Monday, January 18, 2010

കൊച്ചിയും ശിവസേനയും

ഇന്ന് (ജനുവരി 18) ശിവസേനയുടെ ഒരു ഫ്ലക്സ് കണ്ടു...
JOIN SHIVSENA
SAVE KOCHI എന്നാണ് ഫ്ലക്സിലെ വാക്യം.

മറാത്തവാദം ഉയര്‍ത്തികൊണ്ട് മഹാരാഷ്‌ട്രയില്‍ തുടങ്ങിയ ശിവസേനയുടെ പ്രധാന മുദ്രാവാക്യം ‘മക്കള്‍വാദം ’ തന്നെയാണ് . ഇടയ്ക്കിടയ്ക്കിടയ്ക്ക് മഹാരാഷ്ട്ര മറാത്തക്കാര്‍ക്ക് അവകാശപ്പെട്ടതാണന്ന് അവകാശം ഉന്നയിക്കുകയും അല്പം വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പതിവ് പാര്‍ട്ടി തെറ്റിക്കാറില്ല.

കേരളം എല്ലാപാര്‍ട്ടികള്‍ക്കും വളരാനുള്ള(മേല്‍‌പ്പോട്ടും താഴോട്ടും) മണ്ണാണന്ന് തോന്നുന്നു. ബി.എസ്.പി കഴിഞ്ഞഇലക്ഷനില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെവരെ നിര്‍ത്തി. എന്തിന് കുമാരി മായാവതിയുടെ ജന്മദിനത്തില്‍ പ്രമുഖമലയാളപത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യം വരെ ഉണ്ടായിരുന്നു. ലാലുപ്രസാദ് യാദവ് റയില്‍‌വേ മന്ത്രിയായിരുന്നപ്പോള്‍ കേരളാത്തിന്റെ റയില്‍‌വേ വികസനത്തിന്റെ ഹോള്‍‌സെയില്‍ പങ്ക് തങ്ങളാണന്ന് അവകാശപ്പെട്ട് കേരളത്തിലെ ആര്‍‌ജെഡിയുടെ മുന്നണിപ്പോരാളിയായ ഒരു സ്ത്രിയുടെ ചിത്രം ഉള്‍പ്പെട്ട ഒരു ഫ്ലക്സ് എറണാ‍കുളം നോര്‍ത്ത് റയില്‍‌വേ സ്തേഷനിലെ ഓട്ടോ സ്റ്റാന്‍‌ഡിലെ മരച്ചുവട്ടില്‍ ഉണ്ടായിരുന്നു. 2009 ലെ ഇലക്ഷന്‍ കഴിഞ്ഞതൊടെ ഫ്ലക്സ് അപ്രത്യക്ഷമായി.

ഇനി നമ്മുടെ കേരളകോണ്‍‌ഗ്രസിന് തമിഴ്‌നാടിനയോ കര്‍ണ്ണാടകയോ ആന്ധ്രയയോ രക്ഷിക്കണമെങ്കില്‍
അങ്ങനെയാവാം. കേരളകോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് ചെല്ലേണ്ടതില്ല. അവിടെ ഇപ്പോള്‍ ആവിശ്യത്തിന് ആളുകള്‍ ഉണ്ട്. ആന്ധ്രയെ രക്ഷിക്കാന്‍ കേരളകോണ്‍‌ഗ്രസില്‍ ചേരൂ എന്ന ബോര്‍ഡ് ഹൈദരാബാദിലുള്ളവര്‍ക്ക് കാണേണ്ടിവരുന്നതൊന്ന് ആലോചിക്കുക.

കൊച്ചിയെ രക്ഷിക്കാന്‍ ശിവസേനയ്ക്ക് കഴിയുമെങ്കില്‍ നല്ല കാര്യം. കൊച്ചിയെമാത്രമല്ല കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍ ശിവസേനയ്ക്ക് കഴിയട്ടെ. ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം കേള്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ പേരായി ശിവസേനമാറാതിരിക്കട്ടെ. (ശിവസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ആംബുലന്‍‌സ് സര്‍വ്വീസ് പോലുള്ള സേവന സന്നദ്ധപരമായ കാര്യങ്ങള്‍ ഈ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ ഉണ്ടാവട്ടെ.....)update:: January 19 , 8:16pm

മുകളില്‍ പറഞ്ഞരിക്കുന്ന ഫ്ലക്സിന്റെ ചിത്രം ‘ഒറ്റവരി രാമന്‍‘ വക Life@3.2megapixel എന്ന ബ്ലോഗില്‍ ശിവസേന കൊച്ചിയില്‍ !! എന്ന പോസ്റ്റില്‍ കാണാം

4 comments:

ഹരീഷ് തൊടുപുഴ said...

ഇനി നമ്മുടെ കേരളകോണ്‍‌ഗ്രസിന് തമിഴ്‌നാടിനയോ കര്‍ണ്ണാടകയോ ആന്ധ്രയയോ രക്ഷിക്കണമെങ്കില്‍
അങ്ങനെയാവാം.


ഏയ്..
അങ്ങോട്ടൊന്നും പോകില്ല..
കാരണം അവിടെ റബ്ബെര്‍മരങ്ങള്‍ ഒന്നും വാഴില്ലല്ലോ..
എവിടെ കേരളാ കോണ്‍. ഉണ്ടോ അവിടെ റബ്ബെര്‍ചെടികളും ഉണ്ടാകും..അല്ലെങ്കില്‍ ഉണ്ടായിരിക്കണം..ഉണ്ടായേ തീരൂ..

പിന്നെ ശിവസേന..
കേരളത്തിലെ പ്രമുഖമായ പല ഇടങ്ങളിലും പേരിനു സജീവമായി ഈ സംഘടന നിലകൊള്ളുന്നുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്..
പിളര്‍ന്നു വീണ്ടു വഴിമാറുന്നു എന്നതാണു ഇവരുടെ ഇടയിലുള്ള പ്രമുഖ ദൂഷ്യം എന്നണെനിക്കു മനസ്സിലാക്കന്‍ സാധിക്കുന്നത് (തൊടുപുഴയിലെ അവസ്ഥയെ പ്രതിപാദിച്ചു പറയുന്നതാണേ)
കേരളം പോലെയുള്ള സാക്ഷരജനങ്ങളുടെ ഇടയിലും അക്രമരാഷ്ട്രീയം മുഖമുദ്രയാക്കിയായിരുന്നു അവരുടെ അരങ്ങേറ്റം‍..
അതുകൊണ്ടു തന്നെ ജനങ്ങളുടെ ഇടയില്‍ നിന്നും അവരെ ബഹുദൂരം അകറ്റുന്നതിനു കാരണമായി..
വയോവൃദ്ധജനങ്ങള്‍, മറ്റു അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കു സൌജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത് ആദ്യകാലങ്ങളില്‍ സ്വാഗതാര്‍ഹമായിരുന്നു..
സൌജന്യ ആംബുലന്‍സ് സെര്‍വീസും ശിവസേനാ നേത്രൂത്വത്തിന്റെ കീഴില്‍ ആദ്യകാലങ്ങളില്‍ വിജയകരമായി നടന്നിരുന്നു..
എന്നിരുന്നാലും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മുളപൊട്ടുക സാധാരണമാണല്ലോ..
അതാകാം എന്റെ നാട്ടില്‍ ശിവസേനാ എന്ന പാര്‍ട്ടിക്ക് ശക്തമായി വേരോടിക്കാന്‍ കഴിയാതെവന്നത്..

Typist | എഴുത്തുകാരി said...

അങ്ങനെയെങ്കിലും കൊച്ചി രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെടട്ടെ!

കാക്കര - kaakkara said...

താക്കറെ അമ്മാവന്റെ ഓരോ നേരമ്പോക്ക്‌.

Kunjipenne - കുഞ്ഞിപെണ്ണ് said...

ജനത്തിന്റെ കണ്ണില്‍ മണ്ണിടാന്‍ മതം വച്ച്‌ കളിക്കുന്നവരടെ നേരം പോക്കുകളാണ്‌ ആംബുലന്‍സും മറ്റും. അമൃതാനന്ദമയി വീട്‌ വച്ചുകൊടുക്കുന്നത്‌ പോലെ. ഷണ്ഡന്‍മാര്‌ നമ്മളെ ഭരിക്കുമ്പോള്‍ മതത്തിന്റെ ആള്‍ക്കാര്‌ ഇതേറ്റെടുക്കുന്നു. അത്രേയുള്ളു.