവരുടെ നിലനില്പ് തീരുമാനിക്കുന്നത്.


Tuesday, August 19, 2008

ആഗോളവത്ക്കരണത്തിനെതിരെ സമരം ചെയ്യുമ്പോള്‍ ....:

ആഗോളവത്ക്കരണതിനെതിരായി നമ്മുടെ നാട്ടില്‍ എത്രയോ സമരങ്ങള്‍ നടന്നു. ഇപ്പോഴും ആഗോളവത്‌ക്കരണഠിനെതിരെ നമ്മുടെ നാട്ടില്‍സമരം നടക്കുന്നു.അഥവാ ഒരു പെഅയോജനവും ഇല്ലന്ന് അറിയാമെങ്കിലും നമ്മള്‍ ഇപ്പോഴും നമ്മള്‍ ആഗോളവത്‌ക്ക രണത്തെ എതിര്‍ത്തുകൊണ്ടിരിക്കുന്നു.സമരങ്ങള്‍ നടത്താന്‍ ഒരു കാരണമായി മാത്രം ആഗോളവത്ക്കരണം മാറിയിരിക്കുന്നു.ചുവന്ന അക്ഷരത്തിലുള്ള ഏത് സമരനോട്ടിസീലും സമരകാരണങ്ങളില്‍ ഒന്ന് ആഗോളവത്ക്കരണം. ആഗോളവത്ക്കരണം, സ്വകാരവത്‌ക്കരണം, മുതലാളിത്തം,സാമ്രാജ്യത്വം(?) ,അധിനിവേശംതുടങ്ങിയ പദങ്ങള്‍ നമ്മള്‍ സമരങ്ങളുമായി മാത്രം ബന്ധപ്പെട്ട് കേള്‍ക്കുന്നവയാണ്.എത്രയോ വര്‍ഷങ്ങളായി നമ്മള്‍ ആഗോളവത്ക്കരണത്തിനെതിരെ സമരം നടത്തി.കുറേ അധ്വാനദിനങ്ങള്‍ നഷ്ടപ്പെട്ടു എന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടായോ ?ഏതോ ഒരു വലിയ വിപത്തായിചിലര്‍ ആഗോളവത്ക്കരണത്തെ എടുത്തുപയോഗിച്ച് സമരജ്വാലകളിലേക്ക് ചിലരെ തള്ളിവിട്ടു എന്നല്ലാതെ ആഗോളവത്ക്കരണം എന്താണന്നോ,എങ്ങനെ അതിന്റെ ഗുണങ്ങള്‍ നമുക്ക് അനുകൂലമാക്കാം എന്നോ പറഞ്ഞുതന്നിട്ടുണ്ടോ ?

നമ്മുടെ നിരത്തുകളില്‍ക്കൂടി പറക്കൂന്ന പുത്തന്‍‌കാറുകളും,സന്ദര്‍ശകമുറിയില്‍ എത്തുന്ന ചാനലുകളും ,നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്കവസ്തുക്കളും ഒക്കെ ആഗോളവത്‌ ക്കരണഠിന്റെ ഭാഗമായി നമുക്ക് ലഭിച്ചതല്ലേ?ഇങ്ങനെ ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ലഭിച്ചവിദേശനിര്‍മ്മിതകാറുകളില്‍ സഞ്ചരിച്ചിട്ടാണ് ചിലര്‍ ആഗോളവത്‌ക്ക രണത്തിനെതിരെ സമരം നടത്താന്‍ ആഹ്വാനം ചെയ്യുന്നത്.(ആഗസ്റ്റ് 20ന്നടക്കുന്ന പണിമുടക്കിന്റെ പോസ്റ്റ്‌റുകളില്‍ ആഗോളവത്‌ക്കരണത്തിനെതിരെയുള്ള സമരമായി പണിമുടക്കിനെ പറയുന്നുണ്ട്.)

എന്താണ് ആഗോളവത്ക്കരണം?ലോകത്തെ ഒരൊറ്റവിപണിയായി കാണുക എന്നതാണ് അഗോളവത്ക്കരണഠില്‍ ചെയ്യുന്നത്.അതായത്ലോകം ഒരൊറ്റകുടക്കീഴില്‍.എല്ലാരാജ്യങ്ങളും ഒരൊറ്റ വിപണനസ്ഥലമായി മാറുന്നു.(Globalization “is the flow of technology, economy, knowledge, people, values, ideas…across the borders.“). WTO യില്‍ ഇന്ത്യ എന്ന് അംഗമായോ അന്നുമുതല്‍ നമ്മളും ആഗോളവത്ക്കരണത്തിന്റെ ഭാഗമായി എന്ന് പറയാം.രാജീവ്ഗാന്ധി,നരസിംഹറാവു തുടങ്ങിവച്ച സാ‍മ്പത്തികനയങ്ങള്‍ ഇന്ത്യയേയും ഒരു തുറന്നവിപണിയായി ലോകവിപണിയുടെ ഒരു ഭാഗമായി മാറ്റി.പിന്നീട് വന്ന ഒരു സര്‍ക്കാരും ഈ സാ‍മ്പത്തികനയങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല.കാരണം ലോകം മാറുന്നതിന്അനുസരിച്ച് നമുക്കും മാറണമായിരുന്നു.പടിപടിയായി ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് കൂടുകയായിരുന്നു.പഴയതത്വസംഹിതകളില്‍ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ആഗോളവത്‌ക്കരണത്തെ കണ്ണടച്ച് എതിര്‍ത്തുകൊണ്ടേ ഇരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി എന്ന് പറയുന്നത് സത്യം.അതോടൊപ്പം ഒന്നുംകൂടി നമ്മള്‍ കാണണം.ഇന്ത്യക്കാരന്റെവാങ്ങല്‍ ശേഷിയും കൂടി.പണ്ട് ഓലമേഞ്ഞ വീടുകള്‍ മാത്രം ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഓലമേഞ്ഞവീടുകള്‍ ഇന്ന് ചുരുക്കമാണ്.(ഇതും ആഗോളവത്ക്കരണവുമായി ഒരു ബന്ധവും ഇല്ല..നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു എന്ന് കാണിക്കാന്‍ വേണ്ടി മാത്രംപറഞ്ഞതാണ് .).ആഗോളവത്ക്കരണം കൊണ്ട് നമ്മുടെ കേരളത്തിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ ?നമ്മുടെ വിപണിയിലേക്ക് വിദേശസാധനങ്ങളുടെ കുത്തൊഴുക്കല്‍ മൂലം പരമ്പരാഗത് വ്യവസായങ്ങള്‍ പൂട്ടല്‍ ഭീക്ഷണിയിലാണ് എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ ?നമ്മള്‍ പരമ്പരാഗത വ്യവസായമായി കാണുന്നത് ആലപ്പുഴയുടെ കയറും,മലബാറിന്റെ കൈത്തറിയുംആണ്.പണ്ടുമുതലേ കയര്‍ ,കൈത്തറി ഉല്പന്നങ്ങളുടെ വിപണി വിദേശരാജ്യങ്ങളാണ്.നമ്മള്‍ നല്‍കുന്ന ഉല്പന്നങ്ങള്‍ ഗുണനിലവാരം ഉള്ളതാണന്ന് ലോകവിപണിയെ നമ്മള്‍ ബോധ്യപ്പെടുത്തണം. അതിനായില്ലങ്കില്‍ നമ്മള്‍ പിന്തള്ളപ്പെടും.വിലയോടൊപ്പം ഗുണനിലവാരവും ലോകവിപണയില്‍വില്പനയ്ക്ക് ആവിശ്യമാണ്.

പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ പഴയത് പിന്തള്ളപ്പെടുന്നത് തടയാന്‍ കഴിയില്ല.ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍എന്തുമാത്രമായിരുന്നു.അന്ന് കമ്പ്യ്യൂട്ടര്‍ വത്ക്കരണത്തെ എതിര്‍ത്തവര്‍ ഇന്ന് ലാപ്‌ടോപ്പുമായിട്ടാണ് സഞ്ചാരം.ഇതും ആഗോളവത്ക്കരണത്തിന്റെ സംഭാവനയല്ലേ? അറിവും,വിജ്ജാനവും,ടെക്‍നോളജിയും ഒരൊറ്റവിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.ആഗോളവത്ക്കരണം കൊണ്ട് ഏറ്റവുംകൂടുതല്‍ ഗുണമുണ്ടാക്കിയ രാജ്യം ചൈനയാണ്.വിലയും ഗുണനിലവാരവും കുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍ ലോകത്തെല്ലായിടത്തും എത്തി.പ്ക്ഷേ പലലോകരാജ്യങ്ങളും ചൈനീസ് ഉല്പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് നീരോധിച്ചു.എന്നിട്ടും ചൈനീസ് ഉല്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്.വിലകുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള്‍ നമ്മുടെ രാജ്യത്തെ കുടില്‍ വ്യവസായങ്ങളുടെനിലനില്പിന് തന്നെ ഭീക്ഷണി ഉയര്‍ത്തുന്നുണ്ടങ്കിലും അതിനെതിരെ കര്‍ശനനിലപാട് എടുക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല.

ഇന്നത്തെകാലത്ത് കുറച്ചുസമയം‌കൊണ്ട് കുറച്ചുമൂലധനത്തില്‍ കൂടുതല്‍ ലാഭം എന്നാണ് കച്ചവടലക്ഷ്യം.അതിനുവേണ്ടി പുതിയ സാങ്കേതികവിദ്യകളെകൂട്ടുപിടിക്കും.പണം ഇറക്കുന്നവന്‍ കൂടുതല്‍ ലാഭത്തിനുവേണ്ടിയേ ശ്രമിക്കുകയുള്ളൂ.അപ്പോള്‍ പണം ഇറക്കുന്നവന്‍ മെതിയന്ത്രങ്ങളും,കൊയ്ത്തു യന്ത്രങ്ങളും ,കമ്പ്യ്യൂട്ടറുകളും ,ഒക്കെ തന്റെ പണമിറക്കലിലേക്ക് കൊണ്ടുവരും.പരമ്പരാഗതം എന്ന് പറഞ്ഞ് ഇപ്പോഴും ഇരിക്കുന്നവര്‍ഇതിനെ എതിര്‍ക്കുകയും പ്രക്ഷോഭവങ്ങള്‍ നടത്തുകയും ചെയ്യും.

നമ്മളിന്ന് ‘അനുഭവിക്കുന്നതെ‘ല്ല്ലാം തന്നെ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി ലഭിച്ചതാണന്ന് പറയാം.മൊബൈല്‍,ദൃശ്യമാധ്യമങ്ങള്‍,വാഹനങ്ങള്‍ അങ്ങനെയെല്ലാം തന്നെ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി നമുക്ക് ലഭിച്ചതാണ്. വിദേശ സര്‍വ്വകലാശാലകളുടെപഠനം നമുക്ക് ഇവിടെത്തന്നെയിരുന്ന് നടത്തുന്നത് പതിനഞ്ച് കൊല്ലം മുമ്പ് നമുക്ക് സങ്കല്പിക്കാമായിരുന്നോ ?ഏതൊരു കാര്യത്തിനുംഗുണവും ദോഷവും കാണും.ഗുണങ്ങളെ നമുക്ക് പരമാവധിചൂഷണം ചെയ്യുകയും ദോഷങ്ങളെ അനുകൂലമാക്കാന്‍ ശ്രമിക്കുമ്പോഴുംആണ് നിലനില്‍പ്പ് ഉണ്ടാകുന്നത്.ലോകത്തോടൊപ്പം നമുക്കും വളര്‍ന്നേ പറ്റുകയുള്ളു.

ആഗോളവത്‌ക്കരണത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ചിലദോഷങ്ങള്‍ ഇവയാണ് ,ഭക്ഷ്യവസ്തുക്കളുടെ പൊതുവിതരണസമ്പ്രദായത്തിലെ നിയന്ത്രണം, ഉല്പന്നങ്ങളുടെ സബ്‌സിഡി എടുത്തുകളയല്‍ ,....ഇവ ജനങ്ങളെ ബാധിക്കും എന്നതില്‍ സംശയം ഇല്ല.അതോടൊപ്പംതന്നെ ആഗോളവത്‌ക്കരണത്തിന്റെ നല്ല ഫലങ്ങള്‍ വിസ്മരിച്ചുകൂടാ.നമ്മുടെ ഉല്പന്നങ്ങള്‍ ലോകവിപണി പിടച്ചെടുക്കണം.മത്സരം കടുത്തതാണങ്കിലും ഗുണനിലവാരം ഉണ്ടങ്കില്‍ വിപണിയില്‍ നിന്ന് പുറത്താവുകയില്ല. നമ്മുടെ നാട്ടില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയുടെ മുക്കാല്‍ പങ്കിന്റേയുംവിപണി വിദേശരാജ്യങ്ങള്‍ അല്ലേ ?

നമ്മുടെ നാട്ടില്‍ ഇനിയും ആഗോളവത്‌ക്കരണത്തിനിതിരെ സമരങ്ങള്‍ നടക്കും. സമരങ്ങള്‍ കൊണ്ട് ഒന്നും സംഭവിക്കുകയില്ലന്ന് അറിയാമെങ്കിലുംഎന്തിനാണ് സമരം ?ആഗോളവത്‌ക്കരണം കുത്തകകളെ സൃഷ്ടിക്കുന്നു എന്ന് ആരോപിക്കാം. കുത്തകകള്‍ കടന്നു വന്നാല്‍ ചെറുകിടക്കാര്‍തെരുവിലാകും എന്ന് വിലപിക്കാറുണ്ട്... എന്തിന് നമ്മള്‍ കുത്തകകളെ പേടിക്കണം.കുത്തകകള്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലഎന്നതാണ് സത്യം.

Saturday, August 16, 2008

നാളെ ചിങ്ങം1 : പുതുവര്‍ഷാശംസകള്‍

കര്‍ക്കടകം പെയ്‌തൊഴിഞ്ഞു ...
പ്രതീക്ഷകളുമായി ചിങ്ങം ....
പഞ്ഞത്തെ പുറത്താക്കി സമൃദ്ധിയെ വരവേല്‍ക്കുമ്പോള്‍ ...
വറുതിയുടെ നാളുകള്‍‌ക്കുശേഷം സമൃദ്ധിയുടെ പൊന്‍‌കിരണങ്ങള്‍....
നാളെ ചിങ്ങം ഒന്ന് ....കൊല്ലവര്‍ഷം 1184....
മലയാളിയുടെ പുതുവര്‍ഷം .....
എല്ലാവര്‍ക്കും ഐശ്വരസമ്പൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ എല്ലാ ആശംസകളും ....



പഞ്ഞത്തെ പുറത്താക്കുന്നതിനും ചില ചടങ്ങുകള്‍ ഉണ്ട് ...ഇപ്പോള്‍ സമയം ഇല്ലാത്തതുകൊണ്ട്
അതു വൈകിട്ട് പറഞ്ഞുതരാം...

Friday, August 15, 2008

ചെങ്ങറപുകയുന്നു: മറ്റൊരു നന്ദിഗ്രാം കേരളത്തില്‍ ?

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ കഴിഞ്ഞ ഒരു വര്‍ഷമായി സാധുജന വിമോചന സംയുക്തവേദിയുടെനേതൃത്വത്തില്‍ നടക്കുന്ന ചെങ്ങറ ഭൂസമരം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു.ഒരു വശത്ത് തലചായിക്കാനുംകൃഷിചെയ്യാനും ഒരിടം എന്ന് ആവിശ്യവുമായി സമരക്കാര്‍ ,മറുവശത്ത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തിസമരം ചെയ്യുന്നവര്‍ ഇറങ്ങിപോകണമെന്ന് ആവിശ്യവുമായി ഉപരോധസമരവുമായി എസ്റ്റേറ്റ് തൊഴിലാളികള്‍.രണ്ടുകൂട്ടരും തമ്മില്‍ സംരംചെയ്യുന്നത് കണ്ട് രസിക്കുന്ന ഒരു സര്‍ക്കാര്‍!സമരക്കാരും സര്‍ക്കാരും തങ്ങളുടെനിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തീ തിന്നു ജീവിക്കുന്നത് ചെങ്ങറ,അതുമ്പുംകുളം,കോന്നി,കൊന്നപ്പാറ സ്ഥലങ്ങളിലുള്ളവരാണ് . കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഈ അവസ്ഥയിലാണ്.

2007 ജൂലൈ 4 ന് സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും പിന്തുണയില്ലാതെ എത്രനാള്‍ സമരം നടത്താന്‍ കഴിയും എന്ന്സംശയം പ്രകടിപ്പിച്ചവര്‍ ഏറെ. പ്രകൃതിയോടും,ദുരിതങ്ങളോടും, മനുഷ്യരോടും പോരാടി ആയിരങ്ങള്‍ഇപ്പോഴും ചെങ്ങറതോട്ടത്തില്‍ കഴിയുന്നത് ഗവണ്മെന്റിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ്.സമരത്തോട് പ്രതികരിക്കാതിരുന്നാല്‍ സമരക്കാര്‍ സമരം നിര്‍ത്തി പൊയ്ക്കൊള്ളുമെന്നാണ് ഗവണ്‍‌മെന്റ്കരുതിയിരുന്നത്.കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു സമരത്തിനും ലഭിക്കാത്ത് പിന്തുണയാണ്ദേശീയതലത്തില്‍ നിന്നുപോലും ലഭിച്ചത്.

കമ്യൂണിസ്റ്റ് വിപ്ലവം ചുവപ്പിടുവിച്ച ബംഗാളില്‍ നിന്നുപോലും ആളുകള്‍ എത്തി. അരുന്ധതിറോയിയും, മേധാപട്ക്കറും സമരഭൂമിയില്‍ എത്തിയതോടെ മറ്റൊരു ജനകീയമുഖം ലഭിക്കാന്‍ ഇടയായി.ഇതോടെമടിച്ചു മടിച്ചു നിന്ന രാഷ്‌ട്രീയനേതാക്കളും സമരഭൂമിയില്‍ എത്തി.സിപിഐ(എം) ന്റെ ഒഴിച്ചുള്ള എല്ലാരാഷ്‌ട്രീയ നേതാക്കളും സമരത്തെ പിന്തുണച്ച് എത്തി.എന്നാല്‍ അടൂര്‍ എം.പി. സിപിഐയുടെചെങ്ങറ സുരേന്ദ്രന്‍ സമരഭൂമിയില്‍ നടത്തിയെങ്കിലും പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞു.ദേശീയ മാധ്യമങ്ങള്‍പോലും ചെങ്ങറസമരം വാര്‍ത്തയാക്കുമ്പോഴാണ് ഉപരോധസമരവുമായി തൊഴിലാളി സംഘടനകള്‍എത്തുന്നത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ചെങ്ങറത്തോട്ടത്തിലാണ് സമരം നടക്കുന്നത്.സമരസമതി അവകാശപ്പെടുന്നത് അയ്യായിരത്തിലധികം കുടുംബങ്ങള്‍ സമരഭൂമിയില്‍ കുടില്‍ കെട്ടി സമരംനടത്തുന്നുണ്ടന്നാണ്.എന്തുകൊണ്ടാണ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ സമരം നീളുന്നത് ???സമരത്തിന്റെഒന്നാം‌വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്യാനെത്തിയത് നന്ദിഗ്രാം സമരത്തിന്റെ നേതാവായ സ്വപന്‍ഗാംഗുലിയാണ്.എന്നാല്‍ അദ്ദേഹത്തിനോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മറ്റുള്ളവരയോ സമ്മേളനസ്ഥലത്തേക്ക് കടത്തിവിടാതെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തടയുകയും വാഹനങ്ങള്‍തകര്‍ക്കുകയും ചെയ്തു.ഭൂസമരക്കാരും തോട്ടം തൊഴിലാളികളും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക്ഇപ്പോഴും കുറവു വന്നിട്ടില്ല.

പത്തനംതിട്ടയിലെ മുന്‍ ജില്ലാകളക്ടറായ രാജുനാരായണസ്വാമിയുമായി സമരക്കാര്‍ ചര്‍ച്ചചെയ്യുകയുംസമരം ഒത്തുതീര്‍പ്പാവുകയും ചെയ്യും എന്നൊരു പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായതാണ്.ഭൂരഹിതര്‍ക്ക്മാത്രം ഭൂമി നല്‍കിയാല്‍ മതി എന്ന ആവിശ്യത്തിലേക്ക് സമരക്കാര്‍ എത്തുകയും ചെയ്‌തതാണ്.പക്ഷേചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയില്ല.

കഴിഞ്ഞദിവസം മറ്റൊരു ഗുരുതരമായ ആരോപണം സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്നു.സമരത്തില്‍പങ്കെടുക്കുന്ന മൂന്നാലു സ്ത്രികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ബലാത്‌സംഗത്തിന് ഇരയാക്കിയന്ന്.പോലീസില്‍ പരാതിപെട്ടാല്‍ നീതി ലഭിക്കുകയില്ല എന്ന്തുകൊണ്ട് പോലീസില്‍ പരാതിനല്‍കിയില്ലഎന്ന് സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രികളില്‍ ചിലര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്പറഞ്ഞു.സമരഭൂമിയില്‍ നിന്ന് പുറത്തുപോകുന്നവരെ തോട്ടം‌മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ ഉപദ്രവിക്കുന്നതായി നേരത്തെതന്നെ ആരോപണം ഉണ്ടായിട്ടുണ്ട്.

ചെങ്ങറയിലെ ഭൂസമരത്തിന് വിദേശസഹായം ലഭിക്കുന്നു എന്ന് സമരത്തെ എതിര്‍ക്കുന്നവര്‍ ആരോപിച്ചുഎങ്കിലും ഇന്റ്ലിജന്‍സ് അന്വേഷിച്ചിട്ടും അങ്ങനെയുള്ള ഒരു സാമ്പത്തികസഹായവും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഹര്‍ജി പരിഗണിച്ച കോടതി ഭൂസമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന്നല്‍കിയ സമയ പരിധി കഴിഞ്ഞു.ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാനാവില്ല. ആത്മഹത്യാഭീഷണിയുമായിട്ടാണ് ഒരു പ്രാവിശ്യം സമരക്കാര്‍ ഒഴിപ്പിക്കലിനെ എതിരിട്ടത്.

എല്ലാകൈയ്യേറ്റക്കാരേയും ഒഴിപ്പിച്ച് ഗവ‌ണ്‍‌മെന്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന്മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്.ഇന്നത്തെ സ്വാതന്ത്ര്യ ദിനപ്രസംഗത്തിലും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുംഎന്ന് അദ്ദേഹം പറഞ്ഞു.പിന്നെ എന്തുകൊണ്ടാണ് ചെങ്ങറയില്‍ സമരം നടത്തുന്നവരുടെ പ്രശ്‌നം എന്താണന്ന്പോലും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കാത്തത്.ഉപഗ്രഹസര്‍വ്വെവരെ നടത്തി കുത്തകകളുടെ ഭൂമിപിടിച്ചെടുക്കാന്‍ പോയ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടതാണ് ...

സമരഭൂമിയിലേക്കുള്ള ഉപരോധം ഇന്നലെ(14/8/08) താല്‍ക്കാലികമായി പിന്‍‌വലിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല.പത്തുദിവസത്തിനുള്ളില്‍ ഭൂസമരക്കാര്‍ ചെങ്ങറതോട്ടത്തില്‍ നിന്ന് പിന്‍‌മാറിയില്ലങ്കില്‍അവരെ നേരിടും എന്ന് തോട്ടം തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.ബംഗാളിലെ നന്ദിഗ്രാമിലെപോലെ സമാനമായ ഒരു സ്ഥിതിയാണ് ചെങ്ങറയില്‍ ഇപ്പോള്‍.രണ്ടു പക്ഷത്തുള്ളവരും എന്തിനും തയ്യാറായിനില്‍ക്കുകയാണ്.പോലീസിവിടെ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കും.കാരണം സമരം പൊളിക്കേണ്ടത്ഇപ്പോള്‍ ഗവണ്‍‌മെന്റിന്റെ കൂടെ ആവിശ്യമാണ്.

ഒന്നുകില്‍ ഭൂമി അല്ലങ്കില്‍ മരണം എന്ന് പറഞ്ഞ് ഭൂസമരക്കാര്‍ ഒരു വശത്ത് ...അവരെ കായികമായി നേരിടാന്‍തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടര്‍ മറുവശത്ത് ....എല്ലാം കണ്ടിട്ടും ഒന്നും കാ‍ണാത്തപോലെ ഇരിക്കുന്ന ഒരുഗവണ്‍‌മെന്റും ...നീറിപ്പുകയുന്ന ചെങ്ങറയില്‍ ചോരവീണാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്ഒളിച്ചോടാന്‍ ഗവണ്‍‌മെന്റിന് കഴിയുമോ ?

നാളെ(16/08/08 ,ശനി) പിള്ളാരോണം

പിള്ളാരോണം എന്ന് കേട്ടിട്ടുണ്ടോ ?ചിങ്ങത്തിലെ തിരുവോണത്തിനുമുമ്പുള്ള തിരുവോണനാള്‍ കുട്ടികള്‍ക്ക്വേണ്ടി നീക്കി വച്ചിരിക്കുകയാണ്. ഒന്നാമോണം, തിരുവോണം , മൂന്നാമോണം എന്നൊന്നും ഇപ്പോഴില്ല്ല;പിള്ളാരോണം മാത്രം. പിള്ളാരോണത്തിന് അത്തപൂക്കളം ഇല്ല,പുത്തനുടൂപ്പുകള്‍ ഇല്ല,... സദ്യമാത്രംഉണ്ട്. പിള്ളാര്‍ക്കുവേണ്ടിയുള്ള ഈ പിള്ളാരോണം ഇന്ന് ആരോര്‍ക്കാന്‍!!!

ചിങ്ങത്തിലെ തിരുവോണം ആണങ്കിലും പിള്ളാരോണം ആണെങ്കിലും സദ്യയ്ക്ക് ഒരു മാറ്റവും ഇല്ല.തൂശനിലയില്‍ചോറും പരിപ്പും പപ്പടവും അവിയലും പച്ചടിയും ഇഞ്ചിക്കറിയും ഉപ്പേരിയും ഒക്കെയായിട്ട് ഒരു സദ്യ.പക്ഷേഇന്നിപ്പോള്‍ ഉപ്പേരി കിട്ടാന്‍ പാടാണ്.ഒന്നുകില്‍ കടയില്‍ നിന്ന് വാങ്ങണം.വീട്ടിലിപ്പോള്‍ ഉപ്പേരിവറുത്താല്‍ തിരുവോണം ആകുമ്പോള്‍ ഉപ്പേരിപാത്രമെങ്കിലും കിട്ടിയാല്‍ ഭാഗ്യം!!

പണ്ട് ,കാലാവസ്ഥാവെത്യിയാനത്തിന് മുമ്പ് പിള്ളാരോണത്തിനു മഴ ഒഴിഞ്ഞു നില്‍ക്കുമായിരുന്നു. തോരാതെപെയ്യുന്ന കര്‍ക്കടകം ഒരു പത്തുദിവസത്തേക്ക് മാറി നില്‍ക്കും.ആ പത്തുദിവസത്തിനിടയ്‌ക്കാണ് പിള്ളാരോണം വരുന്നത്.പിള്ളാരോണാം പണ്ടും എല്ലാവര്‍ക്കും ‘പിള്ളാരു‌കളി‘ ആയിരുന്നു.ഇന്നതിന് മാറ്റംസംഭവിച്ചിട്ടുണ്ട്.ഇന്നത്തെ വീടുകളില്‍ ഒന്നും ഒന്നര പിള്ളാരാണ് ഉള്ളത്.അതില്‍ മിക്ക വീട്ടിലും പിള്ളാര്‍വീട്ടില്‍ ഇല്ല. എല്ലാം പഠിക്കാന്‍ പോയേക്കുവാണ്.ഇന്നതുകൊണ്ട് പിള്ളാരോണത്തിന് ‘വംശനാശം‘ സംഭവിച്ചിരിക്കുന്നു.

പഞ്ഞക്കര്‍ക്കിടകം ആണങ്കിലും പിള്ളാരോണം വീടുകളില്‍ ആഘോഷമായിരുന്നു.കാണം വിറ്റില്ലങ്കിലുംകുഞ്ഞുങ്ങള്‍ക്ക് പരാതിയുണ്ടാകാത്തവിധം പിള്ളാരോണം ആഘോഷിക്കുമായിരുന്നു. ഇന്ന് എല്ലാംആഘോഷങ്ങള്‍ ആയപ്പോള്‍ പിള്ളാരോണത്തിന് ഒരു ‘സ്റ്റാന്‍ഡേര്‍ഡ്’ ഇല്ലാത്തതുകൊണ്ട് എല്ലാവരുംപിള്ളാരോണത്തിനെ മറന്നു....

പക്ഷേ മനസ്സുകളില്‍ കുട്ടിത്തം മറക്കാത്തവര്‍ക്ക് പിള്ളാരോണം നൊസ്റ്റാള്‍ജിയ ഫീലിംങ്ങസ് ഉണര്‍ത്തുന്നില്ലേ?അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നാവുകളില്‍ വെള്ളം നിറയ്‌ക്കുന്നില്ലേ?ഗ്രാമത്തിലേക്ക് ഒരു തിരിച്ചുപോക്ക്..കുട്ടിക്കാലം.....മുന്നില്‍ ഇട്ടിരിക്കുന്ന ഇലയില്‍ അമ്മവിളമ്പുന്ന ചോറ് ...പരിപ്പ് ഒഴിച്ച് പപ്പടവും പൊടിച്ച്ഇളക്കുന്ന ചോറ് അമ്മ വാരിതന്നിട്ടില്ലേ...? നമ്മള്‍ക്ക് ലഭിച്ച, നമ്മുടെ കുട്ടികള്‍ക്ക് അന്യമാകുന്ന ‘ഈ‘ സ്‌നേഹവും കരുതലുംഒക്കെ നമുക്ക് തിരിച്ച് നല്‍കേണ്ടേ ?നമുക്കും പിള്ളാരോണം ആഘോഷിക്കേണ്ടേ ??????

ഇപ്പോഴും മനസ്സില്‍ കുട്ടിക്കാലം ഓര്‍ക്കുന്ന മനസ്സില്‍ കുട്ടിത്തം മാറാത്ത എല്ലാവര്‍ക്കും പിള്ളാരോണത്തിന്റെഎല്ലാവിധ ആശംസകളും നന്മകളും ......

Wednesday, August 13, 2008

വി.എസിനു ശേഷം അടുത്ത മുഖ്യമന്ത്രി ആര് ?????

പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുടെ പേരില്‍ വി.എസ്.അച്യുതാനന്ദന്‍ രാജിയ്‌ക്ക്ഒരുങ്ങുന്നു.ഇന്നലെ അദ്ദേഹത്തിനെതിരെ നടന്ന കനത്തവിമര്‍ശനങ്ങളെതുടര്‍ന്നാണ് സിപി‌എംനേതൃത്വത്തെ ഞെട്ടിപ്പിച്ചുകൊണ്ട് വി.എസ്. ഇന്ന് (13/08/08,ബുധന്‍ ) പത്രസമ്മേളനം നടത്തിയത്. പരസ്യപ്രസ്താവന കള്‍നടത്തുന്നതില്‍ പോളിറ്റ്‌ബ്യൂറോ വി.എസ് ‌നേയും പിണറായിയേയും വിലക്കി യതാണ്.ഈ വിലക്കുകള്‍ലംഘിച്ചുകൊണ്ടാണ് വി.എസ്, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപിടി നല്‍കിയത്.“പാര്‍ട്ടിയിലെപരിഷ്‌ക്കരണവാദികള്‍ക്കും അവസരവാദികള്‍ക്കും തീവ്രവാദികളെ ഭയമാണ“ന്നാണ് വി.എസ്.തനിക്കെതിരെഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപിടി നല്‍കിയത്. “തനിക്ക് 85 വയസ്സായി“ എന്ന് പറഞ്ഞ് തുടങ്ങിയവി.എസിന് മുഖ്യമന്ത്രിക്കസേര ഇപ്പോള്‍ ഒരു ഭാരമായി മാറിയന്ന് ഉറപ്പ്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖത്തേക്ക് നടന്ന വി.എസിന്റെനിഴലായി പോലും ഇന്നത്തെ വി.എസിനെ കാണാന്‍ സാധിക്കുകയില്ല. അധികാരത്തിനുവേണ്ടി പലവിട്ടുവീഴ്ചകളും അദ്ദേഹം നടത്തി.എന്നിട്ടവസാനം പിടിച്ചു നില്‍ക്കാനാവാതെ അദ്ദേഹം ക്ലിഫ് ഹൌസിന്റെപടിയിറങ്ങാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കണം. മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അദ്ദേഹത്തിന് ഏറെനാള്‍ ആ കസേരയില്‍ ഇരിക്കാന്‍ പറ്റില്ല.കാരണം വംശനാശംസംഭവിച്ച വര്‍ഗ്ഗബോധമുള്ള അവസാന കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.പാര്‍ട്ടിയ്ക്ക് തന്നെ ആവിശ്യമില്ലങ്കില്‍ഈ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലന്ന് അദ്ദേഹത്തിന് മനസ്സിലായി.ജനകീയപ്രശനങ്ങളില്‍ ജനകീയമായി ഇടപെട്ട് അധികാരത്തില്‍ എത്തീയ അദ്ദേഹത്തിന് ഇതുവരെ താന്‍ ഇടപെട്ട ഒരൊറ്റപ്രശനത്തില്‍ പോലും പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.സ്ത്രി പീഡകരെ കൈയ്യാമം വച്ചുകൊണ്ട്നടുറോഡില്‍ക്കൂടി നടത്തുമെന്ന് പറഞ്ഞ അദ്ദേഹത്തിന് അതൊക്കെ പലപ്പോഴും വിസ്മരിക്കേണ്ടതായിവന്നു.

സോമനാഥ് ചാറ്റര്‍‌ജിക്ക് വന്ന അനുഭവം തന്നെ ആയിരിക്കും ഒരു പക്ഷേ വി.എസിനും സംഭവിക്കുന്നത്.പാര്‍ട്ടിതീരുമാനാം ലംഘിച്ച സോമനാഥ് ചാറ്റര്‍‌ജിയെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി.ആ അവസ്ഥയിലേക്കാണ്വി.എസ്സും വരുന്ന്ത്.പരസ്യപ്രസ്താവന പാടില്ല എന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് വി.എസ്.പത്രസമ്മേളനം നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം പരസ്യമായി ലഘിച്ച വി.എസിനെ പുറത്താക്കിയാലുംഅത്ഭുപ്പെടുതേണ്ടതില്ല.

വി.എസിനു ശേഷം ആരായിരിക്കും മുഖ്യമന്ത്രി?നിലവിലുള്ള മന്ത്രി സഭയില്‍ നിന്നാണ് ഒരാളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ തോമസ്സ് ഐസ്ക് അല്ലാതെ മാറ്റാരും ആ‍ സ്ഥാനത്തേക്ക് വരില്ല.ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ ‘പുരോഗമന‘ത്തിന്റെ വിത്തുകള്‍ പാകിയ ഫ്രാങ്കി -ഐസ്‌ക് കൂട്ടുകെട്ടിലെ ഐസ്ക്മുഖ്യംന്ത്രി ആയാ‍ല്‍ എതിര്‍പ്പുകള്‍ ഉണ്ടാവും.ഒരു പൊതുസമ്മതന്‍ എന്നനിലയില്‍ പോളിറ്റ്ബ്യൂറോ അംഗംഎസ്.രാമചന്ദ്രപിള്ള അവസാന നിമിഷം മുഖ്യമന്ത്രി ആയിക്കൂടന്നില്ല.(എസ്.രാമചന്ദ്രപിള്ളയ്ക്ക് കഴിഞ്ഞ പ്രാവിശ്യംചുണ്ടിനും കപ്പിനും ഇടയിലൂടെയാണ് മുഖ്യമന്ത്രിക്കസേര നഷ്ടമായത് ).ഒരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിഎന്ന നിലയില്‍ വൈക്കം വിശ്വനും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തപെട്ടേക്കാം...

ആര് മുഖ്യമന്ത്രി ആയാലും മന്ത്രിസഭയില്‍ ഒരു ഇളക്കി പ്രതിഷ്ഠ പ്രതീക്ഷിക്കാം.നാവു വഴങ്ങാത്ത ചിലര്‍പുറത്തുപോക്കേണ്ടി വരും.പാര്‍ട്ടിയില്‍ നിന്ന് വി.എസിനെ പുറത്താക്കുകയാണങ്കില്‍ അവസാനത്തെകമ്മ്യൂണിസ്റ്റും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി എന്ന് നമ്മള്‍ മനസ്സിലാക്കുക... ചരിത്രം എപ്പോഴും ആവര്‍ത്തിക്കുമല്ലോ?എം.വി.ആറിനും ,ഗൌരി‌യമ്മയ്ക്കും ശേഷം വി.എസ് ??????????? കറിയ്ക്ക് സ്വാദായി കഴിഞ്ഞാല്‍ കറുവേപ്പിലയെ ആര്‍ക്ക് വേണം????

പണിമുടക്ക് ഇത്രയ്ക്ക് വലിയ സംഭവം ആണോ ?

ആഗസ്റ്റ് 20 ന് നടക്കുന്ന പണിമുടക്ക് ഏതാണ്ട് വലിയ സംഭവമാണന്നാ തോന്നുന്നത് . എവിടെ തിരിഞ്ഞുനോക്കിയാലും പണിമുടക്കിന്റെ പോസ്റ്റര്‍ കാണാം. തിരഞ്ഞെടുപ്പിലെ പോലെ ചുവരെഴുത്തുകള്‍ കാണാം.നാലാള്‍ കൂടുന്ന കവലകളില്‍ എല്ലാം ഫ്ലക്സ് ബോര്‍ഡും ഉണ്ട്.കേന്ദ്രഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് .കുറേ വര്‍ഷങ്ങളായി പണിമുടക്കിനുപറയുന്ന കാരണങ്ങളില്‍ഒരു കാര്യം കൂടി ഈ പ്രാവിശ്യത്തെ പ്രഖ്യാപിത ലക്ഷ്യ്യങ്ങളില്‍ ഉണ്ടന്ന് മാത്രം.പിഫ് ഫണ്ടിന്റെ സ്വകാര്യവത്ക്കരണം.!!(ഇവിടെ നോക്കുക :A Firm Resolve To Make August 20 Strike A Grand Success )

പോസ്റ്ററിലും ബാനറിലും ഒക്കെ വേറെവേറെ കാരണങ്ങളാണ് പണിമുടക്കിന് പറഞ്ഞിരിക്കുന്നത് . ഒരുമിച്ച്ഇത്രയും കാരണങ്ങള്‍ പോസ്റ്റ്‌റിലോ ബാനറിലോ കൊള്ളാത്തതു കൊണ്ടായിരിക്കും.ഒരു ബാനറില്‍ കണ്ടത്പുറംജോലിക്കരാറും ,പുറംകരാറും നിര്‍ത്തുക. (പുറംജോലിക്കരാര്‍ എല്ലാ രാജ്യങ്ങളും നിര്‍ത്തിയാല്‍ നമ്മുടെരാജ്യത്തെ എത്രയോ ലക്ഷങ്ങള്‍ പട്ടിണിയിലാകും).ഒരു ഗവണ്‍‌മെന്റ് ഓഫീസില്‍ ഒരു കാര്യത്തിനുവേണ്ടിനമ്മള്‍ ചെന്നാല്‍ എത്ര പ്രാവിശ്യം നമ്മളെ നടത്തും. തിരക്കാണ് , ഫയലിങ്ങ് എത്തിയില്ല,സാറില്ല എന്നൊക്കെയായിരിക്കും കാരണം പറയുക.മുന്നിലുള്ള ഫയലുകളില്‍ തീര്‍പ്പ് കല്പിച്ചിട്ടു പോരേ പുറംജോലിക്കരാറിനെ എതിര്‍ക്കാന്‍.????

ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോട്ടൊന്ന് ചെന്ന് നോക്കിയേ ..എല്ലായിടത്തും പണിമുടക്കിന്റെ പോസ്റ്റര്‍ഓഫീസ് ഒട്ടിച്ചിട്ടുണ്ട്. ഒറ്റയൊരണ്ണം 20 ആം തീയതി ഈ വഴി വന്ന് പോയേക്കരുത് ഞങ്ങള്‍ അന്ന് ശമ്പളംവങ്ങി വീട്ടിലിരുന്ന് ആഘോഷിക്കു കയാണ് , എന്നല്ലേ ഈ പോസ്റ്റര്‍ പാവം പിടിച്ച ജനങ്ങളോട് ‘കല്പിക്കുന്ന‘ത് . ഇതാണ് സംഘടിത വര്‍ഗ്ഗത്തിന്റെ സംഘടനാശക്തി!!! പാവം ജനങ്ങള്‍ തമ്പ്രാക്കന്മാര്‍കല്പിക്കുന്നത് അനുസരിക്കുന്നതേ നിവൃത്തിയുള്ളു.

തൊഴിലില്ലായ്മയ്ക്കും ,വിലവര്‍ദ്ധനയ്ക്കും,ഗവണ്‍‌മെന്റുകളുടെ ജനദ്രോഹനടപടികളിലും പ്രതിഷേധിച്ച് നമ്മുടെരാജ്യത്ത് എത്രയോ സമരങ്ങളും പണിമുടക്കുകളും നടന്നു.എന്നിട്ട് എന്തങ്കിലും മാറ്റം സംഭവിച്ചോ?20ആംതീയതി നടത്തുന്ന പണിമുടക്കിന് പറഞ്ഞ അതേ കാരണങ്ങള്‍ തന്നെയല്ലേ രണ്ട് മാസങ്ങള്‍ക്ക് മുമ്പ്നടത്തിയ പണിമുടക്കിനും പറഞ്ഞിരുന്നത് ??എന്നിട്ട് എന്തങ്കിലും മാറ്റം നമ്മുടെ നാട്ടില്‍ ഉണ്ടായോ ?മുന്നിലെ ഫയലുകളില്‍ തീര്‍പ്പ് കല്പിച്ചിട്ട് പണിയില്ലേ പണിയില്ലേ എന്ന് പറഞ്ഞ് സമരം നടത്തുക യല്ലേവേണ്ടത് ?ഗവണ്‍‌മെന്റിന്റെ കയ്യില്‍ നിന്ന് ശമ്പളം വാങ്ങി വിലവര്‍ദ്ധന്യ്ക്ക് എതിരേ സമരം ചെയ്യുന്നത്ശരിയാണോ ? അത്താഴപട്ടിണിക്കാരന്‍ കൂലിപ്പണിക്ക് പോകാതെ സമരം ചെയ്‌തിരുന്നാല്‍ അവന്റെഅത്താഴത്തിനുള്ള അരി ആരെങ്കിലും കൊണ്ടുവന്ന് കൊടുക്കുമോ? വിലവര്‍ദ്ധനയ്ക്ക് എതിരേ തോളോട്തോള്‍ചേര്‍ന്ന് സമരം നടത്തിയ അത്താഴപട്ടിണിക്കാരന്‍ നാളെ ഒരാവിശ്യത്തിന് ഗവണ്മെന്റ് ആഫീസില്‍ ചെന്നാല്‍ആ രെങ്കിലും തിരിഞ്ഞു നോക്കുമോ ?????????? വര്‍ഗ്ഗബോധം!!... ഉള്ളവനേയും ഇല്ലാത്തവനേയും തമ്മില്‍ തിരിച്ചറിയാനുള്ള വര്‍ഗ്ഗബോധം.

അര്‍ദ്ധരാത്രിയില്‍ പോലും പ്രഖ്യാപിക്കുന്ന ബൂത്ത്, ബ്ലോക്ക് , പഞ്ചായത്ത് , താലൂക്ക്, ജില്ലാ, സംസ്ഥാന,അഖിലേന്ത്യാഹര്‍ത്താല്‍ബന്ദുകള്‍ വന്‍‌വിജയമാക്കി കൊടുക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് പണിമുടക്ക് ആഹ്വാനം അറിയിക്കുന്ന പോസ്റ്റര്‍,ബാനര്‍,ഫ്ലക്സുകള്‍ ആവിശ്യമാണോ?എല്ലാം അറിഞ്ഞും കേട്ട നമ്മള്‍ മലയാളികള്‍ചെയ്യുകയില്ലേ ?പണിമുടക്കിന്റെ പരസ്യത്തിനുവേണ്ടി ചിലവാക്കുന്ന പണമുണ്ടായിരുന്നുവെങ്കില്‍ രണ്ട്ജില്ല കളിലെ കാര്‍ഷികകടം എഴുതി തള്ളാമായിരുന്നു.ക്ഷമിക്കണം പണിമുടക്കിനെ ക്കുറിച്ച് ജനങ്ങള്‍മാത്രം അറിഞ്ഞാല്‍ പോരല്ലോ?ഞങ്ങളുടെ അടുത്തൂള്ള മൃഗാശുപത്രിയില്‍ പണിമുടക്ക് ബാനര്‍ മൂന്നെണ്ണംകെട്ടിയിട്ടുണ്ട്.പണിമുടക്കിന്റെ കാര്യം അറിഞ്ഞില്ലന്ന് മൃഗങ്ങള്‍ നാളെ പരാതി പറയല്ലല്ലോ ?

ഏതായാലും 20 ആം തീയതി പണിമുടക്ക് നടക്കും.അന്നത്തെ ശമ്പളം പണിമുടക്കുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക്കിട്ടുകയും ചെയ്യും.ദിവസക്കൂലിക്കാരന്‍ അന്നത്തെചെലവ് കണ്ടെത്താന്‍ ഉടുമുണ്ട് മുറുക്കി ഉടുക്കണം.ഏതായാലും നമുക്ക് ആഘോഷിക്കാന്‍ ഒരു ദിവസം കൂടി ആയി.മഴയത്ത് കിടന്നുറങ്ങണം എന്നുള്ളവര്‍മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക... മഴവേണ്ടാത്തവര്‍ മഴപെയ്യാതിരിക്കാനും പ്രാര്‍ത്ഥിക്കുക... വരൂ.. നമുക്ക്ആഘോഷിക്കാം.. ഈ പണിമുടക്കും..... ദൈവത്തിനും നമ്മളെ രക്ഷിക്കാന്‍ പറ്റത്തില്ലന്ന് കോടതിപോലും പറഞ്ഞ് സ്ഥിതിക്ക് പോകുന്ന വഴിയേ നമുക്കും പോകാം... എങ്ങോട്ടാണങ്കിലും നമ്മള്‍ ഒരുമിച്ചല്ലേ?????

Tuesday, August 12, 2008

നമ്മുടെ സ്കൂളുകളില്‍ ആര്‍ക്കും എന്തും ആകാമോ?

‘മതം ഇല്ലാത്ത ജീവന്‍ ‘ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.മാനസിക പക്വതവരാത്തകുട്ടികളെ മതമില്ലാത്ത ജീവന്‍ പഠിപ്പിക്കുന്നതിനു മുമ്പ് മതം എന്താണന്ന് അവരെ പഠിപ്പിക്കണമെന്ന്ഒരാള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുകയും ചെയ്തു.ഗവണ്മെന്റ് തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിന് ബദലായി മറ്റ് പലപുസ്തകങ്ങളും ഇറങ്ങിക്കഴിഞ്ഞു.കെ.എസ്.യു.അവര്‍ തയ്യാറാക്കിയപുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.ഇപ്പോഴും അവര്‍ ,അവര്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍സ്കൂളുകളില്‍ വിതരണം ചെയ്യുകയാണ്.

ഇങ്ങനെ ഒരു സംഘടനയ്ക്ക് സ്കൂളുകളില്‍ കയറി പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ എങ്ങനെയാണ് അവകാശംലഭിച്ചത് ??എന്തുകൊണ്ട് ഗവണ്‍‌മെന്റ് അവരെ തടയുന്നില്ല.ഗവണ്മെന്റ് സിലബസില്‍ പഠിക്കുന്ന കുട്ടികള്‍എന്താണ് പഠിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് അല്ലേ ?ഗവണ്‍‌മെന്റ് തയ്യാറാക്കിയപുസ്തകങ്ങളില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടങ്കില്‍ അത് തിരുത്തിക്കാന്‍ വ്യവസ്ഥാപിതമായ ഒരു മാര്‍ഗ്ഗംഇവിടെ ഉള്ളപ്പോള്‍ ബദലായി പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലേ?അതോ തങ്ങള്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ അബദ്ധമാണന്ന് മനസിലാക്കി ബദല്‍ പുസ്തകങ്ങള്‍ വിതരണംചെയ്യുന്നതിന് ഗവണ്‍‌മെന്റ് മൌനാനുവാദം നല്‍കുകയാണോ ?

കെ.എസ്.യു മാത്രമല്ല ചിലക്രിസ്ത്യന്‍സഭകളും ബദല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.അതെല്ലാംവിതരണം ചെയ്യുന്നത് ഒരേകുട്ടികള്‍ക്കുതന്നെയാണ് !!.ഇത്തരം ബദല്‍ പാഠപുസ്തകങ്ങള്‍ വിതരണംചെയ്യാനായി ക്ലാസ് മുറികളില്‍ ‘അതിക്രമിച്ച് ‘ കടന്ന ആരെയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ?പുസ്തകങ്ങള്‍ വിതരണം ചെയ്യുകമാത്രമല്ല തങ്ങള്‍ ഏതോ ധീരപ്രവൃത്തി ചെയ്തന്ന മട്ടില്‍ ഖദര്‍ധാരികള്‍ചാനല്‍ ക്യാമറകളില്‍ നോക്കി വായിട്ടലയ്ക്കുന്നത് എന്തിനാണ് ?ഇത്തരം ബദല്‍ പുസ്തകങ്ങള്‍ മുളയിലേനുള്ളിക്കളഞ്ഞില്ലങ്കില്‍ ഗുരുതരമായ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം....

കൌമാര വിദ്യാഭ്യാസ പദ്ധതിയില്‍ എതിര്‍പ്പുള്ളവര്‍ അവരവരുടേതായ രീതിയില്‍ പുസ്തകങ്ങള്‍ അച്ചടിച്ച്വിതരണം ചെയ്താല്‍ ഗവണ്‍‌മെന്റ് മിണ്ടാതിരിക്കുമോ ?വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറാ നയം സ്വീകരിക്കുമോ?നമ്മുടെ സ്കൂളുകളില്‍ ആര്‍ക്കും എന്തും കാണിക്കാം എന്ന് നിലയിലേക്ക് നമ്മള്‍ അധപതിച്ചുവെങ്കില്‍അതിന് ആരാണ് ഉത്തരവാദി ?ഇതിനെയാണോ നമ്മള്‍ വിദ്യാഭ്യാസ വിപ്ലവം എന്ന് പറയുന്നത് ????

Saturday, August 9, 2008

സ്പോര്‍ട്സ് ലോട്ടറിയും ഒളിം‌പിക്‍സും :

2005 ലെ സ്പോര്‍‌ട്‌സ് ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളത്തിലെ കായികപ്രേമികള്‍ഒരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ടതാണ് .വെറുതെയങ്ങ് കണ്ടതല്ല , കേരളത്തിലെ സ്പോര്‍ട്സ് മന്ത്രിയുംസംഘവും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ലോട്ടറിയില്‍ നിന്ന് കിട്ടുന്ന പണമെല്ലാംകൂടി കേരളത്തിലെ സ്പോര്‍ട്സിലോട്ടങ്ങ് മുടക്കി ഒളിം‌പിക്സ് മെഡല്‍ കേരളത്തില്‍ എത്തിക്കുമെന്ന്പറഞ്ഞ പ്പോള്‍ നമ്മളൊക്കെ അതൊക്കെയങ്ങ് വിശ്വസിച്ചു.എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണല്ലോ!ലോട്ടറിവഴികിട്ടിയ കോടിക്കണക്കിന്റെ കണക്കൊക്കെ നോക്കി പരിശീലനത്തിന് കിട്ടുന്ന സൌകര്യങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ വാം അപ്പ് ചെയ്ത് കാത്തിരുന്നു.പക്ഷേ കാത്തിരുപ്പ് കുത്തിയിരുപ്പായിട്ടുമാറുമ്പോഴും അവര്‍ പ്രതീക്ഷിച്ചി രിക്കാം; വിദേശപരിശീലകനും,പരിശീലനവും.എന്നും നമ്മള്‍ ചെയ്യുന്നതുപോലെ ഒളിം‌പിക്സിന്റെ തലേന്നെങ്കിലും വിദേശത്തുനിന്നു ആളെവരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.പക്ഷേ ഒന്നു നടന്നു.ഒളിമ്പിക്സിന് കേരളത്തിന്റെ കായികമന്ത്രിക്ക് ഔദ്യോഗിക പ്രതിനിധി ആയിട്ട്ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചത് കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണന്ന്പറയാന്‍ പത്രസമ്മേളനം വരെ നടത്തി. മിനിമം പ്രതിഷേധം എന്ന നിലയില്‍ ഒരു ഹര്‍ത്താല്‍ കൂടിനടത്തിയാല്‍ ഭംഗി ആയേനെ!


മന്ത്രിക്ക് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചത് കേരളത്തിനോടുള്ള കേന്ദ്ര ത്തിന്റെ അവഗണനയാണങ്കില്‍ നമ്മുടെ കായികതാരങ്ങള്‍ക്ക് നല്‍കാമെന്ന് വര്‍ഷങ്ങളായി പറഞ്ഞ് പറ്റിക്കുന്ന നിയമനങ്ങളുംപ്രൈസ് മണിയും നല്‍കാതാരിക്കുന്നത് കായികതാരങ്ങളോടുള്ള അവഗണനയല്ലേ?ഭാരതത്തിനുവേണ്ടിലോകമീറ്റുകളില്‍ സമ്മാനം നേടുന്ന മലയാളികള്‍ അന്യസംസ്ഥാനങ്ങളുടെ കുപ്പായങ്ങളില്‍ മത്സരിക്കുന്നത്നമ്മുടേ സ്നേഹാന്വേഷണങ്ങളില്‍ തൃപ്തരായ്തുകൊണ്ടാണല്ലോ.കാര്‍ഷികകടങ്ങളുടെ കൂട്ടത്തില്‍ നമ്മുടെകായികതാരങ്ങള്‍ക്ക് കൊടുക്കാനുള്ള പണവും എഴുതിത്തള്ളിക്കാണണം. ദേശീയമീറ്റുകളില്‍ പങ്കെടുക്കാന്‍നമ്മുടെ കുട്ടികള്‍ ലോക്കല്‍ കമ്പാര്‍ട്ടുമെന്റിലെ കക്കൂസില്‍ വരെ ഞെങ്ങിനിന്ന് പോകുമ്പോള്‍ മറ്റ്സംസ്ഥാനങ്ങളിലെ കുട്ടികള്‍ എങ്ങനെയാണ് മീറ്റുകളില്‍ പങ്കെടുക്കാന്‍ പോകുന്നത് ?

കായികതാരങ്ങളുടെ ദുരവസ്ഥകള്‍ പത്രങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം ഞെട്ടിയുണ രുന്ന സ്പോര്‍ട്സ്കൌണ്‍സില്‍ കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍നമ്മുടെ നാട്ടില്‍ സ്പോര്‍ട്സിനെ വളര്‍ത്താന്‍ എത്രയോ ‘ഫെഡറേഷന്‍’ ഉണ്ട് ! സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിമാത്രമാണ് ഇത്തരം ഫെഡറേഷന്‍ എന്ന് ആര്‍ക്കാണ് അറിയാത്തത് ..കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം എന്ന് മാത്രം. ക്രിക്കറ്റ്, ഫുട്ബോള്‍ , ഹോക്കി ഫെഡറേഷനുകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഈ കളികളുമായി പുലബന്ധവും ഇല്ലല്ലോ ?20-20 ക്രിക്കറ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കി എന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ ചെസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ചെസ് ബോര്‍ഡിലെ കളങ്ങള്‍ 64 ല്‍ നിന്ന് കുറയ്ക്കണമെന്ന് പറഞ്ഞ്ചെസ് ഫെഡറേഷന്‍ അംഗങ്ങള്‍ ഉണ്ടത്രെ !

നമ്മുടെ കേരളത്തിലെ ഫെഡറേഷനുകളും ഒട്ടും മോശമല്ല ,കളത്തിലെ പ്രകടനങ്ങള്‍ക്ക ല്ലന്ന് മാത്രം.കോടതികളില്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താല്‍ ഈ ഫെഡറേഷനുകളിലെ അംഗങ്ങള്‍ നടത്തുന്നപ്രകടനങ്ങള്‍ നമ്മള്‍ കാണുന്നതാണല്ലോ ?പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരില്‍ പരിശീലനംമുടങ്ങുന്ന കായികതാരങ്ങളേയും , സ്പോണ്‍‌ സര്‍മാരെ കണ്ടത്താനാവാതെ വിദേശമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരേയും ഒക്കെ ‘അവര്‍’ കണ്ടാലും കണ്ടില്ലന്ന് നടിക്കും.കാരണം കായികതാരങ്ങള്‍ക്ക്പണം കൊടുത്തു തീര്‍ത്തു കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ‘കളിക്കാന്‍ ‘ പണം എവിടെ?

എത്രലോട്ടറി നടത്തിയാലും നമ്മടെ നാട്ടിലെ സ്പോര്‍ട്സ് ഇങ്ങനെ തന്നെ ആയിരിക്കും. അല്ലങ്കില്‍ കഴിവുള്ളവനെ പരിപാടി ഏല്‍പ്പിക്കണം.അതിനേതായാലും ആരും തയ്യാറാവ ത്തില്ല.പി.ടി.ഉഷയുടെ സ്കൂളിലെകുട്ടികള്‍ സ്വര്‍ണ്ണം നേടിയാലും തങ്ങളുടെ പാടവം കൊണ്ടാണ് അവര്‍ സ്വര്‍ണ്ണം നേടിയതന്ന് പറയുന്നവരാണല്ലോ നമ്മുടെ സ്പോര്‍ട്സ് നടത്തുന്നത് . ഇനിയും ഒളിം‌പിക്സ് വരും...അപ്പോഴും നമ്മള്‍ നമ്മുടെ ‘വിഷന്റെ‘വര്‍ഷത്തില്‍ മാത്രം മാറ്റം വരുത്തും.വിഷന്‍ 2008 കഴിയുന്നടനെ വിഷന്‍ 2012 കൊണ്ട് ഇറങ്ങും നമ്മള്‍.പിന്നെ വിഷന്‍ 2016 ...ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും.......

ഇനി എത്രയോ സ്പോര്‍ട്സ് ലോട്ടറികള്‍ നടത്താന്‍ സ്കോപ്പ് ഉണ്ട് നമ്മുടെ കൈയ്യില്‍ ....

Thursday, August 7, 2008

മരണത്തെ വരിക്കുന്നവര്‍ : (കവിത ???)

1.
ഒരിക്കലും കൂട്ടിമുട്ടാത്ത റയില്‍ പാളങ്ങളിലൂടെ അവര്‍ നടന്നു
പാഞ്ഞുവന്ന ട്രയിനിനുമുന്നില്‍ അവര്‍ വിജയികളെപോലെ നിന്നു
‘ഞാന്‍ നിന്നെ പ്രണയിക്കുന്നു‘ട്രയിനിന്റെ മുരള്‍ച്ചയില്‍ അവരുടെ ശബ്ദ്ദം നിലച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ കൂട്ടുകാരുടെ ദു:ഖപുഷ്പചക്രങ്ങളുടെ സമര്‍പ്പണം
ജീവിതത്തെ ഭയപ്പെടുന്ന ഭീരുക്കള്‍ എന്തിന് പ്രണയിക്കുന്നു ?

2.
അമ്മ നല്‍കിയ ചോറുരുളയില്‍ കണ്ണീരിന്റെ ഉപ്പായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല
അമ്മയുടെ കൈകള്‍ വിറച്ചതും കണ്ണ് നിറഞ്ഞതും അവര്‍ അറിഞ്ഞില്ല .
പത്രത്താളില്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആത്മഹത്യ വാര്‍ത്തയായി
അമ്മ എന്തിന് ഈ പാതകം ചെയ്തു ?ബന്ധുക്കള്‍ അയാള്‍ക്കായി കാത്തിരുന്നു
തന്റെ കെട്ടിയവന്‍ ഒരിക്കലും തിരിച്ചുവരില്ലന്ന് അമ്മയ്ക്ക് എന്നേ അറിയാമായിരുന്നു.

3.
അമ്മൂമ്മ തേച്ച് നല്‍കിയ ചുണ്ണാമ്പ് നിറഞ്ഞ വെറ്റില വായിലേക്കിടുമ്പോള്‍
ക്ലാവ് പിടിച്ച കോളാമ്പി പിന്നാമ്പുറത്താണന്ന് അപ്പൂപ്പന്‍ ഓര്‍ത്തില്ല.
അമ്മൂമ്മ നിരങ്ങിച്ചെന്ന് കോളാമ്പി എടുത്തുവരാന്‍ എത്രദിവസങ്ങള്‍ വേണം?
അപ്പൂപ്പന്റെ വായിലൂടെ ഒലിച്ചിറങ്ങിയ വെറ്റിലക്കറയ്ക്ക് ചോരയുടെ മണമായിരുന്നു.
മക്കളുടെ സമയമവുംകാത്ത് അപ്പൂപ്പനും അമ്മൂമ്മയും മോര്‍ച്ചറയില്‍ ഉറങ്ങിക്കിടന്നു !

4.
നീ എന്നെ പുണരാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊഴിഞ്ഞുമാറുന്നു
ഞാന്‍ ഭീരുവായതുകൊണ്ടല്ല ,നീ ആണ് ഭീരു ..
മറ്റ് പലരുടേയും ചായക്കൂട്ടുകളിലെ നിറങ്ങളെ ഞാനെന്തിന് നശിപ്പിക്കണം?
ഞാനൊരു നിയോഗമാണ് , അസമയങ്ങളില്‍ ഞാന്‍ നിന്നെ ദുഃഖത്തോടെ പുണരും
ഹേ,ജീവിതമേ ഞാന്‍ മരണമാണ് ... ഞാന്‍ നിന്നെത്തേടി വന്നോളാം ,സമയം ആകട്ടെ!


Sunday, August 3, 2008

മാതൃഭൂമി ആഴ്ചപ്പതിപ്പ് ധാര്‍മ്മികത മറന്നുവോ ?

പ്രിയ സ്നേഹിതരേ തലക്കട്ട് കണ്ട് നിങ്ങള്‍ ഭയക്കേണ്ട.പക്ഷേ ഈ ആഴ്ചയിലെ (ആഗസ്റ്റ് 3-9,ലക്കം 22)മാതൃഭൂമി ആഴ്‌പ്പതിപ്പിലെ ‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘ എന്ന അന്വേഷണം (പേജ് 42-49 ,ഗീത ) വായിച്ചിട്ട് നിങ്ങള്‍ ഭയപ്പെടണം.
നമ്മുടെ സമൂഹ വ്യവസ്ഥകള്‍,നമ്മുടെ കാഴ്ചപ്പാട്ഒക്കെ ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ഓര്‍ത്ത് നമ്മള്‍ ഭയപ്പെടണം.നിങ്ങള്‍ ഭയപ്പെടുന്നില്ലങ്കില്‍ഓര്‍ക്കുക ,എന്തറിഞ്ഞാലും കേട്ടാലും പ്രതികരിക്കാത്ത ഞാനും നിങ്ങളും ആണ് നമ്മുടെ ഇന്നത്തെ കേരള സമൂഹത്തിന്റെ അധപതനത്തിന് കാരണക്കാര്‍ . മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ വളരെനാളുകള്‍ക്ക് ശേഷം വന്ന ശക്തമായ ഒരു ലേഖനമാണ് ഇത്.ലേഖനമെന്നതിലുപരി നമ്മുടെമനസാക്ഷിക്കുനേരെ ഉയര്‍ത്തുന്ന ഒരായിരം ചോദ്യങ്ങളാണ് .. പാഠപുസ്തക വിവാദങ്ങളെക്കാളും, കൈയ്യേറ്റങ്ങളെക്കാളും ഒക്കെ കേരളസമൂഹത്തിനെ ബാധിക്കുന്നത് എന്താണന്ന് ഇത് വായിച്ചാല്‍മനസ്സിലാവും.ഈ ലേഖനം നിശബ്ദ്ദതയില്‍ ഒറ്റക്കിരുന്ന് വായിച്ചാല്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാക്കുന്ന നീറ്റല്‍ കണ്ണീരായി പ്രവഹിക്കും എന്ന് ഉറപ്പാണ് .അത്രമാത്രം ശക്തമാണ് ഇതിലെ ഓരോ വരിയും.ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകള്‍ ... രാജാവ് നഗ്നനാണന്ന് വിളിച്ചുപറയുന്ന ഈ ലേഖനം വായിച്ചില്ലങ്കില്‍ നല്ലത് .മറ്റുള്ളവര്‍ക്ക് സംഭവിച്ചത് എന്താണന്ന് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ ???

വേട്ടനായ്ക്കളാല്‍(നായാല്‍) വേട്ടയാടപെട്ട് , കടിച്ച്കീറി വേദനകള്‍ക്ക് അവസാനം ജീവന്‍ നഷ്ടപെട്ടപെണ്‍കുട്ടികളെക്കുറിച്ച് വായിക്കുമ്പോള്‍ ആരുടെ കണ്ണുകളാണ് നിറയാത്തത് . ലേഖനത്തിന്റെ ആമുഖത്തില്‍പറയുന്നതിങ്ങനെയാണ് ... കശക്കിയെറിയാനും കൊന്നുകളയാനുമുള്ള വെറും ശരീരങ്ങളാണോ നമ്മുടെപെണ്‍കുഞ്ഞുങ്ങള്‍? ’ഉത്തരവാദ’ടൂറിസവും കൌമാര വിദ്യാഭ്യാസ പദ്ധതിയുമെല്ലാം ഒരു വന്‍ മാംസ വിപണിയിലേക്ക് പെണ്ണുടലുകളെ സജ്ജമാക്കാനുള്ള തന്ത്രങ്ങളാണോ ?കാസര്‍ക്കോട്ടെ സഫിയവധത്തിന്റേയും പൂവരണിയിലെ രാജിയുടെ മരണത്തിന്റേയും പശ്ചാത്തലത്തില്‍ ഒരു ഒരു വസ്തുതാന്വേഷണം.പെണ്‍കുട്ടികളുടെ മരണങ്ങളിലെ അദൃശ്യകരങ്ങളെ അന്വേഷിച്ചു പോകുന്ന ഈ ലേഖനം ഞെട്ടിപ്പിക്കുന്നചിലവെളിപ്പെടുത്തലുകള്‍ നടത്തുന്നതോടൊപ്പം ചില നീരിക്ഷണങ്ങളും നടത്തുന്നു.

ഗോവയില്‍ കൊല്ലപ്പെട്ട സഫിയയുടെ മരണത്തിനു പിന്നിലെ നിഗൂഡതകള്‍ അനാവരണം ചെയ്യപെടുന്ന‘ഭാഗം ഒന്നി’ല്‍ ഒരമ്മയുടെ പോരാട്ടകഥ പറയുന്നു.മകള്‍ക്ക് എന്ത് സംഭവിച്ച് എന്നറിയാന്‍ സഫിയയുടെഉമ്മ നടത്തുന്ന പോരാട്ടം ,നിസഹായനായ ബാപ്പ നമ്മുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു.ഉത്തരവാദിത്തബോധം ഉണ്ടന്ന് ചാനലികളിലൂടെ നമ്മളെ ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിസംഗത,ഇവിടെ പറയുന്നുണ്ട്. അവസാനം ആ ഉമ്മയുടെ പോരാട്ടം വിജയിച്ചുവല്ലോ?എത്രനാളുകള്‍ ഒരു കള്ളം മൂടിവയ്ക്കാന്‍ പറ്റും.(സിസ്റ്റര്‍ അഭയാക്കേസിലും അവസാനം സത്യം തെളിയും എന്ന് നമുക്ക് ആശ്വസിക്കാം.)

‘ഭാഗം രണ്ട് ‘തുടങ്ങുന്നത് ഇങ്ങനെയാണ് ,”രാജിയെന്ന പതിന്നാലുകാരി എയ്‌ഡ്‌സ് ബാധിച്ചു മരിച്ചുവെന്നവാര്‍ത്തയാണ് പൂവരണി സംഭവം .രാജിയെന്ന പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അവളുടെഅച്ഛന്‍ രാജന്‍ ,അമ്മ സൂസമ്മ ,രാജിക്ക് പലസ്ഥല ങ്ങളിലും കൂട്ട് പോകേണ്ടി വന്ന പെണ്‍കുട്ടി, എന്നിവരുടെ വാക്കുകളിലൂടെ രാജിക്ക് എന്ത് സംഭവിച്ചു എന്ന് ഇതില്‍ പറയുന്നു.മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സൂസമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനേക്കുറിച്ച് ഈ ഭാഗത്ത്പറ യുന്നുണ്ട്.(പേജ് 46,കോളം 3 ,പാര 5). സ്ത്രീത്വത്തിന്റെ അപ്പോസ്തലനായി സ്വയം അവരോധിക്കുന്നഒരാളുടെ ചേഷ്ട ഇവിടെ പറയുന്നു.രാജിക്ക് പലസ്ഥലങ്ങളിലും കൂട്ട് പോകേണ്ടി വന്ന പെണ്‍കുട്ടി നടത്തുന്നഒരു വെളിപ്പെടുത്തലില്‍ പറയുന്ന ഒരു കാര്യം ഉണ്ട്.”കൊച്ചുപെമ്പിള്ളാരെ ആവശ്യപ്പെടുന്ന ഒരു സിനിമാനടന്റെപേര് അവള്‍ പറഞ്ഞു.(പേജ് 48,കോളം 1,പാര 3 ,അവസാന വാക്യം).ലേഖനം എഴുതിയ ഗീതയോട്പെണ്‍കുട്ടി സിനിമാനടന്റെ പേര് പറഞ്ഞിട്ടും ഗീത എന്തുകൊണ്ട് ആ സിനിമാനടന്റെ പേര് തന്റെ ലേഖനത്തിലൂടെ പുറത്തുവിട്ടില്ല. അതോ ‘മാതൃഭൂമി‘ ഈ പേരില്‍ കത്തി വച്ചതാണോ ?ഈ പേര് മറച്ചുവയ്ക്കലിലെധാര്‍മ്മികതയാണ് ഈ കുറിപ്പിന്റെ തലക്കെട്ട്.ഗീതയ്ക്ക് മാതൃഭൂമിയുടെ പേജ് നിറയ്ക്കുക എന്ന ഉദ്ദേശം മാത്രമല്ല , കേരളസമൂഹത്തോട് ,പ്രത്യേകിച്ച് വേട്ടയാടപെടുന്ന, വേട്ടയാടപെട്ട, വേട്ടയാടപെടുന്ന സ്ത്രിവര്‍ഗ്ഗത്തോട്കുറച്ചെങ്കിലും അത്മാര്‍ത്ഥതയുണ്ടായിരുന്നു വെങ്കില്‍ ആ സിനിമാനടന്റെ പേരു കൂടി വെളിപ്പെടുത്തണം.ഈ ലേഖനം തുടങ്ങുമ്പോള്‍ തന്നെ (പേജ് 42 ,അവസാന പാരഗ്രാഫ്)വിലപിക്കുന്നുണ്ട് , ”..........ഇവരെപീഡിപ്പിച്ചത് വിദ്യാഭ്യാസവും പണവും അധികാരപദവികളുമുള്ള മാന്യന്മാരാണ് .ഇവരില്‍ ഒറ്റയാള്‍ പോലുംജനങ്ങളാലോ ഭരണകൂടത്താലോ ശിക്ഷിക്കപ്പെടുകയുണ്ടായില്ല .........”

കിളിരൂരിലേ ശാരിയുടേയും പൂവരണിയിലെ രാജിയുടേയും മരണത്തിലെ സമാനതകള്‍ യുക്തിഭദ്രമായിഅവതരിപ്പിക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒരിക്കല്‍ കൂടി സംശയത്തിന്റെ നിഴലില്‍ മറയുന്നു.ഈ രണ്ട് പെണ്‍കുട്ടികളും മരണത്തിലേക്ക് നടന്നുപോകുന്നതിനുമുമ്പ് നാവുകള്‍ നിശബ്ദ്ദമായത് (മാക്കിയത്) കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ്.രാജിക്ക് ആരാണ് ഇഞ്ചക്ഷന്‍ നല്‍കിയത് ???സ്ത്രി പീഡകരെ കൈയ്യാമം വച്ച് നടുറോഡിലൂടെ നടത്തം എന്ന് പറഞ്ഞ് കൈയ്യടിയും വോട്ടും വാങ്ങിയ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ഇതാണ് നമ്മുടെ അവസ്ഥ ....!!!!!

‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘ എന്ന അന്വേഷണം അവസാന ഭാഗത്ത് ഒന്‍പത് ,പതിനൊന്ന്ക്ലാസുകളിലെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കൌമാര വിദ്യാഭ്യാസ പദ്ധതിയുടെ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നു.ഈ വിദ്യാഭ്യാസ പദ്ധതിയിലെ ചില ചോദ്യങ്ങള്‍ ഗീത എടുത്ത് പറയുന്നു.(പേജ് 49 ,കോളം 3 ,പാര 2,3)

ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് .”ബന്ധപ്പെട്ട വിനോദ സഞ്ചാരി കള്‍ക്ക് എച്ച്.ഐ.വി ബാധപകര്‍ന്നുവെന്നതിന്റെ പേരില്‍ രാജിമാരെ മരണാനന്തര കുറ്റവാളികളായി ഭരണകൂടം പ്രഖ്യാപിക്കുന്നകാലം വിദൂരമല്ല “..ഇങ്ങനെയൊരു കാലത്തിലേക്കാണ് നമ്മള്‍ കടക്കുന്നതെന്ന് ഗീത പറയുമ്പോള്‍എതിര്‍ക്കേണ്ട കാര്യമില്ല.

“പെണ്‍‌വാണിഭക്കാരെ കുരുക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതുഭരണത്തിലും മാംസവേട്ടകള്‍ തുടര്‍ക്കഥയാവുകയാണ്.ഭരണകൂടം ഇപ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് “ .ഭരണകൂടം(ഇടതാണങ്കിലും വലതാണങ്കിലും) മാത്രമല്ലനമ്മളും കാഴ്ചക്കാരുടെ റോളിലാണ്.വേട്ടയാടപ്പെടുന്ന ഇരകളുടെ കണ്ണീരും കഥകളും ചലനങ്ങളും ലൈവായിനമ്മുടെ മുന്നില്‍ എത്തുമ്പോള്‍ നമ്മള്‍ ഒരു സിനിമ കാണുന്നതുപോലെ അവരെ കാണും.അവര്‍ നമുക്കൊരുകാഴ്ചവസ്തുതന്നെ ... കാരണം അവര്‍ നമ്മുടെ ആരും അല്ല എന്നതുതന്നെ.വേട്ടനായ്ക്കള്‍ നമ്മുടെ മക്കളെ വേട്ടയാടുമ്പോള്‍ മാത്രമേ നമ്മള്‍ കാഴ്ചക്കാര്‍ അല്ലാതാവുന്നുള്ളോ??? ‘ഈ പെണ്‍കുട്ടികള്‍ കുറ്റവാളികളാണ്,മരിച്ചിട്ടും ! ‘വായിച്ചു കഴിയുമ്പോള്‍ നമ്മുടെ കണ്ണില്‍ നനവ് പടരുന്നില്ലങ്കില്‍ ദൈവം എന്തിനുവേണ്ടിയാണ് കണ്ണീര്‍ഗ്രന്ഥികള്‍ സൃഷ്ടിച്ചത് ?????????



Friday, August 1, 2008

സൌഹൃദത്തിന് ഒരു ദിനം :ആഗസ്റ്റ് 3


ഏകാന്തതമാത്രം കൂട്ടിനുണ്ടായിരുന്ന മരുഭൂമിയില്‍
ദിക്കുകളറിയാതെ അലഞ്ഞുതിരിഞ്ഞ ഞാന്‍
ഉണങ്ങിയ വൃക്ഷത്തിന്‍ ചുവട്ടില്‍ തളര്‍ന്നു വീണപ്പോള്‍
കുളിര്‍കാറ്റായി തണലായി തെളിനീരായി നീ വന്നു
നീ വിരിച്ച തണലില്‍ നീ നല്‍കിയ കുളിര്‍ കാറ്റില്‍
നീപകര്‍ന്ന ദാഹജലം എന്നില്‍ ശക്തിയായി നിറഞ്ഞപ്പോള്‍
‍ഞാന്‍ വീണ്ടും പറന്നുയര്‍ന്നു...
നിനക്കുഞാന്‍ ഒരായിരം നന്മകള്‍ നേരുന്നു............................


1
2
3

4
കാര്‍ഡിലൊന്നു ക്ലിക്ക് ചെയ്താല്‍ മെസ്സേജ് കാര്‍ഡുകള്‍ വ്യക്തമായി കാണാം ...സേവും ചെയ്യാം