Monday, November 30, 2009

എം.പി. മാര്‍ മുങ്ങി ??


നമ്മള്‍ ജനങ്ങള്‍ വീണ്ടും കഴുതകളായി.....


ഇന്ത്യയിലെ ജനങ്ങളെ സേവിച്ച് കൊല്ലും എന്ന് ശപഥം എടുത്ത് ലോക്‍സഭയിലേക്ക് പോയ കുറെപേരെ
ഇന്ന് (നവംബര്‍ 30 ) അവിടെ കണ്ടില്ലന്ന് ...

വെറും കാണാതാവല്‍ അല്ലായിരുന്നു....


എല്ലാ ദിവസം എല്ലാവര്‍ക്കും അവിടെ ചെന്നിരിക്കാന്‍ പറ്റുമോന്ന് തിരിച്ചു ചോദിക്കാം...


ചോദ്യം ന്യായം .... പക്ഷേ കാണാതായവര്‍ ഇന്ന് സഭയില്‍ തന്നെ ഉണ്ടാവേണ്ടവര്‍ ആയിരുന്നു..


ജനങ്ങളുടെ നീറുന്നതും നീറാത്തതുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ന് അവസരം കൊടുത്തിരുന്നവര്‍ ആയിരുന്നു മുന്നറിയിപ്പില്ലാതെ മുങ്ങിയത് ....


ഒന്നും രണ്ടുമല്ല ഇരുപത്തെട്ട് എം.പി.മാര്‍ ഇങ്ങനെ മുങ്ങിയന്ന് ....


മൂന്ന് എം.പി.മാരേ ചോദ്യം ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളുവത്രെ ....


ബാക്കിയുള്ളവര്‍ എവിടെ പോയി..?????


ഏതായാലും നമുക്ക് ചോദിക്കാന്‍ പറ്റത്തില്ലല്ലോ?


ചോദിക്കാന്‍ ബാധ്യസ്ഥതയുള്ള രഷ്ട്രീയപാര്‍ട്ടികള്‍ ചോദിക്കുമോ ???


പ്രതിപക്ഷത്തുനിന്നുമാത്രമല്ല മുങ്ങല്‍ ഉണ്ടായത് കോണ്‍ഗ്രസില്‍ നിന്നുപോലും മുങ്ങല്‍ ഉണ്ടായിരുന്നത്രെ!!!


Varun Gandhi (BJP), Madhu Goud Yakshi, Eknath Gaikawad, Shruti Choudhary, B Jhansi Lakhsmi (all Cong), Anandrao Adsul, Shivaji Adhalrao Patil (Shiv Sena), Prabodh Panda (CPI), Rajiv Ranjan Singh (JDU) and Asaduddin Owaisi (AIMIM) തുടങ്ങിയവര്‍ മുങ്ങിയ കൂട്ടത്തില്‍ ഉണ്ടന്ന് ...
(times of india)


അപ്പോള്‍ നമ്മളാരായി ???????????????


നമ്മളെ സേവിക്കാന്‍ വേണ്ടി കോടിക്കണക്കിനു രൂപയാണ് ‘സേവന’ധനം നല്‍കുന്നത് .. ഏതാണ്ട്
ഇങ്ങനെയൊരു കണക്കാണ് ഇവിടെ നിന്ന് കിട്ടിയത് ഒരു എം.പി.ക്ക് വര്‍ഷം വെറും 32 ലക്ഷം രൂപാമാത്രമാണ് ജനങ്ങളെ സേവിക്കാന്‍ കൊടുക്കുന്നത്. അപ്പോള്‍ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ജനങ്ങളെ സേവിക്കന്നത് ??


ഉത്തരം കിട്ടാതെ അലയുന്ന ചോദ്യങ്ങളെകൂട്ടത്തില്‍ ഒരു ചോദ്യം കൂടെ ഇരിക്കട്ടെ...


**************************

എം.പിക്ക് കിട്ടുന്ന കണക്ക് ( ഈ കണക്ക് ഇവിടെ നിന്നും , ഇവിടെ നിന്നും)
Salary Slip of an Indian MP
Salary & Govt. Concessions for a Member of Parliament (MP)

Monthly Salary : Rs. 12,000
Expense for Constitution per month : Rs.10,000
Office expenditure per month : Rs.14,000

Traveling concession (Rs. 8 per km) : Rs.48,000 (For a visit to Delhi & return: 6000 km)

Daily BATA during parliament meets : Rs.500

Charge for 1 class (A/C) in train : Free (For any number of times)
(All over India )

Charge for Business Class in flights : Free for 40 trips / year
(With wife or P.A.)

Rent for MP hostel at Delhi : Free

Electricity costs at home : Free up to 50,000 units

Local phone call charge : Free up to 1,70,000 calls.

TOTAL expense for a MP per year : Rs. 32,00,000

TOTAL expense for 5 years : Rs. 1,60,00,000

*************************
Update ::
മുകളില്‍ പറഞ്ഞകൂട്ടത്തില്‍ നമ്മുടെ കേരളത്തില്‍ നിന്നുള്ള 4 പേര്‍ ഉണ്ടായിരുന്നുവെന്ന് ... ജോസ്‌ കെ. മാണി, ആന്റോ ആന്റണി, പി.ടി തോമസ്‌, കൊടിക്കുന്നില്‍ സുരേഷ്‌ എന്നിവര്‍ ആയിരുന്നു ആ
നാലുപേര്‍ ..

രാവിലെ 10.30-നു ഡല്‍ഹിയിലെത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിലാണ്‌ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ തിങ്കളാഴ്‌ച സഭയിലെത്താറുള്ളത്‌. 20 മിനിറ്റോളം വിമാനം വൈകിയതു മൂലം സഭയിലെത്താന്‍ വൈകിയെന്നാണ്‌ എം.പിമാരുടെ വിശദീകരണം.

ജോസ്‌ കെ. മാണി ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും ആന്റോ ആന്റണി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക്‌ ഫണ്ട്‌ വകയിരുത്തിയതിനെക്കുറിച്ചും പി.ടി. തോമസ്‌ തേയില മേഖലയുടെ പുനരുദ്ധാരണ ത്തെക്കുറിച്ചും കൊടിക്കുന്നില്‍ സുരേഷ്‌ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുമാണ്‌ ചോദ്യങ്ങള്‍ നല്‍കിയിരുന്നത്‌.
(മംഗളം)


3 comments:

poor-me/പാവം-ഞാന്‍ said...

പ്രതികരിക്കാം കാത്തുകളയച്ച്....

Anonymous said...

നിയമ നിർമാണ സഭകളിലെ അംഗങ്ങൾക്ക് നിയമനിർമാണത്തിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ ഒന്നും താത്പര്യമില്ലാതായിട്ട് കാലം കുറച്ചായി. അല്ലെങ്കിൽത്തന്നെ ഈ സഭകളുടെ അംഗീകാരമോ അറിവോ ഇല്ലാതെയല്ലേ ഓരോ കരാറുകളിൽ പ്രധാനമന്ത്രിയും മറ്റും ഒപ്പിടുന്നത്. എം പി മാരും എം എൽ എ മാരും ഈ അതതു സഭകളിൽ പോകുന്നത് ബത്തകൾ വാങ്ങാനും വെറുതെ ഒച്ചപ്പാടുണ്ടാക്കാനുമാണ്. ജനങ്ങൾ പൊതുവിൽ രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും വിമുഖമായിരിക്കുന്നതിന് ഇതും ഒരു കാരണം തന്നെ.
പ്രസക്തമായ പോസ്റ്റ്. അഭിനന്ദനം.

നാട്ടുകാരന്‍ said...

ഭാഗ്യം !

ഈ കാശൊന്നും നഷ്ടപ്പെടാതെ ആ പാവങ്ങൾക്ക് കൃത്യമായി എത്തിച്ച് കൊടുക്കുന്നുണ്ടാവുമല്ലോ !