ഒരിക്കലെങ്കിലും ജീവിതത്തില്‍ ആശുപത്രിയില്‍ പോകാത്തവരുണ്ടോ? കാണീല്ല. അവിടെ നിങ്ങളുടെ വേദനയിലും തളര്‍ച്ചയിലും തകര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ,നിങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ ഉണ്ടാവും. ഭൂമിയിലെ മാലാഖമാര്‍. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്നു. അവര്‍ നമ്മുടേ വേദനകള്‍ ഒപ്പിയെടുക്കുമ്പോള്‍ അവരുടെ ഉള്ളിലെ വേദനകള്‍ എന്തായിരിക്കൂം എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പക്ഷേ ആ മാലാഖമാരുടെ നിറഞ്ഞ ചിരികള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് കണ്ണീരിന്റെ നനവാണ്. ഉള്ളിലെ ദുഃഖങ്ങളുടെ താഴ്വാരത്തിലെ കൊടുംങ്കാറ്റിനെ ആണ് അവര്‍ തങ്ങളുടെ പുഞ്ചിരിയില്‍ ഒളിപ്പിക്കൂന്നത്. സ്വാന്തനത്തിന്റെ കുളിര്‍കാറ്റായി അവര്‍ വരുന്നത് ആ കൊടുങ്കാറ്റിനെ തളര്‍ത്തികൊണ്ടാണ്. സ്വന്തം വേദനകളെ കണ്ണീരിനും ശമിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവളുടെ ചുണ്ടിലെ പുഞ്ചിരിമായുന്നു. രക്ഷപെടാനാവാത്ത കുരുക്കില്‍ പെട്ട് ഉഴറുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍ അവള്‍ ശ്രമിക്കും. പക്ഷേ ഭൂമിയിലെ മാലാഖമാരും മനുഷ്യരാണല്ലോ? കുരുക്കുകള്‍ മുറുകുമ്പോള്‍ ആ മാലാഖയും സ്വന്തം ജീവിതം ഒരു കുരുക്കിലേക്ക് ഒതുക്കുന്നു. ആരും കാണാതെ ഒളിപ്പിച്ച ദുഃഖത്തിന്റെ അവസാനം!!!!!
ആശുപത്രിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും ചില രോഗികളില്‍ നിന്നും അവരുടേ കൂടേ നില്‍ക്കുന്നവരില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,വീട്ടിലെ കഷ്ടതകളും ലോണ്‍ എടുത്ത് പഠിച്ചവരാണങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ മറുവശത്ത് നിന്നുമുള്ള പോരാട്ടമാണ് ആ മാലാഖമാരുടെ ജീവിതം. ഇന്‍ഞ്ചഷന്‍ കൊടുക്കുമ്പോള്‍ അലപം വേദന തോന്നിയാലും ചിലര്‍ അവരെ തെറിവിളിക്കും. ആ തെറിവിളി കേള്‍ക്കുമ്പോഴും അവര്‍ പുഞ്ചിരിക്കൂം. ചിലര്‍ക്ക് അവളുടെ കൈകളില്‍ തൊടണം,ചിലര്‍ക്ക് അവളുടെ നിതംബങ്ങളില്‍ തട്ടണം,ചിലര്‍ക്ക് അവളുടെ സ്തനങ്ങളുടെ ഭംഗി ആസ്വദിക്കണം. ആ മാലാഖമാര്‍ ചിലര്‍ക്കെങ്കിലും അടിമകളും പാവകളും ആണ്.
മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ നമ്മളെ കൂട്ടിക്കോണ്ടൂവരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ നമ്മുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന ഒരു മാലാഖ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് കയറിപ്പോകണമെങ്കില്‍ അവള്‍ എന്ത് മാത്രം വേദന സഹിച്ചിരിക്കണം. നമ്മുടെ വേദനകള്‍ ഒപ്പാന്‍ ഉറക്കളച്ചിരുന്ന ആ മാലാഖമാരുടെ വേദനകള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ലല്ലോ?
1 comment:
സ്വകാര്യ ആശുപത്രികളിലെ മാലാഖമാരാണെങ്കില്‍ കാര്യം ശരിയാണു. പാവങ്ങള്‍, സൌമ്യതയുടെ ആള്രൂപങ്ങള്‍. പക്ഷെ ഏതെങ്കിലും സര്‍ക്കാര്‍ അശുപത്രികളിലോ മെഡിക്കല്‍ കോളേജിലോ ആണെങ്കില്‍ മാലാഖമാരുടെ സൌമ്യതക്ക് മാറ്റം ഉണ്ടാകും.
ആശംസകളോടെ..
Post a Comment