Wednesday, December 9, 2009

ഇത് ഫോര്‍‌വേഡ് ചെയ്യാമോ , സാറുന്മാരേ ????

ടിന്റുമോന്‍ രണ്ടു ദിവസമായി ആകെ ടെന്‍ഷനിലാണ് . കൃത്യമായി പറഞ്ഞാല്‍ തിങ്കളാഴ്‌ച രാവിലെ മുതല്‍ ടിന്റു‌മോന് ടെന്‍‌ഷന്‍ തുടങ്ങിയതാണ്. ടിന്റുമോന് ഒരു മെയില്‍ കിട്ടി. ആ മെയില്‍ ആര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ പോലീസ് പിടിക്കുമോന്ന് പേടി അയച്ചുകൊടുക്കാതിരുന്നാല്‍ കൂട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നുള്ള വിചാരം. ഈ രണ്ട് അവസ്ഥകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ടിന്റു‌മോന് ടെന്‍‌ഷനോട് ടെന്‍ഷന്‍. ഒരു ‘വ്യാജവീട് ‘അയച്ചുകൊടുത്തതിന്റെ ടെന്‍‌ഷന്‍ കഴിഞ്ഞതേയുള്ളു.... വീട് അയച്ചു കൊടുത്തതിന്റെ പേരില്‍ പോലീസ് വന്ന് തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതും ആരും കാണാതെ സിഡ്രൈവിലെ പ്രോഗ്രാം ഫയലില്‍ ഇട്ടിരുന്ന തന്റെ കാമുകി തിന്റു‌മോളുടെ ഫോട്ടോ വീട്ടിലെല്ലാവരുംകാണുന്നതും പോലീസ് പിടിച്ചുകൊണ്ടു പോകുന്ന തന്നെ തിന്റു‌മോളുടെ അപ്പന്‍ വെട്ടുകത്തിയുമായി വന്ന് വെട്ടുന്നതും സ്വപ്നത്തില്‍ കണ്ട് ടിന്റു‌മോന്‍ ഞെട്ടിയുണര്‍ന്നത് ഒരാഴ്ചയാണ് . വീടെല്ലാം ആറിത്തണുത്ത് നില്‍ക്കുമ്പോഴാണ് പുതിയ മെയില്‍ വരുന്നത്. മെയിലിന്റെ രൂപമാണ ങ്കിലും സംഗതി ആരും ‘ഉണ്ടാക്കി‘ വിട്ടതല്ല. പത്രത്തില്‍ വന്ന ഒരു ഫോട്ടോയാണ് തിങ്കളാഴ്ച് ടിന്റുമോന് കിട്ടിയത് ...


പോലീസിന് ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് സിന്‍‌ഡിക്കേറ്റ് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് മെയിലില്‍ വന്നിരിക്കുന്നത്. മന്ത്രി പോലീസ് എന്ന് എഴുതിയപ്പോള്‍ ഒരെല്ല് കൂടിപോയതാണ് പ്രശ്നമായതും ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് പത്രങ്ങളൊക്കെ വാര്‍ത്തയാക്കിയതും. നമ്മുടെ പോലീസ് പാവമാണന്ന് ടിന്റുമോന് അറിയാം. കള്ളന്മാരെപിടിക്കാന്‍ നേരം നമ്മുടെ പോലീസിന് എല്ലുതന്നെയില്ലന്നാ‍ണ് എല്ലാവരും പറയുന്നത്. ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാന്‍ റോഡിലോട്ട് ഇറങ്ങിയാല്‍ പോലീസിന് ഒരെല്ല് കൂടുതലും ആവും .. മന്ത്രി അധികത്തില്‍ ഇട്ടുകൊടുത്ത എല്ല് ഊരാന്‍മറ്റൊരാള്‍ വന്നു. എല്ല് മാറ്റിയപ്പോള്‍ 'POLLICE' 'POL ICE' ആയി..

ടിന്റു‌മോന്റെ ഗവേഷ്ണം 'POL ICE' നെ ചുറ്റുപ്പറ്റിയായി. ആധുനിക ഉത്തരാധുനിക സാഹിത്യകൃതികളെ വലിച്ചുകീറി വിശകലനം ചെയ്യുന്നതുപോലെ മോഡേണ്‍ ആര്‍ട്ടിലെ നിറങ്ങളും വരകളും ബിംബങ്ങളും ഭൂതകണ്ണാടികൊണ്ട് നോക്കി മൂര്‍ത്തവും അമൂര്‍ത്താവുമായ ജീവിതത്തിന്റെ അര്‍ത്ഥവ്യാതിയില്‍ എത്തിക്കുന്നതുപോലെ ടിന്റുമോനും 'POL ICE' നെ വിശകലനം ചെയ്തു. പോള്‍ ഇപ്പോള്‍ പോലീസിന് ഒരു തലവേദനയായിത്തീര്‍ന്നിരിക്കുവാണല്ലോ? ഒരു ബൈക്കുകാരനെ ഇടിച്ചുവീഴ്‌ത്തിയ പോള്‍ മുത്തൂറ്റിനെ തങ്ങളുടെ ക്വൊട്ടേഷന്‍‌പോലും മാറ്റിവച്ച് പൌരബോധത്തില്‍ തിളച്ചുമറിഞ്ഞ ‘ഗുണ്ടകള്‍’ എന്‍ഡോവറിനെ ചെയ്സ് ചെയ്ത് കുത്തികൊലപെടുത്തിയ മുതല്‍ പോലീസും പോളും തമ്മിലുള്ള
ബന്ധം ആരംഭിക്കുന്നു. അവസാനം പഴുതടച്ച് പൂര്‍ത്തിയാക്കിയ ‘തിരക്കഥ‘യില്‍ മുഴുവന്‍ അബദ്ധങ്ങളാണന്ന് പറഞ്ഞ് കോടതി ആ കുറ്റപത്രം ഇന്നലെ തിരിച്ചും കൊടുത്തു. പോളും ‘എസ്’ കഠിയും ഇപ്പോഴും നമ്മുടെ പോലീസിനെ വട്ടം കറക്കുകയാണ്. ആരാണ് വട്ടം കറക്കുന്നതെന്ന്
ചോദിച്ചാല്‍ ഒരുത്തരവും ഇല്ല. ആരോ ഒരാള്‍ ... കുട്ടിച്ചാത്തന്‍ സിനിമകളിലൊക്കെ കണ്ടിട്ടില്ലേ അദൃശ്യനായ ഒരാള്‍ വടിയെടുത്ത് വില്ലന്മാരെഓടിക്കുന്നത് കണ്ടിട്ടില്ലേ? അങ്ങനെയുള്ള ആരോ ഒരാളാണ് നമ്മുടെ പോലീസിനേയും വട്ടം കറക്കൂന്നത്. പോള്‍ വധക്കേസിലെ നല്ലവരായ
രണ്ടുപേരെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ വരുന്നവഴിക്ക് തന്നെ സിനിമാ‌സ്റ്റൈലില്‍ വാഹനം ഓടിച്ച് അതില്‍ ഒരു പൊലീസ് ഓഫീസര്‍ ചാടിക്കയര്‍ ചൂടോടെ അവരെ ചോദ്യം ചെയ്‌തത് പോലീസിന് സത്‌കീര്‍ത്തി തന്നെയാണ് നല്‍കിയത്.

പോള്‍ പോലീസിനെ ഐസ് ആക്കുമെന്നാണോ അതോ പോളിനെ പോലീസ് ഐസ് ആക്കുമെന്നാണോ അതോ പോള്‍ വധക്കേസ് ഫ്രീസറില്‍ തന്നെ ഇരിക്കുമെന്നാണോ 'POL ICE' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മാത്രം ടിന്റുമോന് മനസിലായില്ല. അവരവരുടെ മനോധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥവ്യാപ്തികള്‍ കണ്ടെത്താവുന്ന ഒരു വാക്കായി 'POL ICE' മാറട്ടെ എന്നാണ് ടിന്റുമോന്റെ അഗ്രഹം...

മുകളിലെ ഫോട്ടോ പത്തുപേര്‍ക്ക് അയച്ചു കൊടുത്താല്‍ അപകീര്‍ത്തികരമായ മെയില്‍ അയച്ചതിന് തന്നെ പോലീസ് അറസ്റ്റുചെയ്യുമോ എന്നാണ് ടിന്റുമോന് അറിയേണ്ടത് .. താന്‍ ഈ ഫോട്ടോ അയക്കാതിരുന്നാല്‍ ഉണ്ടായ അപകീര്‍ത്തി സത്കീര്‍ത്തിയായി മാറുമോ എന്ന് ടിന്റുമോന് അറിയില്ല.ഏതായാലും ടിന്റുമോന് ഒന്നറിയാം തന്റെ ക്ലാസ്‌ടീച്ചര്‍ ഇതുവരെ സ്കൂളിന്റെ പേര് തെറ്റിച്ചെഴുതിയിട്ടില്ല.....

:: ടിന്റുമോന്‍ സ്പെഷല്‍ ::

തിന്റുമോള്‍ :: “ടിന്റു മോനേ ... വ്യാജ ഈമെയില്‍ അയച്ച ആളുകളെ പിടിച്ചത് വ്യാജ സിഡി ഉണ്ടാക്കിയതിന് സസ്‌പെന്‍ഷന്‍ കിട്ടിയ ആളാണന്ന് !! "

ടിന്റുമോന്‍ :: “കാല്‍ക്കള്ളനെ പിടിക്കാന്‍ അരക്കള്ളനെങ്കിലും വേണമെന്ന് പറയുന്നത് ശരിയാ ...”

17 comments:

dheena said...

ellamkandu chirikkunna mukya manthrikk kuutrtirikkan ell illatha poLice manthri koottu

arifa said...

abyandaramantriyude nayangal valarunnu , padavalenga pole thazhott...........

എറക്കാടൻ / Erakkadan said...

മുഖ്യമന്ത്രിക്ക് ഒരെല്ലു കുറഞ്ഞും പോയി …അല്ലെ

Radhakrishnan said...

hahahahahaha....

no comments...
police pidichalo??

Anonymous said...

കളിയാക്കാതെ, ഏത് പോലീസ് മന്ത്രിക്കും ഒരബദ്ധമൊക്കെ പറ്റും :)

മലയാളം ‘അരിയാത്ത‘ ഉദ്ദ്യോഗസ്ഥരും ഇംഗ്ലീഷ് അറിയാത്ത മന്ത്രിമാരും = സാച്ചര കേറലം, സുന്ദര സുരഭില കേരളം

കാക്കര - kaakkara said...

ആരാണ്‌ മാഷ്‌? കോടിയേരിയാണൊ തച്ചങ്കരിയാണോ?

ഡൂരജ്---------ഡോക്ടര്‍ ----- അല്ല said...

മൈ‍ന്മാര്‍ ശാശരതാ കളാസിന് പോവാത്ത കാരണവന്മാരെ കളിയാക്കുകയാണൊ അന്വേഷണാത്മകക പത്ര പ്രവര്‍ത്തനം? ഒരു തെറ്റൊക്കെ പറ്റാത്ത ഏതു പോലീസുകാരനുണ്ട് നാട്ടില്‍ അങ്ങനത്തെ പോലീസിന്റെ മൂപ്പന് പറ്റിയ ഒരു കൈയ്യബദ്ധം ഇങ്ങനെ ആഘോഷിക്കുന്നവര്‍ സ്വന്തം അപ്പാപ്പന്റെ അയല്‍ക്കാരന്റെ ഭാര്യയുടെ ആങ്ങളയുടെ ലൈനിന്റെ അപ്പന്റെ ഉണക്കാനിട്ട കോണകശീലകൊണ്ട് തംബോലകളിക്കണം ,മരയോന്തുകള്‍ ഉടുമ്പുകള്‍, ഇനാമ്പേച്ചികള്‍, നീലക്കാളകള്‍, പുല്ചാടികള്‍

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാം മെയില്‍ കിട്ടിയപ്പോ എന്തരോക്കെയോ പുലിവാലു പിടിപ്പിക്കാമ്പോവ്വാണ്‌ ന്ന് വിചാരിച്ച്‌ പേടിച്ചു പേടിച്ചാ വന്നെ... :):)

ഏ.ആര്‍. നജീം said...

രസിച്ചു.. പക്ഷേ, രാധാകൃഷ്ണന്‍ പറഞ്ഞത് പോലെ കമന്റ് ഇടുന്നവരേയും പോലീസ് പിടിച്ചാലോ അത് കൊണ്ട് ഞാന്‍ ഒന്നും മിണ്ടുന്നില്ലേ

Anonymous said...

നിന്റെയൊക്കെ വായില്‍ സായ്പ്പ് അടിച്ചിട്ട് തന്നേക്കുന്നത് കൊണ്ട് വായിലും കൈയ്യിലും നല്ല ഇംഗ്ലീഷല്ലേ വരികയുള്ളൂ?

വിനയകുനിയൻ said...

സഖാക്കൾ മാർ ആരും ഇതു കണ്ടില്ലേ? ഇപ്പോ ഓരിക്കടെ ഗ്രൂപ്പിൽ തകർപ്പൻ ചർച്ചയാവുല്ലോ.
എല്ലാം കഴിഞ്ഞാ അവരുടെ ആത്മീയ ഗുരു സെബിന് പോസ്റ്റിടും. അവിടേയും ഇവിടേയും തൊടാണ്ട് ഒരു ഉണ്ട. അപ്പോ സംഘം വരിവരിയായി വരും പോല്ലീസിന്റെ എല്ലും അതിനെ ചുറ്റിപറ്റിയൂള്ള ഗൂഢാലോചനേം ഒക്കെ ചേർത്ത് പിന്നെ അങ്ങു മ്മ്ഏയും ഇടയ്ക്ക് എന്റർടൈന്മെന്റ് പരിപാടിയായിട്ട് സൂരജ് ഡോക്കിട്ടരുടെ തെറിവിളി അഭിഷേകം. ഒരു ഡോക്കിട്ടർക്ക് പറ്റിയ ഭാഷ. പാവം രോഹികൾ.

യാരൊ ഒരാൾ said...

ഈശൊ (അതെ, നിങ്ങളെത്തന്നെ. അല്ലാതെ കർത്താവ് ഈശോയെയല്ല),

നിങ്ങ ചുമ്മാ അയക്കിന്നും. സിൽമാനടീടെ നഗ്നപൂജടേം വെള്ളടിച്ചോണ്ട് പെമ്പിള്ളേര് റോഡീകെടന്നപ്പൊ എന്തൊക്കെയൊ ടീഷർട്ടീന്ന് വെളീ കണ്ടതും ഒക്കെ ഫോർവേഡി അർമ്മാദിച്ചല്ലേന്ന് നിങ്ങടെ ടിന്റുമ്വോൻ, ഇതുംകൂടി അയക്കെന്ന്. ആരു കേക്കാൻ.

മന്ത്രിമാരടെ ഡിഗ്രീടെ ഫോർവേഡ് അയച്ചില്ലെ, പിന്നെ ലാണ്ട് മന്ത്രി ബാലൻ കഴിഞ്ഞോസം ഓടയ്ക്ക് മോളില്ല് ചെവല പരവതാനി ഒക്കെ ഇട്ട് അതില് ഷൂസൊക്കെ ഇട്ട് ഉൽഘാടിക്കാൻ വരണ പടം ?
ഒന്നും വിടരത് കെട്ടാ, നിങ്ങയാണ് യതാർത്ത പ്വോരൻ. ലിതാണ് പോരബോദം.

നാട്ടുകാരന്‍ said...

എനിക്ക് പേടിയാ....അതുകൊണ്ട് ഒന്നും മിണ്ടണില്ല.

അനില്‍_ANIL said...

"PAUL"

അങ്കിള്‍ said...

പിള്ളാരേ,

കളിച്ച് കളിച്ച് കളി കാര്യമാക്കല്ലേ. ഐറ്റി നിയമം എന്തെന്ന് അറിഞ്ഞില്ലെങ്കിൽ ഇതാ അറിഞ്ഞോളൂ:

സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്. [വകുപ്പ് 66എ(സി)]

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ
വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

അറിയാതെ ചെയ്തു പോയതാണെന്നു ഇനി പറയരുതേ.

Senu Eapen Thomas, Poovathoor said...

ആ ഒറ്റ്‌ അറസ്റ്റ്‌ കാരണം സത്യം പറഞ്ഞാല്‍ ഫോര്‍വേര്‍ഡഡ്‌ മെയിലിന്റെ എണ്ണം ഒത്തിരി കുറഞ്ഞു.

പിന്നെ കേരളാ പോലീസിനെ KERALA POLLICE എന്നാക്കി മാറ്റിയ ആഭ്യന്തര മന്ത്രി കോറ്റിയേരി ബാലകൃഷ്ണനെ പറ്റി കേരളാ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്‌ ബി.എ കാരനാണെന്നാണു.. ആ സര്‍ട്ടിഫിക്കറ്റ്‌ വ്യാജനാണോ എന്ന് ഇപ്പോള്‍ ചിന്ന സന്ദേഹം.

Son of Shri Kunhunni Kurup and Smt. Narrayani Amma; born at Kodiyeri on 16th November 1953; B.A.; Social, political and Trade Union Worker.

Entered Politics while a student; was an active worker of SFI; served as State Secretary, SFI. (1973-79 and Joint Secretary, SFI National Committee; was, President, DYFI, Kannur District Committee; Secretary, CITU Area Committee; Secretary, Toddy Tappers Union, Thalassey Range; Secretary, Lorry Drivers and Cleaners Union, Thalassery; Joint Secretary, Karshaka Sangham State

Committee; Secretary, CPI (M) Kannur District Committee. Founder President of Thalassery Co-operative Hospital and Thalassery Co-operative Press; arrested under MISA and imprisoned for 16 months during the period of Emergency. Now CPI (M) State Secretariat Member; CPI (M) Parliamentary Party Deputy Leader.Previously elected to KLA in 1982 , 1987 and 2001. Now elected from Tellichery.


Languages known Malayalam, English and Hindi
Wife Smt. S.R. Vinodini
Children 2 sons
Travels abroad China, Cuba, UAE, Oman and Bahrain.
Hobby Reading

Office address

Room No.216, Third Floor, North Sandwich Block,
Govt. Secretariat, Thiruvananthapuram 1.
Ph. 0471- 2327976, 2327876
email: minister-home@kerala.gov.in

Residence
D - 10
T C 15/1397
Tagore Nagar,
Vazhuthacaud
Thiruvananthapuram
Tel: 0471 2727842, 2727882

Permanent Address

Mottemal House
Moozhikkara P.O., Kannur.

[http://www.kerala.gov.in/]

വാല്‍ കഷണം:- KERALA POLLICE എന്ന് മന്ത്രി എഴുതുന്നത്‌ കണ്ട്‌ കണ്ണ്‍ തള്ളിയ തച്ചങ്കെരി ഒരു L അങ്ങ്‌ മായിച്ചു. ഒടുക്കം മാധ്യമ സിന്‍ഡിക്കേറ്റ്‌ വായിച്ചത്‌ പോള്‍ ഐസ്‌ POL ICE. ഈ പോളിനു നമ്മുടെ മുത്തുറ്റെ പോളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതു വായിച്ചാണോ പോലീസ്‌ ഐസ്‌ ആയത്‌.. ആവോ??

സാക്ഷര കേരളം..സുന്ദര കേരളം.. എം.എ ബേബിയും, ബി.എ കോടിയെരിയും ഒക്കെ നിന്നാള്‍ വാഴട്ടെ..

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

nishi said...

ITHU THAN DAA POLICE MANTHRI