അങ്ങനെ കേരളത്തിലും ഗൂഗിള്‍ ബസ് വന്നു... വന്നിട്ട് രണ്ടു മൂന്ന് ദിവസം ആയെങ്കിലും ഞാന്‍ ഇന്നാണ് ഈ ബസ് കണ്ടത്. ഇന്ന് എറണാകുളത്തെ അവസാന ദിവസമായിരുന്നു. നാളെമുതല്‍ ആലപ്പുഴയിലാണ് ബസിന്റെ സഞ്ചാരം എന്നാണ് പറഞ്ഞത്. ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് എന്ന് കുറച്ചു നാളുകളായി കേള്‍ക്കാന്‍ തുടങ്ങിയെങ്കിലും അത് ചുക്കാണോ ചുണ്ണാമ്പാണോ എന്നൊന്നും ഒരു പിടിയും ഇല്ലായിരുന്നു. 2009 ഫെബ്രുവരി 3 ആം തീയതി മദ്രാസില്‍ നിന്നാണ് ബസിന്റെ യാത്ര തുടങ്ങിയത്. ഇന്റ്‌ര്‍നെറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കി അവരുടെ ജീവിതത്തില്‍ എന്ത് പ്രയോജനം ഉണ്ടാകും എന്നു മനസിലാക്കി കൊടുക്കാനാണ് ഗൂഗിളിന്റെ യാത്ര...
കേരളത്തിലെ യാത്രയുടെ പരിപാടി ഇങ്ങനെയാണ് ...
05 Dec :: Kochi
10 Dec :: Allapuzha
12 Dec :: Kollam
14 Dec :: Trivandrum
19 Dec :: Thrissur
21 Dec :: Pallakad
21 Dec :: Pallakad
23 Dec :: Kozhikode
26 Dec :: Thalasery
ഈ ബസില്‍ നിന്ന് നമുക്ക് ലഭിക്കുന്നതില്‍ 99% കാര്യങ്ങളും ഗൂഗിളിന്റെ സേവനങ്ങളെ ക്കുറിച്ചാണ്. ഗൂഗിളിന്റെ ഒരു പരസ്യവണ്ടിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം...
കുറച്ചു ചിത്രങ്ങള്‍കൂടി കാണൂ... എറണാകുളം കളമശ്ശേരി എച്ച്.എം.ടി ജഗംക്ഷനില്‍ നിന്ന് എടുത്ത താണ് ...
ഈ ചിത്രങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞില്ലേ?? ഇനി ഈ വണ്ടിയിലേക്കൊന്ന് സൂക്ഷിച്ച് നോക്കിക്കേ... എന്തെങ്കിലും കുഴപ്പമുണ്ട് ... ഇന്റ്‌ര്‍നെറ്റിന്റെ ലോകമറിയുക എന്ന് എഴുതിയി രിക്കുന്നത് ശ്രദ്ധിച്ചുവോ...
നമ്മുടെ മലയാളഭാഷയില്‍ കമ്പ്യൂട്ടറില്‍ അല്ലാതെ ഇങ്ങനെയൊരു വാക്ക് കാണാന്‍ കഴിയില്ല. കമ്പ്യൂറിനെക്കുറിച്ചോ കമ്പ്യൂട്ടറിലെ മലയാളഭാഷാലിപിയെക്കുറിച്ചോ അറിയാത്ത ഒരാള്‍ ഈ വണ്ടിയില്‍ എഴുതിയിരിക്കുന്ന ‘ ഇന്‌റര്നെറ്റിന്‌റെ ‘ നെ ഇന്റ്‌ര്‍നെറ്റിന്റെ എന്ന് ഒരിക്കല്‍പോലും വായിക്കില്ലന്ന് ഉറപ്പാണ് ... ഈ എഴുത്തുകൂടി ഒന്ന് തിരുത്തി ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് യാത്രതുടരുന്നത് നന്നായിരിക്കും...
2 comments:
കാണാന്‍ പോകുന്ന പൂരം കണ്ടിട്ട് ബാക്കി പറയാം.
ഇതൊരു പഴയ പോസ്ടാനെന്നു തോന്നുന്നു ബസ്സിനു നല്ല മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു, നമ്മളെപ്പോലുള്ളവര്‍ ബസ്സില്‍ കടന്നു കയറി യാലത്തെ കഥ പിന്നെ പറയണോ മാത്തൂച്ചായാ .എഴുതുക വീണ്ടും എഴുതുക വളഞ്ഞവട്ടം പി വി ഏരിയല്‍, സെക്കെന്ദ്ര ബാദ്.
Post a Comment