Monday, December 21, 2009

ഉണ്ണിത്താന്റെ മുണ്ട് കോണ്‍ഗ്രസ് തലയില്‍ ...

വാളെടുത്തവന്‍ വാളാലേ എന്നൊക്കെ പറയുന്നതുപോലെയായി രാജ്‌മോഹന്‍ ഉണ്ണിത്താ ന്റെ കാര്യം. പണ്ട് കൃത്യമായിട്ട് പറഞ്ഞാല്‍ 2004 ജൂണ്‍ 2 ന് ഒരു ‘മുണ്ട് പറിയല്‍’ സംഭവത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നാലാളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് തൊട്ട് ഇന്നലെവരെ പുള്ളിക്കാരന്‍ കോണ്‍‌ഗ്രസില്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലത്തുനിന്ന് തലശേരിയില്‍ പോയി കൊടിയേരുമായി കഴിഞ്ഞ നിയമസഭാ ഇലക്ഷ നില്‍ അങ്കം വെട്ടിയ ചേവകനാണ്. കൊല്ലത്ത് നിന്ന് ഒരിക്കല്‍ ചെന്ന് അങ്കം വെട്ടിയത് അവിടുള്ളവര്‍ ക്ഷമിച്ചു. പക്ഷേ ഇടയ്ക്കിടെ ചെന്ന് അങ്കം വെട്ടിയാലോ? അവസാനം സംഭവിക്കേണ്ടത് സംഭവിച്ചു...

കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരാട്ടത്തിന്റെ രക്തസാക്ഷി പരിവേഷം ലഭിച്ചവരായിരുന്നു ഉണ്ണിത്താനും ശരതും. ഉമ്മന്‍‌ചാണ്ടിയും കരുണാകരനും മുഖത്തോടുമുഖം നോക്കി പോരാട്ടം നടത്തുമ്പോഴാണ് കരുണാകരന്റെ വിശ്വസ്തനായ ഉണ്ണിത്താന്‍ മറുകണ്ടം ചാടിയത്. ഉണ്ണിത്താനും ശരത് ചന്ദ്രപ്രസാദും കെ.പി.സി.സി. യോഗത്തില്‍ പങ്കെടുക്കാന്‍(?) വന്ന പ്പോള്‍ മുരളിയുടെ ആളുകള്‍(?) ഉണ്ണിത്താനെയും ശരതിനെയും അടിച്ചോടിച്ച് മുണ്ട് പറിച്ചെ ടുക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസില്‍ മറ്റൊരു യുദ്ധത്തിനാണ് വഴിതെളിച്ചത്. ഈ മുണ്ട് പറിക്കല്‍ സംഭവമാണ് കോണ്‍‌ഗ്രസിലെ വര്‍ത്തമാനകാലത്തിലെ പിണങ്ങി പ്പോകലിനു നാന്ദികുറിക്കല്‍. അന്നുതൊട്ട് തുടങ്ങിയ വാക്‍പോര് അവസാനം കരുണാകരന്‍ കോണ്‍‌ഗ്ര സ് വിട്ടതോടുകൂടിയാണ് അവസാനിച്ചത്.

അന്ന് “എന്റെ മുണ്ട് പറിച്ചേ പറിച്ചേ“ എന്ന് വിലപിച്ച ഉണ്ണിത്താന് ഇന്നലെ മുണ്ട് കുത്താന്‍ പോലും അശക്തനായിരുന്നു എന്നാണ് ചിലര്‍ എഴുതിപിടിപ്പിച്ചത്. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചാല്‍ ഇവിടെയുള്ള പലരുടേയും മറ്റൊരുമുഖം കാണാം എന്ന് ഉണ്ണിത്താന്‍ പറഞ്ഞത് ഏതായാലും ഗുളികന്‍ ആയി. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിക്കാതെ തന്നെ ജനങ്ങള്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ തന്നെ ചിലരുടെ മുഖങ്ങള്‍ കണ്ടു എങ്കില്‍ സൂര്യന്‍ ഉദിച്ചാല്‍ എന്തായിരിക്കും അവസ്ഥ??? പിണറായി വിജയന്‍ എതാണ്ടൊക്കെ കണ്ടിട്ടാണ് പി.ഡി.പി.യെ സംരക്ഷിക്കുന്നതെന്ന് പറഞ്ഞ ‘അന്വേഷി‘ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

2004 ല്‍ ആരക്കയോ പറിച്ചെറിഞ്ഞ ഉണ്ണിത്താന്റെ മുണ്ട് കോണ്‍‌ഗ്രസിലെ വെടിനിര്‍ത്തല്‍ കാലത്ത് എല്ലാവരും കൂടി തിരിച്ചു നല്‍കി. പിന്നെ കോണ്‍‌ഗ്രസിന്റെ ‘നാക്ക്’ തന്നെ ആയിരു ന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ എവിടെത്തിരിഞ്ഞാലും അവിടെല്ലാം ചാനല്‍‌ക്യാമറകള്‍, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവായി, പിന്നെ കിട്ടുന്ന കുറച്ച് സമയം കൊണ്ട് രണ്ട് മൂന്ന് സിനിമകളിലും അഭിനയിച്ചു. തങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാളാണ് എന്നുള്ള പരിഗണനപോലും ഇന്നലെ രാത്രിമുതല്‍ രാജ്‌മോഹന് ഒരു ചാനലുകാരനും കൊടുത്തില്ല. (അറിയാവുന്ന പോലീസുകാരന്‍ ഒരടി കൂടുതല്‍ കൊടുക്കുമന്ന് പറയുന്നത് ശരിയാണല്ലേ?). ഏതായാലും കോണ്‍‌ഗ്രസുകാര്‍ കൊടുത്ത മുണ്ട് ഇപ്പോള്‍ കോണ്‍‌ഗ്രസിന്റെ തലയില്‍ ആയിപ്പോയി. ഉണ്ണിത്താന്റെ നാക്ക് പലരും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‍സഭാ ഇലക്ഷനില്‍ തിരുവന്തപുരത്ത് ശശിതരൂര്‍ സ്ഥാനാര്‍ത്ഥിയായത് കേരളത്തിലുള്ളവര്‍ അറിയാതെ ആണന്നും ചില എം.എല്‍.എ മാര്‍ ഹൈക്കമാന്‍‌ഡിനെ ഹൈജാക്ക് ചെയ്ത് സ്ഥാനാര്‍ത്ഥിയായന്നും (ലക്ഷ്യം വേണുഗോപാല്‍ തന്നെ) രാജ്‌മോഹന്‍ സ്വന്തമായിട്ട് പറയില്ലന്നുറപ്പ്. അണിയറയില്‍ ഇരുന്ന് കോപ്പ് കൂട്ടിയവര്‍ക്ക് തങ്ങളുടെ തല്‍‌ക്കാലത്തേക്ക് ആയുധം നഷ്ട്‌പെട്ടു.

:: കേരള രാഷ്ട്രീയവും പെണ്‍ആരോപണങ്ങളും ::

1. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ആദ്യ ‘പെണ്‍‌ആരോപണം‘ ആര്‍.ശങ്കറിന്റെ മന്ത്രിസഭയിലെ അംഗം ആയിരുന്നു പി.ടി.ചാക്കോയ്ക്ക് എതിരെ ആയിരുന്നു. വിമര്‍ശന ങ്ങളുടേയും ആരോപണങ്ങളുടേയും അവസാനം പി.ടി.ചാക്കോ മന്ത്രിസഭയില്‍ നിന്നുതന്നെ രാജിവയ്ക്കുകയും കോണ്‍ഗ്രസിനോട് വിടപറയുകയും ചെയ്തു.

2. സൂര്യനെല്ലി പെണ്‍‌വാണിഭത്തില്‍ പി.ജെ.കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്നുള്ള പെണ്‍കുട്ടി യുടെ മൊഴി രാഷ്ട്രീയകൊടുങ്കാറ്റിന് വഴിവച്ചില്ലങ്കിലും പി.ജെ.കുര്യന്റെ രാഷ്ട്രീയഭാവിയെ അത് ബാധിച്ചു. പിന്നീട് നടന്ന ലോക്‍സഭാഇലക്ഷനില്‍ പരാജപ്പെട്ട പി.ജെ.കുര്യന്‍ പിന്നീട് രാജ്യസഭയിലേക്ക് എം.പി.യായി. ‘ഇര‘യുടെ മൊഴി പ്രതികൂലമായിട്ടും തെളിവുകളുടെ അഭാവത്തില്‍ പി.ജെ.കുര്യന്‍ കുറ്റവിമുക്തനായി. പക്ഷെ ജനങ്ങളുടെ കോടതിയില്‍ അദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ തിരസ്ക്കരിച്ച ഒരാളെ പിന്നെ എന്തിന് ? എം.പിയാക്കി എന്നതിന് കോണ്‍ഗ്രസ് നെതൃത്വം ആണ് ഉത്തരം നല്‍കേണ്ടത് .

3. ഐ‌സ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനാവുകയും കേരളരാഷ്ട്രീയത്തിലിതിനെക്കാള്‍ മുസ്ലീം‌ലീഗില്‍ തന്നെ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്ത്. മുനീറിന്റെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യാവിഷന്‍ തുറന്നുവിട്ട ‘റെജീനയുടെ അഭിമുഖം’ കേരളസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാവുകയും ഇപ്പൊഴും ആ അഭിമുഖത്തിന്റെ ന്യായ‌അന്യായങ്ങളില്‍ ചര്‍ച്ചതുടരുകയും ചെയ്യുന്നു. ഈ കേസില്‍ കോടതി കുഞ്ഞാലിക്കു ട്ടിയെ കുറ്റവിമുക്തനാക്കി.

4. 1996-2001 വര്‍ഷത്തിലെ ഇടതുപക്ഷ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന നീലലോഹിതദാസനാടാര്‍ക്ക് എതിരെ വകുപ്പ് സെക്രട്ടറിയായിരുന്ന നളിനിനെറ്റോ ഫയല്ല് ചെയ്ത പിഡനക്കേസില്‍ നാടാരെ കീഴ്‌ക്കോടതി ശിക്ഷിച്ചു എങ്കിലും മേല്‍ക്കോടതി വെറു തെവിട്ടു. (മേല്‍ക്കോടതിയില്‍ നീലലോഹിതദാസനാടാര്‍ സമര്‍പ്പിച്ച വ്യാജരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നീലലോഹിതദാസനാടാര്‍ ശിക്ഷയില്‍ നിന്ന് രക്ഷപെട്ടത്.) . പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന നീലലോഹിതദാസനാടാര്‍ ഇപ്പോള്‍ ബി.എസ്.പി.യുടെ ഭാഗമാണ്. (സ്ത്രികളുടെ സംരക്ഷക എന്ന് നടിക്കുന്ന മായാവതിയുടെ പാര്‍ട്ടിയില്‍ നാടാര്‍ക്ക് സ്ഥാനം കിട്ടിയത് മറ്റൊരു വിരോധാഭാസം)

5. കോണ്‍‌ഗ്രസ്(ജെ) നേതാവും മന്ത്രിയും ആയിരുന്ന പി.ജെ ജോസഫിനെതിരെ കിംങ്ങ്‌ഫിഷര്‍ വിമനത്തിലെ സഹയാത്രികയായ ലക്ഷ്‌മി ഗോപകുമാര്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്ന് 2006 ല്‍ പി.ജെ ജോസഫിന് രാജിവയ്ക്കേണ്ടിവന്നു. കോടതി കുറ്റവിമുകതനാക്കിയതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റില്‍ അദ്ദേഹം തിരിച്ച് മന്ത്രിയാവുകയും ചെയ്തു. (വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി പി.ജെ ജോസഫ് തിരിച്ചു വന്നതോടെ അവസാനിക്കുകയും ചെയ്തു. വി.സുരേന്ദ്രന്‍ പിള്ള ജയിച്ച തിരുവനന്തപുരം വെസ്റ്റില്‍ മുണ്ട്പറിയലില്‍ ‘ഇര’യായ ശരത്‌ചന്ദ്രപ്രസാദ് കോണ്‍‌ഗ്രസ് റിബലായി മത്സരിച്ചിരുന്നു.)

6. ഇപ്പോള്‍ ഈ ലിസ്റ്റില്‍ അവസാനമായി രാജ്‌മോഹന്‍ ഉണ്ണിത്താനും.
: കേട്ട്‌കേള്‍വി :
7. ഇതും കോണ്‍‌ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ. ഒരു നേതാവ് തന്റെ അടുത്ത അനുയായി ആയിരുന്ന ഒരാളുമായി തെറ്റുകയും അയാളെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത് നേതാവിന്റെ കണ്ണിലെ കരടായവന്‍ ഒരു സിനിമാനടിയുമായി ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടന്ന് ആരോ നേതാവിനെ വിളിച്ചറിയിക്കുന്നു. നേതാവ് ഉടനെ പോലീസിനെ വിളിച്ചു പറയുന്നു. സര്‍വ്വസന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് എത്തി നോക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ സിനിമാനടിയും നേതാവിന്റെ അടുത്ത ആളും. അന്ന് ചാനലുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇപ്പോഴും ഇവര്‍ രാഷ്ട്രിയത്തില്‍ ‘തിളങ്ങി’ നില്‍ക്കുന്നു.

:: ഭാവി ::
ജാമ്യം ലഭിക്കാനായി രാജ്‌മോഹന്റെ അഭിഭാഷകന്‍ വാദിച്ചത് പോലീസ് നടത്തിയ വൈദ്യപരിശോധനറിപ്പോര്‍ട്ടാണ്. ‘നെഗറ്റീവ്’ ആയ റിപ്പോര്‍ട്ട് അനുസരിച്ച് അവിടെ ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു വീട്ടില്‍ നിന്ന് ഒരു സ്ത്രിയേയും പുരുഷനേയും പിടിച്ചു എന്നുമാത്രം. തനിക്ക് പേടിക്കാനൊന്നും ഇല്ലന്ന് ഉണ്ണിത്താന്‍ പറയുമ്പോള്‍ പിന്നെ എന്തിന് ഇന്നലെ വാഹനഠില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു എന്നത് ഒരു ചോദ്യം??പെണ്‍‌വാണിഭ ക്കേസില്‍ പെട്ട ആളെ ജനങ്ങളുടെ വിധിയെഴുത്തിനുമുകളിലൂടെ എം.പിയാക്കിയ പാരമ്പര്യമുള്ള കോണ്‍‌ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

:: നമ്മുടെ നിയമം ::

കാടിളക്കി പിടിക്കുന്നവര്‍ ഒരു കുഴപ്പവും ഇല്ലാതെ ഇറങ്ങിപ്പൊകുന്നത കണ്ടിട്ടായിരിക്കും ‘ഇതൊക്കെ അങ്ങ് നിയമവിധേയമാക്കിക്കൂടേ‘ എന്ന് കോടതി ചോദിച്ചത് ??. (പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൊഗിംകബന്ധം മാത്രമേ നമുടെ നിയമങ്ങളില്‍ കുറ്റകരമായിട്ടുള്ളത് എന്നതുകൂടി ഓര്‍ക്കുക.)

:: നാറ്റക്കഥകള്‍ ::

കഥകളും നാറ്റക്കഥകളും ആയി നമ്മുടെ കേരളരാഷ്ട്രീയത്തി കുറച്ച് ദിവസങ്ങളിലേക്ക് ഒരു പെരുന്നാള്‍ ആയിരിക്കും. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാനും , ഷാനിയുടെ ചരിത്രവും ഭൂമിശാസ്ത്രവും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്ന് ഉണ്ണിത്താനും പറഞ്ഞ് സാമ്പിളി വെടിക്കെട്ടുകള്‍ നടത്തികഴിഞ്ഞു. പുതിയ പുതിയ കഥകള്‍ കേള്‍ക്കാനായി നമുക്കും കാത്തിരിക്കാം. (കുറച്ച് പഞ്ഞികൂടി കരുതുന്നത് നന്നായിരിക്കും. നാറ്റം കൂടിയാല്‍ മൂക്കിലോ കാതിലോ വയ്ക്കാമല്ലോ??)

:: ഗൂഗിള്‍ ട്രന്‍‌ഡ് ::

മാസങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ ട്രെന്‍‌ഡില്‍ ആദ്യ പത്തില്‍ നമ്മുടെ ഒരു രാഷ്ട്രീയ നേതാവ് കയറിപറ്റി. ലാവ്‌ലില്‍ കേസ് ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ആദ്യപത്തില്‍ എത്തിയതിനുശേഷം രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഈ ‘ബഹുമതി‘ കിട്ടിയിരിക്കുന്നത്.ഇതുപോലെ തലയില്‍ കൈവച്ച് നമ്മളും ഇരുന്ന് പോകും. എന്റെ കോണ്‍‌ഗ്രസേ വിതച്ചതേ കൊയ്യൂ .. കൊയ്‌തതേ പാറ്റൂ.. പാറ്റുന്നതേ വേവൂ...
:: പാഴ്‌വെടി ::
സ്ത്രികള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്‌മോഹന്‍ നടത്തിയിരിക്കുന്നത്. ഇത് വച്ച്പൊറിപ്പിക്കാന്‍ സാധ്യമല്ല. കോണ്‍‌ഗ്രസ് പാര്‍ട്ടിക്ക് തന്നെ ഇത് കളങ്കം വരുത്തിയിരി ക്കുന്നു. :: ഷാനിമോള്‍ (മഹിളാകോണ്‍‌ഗ്രസ് സംസ്ഥാന പ്രസിഡണ്ട് )

ഹോ പിന്നെ... കളങ്കം ഇല്ലാത്ത ഒരു പാര്‍ട്ടി. വലിയ രാജകുമാരനും ഗേള്‍‌ഫ്രണ്ടും കുമരകത്ത് ഹൌസ്‌ബോട്ടില്‍ കറങ്ങിനടന്നപ്പോല്‍ ഇല്ലാത്ത ‘സ്ത്രികള്‍ക്ക് നേരെ യുള്ള കടന്നാക്രമണം’ ഇന്നലെ ഉണ്ടായോ?? രാജകുമാരന്‍ കതിനപൊട്ടിക്കുമ്പോള്‍ ഭടന്‍ ഒരു ഓലപ്പടക്കം എങ്കിലും പൊട്ടിക്കേണ്ടേ???

11 comments:

മനനം മനോമനന്‍ said...

ഹോ പിന്നെ... കളങ്കം ഇല്ലാത്ത ഒരു പാര്‍ട്ടി. വലിയ രാജകുമാരനും ഗേള്‍‌ഫ്രണ്ടും കുമരകത്ത് ഹൌസ്‌ബോട്ടില്‍ കറങ്ങിനടന്നപ്പോല്‍ ഇല്ലാത്ത ‘സ്ത്രികള്‍ക്ക് നേരെ യുള്ള കടന്നാക്രമണം’ ഇന്നലെ ഉണ്ടായോ?? രാജകുമാരന്‍ കതിനപൊട്ടിക്കുമ്പോള്‍ ഭടന്‍ ഒരു ഓലപ്പടക്കം എങ്കിലും പൊട്ടിക്കേണ്ടേ???

അത്...ത്താണ്....!

കാപ്പിലാന്‍ said...

:)

Prabhash said...

താൻ വ്യഭിചരിച്ചിട്ടില്ലെന്നും ആ പെൺകുട്ടി തന്റെ മകളെ പോലെയാണെന്നും ഉണ്ണിത്താൻ. എങ്കിൽ പിന്നെ എന്തിനു ഉണ്ണിത്താനെ കോൺഗ്രസ്സിൽ നിന്നും അന്വേഷനവിധേയനായി സസ്പെൻഡ് ചെയ്തു?

chithrakaran:ചിത്രകാരന്‍ said...

വളരെ നന്നായിരിക്കുന്നു....!!!!

MyDreams said...

hahahhahhaha

Anonymous said...

:)നന്നായിരിക്കുന്നു.

Ajeesh Mathew

അനോണിമാഷ് said...

മൂവായിരം പേര്‍ സംഭവസ്ഥലത്ത് വളഞ്ഞ് നിന്ന് ഉറക്കമിളച്ചു മുദ്രാവാക്യം വിളിച്ച് നേരം പുലര്‍ത്തി. ഇവരില്‍ എത്ര പേര്‍ അനുകൂലസാഹചര്യം ലഭിച്ചാല്‍ അനാശാസ്യം ചെയ്യാതിരിക്കും? അനാശാസ്യത്തിന് രാഷ്ട്രീയമില്ല.ചാന്‍സ് ലഭിച്ചാല്‍ എല്ലാ അവന്മാരും ചെയ്യും,ചെയ്യുന്നുമുണ്ട്. ലൈംഗികാരാജകത്വം ഇത്രയും നടക്കുന്ന ഒരു നാട് കേരളം പോലെ മറ്റൊന്നില്ല. ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന്‍ ഒരു ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്.

shibu said...

ANONI MASH PASH PARANJATHANNU VALARA............ SARIE...
KITTATHA MUNTHRINGA PULICKUM!!!!!!!!

desertfox said...

കിട്ടിയ മുന്തിരിങ്ങ ഒന്നു ഒഴിവാക്കാന്‍ ചാനലു തോറും ഓടി നടക്കുന്നു ഉണ്ണിത്താന്‍. അപ്പോഴാണ്‌ കിട്ടാത്ത മുന്തിരിങ്ങ!!!
:)

chithrakaran:ചിത്രകാരന്‍ said...

പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:)
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

സസ്പെന്ഷ വര്‍മ്മ said...

@ Prabhash

മോന്‍ അആദ്യം പോയി suspension ന്റെ meaning പഠിക്ക്