Monday, December 21, 2009

ഉണ്ണിത്താന്റെ മുണ്ട് കോണ്‍ഗ്രസ് തലയില്‍ ...

വാളെടുത്തവന്‍ വാളാലേ എന്നൊക്കെ പറയുന്നതുപോലെയായി രാജ്‌മോഹന്‍ ഉണ്ണിത്താ ന്റെ കാര്യം. പണ്ട് കൃത്യമായിട്ട് പറഞ്ഞാല്‍ 2004 ജൂണ്‍ 2 ന് ഒരു ‘മുണ്ട് പറിയല്‍’ സംഭവത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നാലാളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് തൊട്ട് ഇന്നലെവരെ പുള്ളിക്കാരന്‍ കോണ്‍‌ഗ്രസില്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലത്തുനിന്ന് തലശേരിയില്‍ പോയി കൊടിയേരുമായി കഴിഞ്ഞ നിയമസഭാ ഇലക്ഷ നില്‍ അങ്കം വെട്ടിയ ചേവകനാണ്. കൊല്ലത്ത് നിന്ന് ഒരിക്കല്‍ ചെന്ന് അങ്കം വെട്ടിയത് അവിടുള്ളവര്‍ ക്ഷമിച്ചു. പക്ഷേ ഇടയ്ക്കിടെ ചെന്ന് അങ്കം വെട്ടിയാലോ? അവസാനം സംഭവിക്കേണ്ടത് സംഭവിച്ചു...

കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരാട്ടത്തിന്റെ രക്തസാക്ഷി പരിവേഷം ലഭിച്ചവരായിരുന്നു ഉണ്ണിത്താനും ശരതും. ഉമ്മന്‍‌ചാണ്ടിയും കരുണാകരനും മുഖത്തോടുമുഖം നോക്കി പോരാട്ടം നടത്തുമ്പോഴാണ് കരുണാകരന്റെ വിശ്വസ്തനായ ഉണ്ണിത്താന്‍ മറുകണ്ടം ചാടിയത്. ഉണ്ണിത്താനും ശരത് ചന്ദ്രപ്രസാദും കെ.പി.സി.സി. യോഗത്തില്‍ പങ്കെടുക്കാന്‍(?) വന്ന പ്പോള്‍ മുരളിയുടെ ആളുകള്‍(?) ഉണ്ണിത്താനെയും ശരതിനെയും അടിച്ചോടിച്ച് മുണ്ട് പറിച്ചെ ടുക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസില്‍ മറ്റൊരു യുദ്ധത്തിനാണ് വഴിതെളിച്ചത്. ഈ മുണ്ട് പറിക്കല്‍ സംഭവമാണ് കോണ്‍‌ഗ്രസിലെ വര്‍ത്തമാനകാലത്തിലെ പിണങ്ങി പ്പോകലിനു നാന്ദികുറിക്കല്‍. അന്നുതൊട്ട് തുടങ്ങിയ വാക്‍പോര് അവസാനം കരുണാകരന്‍ കോണ്‍‌ഗ്ര സ് വിട്ടതോടുകൂടിയാണ് അവസാനിച്ചത്.

അന്ന് “എന്റെ മുണ്ട് പറിച്ചേ പറിച്ചേ“ എന്ന് വിലപിച്ച ഉണ്ണിത്താന് ഇന്നലെ മുണ്ട് കുത്താന്‍ പോലും അശക്തനായിരുന്നു എന്നാണ് ചിലര്‍ എഴുതിപിടിപ്പിച്ചത്. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചാല്‍ ഇവിടെയുള്ള പലരുടേയും മറ്റൊരുമുഖം കാണാം എന്ന് ഉണ്ണിത്താന്‍ പറഞ്ഞത് ഏതായാലും ഗുളികന്‍ ആയി. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിക്കാതെ തന്നെ ജനങ്ങള്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ തന്നെ ചിലരുടെ മുഖങ്ങള്‍ കണ്ടു എങ്കില്‍ സൂര്യന്‍ ഉദിച്ചാല്‍ എന്തായിരിക്കും അവസ്ഥ??? പിണറായി വിജയന്‍ എതാണ്ടൊക്കെ കണ്ടിട്ടാണ് പി.ഡി.പി.യെ സംരക്ഷിക്കുന്നതെന്ന് പറഞ്ഞ ‘അന്വേഷി‘ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

2004 ല്‍ ആരക്കയോ പറിച്ചെറിഞ്ഞ ഉണ്ണിത്താന്റെ മുണ്ട് കോണ്‍‌ഗ്രസിലെ വെടിനിര്‍ത്തല്‍ കാലത്ത് എല്ലാവരും കൂടി തിരിച്ചു നല്‍കി. പിന്നെ കോണ്‍‌ഗ്രസിന്റെ ‘നാക്ക്’ തന്നെ ആയിരു ന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ എവിടെത്തിരിഞ്ഞാലും അവിടെല്ലാം ചാനല്‍‌ക്യാമറകള്‍, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവായി, പിന്നെ കിട്ടുന്ന കുറച്ച് സമയം കൊണ്ട് രണ്ട് മൂന്ന് സിനിമകളിലും അഭിനയിച്ചു. തങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാളാണ് എന്നുള്ള പരിഗണനപോലും ഇന്നലെ രാത്രിമുതല്‍ രാജ്‌മോഹന് ഒരു ചാനലുകാരനും കൊടുത്തില്ല. (അറിയാവുന്ന പോലീസുകാരന്‍ ഒരടി കൂടുതല്‍ കൊടുക്കുമന്ന് പറയുന്നത് ശരിയാണല്ലേ?). ഏതായാലും കോണ്‍‌ഗ്രസുകാര്‍ കൊടുത്ത മുണ്ട് ഇപ്പോള്‍ കോണ്‍‌ഗ്രസിന്റെ തലയില്‍ ആയിപ്പോയി. ഉണ്ണിത്താന്റെ നാക്ക് പലരും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‍സഭാ ഇലക്ഷനില്‍ തിരുവന്തപുരത്ത് ശശിതരൂര്‍ സ്ഥാനാര്‍ത്ഥിയായത് കേരളത്തിലുള്ളവര്‍ അറിയാതെ ആണന്നും ചില എം.എല്‍.എ മാര്‍ ഹൈക്കമാന്‍‌ഡിനെ ഹൈജാക്ക് ചെയ്ത് സ്ഥാനാര്‍ത്ഥിയായന്നും (ലക്ഷ്യം വേണുഗോപാല്‍ തന്നെ) രാജ്‌മോഹന്‍ സ്വന്തമായിട്ട് പറയില്ലന്നുറപ്പ്. അണിയറയില്‍ ഇരുന്ന് കോപ്പ് കൂട്ടിയവര്‍ക്ക് തങ്ങളുടെ തല്‍‌ക്കാലത്തേക്ക് ആയുധം നഷ്ട്‌പെട്ടു.

:: കേരള രാഷ്ട്രീയവും പെണ്‍ആരോപണങ്ങളും ::

1. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ആദ്യ ‘പെണ്‍‌ആരോപണം‘ ആര്‍.ശങ്കറിന്റെ മന്ത്രിസഭയിലെ അംഗം ആയിരുന്നു പി.ടി.ചാക്കോയ്ക്ക് എതിരെ ആയിരുന്നു. വിമര്‍ശന ങ്ങളുടേയും ആരോപണങ്ങളുടേയും അവസാനം പി.ടി.ചാക്കോ മന്ത്രിസഭയില്‍ നിന്നുതന്നെ രാജിവയ്ക്കുകയും കോണ്‍ഗ്രസിനോട് വിടപറയുകയും ചെയ്തു.

2. സൂര്യനെല്ലി പെണ്‍‌വാണിഭത്തില്‍ പി.ജെ.കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്നുള്ള പെണ്‍കുട്ടി യുടെ മൊഴി രാഷ്ട്രീയകൊടുങ്കാറ്റിന് വഴിവച്ചില്ലങ്കിലും പി.ജെ.കുര്യന്റെ രാഷ്ട്രീയഭാവിയെ അത് ബാധിച്ചു. പിന്നീട് നടന്ന ലോക്‍സഭാഇലക്ഷനില്‍ പരാജപ്പെട്ട പി.ജെ.കുര്യന്‍ പിന്നീട് രാജ്യസഭയിലേക്ക് എം.പി.യായി. ‘ഇര‘യുടെ മൊഴി പ്രതികൂലമായിട്ടും തെളിവുകളുടെ അഭാവത്തില്‍ പി.ജെ.കുര്യന്‍ കുറ്റവിമുക്തനായി. പക്ഷെ ജനങ്ങളുടെ കോടതിയില്‍ അദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ തിരസ്ക്കരിച്ച ഒരാളെ പിന്നെ എന്തിന് ? എം.പിയാക്കി എന്നതിന് കോണ്‍ഗ്രസ് നെതൃത്വം ആണ് ഉത്തരം നല്‍കേണ്ടത് .

3. ഐ‌സ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനാവുകയും കേരളരാഷ്ട്രീയത്തിലിതിനെക്കാള്‍ മുസ്ലീം‌ലീഗില്‍ തന്നെ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്ത്. മുനീറിന്റെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യാവിഷന്‍ തുറന്നുവിട്ട ‘റെജീനയുടെ അഭിമുഖം’ കേരളസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാവുകയും ഇപ്പൊഴും ആ അഭിമുഖത്തിന്റെ ന്യായ‌അന്യായങ്ങളില്‍ ചര്‍ച്ചതുടരുകയും ചെയ്യുന്നു. ഈ കേസില്‍ കോടതി കുഞ്ഞാലിക്കു ട്ടിയെ കുറ്റവിമുക്തനാക്കി.

4. 1996-2001 വര്‍ഷത്തിലെ ഇടതുപക്ഷ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന നീലലോഹിതദാസനാടാര്‍ക്ക് എതിരെ വകുപ്പ് സെക്രട്ടറിയായിരുന്ന നളിനിനെറ്റോ ഫയല്ല് ചെയ്ത പിഡനക്കേസില്‍ നാടാരെ കീഴ്‌ക്കോടതി ശിക്ഷിച്ചു എങ്കിലും മേല്‍ക്കോടതി വെറു തെവിട്ടു. (മേല്‍ക്കോടതിയില്‍ നീലലോഹിതദാസനാടാര്‍ സമര്‍പ്പിച്ച വ്യാജരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നീലലോഹിതദാസനാടാര്‍ ശിക്ഷയില്‍ നിന്ന് രക്ഷപെട്ടത്.) . പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന നീലലോഹിതദാസനാടാര്‍ ഇപ്പോള്‍ ബി.എസ്.പി.യുടെ ഭാഗമാണ്. (സ്ത്രികളുടെ സംരക്ഷക എന്ന് നടിക്കുന്ന മായാവതിയുടെ പാര്‍ട്ടിയില്‍ നാടാര്‍ക്ക് സ്ഥാനം കിട്ടിയത് മറ്റൊരു വിരോധാഭാസം)

5. കോണ്‍‌ഗ്രസ്(ജെ) നേതാവും മന്ത്രിയും ആയിരുന്ന പി.ജെ ജോസഫിനെതിരെ കിംങ്ങ്‌ഫിഷര്‍ വിമനത്തിലെ സഹയാത്രികയായ ലക്ഷ്‌മി ഗോപകുമാര്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്ന് 2006 ല്‍ പി.ജെ ജോസഫിന് രാജിവയ്ക്കേണ്ടിവന്നു. കോടതി കുറ്റവിമുകതനാക്കിയതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റില്‍ അദ്ദേഹം തിരിച്ച് മന്ത്രിയാവുകയും ചെയ്തു. (വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി പി.ജെ ജോസഫ് തിരിച്ചു വന്നതോടെ അവസാനിക്കുകയും ചെയ്തു. വി.സുരേന്ദ്രന്‍ പിള്ള ജയിച്ച തിരുവനന്തപുരം വെസ്റ്റില്‍ മുണ്ട്പറിയലില്‍ ‘ഇര’യായ ശരത്‌ചന്ദ്രപ്രസാദ് കോണ്‍‌ഗ്രസ് റിബലായി മത്സരിച്ചിരുന്നു.)

6. ഇപ്പോള്‍ ഈ ലിസ്റ്റില്‍ അവസാനമായി രാജ്‌മോഹന്‍ ഉണ്ണിത്താനും.
: കേട്ട്‌കേള്‍വി :
7. ഇതും കോണ്‍‌ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ. ഒരു നേതാവ് തന്റെ അടുത്ത അനുയായി ആയിരുന്ന ഒരാളുമായി തെറ്റുകയും അയാളെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത് നേതാവിന്റെ കണ്ണിലെ കരടായവന്‍ ഒരു സിനിമാനടിയുമായി ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടന്ന് ആരോ നേതാവിനെ വിളിച്ചറിയിക്കുന്നു. നേതാവ് ഉടനെ പോലീസിനെ വിളിച്ചു പറയുന്നു. സര്‍വ്വസന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് എത്തി നോക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ സിനിമാനടിയും നേതാവിന്റെ അടുത്ത ആളും. അന്ന് ചാനലുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇപ്പോഴും ഇവര്‍ രാഷ്ട്രിയത്തില്‍ ‘തിളങ്ങി’ നില്‍ക്കുന്നു.

:: ഭാവി ::
ജാമ്യം ലഭിക്കാനായി രാജ്‌മോഹന്റെ അഭിഭാഷകന്‍ വാദിച്ചത് പോലീസ് നടത്തിയ വൈദ്യപരിശോധനറിപ്പോര്‍ട്ടാണ്. ‘നെഗറ്റീവ്’ ആയ റിപ്പോര്‍ട്ട് അനുസരിച്ച് അവിടെ ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു വീട്ടില്‍ നിന്ന് ഒരു സ്ത്രിയേയും പുരുഷനേയും പിടിച്ചു എന്നുമാത്രം. തനിക്ക് പേടിക്കാനൊന്നും ഇല്ലന്ന് ഉണ്ണിത്താന്‍ പറയുമ്പോള്‍ പിന്നെ എന്തിന് ഇന്നലെ വാഹനഠില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു എന്നത് ഒരു ചോദ്യം??പെണ്‍‌വാണിഭ ക്കേസില്‍ പെട്ട ആളെ ജനങ്ങളുടെ വിധിയെഴുത്തിനുമുകളിലൂടെ എം.പിയാക്കിയ പാരമ്പര്യമുള്ള കോണ്‍‌ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

:: നമ്മുടെ നിയമം ::

കാടിളക്കി പിടിക്കുന്നവര്‍ ഒരു കുഴപ്പവും ഇല്ലാതെ ഇറങ്ങിപ്പൊകുന്നത കണ്ടിട്ടായിരിക്കും ‘ഇതൊക്കെ അങ്ങ് നിയമവിധേയമാക്കിക്കൂടേ‘ എന്ന് കോടതി ചോദിച്ചത് ??. (പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൊഗിംകബന്ധം മാത്രമേ നമുടെ നിയമങ്ങളില്‍ കുറ്റകരമായിട്ടുള്ളത് എന്നതുകൂടി ഓര്‍ക്കുക.)

:: നാറ്റക്കഥകള്‍ ::

കഥകളും നാറ്റക്കഥകളും ആയി നമ്മുടെ കേരളരാഷ്ട്രീയത്തി കുറച്ച് ദിവസങ്ങളിലേക്ക് ഒരു പെരുന്നാള്‍ ആയിരിക്കും. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാനും , ഷാനിയുടെ ചരിത്രവും ഭൂമിശാസ്ത്രവും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്ന് ഉണ്ണിത്താനും പറഞ്ഞ് സാമ്പിളി വെടിക്കെട്ടുകള്‍ നടത്തികഴിഞ്ഞു. പുതിയ പുതിയ കഥകള്‍ കേള്‍ക്കാനായി നമുക്കും കാത്തിരിക്കാം. (കുറച്ച് പഞ്ഞികൂടി കരുതുന്നത് നന്നായിരിക്കും. നാറ്റം കൂടിയാല്‍ മൂക്കിലോ കാതിലോ വയ്ക്കാമല്ലോ??)

:: ഗൂഗിള്‍ ട്രന്‍‌ഡ് ::

മാസങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ ട്രെന്‍‌ഡില്‍ ആദ്യ പത്തില്‍ നമ്മുടെ ഒരു രാഷ്ട്രീയ നേതാവ് കയറിപറ്റി. ലാവ്‌ലില്‍ കേസ് ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ആദ്യപത്തില്‍ എത്തിയതിനുശേഷം രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഈ ‘ബഹുമതി‘ കിട്ടിയിരിക്കുന്നത്.



ഇതുപോലെ തലയില്‍ കൈവച്ച് നമ്മളും ഇരുന്ന് പോകും. എന്റെ കോണ്‍‌ഗ്രസേ വിതച്ചതേ കൊയ്യൂ .. കൊയ്‌തതേ പാറ്റൂ.. പാറ്റുന്നതേ വേവൂ...




:: പാഴ്‌വെടി ::
സ്ത്രികള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്‌മോഹന്‍ നടത്തിയിരിക്കുന്നത്. ഇത് വച്ച്പൊറിപ്പിക്കാന്‍ സാധ്യമല്ല. കോണ്‍‌ഗ്രസ് പാര്‍ട്ടിക്ക് തന്നെ ഇത് കളങ്കം വരുത്തിയിരി ക്കുന്നു. :: ഷാനിമോള്‍ (മഹിളാകോണ്‍‌ഗ്രസ് സംസ്ഥാന പ്രസിഡണ്ട് )

ഹോ പിന്നെ... കളങ്കം ഇല്ലാത്ത ഒരു പാര്‍ട്ടി. വലിയ രാജകുമാരനും ഗേള്‍‌ഫ്രണ്ടും കുമരകത്ത് ഹൌസ്‌ബോട്ടില്‍ കറങ്ങിനടന്നപ്പോല്‍ ഇല്ലാത്ത ‘സ്ത്രികള്‍ക്ക് നേരെ യുള്ള കടന്നാക്രമണം’ ഇന്നലെ ഉണ്ടായോ?? രാജകുമാരന്‍ കതിനപൊട്ടിക്കുമ്പോള്‍ ഭടന്‍ ഒരു ഓലപ്പടക്കം എങ്കിലും പൊട്ടിക്കേണ്ടേ???

Wednesday, December 9, 2009

ഇത് ഫോര്‍‌വേഡ് ചെയ്യാമോ , സാറുന്മാരേ ????

ടിന്റുമോന്‍ രണ്ടു ദിവസമായി ആകെ ടെന്‍ഷനിലാണ് . കൃത്യമായി പറഞ്ഞാല്‍ തിങ്കളാഴ്‌ച രാവിലെ മുതല്‍ ടിന്റു‌മോന് ടെന്‍‌ഷന്‍ തുടങ്ങിയതാണ്. ടിന്റുമോന് ഒരു മെയില്‍ കിട്ടി. ആ മെയില്‍ ആര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ പോലീസ് പിടിക്കുമോന്ന് പേടി അയച്ചുകൊടുക്കാതിരുന്നാല്‍ കൂട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നുള്ള വിചാരം. ഈ രണ്ട് അവസ്ഥകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ടിന്റു‌മോന് ടെന്‍‌ഷനോട് ടെന്‍ഷന്‍. ഒരു ‘വ്യാജവീട് ‘അയച്ചുകൊടുത്തതിന്റെ ടെന്‍‌ഷന്‍ കഴിഞ്ഞതേയുള്ളു.... വീട് അയച്ചു കൊടുത്തതിന്റെ പേരില്‍ പോലീസ് വന്ന് തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതും ആരും കാണാതെ സിഡ്രൈവിലെ പ്രോഗ്രാം ഫയലില്‍ ഇട്ടിരുന്ന തന്റെ കാമുകി തിന്റു‌മോളുടെ ഫോട്ടോ വീട്ടിലെല്ലാവരുംകാണുന്നതും പോലീസ് പിടിച്ചുകൊണ്ടു പോകുന്ന തന്നെ തിന്റു‌മോളുടെ അപ്പന്‍ വെട്ടുകത്തിയുമായി വന്ന് വെട്ടുന്നതും സ്വപ്നത്തില്‍ കണ്ട് ടിന്റു‌മോന്‍ ഞെട്ടിയുണര്‍ന്നത് ഒരാഴ്ചയാണ് . വീടെല്ലാം ആറിത്തണുത്ത് നില്‍ക്കുമ്പോഴാണ് പുതിയ മെയില്‍ വരുന്നത്. മെയിലിന്റെ രൂപമാണ ങ്കിലും സംഗതി ആരും ‘ഉണ്ടാക്കി‘ വിട്ടതല്ല. പത്രത്തില്‍ വന്ന ഒരു ഫോട്ടോയാണ് തിങ്കളാഴ്ച് ടിന്റുമോന് കിട്ടിയത് ...


പോലീസിന് ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് സിന്‍‌ഡിക്കേറ്റ് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് മെയിലില്‍ വന്നിരിക്കുന്നത്. മന്ത്രി പോലീസ് എന്ന് എഴുതിയപ്പോള്‍ ഒരെല്ല് കൂടിപോയതാണ് പ്രശ്നമായതും ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് പത്രങ്ങളൊക്കെ വാര്‍ത്തയാക്കിയതും. നമ്മുടെ പോലീസ് പാവമാണന്ന് ടിന്റുമോന് അറിയാം. കള്ളന്മാരെപിടിക്കാന്‍ നേരം നമ്മുടെ പോലീസിന് എല്ലുതന്നെയില്ലന്നാ‍ണ് എല്ലാവരും പറയുന്നത്. ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാന്‍ റോഡിലോട്ട് ഇറങ്ങിയാല്‍ പോലീസിന് ഒരെല്ല് കൂടുതലും ആവും .. മന്ത്രി അധികത്തില്‍ ഇട്ടുകൊടുത്ത എല്ല് ഊരാന്‍മറ്റൊരാള്‍ വന്നു. എല്ല് മാറ്റിയപ്പോള്‍ 'POLLICE' 'POL ICE' ആയി..

ടിന്റു‌മോന്റെ ഗവേഷ്ണം 'POL ICE' നെ ചുറ്റുപ്പറ്റിയായി. ആധുനിക ഉത്തരാധുനിക സാഹിത്യകൃതികളെ വലിച്ചുകീറി വിശകലനം ചെയ്യുന്നതുപോലെ മോഡേണ്‍ ആര്‍ട്ടിലെ നിറങ്ങളും വരകളും ബിംബങ്ങളും ഭൂതകണ്ണാടികൊണ്ട് നോക്കി മൂര്‍ത്തവും അമൂര്‍ത്താവുമായ ജീവിതത്തിന്റെ അര്‍ത്ഥവ്യാതിയില്‍ എത്തിക്കുന്നതുപോലെ ടിന്റുമോനും 'POL ICE' നെ വിശകലനം ചെയ്തു. പോള്‍ ഇപ്പോള്‍ പോലീസിന് ഒരു തലവേദനയായിത്തീര്‍ന്നിരിക്കുവാണല്ലോ? ഒരു ബൈക്കുകാരനെ ഇടിച്ചുവീഴ്‌ത്തിയ പോള്‍ മുത്തൂറ്റിനെ തങ്ങളുടെ ക്വൊട്ടേഷന്‍‌പോലും മാറ്റിവച്ച് പൌരബോധത്തില്‍ തിളച്ചുമറിഞ്ഞ ‘ഗുണ്ടകള്‍’ എന്‍ഡോവറിനെ ചെയ്സ് ചെയ്ത് കുത്തികൊലപെടുത്തിയ മുതല്‍ പോലീസും പോളും തമ്മിലുള്ള
ബന്ധം ആരംഭിക്കുന്നു. അവസാനം പഴുതടച്ച് പൂര്‍ത്തിയാക്കിയ ‘തിരക്കഥ‘യില്‍ മുഴുവന്‍ അബദ്ധങ്ങളാണന്ന് പറഞ്ഞ് കോടതി ആ കുറ്റപത്രം ഇന്നലെ തിരിച്ചും കൊടുത്തു. പോളും ‘എസ്’ കഠിയും ഇപ്പോഴും നമ്മുടെ പോലീസിനെ വട്ടം കറക്കുകയാണ്. ആരാണ് വട്ടം കറക്കുന്നതെന്ന്
ചോദിച്ചാല്‍ ഒരുത്തരവും ഇല്ല. ആരോ ഒരാള്‍ ... കുട്ടിച്ചാത്തന്‍ സിനിമകളിലൊക്കെ കണ്ടിട്ടില്ലേ അദൃശ്യനായ ഒരാള്‍ വടിയെടുത്ത് വില്ലന്മാരെഓടിക്കുന്നത് കണ്ടിട്ടില്ലേ? അങ്ങനെയുള്ള ആരോ ഒരാളാണ് നമ്മുടെ പോലീസിനേയും വട്ടം കറക്കൂന്നത്. പോള്‍ വധക്കേസിലെ നല്ലവരായ
രണ്ടുപേരെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ വരുന്നവഴിക്ക് തന്നെ സിനിമാ‌സ്റ്റൈലില്‍ വാഹനം ഓടിച്ച് അതില്‍ ഒരു പൊലീസ് ഓഫീസര്‍ ചാടിക്കയര്‍ ചൂടോടെ അവരെ ചോദ്യം ചെയ്‌തത് പോലീസിന് സത്‌കീര്‍ത്തി തന്നെയാണ് നല്‍കിയത്.

പോള്‍ പോലീസിനെ ഐസ് ആക്കുമെന്നാണോ അതോ പോളിനെ പോലീസ് ഐസ് ആക്കുമെന്നാണോ അതോ പോള്‍ വധക്കേസ് ഫ്രീസറില്‍ തന്നെ ഇരിക്കുമെന്നാണോ 'POL ICE' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മാത്രം ടിന്റുമോന് മനസിലായില്ല. അവരവരുടെ മനോധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥവ്യാപ്തികള്‍ കണ്ടെത്താവുന്ന ഒരു വാക്കായി 'POL ICE' മാറട്ടെ എന്നാണ് ടിന്റുമോന്റെ അഗ്രഹം...

മുകളിലെ ഫോട്ടോ പത്തുപേര്‍ക്ക് അയച്ചു കൊടുത്താല്‍ അപകീര്‍ത്തികരമായ മെയില്‍ അയച്ചതിന് തന്നെ പോലീസ് അറസ്റ്റുചെയ്യുമോ എന്നാണ് ടിന്റുമോന് അറിയേണ്ടത് .. താന്‍ ഈ ഫോട്ടോ അയക്കാതിരുന്നാല്‍ ഉണ്ടായ അപകീര്‍ത്തി സത്കീര്‍ത്തിയായി മാറുമോ എന്ന് ടിന്റുമോന് അറിയില്ല.ഏതായാലും ടിന്റുമോന് ഒന്നറിയാം തന്റെ ക്ലാസ്‌ടീച്ചര്‍ ഇതുവരെ സ്കൂളിന്റെ പേര് തെറ്റിച്ചെഴുതിയിട്ടില്ല.....

:: ടിന്റുമോന്‍ സ്പെഷല്‍ ::

തിന്റുമോള്‍ :: “ടിന്റു മോനേ ... വ്യാജ ഈമെയില്‍ അയച്ച ആളുകളെ പിടിച്ചത് വ്യാജ സിഡി ഉണ്ടാക്കിയതിന് സസ്‌പെന്‍ഷന്‍ കിട്ടിയ ആളാണന്ന് !! "

ടിന്റുമോന്‍ :: “കാല്‍ക്കള്ളനെ പിടിക്കാന്‍ അരക്കള്ളനെങ്കിലും വേണമെന്ന് പറയുന്നത് ശരിയാ ...”

Tuesday, December 8, 2009

ഗൂഗിള്‍ ബസ് കേരളത്തില്‍ വന്നേ ....: google internet bus

അങ്ങനെ കേരളത്തിലും ഗൂഗിള്‍ ബസ് വന്നു... വന്നിട്ട് രണ്ടു മൂന്ന് ദിവസം ആയെങ്കിലും ഞാന്‍ ഇന്നാണ് ഈ ബസ് കണ്ടത്. ഇന്ന് എറണാകുളത്തെ അവസാന ദിവസമായിരുന്നു. നാളെമുതല്‍ ആലപ്പുഴയിലാണ് ബസിന്റെ സഞ്ചാരം എന്നാണ് പറഞ്ഞത്. ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് എന്ന് കുറച്ചു നാളുകളായി കേള്‍ക്കാന്‍ തുടങ്ങിയെങ്കിലും അത് ചുക്കാണോ ചുണ്ണാമ്പാണോ എന്നൊന്നും ഒരു പിടിയും ഇല്ലായിരുന്നു. 2009 ഫെബ്രുവരി 3 ആം തീയതി മദ്രാസില്‍ നിന്നാണ് ബസിന്റെ യാത്ര തുടങ്ങിയത്. ഇന്റ്‌ര്‍നെറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കി അവരുടെ ജീവിതത്തില്‍ എന്ത് പ്രയോജനം ഉണ്ടാകും എന്നു മനസിലാക്കി കൊടുക്കാനാണ് ഗൂഗിളിന്റെ യാത്ര...
കേരളത്തിലെ യാത്രയുടെ പരിപാടി ഇങ്ങനെയാണ് ...
05 Dec :: Kochi
10 Dec :: Allapuzha
12 Dec :: Kollam
14 Dec :: Trivandrum
19 Dec :: Thrissur
21 Dec :: Pallakad
23 Dec :: Kozhikode
26 Dec :: Thalasery
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റ് നോക്കിയാല്‍ മതിയാവും

ഈ ബസില്‍ നിന്ന് നമുക്ക് ലഭിക്കുന്നതില്‍ 99% കാര്യങ്ങളും ഗൂഗിളിന്റെ സേവനങ്ങളെ ക്കുറിച്ചാണ്. ഗൂഗിളിന്റെ ഒരു പരസ്യവണ്ടിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം...

കുറച്ചു ചിത്രങ്ങള്‍കൂടി കാണൂ... എറണാകുളം കളമശ്ശേരി എച്ച്.എം.ടി ജഗംക്ഷനില്‍ നിന്ന് എടുത്ത താണ് ...



ഈ ചിത്രങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞില്ലേ?? ഇനി ഈ വണ്ടിയിലേക്കൊന്ന് സൂക്ഷിച്ച് നോക്കിക്കേ... എന്തെങ്കിലും കുഴപ്പമുണ്ട് ... ഇന്റ്‌ര്‍‌നെറ്റിന്റെ ലോകമറിയുക എന്ന് എഴുതിയി രിക്കുന്നത് ശ്രദ്ധിച്ചുവോ...

നമ്മുടെ മലയാളഭാഷയില്‍ കമ്പ്യൂട്ടറില്‍ അല്ലാതെ ഇങ്ങനെയൊരു വാക്ക് കാണാന്‍ കഴിയില്ല. കമ്പ്യൂറിനെക്കുറിച്ചോ കമ്പ്യൂട്ടറിലെ മലയാളഭാഷാലിപിയെക്കുറിച്ചോ അറിയാത്ത ഒരാള്‍ ഈ വണ്ടിയില്‍ എഴുതിയിരിക്കുന്ന ‘ ഇന്‌റര്നെറ്റിന്‌റെ ‘ നെ ഇന്റ്‌ര്‍‌നെറ്റിന്റെ എന്ന് ഒരിക്കല്‍‌പോലും വായിക്കില്ലന്ന് ഉറപ്പാണ് ... ഈ എഴുത്തുകൂടി ഒന്ന് തിരുത്തി ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് യാത്രതുടരുന്നത് നന്നായിരിക്കും...

പരശുറാമിലെ തുറന്ന കക്കൂസ്

ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍‌വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം?????

റയില്‍‌വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍‌വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.

നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍‌വേയ്ക്കും അറിയാം....

:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍‌വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....

Thursday, December 3, 2009

KSU തമാശകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പ്

പഠിക്കുന്നത് ഒരു കുറ്റമാണോ ?
അല്ല
പഠനത്തിനുള്ള ചിലവ് കണ്ടത്താന്‍ ഒരു ജോലി ചെയ്യുന്നത് കുറ്റമാണോ?
അല്ല
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്നത് കുറ്റമാണോ ?
അതും കുറ്റമല്ല.
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് കുറ്റമാണോ?
അല്ല.
അതും ചെയ്യുന്ന ജോലി ജനങ്ങള്‍ക്കുവേണ്ടിയുള്ള ‘സേവനം’ ആകുന്നത് കുറ്റമാണോ?
അല്ലേ അല്ല.


ഇത്രയും ചോദ്യങ്ങള്‍ക്കും അല്ല എന്നുതന്നേയല്ലേ നമ്മള്‍ ഉത്തരം പറയൂ.എന്നിട്ട് കെ.എസ്.യു വിന്റെ ഒരു വടക്കന്‍ജില്ലാ പ്രസിഡണ്ടിനെതിരെ ആരക്കയോ ആരോപണം ഉന്നയിക്കുവാണത്രെ.പുള്ളിക്കാരന്‍ മണല്‍മാഫിയാ‍യുടെ ആളാണന്ന് .പഠിക്കാനുള്ള പണം കണ്ടത്താന്‍ മണല്‍ വാരാന്‍ പോകുന്നത് തെറ്റാണോ??


ഇങ്ങനെ എന്തെല്ലാം തമാശകള്‍ ആണ് കുറച്ചു ദിവസമായി നടന്നു കൊണ്ടിരിക്കുന്നത് . ഈ തമാശകള്‍ ആരും നേരത്തെ കണ്ടില്ലേ? ചില തമാശകള്‍ കണ്ടിട്ടും കാണാതയും കെട്ടിട്ടും കേള്‍ക്കാതയും ഇരിക്കുന്നവര്‍ക്കു വേണ്ടി...


പത്തിരുപതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോഴത്തെ കെ.എസ്.യു തിരഞ്ഞെടുപ്പ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ ആയിരുന്നു ഇതുവരെ തിരഞ്ഞെടുപ്പ്. നോമിനേറ്റഡ് സ്ഥാനാര്‍ത്ഥികള്‍ അലങ്കരിച്ചിരുന്ന കെ.എസ്.യു പ്രസിഡന്റ് കസേരയില്‍ ഇനി മുതല്‍ ഇരിക്കുന്നത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍.. കെ.സി.വേണുഗോപാലിനുശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന കെ.എസ്.യു പ്രസിഡന്റ് ആയി ഷാഫി പറമ്പില്‍ .. ടാലന്റ് ഹണ്ട് നടത്തി തിരഞ്ഞേടുത്തവരുടെ ടാല്ന്റ് ശരിയാവാഞ്ഞതു കൊണ്ടാ ണോ വീണ്ടും പഴയ ബാലറ്റ് തന്നെ പൊടി തട്ടി എടുത്തതന്ന് ഒരു പിടിയും ഇല്ല. ഓണ്‍ലൈന്‍ വോട്ടെടുപ്പ് വഴി കെ.എസ്.യു പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് ബാലറ്റ് വോട്ടെടുപ്പ് . ഏതായാലും ബാലറ്റ് വോട്ടെടുപ്പ് ആയതുകൊണ്ട് കെ.എസ്.യു പിള്ളാരുടെ വീറും വാശിയും ഒക്കെ കാണാന്‍ കഴിഞ്ഞില്ലേ??

കള്ളവോട്ടിന് കള്ളവോട്ട് , തെറിവിളിക്ക് തെറിവിളി , കൈയ്യങ്കാളിക്ക് കൈയ്യങ്കാളി എന്തിന് നമ്മുടെ ഇടതുപക്ഷഗവണ്മെന്റിന്റെ ‘മെഷ്യനറി’ വരെ കെ.എസ്.യു തിരഞ്ഞെടു പ്പിന് സഹായം ചെയ്തുകൊടുത്തില്ലേ??നമ്മുടെ പോലീസുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മുടെ പല കുട്ടിഖദര്‍ദാരികള്‍ക്കും വിജയാഹ്ലാദം ഏതെങ്കിലും ഒക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താമായിരുന്നു. കെ.എസ്.യു തിരഞ്ഞെടുപ്പ് വിജയികരമായി നടത്താന്‍ സഹായിച്ച കേരളപോലീസിന് ആരെങ്കിലും നന്ദിരേഖപ്പെടുത്തിയതായി ഇഅതുവരെ കേട്ടില്ല.

വിവരാവകാശ നിയമവും കെ.എസ്.യു തിരഞ്ഞെടുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമു ണ്ടോ ?? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പോഷകസംഘടനാ തിരഞ്ഞെടുപ്പി ല്‍ ‘വിവരാവകാശ നിയമം’ ഉപയോഗിച്ചതായി കേട്ടിട്ടുണ്ടോ? വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ പൂര്‍ത്തിയായ കെ.എസ്.യു തിരഞ്ഞെടുപ്പില്‍ വിവരവകാശ നിയമം മൂലം സംഘടിപ്പിച്ചെടുത്ത ചില രേഖകള്‍ പലരുടേയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. വിവരാവകാശനിയമം വഴി ലഭിച്ച കുറിമാനം കൊണ്ട് ശരിക്കും അടികിട്ടിയത് എറണാകുളത്ത് മത്സരിച്ച ബിനോയി അരീക്കലിനാണ്. ബി.എഡ് വിദ്യാര്‍ത്ഥിയാണന്ന് പറഞ്ഞ് മത്സരിച്ച അരീക്കലിനെ പെട്ടിപൊട്ടിക്കുന്നതിനുമുമ്പുതന്നെ പുറത്താക്കി. വ്യാജരേഖ ചമച്ച് ജയിച്ച പലര്‍ക്കും ഇപ്പോള്‍ വിവരാവകാശ നിയമം പെടിസ്വപ്നമാവാനാണ് സാധ്യത. വ്യാജരേഖചമച്ച് മത്സരിച്ചവരെയെല്ലാം നേരിട്ട് യൂത്ത് കോണ്‍ഗ്രസിലോ , ആളും പേരും ഇല്ലാതെ ശുഷ്കിച്ചു പോയ സേവാദളിലേ ഓരോ സ്ഥാനങ്ങള്‍ കൊടുത്ത് ഭാവിയിലേക്ക് വളര്‍ത്തിയാല്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ കണ്ണൂരില്‍ ഇവരുടെ സേവനം ഉറപ്പാക്കാവുന്നതാണ്.

കെ.എസ്.യു തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നവരെ ഓടിച്ചന്നോ പിടിച്ചന്നോ ഒക്കെ കേട്ടു..!! കണ്ണൂരില്‍ സി.പി.എം. കള്ള വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് ചന്ദ്രഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസുകാര്‍. കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞു. ഇനി എന്നെങ്കിലും കെ.എസ്.യു വില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണങ്കില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ മറക്കേണ്ട. അതില്‍ നാണക്കേട് വിചാരിക്കുകയും വേണ്ട.

ഏതായാലും ഈ തിരഞ്ഞെടുപ്പുകൊണ്ട് കെ.എസ്.യു വിന് ഒരു ഗുണമുണ്ടായി. ഇന്നഗ്നെയൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടന്ന് നാലുപേര്‍ അറിഞ്ഞല്ലോ?? കോളേജ് ഇലക്ഷനില്‍ ജയിച്ച് പത്രത്തില്‍ പേര് വരാനുള്ള ശക്തിയൊന്നും ഇന്നത്തെ കെ.എസ്.യു.വിന് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. രണ്ട് സമരം നടത്തി അടിവാങ്ങാമെന്ന് വച്ചാല്‍ അടിവാങ്ങാന്‍ ശക്തിയുള്ള ഒരുഅണിയേയും കണ്ടുകിട്ടാന്‍ പോലുമില്ല. കുറെ നേതാക്കന്മാര്‍ മാത്രമുണ്ട്. അല്ല നമ്മള്‍ കെ.എസ്.യു വിനെ കുറ്റം പറയരുത്. തടിയും ആരോഗ്യമുള്ള യൂത്ത് കോണ്‍ഗ്രസിനുപോലും നേരാവണ്ണം ഒരു സമരം നടത്താന്‍ കഴിഞ്ഞിട്ടില്ല. നാഴികയ്ക്ക് നാല്പതുവട്ടം പത്രസമ്മേളനവും ചാനല്‍ ക്യാമറയുടെ മുന്നില്‍നിന്ന് ഗീര്‍വാണം മുഴക്കി യൂത്ത് കോണ്‍ഗ്രസിന്റെ യൌവനത്തിന് കുഴപ്പമൊന്നും വരാതെ പരിപാലിക്കുന്നവരെക്കാള്‍ നമ്മുടെ കെ.എസ്.യു. പിള്ളാരുതന്നെയാണ് ഭേദം. ഒന്നുമല്ലങ്കില്‍ അവര്‍ തങ്ങളുടെ കഴിവുകള്‍ പത്രസമ്മെളനങ്ങള്‍ ഒന്നും നടത്താന്‍ ഉപയോഗിക്കുന്നില്ലല്ലോ???

കോണ്‍‌ഗ്രസില്‍ എത്ര ഗ്രൂപ്പുണ്ട് ? നമ്മുടെ പത്രക്കാര്‍ കെ.എസ്.യു. തിരഞ്ഞെടുപ്പോടെ കുറേ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ കണ്ടുപിടിച്ചു. ഉമ്മഞ്ചാണ്ടിയുടെ എ ഗ്രൂപ്പ് , ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് , മൂന്നാം ഗ്രൂപ്പ് , നാലാം ഗ്രൂപ്പ് . ഐ തന്നെ മൂന്നെണ്ണം ഉണ്ടന്ന് . ചെന്നിത്തല , പത്മജ , പി.സി.ചാക്കോ എന്നിവരാണ് അവര്‍. ഇതില്‍ ചെന്നിത്തല എങ്ങനെയാണ് ഐ ഗ്രൂപ്പ് ആകുന്നതന്ന് ഒരു പിടിയും കിട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ക്കു തന്നെ മനസിലാകാത്ത ഗ്രൂപ്പ് കണക്കുകള്‍ നമ്മളെപോലുള്ളവര്‍ക്ക് മനസിലാക്കി എടുക്കാന്‍ അല്പം പാടാണ്. നാലാം ഗ്രൂപ്പ് എ ഗ്രൂപ്പിന് സപ്പോര്‍ട്ട് കൊടുത്തു. മൂന്നാം ഗ്രൂപ്പ് ഐ ഗ്രൂപ്പിനും. ഐ ഗ്രൂപ്പന്ന് പറയുന്ന സാദനം വലിയ ഒരു സംഭവമാണന്ന് മനസിലാക്കിയത് കുറച്ചുമുമ്പാണ് . വിശാലമതേതര മുന്നണി എന്നൊക്കെ പറയുന്നതുപോലെ ‘ഐ ഗ്രൂപ്പ്‘ ‘വിശാല ഐ ഗ്രൂപ്പ് ‘ ആയിട്ടാണത്രെ മത്സരിച്ചത്. പക്ഷേ വോട്ട് ചെയ്തവര്‍ അത്രയ്ക്ക് വിശാലര്‍ അല്ലാത്തതുകൊണ്ട് നാലു ജില്ല കൊണ്ട് തൃപ്തിപെടേണ്ടി വന്നുവെന്ന് മാത്രം. പത്മജ ഇപ്പോള്‍ ഏത് ഗ്രൂപ്പിലാണന്ന് ചോദിക്കാന്‍ പാടില്ലാത്തതാണ് . ആങ്ങളയെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അച്ഛന്‍ ശ്രമിക്കുന്നതിന് ആവും വിധം പാരകള്‍ പണിയാന്‍ മാഡം ശ്രമിക്കുന്നുണ്ട്. മുരളിയെ പാര്‍ട്ടിയില്‍ തിരുച്ചെടുക്കാനുള്ള കത്ത് കരുണാകരന്റെ കൈയ്യില്‍ നിന്ന് വാങ്ങി തിരുവനന്തപുരത്താര്‍ക്കോ കൊണ്ടുപോയി കൊടുത്തന്ന് പറഞ്ഞ് ഒരാളെ ഏതോ സമിതിയില്‍ നിന്ന് മാറ്റിയ ആളാണ് പത്മജ. (ഇത് ശരിക്കങ്ങോട്ട് ഓര്‍മ്മവരുന്നില്ല.) . കരുണാകരന്റെ എഴുത്ത് ഡല്‍ഹിയില്‍ എത്തിച്ച പി.സി.ചാക്കോയെ എം.പി സ്ഥാനത്ത് നിന്ന് പത്മജമാഡത്തിന് മാറ്റാന്‍ കഴിയുമോ എന്തോ??? (ചില പത്രങ്ങളില്‍ വിശാല ഐ ഗ്രൂപ്പ് എന്നതിനു പകരം ഏകീകൃത ഐ ഗ്രൂപ്പ് എന്ന് കണ്ടു... വിശാലമാണോ ഏകീകൃതമാണോ നല്ലതന്ന് ഇനിയും തീരുമേനിക്കേണ്ടിയിരിക്കുന്നു. )

ഉഡായിപ്പും തട്ടിപ്പും എല്ലാം എ ഗ്രൂപ്പിനുമാത്രമാണ് സ്വന്തമെന്ന് കരുതെണ്ട. വിശാല ഐ ഗ്രൂപ്പും തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്.‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന് കെട്ടിട്ടില്ലേ? കണ്ണുരില്‍ ഒരു കെ.എസ്.യു ക്കാരന്റെ വീട് തകര്‍ത്താല്‍ ആരായിരിക്കും അതിന് ഉത്തരവാദി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന തിയറി അനുസരിച്ച് ആ വീട് തകര്‍ത്തത് സി.പി.എമ്മുകാര്‍ തന്നെ. ഇതുതന്നെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിജിലും ചെയ്തത്. തന്റെ വീട് സി.പി.എമ്മു കാര്‍ തകര്‍ത്തു എന്നായിരുന്നു റിജിലിന്റെ പ്രചാരണം. (കോളേജ് ഇലക്ഷനില്‍ സഹതാപ തരംഗം കിട്ടാന്‍ ഇങ്ങനെയുള്ള തരികടകളൊക്കെ ഉപയോഗിക്കാറില്ലേ??). പക്ഷേ കൂടെയു ള്ളവര്‍ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പാരയായി. വീട് തകര്‍ത്തതിന് അറസ്റ്റിലായ തെല്ലാം ബിജെപിക്കാരാണന്നും അതിനുപിന്നില്‍ മറ്റ് പലകാരണങ്ങളാണന്നും സഹ’പ്രവര്‍ത്തകര്‍’ തന്നെ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു.

കെ.മുരളീധരന്‍ കോണ്‍ഗ്രസിന് പുറത്താണങ്കിലും അദ്ദേഹത്തിന്റെ രണ്ട് ‘അനുയായി’കള്‍ കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്ലാവരേയും ഞെട്ടിച്ചത്രെ!! കോണ്‍ഗ്രസിന് പുറത്ത് നിന്നിട്ടും രണ്ട് പേരെ വിജയിപ്പിക്കാന്‍ കെ.മുരളീധരന് കഴിഞ്ഞെങ്കില്‍ പാര്‍ട്ടിക്ക കത്ത് കയറിയാല്‍ എത്രപേരെ വിജയിപ്പിക്കാന്‍ കഴിയും.????

::: ഇലക്ഷന്‍ ഇം‌പാക്റ്റ് :::

കോണ്‍‌ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ കയറി ആരെയെങ്കിലും മോചിപ്പിച്ചുകൊണ്ട് പോയി എന്ന് കേട്ടിട്ട് എത്രനാളായി. സി.പി.എം.കാരും , ഡി.വൈ.എഫ്.ഐ.കാരും, എസ്.എഫ്.ഐ. കാരും പോലീസ് സ്റ്റേഷനില്‍ കയറി പോലീസ് പിടിച്ച പലരേയും മോചിപ്പിച്ചോണ്ട് പോകുന്നത് നമ്മുടെ എല്ലാ പ്രചാരണ പത്രങ്ങളും ഒന്നാം പേജില്‍ തന്നെ ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കെ.എസ്.യു നേതാവിനെ സ്റ്റേഷനില്‍ കയറി മോചിപ്പിച്ചോണ്ട് പോയത് എത്ര പേര്‍ അറിഞ്ഞു. എന്നാല്‍ കേട്ടോളൂ.. ഇങ്ങനെയും ഒരു സംഭവം ഉണ്ടായി. ചൊവ്വാഴ്ച രാത്രി മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കെ.എസ്.യു. നേതാവിനെ മോചിപ്പിച്ചു കൊണ്ടു പോയത്. തിരഞ്ഞെടുപ്പ നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടന്നുതുടങ്ങിയെങ്കില്‍ കെ.എസ്.യു.വിന് ആശ്വസിക്കാം. കൈയ്യൂക്കില്‍ തങ്ങളും മറ്റുള്ളവരുടെ പിന്നിലല്ലന്ന് നാലാള്‍ അറിയട്ടെ..

Monday, November 30, 2009

എം.പി. മാര്‍ മുങ്ങി ??


നമ്മള്‍ ജനങ്ങള്‍ വീണ്ടും കഴുതകളായി.....


ഇന്ത്യയിലെ ജനങ്ങളെ സേവിച്ച് കൊല്ലും എന്ന് ശപഥം എടുത്ത് ലോക്‍സഭയിലേക്ക് പോയ കുറെപേരെ
ഇന്ന് (നവംബര്‍ 30 ) അവിടെ കണ്ടില്ലന്ന് ...

വെറും കാണാതാവല്‍ അല്ലായിരുന്നു....


എല്ലാ ദിവസം എല്ലാവര്‍ക്കും അവിടെ ചെന്നിരിക്കാന്‍ പറ്റുമോന്ന് തിരിച്ചു ചോദിക്കാം...


ചോദ്യം ന്യായം .... പക്ഷേ കാണാതായവര്‍ ഇന്ന് സഭയില്‍ തന്നെ ഉണ്ടാവേണ്ടവര്‍ ആയിരുന്നു..


ജനങ്ങളുടെ നീറുന്നതും നീറാത്തതുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ന് അവസരം കൊടുത്തിരുന്നവര്‍ ആയിരുന്നു മുന്നറിയിപ്പില്ലാതെ മുങ്ങിയത് ....


ഒന്നും രണ്ടുമല്ല ഇരുപത്തെട്ട് എം.പി.മാര്‍ ഇങ്ങനെ മുങ്ങിയന്ന് ....


മൂന്ന് എം.പി.മാരേ ചോദ്യം ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളുവത്രെ ....


ബാക്കിയുള്ളവര്‍ എവിടെ പോയി..?????


ഏതായാലും നമുക്ക് ചോദിക്കാന്‍ പറ്റത്തില്ലല്ലോ?


ചോദിക്കാന്‍ ബാധ്യസ്ഥതയുള്ള രഷ്ട്രീയപാര്‍ട്ടികള്‍ ചോദിക്കുമോ ???


പ്രതിപക്ഷത്തുനിന്നുമാത്രമല്ല മുങ്ങല്‍ ഉണ്ടായത് കോണ്‍ഗ്രസില്‍ നിന്നുപോലും മുങ്ങല്‍ ഉണ്ടായിരുന്നത്രെ!!!


Varun Gandhi (BJP), Madhu Goud Yakshi, Eknath Gaikawad, Shruti Choudhary, B Jhansi Lakhsmi (all Cong), Anandrao Adsul, Shivaji Adhalrao Patil (Shiv Sena), Prabodh Panda (CPI), Rajiv Ranjan Singh (JDU) and Asaduddin Owaisi (AIMIM) തുടങ്ങിയവര്‍ മുങ്ങിയ കൂട്ടത്തില്‍ ഉണ്ടന്ന് ...
(times of india)


അപ്പോള്‍ നമ്മളാരായി ???????????????


നമ്മളെ സേവിക്കാന്‍ വേണ്ടി കോടിക്കണക്കിനു രൂപയാണ് ‘സേവന’ധനം നല്‍കുന്നത് .. ഏതാണ്ട്
ഇങ്ങനെയൊരു കണക്കാണ് ഇവിടെ നിന്ന് കിട്ടിയത് ഒരു എം.പി.ക്ക് വര്‍ഷം വെറും 32 ലക്ഷം രൂപാമാത്രമാണ് ജനങ്ങളെ സേവിക്കാന്‍ കൊടുക്കുന്നത്. അപ്പോള്‍ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ജനങ്ങളെ സേവിക്കന്നത് ??


ഉത്തരം കിട്ടാതെ അലയുന്ന ചോദ്യങ്ങളെകൂട്ടത്തില്‍ ഒരു ചോദ്യം കൂടെ ഇരിക്കട്ടെ...


**************************

എം.പിക്ക് കിട്ടുന്ന കണക്ക് ( ഈ കണക്ക് ഇവിടെ നിന്നും , ഇവിടെ നിന്നും)
Salary Slip of an Indian MP
Salary & Govt. Concessions for a Member of Parliament (MP)

Monthly Salary : Rs. 12,000
Expense for Constitution per month : Rs.10,000
Office expenditure per month : Rs.14,000

Traveling concession (Rs. 8 per km) : Rs.48,000 (For a visit to Delhi & return: 6000 km)

Daily BATA during parliament meets : Rs.500

Charge for 1 class (A/C) in train : Free (For any number of times)
(All over India )

Charge for Business Class in flights : Free for 40 trips / year
(With wife or P.A.)

Rent for MP hostel at Delhi : Free

Electricity costs at home : Free up to 50,000 units

Local phone call charge : Free up to 1,70,000 calls.

TOTAL expense for a MP per year : Rs. 32,00,000

TOTAL expense for 5 years : Rs. 1,60,00,000

*************************
Update ::
മുകളില്‍ പറഞ്ഞകൂട്ടത്തില്‍ നമ്മുടെ കേരളത്തില്‍ നിന്നുള്ള 4 പേര്‍ ഉണ്ടായിരുന്നുവെന്ന് ... ജോസ്‌ കെ. മാണി, ആന്റോ ആന്റണി, പി.ടി തോമസ്‌, കൊടിക്കുന്നില്‍ സുരേഷ്‌ എന്നിവര്‍ ആയിരുന്നു ആ
നാലുപേര്‍ ..

രാവിലെ 10.30-നു ഡല്‍ഹിയിലെത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിലാണ്‌ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ തിങ്കളാഴ്‌ച സഭയിലെത്താറുള്ളത്‌. 20 മിനിറ്റോളം വിമാനം വൈകിയതു മൂലം സഭയിലെത്താന്‍ വൈകിയെന്നാണ്‌ എം.പിമാരുടെ വിശദീകരണം.

ജോസ്‌ കെ. മാണി ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും ആന്റോ ആന്റണി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക്‌ ഫണ്ട്‌ വകയിരുത്തിയതിനെക്കുറിച്ചും പി.ടി. തോമസ്‌ തേയില മേഖലയുടെ പുനരുദ്ധാരണ ത്തെക്കുറിച്ചും കൊടിക്കുന്നില്‍ സുരേഷ്‌ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുമാണ്‌ ചോദ്യങ്ങള്‍ നല്‍കിയിരുന്നത്‌.
(മംഗളം)


Thursday, November 26, 2009

കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???


പിണറായി വിജയന്റെ പരാതികിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് അപകീര്‍ത്തി കരമായ ഇമെയില്‍ ഉണ്ടാക്കിയ ആളെ കണ്ടെത്തുകയും അത് ഫോര്‍വേഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് അവരുടെ പ്രതിനിധിയായി രണ്ടുപേരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് പത്രങ്ങളിലൂടെയും ചാനലുകളിലൂടയും ജനങ്ങളെ അറിയിച്ച പോലിസിന്റെ ‘സാഹസികമായ സൈബര്‍ അന്വേഷ്ണ‘ത്തെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഈ പ്രതിക ളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒന്നാം
പേജില്‍ തന്നെ തങ്ങളുടെ പത്രത്തിന് തലക്കെട്ടിന് താഴെത്തന്നെ കൊടുത്ത് തങ്ങളുടെ പത്രപ്രവര്‍ത്തനം വെറും വാണിജ്യമല്ലന്നും തെളിയിച്ച പത്രധര്‍മ്മത്തെയും അഭിനന്ദിക്കുന്നു. മൂന്നാമതായി ഒരിക്കല്‍കൂടി നമ്മുടെ പോലീസിന് അഭിനന്ദനം രേഖപ്പെടുത്തട്ടെ; കൊലപാതക പ്രതികള്‍ക്കും പെണ്‍‌വാണിഭപ്രതികള്‍ക്കും ഗുണ്ടകള്‍ക്കും പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ മുഖം മറയ്ക്കാന്‍ ഏര്‍പ്പെടുത്തി യിരുന്ന സൌകര്യം വ്യാജ ഇമെയില്‍ പ്രതികള്‍ക്ക് നല്‍കാതിരുന്നതിനാണ് മൂന്നാമത്തെ അഭിനന്ദനം. കേരളം കണ്ട ഏറ്റവും വലിയ സൈബര്‍ ഭീകരന്മാരായിരുന്നല്ലോ അവര്‍ !!!!!!

സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ നമ്മുടെ കേരളപോലീസ് നടത്തുന്ന എല്ലാ പ്രവര്‍ത്തന ങ്ങളേയും പിന്തുണയ്ക്കുന്നു. കേരളപോലീസിനെ കുറിച്ചും, സൈബര്‍ കുറ്റങ്ങളെക്കുറിച്ചും , ഐറ്റി ആക്റ്റിനെക്കുറിച്ച് അറിയുന്നതിനും നിങ്ങള്‍ക്ക് കേരള പോലീസിന്റെ വൈബ് സൈറ്റില്‍ ചെന്ന് നോക്കാവുന്നതാണ് . നിങ്ങള്‍ ഏത് വൈബ് സൈറ്റ് അഡ്രസായിരിക്കും കേരളപോലീസി
ന്റെ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായി ഇന്റെ‌ര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80% ആളുകളും http://www.keralapolice.com/ എന്ന അഡ്രസ് ഉപയോഗിച്ചായിരിക്കും കേരളപോലീസിന്റെ സൈറ്റിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. http://www.keralapolice.com/ എന്ന അഡ്രസ് ടൈപ്പ് ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് വരുന്നത് ഇങ്ങനെ ഒരു സൈറ്റായിരിക്കും.




നമ്മുടെ കേരളാപൊലീസ് ആത്മീയ മന്നയുടെ മൊത്തവിതരണക്കാരായോ എന്ന് നിങ്ങള്‍ സംശയിച്ച് നില്‍ക്കുവായിരിക്കും. നമ്മുടെ കേരളാപോലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ http://www.keralapolice.org/ എന്നു തന്നെ അഡ്രസ്‌ബാറില്‍ ടൈപ്പ് ചെയ്തുകൊടുക്കണം.

ഇനി http://www.keralapolice.net/ എന്ന സൈറ്റ് ഒന്നു എടുത്തു നോക്കൂ...

ഇതും കണ്ട സ്ഥിതിക്ക് http://www.mannaexpress.com/ എന്ന സൈറ്റു കൂടി കണ്ടു നോക്കൂ.

ഇപ്പോള്‍ ഒരു ഏകദേശ ധാരണയായി കാണുമല്ലോ? http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റുകളുടെ ഉള്ളടക്കം ഒന്നുതന്നെ ആണ്. ഒരേ സോഴ്സ് കോഡുതന്നെയാണ് മൂന്ന് സൈറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സൈറ്റുകളിലെ ഹിറ്റ് കൌണ്ടറുകള്‍ ശ്രദ്ധിച്ചാല്‍ പെട്ടന്ന് ഇത് മനസിലാക്കാം.


തങ്ങള്‍ ആരാണന്ന് http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റിന്റെ നടത്തിപ്പുകാര്‍ പറയുന്നത് കാണുക.

ദൈവ വചനവുമായി പൊരുത്തപെടുന്നവര്‍ ആണ് കേരളപോലീസ് എന്ന് മന്ന‌ എക്സ്‌പ്രക്സ്കാരന് തോന്നിയത് എന്തുകൊണ്ടാണന്ന് അറിയില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ആയിരിക്കണം mannaexpress നടത്തിപ്പുകാര്‍ http://www.keralapolice.com/ , http://www.keralapolice.net/ എന്നീ സൈറ്റുകള്‍ തുടങ്ങിയിരിക്കുന്നത്. ആദ്യം പറഞ്ഞിരിക്കുന്ന മെയില്‍ അയിച്ചവര്‍ ചെയ്തിരിക്കുന്ന കുറ്റവും ഇതുതന്നെ ആണന്നല്ലേ നമ്മുടെ പോലീസ് പറയുന്നത്; മെയിലില്‍ പറഞ്ഞിരിക്കുന്ന ആളെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റിധാരണപരത്തി അപകീര്‍ത്തി പ്പെടുത്തുക. mannaexpress നടത്തിപ്പുകാരും ചെയ്തിരിക്കൂന്നത് ഇതുതന്നെയല്ലേ?? IT Act as amended by Information Technology (Amendment) Act 2008 ല്‍ XI. OFFENCES എന്ന സെക്ഷനില്‍ പറഞ്ഞിരിക്കുന്ന കുറ്റങ്ങളിലൊന്നും mannaexpress ല്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലേ??


ഗവണ്‍‌മെന്റ് സ്ഥപനങ്ങളുടെ പേരോ , ഗവണ്‍‌മെന്റ് നടത്തുന്നതോ എന്നോ മറ്റുള്ളവര്‍ക്ക് തോന്നല്‍ ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ (കമ്പിനി) പേരിന്റെ കൂടെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടന്ന് തോന്നുന്നു. (പണ്ട് കോളേജില്‍ കമ്പിനി ലോ പഠിച്ചപ്പോള്‍ പഠിച്ചതാണ്.). കമ്യൂണിറ്റി സൈറ്റുകളില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണല്ലോ? പിന്നെ എന്തുകൊണ്ട് നമ്മുടെ കേരളപോലീസിന് http://www.keralapolice.com/ , http://www.keralapolice.net/ , എന്നീ സൈറ്റുകള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന്‍ എങ്ങനെ കഴിയും ???



http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്നീ മൂന്ന് സൈറ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരാള്‍ തന്നെയാണ് . താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ..



http://www.keralapolice.info/ എന്നൊരു സൈറ്റ് രജിസ്റ്റ്‌ര്‍ ചെയ്തിട്ടുണ്ടങ്കിലും അതിപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കപെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപെടേണ്ടതു തന്നെയാണ് . പതിനായിരക്കണക്കിന് ആളുകള്‍ ഫോര്‍വേഡ് ചെയ്ത മെയിലിന്റെ പേരില്‍ രണ്ട് പേര്‍മാത്രം കുറ്റവാളികളായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവരുന്നത് എന്ത് കുറ്റന്വേഷ്‌ണത്തിന്റെ പേരിലാണങ്കിലും അത് നല്ല ഒരു നടപടിക്രമം അല്ല. മെയില്‍ ഫോര്‍‌വേഡ് ചെയ്തവരില്‍ രണ്ടുപേര്‍ മാത്രം എങ്ങനെ പിടിക്കപെട്ടു. ??? ഫോര്‍വേഡ് മെയിലിന്റെ താഴെ സിഗ്‌നേച്ചറായി പേരും അഡ്രസും ഫോണ്‍‌നമ്പരും വയ്ക്കുന്നവര്‍ സൂക്ഷിക്കുക....

------------------------------------------------

:: update ::

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് വലുതായി കാണിക്കുന്നില്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അവസാനത്തെ ചിത്രത്തിലെ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ് ::

MannaExpress.com Whois Record ( Manna Express )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: MANNAEXPRESS.COM

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:46 PM
Record expires on 04-30-2010
Record created on 04-29-2003

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


KeralaPolice.com Whois Record ( Kerala Police )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: KERALAPOLICE.COM

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


KeralaPolice.net Whois Record ( Kerala Police )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: KERALAPOLICE.NET

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


Saturday, November 21, 2009

ഒ.ന്‍‌.വി യും ചന്ദ്രനിലെ വെള്ളവും

അങ്ങനെ അവസാനം നമ്മുടെ ബേബി മന്ത്രി ഒരു കണ്ടുപിടിത്തം കൂടി നടത്തി. രണ്ടാം മുണ്ടശേരി എന്ന് വിശേഷിപ്പിച്ച് വിദ്യഭ്യാസ രംഗത്ത് പുരോഗമനപരമായ പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി അവയെല്ലാം ‘ഇപ്ലിമെന്റ് ‘ ചെയ്ത് എല്ലാം കുളമാക്കി അടുത്ത അദ്ധ്യായന വര്‍ഷത്തിലേക്കുള്ള പുതിയ പരീക്ഷണങ്ങളുടെ ഇടയിലായിരിക്കണം പുതിയ കണ്ടുപിടിത്തം നടത്തിയത്. ആ മഹത്തായ കണ്ടുപിടിത്തം ഇതായിരുന്നു. ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുംമുമ്പ് 'അമ്പിളിയമ്മാവന്റെ താമരക്കുമ്പിളി'നെ ഭാവനയില്‍ കണ്ട കവിയാണ് ഒ.എന്‍.വി. എന്നു വച്ചാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടന്ന് ആദ്യം ഭാവനയില്‍ കണ്ടത് ഒ.എന്‍.വി. ആണന്ന്. പക്ഷേ സാക്ഷാല്‍ ഒ.എന്‍.വി. ഇങ്ങനെയൊരു കാര്യം പറയുമോ എന്നതില്‍ സംശയം ഉണ്ട്. ഇനി ശരിക്ക് അങ്ങനെയൊന്ന് അദ്ദേഹം ഭാവനയില്‍ കണ്ടിട്ടുണ്ടാവുമോ? ഏതായാലും ആ പാട്ടന്ന് കേള്‍ക്കാം എന്ന് വിചാരിച്ചു. കെ.പി.എ.സി.യുടെ ഒരു നാടകത്തില്‍ (പേരെനിക്കറിയില്ല) ഒ.ന്‍.വി. എഴുതി ദേവരാജന്‍ മാഷ് സംഗീതം നല്‍കി കെ.പി.എ.സി സുലോചന പാടിയ പാട്ടാണ് അമ്പിളി അമ്മാവാ...

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (അമ്പിളി...)
താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറുണ്ടാ‍ല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2) ...
( ഈ പാട്ടിന്റെ മുഴുവന്‍ വരികള്‍ കാണാന്‍)


ഇതിലെ താമരക്കുമ്പിളും വെള്ളവുമായി എന്തു ബന്ധം ??? താമരക്കുമ്പിളുമായി താഴോട്ട് പോന്നാല്‍ പായസച്ചോറുതരാമന്നാണ് കവി പറയുന്നത്. (താമരകുമ്പിളില്‍ പായസച്ചോറു കൊടുക്കാം എന്നായിരിക്കണം ). ഞാനീ പാട്ട് നോക്കിയിട്ട് ചന്ദ്രനിലെ വെള്ളവുമായിട്ട് ഒരു ബന്ധവും കണ്ടില്ല. ഇനി താമര വെള്ളത്തില്‍ വളരുന്ന ഒരു സസ്യം ആയതുകൊണ്ട് താമരക്കുമ്പിള്‍ എന്ന പദം വന്നതുകൊണ്ട് ചന്ദ്രനില്‍ ഒരു വലിയ കുളം ഉണ്ടായിരുന്നു എന്നും ആ കുളത്തില്‍ ഒത്തിരിത്താമരകള്‍ ഉണ്ടായിരുന്നു എന്നും അതിലെ ഒരു താമര ഇല പറിച്ച് ചന്ദ്രന്‍ കുമ്പിള്‍ ഉണ്ടാക്കി എന്നൊക്കെ ഒരു വിശദീകരണം നല്‍കാന്‍ ‘കണ്ടുപിടിത്തം‘ നടത്തിയവര്‍ക്ക് കഴിയാതിരിക്കില്ല.



ഈ പുതിയ വെളുപ്പെടുത്തല്‍ നടത്താനുള്ള സാഹചര്യങ്ങളിലേക്ക് ഒരു യാത്ര....

സംഗീത സംവിധായകന്‍ ഇളയരാജ വ്യാഴായ്ച ചെന്നയില്‍ നടത്തിയ ചില പരാമര്‍ശ ങ്ങള്‍ക്ക് നല്‍കുന്ന ‘മറുപിടി‘യില്‍ ആണ് എം.എ. ബേബി മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മന്ത്രിയുടെ വാക്കുകളുടെ പത്രവാര്‍ത്ത താഴെ ...(കേരള കൌമുദിയുടെ)
























http://news.keralakaumudi.com/rapture108/news.php?nid=b7e0a5659cdab412fdc73bdfa8647220


ഇനി ഇളയരാജയുടെ വിമര്‍ശനം (കൌമുദി പ്ലസ് )

http://www.kaumudiplus.com/news.php?nid=4c63a38de84c8eb2ad7584bbb274af2d&mcid=14

ഇളയരാജയെ കുറ്റപ്പെടുത്താന്‍ കഴിയുമോ ? കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം മുകളില്‍ ഇല്ല എന്നതു തന്നെ കാരണം. മാതൃഭൂമിയിലെ വാര്‍ത്ത കൂടി കാണുക ... ( സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് ആ വാര്‍ത്ത താഴെ പേസ്റ്റ് ചെയ്യുന്നു.)

പഴശ്ശിരാജ: ഒ.എന്‍.വി.യുടെ വരികളില്‍ തൃപ്തിയില്ലെന്ന് ഇളയരാജ ചെന്നൈ:

പഴശ്ശിരാജ'യുടെ ഗാനരചയിതാവിനുനേരെ സംഗീതസംവിധായകന്‍ വിരല്‍ചൂണ്ടുന്നു. പഴശ്ശിരാജയിലെ മുഖ്യഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജയാണ് പരസ്യമായി രംഗത്തുവന്നത്. പഴശ്ശിരാജയ്ക്കുവേണ്ടി ഒ.എന്‍.വി. എഴുതിയ 'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനം നിശിതമായി വിചാരണചെയ്തുകൊണ്ടാണ് ഇളയരാജ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ''സ്വന്തം വീടു വിട്ട് പിറന്നമണ്ണില്‍ അഭയാര്‍ഥിയായി കഴിയേണ്ടിവന്ന പഴശ്ശിരാജയുടെ ആത്മനൊമ്പരങ്ങള്‍ ഈ പാട്ടിലില്ലാതെ പോയി''-വ്യാഴാഴ്ച ചെന്നൈയില്‍ പഴശ്ശിരാജയുടെ തമിഴ് ഓഡിയോ പ്രകാശനവേളയില്‍ ഇളയരാജ തുറന്നടിച്ചു. ചില കാര്യങ്ങള്‍ എനിക്ക് പത്രപ്രവര്‍ത്തകരോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. എം.ടി.യുടെയും ഹരിഹരന്റെയും കൂട്ടുകെട്ടിലുള്ള ഒരു സിനിമയ്ക്ക് സംഗീതം നല്‍കാന്‍ ലഭിച്ച ക്ഷണം ഒരു ബഹുമതിയായാണ് താന്‍ കണ്ടതെന്ന് ഇളയരാജ പറഞ്ഞു. ''സാധാരണഗതിയില്‍ ആദ്യദിവസംതന്നെ ട്യൂണ്‍ നല്‍കി ജോലി പൂര്‍ത്തിയാക്കുന്ന സ്വഭാവമാണ് എന്‍േറത്. പക്ഷേ, എം.ടി.യോടും ഹരിഹരനോടും വിശദമായി സംസാരിച്ചതിനുശേഷമാണ് പഴശ്ശിരാജയുടെ പണി തുടങ്ങിയത്.'' താന്‍ ആദ്യം നല്‍കിയ അഞ്ചാറ് ട്യൂണുകളില്‍നിന്ന് ഹരിഹരന്‍ തിരഞ്ഞെടുത്ത ട്യൂണിനനുസരിച്ച് പാട്ടെഴുതാന്‍ ഒ.എന്‍.വി.ക്കായില്ലെന്ന് ഇളയരാജ പറഞ്ഞു. ഹരിഹരന്‍ ഒ.എന്‍.വി.യുടെ പാട്ടുമായി തന്റെയടുക്കല്‍ വന്ന് ഈ പാട്ടിന് സംഗീതം നല്‍കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞതായി ഇളയരാജ ചൂണ്ടിക്കാട്ടി. ''സ്വന്തം വീടു വിട്ട് പിറന്ന മണ്ണില്‍ അഭയാര്‍ഥിയെപ്പോലെ കഴിയേണ്ടിവന്നവനാണ് പഴശ്ശി. പക്ഷേ, ഒ.എന്‍.വി.യുടെ വരികളില്‍ പഴശ്ശിയുടെ
ഈ വ്യഥയോ മനഃക്ലേശമോ പ്രതിഫലിച്ചുകണ്ടില്ല''.പഴശ്ശിയുടെ പടപ്പുറപ്പാടിന്റെ ചിത്രമായിരുന്നിരിക്കാം ഈ വരികളെഴുതിയപ്പോള്‍ ഒ.എന്‍.വി.യുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഇളയരാജ പറഞ്ഞു. ''ഒരു മാര്‍ച്ച്പാസ്റ്റിന്റെ താളത്തിലുള്ള വരികളായിരുന്നു അത്. പക്ഷേ, ആ രീതിയിലല്ല ഞാന്‍ അത് കൈകാര്യംചെയ്തത്''.താന്‍ നല്‍കിയ ട്യൂണുകള്‍ക്കനുസരിച്ച് ഇതിനുമുമ്പ് മനോഹരമായി ഒ.എന്‍.വി. പാട്ടെഴുതിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. 'തുമ്പീ വാ.....തുമ്പക്കുടത്തിന്‍, തുഞ്ചത്തായ് ഊഞ്ഞാലിടാം' എന്ന പാട്ട് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. പഴശ്ശിരാജയുടെ കാര്യത്തില്‍ എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഇളയരാജ പറഞ്ഞു.പഴശ്ശിരാജ അസാധാരണമായ ചിത്രമാണെന്നും തമിഴ്ജനത ഒന്നടങ്കം ഈ സിനിമ കാണുമെന്നും ഇളയരാജ പറഞ്ഞു. ''എണ്ണൂറോളം പടങ്ങള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. പക്ഷേ, പഴശ്ശിരാജയ്ക്ക് സംഗീതം നല്‍കുമ്പോള്‍ ഇതെന്റെ ആദ്യചിത്രംപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത്രമാത്രം സവിശേഷ താത്പര്യത്തോടെയാണ് ഞാന്‍ ഈ ദൗത്യം നിറവേറ്റിയത്''.പഴശ്ശിരാജയില്‍ സുപ്രീം സ്റ്റാറോ (ശരത്കുമാര്‍), മെഗാസ്റ്റാറോ (മമ്മൂട്ടി) അല്ല എം.ടി.തന്നെയാണ് താരമെന്ന് ഇളയരാജ പറഞ്ഞു. ''അത്രമാത്രം ഗംഭീരമായ തിരക്കഥയാണിത്. നിശ്ശബ്ദതയ്ക്ക് ചിലയിടങ്ങളില്‍ എം.ടി. വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവിടെയൊക്കെ പശ്ചാത്തലസംഗീതംപോലും ഒഴിവാക്കുകയാണ് ഞാന്‍ ചെയ്തത്''.രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ് എല്ലാ ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയാണ് പഴശ്ശിരാജയുടെ സംഗീതം താന്‍ വാര്‍ത്തെടുത്തതെന്നും ഇളയരാജ പറഞ്ഞു.

(http://frames.mathrubhumi.com/story.php?id=66701)

മുകളില്‍ കൊടുത്തിരിക്കുന്നത് വായിച്ചുവോ? ഇളയരാജ ഒ.ന്‍.വി.യോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് മുകളില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നതന്ന് മനസിലാക്കാം.

മലയാള സിനിമാ ഗാനരംഗത്ത് ഒ.ന്‍.വിയെ പോലെ ഭാവഗീതങ്ങള്‍ പാട്ടെഴുത്തില്‍ കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഒ.ന്‍.വി.യുടെ സിനിമാപാട്ടുകള്‍ ഏതൊരു മലയാളിക്കും അതിലെ ‘കവിത‘ കൊണ്ട് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. സമകാലിക മലയാള കവിതകളിലും സിനിമാപാട്ടിലും ഒ.ന്‍.വി തന്നെയാണ് തലയുയര്‍ത്തി നില്‍‌ക്കുന്നത് എന്നതിലും സംശയം ഇല്ലാത്ത കാര്യംആണ്. വിലകുറഞ്ഞ വിശകലനവും വിശദീകരണവും നല്‍കി ഒ.ന്‍.വിക്ക് പിന്തുണ നല്‍കാന്‍ എം.എ. ബേബി ശ്രമിച്ചു എങ്കിലും അത് വളരെ അരോചകമായി എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒ.ന്‍.വി എന്ന കവിക്കും സിനിമാപാട്ടെഴുത്തുകാരനും നാടകഗാന രചിയതാവിനും എന്റെയും നിങ്ങളുടേയും മനസിലുള്ള സ്ഥാനം ഒരു പാട്ട് മോശമായി എന്നതുകൊണ്ട് മാറുന്നതല്ല. അത് ഇളയരാജയ്ക്കും അറിയാം. ഒ‌.ന്‍.വിയില്‍ നിന്ന് അദ്ദേഹം കൂടുതല്‍ പ്രതീക്ഷിച്ചിരിക്കാം.

:: പഴശ്ശിരാജയും ചില ആരോപണങ്ങളും പരാതികളും. ::

മലയാളത്തില്‍ നിന്ന് ഒരു ലോകസിനിമ എന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയ പഴശ്ശിരാജ മലയാളം ഒന്നടക്കം കീഴടക്കി അന്യഭാഷകളിലേക്കും മുന്നേറുമ്പോള്‍ ‘പഴശ്ശിരാജ ടീ’മില്‍ നിന്നു തന്നെ ഒഴിവാക്കേണ്ടിയിരുന്ന ചില പരാതി/ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിലെ അവസാനത്തേത് ആയിരുന്നു ഇളയരാജയുടെ പരാമര്‍ശം. താന്‍ ചെയ്ത ശബ്‌‌ദ്ദമിശ്രണം അതേപോലെ ശ്രവിക്കാന്‍ നമ്മുടെ തിയേറ്ററുകളില്‍ കഴിയുന്നില്ല എന്ന പരാതി ഉന്നയിച്ചത് റസൂല്‍ പൂക്കുട്ടി ആയിരുന്നു. അത് സത്യമാണങ്കിലും നമ്മുടെ തിയേറ്ററുകള്‍ മാറാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

നവംബര്‍ 22-28 ലെ 37 ആം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹരിഹരന്‍ പി.സക്കീര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തില്‍ നിര്‍മ്മാതാവിനോടും ടെക്‍നീഷ്യന്മാരോടും താരങ്ങളോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ടന്ന് പറയുന്നു. (പേജ് 33).തന്റെ മനസില്‍ ചിത്രീകരിച്ചതിന്റെ അമ്പതുശതമാനം മാത്രമേ സിനിമയില്‍ കൊണ്ടുവരാന്‍ തനിക്ക് കഴിഞ്ഞിട്ടുള്ളു എന്നും സ്വയം വിമര്‍ശനമായി ഹരിഹരന്‍ പറയുന്നുണ്ട്.

'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ' എന്ന ഗാനത്തെക്കാള്‍ ഉപരിയായിട്ടുള്ള വരികള്‍ താന്‍ ഒ.ന്‍.വി. യില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് ഇളയരാജയും പറയുന്നു.

ഈ ആരോപണ/ പരാതികളില്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് ഒന്നു വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത് , തങ്ങള്‍ പ്രതീക്ഷച്ചതിലും വര്‍ക്കും ചെയ്തതിലും, ബുദ്ധിമുട്ടിയതിലും ഉള്ള ഒരു പൂര്‍ണ്ണത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന ഒരു ചിന്ത പഴശ്ശിരാജയുടെ അണിയറയില്‍ ഉള്ളവര്‍ക്ക് ഉണ്ട് എന്നുള്ളതാണ് .


Thursday, November 19, 2009

മാഡത്തിനുള്ള മാപ്പപേക്ഷ

“അമ്മാ ഞാന്‍ നിന്നോടും നമ്മുടെ തറവാട്ടുകാരോടും പാപം ചെയ്തു. നിന്റെ തറവാട്ടുകാരന്‍ എന്ന് വിളിക്കാന്‍ ഞാന്‍ യോഗ്യനല്ല. പല വീടുകള്‍ ഉണ്ടാക്കി ഗതിയാവാതെ കറങ്ങിത്തിരിഞ്ഞുവന്ന എന്നെ തറവാട്ടില്‍ ചായ വാങ്ങിക്കൊടുക്കുന്ന ഒരുത്തനെപ്പോലെ കൈക്കൊള്ളേളമേ...”


മാഡം.....
ഞാന്‍ ഇനി മാഡമേ എന്നേ വിളിക്കൂ. എന്റെ അറിവില്ലായ്മ കൊണ്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കൊണ്ട് മാദാമ്മ എന്ന് വിളിച്ചിട്ടുണ്ടാവും. അതൊന്നും മനസില്‍ വച്ചുകൊണ്ട്
നടക്കത്തില്ലന്ന എനിക്കറിയാം. അല്ലങ്കില്‍ തന്നെ മാദാമ്മ എന്ന് വിളിക്കുന്നത് ഒരു കുറ്റമാ ണോ? ഞങ്ങളുടെ നാട്ടില്‍ വിദേശത്ത് നിന്ന് വരുന്നവരേയും വന്ന് താമസിക്കുന്ന വരേയും എല്ലാം സ്നേഹത്തോടും വിനയത്തോടും കൂടി വിളിക്കുന്നത് സായിപ്പേ , മാദാമ്മേ എന്നാണ്. അതുപോലെ സ്നേഹത്തോടും വിനയത്തോടും ബഹുമാനത്തോടും ആണ് ഞാന്‍ മാഡത്തേ യും മാദാമ്മേ എന്ന് വിളിച്ചത് . അതില്‍ തെറ്റ് കാണുന്നവര്‍ ഉണ്ടാവും. മാഡത്തിന് അറിയാ ത്ത ഒരു രഹസ്യം പറയാം. പണ്ട് നമ്മുടെ തറവാട്ടിലെ അമ്മച്ചിയെ പണ്ട് ചിലര്‍ `ലേഡീ ഹിറ്റ്‌ലര്‍' എന്നും `ഭാരത യക്ഷി' എന്നൊക്കെ വിളിച്ചിട്ടുണ്ട്. അമ്മച്ചി അവരോട് ക്ഷമിച്ചത് പോലെ മാഡവും എന്നോട് ക്ഷമിക്കണം. അവരെല്ലാം ഇന്ന് മാഡത്തിന്റെ കൂടെ തറവാട്ടില്‍ ഉയര്‍ന്ന നിലയില്‍ ആണ്.


ഞാന്‍ ചെയ്ത തെറ്റുകളെല്ലാം സാഹചര്യങ്ങള്‍ കൊണ്ട് ചെയ്ത് പോയതാണ്. അപ്പന്റെ കൂടെ തറവാട് വിട്ടുപോയതും അപ്പന്‍ തറവാട്ടില്‍ വന്നിട്ടും തിരിച്ചുവരാതെ ഞാന്‍ കറങ്ങി നടന്ന തും എന്റെ തെറ്റു തന്നെയാണ് . ആ തെറ്റുകളെല്ലാം ക്ഷമിക്കാന്‍ വേണ്ടിയാണ് ഞാനെല്ലാം ഏറ്റ് പറയുന്നത്. ഞാന്‍ പണ്ടൊരാളെ അലൂമിനിയം എന്ന് വിളിച്ച് പറഞ്ഞാണല്ലോ പല പുകിലുകളും നടന്നത്. അലൂമിനിയം എന്നത് അത്രക്ക് വെറുക്കപെടേണ്ട വാക്കാണോ ? സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നു എല്ലാവരും വിളിക്കുന്നി ല്ലേ? ആതുപോലെ ഒരു പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിശേഷിപ്പിച്ചത് തെറ്റാ ണോ? അദ്ദേഹത്തെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിന് എന്നെ ആദരിക്കുകയല്ലേ വേണ്ടത്???


ഒരു ഗുണത്തിനും ഗണത്തിനും കൊള്ളാത്ത നമ്മുടെ തറവാട്ടിലെ യൂത്തന്‍ പിള്ളാരെ കൊണ്ട് പണ്ട് ഞാന്‍ തറവാട്ടില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വന്നവരെ അടിച്ച് ഓടിച്ചിട്ടു ണ്ടാവും. അന്ന് എനിക്ക് കടകം, പൂഴിക്കടകം ഒക്കെ പറഞ്ഞുതന്നവര്‍ തറവാട്ടുമുറ്റത്തൂടെ മാന്യന്മാരെപ്പോലെ ഇപ്പോള്‍ നടക്കുന്നില്ലേ? സത്യമായിട്ടും എനിക്ക് മുണ്ട് പറിക്കലുമായി യാതൊരു ബന്ധവും ഇല്ല. അന്ന് മുണ്ട് പറിക്കപെട്ടവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അതിലൊരാള്‍ തറവാട്ട് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചില്ലേ? സ്ത്രികളോട് യുദ്ധം ചെയ്യരുത് എന്ന സാമാന്യമര്യാദപോലും മറന്നുകൊണ്ടാണ് ആ ആള്‍ അങ്കം വെട്ടിയത് . എന്നിട്ട് കാരണവന്മാരെല്ലാം കൂടി അയാളെയും പിടിച്ച് തറവാട്ടില്‍ കയറ്റി. പിന്നെ എന്തു കൊണ്ടാണ് എന്നെമാത്രം വെളിയില്‍ നിര്‍ത്തിയിരിക്കുന്നത് ??


ഞാന്‍ അകത്ത് കയറിയാല്‍ തറവാടിന്റെ ഐക്യം പോകുമെന്നാണല്ലോ പലരും പറയു ന്നത് . പണ്ട് ‘ വലിയ കമാണ്ടിനെ’ ധിക്കരിച്ച് മൂന്നാംഗ്രൂപ്പെന്ന് പറഞ്ഞ് കേരളത്തില്‍ തെക്കോട്ടും വടക്കോട്ടും നടന്ന് നമ്മുടെ തറവാടിനെ നാണംകെടുത്തിയ ആ മൂന്നു പേരുണ്ടല്ലോ അവരെക്കാള്‍ കൂടുതല്‍ തറവാടിന് ഞാന്‍ നാണക്കേട് വരുത്തിയിട്ടുണ്ടോ? അതിലൊരാളാണ് ഇന്ന് നമ്മുടെ കേരളത്തിലെ തറവാട് ഭരിക്കുന്നത് . നമ്മുടെ തറവാട് ഭരിച്ചിട്ടുള്ള ഒരു കാരണവരും ഇത്രയ്ക്ക് കഴിവു‌കെട്ടവര്‍ ആയിരുന്നില്ലന്ന് ഞാന്‍ പറയാതെ തന്നെ മാഡത്തിന് അറിയാമല്ലോ?അതിലെ രണ്ടാമനെതിരെ ഞാന്‍ മത്സരിച്ചു എന്നത് നേരാണ്. അത് നേര്‍ക്ക് നേരെയുള്ള പോരാട്ടമായിരുന്നു. ഞാനതില്‍ തോ‌ല്‍‌വി സമ്മതിക്കു കയും ചെയ്യുന്നു. അദ്ദേഹമാണ് ഞാന്‍ തറവാട്ടില്‍ കയറിയാല്‍ തറവാട്ടിലെ അച്ചടക്കം ഇല്ലാതാവുമെന്ന് പറയുന്നത്. പണ്ട് മൂന്നാം ഗ്രൂപ്പന്ന് പറഞ്ഞ് എല്ലാവരെയും വെല്ല് വിളിച്ച് നടന്നപ്പോള്‍ ഈ അച്ചടക്കവും മനസമാധാനവും ഒന്നും കണ്ടില്ലായിരുന്നു. ടിവി ചാനലിലെ കസേരയില്‍ ചരിഞ്ഞിരുന്ന് നാക്കിട്ടിടിച്ചാല്‍ എല്ലാമായന്നാണ് അയാളുടെ വിചാരം.


ഞാനാരേയും പിന്നില്‍ നിന്ന് കുത്തിയിട്ടില്ല. പിന്നില്‍ നിന്ന് കുത്താന്‍ ഞാന്‍ പഠിച്ചിട്ടും ഇല്ല. മുന്നില്‍ നിന്ന് നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമേ ഞാന്‍ നടത്തിയിട്ടുള്ളു. ഞാനെന്റെ തെറ്റുകള്‍ എല്ലാം തിരിച്ചറിയുന്നു. “പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ“ എന്നു ഞാന്‍ വിലപിക്കുകയും ചെയ്യുന്നു. ഞാന്‍ മാത്രമല്ലല്ലോ വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്നിട്ടുള്ളത്. അവര് ഞങ്ങളെ ചതിക്കുകയും ചെയ്തു. വിപ്ലവ പാര്‍ട്ടികളുമായി ചേര്‍ന്ന് കേരളം ഭരിച്ചവര്‍ ഞാന്‍ വിപ്ലവപാര്‍ട്ടികളുമായി ചേര്‍ന്നതിനെ കുറ്റം പറയുന്നത് ന്യായമാണോ ?? നമ്മുടെ തറവാട്ടില്‍ നിന്ന് കാലാകാലങ്ങളില്‍ ഭാഗം വാങ്ങി പിരിഞ്ഞുപോയിട്ടുള്ളവര്‍ വീണ്ടും തിരിച്ചു വന്നിട്ടില്ലേ? നമ്മുടെ തറവാട്ടില്‍ കാരണവന്മാര്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ ഇരിക്കുന്നവരില്‍ എത്രപേരുണ്ടാവും തറവാട്ടില്‍ നിന്ന് ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ തറവാട്ടില്‍ നിന്ന് കലഹിച്ച് പോകാത്തവരായി....


ഞാന്‍ മാത്രമായിട്ടല്ല പ്രശ്‌നം ഉണ്ടാക്കിയത്. ദേശം ഭരിക്കുന്ന രാജാവ് അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ രാജാധികാരത്തിനായി ഇവിടെ മുട്ടനടി നടന്നില്ലേ? ആ അടി നടത്തിയവരാണ് ഞാന്‍ പ്രശ്‌നക്കാരന്‍ ആണന്ന് പറയുന്നത്. തറവാട് നോക്കി സ്വസ്ഥമായി ഇരുന്ന എന്നെ നാട്ട്മന്ത്രിയാക്കിയിട്ട് ഇലക്ഷനില്‍ നിര്‍ത്തി നാണം കെടുത്തി തോല്‍പ്പിച്ചില്ലേ? എന്നിട്ടും ഞാനാരെയെങ്കിലും കുറ്റപ്പെടുത്തിയോ? എല്ലാം എന്റെ വിധിയാണന്ന് പറഞ്ഞ് സമാധാനിച്ചു. തറവാട്ടില്‍ നിന്ന് പോയി രണ്ട് കുടിലുകള്‍ ഉണ്ടാക്കി എന്നത് സത്യമാണ് . അത് രണ്ടും കൊടുങ്കാറ്റിലും പേമാരിയിലും തകര്‍ന്നു പോയി. വീട് നഷ്ടപെട്ടപ്പോള്‍ കുറച്ചു നാള്‍ വഴിയമ്പലത്തില്‍ കയറി താമസിച്ചു. അവരെന്നെ പിടിച്ച് അതിന്റെ മാനേജരാക്കി. ഞാന്‍ ആ വഴിയമ്പലത്തെ സ്വന്തം വീടുപോലെ കണ്ട് മാനേജ് ചെയ്യാന്‍ നോക്കി. പക്ഷേ അവിടെ ഞാന്‍ പരാജയപ്പെട്ടു.


നമ്മുടെ തറവാടിന്റെ ഇപ്പോഴത്തെ അവസ്ഥ മാഡത്തിനു അറിയാമല്ലോ? നമ്മുടെ നാട് ഭരിക്കുന്നവരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ ഒരു സമരം പോലും നടത്താന്‍ കഴിഞ്ഞി ട്ടില്ലല്ലോ ഇതുവരെ ? നാലു പത്ര സമ്മേളനങ്ങള്‍ നടത്തിയാല്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ തീരുമോ?


ബൈബിളില്‍ ഒരു കഥ ഞന്‍ വായിച്ചിടുണ്ട്. ഒരപ്പന് രണ്ട് മക്കളുണ്ടായിരുന്നു. അതിലിളയ വന്‍ തനിക്ക് കിട്ടിയ ഓഹരികളെല്ലാം വിറ്റുതുലച്ച് തിരിച്ചു വന്നപ്പോള്‍ അപ്പന്‍ മകനെ സ്വീകരിച്ച കഥ. ആ കഥയിലെ പിതാവിനെപോലെ എന്റെ എല്ലാ കുറ്റങ്ങളും ക്ഷമിച്ച് എന്നെ തറവാട്ടില്‍ കയറ്റണം. നമ്മുടെ തറവാട്ടില്‍ കയറാനുള്ള മൂന്നുരൂപയുടെ എന്‍‌ട്രി പാസ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളു. തറവാട്ടിലെ അകത്തെ മുറിയിലെവിടങ്കിലും ഞാന്‍ കിടന്നോളാം. തറവാട് കുളം തോണ്ടിയവര്‍ തറവാട്ടമ്മയുടെ പുക കണ്ടിട്ടേ അടങ്ങുക യുള്ളു എന്നു പറഞ്ഞവര്‍ വരെ തറവാട്ടില്‍ സുഭക്ഷമായി ഉണ്ട് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം തറവാടിന് വെളിയില്‍ നില്‍ക്കുന്നത് ശരിയാണോ ? എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ് . ഉചിതമായ ഒരു തിരുമാനം അവിടെ നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ...



പഴയ ഒരു തറവാട്ട് കാരണവര്‍


(ഒരു പണികിട്ടുന്നതുവരെ ഞാനീപണി തുടരും.....)
.

Wednesday, November 18, 2009

എറിയാന്‍ പുതിയ ബസ് വന്നു ......



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...

അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നു മാത്രം.(തമ്പാനൂരെ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്ത മാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍ തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്ക് ..)

ലോ-ഫ്‌ളോര്‍ ബസുകള്‍ക്ക് കല്ലേറുയരുതേ എന്ന് തെറ്റിയില്‍ മന്ത്രി പറഞ്ഞത് ആരും കാര്യമാക്കേണ്ടതില്ല. നമ്മുടെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടു ള്ളത് തങ്ങള്‍ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിഞ്ഞാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതന്നാണ്. നമ്മുടെ മുഖ്യമന്ത്രിതന്നെ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിയുന്ന തിനെ ന്യായീകരിച്ചിട്ടുണ്ട്. മുന്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടാണ് മുഖ്യമന്ത്രി (മുന്‍‌പ്രതിപക്ഷനേതാവ്) ബസുകള്‍ക്ക് കല്ലെറിയുന്നതിനെ ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..”സര്‍ക്കാരിന്റെ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേ ധിക്കാന്‍ കുട്ടികളുടേയും ചെറുപ്പക്കാരുടേയും കൈകളീല്‍ കിട്ടുന്നത് കെ.എസ്.ആര്‍.റ്റി.സി. ബസുകളാണ്.അതെന്ത് വന്നാലും അടിച്ച് തകര്‍ക്കും ...”. ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലങ്കില്‍ കെ.ബി.ഗണേശ് കുമാര്‍ തന്നെ പറയട്ടെ. ദാ ഇതൊന്ന് കണ്ട് നോക്ക്...


ബസിനകത്ത് ഭയങ്കര സെറ്റപ്പാണന്നാണ് പറയുന്നത്. എത്ര ദിവസം ഈ സെറ്റപ്പ് ഉണ്ടാവുമെന്ന് ചോദിക്കരുത്. ആധുനിക രീതിയില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, അനായാസേന കയറാനും ഇറങ്ങാനും തരത്തില്‍ സംവിധാനം ചെയ്ത താഴ്ന്ന പ്ലാറ്റ് ഫോറം, വീല്‍ചെയര്‍ ഉറപ്പിക്കാനുള്ള സൗകര്യം, ലാപ് ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാനുള്ള പ്ലഗ്ഗുകള്‍, എന്‍ജിന്‍
പുറകുവശത്തായതിനാലുള്ള ശബ്ദരഹി ത യാത്ര, ഓട്ടോമാറ്റിക് റിയര്‍ വ്യൂ മിറര്‍, ബസ്സിനുള്ളിലെ എല്ലാ തൂണുക ളിലും വാഹനം നിര്‍ത്തിക്കാനുള്ള സ്‌റ്റോപ് സ്വിച്ചുകള്‍, എല്‍.സി.ഡി
ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, സ്‌റ്റോപ്പുകള്‍ വിളിച്ചുപറയാന്‍ ഡ്രൈവര്‍ ക്യാബിനില്‍ മൈക്ക്, ഓട്ടോമാറ്റിക് ഗിയര്‍ തുടങ്ങിയവയാണ് ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സിലെ സൗകര്യങ്ങള്‍. ( ഇത്
മാതൃഭൂമിയില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്തതാണ്.).കുറച്ചുനാള്‍ കഴിയുമ്പോഴു പ്ലഗ്ഗും, സ്വിച്ചും, എല്‍.സി.ഡി.യും , മൈക്കും ഒക്കെ കാണുമോ എന്ന് സംശയം ഉണ്ട്. അതുകൊണ്ട് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് തിരുവന്തപുരത്ത് ചെന്ന് ബസില്‍ കയറേണ്ടതാണ്. കൊച്ചിയിലുള്ളവര്‍ കുറച്ചു ദിവസം കൂടി ക്ഷമിച്ച് തങ്ങളുടെ നാട്ടില്‍ വരുന്ന ബസില്‍ കയറേണ്ടതാണ്.

കൊച്ചിക്കാര്‍ക്ക് ഈ ലോ-ഫ്‌ളോര്‍ ബസുകളില്‍ പെട്ടന്ന് കയറാമെന്നൊങ്ങും വിചാരിക്കേ ണ്ട. വരുന്ന ബസ് ആര് നിയന്ത്രിക്കുന്നതാണ് നല്ലത് എന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഗവേഷ്‌ണം നടത്തി തുടങ്ങിയിട്ടെയുള്ളു.(ഇപ്പോള്‍ മുപ്പത് ബസ് തിരുവന്തപുരത്തിനും അമ്പതുബസ് എറണാകുളത്തിനും ആണന്നാണ് കണക്ക്. ഈ അമ്പത് ബസ് കൊച്ചിയില്‍ എവിടെ ഓടിക്കും എന്നതും ഗവേഷ്‌ണ വിഷയമാണ്. പിന്നീട് ബസിന്റെ എണ്ണം കൂടും.) കെ.എസ്.ആര്‍.റ്റി.സി വണ്ടി ഓടിച്ചോളാം എന്ന് സമ്മതിച്ചതാണ്. കോര്‍പ്പറേഷന്‍ ഭരണപക്ഷത്തിനും ഇത് മുക്കാല്‍ സമ്മതമാണ്. പക്ഷേ പ്രതിപക്ഷം അടുക്കുന്നില്ല. ലോ-ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനായി ഒരു കമ്പിനി വേണമെന്നാണ് അവര്‍ പറയുന്നത്. (ഇതാണ് ഭരണപക്ഷത്തിന് ഇല്ലാതെപോയതും പ്രതിപക്ഷത്തിന് ആവിശ്യത്തില്‍ കൂടുതല്‍ ഉണ്ടായതും.. ഇത് ഏതാണന്നല്ലേ? ദീര്‍ഘവീക്ഷണം !!.. ഒരു കമ്പിനി ആകു മ്പോള്‍ അതിനൊരു എം.ഡി വേണം, മാനേജര്‍മാര്‍ വേണം ,ക്ലര്‍ക്ക് വേണം , അങ്ങനെ ഓരോരോ ആളുകള്‍... അവരെ ആര് നിയമിക്കും..? കമ്പിനി നിയമിക്കും... ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷം ആവില്ലേ??? എന്തൊരു ദീര്‍ഘവീക്ഷണം !!!!!!). കു(ചു)രുക്കിപ്പറഞ്ഞാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസില്‍ കയറണമെങ്കിലും ഇതിനിട്ട് എറിയണം എന്നുണ്ടങ്കിലും കുറച്ചുകാലം കൂടി കാത്തിരിക്കണം.


കൊച്ചിയിലെ ബ്ലോക്കില്‍ കുറച്ചു (???) സമയം എസിയില്‍ ഇരുന്ന് സ്ഥലങ്ങളൊക്കെ കണ്ട് യാത്രചെയ്യാന്‍ നമുക്കിനി വിനോദ സഞ്ചാരികളെ മാടിവിളിക്കാന്‍ മടിക്കേണ്ടതില്ല.
കൊച്ചിയിലെ സമരങ്ങള്‍ക്ക് തീവ്രത ഇല്ല എന്നതുകൊണ്ട് തിരുവനന്തപുരത്ത് തകര്‍ക്ക പെടുന്ന ഓരോ ലോ-ഫ്‌ളോര്‍ ബസുകള്‍ക്കു പകരമായി കൊച്ചിയില്‍ നിന്ന് ബസുകളെ കൊണ്ടുപോവുകയും ചെയ്യാവുന്നതാണ്.


ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ടയ്ക്ക് കൂടി രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ തരേണ്ടതാണ്.ഏതായാലും പത്തനംതിട്ട നഗരസഭ ബസിന്റെ നടത്തിപ്പൊന്നും ആവിശ്യപ്പെടുകയില്ല. രണ്ട് പ്രാവിശ്യം ഉദ്‌ഘാടനം ചെയ്ത ഒരു ബസ്‌സ്റ്റാന്‍‌ഡ് നടത്തിക്കൊണ്ടുപോകാനുള്ള പാട് നഗരസഭയ്ക്ക് ശരിക്കും അറിയാം. ‘ആനയെവാങ്ങി തോട്ടി വാങ്ങാന്‍ കാശില്ല’ എന്ന് പറഞ്ഞതുപോലെയാണ് പത്തനംതിട്ട നഗരസഭ. വലിയ ബസ്‌സ്റ്റാന്‍ഡ് പണിതിട്ടു. പക്ഷേ അതിന്റെകത്ത് കിടക്കാന്‍ ബസില്ല. രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസ് കിട്ടിയിരുന്നെങ്കില്‍ പുതിയ ബസ്‌സ്റ്റാ ന്‍ഡിനു വെളിയില്‍ ഇട്ട് ആളെകൂട്ടാമായിരുന്നു.


::ബസില്‍ കയറുന്നതിന് മുമ്പ് ::

ബസില്‍ കയരുന്നതിനു മുമ്പ് കീശയില്‍ ആവിശ്യ്യത്തിന് കാശ് ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ബസില്‍ മിനിമം നിരക്ക് 10 രൂപയാണ്. അതിനനുസരിച്ച് ഓരോ പോയിന്റിനും കൂടുമന്ന് തന്നെ കരുതിക്കോ ഓരോ ഫെയര്‍ സ്റ്റേജിനും 4 രൂപാവച്ചാണത്രെ കൂടുന്നത്.(10-12 രൂപായ്ക്ക് യാത്രചെയ്യുന്ന ദൂരത്തേക്ക് വോള്‍വേയില്‍ പോകണമെങ്കില്‍ 34 രൂ‍പാ കൊടുക്കണം)

****************

ബസില്‍ കയറാന്‍ കഴിയാത്തവര്‍ക്കും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബസിന്റെ ശരിയായ രൂപം എന്തായിരുന്നു എന്ന് പഠിക്കുന്നവര്‍ക്കും വേണ്ടി ചില ചിത്രങ്ങള്‍::


more photos and fare chart :: http://www.ksrtcblog.com/