Sunday, November 6, 2011

മനോരമയ്ക്കിത് ബഹിഷ്ക്കരണകാലം

ആരുവന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലന്ന് പറഞ്ഞതുപോലെയായി മനോരമയുടേ കാര്യം. പലയിടത്തും ബഹിഷ്ക്കരണത്തോട് ബഹിഷ്ക്കരണം. പാണ്ടൻ നായുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്ന പഴഞ്ചൊല്ല് മനോരമയെക്കുറിച്ചാണന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണന്ന് പറയാൻ പറ്റില്ല.കാര്യന്ങളുടെ ഏകദേശ പോക്ക് ആ വഴിക്കാണിപ്പോൾ. ഒരു വശത്തൂന്ന് ഏജന്റുമാർ പത്രം ബഹിഷ്ക്കരിക്കുമ്പോൾ മറുവശത്തൂന്ന് മതവിഭാഗം പത്രം ബഹിഷ്ക്കരിക്കുന്നു. അതും ഓർത്തഡോക്സുകാർ !!! ഓർത്തഡോക്സ് സഭയുടെ പത്രമാണ് മനോരമ എന്നൊക്കെയായിരുന്നു ഒരു ധാരണ. പക്ഷേ ആ ധാരണയും ഇപ്പോൾ പോയിക്കിട്ടി.

തന്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമന്ങളെ പലരും ബഹിഷ്ക്കരിച്ചിട്ടൂണ്ട്.ടിവി ചാനലുകൾ റിമോട്ട്ഞെക്കി മാറ്റാവുന്ന സമയത്ത് ഏഷ്യാനെറ്റിനെ ഒരു ക്രിസ്ത്യൻ സഭ കുറച്ച് മണിക്കൂർ സമയത്തേക്ക് ബഹിഷ്ക്കരിച്ചിട്ടുണ്ട്. സിനിമാലയിൽ അഭയക്കേസിനെ അടിസ്ഥാനമാക്കിയുള്ള കോമഡി വന്നതിന്റെ ആഫറ്റർ ഇഫക്റ്റായിരുന്നു ആ ബഹിഷ്ക്കരണം. ആ ബഹിഷ്ക്കരണം വിജയിച്ചോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലങ്കിലും ചില സംഘടനകൾ എടുത്തിട്ടുള്ള പത്രന്ങൾക്കെതിരെയുള്ള ബഹിഷ്ക്കരണം വിജയം തന്നെ ആയിരുന്നു.

തന്ങൾക്ക് ഇഷ്ടമല്ലാത്ത / ഹിതകരമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമന്ങളെ വായനക്കാർ ബഹിഷ്ക്കരിക്കുന്നത് പുതിയ കാര്യമൊന്നും അല്ല. അതുകൊണ്ട് വായനക്കാരുടെ പ്രാദേശിക ഭൂരിപക്ഷം നോക്കി മതം,രാഷ്‌ട്രീയം ഒക്കെ നോക്കിയാണ് പത്രന്ങൾ വാർത്ത നൽകുന്നതും. എല്ലാവായനക്കാരനേയും തൃപതിപ്പെടൂത്തി വാർത്ത പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമത്തിനും കഴിയുകയും ഇല്ല. ചില കാര്യന്ങളിൽ നിഷ്‌പക്ഷത്തിന് പകരം പക്ഷം പിടിച്ചുള്ള വാർത്തകൾ ഉണ്ടങ്കിൽ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു. ചരിത്രത്തെപ്പോലും തന്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ എഴുതാൻ ശ്രമിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നവരും, തന്ങൾക്ക് ഹിതകരമല്ലാത്ത പാഠഭാഗന്ങൾ ഉള്ള പുസ്തകം/പാഠഭാഗം സ്കൂളുകളിൽ  ബഹിഷ്ക്കരിക്കുകയും ചെയ്യുകയും ചെയ്യുന്നവർ ഉള്ളപ്പോൾ വാർത്തകളിലെ ഇഷ്ടമില്ലായമ പത്രന്ങളെ ബഹിഷ്ക്കരിക്കാൻ ചിലരെ പ്രേരിപ്പിക്കാം.

വടക്കൻ കേരളത്തിൽ നടക്കൂന്ന പത്ര ഏജന്റുമാരുടേ മനോരമ മാതൃഭൂമി ബഹിഷ്ക്കരണം ഈ പത്രന്ങളിൽ പ്രസിദ്ധീകരിച്ച ഹിതകരമല്ലാത്ത വാർത്തകളുടെ പേരിലല്ലന്ന് ഏജന്റുമാർ പറയുന്നു. പക്ഷേ പത്രന്ങൾ പറയുന്നത് തിരിച്ചാണ്.പത്ര ഏജന്റുമാർ തന്ങൾക്ക് ലഭിക്കുന്ന കമ്മീഷൻ കുറവായതുകൊണ്ട് അത് കൂട്ടികിട്ടാൻ വേണ്ടിയുള്ള സമരത്തിനു തുടക്കം കുറിച്ചുകൊണ്ട് സെപറ്റംബർ മൂന്നിന് സംസ്ഥാനം ഒട്ടാകെ പത്രം വിതരണം ചെയ്യാതെ സമരം ചെയ്തു. അതിനെതുടർന്ന് ഉണ്ടായ ഏജന്റ്-പത്രസ്ഥാപന പ്രശനന്ങളാണ് മനോരമ,മാതൃഭൂമി പത്രന്ങളുടെ ബഹിഷ്ക്കരണത്തിന് തന്ങളെ നിർബന്ധിതരാക്കിയതന്ന് ഏജന്റുമാർ പറയുന്നു . സിപിമ്മിലെ പ്രശ്നന്ങൾ മനോരമ ഫീച്ചറാക്കിയതുകൊണ്ട് ആ വാർത്ത ജനന്ങളിൽ എത്താതിരിക്കാൻ യൂണിയൻ ഇടപെട്ടാണ് ഏജന്റുമാരെകൊണ്ട് പത്രം വിതരണം ചെയ്യിക്കാത്തതെന്ന് പത്രന്ങളും ആരോപിക്കുന്നു.

ഓർത്തഡോക്സ്-പാത്രിയർക്കീസ് സഭാക്കേസിനെ തുടർന്നുള്ള വാർത്തകളെതുടർന്നായിരിക്കണം ഓർത്തഡോക്സ് സഭയിലെ കോലഞ്ചേരി,കടമറ്റം,കണ്ടനാട് ഇടവകയിലെ ജനന്ങൾ മനോരമയും മംഗളവും ബഹിഷ്ക്കരിക്കൂന്നത്. ഇതിൽ മനോരമ ഓർത്തഡോക്സ് പക്ഷത്തോട് അനുകൂലവും മംഗളം പാത്രിയർക്കീസ് പക്ഷത്തോട് അനുകൂലവും ആയ പത്രം ആണ്. (നമ്മൾ ഒരു പാർട്ടിപത്രം എന്നൊക്കെ പറയുന്നതുപോലെ മംഗളത്തെ പാത്രിയർക്കീസ് പത്രം എന്ന് വിളിക്കാം എന്നാണ് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത്). സഭാക്കെസിലെ വാർത്തകൾ പ്രസിദ്ധീകരിക്കുകവഴി മനോരമയ്ക്ക് പണ്ടും ബഹിഷ്ക്കരണം ഉണ്ടായിട്ടൂണ്ട്.

'ലവ് ജിഹാദ്' വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എറണാകുളം എടവനക്കാട്ട് മനോരമ,മാതൃഭൂമി പത്രന്ങൾ 2010 ഫെബ്രുവരിയിൽ ബഹിഷ്ക്കരണം നടന്നിരുന്നു. ദേ, ഇപ്പോൾ ഓർത്തഡോക്സുകാരുടെ വകയായിട്ടുള്ള പത്രബഹിഷ്ക്കരണവും. വിദേശവസ്ത്രന്ങൾ ബഹിഷ്ക്കരിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ജീവിത കഥവായിച്ചതിന്റെ ഫലമായി മനോരമയും മംഗളവും ബഹിഷ്ക്കരിച്ചാൽ സഭാക്കേസിൽ തന്ങൾക്കും വിജയിക്കാൻ പറ്റും എന്ന് കരുതി പത്രന്ങളെ ബഹിഷ്ക്കരിച്ചതാണോ എന്ന് അറിയാൻ ഒരു മാർഗ്ഗവും ഇല്ല. എന്തായാലും ഓർത്തഡോക്സ് സഭയിലെ മൂന്ന് ഇടവകകൾ മനോരമയും മംഗളവും ബഹിഷ്ക്കരിച്ച സ്ഥിതിക്ക് സഭയിലെ മറ്റ് ഇടവകയിലേക്കു ബഹിഷ്ക്കരണം ഉണ്ടാവുമോ? എല്ലാ ഇടവകയിലും അന്ങ് മനോരമ ബഹിഷ്ക്കരിച്ചാൽ പള്ളിപ്പെരുന്നാളിന് കൊടി ഉയർത്തുന്നതും കുരിശും മൂടിന്റെ കൂദാശയുടേയും പള്ളിപെരുന്നാളിന്റേയും ഒക്കെ പടം ഏത് പത്രത്തിൽ ഇടും???നുണപ്രചരണന്ങൾ നടത്തുന്ന മനോരമയും മംഗളവും ബഹിഷ്ക്കരിക്കുന്നു എന്നാണ് പോസ്‌റ്റർ. പക്ഷേ എന്തെല്ലാം നുണകൾ ആണ് ആ പത്രന്ങൾ പ്രചരിപ്പിക്കൂന്നതന്ന് അറിയാൻ നമുക്ക് മാർഗ്ഗമൊന്നും ഇല്ല. തന്ങൾ പത്രം ബഹിഷ്ക്കരിക്കൂന്നതുകൊണ്ട് ഈ പത്രന്ങൾ നുണപ്രചരണം അവസാനിപ്പിക്കും എന്ന് ഈ മൂന്ന് ഇടവകക്കാരും കരുതുന്നുണ്ടാവുമോ? എല്ലങ്കിൽ തന്നെ നമ്മുടെ മലയാളത്തിലെ ഏത് പത്രമാ നിഷ്‌പക്ഷമായി വാർത്തകൾ നൽകുന്നത്. എല്ലാ പത്രന്ങൾക്കും തന്ങളുടേതായ രാഷ്ട്രീയ മത ചായ്‌വ് ഉണ്ട് എന്നതിൽ ആർക്കും സംശയം ഉണ്ടാവാൻ വഴിയില്ല.
 (മുകളിലെ ലിസ്റ്റ് എന്റെ അഭിപ്രായം മാത്രം)
ഓരോരുത്തർക്കും പ്രാർത്ഥിക്കാൻ ഓരോരോ കാരണന്ങൾ ഉണ്ടന്ന് പറഞ്ഞതുപോലെ ഓരോരുത്തർക്കും പത്രം വായിക്കാനും ചില കാരണന്ങൾ ഉണ്ടാവും. മനോരമയിൽ വാർത്തയെക്കാൾ കൂടുതൽ പരസ്യമാണന്ന് പറഞ്ഞ് മനോരമ നിർത്തി മംഗളം വരുത്തിയ ആൾ വീണ്ടൂം മനോരമയിലേക്ക് തന്നെ മാറി. വീണ്ടൂം മനോരമ വരുത്താനുള്ള കാരണം പറഞ്ഞത് നാട്ടിൽ ആരൊക്കെ മരിച്ചന്ന് അറിയാൻ മനോരമ തന്നെ വേണം.

ഓഫ് :
നുണപ്രചരണം നടത്തുന്നതുകൊണ്ട് ദേശാഭിമാനി ബഹിഷ്ക്കരിക്കൂന്നു എന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പോസ്റ്റർ അടിച്ചാൽ എന്ങനെയിരിക്കൂം. അതുപോലെയുള്ളൂ നുണപ്രചരണം നടത്തുന്ന മംഗളം ബഹിഷ്ക്കരിക്കുന്നു എന്നുള്ള ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പോസ്റ്റർ.

 

2 comments:

ഇ.എ.സജിം തട്ടത്തുമല said...

ആരൊക്കെ ബഹിഷ്കരിച്ചാലും മനോരമ കേരളത്തിലെ കടക്കാർ ബഹിഷ്കരിക്കില്ല. സധനം പൊതിയാൻ ഇത്രയധികം പേജുകൾ ലഭിക്കുന്ന മറ്റൊരു മലയാളപത്രം ഇല്ല. ഈ പൊതിയാൻ വാങ്ങുന്നവരും, ചരമക്കോളം നോക്കി ഇന്നു നീ നാളെ ഞാൻ എന്നു സ്വപ്നം കാണുന്നവരും പരസ്യപ്രേമികളും മറ്റ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുന്നതുകൊണ്ട് അതിൽ വരുന്നത് നടന്ന സംഭവങ്ങളാണോ ശൂന്യതയിൽ നിന്ന് ആവാഹിച്ചെടുത്തതാണോ എന്ന് അവരറിയാതെയും പോകുന്നു. എന്തായാലും പത്ര ഏജന്റുമാരുടെ ബഹിഷ്കരണം ഈ പത്രഭീമന്മാർക്ക് പണിയായി എന്നാണ് റിപ്പോർട്ടുകൾ. പത്രം വിതരണം ചെയ്യാൻ കാര്യവട്ടത്ത് ചെന്ന് ജേർണലിസം വിദ്യാർത്ഥികളെ കാമ്പസ് ഇന്റർവ്യൂ നടത്തിക്കുണ്ടുവരാൻ കഴിയില്ലല്ലോ. എം.ബി.എക്കാരെയും ഇപ്പണിയ്ക്കു കിട്ടില്ല. അപ്പോ പത്രങ്ങളുടെ നിലനിൽ‌പ്പിൽ ഏറ്റവും താഴേക്കിടയിലുള്ള പാവം വിതരണക്കാരുടെ പ്രാധാന്യം പത്ര മുതലാളിമാർക്ക് ലേശം മനസിലായിട്ടൂണ്ട്.

കലാധരന്‍.ടി.പി. said...

മനോരമ നുണ പ്രചാരണം നടത്തുന്നു എന്ന് ഇക്കാലത്ത് ആരെങ്കിലും പറഞ്ഞു കേട്ടാല്‍ എന്തോ വട്ടു പിടിച്ച പേച്ചു പോലെ
പെണ്ണുങ്ങള്‍ പ്രസവിക്കുന്നു എന്ന് വാര്‍ത്തയായി പറയും പോലെ.
ഇവിടെ മനോരമയല്ല പ്രതി എന്താണ് നുണ എന്നതാണ്
വിശ്വാസി പറയുന്നു മറ്റൊരു വിശ്വാസി നുണ പറയുന്നു എന്ന്.നുണ സഭകളും നുണയെ സത്യമാക്കുന്ന സത്യാ വിശ്വാസികളും
ആ വൈരുധ്യം ആണ് ഈ പോസ്റ്റ്‌ അതിന്റെ ഉള്ളറയില്‍ ചര്‍ച്ച ചെയ്യുന്നത്