Monday, December 5, 2011

ആധാറിലെ വിവരം പങ്കുവയ്ക്കൽ സമ്മതം !!!??

കേന്ദ്ര സർക്കാരിന്റെ (?) 12 അക്ക യുഐഡി(ആധാർ)യെക്കുറിച്ചുള്ള ഒരു പ്രധാന ആരോപണം ആധാർ വഴി സ്വീകരിക്കൂന്ന വ്യക്തി വിവരന്ങൾ മൂന്നാമതൊരാൾക്ക് കൈമാറപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കൂന്നതാണ് എന്നാണ് ആധാറിനെതിരെയുള്ള ഒരു ആരോപണം.

ആധാർ കാർഡ് എടുക്കുന്ന വ്യക്തിയുടെ വിവരന്ങൾ മറ്റൊരാൾക്ക്  കൈമാറപ്പെടുമോ???? ഈ ചോദ്യത്തിന് പ്രശ്ക്തിയുണ്ട്?? ആധാർ കാർഡിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞ് ലഭിക്കൂന്ന 'സ്ഥലവാസിക്കുള്ള പകർപ്പ്' ഈ ആശങ്ക ശക്തമാക്കുന്നുണ്ട്.

എനിക്ക് ലഭിച്ച പകർപ്പ് താഴെ കൊടുക്കുന്നു.


ഇതിൽ
ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്ന് കാണുന്നു. ഞാൻ എനിക്ക് ലഭിച്ച അപേക്ഷയിൽ ഇന്ങനെയുള്ള ഒരു കാര്യവും പൂരിപ്പിച്ച് നൽകാൻ ഇല്ലായിരുന്നു.നിന്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണോ എന്നുള്ള ചോദ്യത്തിന് ഞാൻ നോ എന്നായിരുന്നു എഴുതിയിരുന്നതും. ലഭിച്ച സ്ലിപ്പിൽ ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്നാണ് എഴുതിയിരുക്കുന്നത്. എന്റെ വിവരന്ങൾ പങ്കുവെയ്ക്കാൻ ഞാൻ സമ്മതം നൽകി കഴിഞ്ഞിരിക്കൂന്നു ഇതെന്ങനെ ശരിയാവും????


ഞാൻ ഈ അപേക്ഷ സ്വീകരിക്കാൻ വന്നിരിക്കൂന്ന/മേൽനോട്ടം വഹിക്കുന്ന അക്ഷയ നടത്തിപ്പുകാരിയോട് ഈ കാര്യന്ങൾ ചോദിച്ചു. ഞാൻ അപേക്ഷയിൽ നൽകാത്ത രണ്ട് കാര്യന്ങൾ എനിക്ക് സമ്മതമാണ് എന്നുള്ള പേരിൽ എനിക്ക് ലഭിച്ചിരിക്കുന്നു. അവർക്ക് ഇതിനെക്കൂറിച്ച് അറിയില്ലന്നും ഫോട്ടൊ എടുക്കാൻ ഇരിക്കൂന്ന ആളോട് ചോദിക്കാനും പറഞ്ഞു. ഞാൻ ഫോട്ടൊ എടൂക്കാൻ ഇരിക്കുന്നവരിൽ ഒരാളോട് കാര്യം ചോദിച്ചു. ഞാൻ സമ്മതം നൽകാത്ത കാര്യന്ങൾ എനിക്ക് സമ്മതം ആണന്നുള്ള പേരിൽ എനിക്ക് എന്തിന് തന്നു??? അയാളുടെ മറുപിടി വിചിത്രമായിരുന്നു. ഇത് നോ എന്നാക്കി മാറ്റാൻ പറ്റില്ലത്രെ. ഇതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ലന്നും അയാളുടെ വിശദീകരണം. അയാൾ നൽകിയ വിശദീകരണം ഏകദേശം താഴെപറയുന്ന രീതിയിൽ ആയിരുന്നു.

1. ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം
ഇനി മുതൽ സർക്കാരിന്റെ സബസിഡികൾ ബാങ്കുവഴിയാണത്രെ ലഭിക്കുന്നത്. അതിനു വേണ്ടി സർക്കാർ ബാങ്ക് അക്കൗണ്ട് തുടന്ങും. അതിനുവേണ്ടിയാണത്രെ ഈ സമ്മതം.

സബസിഡികൾ ബാങ്ക് വഴി വിതരണം ചെയ്യാൻ കഴിയുമോ?? സബ്സിഡികൾ പണമായി നൽകിയാൽ അതൊരിക്കലും ഉദ്ദേശിക്കൂന്ന പ്രയോജനം ലഭിക്കില്ലന്ന് ഉറപ്പാണ്.ഉദാഹരണത്തിന് സർക്കാർ സബ്സിഡിയോടെയാണ് റേഷൻ വിതരണം. വിതരണം ചെയ്യുന്ന സാധനത്തിനുള്ള സബസിഡി ഉപഭോക്താവിന്റെ അക്കൗണ്ട് വഴി നൽകിയാൽ അയാൾ ആ സാധനം വാന്ങാനായി ആ പണം ഉപയോഗിക്കുമോ?? ഏതായാലും സർക്കാർ ഇന്ങനെ സബ്സിഡി ബാങ്കുകൾ വഴി വിതരണം ചെയ്യില്ല. ഇന്ങനെ ഒരു സമ്മതം ഉണ്ടന്ന് കരുതി സർക്കാരിന് ഉപഭോക്താവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടന്ങാൻ പറ്റുമോ???

2. വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ്
ഇതിനെക്കൂറിച്ച് അയാൾക്കും വലിയ പിടി ഇല്ല. ഇതിന്റെ യേസ് മാറ്റാൻ പറ്റില്ല എന്നാണ് അയാൾ പറയുന്നത്. അയാൾ പറയുന്നത് ശരിയാണന്ങ്കിൽ നമ്മളിൽ നിന്ന് ശേഖരിച്ച വിവരന്ങളും ആധാർ കാർഡിൽ നിന്ന് ലഭിക്കൂന്ന വിവരന്ങളും, ഈ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് (ഇത് സൂക്ഷിക്കുന്നത് സർക്കാർ അണന്ന് പറയുന്നു.) മറ്റൊരാൾക്ക് പങ്ക് വെയ്ക്കാം. അതിനുള്ള സമ്മതം നമ്മൾ നൽകി കഴിഞ്ഞു.(എനിക്ക് മനസിലായത് ഇന്ങനെയാണ്). നമ്മൾ സമ്മതം നൽകി കഴിഞ്ഞതുകൊണ്ട്  മറ്റൊരാൾക്ക്/മൂന്നാമതൊരാൾക്ക് ഈ വിവരന്ങൾ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് നൽകുകയും ചെയ്യാം. ഇന്ങനെ വിവരന്ങൾ നൽകിയാൽ അത് വ്യക്തികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ആയിരിക്കൂം.

നമ്മൾ നൽകുന്ന വിവരന്ങൾ / സർക്കാരിന് ആധാറിൽ നിന്ന് ലഭിക്കൂന്ന വിവരന്ങൾ സുരക്ഷിതം ആയിരിക്കുമോ??

5 comments:

Pheonix said...

Avasanam vazhiyadharamavumo bhai?

Manoj മനോജ് said...

“ഇനി മുതൽ സർക്കാരിന്റെ സബസിഡികൾ ബാങ്കുവഴിയാണത്രെ ലഭിക്കുന്നത്. “

ഗ്യാസിന് നല്‍കുന്ന സബ്സിഡി ബാങ്ക് വഴി ആക്കണം എന്നാണ് കേന്ദ്രന്റെ പിടിവാശി എന്ന വാര്‍ത്തകള്‍ ഈ ഇടയ്ക്കല്ലേ ഉണ്ടായത്! ചുരുക്കത്തില്‍ റെഡി ക്യാഷ് നല്‍കി ജനങ്ങള്‍ കമ്പനികളെ സഹായിക്കുക. സബ്സിഡി വല്ലതും വര്‍ഷാവസാനം ബാങ്കിലെ അക്കൌണ്ടില്‍ വന്നാലായി... :(

പോക്ക് കണ്ടിട്ട് ആധാര്‍ കാര്‍ഡ് കൊണ്ട് വമ്പന്‍ പാരയാണ് വരാനിരിക്കുന്നത് എന്ന് തോന്നുന്നു :(

drbmpolitics said...

നഗ്നമായ മനുഷ്യാവകാശ ലംഘനം,
പ്രതികരിക്കു ഇതിനെതിരെ ...

Anonymous said...

I DO NOT HAVE ANY ID CARD, BUT LIVE MUCH BETTER AND HAPPIER THAN THE MILLIONS WHO KEEP THEIR ID CARDS SAFE THAN EVERYTHING ELSE IN THEIR LIVES.

(IF U DONT LIKE, JUST AVOID TAKING IT... BUT DONT DISTURB THE ONES WHO ARE MAD ABOUT HAVING IT...)

Roshan PM said...

ഇന്‍ഫോര്‍മേഷന്‍ സെക്യുരിറ്റിയില്‍ ചെറിയൊരു ട്ട്രെയിനിങ്ങ് എങ്കിലും കിട്ടിയവരെ മാത്രമേ ഈ പണിക്ക് എടുക്കാന്‍ പാടൂ. ചെറിയ വിട്ടുവീഴ്ചകള്‍ പോലും ഗൌരവമായി കാണുകയും, കര്‍ശനമായ ശിക്ഷകള്‍ തുടക്കം മുതലേ നടപ്പിലാക്കുകയും ചെയ്തില്ലെങ്കില്‍ ..