ഇനി http://www.keralapolice.net/ എന്ന സൈറ്റ് ഒന്നു എടുത്തു നോക്കൂ...
ഇതും കണ്ട സ്ഥിതിക്ക് http://www.mannaexpress.com/ എന്ന സൈറ്റു കൂടി കണ്ടു നോക്കൂ.
ഇപ്പോള്‍ ഒരു ഏകദേശ ധാരണയായി കാണുമല്ലോ? http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റുകളുടെ ഉള്ളടക്കം ഒന്നുതന്നെ ആണ്. ഒരേ സോഴ്സ് കോഡുതന്നെയാണ് മൂന്ന് സൈറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സൈറ്റുകളിലെ ഹിറ്റ് കൌണ്ടറുകള്‍ ശ്രദ്ധിച്ചാല്‍ പെട്ടന്ന് ഇത് മനസിലാക്കാം.
തങ്ങള്‍ ആരാണന്ന് http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റിന്റെ നടത്തിപ്പുകാര്‍ പറയുന്നത് കാണുക.
ഗവണ്മെന്റ് സ്ഥപനങ്ങളുടെ പേരോ , ഗവണ്‍മെന്റ് നടത്തുന്നതോ എന്നോ മറ്റുള്ളവര്‍ക്ക് തോന്നല്‍ ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ (കമ്പിനി) പേരിന്റെ കൂടെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടന്ന് തോന്നുന്നു. (പണ്ട് കോളേജില്‍ കമ്പിനി ലോ പഠിച്ചപ്പോള്‍ പഠിച്ചതാണ്.). കമ്യൂണിറ്റി സൈറ്റുകളില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണല്ലോ? പിന്നെ എന്തുകൊണ്ട് നമ്മുടെ കേരളപോലീസിന് http://www.keralapolice.com/ , http://www.keralapolice.net/ , എന്നീ സൈറ്റുകള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന്‍ എങ്ങനെ കഴിയും ???
http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്നീ മൂന്ന് സൈറ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരാള്‍ തന്നെയാണ് . താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ..
http://www.keralapolice.info/ എന്നൊരു സൈറ്റ് രജിസ്റ്റ്‌ര്‍ ചെയ്തിട്ടുണ്ടങ്കിലും അതിപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കപെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപെടേണ്ടതു തന്നെയാണ് . പതിനായിരക്കണക്കിന് ആളുകള്‍ ഫോര്‍വേഡ് ചെയ്ത മെയിലിന്റെ പേരില്‍ രണ്ട് പേര്‍മാത്രം കുറ്റവാളികളായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവരുന്നത് എന്ത് കുറ്റന്വേഷ്‌ണത്തിന്റെ പേരിലാണങ്കിലും അത് നല്ല ഒരു നടപടിക്രമം അല്ല. മെയില്‍ ഫോര്‍വേഡ് ചെയ്തവരില്‍ രണ്ടുപേര്‍ മാത്രം എങ്ങനെ പിടിക്കപെട്ടു. ??? ഫോര്‍വേഡ് മെയിലിന്റെ താഴെ സിഗ്‌നേച്ചറായി പേരും അഡ്രസും ഫോണ്‍നമ്പരും വയ്ക്കുന്നവര്‍ സൂക്ഷിക്കുക....
------------------------------------------------
:: update ::
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് വലുതായി കാണിക്കുന്നില്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അവസാനത്തെ ചിത്രത്തിലെ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ് ::
MannaExpress.com Whois Record ( Manna Express )
Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865
Domain Name: MANNAEXPRESS.COM
Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Record last updated 09-15-2008 04:52:46 PM
Record expires on 04-30-2010
Record created on 04-29-2003
Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20
KeralaPolice.com Whois Record ( Kerala Police )
Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865
Domain Name: KERALAPOLICE.COM
Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000
Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20
KeralaPolice.net Whois Record ( Kerala Police )
Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865
Domain Name: KERALAPOLICE.NET
Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865
Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000
Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20
20 comments:
അടിമയാക്കപ്പെടാത്ത ആത്മബോധത്തിനും ഈ സത്യസന്ധതക്കും,ആര്‍ജ്ജവത്തിനും,പൌരബോധത്തിനും,സ്വാതന്ത്ര്യചിന്തക്കും അഭിവാദ്യങ്ങള്‍ സുഹൃത്തെ !!!
Shibu,
Good effort from your side.
Greetings
Vipin
ഷിബൂ, ഈ സൈറ്റുകള്‍ ഇന്ത്യയില്‍ നിന്നല്ല റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഇതില്‍ നമ്മുടെ സൈബര്‍ സെല്ലിന് എന്ത് ചെയ്യുവാന്‍ കഴിയും? ഈ രീതിയിലുള്ള സൈറ്റുകള്‍, അല്ലെങ്കില്‍ ഡൊമൈന്‍ നാമങ്ങള്‍ മറ്റനേകം കമ്പനികള്‍ക്കും അനുഭവമുള്ള കാര്യമാണ്. ആ ഡൊമൈന്‍ അത്യാവശ്യക്കാര്‍ക്ക് നല്ല വിലയ്ക്ക് വിറ്റ് കാശുണ്ടാക്കുവാനുള്ള തന്ത്രമാണിതെന്ന് തോന്നുന്നു.
ഈ കലക്കന്‍ ചോദ്യത്തിന് അഭിവാദ്യങ്ങളും പിന്തുണയും.
ഞാന്‍ സൈബര്‍ സെല്ലില്‍ വിളിച്ചു ഇതിനെപറ്റി അന്യേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ആരുടെ പേരിലും ഡൊമയിന്‍ രെജിസ്റെര്‍ ചെയ്യാം പക്ഷെ അതിന്റെ കണ്ടെന്റില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലെ അതൊരു ക്രൈം ആവൂ എന്നാണ്........
ഓ:ടോ:ഇന്ന് തന്നെ keralapolice.in എന്ന പേരില്‍ ഒരു സൈറ്റ് ഉണ്ടാക്കി അതില്‍ എന്റെ വീട്ടിലെ പൂച്ചകുട്ടിയെ പറ്റി എഴുതണം.........ക്രൈം അല്ലല്ലോ.....!
അപ്പം ഇന്ന് മുതല്‍ പോലീസ്, കള്ളന്‍, കേരള, യൂനിവേര്സിടി , ഗവണ്മെന്റ്, സര്‍ക്കാര്‍ , വിദ്യാഭ്യാസം, കൃഷി, തൊഴില്‍, ഭൂമി, കരം, കാട്, ടെലി കാമ്യുനികേശന്‍ തുടങ്ങി ഒന്നും വരുന്ന ഡൊമൈന്‍ നാമങ്ങള്‍ ഭൂമിയില്‍ ഒരു ആളും രജിസ്റ്റര്‍ ചെയ്തെക്കരുത് എന്നാണോ?
ഒന്ന് പോ എന്റെ ഇഷ്ടാ
നമ്മുടെ സൈബര്‍ നിയമത്തെ ‘കരിനിയമം’ എന്ന് വിശേഷിപ്പിക്കേണ്ടിവരുന്നു.
നമുക്കിപ്പോള്‍ അനേകം പ്രോണ്‍സൈറ്റുകള്‍ കിട്ടുന്നുണ്ട്. നിയമം അനുസരിച്ച് അത് കാണുന്ന ആളാണ് കുറ്റക്കാരന്‍. നമ്മുടെ സര്‍വ്വീസ് പ്രൊവൈഡര്‍മാരുമ്മയി ബന്ധപ്പെട്ട് ആ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്നതല്ലേ??
ഒരു രാജ്യത്തിന് ഹാനികരമായരീതിയില്‍ ഒരു സൈറ്റ് രജിസ്റ്റര്‍ ചെയ്താല്‍ അത് നീക്കാന്‍ ആ രാജ്യത്തിന് കഴിയില്ലേ? ആര് , ഏത് സര്‍വ്വറില്‍ , ഏത് ഡൊമൈന്‍ രജിസ്‌ട്രാര്‍ വഴി ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു എന്ന് അറിയാന്‍ ഇന്ന് വളരെ എളുപ്പം കഴിയും. ആവിശ്യമെങ്കില്‍ ഡൊമൈന്‍ രജിസ്‌ട്രാര്‍ വഴി ഡൊമൈന്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാവുന്നതല്ലേ?
മറ്റ് ഏതെങ്കിലും രാജ്യത്താണങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ വച്ചു പൊറുപ്പിക്കുമോ ?
നമ്മുടെ രാജ്യത്തിലെ ഇന്റ്ര്‌നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണല്ലൊ.
ഡൊമൈന്‍ നാമങ്ങള്‍ വിറ്റ് കാശാക്കുക എന്ന് ഉദ്ദേശമുള്ളവര്‍ സാധാരണയായി ബ്ലാങ്ക് സ്ക്രീനില്‍ ഡൊമൈന്‍ വില്‍ക്കാനാണ് എന്ന് രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.
ആര്‍ക്കും ഏത് പേരിലും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാം. ആദ്യം ചെന്നവന് ആദ്യം കിട്ടും. ഈ പ്രശ്നം വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നതുമാണ്. ഇന്റര്‍നെറ്റിന്റെ വാണിജ്യപരമായ ഉപയോഗം വ്യാപകമായിത്തുടങ്ങിയ കാലത്ത് അതൊരു വന്‍ ബിസിനസ്സായിരുന്നു. പ്രമുഖ സ്ഥാപനങ്ങളുടെയും ഗവണ്‍മെന്റുകളുടെയുമൊക്കെ പേരിലുള്ള ഡൊമൈന്‍ നെയിമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തുവയ്ക്കുകയും പിന്നീട് ആവശ്യക്കാരന് വന്‍വിലക്ക് വില്‍ക്കുകയും ചെയ്യുക എന്നത്.
keralapolice.com എന്ന പേരില്‍ ഒരു സൈറ്റ് കേരളാപോലീസ് തുടങ്ങിയാല്‍ വെളിവുള്ളവര്‍ ചിരിക്കും. കേരളാപോലീസ് ഒരു ബിസിനസ് സ്ഥാപനമല്ല, കൊമേഴ്സ്യല്‍ ഡൊമൈനില്‍ സൈറ്റ് നടത്താന്‍. ഇത്രയുമായ സ്ഥിതിക്ക് മിടുക്കന്‍ http://frenchpolice.com/ എന്നുകൂടി അടിച്ചുനോക്ക്. 1349 ഡോളറിന് ഫ്രഞ്ച് പോലീസിനെ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാം.
ഓരോന്ന് എറങ്ങിക്കോളും, പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍. വെറുതെ രണ്ട് urlഉം വച്ച് ലോകതത്വം കണ്ടുപിടിച്ചതാണല്ലോ. വല്ലതുമൊക്കെ ഒന്നന്വേഷിച്ചിട്ട് പോരേ ഇമ്മാതിരി വിവരക്കേട് വിളമ്പാന്‍?
കാഷ്ഠിക്കാന്‍പോലും ഒരു പട്ടി കേറാത്ത ബ്ളോഗില്‍ മിടുക്കന്‍ പിണറായിയുടെ ചെലവില്‍ ആളെക്കേറ്റാന്‍ നടക്കുന്നു!
നന്നായി മാഷേ.....
തല കൊറേ വിയർത്തല്ലേ.....
പാവം
ഇങ്ങനത്തെ കാര്യം ഒക്കെ പോസ്റ്റും മുൻപ് കുറച്ച് ഒന്നു അന്വേഷിക്കാമായിരുന്നു. വിഷയത്തെ പറ്റി.
സന്ദര്‍ശക വിസയില്‍ വന്ന വിദേശി നിയമം ലംഘിച്ച് മത പ്രസംഗം നടത്തിയ വാര്‍ത്തയില്‍ അയാളെ സഹായിച്ച ഉന്നത പോലീസ് ഓഫീസറെ കുറിച്ചു പരാമര്‍ശിച്ചിരുന്നു. ലദ്ദേഹമാണോ ഇതിനു പിന്നില്‍?
http://keralapolice.gov.in എന്ന സൈറ്റായിരുന്നു കേരള പോലീസിന് യോജിച്ചത്. ആ ഡൊമൈന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും ആണല്ലോ.
http://keralapolice.gov.in/ ഇതാണല്ലോ ശരിയായ സൈറ്റ്. പിന്നെന്തിനാണാവോ ഈ ഓര്‍ഗ്. അത് ഡിലീറ്റ് ചെയ്യുന്നതല്ലെ ഭംഗി.
ഷിബു,
എന്റെ വീടിന്റെ പേര് ‘ചാന്ദ്നി’ എന്നാണു. തിരുവനന്തപുരത്ത് ഇതേ പേരുള്ള ധാരാളം വീടുകൾ ഉണ്ട്. അതെല്ലാം എന്റെ വീടാണെന്നു കരുതാൻ പറ്റുമോ. ആ പേരിട്ടവരെ ഞാൻ എന്തു പറഞ്ഞ് കുറ്റപ്പെടുത്തും.
എന്നാൽ മറ്റുള്ള ‘ചാന്ദ്നി’ വീടുകളിൽ താമസിക്കുന്നത് ഞാനും എന്റെ കുടുമ്പവും ആണെന്നു (പൂർണ്ണമായ പേരുകളോടെ) അവിടെ എഴുതിപിടിപ്പിച്ചാൽ ഞാൻ കോപിക്കും. പുതുക്കിയ ഐ.റ്റി. ആക്ടിലെ വകുപ്പ് 66 പ്രകാരം കേസെടുക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെടാം. കാരണം മറ്റുള്ള വീടുകളിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന പ്രൊഫൈൽ വ്യാജമാണു.
അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും. അതു പോലെ തന്നെയാണു ഇതെന്നും എനിക്ക് തോന്നുന്നു.
പോൺ കാണുന്നത് ഈ നിയമം വിലക്കിയിട്ടില്ല. പക്ഷേ രണ്ടു കാര്യങ്ങൾ ഉറപ്പ് വരുത്തണം. ഒന്നു ആ പോൺ ചിത്രം / ചിത്രീകരണം ഉടമസ്ഥന്റെ അനുവാദമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചതാകരുത്.
രണ്ട്, ആ ചിത്രങ്ങളിൽ /ചിത്രീകരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവാരാരും 18 വയസിൽ തഴെ ഉള്ളവരായിരിക്കരുത്.
ഈ നിബന്ധനകൾ ലംഘിച്ചാൽ വകുപ്പ് 67 ബി അനുസരിച്ച് അകത്താക്കും.
ഒരു വഴിയേ ഉള്ളൂ, സന്തോഷ് മാധവനെ അനുകരിക്കൂ. സ്വന്തമായി പോൺ പടങ്ങൾ പിടിച്ച് സ്വന്തം മുറിയിൽ ഇരുന്ന് സുഖമായി കണ്ട് രസിക്കൂ. പക്ഷേ, നഗ്ന നൃത്തം ചെയ്ത് പൂജ ചെയ്യാൻ ----മാധവനെയൊന്നും ഇനി കിട്ടില്ല.
തെക്കേടന്‍, നമ്മുടെ വെബ്ബില്‍ 97% പ്രോണ്‍സൈറ്റുകള്‍ ആണ്...
@ഷിബു... എന്നാ പിന്നെ http://www.keralapolice.com/ ശരിയാവും വരെ ഒരാളേം പുതുയ നിയമ വച്ച് അറസ്റ്റ് ചെയ്യണ്ട അല്ലയോ? എന്താ മാഷെ അങ്ങനെയല്ലേ?????
'പിണറായി'യുടെ പരാതി കിട്ടി തീര്‍പ്പ് ആയില്ലേല്‍ പിന്നെ 'എന്റെ' പരത്തി കിട്ടിയാല്‍ എന്തായിരിക്കും സ്ഥിതി????
comment cheythu poyi... ini ee vazhikku varilla...
(ente vaka 2 comment!!!!)
ഷിബു ചേട്ടാ എങ്ങനെ താങ്കളെ അഭിനന്ദിക്കണം എന്നറിയില്ല ....എല്ലാ സമകാലിക വിഷയങ്ങളെ പറ്റിയും താങ്കള്‍ ആധികാരികമായി എഴുതുന്നു ...ഇത് എന്തായാലും ഭേഷായ ഒരു കണ്ടെത്തല്‍ ...എനിക്ക് തോന്നുന്നത്
mannaexpress യു ആര്‍ എല്‍ forwarding എന്ന സൂത്രമാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു..ഇനി എത്ര എത്ര ഡൊമൈന്‍ ഇവര്‍ ഈ സൈയിട്ടിന്നായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നറിയില്ല..എന്തായാലും ഇത് ഉന്നത തലങ്ങളില്‍ എത്തേണ്ടത് ആവശ്യമാണ്...അല്ലെ?ആശംസകള്‍..................
അടിപൊളി ആയി.
എന്തോന്ന് പോലീസ്?
എന്തോന്ന് കേരള?
മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്
എന്നുതു പോലെ
നമ്മുടെ പോലീസുകാര്‍ക്ക് മെയില്‍ എന്താണെന്ന്
ഒന്നും അറിയില്ല .
സാധാ പോലീസിനു ഇംഗ്ലീഷ് വായിക്കാന്‍ പോലും അറിയില്ല.
നമ്മള്‍ക്ക് നമ്മുടെ പ്രതികരിക്കാനുള്ള
അവസാനത്തെ അത്താണി ആയിരുന്നു മെയിലുകളും ഗ്രൂപ്പുകളും
ഇപ്പോള്‍ അതും തീര്‍ന്നു.
ചുമ്മാതല്ല കംമ്യൂനിസ്ടുകാര്‍ പറയുന്നത് ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന്
ഷേര്‍ഷ അങ്ങനെ അവരെ കൊച്ചാക്കുകയും ഒന്നും വേണ്ട ഇ-മെയില്‍ forwarding സാധാരണ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റുന്നതല്ല അത് വരെ കണ്ടുപിടിച്ചു..............
A good post.. Thanks
Post a Comment