Wednesday, December 14, 2011

കേരള കോൺഗ്രസും മുല്ലപ്പെരിയാറും

രണ്ട് മലകൾ തമ്മിൽ ചേർന്നാലും രണ്ട് മുലകൾ തമ്മിൽ ചേരില്ല. ( ഈ പഴഞ്ചൊല്ലിലും പതിരില്ല)

മുല്ലപ്പെരിയാർ പ്രശ്നം കേരളത്തിൽ (കേരളത്തിന് ദോഷകരമായി) ഇത്രയും വഷ്‌ളാക്കിയതിന്റെ ക്രെഡിറ്റ് പൂർണ്ണമായും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പൂർണ്ണമായും അവകാശപ്പെടാവുന്നതാണ്. രണ്ട് മന്ത്രിമാർ തന്ങൾക്ക് തോന്നുന്നതെല്ലാം വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് രീതിയിൽ വിളിച്ചു പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നം തന്ങൾക്ക് അനുകൂലമാക്കി തീർക്കാൻ വേണ്ടി വിവേകം മാറ്റി വെച്ചിട്ട് പി.ജെ. ജോസഫും കെ.എം മാണിയും പ്രസ്താവനകൾ നടത്തി.

കേരള കോൺഗ്രസ്(ജോസഫ്) കേരള കോൺഗ്രസ്(മാണി)യിൽ ലയിച്ച് പാർട്ടികൾ ഒന്നായെങ്കിലും നേതാക്കന്മാർ ഇപ്പോഴും കേരള കോൺഗ്രസ്(ജെ) കേരള കോൺഗ്രസ്(എം) കേരള കോൺഗ്രസ്(സെക്യുലർ) എന്നിന്ങനെയാണ്. തന്ങളിൽ ആരാണ് വലിയവൻ എന്ന് കാണിക്കാനുള്ള ഒരു ഈഗോ ഇപ്പോൾ കേരള കോൺഗ്രസ്(മാണി)യിൽ ഉണ്ടന്ന് തോന്നുന്നു. പിജെ ജോസഫ് ഒരു പ്രസ്താവന നടത്തിയാൽ കെഎം മാണി വക രണ്ട് പ്രസ്താവന നടത്തും (ഇവരൊരു തീരുമാനത്തിൽ എത്തട്ടേ എന്ന് കരുതിയായിരിക്കും പിസി ജോർജ് മിണ്ടാതിരുന്നത്). നാടു നീളെ പിജെ ജോസഫിന്റെ പോസ്‌റ്ററുകൾ ഇപ്പോൾ ഒട്ടിച്ചിട്ടൂണ്ട്.ഞാനാണ് പാർട്ടിയിൽ വലിയവൻ എന്നു കാണിക്കാനുള്ള ഒരു മാർഗ്ഗമായി മുല്ലപ്പെരിയാർ പ്രശ്നം മാറി. (മുല്ലപ്പെരിയാറിന്റെ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ ഏതെങ്കിലും രാഷ്‌ട്രീയ നേതാവിന് യോഗ്യതയുണ്ടങ്കിൽ അത് പ്രേമചന്ദ്രന് മാത്രം ആയിരിക്കും)

കേരള കോൺഗ്രസ്(ലയനവിരുദ്ധ) ര് ആണ് മുല്ലപ്പെരിയാറിൽ ചാടി വീണ ആദ്യ കേരള കോൺഗ്രസ്. ലയന വിരുദ്ധരുടെ ഒരേ ഒരു നേതാവ് ഉപവാസം ഇരിക്കുന്നത് കണ്ടിട്ടായിരിക്കും പിജെ ജോസഫ് നേരെ ഡൽഹിക്ക് പോയി ഉപവസിച്ചത്. ആ ഉപവാസത്തിനുള്ള വണ്ടിക്കൂലി(സോറി വിമാനക്കൂലി) കാശും നമ്മുടെ ഖജനാവിൽ നിന്ന് തന്നെ ആയിരിക്കും പോയത്

കൊട്ടാരക്കരയിൽ പോലും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന(സംഭവിച്ച) കേരളാ കോൺഗ്രസ് (ബി)യും മുല്ലപ്പെരിയാർ ഏറ്റുപിടിച്ചിട്ടുണ്ട്. (കേരള കോൺഗ്രസ്(ബി) എന്ന് പറഞ്ഞാൽ അതിൽ ബാലകൃഷണപിള്ള മാത്രം). പക്ഷേ മുല്ലപ്പെരിയാർ സമരം നടത്തുന്ന കേരളാ കോൺഗ്രസ് (എം)നെ എതിർത്തുകൊണ്ടുമാത്രമാണ് ബി യുടെ സമരം.(സമരം എന്ന് പറഞ്ഞാൽ പ്രസ്താവനകൾ മാത്രം). കൊല്ലം ചെങ്കോട്ട വഴി ട്രയിനന്ങാണം ഉണ്ടായിരുന്നെങ്കിൽ ട്രയിൻ തടഞ്ഞ് ബി യ്ക്ക് മുല്ലപ്പെരിയാർ സമരം നടത്താമായിരുന്നു. അതിനിപ്പോൾ വഴി ഇല്ലാത്തതുകൊണ്ട് മുല്ലപ്പെരിയാറിൽ പോയി സമരം ചെയ്യാൻ ആ സ്ഥലത്ത് നാലാൾ ഇല്ല. അവിടെ പോയി നിരാഹാരം ഇരിക്കാൻ പറ്റിയ കക്ഷികൾ ആരും ഇപ്പോൾ പാർട്ടിയിലും ഇല്ല. എന്നാ പിന്നെ പ്രസ്താവനകൾ മാത്രം എന്ന് കേരളാ കോൺഗ്രസ് (ബി) കരുതിയതിൽ തെറ്റും ഇല്ല.

പുതിയ ഡാം പുതിയ ഡാം എന്ന് നിലവിളിക്കുമ്പോൾ പുതിയ ഡാം പണിയാൻ അനുമതി കിട്ടിയാൽ അത് എന്ങനെയായിരിക്കും എന്ന് ഉടേതമ്പുരാന് മാത്രമേ പറയാൻ പറ്റൂ. കഴിഞ്ഞ ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കേരളാ കോൺഗ്രസ്(ജെ) എംസി റോഡിന്റെ വികസത്തിൽ എന്താ ചെയ്തതന്ന് ഓർക്കുന്നത് നന്നായിരിക്കും. റോഡ് വികസനം ഏറ്റെടുത്ത കമ്പ്നിയുടെ(പതിബൽ ആണന്ന് തോന്നുന്നു) ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ടിയു കുരുവിള സ്ഥാനം ഒഴിഞ്ഞു എങ്കിലും പൊതുമരാമത്ത് വകുപ്പ് കേരളാ കോൺഗ്രസ്(ജെ)യുടെ കൈവശം തന്നെ ഇരുന്നു..

ഇനി പുതിയ ഡാം ആണ്.....
ജലസേചന വകുപ്പിനാണ് ഡാം പണിയാനുള്ള ചുമതല എങ്കിൽ ഇപ്പോഴുള്ള മുല്ലപ്പെരിയാർ ഡാമിനെക്കാൾ കേരളത്തിന് സുരക്ഷാഭീക്ഷണി ഉയർത്തുന്ന ഒന്നായിരിക്കും അത്..

ഒന്നും കാണാതെ മത്തായി വെള്ളത്തിൽ മുന്ങില്ലല്ലോ ... ഏത് ???

Tuesday, December 13, 2011

മാണി കോൺഗ്രസിന്റെ ജനസേവനത്തിന്റെ പത്തനംതിട്ട മോഡൽ


മുല്ലപ്പെരിയാർ പ്രശ്നത്തിൽ പത്ത് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കണമെന്ന് കെഎം മാണി അന്ത്യശാസനം നൽകിയന്ന് വാർത്തയിൽ കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു പോയി. (ഇതാർക്കാപ്പാ അന്ത്യശാസനം കൊടുത്തത് എന്ന് പിന്നീട് മനസിൽ ഉയർന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ കഴിഞ്ഞതുമില്ല.) തീരുമാനം ഉണ്ടായില്ലങ്കിൽ പ്രതിഷേധത്തിന്റെ സ്വഭാവവും രൂപവും ഒക്കെ മാറുമെന്ന് !!!! ജനന്ങളെ സേവിക്കാനുള്ള കേരള കോൺഗ്രസ്(എം)ന്റെ ഈ അത്മാർത്ഥ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.  ഒരു രാഷ്ട്രീയപാർട്ടിയായാൽ ഇന്ങനെ വേണം !!!

ജനന്ങളെ സേവിക്കാനുള്ള കേരള കോൺഗ്രസ്(എം)ന്റെ ഈ അത്മാർത്ഥ കണ്ട് പത്തനംതിട്ടയിലെ ചുരുളിക്കോട് നിവാസികളുടെ കണ്ണുകളും ഇപ്പോൾ നിറഞ്ഞു തുളുമ്പുകയായിരിക്കണം. ജനന്ങളെ സേവിക്കാൻ വേണ്ടി പണിത കേരള കോൺഗ്രസ് (എം) ന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിയിൽ ഓഫീസ് മറച്ചു നിന്ന വെയ്റ്റിംന്ങ് ഷെഡ് കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിൽ തകർത്തതു കണ്ടാണ് ചുരുളിക്കോട്ടെ ജനന്ങളുടെ കണ്ണ് നിറഞ്ഞതന്ന് മാത്രം !!! എന്നിട്ടോ ഞന്ങൾക്കിപ്പം വെയ്റ്റിംന്ങ് ഷെഡ് വേണമെന്ന് പറഞ്ഞ് ജനന്ങൾ റോഡിൽ ഇറന്ങി സമരം ചെയ്തു. ജനന്ങളെ സേവിക്കാൻ മുട്ടി നിൽക്കുന്ന കേരള കോൺഗ്രസുകാരെ ചർച്ചയ്ക്കയി പോലീസ് വിളിച്ചു. (നോട്ട് ദിപോയിന്റേ, ചർച്ചയ്ക്കായി). ജനന്ങളുടെ വെയ്റ്റിംന്ങ് ഷെഡ് ഡിസംബർ 15 ന് ശേഷം പണിതു നൽകാമെന്ന് അവർ ഉറപ്പു നലകിയത്രെ!!! ഡിസംബർ 15 ന് മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് കല്ലിട്ടതിനുശേഷമൊന്നും അല്ല വെയ്‌റ്റിംന്ങ് ഷെഡ് പണിയുന്നത്. ഡിസംബർ 15 നാണ് ആ ജില്ലാകമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം.!!! വാട്ട് ആൻ ഐഡിയ മാണി കോൺഗ്രസ് !!

ഞാനിന്നല്ലത്തെ(12-12-2011) പത്രന്ങളിൽ (പത്തനംത്തിട്ട എഡീഷൻ) മനോരമ മാത്രമേ കണ്ടുള്ളു. കേരള കോൺഗ്രസുകാർ കാത്തിരിപ്പു കേന്ദ്രം പൊളിച്ച വാർത്ത രണ്ടാം പേജിൽ ഉണ്ട്. അതും രണ്ട് ഫോട്ടൊ സഹിതം.(ആ ഫോട്ടോയും വാർത്തയുടെ തലക്കെട്ടും താഴെ :: മൊബൈലിൽ എടുത്ത്തുകൊണ്ട് കാണാൻ അല്പം ബുദ്ധിമുട്ടാ :  ആ ചുവന്ന മേൽക്കൂരയുള്ളതാണ് ജില്ലാകമ്മറ്റി ആഫീസ്)

(ഈ ചുരുളിക്കൊട് എന്ന് പറയുന്ന സ്ഥലം പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പത്തന്മ്തിട്ടയിൽ നിന്ന് ഒരു രണ്ട്-മൂന്ന് കിലോ മീറ്ററിനുള്ളിൽ വരുന്ന സ്ഥലം ആണ്. ഇന്നലെ രാവിലെ ആ വഴി വരുമ്പോൾ ടാർപ്പ വലിച്ചു കെട്ടി താത്ക്കാലികമായി ഉണ്ടാക്കിയ വെയ്‌ടിംന്ങ് ഷെഡ് അവിടെ ഉണ്ട്. ജില്ലാ കമ്മറ്റി ആഫീസിലേക്കുള്ള വഴിയിൽ കല്ലും എടുത്ത് വെച്ചിട്ടുണ്ട്.)

കേരള കോൺഗ്രസ്(എം) ന്റെ ഓഫീസിലേക്കുള്ള വഴി വിപുലമാക്കാൻ വെയ്റ്റിംഗ് ഷെഡ് ഇടിച്ചു നിരത്തി എന്ന് മംഗളം ഓൺലൈനിലും , ഓഫീസിലേക്കുള്ള വഴി വിപുലമാക്കാൻ കേരളാ കോങ്ങ്രസുകാർ വെയ്റ്റ്റിംങ്  ഷെഡ് പൊളിച്ചു എന്ന് ദേശാഭിമാനി ഓൺലൈനിലും വാർത്ത ഉണ്ട് (ഈ രണ്ട് ഓൺലൈൻ എഡീഷനിലും വാർത്തയുടെ തലക്കെട്ടിനു മാത്രമേ അല്പം മാറ്റം ഉള്ളൂ. വാർത്തയിലെ അക്ഷരത്തിനു പോലും മാറ്റം ഇല്ല. മംഗളത്തിനും ദേശാഭിമാനിക്കും വേണ്ടി ഒരൊറ്റ ലേഖകൻ മാത്രമേ കാണുകയുള്ളോ ആവോ)

ദേശാഭിമാനി വാർത്ത താഴെ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ പത്തു ദിവസത്തെ നോട്ടീസ് പിരീഡിൽ അന്ത്യശാസനം നൽകുന്ന കെ.എം.മാണിക്ക് മുല്ലപ്പെരിയാറിൽ കേരള കോൺഗ്രസിന്റെ ജനസേവനത്തിന്റെ പത്തനംതിട്ട മാതൃക പരീക്ഷിക്കാവുന്നതാണ്. മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ കേരള കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസ് പണിയുക. അണക്കെട്ട് അവിടെ നിന്നാൽ കമ്മറ്റി ആഫീസ് കാണാൻ പറ്റാത്തതുകൊണ്ട് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനു മുമ്പ് പത്തമ്പത് ജെസിബിയും ആൾക്കാരയും കൂട്ടി ഒരു ശനിയാഴ്ച അർദ്ധരാത്രി അണക്കെട്ട് അന്ങ് പൊളിക്കുക. അണക്കെട്ട് പൊളിച്ചതിൽ പ്രതിഷേധിച്ച് ജനന്ങൾ സമരം ചെയ്യുമ്പോൾ (സമരത്തിന്റെ രൂപവും ഭാവവും തമിഴ്‌നാട്ടുകാർ തീരുമാനിക്കും) കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിക്കും. ഞന്ങളെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ പുതിയ ഡാം കെട്ടിത്തരാം എന്ന് പ്രസ്താവിക്കുക. അതോടെ എല്ലാം ശുഭം !!!

(ചുരുളിക്കോട്ടെ വെയ്‌റ്റിംങ് ഷെഡ് പൊളിച്ചത് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാനുള്ള ടെസ്റ്റ് ഡോസ്  ആയിരുന്നു എന്ന് പറഞ്ഞ് പത്തനംത്തിട്ടക്കാരോട് പറഞ്ഞാൽ മതി. പാവന്ങൾ അതന്ങ് വിശ്വസിച്ചോളും)

കേരള കോൺഗ്രസിനോട് ഒരു അഭ്യർത്ഥന
കേരള കോൺഗ്രസ് (എം) ജനന്ങളെ സേവിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപാർട്ടിയാണങ്കിൽ ,ജന്ങളോട് ആത്മാർത്ഥയുണ്ടങ്കിൽ ആ വെയ്‌റ്റിംന്ങ് ഷെഡ് ജനന്ങൾക്ക് നിർമ്മിച്ച് നൽകിയിട്ടേ ജില്ലാകമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്താവൂ.

Wednesday, December 7, 2011

അപകടന്ങളിൽ മരിക്കുന്നവരുടെ വില നിർണ്ണയം !!

2011 നവംബർ 24 വ്യാഴായ്ചത്തെ  മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടു. 'കെ.എസ്.ആർ.ടി.സി. എം പാനൽ ജീവനക്കാരന്റെ ജീവന് വില രണ്ടായിരം രൂപ' !!!! . അതൊരു വാർത്തയായി മാത്രം കണ്ട് ആ വാർത്ത വായിച്ചു വിട്ടു.


മൂന്നു ദിവസത്തിനു ശേഷം നവംബർ 27 ഞായറാഴ്ച മറ്റൊരു വാർത്ത വായിച്ചു. 'മന്ത്രി കെ.സി. ജോസഫിന്റെ കാറിടിച്ച് മരിച്ചവരുടെ കുടുംബന്ങൾക്ക് ധന സഹായം നൽകി'. 

ഈ വാർത്ത വായിച്ചതിനു ശേഷം 24 ആം തീയതിയിലെ പത്രം വീണ്ടും ഒരിക്കലൂടെ എടുത്ത് വായിച്ചു.

 എം പാനൽ ജീവനക്കാരന്റെ മരണം
നവംബർ 22 ആം തീയതി ദേശീയപാത 47 ല് ചേർത്തലയ്ക്കടുത്ത് വളവനാട്ട് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ മൂന്നു പേരും  കെ.എസ്.ആർ.ടി.സി. എം പാനൽ കണ്ടക്ടർ ആയ പ്രസാദും മരിക്കുന്നത്. ബൈക്കിനെ ഇടിച്ച ബസ് ബ്രേക്ക് ചെയതപ്പോൾ പ്രസാദ് പിൻവശത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് ഉടൻ തന്നെ മരിക്കുകയായിരുന്നു.(മാതൃഭൂമി 2011 നവംബർ 23 പേജ് 10 ,കൊച്ചി എഡീഷൻ)

മന്ത്രി കെ.സി. ജോസഫിന്റെ കാറിടിച്ചുള്ള മരണം
നവംബർ 20 ഞായറാഴ്ചയാണ് റൂറൽ ഡവല്പ്മെന്റ് & രജിസ്‌ട്രേഷൻ മന്ത്രിയായ കെ.സി. ജോസഫിന്റെ കാർ ഇടിച്ച് ദേശീയ പാത 47ല് അങ്കമാലി കരിയാംപറമ്പിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് പേർ മരിച്ചത്. ഒരാൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

മരണം ആരുടെയാണങ്കിലും എന്ങനെയാണങ്കിലും അത് വേദനാജനകവും കുടുംബത്തെ സംബന്ധിച്ച് നഷ്ടവും ആണ്. പണം നൽകി അത് നികത്താൻ പറ്റില്ലങ്കിലും കുടുംബത്തിന് അതൊരു കൈത്താന്ങാകും എന്നതിൽ സംശയം ഇല്ല.

മന്ത്രിയുടെ വാഹനം ഇടിച്ചു/അപകടത്തിൽ പെട്ടു മരിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾക്ക് കൂടുതൽ ധനസഹായം നൽകുകയും മറ്റൊരാളുടെ വാഹനം ഇടിച്ചു/അപകടത്തിൽ പെട്ട് മരിച്ചു എന്നുള്ളതുകൊണ്ടും അയാൾക്ക് നാമമാത്രമായ ഒരു ധനസഹായം സർക്കാരിൽ നിന്ന് ചെയ്യുകയും ചെയ്യുന്നത് ശരിയാണോ?? നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണന്ന് പറയുമ്പോൾ അപകടത്തിൽ പെടുന്നവർക്കെല്ലാം മന്ത്രിയുടെ വാഹനം ഇടിച്ച് മരിച്ചവർക്ക് ലഭിച്ച ധനസഹായത്തിന് അർഹതയില്ലേ?? മന്ത്രി സ്വന്തം കൈയ്യിൽ നിന്നാണ് ആ പണം നൽകിയതെങ്കിൽ ഈ ചോദ്യത്തിന് പ്രശക്തി ഇല്ലന്ന് അറിയാം....

മന്ത്രിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന ധന സഹായം പോലെ സർക്കാരിന്റെ വാഹന്ങൾ ഇടിച്ച് മരിക്കുന്നവരുടെ കുടുംബത്തിനും നൽകുമോ???

സ്വന്തം ഔദ്യോഗിക വാഹനം ഇടിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ഫണ്ടിൽ നിന്നുള്ള പണം എടുത്ത് നൽകുകയും അത് പത്രത്തിൽ നൽകി നാലാളെ അറിയിക്കുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ള അപകടന്ങളിൽ പെടൂന്നവർക്കും അത്തരം ധനസഹായം ചെയ്യുന്നതിന് സർക്കാരിൽ നിർബന്ധംചെലുത്താൻ മന്ത്രിക്ക് കഴിയണം.

Monday, December 5, 2011

ആധാറിലെ വിവരം പങ്കുവയ്ക്കൽ സമ്മതം !!!??

കേന്ദ്ര സർക്കാരിന്റെ (?) 12 അക്ക യുഐഡി(ആധാർ)യെക്കുറിച്ചുള്ള ഒരു പ്രധാന ആരോപണം ആധാർ വഴി സ്വീകരിക്കൂന്ന വ്യക്തി വിവരന്ങൾ മൂന്നാമതൊരാൾക്ക് കൈമാറപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കൂന്നതാണ് എന്നാണ് ആധാറിനെതിരെയുള്ള ഒരു ആരോപണം.

ആധാർ കാർഡ് എടുക്കുന്ന വ്യക്തിയുടെ വിവരന്ങൾ മറ്റൊരാൾക്ക്  കൈമാറപ്പെടുമോ???? ഈ ചോദ്യത്തിന് പ്രശ്ക്തിയുണ്ട്?? ആധാർ കാർഡിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞ് ലഭിക്കൂന്ന 'സ്ഥലവാസിക്കുള്ള പകർപ്പ്' ഈ ആശങ്ക ശക്തമാക്കുന്നുണ്ട്.

എനിക്ക് ലഭിച്ച പകർപ്പ് താഴെ കൊടുക്കുന്നു.


ഇതിൽ
ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്ന് കാണുന്നു. ഞാൻ എനിക്ക് ലഭിച്ച അപേക്ഷയിൽ ഇന്ങനെയുള്ള ഒരു കാര്യവും പൂരിപ്പിച്ച് നൽകാൻ ഇല്ലായിരുന്നു.നിന്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണോ എന്നുള്ള ചോദ്യത്തിന് ഞാൻ നോ എന്നായിരുന്നു എഴുതിയിരുന്നതും. ലഭിച്ച സ്ലിപ്പിൽ ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്നാണ് എഴുതിയിരുക്കുന്നത്. എന്റെ വിവരന്ങൾ പങ്കുവെയ്ക്കാൻ ഞാൻ സമ്മതം നൽകി കഴിഞ്ഞിരിക്കൂന്നു ഇതെന്ങനെ ശരിയാവും????


ഞാൻ ഈ അപേക്ഷ സ്വീകരിക്കാൻ വന്നിരിക്കൂന്ന/മേൽനോട്ടം വഹിക്കുന്ന അക്ഷയ നടത്തിപ്പുകാരിയോട് ഈ കാര്യന്ങൾ ചോദിച്ചു. ഞാൻ അപേക്ഷയിൽ നൽകാത്ത രണ്ട് കാര്യന്ങൾ എനിക്ക് സമ്മതമാണ് എന്നുള്ള പേരിൽ എനിക്ക് ലഭിച്ചിരിക്കുന്നു. അവർക്ക് ഇതിനെക്കൂറിച്ച് അറിയില്ലന്നും ഫോട്ടൊ എടുക്കാൻ ഇരിക്കൂന്ന ആളോട് ചോദിക്കാനും പറഞ്ഞു. ഞാൻ ഫോട്ടൊ എടൂക്കാൻ ഇരിക്കുന്നവരിൽ ഒരാളോട് കാര്യം ചോദിച്ചു. ഞാൻ സമ്മതം നൽകാത്ത കാര്യന്ങൾ എനിക്ക് സമ്മതം ആണന്നുള്ള പേരിൽ എനിക്ക് എന്തിന് തന്നു??? അയാളുടെ മറുപിടി വിചിത്രമായിരുന്നു. ഇത് നോ എന്നാക്കി മാറ്റാൻ പറ്റില്ലത്രെ. ഇതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ലന്നും അയാളുടെ വിശദീകരണം. അയാൾ നൽകിയ വിശദീകരണം ഏകദേശം താഴെപറയുന്ന രീതിയിൽ ആയിരുന്നു.

1. ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം
ഇനി മുതൽ സർക്കാരിന്റെ സബസിഡികൾ ബാങ്കുവഴിയാണത്രെ ലഭിക്കുന്നത്. അതിനു വേണ്ടി സർക്കാർ ബാങ്ക് അക്കൗണ്ട് തുടന്ങും. അതിനുവേണ്ടിയാണത്രെ ഈ സമ്മതം.

സബസിഡികൾ ബാങ്ക് വഴി വിതരണം ചെയ്യാൻ കഴിയുമോ?? സബ്സിഡികൾ പണമായി നൽകിയാൽ അതൊരിക്കലും ഉദ്ദേശിക്കൂന്ന പ്രയോജനം ലഭിക്കില്ലന്ന് ഉറപ്പാണ്.ഉദാഹരണത്തിന് സർക്കാർ സബ്സിഡിയോടെയാണ് റേഷൻ വിതരണം. വിതരണം ചെയ്യുന്ന സാധനത്തിനുള്ള സബസിഡി ഉപഭോക്താവിന്റെ അക്കൗണ്ട് വഴി നൽകിയാൽ അയാൾ ആ സാധനം വാന്ങാനായി ആ പണം ഉപയോഗിക്കുമോ?? ഏതായാലും സർക്കാർ ഇന്ങനെ സബ്സിഡി ബാങ്കുകൾ വഴി വിതരണം ചെയ്യില്ല. ഇന്ങനെ ഒരു സമ്മതം ഉണ്ടന്ന് കരുതി സർക്കാരിന് ഉപഭോക്താവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടന്ങാൻ പറ്റുമോ???

2. വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ്
ഇതിനെക്കൂറിച്ച് അയാൾക്കും വലിയ പിടി ഇല്ല. ഇതിന്റെ യേസ് മാറ്റാൻ പറ്റില്ല എന്നാണ് അയാൾ പറയുന്നത്. അയാൾ പറയുന്നത് ശരിയാണന്ങ്കിൽ നമ്മളിൽ നിന്ന് ശേഖരിച്ച വിവരന്ങളും ആധാർ കാർഡിൽ നിന്ന് ലഭിക്കൂന്ന വിവരന്ങളും, ഈ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് (ഇത് സൂക്ഷിക്കുന്നത് സർക്കാർ അണന്ന് പറയുന്നു.) മറ്റൊരാൾക്ക് പങ്ക് വെയ്ക്കാം. അതിനുള്ള സമ്മതം നമ്മൾ നൽകി കഴിഞ്ഞു.(എനിക്ക് മനസിലായത് ഇന്ങനെയാണ്). നമ്മൾ സമ്മതം നൽകി കഴിഞ്ഞതുകൊണ്ട്  മറ്റൊരാൾക്ക്/മൂന്നാമതൊരാൾക്ക് ഈ വിവരന്ങൾ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് നൽകുകയും ചെയ്യാം. ഇന്ങനെ വിവരന്ങൾ നൽകിയാൽ അത് വ്യക്തികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ആയിരിക്കൂം.

നമ്മൾ നൽകുന്ന വിവരന്ങൾ / സർക്കാരിന് ആധാറിൽ നിന്ന് ലഭിക്കൂന്ന വിവരന്ങൾ സുരക്ഷിതം ആയിരിക്കുമോ??

Sunday, December 4, 2011

ആധാര്‍ എന്തിന് ? ആര്‍ക്കു വേണ്ടി ???

12 അക്കമുള്ള യുനീക്ക് ഐഡന്റിറ്റി കൊണ്ട് ഓരോ ഭാരതീയനേയുംചാപ്പകുത്തി കഴിയുന്നതോടെ ഭാരതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമോ?

ആധാര്‍ എന്തിനു വേണ്ടിയാണന്ന് ചോദിക്കുമ്പോള്‍ പലരും പല ഉത്തരമാണ് നല്‍കുന്നത്. ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാനുള്ളതാണന്ന് പറഞ്ഞാണ് നാട്ടിലുള്ളവര്‍ എല്ലാം ഇന്നലേയും ഇന്നുമായി ആധാര്‍ കാര്‍ഡ് എടുക്കാനായി പോയത്/പോകുന്നത്.

മൂവായിരം കോടി രൂപയ്ക്ക് തുടങ്ങിയ ആധാര്‍ പദ്ധതി തീരുമ്പോള്‍ എത്ര കോടി രൂപയായിരിക്കും? ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ആധാര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ചെല്ലുന്നവന് ആധാര്‍ കാര്‍ഡ് കിട്ടും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവന് ജനപ്രതിനിധി(യു‌ഐഡി നമ്പരുള്ള പ്രതിനിധി) പരിചയപ്പെടുത്തല്‍ ഉണ്ടങ്കില്‍ ആധാര്‍ കിട്ടൂം.

ഞാന്‍ ഇതുവരെ മനസിലാക്കിയിരുന്നത് ആധാര്‍ കാര്‍ഡ് ഒരു നിര്‍ബന്ധം അല്ല എന്നായിരുന്നു. അതുകൊണ്ട് ആ കാര്‍ഡ് എടുക്കണാമെന്ന് താലപര്യവും ഇല്ലായിരുന്നു. പക്ഷേ ... വീട്ടില്‍ ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യകതയെക്കുറിച്ച് അമ്മ ഒരു ക്ലാസ് എടുത്തു. അമ്മയ്ക്ക് പലവഴിക്ക് കിട്ടുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ആണത്രെ എല്ലാത്തിനും വേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതിനെക്കുറിച്ച് ആരക്കയോ പഠിപ്പിച്ചിട്ടൂണ്ട്. ഒരാളില്‍ നിന്ന് കൈമാറി വരുമ്പോള്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ആധാര്‍ കാര്‍ഡിന് കിട്ടുകയും ചെയ്യും. ഇനി ഗവണമെന്റിന്റെ എന്ത് പദ്ധതിക്കാണങ്കിലും ഈ ആധാര്‍ കാര്‍ഡാണത്രെ ഉപയോഗിക്കുന്നത്. ഈ ഒരൊറ്റ കാര്യത്തില്‍ മാത്രം ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ ക്യു നില്‍ക്കും. ആധാര്‍ ആവിശ്യമില്ലന്നങ്ങാണം പറഞ്ഞാല്‍ നാട്ടാര്‍ നമ്മളെ തല്ലും. “അമ്മേ ഈ അധാര്‍ നിര്‍ബന്ധമില്ല” എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ മറുപിടി “നിരബന്ധമില്ലാഞ്ഞിട്ടാണോ ഇ കണ്ട ആളുകള്‍ എല്ലാം ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നത്? “

ആധാർ പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും ആളിന്റെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും കേരളത്തിലെ ആധാര്‍ പദ്ധതി ഉദഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍  പറഞ്ഞായിരുന്നു. ഇതിനു വേണ്ടി എന്തെങ്കിലും ആ സര്‍ക്കാരോ പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ ആധാറിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്ന് ജനങ്ങളെ അറിയിച്ചിട്ടില്ല. പക്ഷേ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള ഫോമ്മില്‍ ‘ബി’ സെക്ഷനില്‍ ‘കേരള സര്‍ക്കാരിനായി ശേഖരിക്കുന്ന വിവരങ്ങള്‍’ എന്ന പേരില്‍ കുറേ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. (ചിത്രം ശ്രദ്ധിക്കുക)...


ആധാര്‍ പദ്ധതിയുടെ സൈറ്റിലുള്ള അപേക്ഷ ഫോമില്‍ഈ ഭാഗം ഇല്ല

ആധാര്‍ പദ്ധതിക്ക് എതിരേ കേന്ദ്ര ആഭന്തര മന്ത്രി ചിദംബരം തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചല്ല ആധാര്‍ വിതരണം എന്നാണ് അദ്ദേഹം പറയുന്നത്. പ്ലാനിങ്ങ കമ്മീഷന്‍ ഉപാധ്യക്ഷന് ചിദംബരം ഈ കാര്യങ്ങളെക്കുറിച്ച് കത്ത് എഴുതുകയും ചെയ്തു( പ്ലാനിങ്ങ് കമ്മീഷന്‍ ആണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്)

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള് ലിങ്കുകള്‍ പ്രയോജനപ്പെടുത്താം

ആധാര്‍ പദ്ധതിയുടെ വെബ് സൈറ്റ് ::
വിക്കി പീഡിയ- ആധാര്‍ ::
ആധാര്‍ പദ്ധതി ഉപേക്ഷിക്കണം : വി‌എസ്


ആധാര്‍ കാര്‍ഡിന്റെ/ അപേക്ഷ സ്വീകരിക്കലിന്റെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ഈ ലിങ്കില്‍ നിന്ന് മനസിലാക്കാന്‍ പറ്റും..

ജനസംഖ്യയേക്കാള്‍ രജിസ്ട്രേഷന്‍ ; "ആധാര്‍" വഴിയാധാരമായേക്കും :: 


ഇനി മുതല്‍ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ അതിലൊരു കുഴപ്പം ഉണ്ട്. നിയമവിധേയമല്ലാത്ത ആധാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്നത്???

Thursday, November 17, 2011

പരുമലപള്ളി ബ്ലോഗുകാരന്റെ *#@@%!$* പോസ്റ്റുകൾ

ഇന്നലെ ചില ബ്ലോഗ് പോസ്റ്റുകൾ നോക്കി നടക്കുമ്പോഴാണ് പരുമലപള്ളി.ബ്ലോഗ്സ്പോട്ട്. കോം എന്ന ബ്ലോഗ് കണ്ടത്. 

ബ്ലോഗിലെ ഒന്നു രണ്ട് പോസ്റ്റുകൾ വായിച്ചു കഴിഞ്ഞപ്പോഴേ ആ ബ്ലോഗ് ആര്, എന്തിനുവേണ്ടി ഉണ്ടാക്കിയിരിക്കൂന്നതെന്ന് മനസിലായി. ബ്ലോഗ് വായിച്ചുതുടന്ങിയപ്പോഴേ ആ ബ്ലോഗിന്റെ ഉദ്ദേശം മനസിലായി. ഓർത്തഡോക്സ് വിഭാഗത്തിലെ ബിഷപ്പുമാരെ കളിയാക്കാനും മറ്റുമാണ് ആ ബ്ലോഗിലെ ഒട്ടുമിക്ക പോസ്റ്റുകളും പോസ്റ്റ് ചെയ്തിരിക്കൂന്നത്. പത്ത് പതിനഞ്ച് ബ്ലോഗ് പോസ്റ്റുകൾ വായിച്ച് വായന നിർത്തി.

സ്വന്തം ആശയന്ങൾ മറ്റുള്ളവരിൽ എത്തിക്കാനും ആശയപരമായി മറ്റുള്ളവരുടെ ആശയന്ങളെ എതിർക്കാനും ബ്ലോഗ് ഉപയോഗിക്കൂന്നതിൽ തെറ്റില്ല. പക്ഷേ ഒരു സമുദായ വിഭാഗത്തെ താഴ്ത്തിക്കാണിക്കാനും അവർക്കെതിരെ അസഭ്യഭാഷ ഉപയോഗിക്കാനും വേണ്ടിമാത്രം ഒരു ബ്ലോഗ് നിലനിർത്തിപ്പോരുക എന്ന് പറയുന്നത് ബ്ലോഗ് എന്ന മാധ്യമത്തോട് തന്നെ ചെയ്യുന്ന അനീതിയാണ്. ആ ബ്ലോഗിലെ ആശയത്തയോ പരാമർശിക്കുന്ന കേസുകളെയോ സഭാതർക്കത്തയോ സഭാകേസിനയോ ഞാൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. പക്ഷേ ബോധപൂർവ്വം ചെയ്യുന്ന അപകീർത്തികരവും ദോഷകരവുമായ ചില പോസ്റ്റുകളെ ചൂണ്ടികാണിക്കുകയേ ചെയ്യുന്നുള്ളൂ.(ഞാനീ ബ്ലോഗിലെ ഇരുപതോളം പോസ്റ്റുകള് മാത്രമേ നോക്കിയിട്ടുള്ളൂ)

ഒന്ന്

നവംബർ 9 ആം തീയതിയിലെ ഒരു ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട് ഇന്ങനെയാണ്. 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക'. ഈ തലക്കെട്ടിനു താഴെ ഒരു ഫോട്ടോയും ഫോട്ടോയെക്കുറിച്ചുള്ള സൂചകവും ഉണ്ട്. ' മൊബൈൽ ഒളിക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾ എന്നതിൽ ഉണ്ട്.(ചിത്രത്തെക്കുറിച്ച് പരുമലപള്ളി ബ്ലോഗുകാരൻ പറയുന്ന അറിവേ എനിക്കുള്ളൂ) മൊബൈൽ ജ്വരം ബാധിച്ച ഒരു തലമുറയുടെ പ്രതിനിധിയായി ഒളിഞ്ഞുനോട്ടം എന്ന മാനസിക രോഗം ബാധിച്ച ഒരുത്തനാണ് 'പരുമലപള്ളി' ബ്ലോഗ് കൊണ്ടൂ നടക്കുന്നത് എന്നാണ്  എനിക്കിതിൽ നിന്ന് മനസിലായത്. ചെണ്ടകൊട്ടൂന്നതും പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും ഒളിക്യാമറയിൽ പകർത്താൻ തക്കവണ്ണം ഉള്ള എന്തെങ്കിലും ആണോ?? രഹസ്യമായി ചെണ്ടകൊട്ടി തകർത്താടി എന്നൊക്കെ പറയുന്നതിനു മുമ്പ് തലച്ചോർ ഒന്ന് ഉപയോഗിക്കണം. ചെണ്ടകൊട്ടിയാൽ ശബദ്ദം വെളിയിൽ വരും. ശബ്ദ്ദം വെളിയിൽ വന്നാൽ രഹസ്യ്മായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ???


അന്യന്റെ കിടപ്പറയിലും സ്ത്രികളുടെ കുളിപുരകളിലും ഒളിക്യാമറ വെച്ച് പലതും പകർത്തി, അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി അത് നാലാളെ കാട്ടി സ്വയംവലിയവനായി രസിക്കുന്നവരിൽ പെട്ട ഒരാൾ ആയിരിക്കണം 'പരുമലപള്ളി' ബ്ലോഗിൽ കോപ്പി പേസ്റ്റ് ചെയ്യുന്നത്..ഒളിക്യാമറയൊക്കെവെച്ച് ഇന്ങനെയുള്ള കാര്യന്ങൾ ചെയ്യുന്നത് ശുദ്ധ ചെറ്റത്തരവും തെണ്ടിത്തരവും അല്ലേ??? ചെണ്ട കൊട്ടുകയും പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്തതുകൊണ്ട് 'ഓർത്തഡോക്സുകാർ അച്ചന്മാരുടെ കൈ മുത്താൻ ചെല്ലുന്ന സഹോദരന്ങൾ സൂക്ഷിക്കുക' എന്ന് പറയുന്ന 'പരുമലപള്ളി' ബ്ലോഗുകാരൻ 2011 ഒക്‌ടോബർ 11 ലെ ഈ മാതൃഭൂമി വാർത്ത വായിച്ചിട്ട് എന്തായിരിക്കൂം പറയുന്നത്???

രണ്ട്

2011 നവംബർ 11 ലെ അട്ടിൽ തോലണിഞ്ഞ ചെന്നായ് എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്തിരിക്കൂന്ന ബ്ലോഗ് പോസ്റ്റാണ് താഴെ കൊടുത്തിരിക്കൂന്നത്. പരസ്പര ബഹുമാനത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. 'ഈ ഫോട്ടോയിൽ കാണൂന്ന കിളവൻ' എന്ന് ഒരു ബിഷപ്പിനെ വിളിക്കുമ്പോൾ  തന്ങളുടെ സഭയിലെ ബിഷപ്പിന് 'ഫോട്ടോയിൽ കാണൂന്ന കിളവനെ'ക്കാൾ പ്രായം ഇല്ലേ എന്ന് 'പരുമലപള്ളി' ബ്ലോഗ്കാരൻ സ്വയം ചിന്തിക്കണമായിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥിതി അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നുള്ളത് കുറ്റം കൃത്യം ചെയ്യുക എന്നതുപോലെ തന്നെയുള്ള ഗുരുതരമായ കുറ്റം അല്ലേ?? .'ഇവനേയും കൂട്ടരേയും കണ്ണിൽ കണ്ടാൽ കല്ലെടുത്ത് എറിയൂ ചെറുപ്പക്കാരേ' എന്ന് പറഞ്ഞ് ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരു ക്രൈസ്തവ ആരാധനാലയത്തിന്റെ പേരിൽ, പരിശൂദ്ധ പിതാവേ ഞന്ങൾക്ക്  വേണ്ടി അപേക്ഷിക്കണേ എന്ന് ബ്ലോഗ് തലക്കെട്ടിൽ എഴുതിവെച്ചിട്ടുള്ള ഒരു ബ്ലോഗിലാണ് ഇന്ങനെയുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കൂന്നത്!!!! പരിശൂദ്ധ പിതാവേ അന്ങയുടെ ആരാധനാലയത്തിന്റെ പേരിൽ പോക്രിത്തരം എഴുതികൂട്ടുന്നവനും  വേണ്ടി അപേക്ഷിക്കണേ എന്ന് മാത്രമേ നമുക്കും പ്രാർത്ഥിക്കാൻ പറ്റൂ

മൂന്ന്

'പരുമലപള്ളി' ബ്ലോഗ്കാരന്റെ സങ്കുചിതമനസ്ഥിതിയുടേയും സ്ത്രിവിരുദ്ധതയുടെയും ഉദാഹരണമാണ് 'ശോഭനയെ കണ്ടപ്പോൾ മനസിൽ ലഡു പൊട്ടി' എന്നബ്ലോഗ് പോസ്റ്റ്.  സ്ത്രിയെ കാണുമ്പോൾ അവളെ വെറും ഒരു ഉപഭോഗവസ്തുവായി കരുതുന്നവരുടെ കൂട്ടക്കാരുടെ നേതൃത്വം വഹിക്കുന്ന ആളായിരിക്കണം 'പരുമലപള്ളി' ബ്ലോഗുകാരൻ . അതോ സ്ത്രി ഒരിക്കലും നാലാളുടെ മുന്നിൽ നിൽക്കരുത്, അവൾ എപ്പോഴും വീട്ടിൽ തന്നെ കഴിയേണ്ടവളാണ് എന്നൊക്കെയായിരിക്കും ഇപ്പോഴും  'പരുമലപള്ളി' ബ്ലോഗുകാരന്റെ വിശ്വാസം. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ !!!

നാല്
വ്യക്തി അധിക്ഷേപത്തിനപ്പുറം ഈ ബ്ലോഗ് പോസ്റ്റുകൊണ്ട് 'പരുമലപള്ളി' ബ്ലോഗുകാരൻ എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടന്ന് തോന്നുന്നില്ല.

'പരുമലപള്ളി' ബ്ലോഗുകാരന്റെ നിലപാടുകൾ തന്നെയായിരിക്കൂം ആ സമുദായവിഭാഗത്തിൽ ഉള്ളവർക്ക് എന്ന് എനിക്ക് അഭിപ്രായം ഇല്ല. മറ്റേതെങ്കിലും ഒരു ബ്ലോഗ് ഡൊമൈനിൽ ആയിരുന്നു ഇയാൾ ഇത്തരം പോസ്റ്റുകൾ ഇട്ടിരുന്നത് എങ്കിൽ ഈ പോസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഞാൻ പറയുകയില്ലായിരുന്നു. പക്ഷേ ലക്ഷക്കണക്കിന് ആളുകൾ ആരാധനയ്ക്കായി എത്തുന്ന പരുമലപള്ളിയുടെ പേരിലുള്ള ഒരു ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ പ്രതികരിക്കേണ്ടത് ഒരു ബ്ലോഗർ എന്നനിലയിലും പരുമലപള്ളിയിൽ പോകുന്ന ഒരു വിശ്വാസിഎന്ന് നിലയിലും എന്റെ ചുമതലയാണന്ന് ഞാൻ കരുതുന്നു.

പരുമലപള്ളിയുടെ പേരിലുള്ള ബ്ലോഗ് ഡൊമൈനിൽ ഇത്തരം പോസ്റ്റുകൾ കണ്ടതുകൊണ്ട് മാത്രമാണ് ഇന്ങനെ ഒരു പ്രതികരണം. ആശയ സംവാദത്തിനുള്ള വേദികളായിരിക്കണം ബ്ലോഗ് പോലുള്ള പൊതുഇടന്ങൾ. ബ്ലോഗ് പോലുള്ള പബ്ലിക് സ്പേസിലെ  ചുമ്മാതുള്ള വിമർശനം ഒരു പരിധിക്കപ്പുറത്തേക്ക് പോയിക്കഴിഞ്ഞാൽ ആ വിമർശനത്തിന്റെ തലം മറ്റൊന്നാകും. സൈബർ ക്രൈമിന്റെ അർത്ഥവ്യാപ്തി 'പരുമലപള്ളി' ബ്ലോഗുകാരന് അറിയാഞ്ഞിട്ടാണോ അതോ എനിക്കൊരു നിയമവും ബാധകമല്ല എന്നൊരു ചിന്തയാണോ എന്നറിയില്ല. സ്വന്തം ചിന്തകൾക്കും അഭിപ്രായന്ങൾക്കും ആശയന്ങൾക്കും അപ്പുറം വ്യക്തി/സമുദായ/മത അധിക്ഷേപന്ങൾ ഒഴിവാക്കേണ്ടതാണ്.കുറഞ്ഞ പക്ഷം ഒരു ആരാധനാലയത്തിന്റെ പേരിലുള്ള ബ്ലോഗിൽ നിന്നെങ്കിലും ഇത്തരം അധിക്ഷേപന്ങൾ ഒഴിവാക്കണം.    

Sunday, November 6, 2011

മനോരമയ്ക്കിത് ബഹിഷ്ക്കരണകാലം

ആരുവന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലന്ന് പറഞ്ഞതുപോലെയായി മനോരമയുടേ കാര്യം. പലയിടത്തും ബഹിഷ്ക്കരണത്തോട് ബഹിഷ്ക്കരണം. പാണ്ടൻ നായുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്ന പഴഞ്ചൊല്ല് മനോരമയെക്കുറിച്ചാണന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണന്ന് പറയാൻ പറ്റില്ല.കാര്യന്ങളുടെ ഏകദേശ പോക്ക് ആ വഴിക്കാണിപ്പോൾ. ഒരു വശത്തൂന്ന് ഏജന്റുമാർ പത്രം ബഹിഷ്ക്കരിക്കുമ്പോൾ മറുവശത്തൂന്ന് മതവിഭാഗം പത്രം ബഹിഷ്ക്കരിക്കുന്നു. അതും ഓർത്തഡോക്സുകാർ !!! ഓർത്തഡോക്സ് സഭയുടെ പത്രമാണ് മനോരമ എന്നൊക്കെയായിരുന്നു ഒരു ധാരണ. പക്ഷേ ആ ധാരണയും ഇപ്പോൾ പോയിക്കിട്ടി.

തന്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമന്ങളെ പലരും ബഹിഷ്ക്കരിച്ചിട്ടൂണ്ട്.ടിവി ചാനലുകൾ റിമോട്ട്ഞെക്കി മാറ്റാവുന്ന സമയത്ത് ഏഷ്യാനെറ്റിനെ ഒരു ക്രിസ്ത്യൻ സഭ കുറച്ച് മണിക്കൂർ സമയത്തേക്ക് ബഹിഷ്ക്കരിച്ചിട്ടുണ്ട്. സിനിമാലയിൽ അഭയക്കേസിനെ അടിസ്ഥാനമാക്കിയുള്ള കോമഡി വന്നതിന്റെ ആഫറ്റർ ഇഫക്റ്റായിരുന്നു ആ ബഹിഷ്ക്കരണം. ആ ബഹിഷ്ക്കരണം വിജയിച്ചോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലങ്കിലും ചില സംഘടനകൾ എടുത്തിട്ടുള്ള പത്രന്ങൾക്കെതിരെയുള്ള ബഹിഷ്ക്കരണം വിജയം തന്നെ ആയിരുന്നു.

തന്ങൾക്ക് ഇഷ്ടമല്ലാത്ത / ഹിതകരമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമന്ങളെ വായനക്കാർ ബഹിഷ്ക്കരിക്കുന്നത് പുതിയ കാര്യമൊന്നും അല്ല. അതുകൊണ്ട് വായനക്കാരുടെ പ്രാദേശിക ഭൂരിപക്ഷം നോക്കി മതം,രാഷ്‌ട്രീയം ഒക്കെ നോക്കിയാണ് പത്രന്ങൾ വാർത്ത നൽകുന്നതും. എല്ലാവായനക്കാരനേയും തൃപതിപ്പെടൂത്തി വാർത്ത പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമത്തിനും കഴിയുകയും ഇല്ല. ചില കാര്യന്ങളിൽ നിഷ്‌പക്ഷത്തിന് പകരം പക്ഷം പിടിച്ചുള്ള വാർത്തകൾ ഉണ്ടങ്കിൽ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു. ചരിത്രത്തെപ്പോലും തന്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ എഴുതാൻ ശ്രമിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നവരും, തന്ങൾക്ക് ഹിതകരമല്ലാത്ത പാഠഭാഗന്ങൾ ഉള്ള പുസ്തകം/പാഠഭാഗം സ്കൂളുകളിൽ  ബഹിഷ്ക്കരിക്കുകയും ചെയ്യുകയും ചെയ്യുന്നവർ ഉള്ളപ്പോൾ വാർത്തകളിലെ ഇഷ്ടമില്ലായമ പത്രന്ങളെ ബഹിഷ്ക്കരിക്കാൻ ചിലരെ പ്രേരിപ്പിക്കാം.

വടക്കൻ കേരളത്തിൽ നടക്കൂന്ന പത്ര ഏജന്റുമാരുടേ മനോരമ മാതൃഭൂമി ബഹിഷ്ക്കരണം ഈ പത്രന്ങളിൽ പ്രസിദ്ധീകരിച്ച ഹിതകരമല്ലാത്ത വാർത്തകളുടെ പേരിലല്ലന്ന് ഏജന്റുമാർ പറയുന്നു. പക്ഷേ പത്രന്ങൾ പറയുന്നത് തിരിച്ചാണ്.പത്ര ഏജന്റുമാർ തന്ങൾക്ക് ലഭിക്കുന്ന കമ്മീഷൻ കുറവായതുകൊണ്ട് അത് കൂട്ടികിട്ടാൻ വേണ്ടിയുള്ള സമരത്തിനു തുടക്കം കുറിച്ചുകൊണ്ട് സെപറ്റംബർ മൂന്നിന് സംസ്ഥാനം ഒട്ടാകെ പത്രം വിതരണം ചെയ്യാതെ സമരം ചെയ്തു. അതിനെതുടർന്ന് ഉണ്ടായ ഏജന്റ്-പത്രസ്ഥാപന പ്രശനന്ങളാണ് മനോരമ,മാതൃഭൂമി പത്രന്ങളുടെ ബഹിഷ്ക്കരണത്തിന് തന്ങളെ നിർബന്ധിതരാക്കിയതന്ന് ഏജന്റുമാർ പറയുന്നു . സിപിമ്മിലെ പ്രശ്നന്ങൾ മനോരമ ഫീച്ചറാക്കിയതുകൊണ്ട് ആ വാർത്ത ജനന്ങളിൽ എത്താതിരിക്കാൻ യൂണിയൻ ഇടപെട്ടാണ് ഏജന്റുമാരെകൊണ്ട് പത്രം വിതരണം ചെയ്യിക്കാത്തതെന്ന് പത്രന്ങളും ആരോപിക്കുന്നു.

ഓർത്തഡോക്സ്-പാത്രിയർക്കീസ് സഭാക്കേസിനെ തുടർന്നുള്ള വാർത്തകളെതുടർന്നായിരിക്കണം ഓർത്തഡോക്സ് സഭയിലെ കോലഞ്ചേരി,കടമറ്റം,കണ്ടനാട് ഇടവകയിലെ ജനന്ങൾ മനോരമയും മംഗളവും ബഹിഷ്ക്കരിക്കൂന്നത്. ഇതിൽ മനോരമ ഓർത്തഡോക്സ് പക്ഷത്തോട് അനുകൂലവും മംഗളം പാത്രിയർക്കീസ് പക്ഷത്തോട് അനുകൂലവും ആയ പത്രം ആണ്. (നമ്മൾ ഒരു പാർട്ടിപത്രം എന്നൊക്കെ പറയുന്നതുപോലെ മംഗളത്തെ പാത്രിയർക്കീസ് പത്രം എന്ന് വിളിക്കാം എന്നാണ് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത്). സഭാക്കെസിലെ വാർത്തകൾ പ്രസിദ്ധീകരിക്കുകവഴി മനോരമയ്ക്ക് പണ്ടും ബഹിഷ്ക്കരണം ഉണ്ടായിട്ടൂണ്ട്.

'ലവ് ജിഹാദ്' വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എറണാകുളം എടവനക്കാട്ട് മനോരമ,മാതൃഭൂമി പത്രന്ങൾ 2010 ഫെബ്രുവരിയിൽ ബഹിഷ്ക്കരണം നടന്നിരുന്നു. ദേ, ഇപ്പോൾ ഓർത്തഡോക്സുകാരുടെ വകയായിട്ടുള്ള പത്രബഹിഷ്ക്കരണവും. വിദേശവസ്ത്രന്ങൾ ബഹിഷ്ക്കരിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ജീവിത കഥവായിച്ചതിന്റെ ഫലമായി മനോരമയും മംഗളവും ബഹിഷ്ക്കരിച്ചാൽ സഭാക്കേസിൽ തന്ങൾക്കും വിജയിക്കാൻ പറ്റും എന്ന് കരുതി പത്രന്ങളെ ബഹിഷ്ക്കരിച്ചതാണോ എന്ന് അറിയാൻ ഒരു മാർഗ്ഗവും ഇല്ല. എന്തായാലും ഓർത്തഡോക്സ് സഭയിലെ മൂന്ന് ഇടവകകൾ മനോരമയും മംഗളവും ബഹിഷ്ക്കരിച്ച സ്ഥിതിക്ക് സഭയിലെ മറ്റ് ഇടവകയിലേക്കു ബഹിഷ്ക്കരണം ഉണ്ടാവുമോ? എല്ലാ ഇടവകയിലും അന്ങ് മനോരമ ബഹിഷ്ക്കരിച്ചാൽ പള്ളിപ്പെരുന്നാളിന് കൊടി ഉയർത്തുന്നതും കുരിശും മൂടിന്റെ കൂദാശയുടേയും പള്ളിപെരുന്നാളിന്റേയും ഒക്കെ പടം ഏത് പത്രത്തിൽ ഇടും???നുണപ്രചരണന്ങൾ നടത്തുന്ന മനോരമയും മംഗളവും ബഹിഷ്ക്കരിക്കുന്നു എന്നാണ് പോസ്‌റ്റർ. പക്ഷേ എന്തെല്ലാം നുണകൾ ആണ് ആ പത്രന്ങൾ പ്രചരിപ്പിക്കൂന്നതന്ന് അറിയാൻ നമുക്ക് മാർഗ്ഗമൊന്നും ഇല്ല. തന്ങൾ പത്രം ബഹിഷ്ക്കരിക്കൂന്നതുകൊണ്ട് ഈ പത്രന്ങൾ നുണപ്രചരണം അവസാനിപ്പിക്കും എന്ന് ഈ മൂന്ന് ഇടവകക്കാരും കരുതുന്നുണ്ടാവുമോ? എല്ലങ്കിൽ തന്നെ നമ്മുടെ മലയാളത്തിലെ ഏത് പത്രമാ നിഷ്‌പക്ഷമായി വാർത്തകൾ നൽകുന്നത്. എല്ലാ പത്രന്ങൾക്കും തന്ങളുടേതായ രാഷ്ട്രീയ മത ചായ്‌വ് ഉണ്ട് എന്നതിൽ ആർക്കും സംശയം ഉണ്ടാവാൻ വഴിയില്ല.
 (മുകളിലെ ലിസ്റ്റ് എന്റെ അഭിപ്രായം മാത്രം)
ഓരോരുത്തർക്കും പ്രാർത്ഥിക്കാൻ ഓരോരോ കാരണന്ങൾ ഉണ്ടന്ന് പറഞ്ഞതുപോലെ ഓരോരുത്തർക്കും പത്രം വായിക്കാനും ചില കാരണന്ങൾ ഉണ്ടാവും. മനോരമയിൽ വാർത്തയെക്കാൾ കൂടുതൽ പരസ്യമാണന്ന് പറഞ്ഞ് മനോരമ നിർത്തി മംഗളം വരുത്തിയ ആൾ വീണ്ടൂം മനോരമയിലേക്ക് തന്നെ മാറി. വീണ്ടൂം മനോരമ വരുത്താനുള്ള കാരണം പറഞ്ഞത് നാട്ടിൽ ആരൊക്കെ മരിച്ചന്ന് അറിയാൻ മനോരമ തന്നെ വേണം.

ഓഫ് :
നുണപ്രചരണം നടത്തുന്നതുകൊണ്ട് ദേശാഭിമാനി ബഹിഷ്ക്കരിക്കൂന്നു എന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പോസ്റ്റർ അടിച്ചാൽ എന്ങനെയിരിക്കൂം. അതുപോലെയുള്ളൂ നുണപ്രചരണം നടത്തുന്ന മംഗളം ബഹിഷ്ക്കരിക്കുന്നു എന്നുള്ള ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പോസ്റ്റർ.

 

Sunday, October 30, 2011

അരിയില്ലങ്കില്‍ എന്താ,വയറു നിറയ്ക്കാന്‍ നമുക്ക് ആവശ്യത്തിന് വിവാദങ്ങള്‍ ഉണ്ടല്ലോ

 ഇന്നത്തെ(30-10-11) മാതൃഭൂമിയിലെ വാര്‍ത്തയാണ് ഇതെഴുതാനുള്ള കാരണം.വാര്‍ത്ത താഴെ

എവിടെ നോക്കിയാലും വിവാദമാണ്. രാവിലെ ഒന്ന് ഉച്ചയ്ക്കൊന്ന് വൈകിട്ട് ഒന്ന്. ഓരോരോ ചാനലിന്റേയും വക ഓരോരോ വിവാദം. ഇന്ന് രാവിലെ വെക്കുന്ന ചോറ് പിറ്റേന്ന് രാവിലെ എടുത്ത് കളയുന്നതുപോലെയുള്ളൂ ചില വിവാദങ്ങള്‍. ഫ്രിഡ്ജില്‍ എടുത്ത് വെയ്ക്കൂന്ന ചോറ് ഇടയ്ക്കിടയ്ക്ക് എടൂത്ത് ചൂടാക്കൂന്നതുപോലെ ചില വിവാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് എടുത്ത് ചൂടാക്കി നിലനിര്‍ത്തും. അവസാനം ആ വിവാദവും എടുത്ത് വെളിയില്‍ കളയും.

ഇനി ഒരു മൂന്നുമാസം കഴിയുമ്പോള്‍ അരിവില കിലോയ്ക്ക് മുപ്പത്തഞ്ച്-നാല്പതു രൂപ ആകുമ്പോള്‍ നമ്മുടെ എല്ലാ ടീംസുംകൂടെ ഇറങ്ങും. വിലക്കയറ്റത്തിനു പിന്നില്‍ ഭരണപക്ഷമെന്ന് പ്രതിപക്ഷം ആരോപിക്കും.ഭരണപക്ഷത്തിന്റെ സാമ്പത്തിക നയങ്ങളാണ് അരിക്ക് വില കൂടാന്‍ എന്ന് പ്രതിപക്ഷ സാമ്പത്തിക വിദഗദ്ധര്‍ ആരോപിക്കും .ഞങ്ങളെ പ്രതിപക്ഷം ഭരിക്കാന്‍ സമ്മതിക്കാത്തതുകൊണ്ടാണ് വില കൂടിയതെന്ന് ഭരണപക്ഷം പറയും. ആരാണ് വിലക്കയറ്റത്തിനു പിന്നില്‍ എന്നുള്ള ആരോപണപ്രത്യാരോപണത്തിനു പിന്നിലെ വിവാദങ്ങള്‍ ചാനലുകള്‍ നമുക്ക് വിളമ്പിത്തരം. ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

അരിയുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഉപവാസവും ധര്‍ണ്ണയും ഉപരോധവും വഴിതടയലും ഹര്‍ത്താലും സമരവും അവസാനം ഒരു പോലീസ് വെടിവയ്പും ഉണ്ടായേക്കും. അപ്പോഴും ആരാണ് വെടി വെച്ചത് ആരുടെ തോക്കിലെ ഉണ്ടയാണ് വെളിയിലേക്ക് തെറിച്ചത് എന്നൊക്കെയുള്ള പുതിയ വിവാദങ്ങള്‍ ഉണ്ടാകും. ആ വിവാദങ്ങള്‍ ലൈവ് ചര്‍ച്ചകളായും വിവിധ ടോക്ക് ഷോ(ക്ക്)കളായും ചാനലുകള്‍ നമുക്ക് വിളമ്പിത്തരം.ആ വിവാദങ്ങള്‍ കഴിച്ച് വയറു നിറയാത്തവര്‍ക്ക് വേണമെങ്കില്‍ മുപ്പത്തഞ്ചോ നാല്പതോ രൂപയക്ക് അരി വാങ്ങി കഞ്ഞി വെച്ച് കുടിക്കാം.

മൂന്ന് മാസം കഴിഞ്ഞ് നടത്താന്‍ വെച്ചിരിക്കുന്ന സമരത്തിന്റെ ഊര്‍ജ്ജം ഇന്നേ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ നിക്ഷേപിക്കരുതോ???

കൃഷി ഇല്ലാതെ ഒഴിഞ്ഞു കിടക്കൂന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ പോകുന്നവരും ഒരു നിമിഷം ചിന്തിക്കും. നമ്മളെന്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്!!! ഒരു രൂപയും രണ്ടു രൂപയും കൊടുത്താല്‍ ഒരു കിലോ അരി കിട്ടുമെങ്കില്‍ പിന്നെന്തിനാ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പലപ്പോഴും പറയുന്ന നെല്‍കൃഷി ചെയ്യുന്നത്. ഒന്നും ചെയ്യാതെ കൈയ്യടി മാത്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഭരണപക്ഷം-പ്രതിപക്ഷം ഉള്ള ഒരു രാജ്യത്ത് ഇതിനപ്പുറത്തേക്ക് യാതൊന്നും പ്രതീക്ഷിക്കേണ്ട കാര്യവും ഇല്ല. കേരളം ഒരു പൂര്‍ണ്ണ ഉപഭോക്‍ത്ര സംസ്ഥാനം ആണന്ന് പറയുമ്പോള്‍ തന്നെ നിലവിലുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എന്തുകൊണ്ട് ഭക്ഷ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല??? അതിന് കാരണം തേടി എവിടേയും അലയേണ്ട കാര്യമില്ല. ഒരു വശത്ത് നെല്‍‌കൃഷി വര്‍ദ്ധിപ്പിക്കാന്‍ നടപിടി എടുക്കൂമ്പോള്‍ മറുവശത്ത് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി വിതരണം ചെയ്യുന്നു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി ലഭിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടങ്ങള്‍ സംഭവിക്കാവുന്ന നെല്‍കൃഷിയിലേക്ക് ആളുകള്‍ എത്തുമെന്ന് കരുതാന്‍ ആവുമോ??? ഇങ്ങനെയുള്ള തെറ്റായ ‘കൈയ്യടി വാ‍ങ്ങല്‍’ പദ്ധതികള്‍ കൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ അടിക്കല്ല് തന്നെയാണ്.

ഉത്പാദനചിലവിന് ആനുപാതികമായ ഒരു വിലയെങ്കിലും നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കണം. ഒരു കിലോ നെല്ലിന് കര്‍ഷകന് എട്ടു രൂപ ലഭിക്കുമ്പോള്‍ അതില്‍ നിന്ന് ഉത്പാദിപ്പിക്കൂന്ന അരി ഉപഭോക്താവിന് കിലോയ്ക്ക് രണ്ട് രൂപായ്ക്ക് കിട്ടുമ്പോള്‍ കര്‍ഷകന്‍ ആരായി? കര്‍ഷകന് കിട്ടാനുള്ളത് കിട്ടിയിട്ടുണ്ട് എന്ന് പറയാമെങ്കിലും ഉത്പാദനചിലവിന്റേയും വില്പന വിലയുടേയും അന്തരം കര്‍ഷകനെ സംബന്ധിച്ചിടത്തോളം അവനെ നെല്‍ കൃഷിയില്‍ നിന്ന് പിന്‍‌വലിയാന്‍ നിര്‍ബന്ധിതനാക്കൂന്ന പ്രധാനഘടകമാണ്.

ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടാനുള്ള കാരണം ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനകുറവു തന്നെയാണ്. ഉല്പാദനം കുറയുമ്പോള്‍ വില കൂടും. സാധങ്ങള്‍ക്ക് വില കൂടൂന്നതിന് കാരണം ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാ‍ങ്ങികഴിക്കുന്നതുകൊണ്ടാണന്ന് ഭക്ഷ്യമന്ത്രി തന്നെ പറയുമ്പോള്‍ ആ മനുഷ്യന്റെ വിവരക്കേട് എന്തുമാത്രമാണന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. അരിക്ക് വില കൂടുമ്പോള്‍ അരിആഹാരങ്ങള്‍ക്ക് പകരം കോഴിയും പാലും ആഹാരത്തില്‍ ഉള്‍പ്പെടുത്താല്‍ ഉപദേശിക്കുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ട്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്.

നമ്മുടെ തൊഴില്‍‌ഉറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടൂത്തി നമ്മുടെ സര്‍ക്കാരിന് തന്നെ ഭക്ഷ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.ഇപ്പോള്‍ നമ്മുടെ ഒട്ടുമിക്ക പഞ്ചായത്തുകളിലും  തൊഴില്‍ ഉറപ്പ് പദ്ധതി എന്ന് പറയുന്നത് വര്‍ഷം തോറും നടത്തുന്ന റോഡിന്റെ വശങ്ങളിലെ പുല്ല് ചെത്തിക്കളയുകയും കാനകോരുകയും ചെയ്യുന്നതാണ്. ഒരു മഴ കഴിയുമ്പോള്‍ കാന നികരും. എന്തുകൊണ്ട് തൊഴില്‍‌ഉറപ്പ് പദ്ധതിയില്‍ കൂടി ഉറപ്പാക്കൂന്ന തൊഴില്‍ ദിനങ്ങള്‍ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കൃഷി ഇറക്കാന്‍ വേണ്ടി ഉപയോഗിച്ചു കൂടാ? ചില അയല്‍‌ക്കൂട്ടങ്ങള്‍ പാട്ടത്തിനെടൂത്ത് നെല്‍കൃഷി നടത്തുന്നുണ്ട്.(കൃഷി വന്‍ നഷ്ടമായി കൃഷി നിര്‍ത്തിയവരും ഉണ്ട്) ആ മാതൃക പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. കൃഷി വകുപ്പ് എന്നൊരു വകുപ്പും അതില്‍ ജോലിക്കാരും നമ്മുടെ നാട്ടില്‍ ഉണ്ട്. അവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കട്ടെ. തരിശ് കിടക്കൂന്ന നെല്‍പ്പാടങ്ങള്‍ ഏറ്റെടുത്തോ പാട്ടത്തിനെടൂത്തോ അയല്‍ക്കൂട്ടങ്ങളെ(കുടുംബശ്രി) ഏല്‍പ്പിച്ച് തൊഴില്‍‌ഉറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടീച്ച് കൃഷിപ്പണികള്‍ ചെയ്യാന്‍ സാധിക്കണം(ഒട്ടുമിക്കയിടത്തും അയല്‍ക്കൂട്ടങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലും ഉള്ളത്).

സംഘടനകള്‍ക്ക് യാതൊരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്. രണ്ട് പേര്‍മാത്രം തൊഴിലെടുക്കുന്ന ഒരു തൊഴില്‍‌മേഖലയില്‍ മാത്രം അവരെ ‘സംരക്ഷിക്കാന്‍‘ നാലു സംഘടനകളും എട്ടു നേതാക്കളും കാണും. ഈ സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണയും ഉണ്ടാവും. അയല്‍ക്കൂട്ടം-കുടുംബശ്രിയ്ക്ക് പകരം ജനശ്രി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് (ശ്രമിച്ചത്) നമ്മള്‍ കാണുന്നുണ്ട്.(കുടുംബശ്രിയ്ക്ക് എതിരല്ല ജനശ്രി എന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടങ്കിലും). സംഘടനകള്‍ക്ക് ഒരു ക്ഷാമവും ഇല്ല. അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതിഷേധ സമരങ്ങള്‍ നടത്താനും മാത്രമാകരുത് സംഘടനകള്‍. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സംഘടനകള്‍ക്ക് സാധിക്കണം. വിലക്കയറ്റത്തിനെതിരെ പോരാട്ടം നടത്തുന്ന സംഘടനകള്‍ക്ക് ഭക്ഷ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ചുമതല കൂടി ഉണ്ട്. (പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരേ പോരാടൂന്ന സംഘടനകള്‍ക്ക് പെട്രോള്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നുള്ള ചോദ്യം പ്രതീക്ഷിക്കുന്നു.). തങ്ങളുടെ മുന്നിലെ നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുമ്പോള്‍ അരിവില വര്‍ദ്ധനവിന് എതിരെ സമരം നടത്തുന്ന ആളുകള്‍ക്ക് ആ ഊര്‍ജ്ജം എന്തുകൊണ്ട് ആ തരിശ് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല???

ഉപഭോക്‍തൃ സംസ്ഥാനമായ കേരളത്തിന് ഭക്ഷ്യവിലക്കയറ്റത്തിന് എതിരായ സമരങ്ങള്‍ അല്ല ആവശ്യം. വിലക്കയറ്റം ഇല്ലാതാക്കാനുള്ള ഭക്ഷ്യ ഉത്പാദന വര്‍ദ്ധനവാണ് ആവശ്യം. അതിന് നമ്മുടെ സര്‍ക്കാരാണ് നടപടികള്‍ എടുക്കേണ്ടത്. അത്തരം നടപടികള്‍ എടുക്കുമ്പോള്‍ പ്രതിപക്ഷവും അതില്‍ ഭാഗമാവണം. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ക്ക് ഭക്ഷ്യസുരക്ഷയില്‍ ഒരു വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനവര്‍ നിരത്തിലെ പ്രതിഷേധസമരങ്ങളില്‍ നിന്ന് പാടങ്ങളിലേക്ക് ഇറങ്ങണം എന്നുമാത്രം. ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലങ്കില്‍ പതിവുപോലെ നമുക്ക് വിവാദങ്ങള്‍ തിളയ്ക്കുന്നതും കാത്ത് കഞ്ഞിക്കലത്തിനു മുന്നില്‍ നില്‍ക്കാം.

Monday, October 24, 2011

ഇതിൽ ഏതാണ് ലൈവ് ??

ഇന്നത്തെ(ഒക്‌ടോബർ 24 തിങ്കൾ) ഏഷ്യാനെറ്റ് , ഇന്ത്യാവിഷൻ ചാനലുകളിലെ ഒൻപതുമണീ വാർത്തയിൽ നിന്ന്...

ഒരേ സമയം തോമസ് ഐസക്കിനും ടി.എൻ പ്രതാപനും രാമചന്ദ്രൻ മാസ്റ്റർക്കും രണ്ട് ചാനൽ ചർച്ചകളിൽ എന്ങനെ പങ്കെടുക്കാൻ കഴിയുന്നു???

Saturday, October 22, 2011

ഭൂമിയിലെ മാലാഖമാര്‍ ആത്മഹത്യചെയ്യുമ്പോള്‍ !!!

ഒരിക്കലെങ്കിലും ജീവിതത്തില്‍ ആശുപത്രിയില്‍ പോകാത്തവരുണ്ടോ? കാണീല്ല. അവിടെ നിങ്ങളുടെ വേദനയിലും തളര്‍ച്ചയിലും തകര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ,നിങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ ഉണ്ടാവും. ഭൂമിയിലെ മാലാഖമാര്‍. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്നു. അവര്‍ നമ്മുടേ വേദനകള്‍ ഒപ്പിയെടുക്കുമ്പോള്‍ അവരുടെ ഉള്ളിലെ വേദനകള്‍ എന്തായിരിക്കൂം എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പക്ഷേ ആ മാലാഖമാരുടെ നിറഞ്ഞ ചിരികള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് കണ്ണീരിന്റെ നനവാണ്. ഉള്ളിലെ ദുഃഖങ്ങളുടെ താഴ്വാരത്തിലെ കൊടുംങ്കാറ്റിനെ ആണ് അവര്‍ തങ്ങളുടെ പുഞ്ചിരിയില്‍ ഒളിപ്പിക്കൂന്നത്. സ്വാന്തനത്തിന്റെ കുളിര്‍കാറ്റായി അവര്‍ വരുന്നത് ആ കൊടുങ്കാറ്റിനെ തളര്‍ത്തികൊണ്ടാണ്. സ്വന്തം വേദനകളെ കണ്ണീരിനും ശമിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവളുടെ ചുണ്ടിലെ പുഞ്ചിരിമായുന്നു. രക്ഷപെടാനാവാത്ത കുരുക്കില്‍ പെട്ട് ഉഴറുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍ അവള്‍ ശ്രമിക്കും. പക്ഷേ ഭൂമിയിലെ മാലാഖമാരും മനുഷ്യരാണല്ലോ? കുരുക്കുകള്‍ മുറുകുമ്പോള്‍ ആ മാലാഖയും സ്വന്തം ജീവിതം ഒരു കുരുക്കിലേക്ക് ഒതുക്കുന്നു. ആരും കാണാതെ ഒളിപ്പിച്ച ദുഃഖത്തിന്റെ അവസാനം!!!!!

ആശുപത്രിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും ചില രോഗികളില്‍ നിന്നും അവരുടേ കൂടേ നില്‍ക്കുന്നവരില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,വീട്ടിലെ കഷ്ടതകളും ലോണ്‍ എടുത്ത് പഠിച്ചവരാണങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ മറുവശത്ത് നിന്നുമുള്ള പോരാട്ടമാണ് ആ മാലാഖമാരുടെ ജീവിതം. ഇന്‍‌ഞ്ചഷന്‍ കൊടുക്കുമ്പോള്‍ അലപം വേദന തോന്നിയാലും ചിലര്‍ അവരെ തെറിവിളിക്കും. ആ തെറിവിളി കേള്‍ക്കുമ്പോഴും അവര്‍ പുഞ്ചിരിക്കൂം. ചിലര്‍ക്ക് അവളുടെ കൈകളില്‍ തൊടണം,ചിലര്‍ക്ക് അവളുടെ നിതംബങ്ങളില്‍ തട്ടണം,ചിലര്‍ക്ക് അവളുടെ സ്തനങ്ങളുടെ ഭംഗി ആസ്വദിക്കണം. ആ മാലാഖമാര്‍ ചിലര്‍ക്കെങ്കിലും അടിമകളും പാവകളും ആണ്.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ നമ്മളെ കൂട്ടിക്കോണ്ടൂവരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ നമ്മുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന ഒരു മാലാഖ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് കയറിപ്പോകണമെങ്കില്‍ അവള്‍ എന്ത് മാത്രം വേദന സഹിച്ചിരിക്കണം. നമ്മുടെ വേദനകള്‍ ഒപ്പാന്‍ ഉറക്കളച്ചിരുന്ന ആ മാലാഖമാരുടെ വേദനകള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ?


Saturday, October 8, 2011

അഞ്ച് വര്‍ഷം : പത്ത് ബ്ലോഗ് , അഞ്ഞൂറ് പോസ്റ്റുകള്‍

ബ്ലോഗ് ബ്ലോഗ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്താണന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം പിന്നിട്ട് ഇപ്പോള്‍ പത്ത് ബ്ലോഗുകളുടെ മുതലാളിയായി (മറ്റ് രണ്ട് ബ്ലോഗുകളില്‍ പാര്‍ട്‌ണര്‍ഷിപ്പും ഉണ്ട്) ഞാനിവിടെ എത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി അഞ്ചാം വര്‍ഷത്തിലേക്ക് പോസ്റ്റൂന്നി. ഒന്നാമത്തെ ബ്ലോഗ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ഡയല്‍ അപ് മോഡം ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബ്രോഡ്‌ബാന്‍ഡായി. ആദ്യമൊക്കെ പോസ്റ്റ് ഇടുമ്പോള്‍ അതൊന്നു സേവായി പോസ്റ്റായി ബ്രൌസറില്‍ ഒന്ന് തെളിയാന്‍ പത്തുമിനിട്ടെങ്കിലും എടുത്തിരുന്നു.(പത്തു മിനിട്ടിനകത്ത് ഇടയ്ക്കിടയ്ക്കിടയ്ക്ക് കട്ടായിപോകുന്ന കണക്ഷനും നാലഞ്ച് പ്രാവിശ്യം പോസ്റ്റില്‍ ക്ലിക്ക് ചെയ്യാനുള്ള സമയവും പോസ്റ്റ് ലോഡായി വരാനുള്ള സമയവും ഒക്കേ ഉള്‍പ്പെടും). ദേ ഇപ്പോഴാണങ്കില്‍ അങോട്ട് പബ്ലിഷ് പോസ്റ്റിലോട്ട് ഞെക്കേണ്ട താമസം പോസ്റ്റ് (ഞെക്കേണ്ട താമസം എന്ന് ഒരാവേശത്തിന് പറഞ്ഞതാ.. പത്ത് മുപ്പത് സെക്കന്‍ഡ് എടുക്കും) അങ്ങ് തെളിയും.

ഓര്‍ക്കൂട്ടില്‍ വരുന്ന മലയാളം സ്ക്രാപ്പുകള്‍ കണ്ടാണ് മലയാളം ടൈപ്പ് ചെയ്യാന്‍ നോക്കുന്നത്. എങ്ങനെ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമെന്ന് മലയാളത്തില്‍ സ്ക്രാപ്പ് ഇടുന്നവരോട് ചോദിച്ചു. അവരെല്ലാം പലയിടത്തും നിന്ന് കൊണ്ടുവന്ന് പേസ്റ്റ് ചെയ്യുകയാണന്ന് പറഞ്ഞു. അവസാനം ചോദിച്ച് ചോദിച്ച് പോയപ്പോള്‍ ജയന്‍ തോമസ് എന്നൊരു ചേട്ടന്‍ (ഈ ചേട്ടായിക്ക് ബ്ലോഗൊന്നും ഇല്ല) മലയാളം എഴുതുന്നത് എങ്ങനെയാണന്ന് ഇവിടെയുണ്ട് എന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നു. ആ ലിങ്കില്‍ നോക്കി കീമാനെ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലെ അക്ഷരങ്ങളുടെ കീ കോമ്പിനേഷന്‍ പടം നോക്കി മലയാളം ടൈപ്പു ചെയ്യാന്‍ പഠിച്ചു.

ആ സമയത്ത് മനോരമയിലെ ഒരു സപ്ലിമെന്റില്‍ മലയാളം ബ്ലോഗിനെകുരിച്ച് ഒരു ഫീച്ചര്‍ വന്നായിരുന്നു. അതൊക്കെ വായിച്ച് ഗൂഗിള്‍ അക്കൌണ്ടില്‍ കയറി അവിടേയും ഇവിടേയും ഒക്കെ ഞെക്കി ഓരോ പേരുകള്‍ കൊടുത്തപ്പോള്‍ ഓരോ ബ്ലോഗായി. ഇങ്ങനെ ഒന്നും മനസിലാകാതെ പേരുകള്‍ കൊടുത്തതുകൊണ്ടാണ് ആദ്യം ഉണ്ടായ മൂന്ന് ബ്ലോഗുകള്‍ക്ക് shibu1 , smeaso , shibupta46 എന്നൊക്കെ പേര് വന്നത്.
ചുമ്മാ കണ്ട ബട്ടണുകളില്‍ ഒക്കി ഞെക്കിയായിരുന്നു ആദ്യം പോസ്റ്റുകള്‍ ഇട്ടത്. ഓരോ കഥകള്‍ എങ്ങനെ ഓരോ പോസ്റ്റാക്കി ഇടുമെന്ന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പന്ത്രണ്ട് കഥകള്‍ ഒരുമിച്ചാക്കിയാണ് കുഞ്ഞിക്കഥകള്‍ എന്ന ബ്ലോഗില്‍ ആദ്യ പോസ്റ്റ് ഇട്ടത്. 2007 ഒക്‍ടോബര്‍ 4 ന് ആയിരുന്നു ആദ്യ പോസ്റ്റ് ആക്രമണം.(അന്ന് പാരഗ്രാഫായി പോലും അത് എഴുതാന്‍ അറിയില്ലായിരുന്നു). ഒരു ദിവസം എടുത്ത് പലയിടത്തും പോയി നോക്കി ഡാഷ് ബോര്‍ഡ് എന്നൊരു സംഗതി ഉണ്ടന്നും അവിടെ New Post, Edit Post എന്നൊക്കെ ബട്ടണുകള്‍ ഉണ്ടന്നും മനസിലാക്കി പന്ത്രണ്ട് കഥകളെ(കുഞ്ഞി) ഒറ്റ പോസ്റ്റില്‍ നിന്ന് മുറിച്ച് പന്ത്രണ്ട് പോസ്റ്റാക്കി. പിന്നെ പിന്നെ അവിടെ നിന്ന് പതുക്കെ പതുക്കെ ബ്ലോഗിന്റെ പോളി ടെക്നിക്കുകള്‍ ഒക്കെ പഠിച്ച് പോസ്റ്റിടാന്‍ തുടങ്ങി. വലിയ കഥയ്ക്കും ,ചെറിയ കഥയക്കും, കവിതക്കും(ഇതെന്താ സംഗതിയെന്ന് ഇപ്പോഴും മനസിലായിട്ടില്ല) ഒക്കെ ഓരോരോ ബ്ലോഗ് തുടങ്ങിയാലേ ഒരിത് വരൂ എന്ന് തോന്നിയതുകൊണ്ട് ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങാമെന്ന് കരുതി. (അന്ന് ലേബല്‍ എന്ന സംഗതിയെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു).

ഇങ്ങനെ ഓരോന്നിനും ഓരോ ബ്ലോഗ് തുടങ്ങി വന്നപ്പോള്‍ ബ്ലോഗിന്റെ എണ്ണം പത്തായി.












പോസ്റ്റ് കണക്കെടുപ്പ്


പറയാന്‍ മറന്നു, വല്ലപ്പോഴും സംഭാവന നല്‍കുന്ന ഒരു ബ്ലോഗു കൂടി ഉണ്ട്

Saturday, September 17, 2011

കർത്താവിന്റെ പേരില്‍ തെരുവില്‍ ചെയ്യുന്നത് .....

ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ ഇതൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഇന്നത്തെ കാര്യപരിപാടിയുടെ വിവരണം അല്ല. "നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുചെകിടും കാണിചു കൊടുക്കുക","ഞാൻ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ  ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുപ്പിൻ" "ഏഴല്ല ഏഴ് എഴുപത് വട്ടം ക്ഷമിക്കുവിൻ" എന്നൊക്കെ പറഞ്ഞ യേശുക്രിസ്തുവിന്റെ അനുയായികൾ എന്ന് സ്വയം പറഞ്ഞ് ക്രിസ്ത്രീയ സ്നേഹത്തിന്റെ അപ്പോസ്തോലന്മാരായി അവരോധിച്ച് ക്രിസ്തീയജീവിതത്തിന്റെ മാതൃക ലോകത്തി കാണിച്ചുകൊടുക്കുന്ന രണ്ട് ക്രിസ്തീയ സഭകളുടെ കാര്യപരിപാടികൾ ആണ് ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ !!!

ഒരേ വിശ്വാസവും ആചാരരീതികളും പിന്തുടരുന്ന രണ്ട് സഭകള്‍ ഇന്ന് തെരുവില്‍ കുടിപ്പകയുള്ള ശത്രുക്കളേപ്പോലെ മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതയും ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകി ക്രിസ്തുവിന്റെ പേരില്‍ പോര്‍വിളി നടത്തി ക്രിസ്തീയ സ്നേഹത്തിന്റേയും ക്രൈസത്വ സാക്ഷ്യത്തിന്റേയും മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുകയാണ്. ഒരു പക്ഷം കോടതിവിധിയുടെ സ്ഥാപനത്തിനും മറ്റൊരു പക്ഷം ആരാധന സ്വാതന്ത്ര്യം എന്നപേരിലും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകത്ത് അവതാരമെടുത്തതിന് കര്‍ത്താവ് പശ്ചാത്തപിക്കുന്നുണ്ടാവും. എന്തിന്റെ പേരിലുള്ളതാണങ്കിലും തെരുവിലെ പടയൊരുക്കം ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ തങ്ങളുടെ ശക്തികാണിക്കാന്‍ ഇരുപക്ഷവും തയ്യാറായപ്പോള്‍ ഇല്ലാതായത് ക്രിസ്തുവിന്റെ അനുയായികള്‍ എന്നുള്ള പേരാണ്. രണ്ടു സഹോദരസഭകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മറ്റു ക്രൈസ്തവ സഭകല്‍ മൌനം പാലിക്കുന്നത് അത് അവരുടെമാത്രം ആഭ്യന്തരപ്രശ്നം ആയതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഈ പോരാട്ടത്തില്‍ യാതൊരു താല്‌പര്യവും ഇല്ല എന്നുള്ളതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഈ പോരാട്ടം കാണുമ്പോള്‍ ചുണ്ടില്‍ വിരിയുന്നത് പരിഹാസം ആണ്.

പള്ളിപിടിച്ചടക്കലും ശവം തടഞ്ഞു വയ്ക്കലും പള്ളിയിലുള്ള അടിയും മൃതശ്രീരം ഉപേക്ഷിക്കലും ഒക്കെ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി കുടിപ്പക കൊണ്ടുനടക്കുന്നവരെപ്പോലെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇതാണൊ ക്രിസ്തീയ സാക്ഷ്യം എന്ന് മൂന്നാമതൊരാള്‍ ചോദിച്ചാല്‍ ഞങ്ങളിങ്ങനെയൊക്കെയാണ് നിന്നോടാരുപറഞ്ഞു ഞങ്ങളേ നോക്കാന്‍ എന്ന് തിരിച്ചു ചോദിക്കേണ്ടതായി വരുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണ് ഈ സഭകളില്‍ വിശ്വസിക്കുന്നവര്‍. പതിറ്റാണ്ടുകളായി തുടരുന്ന സഭാക്കേസിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ കാണുന്ന പ്രാര്‍ത്ഥനയും ഉപവാസവും വിശ്വാസ റാലിയും ഹര്‍ത്താലും മാര്‍ച്ചും ഒക്കെ. രണ്ടുപക്ഷവും തെരുവില്‍ പ്രാര്‍ത്ഥനായജ്ജം നടത്തുകയാണ്. രണ്ടു കൂട്ടരും തങ്ങളുടെ പക്ഷത്തിന്റെ വിജയത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഒരു കൂട്ടര്‍ പള്ളിയില്‍ കയറാനും മറുകൂട്ടര്‍ പള്‍ലി തങ്ങള്‍ക്ക് മാത്രം കയറാനും പ്രാര്‍ത്ഥിക്കുന്നു. ആരു വിജയിച്ചാലും തോല്‍ക്കുന്നത് ക്രിസ്തുതന്നെ ആയിരിക്കും. ഇവരുടെ രണ്ടുപേരുടേയും പ്രാര്‍ത്ഥന ദൈവത്തിനു കേള്‍ക്കാന്‍ പറ്റുമോ??? ഭൂമിയില്‍‌വച്ച് നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍, അത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവങ്കല്‍ നിന്ന് അവര്‍ക്ക് ലഭിക്കും (വി.മത്തായി 18:19) എന്നാണ് യേശു ക്രിസ്തു പറയുന്നത്. ഏതായാലും ഈ രണ്ടു സമുദായവും പ്രാര്‍ത്ഥിക്കുന്നത് മറ്റവന്‍ തോല്ക്കണം ഞാന്‍ ജയിക്കണം എന്നായിരിക്കുമല്ലോ? ഈ പ്രാര്‍ത്ഥന ദൈവത്തിനു എങ്ങനെ കേള്‍ക്കാന്‍ കഴിയും?????

കോലഞ്ചേരിപള്ളിയുടെ പേരില്‍ ഇപ്പോള്‍ ഏറ്റുമുട്ടൂന്നവര്‍ 2010 അവസാനത്തില്‍ പരുമലപള്ളിയുടെ പേരിലാണ് തെരുവില്‍ ഏറ്റുമുട്ടിയത്. രണ്ടു കൂട്ടരും പ്രശ്നം തെരുവുകളീലേക്ക് അധികം വലിച്ചിഴയ്ക്കാതെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോലഞ്ചേരി തര്‍ക്കം ഇന്ന് കേരളത്തിലെ ക്രമസമാധനപ്രശ്നമായി മാറിയിരിക്കുന്നു. “സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍,അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടും”(വി.മത്തായി 5:9) എന്ന് യേശു ക്രിസ്തു ഗിരിപ്രഭാഷ്ണത്തില്‍ പറയുന്നുണ്ട്. സമാധാനം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന യേശുക്രിസ്തുവൈന്റെ അനുയായികള്‍ തന്നെ യാണ് ദൈവത്തിന്റെ ആലയത്തില്‍ ആരുകയറണം ആരു കയറേണ്ടാ എന്നും ദൈവത്തിനുള്ള ബലി ആര്‍ അര്‍പ്പിക്കണം ആര് അര്‍പ്പിക്കേണ്ടാ എന്നും പറഞ്ഞ് സമാ‍ധാനം ഇല്ലാതാക്കുന്നത് !!!! പരസ്പരം വിദ്വേഷം ഉണ്ടാക്കുന്ന സമാധാനം ആയിരുന്നോ ദൈവം നല്‍കിയത്? സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തന്നേച്ചു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ലോകം തരുന്നതുപോലെയക്ക ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് (വി.യോഹന്നാന്‍ 14:27) എന്നാണ് യേശുക്രിസ്തുപറഞ്ഞത്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് ദൈവ ദൂതന്മാര്‍ ഇപ്രകാരം പറഞ്ഞു “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം”(ലൂക്കോസ് 2:14). യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക്  കിട്ടി എന്ന് വിശ്വസിക്കുന്ന സമാധാനം ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ ഭൂമിയിലെ മനുഷ്യരുടെ സമാധാനം ഇല്ലാതാക്കൂന്ന വിരോധാഭാസമല്ലേ ഇന്ന് കാണാന്‍ കഴിയുന്നത്???

നീതിയുടേയും ദൈവ ആരാധനയുടേയും പേരില്‍ തെരുവില്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നവര്‍ ഈ വേദഭാഗം വായിച്ചിരുന്നിരിക്കണം. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിക്കുക, രറ്റ്ടും വെണ്ണീറും വിരിച്ച് കിടക്കുക, ഇതാകുന്നുവോ ഉപവസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്ക് പ്രസാദമുള്ള ദിവസമെന്നും പറയുന്നത്? അന്യായ ബന്ധനങ്ങളേ അഴിക്കുക, നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയ്ക്കുക, എല്ലാനുകത്തേയും തകര്‍ക്കുക ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും , അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുന്നതും , നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും , നിന്റെ മാംസരക്തങ്ങളായിരിക്കൂന്നവര്‍ക്ക് നിന്നെത്തന്നെ മറെയ്ക്കാതിരിക്കൂന്നതുമല്ലയോ (യെശയ്യാവ് 58 :5-7) .

ആരാധനാലയത്തിന്റെ പേരില്‍ ഇവിടെ പരസ്പരം പോരിടുന്നവര്‍ കേരളത്തിനു പുറത്ത് പലയിടങ്ങളിലും ഒരേ സ്ഥലത്ത് തങ്ങളുടെ ആരാധന നടത്തുന്നുണ്ട്. കേരളത്തിനു പുറത്ത് പരസ്പരം സ്നേഹിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യെന്നവര്‍ ഇവിടെ പിന്നെ എന്തിനാണ് പരസ്‌പരം ശണ്‌ഠകൂടുന്നത് ??? വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്??? പരസ്പരം സ്നേഹിക്കാനും വിട്ടുവീഴചകള്‍ക്കും തയ്യാറാകാതെ നില്‍ക്കുന്നത് ദൈവീക സ്നേഹത്തിന്റെ പ്രതിഫലനം കൊണ്ടാണോ???

ഇങ്ങനെ സമരത്തിലൂടയും എതിര്‍പ്പുകളിലൂടയും ഭീക്ഷണികളിലൂടയും നേടിയെടുക്കുന്ന ആരാധനകൊണ്ട് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുമോ??? ഇങ്ങനെ അര്‍പ്പിക്കുന്ന ബലി ദൈവത്തിന് സ്വീകാര്യം ആയിരിക്കുമോ??? ഗിരിപ്രഭാഷ്ണത്തില്‍ യേശുക്രിസ്തുപറയുന്നുണ്ട് , ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (വി.മത്തായി 5:23,24).

തന്റെ പേരില്‍ ചേരിതിരിഞ്ഞ് തെരുവില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ കര്‍ത്താവ് തന്നെ പരിതപിക്കുന്നുണ്ടാവും. “പിതാവേ , ഇവര്‍ ചെയ്യുന്നത് ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോട് ക്ഷമിക്കേണമേ (വി.ലൂക്കോസ് 23:34)

വിശുദ്ധ വേദപുസ്ത്കത്തില്‍ യേശുക്രിസ്തു കരഞ്ഞതായി രണ്ട് സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. അതിലൊന്ന് യെരുശലേമിനെ നോക്കിയാണ്. സമാധാനത്തിന്റെ വഴി എന്താണന്ന് അറിയാത്ത യരുശലേം‌മിനെ നോക്കി യേശുക്രിസ്തുകരയുന്നു. “അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതീനെക്കുറിച്ചു കരഞ്ഞു: ഈ നാളില്‍ നിന്റെ സമാധാനത്തിനുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു”(ലൂക്കോസ് 19:41,42).  മനുഷ്യന്റെ സഹകരണത്തിലൂടയും വിട്ടുവീഴ്ചകളിലൂടയും മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ. തന്റെ ജനനത്തിലൂടെ മനുഷ്യന് സമാധാനം നല്‍കിയ ക്രിസ്തു ഇപ്പോള്‍ തന്റെ അനുയായികളെ ഓര്‍ത്തു കരയുന്നുണ്ടാവും. ഭൂമിയില്‍ തന്റെ പേരില്‍ ചെയ്യുന്ന വേലകള്‍ കാണാനാവാതെ ദൈവം സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ അടച്ചിട്ടൂണ്ടാവും....
ചിത്രം :: http://scoopindia.com/list_cartoons.php
 
:: ഈ പോസ്റ്റില്‍ കോടതി വിധികളെക്കുറിച്ചോ സഭാചരിത്രത്തയോ സഭാകേസുകളെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. സഭാപ്രശ്നം തെരുവില്‍ എത്തിക്കാതെ പരിഹരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ ചിന്തകള്‍ മാത്രമാണിത്.

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ?

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ? എന്നൊരു ചോദ്യം ചോദിച്ചാല്‍ ഏത് കൂടംകുളം, എന്ത് ഉപവാസം, എന്തിനാ ഉപവാസം എന്നുതുടങ്ങി കുറേ ചോദ്യങ്ങള്‍ തിരിച്ച് കേള്‍ക്കേണ്ടി വരും. തങ്ങളുടെ അതിജീവനത്തിനുവേണ്ടി ഒരുപറ്റം ആള്‍ക്കാര്‍ നടത്തുന്ന ഉപവാസസമരം കൂടംകുളം എന്ന സ്ഥലത്ത് നടക്കുന്നുണ്ട്. പക്ഷേ നമ്മളേ ബാധിക്കുന്ന ഒരു കാര്യമല്ലാത്തതുകൊണ്ട് നമുക്കത് അറിയേണ്ട കാര്യമില്ലന്ന് വേണമെങ്കില്‍ പറയാം. അണ്ണാഹസാര നടത്തുന്ന സമരങ്ങള്‍ മാത്രമേ നമുക്ക് വേണ്ടിയുള്ളതായിട്ടൂള്ളൂ എന്ന് നമുക്ക് തോന്നുന്നുണ്ടാവാം. ലോകപാല്‍ ബില്‍ എന്നൊരു സംഗതിക്കുവേണ്ടി അണ്ണാഹസാര നടത്തിയ ഉപവാസ സമരത്തിന് തൊപ്പി വെച്ചും ടിഷര്‍ട്ട് ഇട്ടും മെഴുകുതിരി കത്തിച്ചും പ്രകടനം നടത്തിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ചര്‍ച്ച  നടത്തിയും അഴിമതിവിരുദ്ധ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരാളെങ്കിലും കൂടംകുളത്തെ സമരക്കാര്‍ക്ക് വേണ്ടി ഒരു മെഴുകുതിരി എങ്കിലും കത്തിച്ചുവോ??? പോട്ടെ കൂടംകുളത്തെ ഉപവാസ സമരം എന്തിനാണന്ന് എങ്കിലും അന്വേഷിച്ചോ??? അണ്ണാഹസാരെ ഉപവസിക്കാന്‍ വരുന്നു.ഇപ്പ്ം വരം, ദോ വണ്ടിയേന്ന് ഇറങ്ങി, വണ്ടിയേലോട്ട് ഓടീക്കയറി, സമരപ്പന്തലില്‍ കയറി, അണ്ണായുടെ ഭാരം ഒരു കിലോ കുറഞ്ഞു എന്നിങ്ങനെ മിനിട്ടിന് മിനിട്ടിന് ലൈവ് വാര്‍ത്തകളായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മാധ്യമങ്ങളില്‍ നൂറ്റിഇരുപതോളം ആളുകള്‍(കൃത്യമായി പറഞ്ഞാല്‍ 127 ആളുകള്‍) ഉപവാസം കിടക്കുന്നത് ഒരു ചെറിയ വാര്‍ത്ത മാത്രമാണ്. കാരണം കൂടംകുളത്ത് ഉപവാസം കിടക്കുന്നവര്‍ക്ക് മീഡിയാകണ്‍‌സല്‍ട്ടുമാരും, സമരം സ്പോണ്‍സര്‍ചെയ്യാന്‍ മാധ്യമങ്ങളും, മാധ്യമങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കികൊടുക്കാന്‍ മീഡിയാമാനേജര്‍മാരും ഇല്ല. അന്നന്നത്തെ അന്നം തേടി കടലില്‍ പോയി അന്നം തേടുന്ന മത്സ്യത്തൊഴിലാളിചത്താലെന്ത് കിടന്നാലെന്ത്???

കൂടംകുളം. 
തമിഴ്‌നാട്ടിലെ തിരു‌നെല്‍‌വേലി ജില്ലയിലെ ഒരു ഗ്രാമം ആണ് കൂടംകുളം. കന്യാകുമാരിയില്‍ നിന്ന് 25 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 35 കിലോമീറ്ററും ദൂരത്തുള്ള തീരദേശ പ്രദേശമാണ് റഷ്യന്‍(സോവിയറ്റ് യൂണിയന്‍) സഹായത്തോടെ കൂടംകുളത്ത് ആണവ വൈദ്യുതിനിലയം സ്ഥാപിക്കാന്‍ 1988 നവംബര്‍ 20 ന് രാജീവ്‌ഗാന്ധിയും ഗോര്‍ബച്ചേവും ഉടമ്പടിയില്‍ ഒപ്പിടന്നതോടുകൂടിയാണ് കൂടംകുളം എന്ന ഗ്രാമം ലോകശ്രദ്ധയില്‍ പെടുന്നത്. 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തക്കവണ്ണമുള്ള രണ്ട് യൂണിറ്റുകള്‍(ആണവറിയാകറ്ററുകള്‍) ആണ് ഇവിടെ സ്ഥാപിക്കുന്നത്. അതിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം ആണ് ഒക്‍ടോബറില്‍ തുടങ്ങുന്നത്. രണ്ടാമത്തെ യൂണിറ്റ് 2012 ജൂണിലും പ്രവര്‍ത്തനം തുടങ്ങും. Nuclear Power Corporation of India Limited (NPCIL) ന്റെ മേല്‍‌നോട്ടത്തിലാണ് Kudankulam Nuclear Power Project (KKNPP) ന്റെ പ്രവര്‍ത്തനം



കൂടംകുളം ഉപവാസസമരം
ജപ്പാനിലെ ഫുകുഷിമ ആണവദുരന്തം ഒരു പേടി‌സ്വപ്നമായി മാറുന്നത് ജപ്പാന്‍ ജനതയ്ക്ക് മാത്രമല്ല ഇങ്ങ് ഭാരതത്തിന്റെ തെക്കുള്ള കൂടംകുളം നിവാസികള്‍ക്ക് കൂടിയാണ്. എല്ലാ സുരക്ഷയും ഉണ്ട് എന്ന് കരുതിയിരുന്ന ഫുകിഷിമ റിയാകടറിന് സുനാമിയില്‍ സംഭവിച്ച ദുരന്തം ലോകത്തെ മുഴുവന്‍ ആണവറിയാകടറുകളെകുറിച്ചുള്ള ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. പല രാജ്യങ്ങളും തങ്ങളുടെ ആണവപദ്ധതികള്‍ തത്ക്കാലത്തേക്കെങ്ങിലും നിര്‍ത്തിവയക്കുകയും പുതിയവയക്കുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. ഫുകുഷിമ ആണവദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ മുമ്പില്‍ ഉള്ളതുകൊണ്ടായിരിക്കണം കൂടം‌കുളത്തെ ജനങ്ങള്‍ സമരമാര്‍ഗ്ഗം തീരുമാനിച്ചത്. എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടങ്കിലും അത് ജനങ്ങളുടെ ഭയം ദൂരികരിക്കാന്‍ പര്യാപ്‌തമാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളേയാണ് ഫുകുഷിമ ആണവദുരന്തത്തിന് ശേഷം മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരംവരെ ഫുകുഷിമയില്‍ നിന്നുള്ള ആണവ വിവകരണങ്ങള്‍ എത്തിച്ചേരുകയും ചെയ്തു. ഈ ദുരന്തത്തിനു ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ആണവപ്ലാന്റാണ് കൂടംകുളം. ഈ ആണവനിലയം ഭൂകമ്പബാധിതപ്രദേശത്ത് അല്ലന്നും സുനാമിയും മറ്റ് പ്രകൃതിദുരന്തങ്ങളും അതിജീവിക്കാനുള്ള സുരക്ഷ റിയാക്‍ടറിന് ഒരുക്കിയിട്ടുണ്ട് എന്ന് ജയലളിതയും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നുണ്ടങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല. ഭൂകമ്പത്തെ അതിജീവിക്കാന്‍ പറ്റിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി പരിചയമുള്ള ജപ്പാനില്‍ ഫുകുഷിമ ആണവനിലയത്തെ സുനാമി തകര്‍ത്ത വര്‍ത്തമാനസംഭവം കണ്‍‌മുന്നില്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ ഭയപ്പെടും.

ഓഗസ്റ്റ് പതിനഞ്ചിനു ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധ സമരം ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തൊഴില്‍ ഉപേക്ഷിച്ചും പഠനം മുടക്കിയും ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.കൂടംകുളത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കരയില്‍ ആണ് ഉപവാസമരം. ഇരുപന്തഞ്ച് സ്ത്രികള്‍ ഉള്‍പ്പെടെ 127 ആളുകള്‍ നടത്തുന്ന ഉപവാസസമരത്തിന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ല?

കൂടംകുളവും കേരളത്തിലെ സമരവും
കൂടംകുളത്ത് ഉല്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയില്‍ 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.കൂടംകുളം എന്ന പേര് ഉളപ്പെട്ട സമരം നമ്മുടെ കേരളത്തിലും നടന്നിരുന്നു. പക്ഷേ കൂടംകുളം ആണവവൈദ്യുതി നിലയിത്തിനെതിരെ ആയിരുന്നില്ല സമരം .കൂടംകുളം-മാടക്കത്തറ (തൃശൂരിലെ 400 കെവി സബ്‌സ്റ്റേഷന്‍)  400 കെവി വൈദ്യുതി ലൈനിന് (210 കിലോമീറ്റര്‍) എതിരെ ആയിരുന്നു കേരളത്തിലും സമരം എന്നുമാത്രം !!! ലൈന്‍ വലിക്കുന്നത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവിശ്യപ്പെട്ടായിരുന്നു കേരളത്തിലെ കൂടംകുളം സമരം. കൊല്ലം,പത്തനംതിട്ട , കോട്ടയം , എറണാകുളം ജില്ലകളിലായിരുന്നു ഈ സമരം. (ഈ സമരം ഇപ്പോള്‍ ഒരു തീര്‍പ്പായികഴിഞ്ഞന്ന് തോന്നുന്നു)

ചില ഉപവാസങ്ങള്‍മാത്രം നമുക്ക് മതി
മണിപ്പൂരിലെ പട്ടാളനിയമത്തിനെതിരെ സമരം ചെയ്യുന്ന ഇറോം ഷര്‍മ്മിളയും കൂടംകുളം ആണവപദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളും നമുക്ക് വെറും സമരക്കാര്‍ മാത്രമാണ്. മണിപ്പൂരിലെ പട്ടാളഭരണ ഭീകരക്കെതിരെ ഉപവാസം കിടക്കുന്ന ഇറോം ഷര്‍മ്മിളയുടെ ചിത്രവും,  ‘Indian army, come and Rape us‘ എന്ന് നിലവിളിച്ചുകൊണ്ട് വിവസ്ത്രരായി സമരം ചെയ്ത സ്ത്രികളുടെ ചിത്രവും; ആണവനിലയത്തിനെന്തിരെ ഉപവാസം അനുഷ്ഠിക്കുന്ന ജനങ്ങളുടെ ചിത്രവും നമുക്ക് വെറും ചിത്രങ്ങളാണ്. എന്നാലോ അണ്ണാഹസാരയുടെ ഉപവാസ ചിത്രം നമ്മുടെ സിരകളിലെ ചോരത്തിളപ്പിക്കും. കാരണം നമുക്ക് ആഘോഷിക്കാന്‍ അഴിമതി വിരുദ്ധസമരങ്ങളും ജനലോക്‍പാല്‍ബില്‍ ഉപവാസങ്ങളും മാത്രം മതിയല്ലോ??

കൂടംകുളം അറ്റോമിക് പവര്‍ പ്രൊജക്റ്റ് വിവരം അറിയാന്‍ ക്ലിക്കുക

സമരത്തിന്റെ വീഡിയോ



Wednesday, September 14, 2011

കൈയ്യടിമാത്രം ആഗ്രഹിക്കുന്ന സംസ്‌കാരശൂന്യ മാധ്യമപ്രവര്‍ത്തനം

മിനിഞ്ഞാന്ന് രാവിലെ ചാനൽ മാറ്റി നോക്കുമ്പോൾ ഒരു ചാനലില്‍ ഒരു രംഗം. ഡോക്ടർമാരുടെ അനാസ്ഥകാരണം ഓറീസ സ്വദേശി മരിച്ചു. ദൃശ്യങ്ങൾ തങ്ങള്‍ക്ക് ലഭിച്ചു എന്നു പറഞ്ഞാണ് അധികം വ്യക്തമല്ലാത്ത ചിത്രങ്ങൾ കാണിച്ചു കൊണ്ടിരുന്നത്. രണ്ടു മണിക്കൂറിനു ശേഷവും ഈ ദൃശ്യങ്ങൾ തന്നെ കാണിച്ചുകൊണ്ട് രണ്ടുമണിക്കൂറിനു മുമ്പ് പറഞ്ഞ അതേ വാക്യങ്ങൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ഒരു വാർത്ത വരുന്നതുവരെ അല്ലങ്കിൽ അന്ന് വൈകുന്നേരം വരേയും ഈ വാർത്തയും ദൃശ്യങ്ങളും ആയിരിക്കണം ചാനലുകാർ കാണിച്ചിരുന്നത്. രോഗിക്ക് കൂട്ടിരുന്ന സഹായി ഉറങ്ങിപ്പോയതുകൊണ്ട് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനുള്ള ഉപകരണം പ്രവർത്തിപ്പിക്കാതിരുന്നതുകൊണ്ട് രോഗിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഈ വാർത്ത തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നതിന്റേയും ആ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിന്റെ നാലിനൊന്ന് അധ്വാനം ഉണ്ടായിരുന്നങ്കിൽ ആ രോഗിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആ രോഗിക്ക് കൂടെ ഇരുന്ന ആൾ കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതും  ആ സഹായി  ഉറക്കം തുങ്ങുന്നതും ഒക്കെ ആ ക്ലിപ്പിൽ ഉണ്ടായിരുന്നു. ആ വീഡിയോ എടൂത്തവന് ഉറക്കം തൂങ്ങിയ സഹായിയെ ഒന്നു തട്ടിവിളിക്കുകയോ അവനെ ഒന്ന് സഹായിക്കൂകയോ  ചെയ്തിരുന്നാൽ ആ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയില്ലായിരുന്നോ? വാഹന അപകടങ്ങളും മറ്റ് അപകടങ്ങളൂം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈലുമായി നിന്ന് ചിത്രങ്ങൾ പകർത്തുന്ന ഒരു മാനസികരോഗാവസ്ഥയിൽ ഉള്ളഒരുവനായിരിക്കണം മേൽപ്പറഞ്ഞതിലുള്ള ചിത്രങ്ങളും പകര്‍ത്തിയത്.

തങ്ങള്‍ക്ക് മാത്രം ലഭിച്ച ആ ദൃശ്യങ്ങൾ കൊണ്ട് ചാനല്‍ രാവിലെ തന്നെ ഒരു ദിവസത്തെ വാർത്താഘോഷത്തിന് തുടക്കമിട്ടു. ചാനലുകാരന്റെ കൈയ്യിൽ ഉള്ള തങ്ങളുടെ പ്രതികരണ പ്രതിനിധികളൂടെ പ്രതികരണം അവർ ലൈവായി കാണിച്ചു തൃപ്തിയടയുമ്പോൾ  രാവിലെ പത്രം വായിച്ച് 'ഇന്നത്തെ വാർത്തയിൽ ഒരു രസവും' ഇല്ല എന്ന് കരുതിയ മലയാളി റിമോട്ടിൽ വിരൽ അമര്ത്തിയത്.കാര്യം എന്താണന്നോ സംഭവിച്ചത് എന്താണന്നോ അറിയാതെ വിളിവന്നപ്പോൾ തന്നെ 'പ്രതികരണ പ്രതിനിധികൾ' പ്രതികരിച്ചു.അല്ലങ്കിൽ തന്നെ ആ പ്രതികരണ പ്രതിനിധികൾ  പറയുന്നതാണല്ലോ കേരള മനസാസാക്ഷിയുടെ പ്രതികരണം !!! 'രസിപ്പിക്കുന്ന വാർത്ത' കിട്ടിയ സന്തോഷത്തിൽ ഞാനുൾപ്പെട്ട മലയാളി ചാനൽ മാറ്റാതെ അടുത്ത 'പ്രതികരണ പ്രതിനിധി'യുടെ പ്രതികരണത്തിനായി കാത്തിരുന്നപ്പോഴായിരിക്കണം അപ്പുറത്തെ ചാനലിൽ കൈയ്യടി നേടുന്ന വാർത്ത പോകുന്നത് മറ്റുള്ളവർ അറിഞ്ഞത്. അവരും വാർത്ത എയറിലേക്ക് തള്ളിവിട്ടു. അന്ങനെ ഒരു ദിവസം രാവിലെ തന്നെ ഉജ്വലമാക്കി ആഘോഷമായി തുടന്ങി.

ചിക്തിസാ പിഴവുമൂലം രോഗി മരിച്ചു എന്നറിഞ്ഞ ഉടനെ ഒരു സംഘടന ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി തങ്ങളുടെ ധാർമ്മിക രോഷം പ്രകടിപ്പിച്ചു. പൊട്ടിവീണ ഇലക്‌ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വീഴുമ്പോൾ ലൈൻ ഓഫ് ചെയ്യാതെ വൈദ്യുതിമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താന്‍ പ്രേരിപ്പിക്കുന്ന വിധം നമ്മടെമേൽ ചാനലുകാർ മാനസികാധിപത്യം സ്ഥാപിക്കുന്ന ഒരു സമയം വിധൂരമല്ല. മണിക്കൂറിന്റെ ആയുസ് മാത്രമേ ഇത്തരം വാർത്തകൾക്ക് ആയുസ് ഉണ്ടാവാറുള്ളൂ. പൊങ്ങൻ തേങ്ങ പോലെയാണ് ഇത്തരം വാർത്തകൾ. അകത്ത് ഒന്നും ഉണ്ടാവാറില്ല. കുറേ സമയം ജനങ്ങളെ തങ്ങളുടെ ചാനലിന് മുന്നിൽ പിടിച്ചിരുത്തി ചാനലിന്റെ റെറ്റിംങ്ങ് കൂട്ടാന്‍ ഇത്തരം വാർത്തകൾക്ക് കഴിയും എന്ന് മലയാളിയുടെ മനസ് അറിയാവുന്ന ചാനലുകാരന് അറിയാം. 

കുറേ ദിവസമായി കാണുന്ന മറ്റൊരു വാർത്തയാണ് 'വിജിലൻസ് ജഡ്ജിക്കെതിരെ പി.സി.ജോർജ്' പരാതി നൽകിയത്. ഈ വാർത്തയാണ് കഴിഞ്ഞ നാലഞ്ച് ദിവ്സമായി ചാനലുകളിലും പത്രന്ങളിലും. ഈ വാർത്തയ്ക്ക് മലയാളി സമൂഹത്തിനുമുന്നിൽ എന്ത് വാർത്താപ്രാധാന്യമാണ് ഉള്ളത്?? ഇത് ഏതെങ്കിലും മലയാളിയെ ബാധിക്കുന്ന വിഷയമാണോ? ഇത് ഏതെങ്കിലും വികസന പ്രവർത്തനത്തിനെ ബാധിക്കൂന്ന ഒന്നാണോ? ഈ കത്ത് കേരളത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ? ഏതെങ്കിലും രാഷ്‌ടീയക്കാരനെ ബാധിക്കുമോ?ഏതെങ്കിലും നീതിന്യായ വ്യവസ്ഥയെ ബാധിക്കുമോ?  ഇല്ല എന്നാണ് ഉത്തരമെങ്കിലും ഇതൊരു വൻ വാർത്തയായി ഇപ്പോഴും മാധ്യമന്ങളിൽ നിൽക്കൂന്നു. ഇതിനെ സംബന്ധിച്ച് ചിലരുടെ പ്രതികരണം കാണുമ്പോൾ മെയ്‌വഴക്കത്തോടെ ഇന്ങ്നെ മാറാൻ അഭിപ്രായം മാറ്റിപ്പറയാൻ കഴിയുന്ന രാഷ്‌ട്രീയക്കാർക്ക് എന്തുകൊണ്ട് ജിമ്നാസ്റ്റിക്കിലും ഒരു കൈ നോക്കാൻ പറ്റുന്നില്ല എന്ന് ചിന്തിച്ചു പോകും.

പി.സി.ജോർജ് നൽകിയപരാതിയും -പാമോയിലിൻ കേസും- അച്യുതാനന്ദനും ഒക്കെ സമാസമം ചേർത്ത് വാർത്ത അവതാരകനും/അവതാരകയും റിപ്പോർട്ടറും ഒക്കെ ചേർന്ന് കേരളത്തിന് നൽകിയ 'ന്യൂസ് വാല്യു' വാർത്ത സൂപർ ഹിറ്റായി. ഒരു വാർത്ത എന്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ചാനലുകാർക്ക് അറിയാം. ഭരണപക്ഷത്തുനിന്നുള്ള ആരെങ്കിലും ഉൾപ്പെട്ട/അവരെ ബാധിക്കുന്ന ഏതെങ്കിലും പ്രശന്മാണ് ഉള്ളതെങ്കിലും ആദ്യ പ്രതികരണം തേടൂന്നത് പ്രതിപക്ഷ നേതാവായ വിഎസിനോടായിരിക്കും. കിട്ടിയ മൈക്ക് പാഴാക്കാതെ വിഎസ് 'ശക്തമായി പ്രതികരിക്കും'. കിട്ടിയ വെടുമരുന്നിൽ പലയിടത്തും കൊണ്ടുപോയി തീകൊടുക്കേണ്ടകാര്യമേയുള്ളൂ പിന്നീട് ചാനൽ റിപ്പോർട്ടർക്ക്.

ചാനല്‍ വാര്‍ത്താവിതരണത്തിന്റെ അങ്ങേയറ്റത്തെ നാണംകെട്ട തറപ്പരിപാടിയായിപ്പോയി ‘എം.ബി.രാജേഷിന്റെ വി>എസിന്റെ നേരെയുള്ള ഒളിയമ്പ്’. തന്റെ തലയില്‍ വിവരക്കേടിന്റെ വാക്കുകളേ വരികയുള്ളൂ എന്ന് കാണിക്കുന്ന വാര്‍ത്തയായിരുന്നു ആ പ്രസംഗത്തിന് അത്തരം ഒരു വ്യാഖ്യാനം നല്‍കിയ റിപ്പോര്‍ട്ടര്‍ നല്‍കിയത്. താന്‍ നല്‍കുന്നതാണ് വാര്‍ത്ത, താന്‍ പറയുന്നതാണ് സത്യം എന്ന് മൈക്കിനു മുന്നില്‍ വാര്‍ത്താവതാരകനെ നോക്കി അധരവ്യായാമം ചെയ്യുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളും ആണ് നല്‍കാനുള്ളത് എങ്കില്‍ അവന്‍ ആ പണി നിര്‍ത്തി വീട്ടില്‍ പോയിരിക്കുന്നതാണ് നല്ലത്. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത ജനങ്ങളേ അറിയിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് അതിന് വ്യാഖാനങ്ങള്‍ ചമച്ച് സ്വന്തം രഷ്ട്രീയവും ചാനല്‍ രാഷ്ട്രീയവും കൂടി കൂട്ടിക്കുഴച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയല്ല വേണ്ടത്. എം.ബി രാജേഷിന്റെ പ്രസംഗം കേട്ട് ആര്‍ക്കേങ്കിലും എത് വി‌എസിന് എതിരെയുള്ള ഒളിയമ്പായി തോന്നിക്കാണില്ല. സ്വന്തം അഭിപ്രായം പറയുന്നത് ഒളിയമ്പാണങ്കില്‍ ഈ നാട്ടില്‍ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം???? എതോ തങ്ങള്‍ക്ക് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം പാടുള്ളൂ എന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തോന്നുന്നുണ്ടോ???  ചാനല്‍ റേറ്റിംങ്ങില്‍ നിലനില്‍ക്കാനാണങ്കില്‍ ചാനലുകാര്‍ക്ക് വേറെ എന്തെങ്കിലും വഴിനോക്കിക്കൂടേ????

താനുള്‍പ്പെടെയുള്ള യുവാക്കളെ തന്റെ പ്രസംഗത്തിലൂടെ വിമര്‍ശിച്ച രാജേഷ് പറഞ്ഞത് എങ്ങനെയാണ് വി‌എസിന് എതിരെ ഒളിയമ്പ് അയച്ചത്??
ഉദാരീകരണം വഴിയുണ്ടായ പ്രശ്‌നങ്ങളും അരാഷ്ട്രീയ പ്രവണതകളും ചര്‍ച്ച ചെയ്യുന്നതിനു പകരം ബാലകൃഷ്ണ പിള്ളയെയും കുഞ്ഞാലിക്കുട്ടിയേയും കുറിച്ചുള്ള കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് പറയുന്നത് കൂടുതല്‍ കൈയടി കിട്ടാനാണെന്ന രാജേഷിന്റെ പ്രസംഗഭാഗമാണ് വിവാദമായത്. പ്രസംഗം ഇങ്ങനെ തുടരുന്നു; 'ബാലകൃഷ്ണ പിള്ളയും കുഞ്ഞാലിക്കുട്ടിയും ഉള്ളിടത്തോളം കാലം എത്ര മണിക്കൂര്‍ പ്രസംഗിക്കാനുമുള്ള വക കിട്ടും. ഇതൊരു അരാഷ്ട്രീയ സമീപനമാണ്. പകരം പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയണം.'
ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു യുവജനങ്ങള്‍ക്കുപോലും താല്‍പര്യം. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കും. വലിയ അധ്വാനമില്ല എന്നതാണു കാര്യം. തൊഴിലില്ലായ്‌മയും മുതലാളിത്തവുമാണു രാജ്യത്തിന്റെ ഭീഷണി. ഇത്തരം കാര്യങ്ങളില്‍ ഡി.വൈ.എഫ്‌.ഐയെപ്പോലുള്ള സംഘടനകള്‍ ഇടപെട്ടില്ലെങ്കില്‍ അണ്ണാ ഹസാരേയും നവനിര്‍മാണ്‍ സേനയുമൊക്കെ കാര്യങ്ങള്‍ വഷളാക്കും. ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങുന്നതായിരിക്കരുതു നമ്മുടെ ചര്‍ച്ചകള്‍. ഗൗരവമേറിയ വിഷയങ്ങളും ഡി.വൈ.എഫ്‌.ഐ. ചര്‍ച്ചയാക്കണം-


ഇത് ചാനലുകാരന്‍ വി‌എസിന് എതിരെയുള്ള ഒളിയമ്പാക്കിമാറ്റി. തങ്ങള്‍ പറയുന്നത് ജനങ്ങളേല്ലാം വിശ്വസിക്കും എന്ന് കരുതുന്ന ഒരു കൂട്ടം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ ജോലിചെയ്യുന്നുണ്ട് എന്നതില്‍ സംശയം ഇല്ല. തങ്ങള്‍ വിമര്‍ശനത്തിന് അധീനരാണന്നും അവര്‍ കരുതുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ തോന്നാന്‍ കാരണം ഉണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘ‘ത്തില്‍ പെട്ടവനാണന്ന് പത്രപ്രവര്‍ത്തകന് തോന്നിയെങ്കില്‍ കണ്ണാടി ‘തങ്ങള്‍ക്ക്‘ നേരെയും ഒന്ന് തിരിഞ്ഞു പിടിച്ചാല്‍ നന്നായിരിക്കും. ചാനലില്‍ മൈക്കിനുമുന്നില്‍ നടത്തുന്ന പ്രസംഗത്തിന് ഒരു പ്രേക്ഷകന് സമയവും സന്ദര്‍ഭവും കിട്ടാറില്ലല്ലോ? അതിന് അവസരം കിട്ടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സ്പേസില്‍ പ്രേക്ഷകന് ശക്തമായി പ്രതികരിച്ചെന്നിരിക്കും. ആ പ്രതികരണത്തെ അസഹിഷ്ണതയോടെ നേരിട്ട് എന്നെ അവന്‍ ഞോണ്ടി എന്ന് വിലപിക്കുന്ന ആള്‍ താനെങ്ങനെയാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്നു കൂടി ശ്രദ്ധിക്കണം. (ഇത് പറയാന്‍ കാരണം ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘങ്ങള്‍‘ എന്ന തലക്കെട്ടില്‍ ഷാജഹാന്‍ കാളീയത്ത് എന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ നാലാമിടം എന്ന സൈറ്റില്‍ എഴുതിയ ലേഖനം കണ്ടിട്ടാണ്).

ഇന്ന് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഭയപ്പെടുന്നത് ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളേ’ ആയിരക്കണം. അവര്‍ ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. തങ്ങളുടെ കണ്ടത്തലുകള്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളില്‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തന്‍ കീബോര്‍ഡിനു മുന്നില്‍ ഇരുന്ന് പൊളിച്ചടുക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും കണ്ടത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകന് നഷ്ടപ്പെടൂന്നത് താന്‍ ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജും ആരും ചോദ്യംചെയ്യാനില്ല എന്ന ധാരണയും ആയിരിക്കും. എപ്പോഴും തങ്ങളുടെ വാര്‍ത്തകള്‍ കേട്ട് വിമര്‍ശിക്കാതെ അതിന് കൈയ്യടിക്കണം എന്ന് ഏതെങ്കിലും മാധ്യമം കരുതുന്നുണ്ടങ്കില്‍  ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകള്‍’ സജീവമായ ഇക്കാലത്ത് അതൊരു മലര്‍പ്പൊടിക്കാരന്റെ സ്വപനമായി മാത്രം അവശേഷിക്കും. വാര്‍ത്തകളെ കീറിമുറിച്ച് സ്വയം വിശകലം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനും അത് മറ്റുള്ളവരെ അറിയിക്കാനും ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളിലെ ‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തനെങ്കിലും കീബോര്‍ഡിനു മുന്നില്‍  എപ്പോഴും ഉണ്ടാവും. ഇന്നത്തെ  മാധ്യമപ്രവര്‍ത്തനത്തിന് എപ്പോഴും കൈയ്യടിക്കാന്‍ ആളുണ്ടാവില്ലന്ന് ചുരുക്കം.

ഒരു വാര്‍ഷികപ്പതിപ്പ് കാഴ്ച :: മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ കാവ്യസദസ്സ് എന്ന തലക്കെട്ടില്‍ എന്‍.ജയചന്ദ്രന്‍ എഴുതിയതില്‍ ഒരു വാചകം (പേജ് 68) . അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം , ആദ്യ പോസ്‌റ്ററിന്റെ ആഹ്ലാദം തുടങ്ങി ഉത്തരം തൊടാത്ത ഒരു ചോദ്യവും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു.      
വിക്രം,ബാലചന്ദ്രമേനോന്‍, പ്രിയങ്കഗാന്ധി ,സില്‍ക്ക് സ്മിത, കാവ്യ തുടങ്ങിയവരുടെ സ്വകാര്യത അച്ചടിച്ച വാര്‍ഷിക പതിപ്പിലെ ഒരു പേജിലാണ്  എന്‍.ജയചന്ദ്രന്റെ ‘അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം‘ എന്ന പ്രയോഗം. അന്യന്റെ സ്വകാര്യത ഒളിഞ്ഞുനോക്കാതെ പേജ് മറിച്ചു നോക്കാനാണല്ലോ വായനക്കാരന്‍ കാശ് കൊടുത്ത് വാര്‍ഷികപ്പതിപ്പ്  വാങ്ങിയത് !!!!!!

Wednesday, September 7, 2011

മാവേലിയുടെ കിരീടം അഥവാ തൊപ്പി ചിന്തകള്‍

പാതാളത്തില്‍ ആകെ ബഹളം ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ട് മാവേലിക്ക് കേരളത്തില്‍ പ്രജകളെ കാണാന്‍ പോകാനുള്ളതാ. ഇതുവരെ അതിനൊരു പ്രോഗ്രാം തയ്യാറാക്കാന്‍ മാവേലിക്ക് പറ്റിയിട്ടില്ല. മാവേലിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വര്‍ഷം കേരളത്തില്‍ ഓണപരിപാടികളെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്‍ഊറാം ദിവസപരിപാടികള്‍ ആണത്രെ!!! സര്‍ക്കാര്‍ കെട്ടിടത്തിന്റെ മതിലിന് വെള്ള അടിക്കുന്നതുവരെ നൂറാം ദിവസ പരിപാടിയാണാന്ന് പറഞ്ഞ് കണ്ട പത്രങ്ങളിലെല്ലാം ഫുള്‍‌പേജ് പരസ്യങ്ങളാ. ഈ ഓണക്കാലത്ത് ഇത്തരം പരിപാടികള്‍ ജനങ്ങളേ ഇതു ഒരുമാതിരി ഊ..ഊ.. ഊ.. ഊഞ്ഞാലാട്ടിക്കുന്ന പരിപാടിയായിപ്പോയി എന്ന് പാതാളവാസികള്‍ക്ക് അഭിപ്രായം ഉണ്ടങ്കിലും ഇപ്പോള്‍ രാജഭരണം അല്ലാത്തതുകൊണ്ടും രാജാവെന്നോ രാജാ‍ാശ്രിതനന്നോ പറഞ്ഞാല്‍ തെറിവിളി പാഴ്‌സലായി മൈക്ക് വഴി ചാനല്‍ കൈവശം കൊടുത്തുവിടും എന്നുള്ളതുകൊണ്ട് മിണ്ടാതിരിക്കുന്നതാ നല്ലത്. അല്ല ജനങ്ങള്‍ക്ക് ആവിശ്യമുള്ളത് ചെയ്ത് കൊടുക്കാനല്ലേ ജനങ്ങള്‍ അഞ്ചുവര്‍ഷം അഞ്ചുവര്‍‌ഷം കൂടുമ്പോള്‍ കുറേപ്പേരെ തിരഞ്ഞേടുക്കുന്നത്? .സര്‍ക്കാരിനെ എന്തിന് കുറ്റം പറയണം. ടൂറിസം വകുപ്പ് എന്നൊരു വകുപ്പ് ആ മലയാള കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. (ഇപ്പോള്‍ ഉണ്ടങ്കിലും അത് പണ്ടത്തേതിണ്ടേയും അത്രയും വരില്ലല്ലോ?). ആ വകുപ്പ് കുറേക്കാലം മുമ്പ് വരേയും ഒരാഴ്ച ഓണംവാരാഘോഷം-ടൂറിസം വാരാഘോഷം എന്നൊക്കെ പറഞ്ഞ് കേരളത്തിന്റേ തെക്ക് തൊട്ട് വടക്കു വരെ ഭയങ്കര പരിപാടികള്‍ ആയിരുന്നു. കൊല്ലംകാരന്‍ പ്രസിഡണ്ടിനെ കൊണ്ടുവരുന്നതുപോലെ ആ വകുപ്പ് ആയിരുന്നു കേരളത്തിലേക്ക് മാവേലിയെ കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും ചെയ്തിരുന്നത്. പ്രസിഡണ്ടിനെ വള്ളംകളി കാണിക്കുന്നതുപോലെ ടൂറിസം വകുപ്പ് മാവേലിയെ കൊണ്ട് നടന്ന് പുലികളിയും തുമ്പിതുള്ളലും ഒക്കേ കാണിപ്പിച്ച് ഗസ്റ്റ്‌ഹൌസില്‍ താമസിപ്പിച്ച് , അടുത്ത വര്‍ഷവും വരണേ എന്ന് പറഞ്ഞ് തിരിച്ചയിക്കുമായിരുന്നു. ഇപ്പോള്‍ ടൂറിസം വകുപ്പിന് ഗ്രാന്റ്‌ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലിനോടാണത്രെ താ‌ത്പര്യം. അല്ലങ്കില്‍ തന്നെ രണ്ട് തുട്ട് അധികത്തില്‍ കിലുങ്ങുന്ന പരിപാടിക്കല്ലാതെ ആരെങ്കിലും ഇക്കാലത്ത് ഇറങ്ങിത്തിരിക്കുമോ? അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

കേരളം കേരളത്തിന്റെ ദേശീയ ഉത്സവം ആണന്നായിരുന്നു പണ്ട് പിള്ളാരെല്ലാം രചന എഴുതി പഠിച്ചിരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകള്‍ വന്നതോടുകൂടി കേരളത്തിന് എന്ത് ദേശീയ ഉത്സവം , എന്ത് രാജ്യഭരണം!!! മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ ആയതുകൊണ്ട് അതു ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാ മതിയന്ന് ചില സോഷ്യല്‍‌നെറ്റ്വര്‍ക്കിംങ്ങ് ബുദ്ധിജീവികള്‍ പറയുന്നത്. ഹോ!ലവന്മാരെ സമ്മതിക്കണം. പരശുരാമന്‍ മഴു എറിഞ്ഞ് കേരളത്തെ ഉയര്‍ത്തിയന്ന് പറഞ്ഞ് ആ ബുദ്ധിജീവി ടീമുകളേല്ലാം കൂടി തമിഴ്നാട്ടിലെങ്ങാണം കുടിയേറിയെങ്കില്‍ തമിഴ്‌നാട്ടുകാരുടെ പൊങ്കലിന് ഒരു തീരുമാനം ആയേനെ. ഈ മഹാബലിയെ ഏതെങ്കിലും തോമായോ, സൈനുദ്ദീനോ ചവിട്ടിതാഴ്ത്തിയായിരുന്നെങ്കില്‍ ഇത്രയ്ക്ക് പുകിലെന്തെങ്കിലും ഉണ്ടാവുമായിരുന്നോ? അല്ലങ്കില്‍ തന്നെ ഇപ്പോള്‍ ഭൂലോകത്തിന്റെ സ്പന്ദനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ആണല്ലോ!!! അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

മഹാബലിക്കാണങ്കില്‍ ഇപ്പോള്‍ ഒന്നിനും ഒരു പഴയ പ്രസരിപ്പ് ഇല്ല. ആര്‍ക്കോ വേണ്ടി കേരളത്തില്‍ പോകുന്നതുപോലെയാണ് കുറേ വര്‍ഷങ്ങളായി പോക്ക്. വാമനന്‍ ചവിട്ടി താഴ്‌ത്തിയപ്പോള്‍ ഞാന്‍ എല്ലാവര്‍ഷവും വന്ന് എന്റെ പ്രജകളെ കണ്ടോട്ടേ എന്ന് അനുവാദം ചോദിച്ച പുള്ളിക്കാരനാ. എന്നിട്ടിപ്പോ പോകണോ വേണ്ടായോ എന്നുള്ള ചിന്തിയില്‍ പാതാള കൊട്ടാരത്തിലെ കൊരണ്ടിയില്‍ കുത്തിയിരുന്ന് ചിന്തിക്കുകയാണ്. സ്വര്‍ണ്ണസിംഹാസത്തില്‍ ഇരുന്ന് വിശാലമായി ചിന്തിച്ചിരുന്ന മഹാബലി ഇപ്പോള്‍ ചിന്തിക്കാന്‍ ഇരിക്കുന്നത് തടി കൊരണ്ടിയില്‍. സാമ്പത്തിക പ്രതിസന്ധിവന്നാല്‍ ഒബാമവരെ തറയില്‍ പാ വിരിച്ച് കിടക്കുന്ന കാലത്ത് മഹാബലി കൊരണ്ടിയില്‍ ഇരുന്നാല്‍ അത് വാര്‍ത്ത് ആവത്തില്ലല്ലോ? അല്ലങ്കില്‍ തന്നെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പെണ്ണുപിടിയും പെണ്വാണിഭവും അതിരുമാന്തലും ആണല്ലോ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങള്‍. ചുമ്മാ ഇരുന്ന് തളേന്ന് കുടിഞ്ഞ കഞ്ഞി അയവിറക്കി വെറുതെ ഓരോന്നോരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് മാവേലിയുടെ മുന്നില്‍ എത്തിയത്.

“മഹാബലി തിരുമനസ്സേ, ഇങ്ങനെ വെറുതെ ഇരുന്ന് ചിന്തിച്ച് ചിന്തിച്ച് സമയം കളയാതെ എഴുന്നേറ്റ് ഒരുങ്ങി കേരളത്തില്‍ പോകാന്‍ നോക്ക്. നാളെ കഴിഞ്ഞ് തിരു‌വോണമാ.. അല്ല അങ്ങെന്താണ് ഇങ്ങനെ ചിന്തിക്കുന്നത്?” ബോഡി ഗാര്‍ഡ് ചോദിച്ചു.

“എടേ, ഞാനിനി കേരളത്തില്‍ ചെന്നാല്‍ എന്നെ നാട്ടുകാര്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയമാ എനിക്ക്?” മാവേലി പറഞ്ഞു.

“ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം തോന്നാന്‍ കാരണം എന്താ തിരുമേനി?”

മാവേലി കുറേ പത്രങ്ങള്‍ എടുത്ത് ബോഡിഗാര്‍ഡിന്റെ മുന്നിലേക്കിട്ടു.
“നീ ഈ പത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ, എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. സ്വര്‍ണ്ണപരസ്യത്തിലേയും ടിവി പരസ്യത്തിലേയും ഫ്രിഡ്ജപരസ്യത്തിളേയും മൊബൈല്‍ ഫോണ്‍ പരസ്യത്തിലും എന്തിന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. എല്ലാ മാവേലിയും ഒന്നിനൊന്ന് വെത്യാസം. എല്ലാ മാവേലിയും തമ്മില്‍ കുടവയറിലും മീശയിലും മാത്രമുണ്ട് സാമ്യം.ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ സംശയമാ. ആരാ ശരിക്കും ഉള്ള മാവേലിയെന്ന്” മാവേലി പറഞ്ഞു.

“അതു തിരുമേനി, ഏതോ പടം വരപ്പുകാരന്‍ ഏതോ പോലീസുകാരനെ അങ്ങയുടെ മേക്കപ്പിടീച്ചിട്ട് നോക്കി വരച്ചതുകൊണ്ടായിരിക്കും ഈ കുടവയറും കപ്പടാ മീശയും” ബോഡിഗാര്‍ഡ് പറഞ്ഞു.

“ആറുമലയാളിക്ക് നൂറു മലയാളം എന്ന് പറഞ്ഞതുപോലെയായി മാവേലിയുടെ കാര്യത്തിലും” മഹാബലി തന്റെ നിരാശ മറച്ചു വെച്ചില്ല.

“അങ്ങ് മലയാളത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട സീസണ്‍ പതിനഞ്ച് ആകുമ്പോഴേക്കും ആ ഭൂമി മലയാളത്തില്‍ രജ്ജ്നിമലയാളം എന്ന ഒരൊറ്റ മലയാളം മാത്രമേ കാണത്തൊള്ളൂ...” ബോഡിഗാര്‍ഡ് തന്റെ അഭിപ്രായം അങ്ങ് പറഞ്ഞു.

ചിന്തകള്‍ എല്ലാം തത്‌ക്കാലത്തേക്ക് മാറ്റിവെച്ച് മഹാബലി എഴുന്നേറ്റു. ഏതായാലും വാമനോട് ചോദിച്ചു വാങ്ങിയ വരം ആണല്ലോ ആണ്ടില്‍ ഒരു ദിവസം പ്രജകളേ കാണാനുള്ള അനുവാദം. അത് ഏതായാലും വേണ്ടാന്ന് വയ്ക്കേണ്ട. വാതിലിലേക്ക് തിരിഞ്ഞു നടന്ന ബോഡിഗാര്‍ഡിനെ മാവേലി തിരിച്ചു വിളിച്ചു.

“ഏടേ, നമ്മുടെ നിലവറകളുടെ പൂട്ടു തുറന്ന് നമ്മുടെ ആഭരണങ്ങളും കിരീടവും ഇങ്ങ് എടുക്കൂ...”

“പൊന്നു തിരുമേനി ഏത് നിലവറകളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഏത് നിലവറയാ പൂട്ടിയിട്ടിരിക്കുന്നത്?”

“ങ്ങേ!!! നമ്മുടെ നിലവറകളൊന്നും പൂട്ടിയിടാറില്ലന്നോ? നമ്മുടെ വിലപ്പെട്ട കിരീടങ്ങളും ആഭരണങ്ങളും...”

“പൂട്ടി ഇടാന്‍ നിലവറകള്‍ക്കകത്ത് എന്തിരിക്കുന്നു. നിലവറകള്‍ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അതിന്റെകത്ത് കയറി മാളം ഉണ്ടാക്കിയിരിക്കുന്ന കുഴിമുയലുകളെ കെണിവെച്ച് പിടിച്ചിട്ടാണ് വല്ലപ്പോഴും നോണ്‍‌വെജ് കഴിക്കുന്നത്?”

“നമ്മുടെ കിരീടം എവിടെ?” മാവേലിയുടെ ശബ്ദ്ദം ഉയര്‍ന്നു.

“അത് ഞാന്‍ പണയം വെച്ചു” ബോഡിഗാര്‍ഡ് സ മട്ടില്‍ പറഞ്ഞു.

“എന്ത് നമ്മുടെ സ്വര്‍ണ്ണകിരീടം പണയം വെച്ചന്നോ..?”

“പണയം വെയ്ക്കാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു പ്രഭോ? പട്ടിണികിടക്കാതെ നമ്മുള്‍ കഞ്ഞി കുടിക്കുന്നത് ആ കിരീടം പണയം വെച്ചതുകൊണ്ടാണ്..”

“കണക്കുകള്‍ കൊണ്ടുപോലും നാലണ എടുക്കാന്‍ കഴിയാത്ത നമ്മുടെ ഖജനാവില്‍ നിന്ന് പണം മുടക്കി നമ്മള്‍ എങ്ങനെ ആ കിരീടം തിരിച്ചെടുക്കും. കിരീടം പണയം വെച്ച് കിട്ടിയ പണം തീരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ?”

“അങ്ങ് വിഷമിക്കരുത്. ഞാന്‍ കിരീടം പണയം വെച്ച് സ്വര്‍ണ്ണ ലോണാണ് എടുത്തത്. വേറൊരു ബാങ്കില്‍ നിന്ന് നമ്മുടെ പേരില്‍ കേരളത്തില്‍ കിടക്കുന്ന തരിശ് നിലം കാ‍ണിച്ച് കാര്‍ഷിക വായ്പയും എടൂത്തു. എന്നിട്ട് ഈ പണം എടുത്ത് വേറൊരു ബാങ്കില്‍ സീനിയര്‍ സിറ്റിസണ്‍ അക്കൌണ്ടില്‍  ഡിപ്പോസിറ്റ് ഇട്ടു. മാസം മാസം ഇതില്‍ നിന്ന് കിട്ടൂന്ന പലിശയില്‍ നിന്ന് സ്വര്‍ണ്ണ പണയത്തിന്റേയും കാര്‍ഷിക വായ്‌പയുടേയും പലിശ അടച്ചുകഴഞ്ഞിട്ട് മാസം പത്താറായിരം രൂപ നമുക്ക് ലാഭം കിട്ടും. നമുക്ക് ഭാഗ്യമുണ്ടങ്കില്‍ എന്നെങ്കിലും ആ കാര്‍ഷിക വായ്‌പ കേരളാ സര്‍ക്കാരങ്ങ് എഴുതി തള്ളുകയും ചെയ്യും..” ബോഡിഗാര്‍ഡ് പറഞ്ഞു.

“എടോ ധര്‍മ്മിഷ്‌ഠനും നീതിമാനും ആയ ഞാന്‍ ഇങ്ങനെയോക്കെ ചെയ്‌തന്ന് മലയാളികള്‍ അറിഞ്ഞാല്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?” മാവേലി ചോദിച്ചു.

“അടപ്പത്ത് കഞ്ഞിക്കുള്ള വെള്ളം തിളയ്ക്കുമ്പോള്‍ ധര്‍മ്മവും നീതിയും ഇട്ടാല്‍ കഞ്ഞി ആവത്തില്ല. അതിന് അരി തന്നെ ഇടണം. അരി വാങ്ങണമെങ്കില്‍ കാശ് കൊടുക്കണം. ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു കാശ് ഉണ്ടാക്കാന്‍”

“പട്ടിണി കിടന്നാലും കുഴപ്പമില്ലായിരുന്നു.. ഇതിപ്പോള്‍..”

“എന്നാ മാവേലി ഒരു കാര്യം ചെയ്യ്. ഈ പ്രാവിശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരു ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് വാങ്ങ്. അതാകുമ്പോള്‍ ഒരു രൂപയക്ക് അരി കിട്ടും”

“ഒരു രാജാവായ എനിക്ക് ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ?”

“ദിവസം ഇരുപത്തഞ്ച് റബര്‍ ഷീറ്റ് കിട്ടൂന്നവനുവരെ ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് ഉള്ള സ്ഥലമാ അത്. പിന്നാണോ അങ്ങേയ്ക്ക് കിട്ടാന്‍ പാട്” ബോഡി ഗാര്‍ഡ് പറഞ്ഞു.

“എടോ ഗാര്‍ഡേ, അതൊക്കെ നമുക്ക് രണ്ടു ദിവസം കഴിഞ്ഞിട്ട് ആലോചിക്കാം. എനിക്കിപ്പോള്‍ കേരളത്തില്‍ പോകണമെങ്കില്‍ കിരീടം വേണം. അതില്ലാതെ അങ്ങോട്റ്റ് ചെന്നാല്‍ എന്തെല്ലാം പുകിലാ ഉണ്ടാകുന്നതെന്ന് അറിയാമോ? കിരീടം കണ്ടില്ലങ്കില്‍ ഞാനത് എടുത്ത് ഒരുക്കി പുട്ടടിച്ചന്ന് ഓരോരുത്തന്മാര്‍ പറയും. ഒരു ഗ്രാം തങ്കത്തിന്റെ മാലയും വളയും ഒക്കെ ഇടാമെന്ന് വെച്ചാലും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കിരീടം എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ. ഇനി കിരീടം ഇല്ലാതെ കേരളത്തില്‍ ചെന്നാല്‍? അവിടെ ഒരാള്‍ക്കാണങ്കില്‍ രാജാവിന്റെ പേരില്‍ കുറ്റം നടപ്പില്‍ കുറ്റം, എടുപ്പില്‍ കുറ്റം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയും കൂടി ആണ്”

“മഹാബലി രാജാവേ ഈ പ്രാവിശ്യം അങ്ങ് കിരീടം ഇല്ലാതെ പോവുകയേ വഴിയുള്ളൂ. കിരീടം എടുക്കാന്‍ വ്ഴിയൊന്നും ഇല്ല. ഇന്ന് കാശുണ്ടാക്കി നാളെ ബാങ്കീന്ന് കിരീടം എടുക്കാമെന്ന് വെച്ചാല്‍ നാളെ ബാങ്ക് അവധിയാ”

“പിന്നെ എന്താണ് ഒരു വഴി?”

“ഞാന്‍ നോക്കിയിട്ട് ഒരൊറ്റ വഴിയേ ഉള്ളൂ.”

“എന്താണാവഴി.. അല്ലങ്കില്‍ തന്നെ നീ ഒക്കെ പറഞ്ഞ വഴികളില്‍ കൂടി നടന്ന് പെരുവഴിയില്‍ എത്തിയിട്ടെ ഉള്ളൂ. പെരുവഴിയിലേക്കൂള്ള വഴിയാണങ്കില്‍ നീ പറയണം എന്നില്ല” മാവേലി പറഞ്ഞു. പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് പെട്ടന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോയിട്ട് തിരിച്ചു വന്നു. അയാള്‍ ഒരു വെള്ളതൊപ്പി മാവേലിക്കു നേരെ നീട്ടി. മാവേലി അത് വാങ്ങി.

“എന്താണിത്..” മാവേലി ചോദിച്ചു.

“പ്രഭോ, ഈ തൊപ്പി വെച്ചുകൊണ്ട് ചെന്നാല്‍ അങ്ങയുടെ കിരീടത്തെക്കുറിച്ച് ആരും ചോദിക്കത്തില്ല. ദേശീയ ചാനലുകള്‍ വരെ അങ്ങയുടെ കേരള യാത്ര ലൈവായി കാണിക്കും. ഇപ്പോള്‍ ഈ തൊപ്പിയാണ് ട്രെ‌ന്‍ഡ്...”

മാവേലി തൊപ്പി വെച്ചിട്ട് കണ്ണാടിയില്‍ നോക്കി.
“കൊള്ളാം. ഈ തൊപ്പി വെച്ചാല്‍ ആരും കിരീടം എവിടെയെന്ന് ചോദിക്കത്തില്ല.”

അങ്ങനെ ആ തൊപ്പി വെച്ചുകൊണ്ട് ഓണത്തിന് കേരളത്തില്‍ പോകാന്‍ മഹാബലി തീരുമാനിച്ചു. തിരുവോണത്തില്‍ മാവേലി കിരീടത്തിന് പകരം ആ തൊപ്പി വെച്ചുകൊണ്ട് ആയിരിക്കും മലയാളികളെ കാണാന്‍ എത്തുന്നത്.

ദേ ഇതാണ് തൊപ്പി വെച്ച മാവേലി


ചിത്രങ്ങള്‍ : മാവേലി,മഹാബലി, maveli, mahabali എന്നിങ്ങനെ സേര്‍ച്ച് ചെയത്പ്പോള്‍ കിട്ടിയത്. അവസാന പടത്തിന്റെ തലയില്‍ ഒരു തൊപ്പി ഒട്ടിച്ച് വയ്ക്കൂക എന്നുള്ളതേ ഞാന്‍ ചെയ്തിട്ടൂള്ളൂ