കഴുത്തില്‍ ഉണങ്ങിയ പൂമാലകള്‍ ...
ബ്രിട്ടീഷ് അടിമത്വം പൊട്ടിച്ചെറിഞ്ഞ ആ മനുഷ്യന്റെ കാലുകളില്‍ ഉണങ്ങിയ പൂമാലകളിലെ വാഴവള്ളികള്‍ ചങ്ങലകളായി പിണഞ്ഞ് കിടക്കുന്നു ...
ആ മനുഷ്യന്റെ വടിയിലേക്ക് ഞാന്‍ നോക്കി...
അതില്‍ ആരോ ഒരു പതാക മുറുക്കി കെട്ടിയിരിക്കുന്നു....
വടിയുടെ അടിവശത്തുനിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന കരിഞ്ഞതും പാതി കരിഞ്ഞതുമായ പൂമാലകള്‍ ...
നമുക്കെന്തിനാണ് ഗാന്ധിപ്രതിമകള്‍ ... ഗാന്ധി എന്ന മനുഷ്യനെ ഓര്‍ക്കാനോ അതോ എല്ലാത്തിനും മൂകസാക്ഷി ആക്കാനോ? ദേശീയ പതാകയോട് കാണിക്കുന്ന ആദരവിന്റെ പകുതിയെങ്കിലും ഈ മനുഷ്യന്റെ പ്രതിമയോടും കാണിക്കേണ്ടതല്ലേ?? ഈ മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പതാക താണ് ത്രിവര്‍ണ്ണ പതാക നമ്മുടെ നാട്ടില്‍ ഉയരുമായിരുന്നോ??
സമരങ്ങള്‍ക്ക് സാക്ഷിയാക്കാനും ഗാന്ധിജയന്തിയിലും രാഷ്ട്രീയ വിജയാഹ്ലാദദിനത്തിലും പൂമാലകള്‍ ഇടാന്‍ വേണ്ടിമാത്രമായി നമുക്ക് ഗാന്ധിപ്രതിമകള്‍ മാറുന്നു...
ഒരിക്കല്‍ ഈ പ്രതിമയ്ക്ക് പുറം നഷ്ടപ്പെട്ടതായിരുന്നു..... (അതിവിടെ വായിക്കാം..)
കുറച്ചുനാളുകള്‍ക്ക് ശേഷം പുറം തിരിച്ചു കിട്ടി ...പക്ഷേ... ഇന്ന്
കഴുത്തിലും കാലിലും ഉണങ്ങിയ മാലകള്‍ ..
വടിയില്‍ ആരോ ‘കെട്ടിക്കൊടുത്ത‘ പതാക !!!!
ദയവായി ഈ മഹാത്മാവിനെ ഇങ്ങനെ നിന്ദിക്കാതിരുന്നുകൂടേ....
4 comments:
ഗാന്ധിയുടെ കോമാളിരൂപം !!!
ഗാന്ധി അപ്പൂപ്പാ,
ഞങ്ങളുടെ പാർട്ടി ദൈവങ്ങളായ നെഹ്രു, ഇന്ദിര, രാജീവ്, ഇ.എം.എസ്, എ.കെ.ജി., സർവാർക്കർ, അബേദ്കർ, പ്രതിമ റാണി മായാവതി ഇവർക്കൊക്കെ ചോദിക്കാനും പറയാനും "അണികളുണ്ട്" അപ്പൂപ്പന് ആരെങ്ങിലുമുണ്ടൊ ഈ നാട്ടിൽ?
ഏതെങ്കിലുമൊരു മഹാത്മാവിനെ ഓര്‍മ്മിക്കാന്‍ പ്രതിമകള്‍ വേണ്ടി വരുന്ന ഗതികേട്, മഹാത്മാവിണ്റ്റേതോ, അതോ ജനത്തിണ്റ്റെയോ? സത്യം പറഞ്ഞാ, ആ തലയില്‍ ഒരു കാക്ക കൂടി തൂറേണ്ടതായിരുന്നു
പ്രതിമ സ്ഥാപിയ്ക്കാനുള്ള ആശയം ആദ്യം മുന്നോട്ടു വയ്ക്കുന്നവന്റെ മണ്ടയ്ക്കടിയ്ക്കണം...
Post a Comment