Wednesday, November 18, 2009

എറിയാന്‍ പുതിയ ബസ് വന്നു ......



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...

അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നു മാത്രം.(തമ്പാനൂരെ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്ത മാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍ തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്ക് ..)

ലോ-ഫ്‌ളോര്‍ ബസുകള്‍ക്ക് കല്ലേറുയരുതേ എന്ന് തെറ്റിയില്‍ മന്ത്രി പറഞ്ഞത് ആരും കാര്യമാക്കേണ്ടതില്ല. നമ്മുടെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടു ള്ളത് തങ്ങള്‍ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിഞ്ഞാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതന്നാണ്. നമ്മുടെ മുഖ്യമന്ത്രിതന്നെ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിയുന്ന തിനെ ന്യായീകരിച്ചിട്ടുണ്ട്. മുന്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടാണ് മുഖ്യമന്ത്രി (മുന്‍‌പ്രതിപക്ഷനേതാവ്) ബസുകള്‍ക്ക് കല്ലെറിയുന്നതിനെ ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..”സര്‍ക്കാരിന്റെ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേ ധിക്കാന്‍ കുട്ടികളുടേയും ചെറുപ്പക്കാരുടേയും കൈകളീല്‍ കിട്ടുന്നത് കെ.എസ്.ആര്‍.റ്റി.സി. ബസുകളാണ്.അതെന്ത് വന്നാലും അടിച്ച് തകര്‍ക്കും ...”. ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലങ്കില്‍ കെ.ബി.ഗണേശ് കുമാര്‍ തന്നെ പറയട്ടെ. ദാ ഇതൊന്ന് കണ്ട് നോക്ക്...


ബസിനകത്ത് ഭയങ്കര സെറ്റപ്പാണന്നാണ് പറയുന്നത്. എത്ര ദിവസം ഈ സെറ്റപ്പ് ഉണ്ടാവുമെന്ന് ചോദിക്കരുത്. ആധുനിക രീതിയില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, അനായാസേന കയറാനും ഇറങ്ങാനും തരത്തില്‍ സംവിധാനം ചെയ്ത താഴ്ന്ന പ്ലാറ്റ് ഫോറം, വീല്‍ചെയര്‍ ഉറപ്പിക്കാനുള്ള സൗകര്യം, ലാപ് ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാനുള്ള പ്ലഗ്ഗുകള്‍, എന്‍ജിന്‍
പുറകുവശത്തായതിനാലുള്ള ശബ്ദരഹി ത യാത്ര, ഓട്ടോമാറ്റിക് റിയര്‍ വ്യൂ മിറര്‍, ബസ്സിനുള്ളിലെ എല്ലാ തൂണുക ളിലും വാഹനം നിര്‍ത്തിക്കാനുള്ള സ്‌റ്റോപ് സ്വിച്ചുകള്‍, എല്‍.സി.ഡി
ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, സ്‌റ്റോപ്പുകള്‍ വിളിച്ചുപറയാന്‍ ഡ്രൈവര്‍ ക്യാബിനില്‍ മൈക്ക്, ഓട്ടോമാറ്റിക് ഗിയര്‍ തുടങ്ങിയവയാണ് ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സിലെ സൗകര്യങ്ങള്‍. ( ഇത്
മാതൃഭൂമിയില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്തതാണ്.).കുറച്ചുനാള്‍ കഴിയുമ്പോഴു പ്ലഗ്ഗും, സ്വിച്ചും, എല്‍.സി.ഡി.യും , മൈക്കും ഒക്കെ കാണുമോ എന്ന് സംശയം ഉണ്ട്. അതുകൊണ്ട് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് തിരുവന്തപുരത്ത് ചെന്ന് ബസില്‍ കയറേണ്ടതാണ്. കൊച്ചിയിലുള്ളവര്‍ കുറച്ചു ദിവസം കൂടി ക്ഷമിച്ച് തങ്ങളുടെ നാട്ടില്‍ വരുന്ന ബസില്‍ കയറേണ്ടതാണ്.

കൊച്ചിക്കാര്‍ക്ക് ഈ ലോ-ഫ്‌ളോര്‍ ബസുകളില്‍ പെട്ടന്ന് കയറാമെന്നൊങ്ങും വിചാരിക്കേ ണ്ട. വരുന്ന ബസ് ആര് നിയന്ത്രിക്കുന്നതാണ് നല്ലത് എന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഗവേഷ്‌ണം നടത്തി തുടങ്ങിയിട്ടെയുള്ളു.(ഇപ്പോള്‍ മുപ്പത് ബസ് തിരുവന്തപുരത്തിനും അമ്പതുബസ് എറണാകുളത്തിനും ആണന്നാണ് കണക്ക്. ഈ അമ്പത് ബസ് കൊച്ചിയില്‍ എവിടെ ഓടിക്കും എന്നതും ഗവേഷ്‌ണ വിഷയമാണ്. പിന്നീട് ബസിന്റെ എണ്ണം കൂടും.) കെ.എസ്.ആര്‍.റ്റി.സി വണ്ടി ഓടിച്ചോളാം എന്ന് സമ്മതിച്ചതാണ്. കോര്‍പ്പറേഷന്‍ ഭരണപക്ഷത്തിനും ഇത് മുക്കാല്‍ സമ്മതമാണ്. പക്ഷേ പ്രതിപക്ഷം അടുക്കുന്നില്ല. ലോ-ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനായി ഒരു കമ്പിനി വേണമെന്നാണ് അവര്‍ പറയുന്നത്. (ഇതാണ് ഭരണപക്ഷത്തിന് ഇല്ലാതെപോയതും പ്രതിപക്ഷത്തിന് ആവിശ്യത്തില്‍ കൂടുതല്‍ ഉണ്ടായതും.. ഇത് ഏതാണന്നല്ലേ? ദീര്‍ഘവീക്ഷണം !!.. ഒരു കമ്പിനി ആകു മ്പോള്‍ അതിനൊരു എം.ഡി വേണം, മാനേജര്‍മാര്‍ വേണം ,ക്ലര്‍ക്ക് വേണം , അങ്ങനെ ഓരോരോ ആളുകള്‍... അവരെ ആര് നിയമിക്കും..? കമ്പിനി നിയമിക്കും... ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷം ആവില്ലേ??? എന്തൊരു ദീര്‍ഘവീക്ഷണം !!!!!!). കു(ചു)രുക്കിപ്പറഞ്ഞാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസില്‍ കയറണമെങ്കിലും ഇതിനിട്ട് എറിയണം എന്നുണ്ടങ്കിലും കുറച്ചുകാലം കൂടി കാത്തിരിക്കണം.


കൊച്ചിയിലെ ബ്ലോക്കില്‍ കുറച്ചു (???) സമയം എസിയില്‍ ഇരുന്ന് സ്ഥലങ്ങളൊക്കെ കണ്ട് യാത്രചെയ്യാന്‍ നമുക്കിനി വിനോദ സഞ്ചാരികളെ മാടിവിളിക്കാന്‍ മടിക്കേണ്ടതില്ല.
കൊച്ചിയിലെ സമരങ്ങള്‍ക്ക് തീവ്രത ഇല്ല എന്നതുകൊണ്ട് തിരുവനന്തപുരത്ത് തകര്‍ക്ക പെടുന്ന ഓരോ ലോ-ഫ്‌ളോര്‍ ബസുകള്‍ക്കു പകരമായി കൊച്ചിയില്‍ നിന്ന് ബസുകളെ കൊണ്ടുപോവുകയും ചെയ്യാവുന്നതാണ്.


ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ടയ്ക്ക് കൂടി രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ തരേണ്ടതാണ്.ഏതായാലും പത്തനംതിട്ട നഗരസഭ ബസിന്റെ നടത്തിപ്പൊന്നും ആവിശ്യപ്പെടുകയില്ല. രണ്ട് പ്രാവിശ്യം ഉദ്‌ഘാടനം ചെയ്ത ഒരു ബസ്‌സ്റ്റാന്‍‌ഡ് നടത്തിക്കൊണ്ടുപോകാനുള്ള പാട് നഗരസഭയ്ക്ക് ശരിക്കും അറിയാം. ‘ആനയെവാങ്ങി തോട്ടി വാങ്ങാന്‍ കാശില്ല’ എന്ന് പറഞ്ഞതുപോലെയാണ് പത്തനംതിട്ട നഗരസഭ. വലിയ ബസ്‌സ്റ്റാന്‍ഡ് പണിതിട്ടു. പക്ഷേ അതിന്റെകത്ത് കിടക്കാന്‍ ബസില്ല. രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസ് കിട്ടിയിരുന്നെങ്കില്‍ പുതിയ ബസ്‌സ്റ്റാ ന്‍ഡിനു വെളിയില്‍ ഇട്ട് ആളെകൂട്ടാമായിരുന്നു.


::ബസില്‍ കയറുന്നതിന് മുമ്പ് ::

ബസില്‍ കയരുന്നതിനു മുമ്പ് കീശയില്‍ ആവിശ്യ്യത്തിന് കാശ് ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ബസില്‍ മിനിമം നിരക്ക് 10 രൂപയാണ്. അതിനനുസരിച്ച് ഓരോ പോയിന്റിനും കൂടുമന്ന് തന്നെ കരുതിക്കോ ഓരോ ഫെയര്‍ സ്റ്റേജിനും 4 രൂപാവച്ചാണത്രെ കൂടുന്നത്.(10-12 രൂപായ്ക്ക് യാത്രചെയ്യുന്ന ദൂരത്തേക്ക് വോള്‍വേയില്‍ പോകണമെങ്കില്‍ 34 രൂ‍പാ കൊടുക്കണം)

****************

ബസില്‍ കയറാന്‍ കഴിയാത്തവര്‍ക്കും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബസിന്റെ ശരിയായ രൂപം എന്തായിരുന്നു എന്ന് പഠിക്കുന്നവര്‍ക്കും വേണ്ടി ചില ചിത്രങ്ങള്‍::


more photos and fare chart :: http://www.ksrtcblog.com/

21 comments:

VINOD said...

heading kalakii, eni oru competetion akam, between SFI and KSU , kooduthal thali pottikunnavarkku, padma sree, padmavibhushan okke kodukkanam

keralafarmer said...

അവസരോചിതമായ പോസ്റ്റ്. എസ്എഫ്ഐ, എഐഎസ്എഫ്, എബിവിപി, കെഎസ്‌യു തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ജനത്തിന്റെ നികുതിപ്പണം തല്ലി ത്തകര്‍ക്കാനും തീവെച്ച് നശിപ്പിക്കാനും ദയവുചെയ്ത് ആഹ്വാനം ചെയ്യരുതേ പാര്‍ട്ടി നേതാക്കന്മാരെ. ഇത് കല്ലെറിഞ്ഞ് തകര്‍ക്കാതിരുന്നാല്‍ പോലീസുകാരുടെ ജല പീരേങ്കിയും ഒഴിവാക്കാം.
പ്രതികരിക്കാന്‍ ബ്ലോഗുകള്‍ പതിമൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാണ്.
എന്താ വിലയാ പാറപ്പൊടിക്കും, കരിങ്കല്ലിനും, ചല്ലിക്കും. മണലോ ഇല്ല കേറിക്കിടക്കാന്‍ ഒരു മുറി കെട്ടിപ്പൊക്കാന്‍ ലഭിക്കുന്ന പാറപ്പൊടികൂടി ില്ലാതാക്കല്ലെ.

Basheer Vallikkunnu said...

ഇത് ഒരു ഒന്നൊന്നര പോസ്റ്റാണ്!!!!.. ഫോട്ടോ കണ്ടിട്ട് എന്റെ കൈ തരിക്കുന്നു.. ഒരേറു.. ഒരൊറ്റയേറു !. അതെറിയാതെ എനിക്കിനി ഉറക്കം വരില്ല..

കേരളഫാര്‍മര്‍ said...

ഞാന്‍ കണ്ട ഏറ്റവും നല്ല ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാര്‍ ആയിരുന്നു. അച്ഛന്‍ തുടരാന്‍ അനുവദിച്ചില്ല. അത് നമ്മുടെ വിധി.

ajeeshmathew karukayil said...

Time being no chance.let us wait 2 year more then small comrades will start dismantiling it one by one.

G Joyish Kumar said...

വണ്ടിയുടെ അകത്ത് നിന്ന് ഗ്ലാസ്സ് ഉടയ്ക്കാനുള്ള കോടാലി (എമര്‍ജന്‍സി) വേണ്ടാന്ന് സാരം - നമ്മളിപ്പോഴും ശിലായുഗത്തിലല്ലേ.

തിരുവന്തൊരത്ത് ഇപ്പോ മുക്കിലും മൂലയിലും സര്‍വെയ്‌ലെന്‍സ് കാമറപിടിപ്പിച്ചിട്ടൊണ്ടെന്ന് കേക്കണ് കേട്ടാ. എറിയാന്‍ കൈതരിക്കുന്നവര്‍ ജാഗ്രതൈ :)

Gopakumar V S (ഗോപന്‍ ) said...

Timely post, good, keepit up..

Kvartha Test said...

എറിയെപ്പേടിച്ചു ഒരു പരിഷ്കാരവും പാടില്ല എന്നതില്‍ അര്‍ത്ഥമില്ല. എറിയുന്നവരൊക്കെ ഒരിക്കല്‍ മാറും, ഇന്നല്ലെങ്കില്‍ നാളെ. നാം ഇപ്പോഴും ശിലായുഗത്തിലാണെന്ന് കേരളത്തിലെ എറി കാണുമ്പോള്‍ മനസ്സിലാകും.
പക്ഷേ ഒന്നര വര്‍ഷം കഴിഞ്ഞു കേരളത്തിലെ സര്‍ക്കാര്‍ മാറുമ്പോള്‍ എറിയുടെ എണ്ണം കൂടാനാണ് സാധ്യത, കാരണം, ശാരീരികമായി കൂടുതല്‍ കഴിവ് തെളിയിക്കപ്പെട്ടവരായിരിക്കും അന്ന് പ്രതിപക്ഷത്ത്!

Ashly said...

ഇത് കലക്കി .. "രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബസിന്റെ ശരിയായ രൂപം എന്തായിരുന്നു എന്ന് പഠിക്കുന്നവര്‍ക്കും വേണ്ടി ചില ചിത്രങ്ങള്‍ :: "

Anonymous said...

ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണ paksha maakumbol nammude kutti sakhakkanmaarkk erinju tharkkan pattiya ബസ്‌ .... ee type businokke kallarinjalalle samarithinoru sukham undaako.. allathe koothara sarkkaru ബസിനു kallarinjittu enthaavaana....... Atharathil kuttikalkk erinju thakarkkanulla ഒരു paad avasarangal varum divasangalil undaakatee ennu ഞാന്‍ aathmaarthamaayi asamsikkunnu...........!

.. said...

ഞാന്‍ ബൂലോകത്ത് വന്നതില്‍ വായിച്ച ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്ന്..തീര്‍ച്ചയായും എല്ലാ മേഖലകളെയും സരസമായി വിമര്‍ശിച്ചു...നന്നായി...ഇത്രയും 'കുട്ടപ്പന്‍'ബസ്സുകളില്‍ കല്ലെരിയുന്നവന്മാര്‍ മുടിഞ്ഞു പോകും.....കണ്ടാല്‍ എറിയാന്‍ തോന്നുമോ?ആശംസകള്‍....വളരെ നല്ല പോസ്റ്റ്‌..................

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Kollam.. kidilan post...
ini venel achumaman thanne vannu kallerinju ulghadanam cheyyum..

vivekstanley said...

super!!!

Abhi said...

ഇതിനെ കാലും കൂടുതല്‍ കള്ളന്‍മാര്‍ ഉള്ള സ്ഥലം ആണ്‍ ഡല്‍ഹി, അവിടെ ഇപറയുന്ന ബസ്‌കല്‍ രണ്ടു വര്ഷം ആയിടു ഒരു തകരാറും ഇല്ലാതെ ഓടുനുന്ദ്. ഇത് താങ്ങുല്ടെ മുന്പാരിചയം മൂലം ഉണ്ടായ തോനെല്ലുകള്‍ ആണെങ്കില്‍ മാപകേണം, പക്ഷെവോള്‍വോ ബസ്‌ റോഡില്‍ കുറച്ചു ദേവസം ഓടിച്ചു കഴിഞ്ഞിട്ട് എങ്ങെനെ ഒരു obituary എഴുതിയാല്‍ പോരെ എന്നാന്‍ എനിക്ക് ചോദിക്കാന്‍ ഉള്ളത്?

ശ്രീ said...

അക്രമാസക്തമായ സമരങ്ങളും ഹര്‍ത്താലുകളും പതിവായി നടക്കുന്ന നമ്മുടെ നാട്ടില്‍ ഈ ബസ്സുകള്‍ എത്രകാലം ഓടും എന്ന് കണ്ടറിയേണ്ടതുണ്ട്.

ബാംഗ്ലൂരില്‍ "വായുവജ്ര" എന്ന ഇതേ വാഹനം ഭംഗിയായി ഓടുന്നത് കാണുമ്പോഴെല്ലാം ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാറുണ്ട്... നമ്മുടെ നാട്ടില് ഇത് എന്നാണാവോ ഓടിത്തുടങ്ങുക എന്ന്. ഇപ്പോള്‍ ഓടിത്തുടങ്ങിയപ്പോള്‍ ആശങ്ക കൂടുന്നു... എത്രനാള്‍???

പൊതുമുതല്‍ നശിപ്പിയ്ക്കുന്ന സംസ്കാരം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നിര്‍ത്താതെ ഇത്തരം പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുമോ? കാത്തിരുന്നു കാണുക തന്നെ. എന്തായാലും നമുക്ക് നല്ല പ്രതീക്ഷ നിലനി‌ര്‍ത്താം.

Appu Adyakshari said...

ബസുകളോടൊപ്പം തന്നെ അതിനു ചേരുന്ന റോഡുകളും വന്നാലേ കാര്യമുള്ളൂ. ലോ ഫ്ലോർ ബസുകൾ ബമ്പുകളിൽ കയറിയിറങ്ങുകയില്ല, പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ അശാസ്ത്രീയമായ ബമ്പുകളിൽ. ഇതോടൊപ്പം നല്ല റോഡുകളും, അവയ്ക്ക് ചേരുന്ന അരിക് നടപ്പാതകളും (വിദേശങ്ങളിലുള്ളപോലെ ഇന്റർലോക്ക് പതിച്ചവ) ഉണ്ടെങ്കിൽ നഗ്നര പാതകളിലു വൃത്തിയും വെടിപ്പുമൊക്കെ താനെ വന്നോളും. ഈ ബസുകളിൽ കല്ലെറിയാൻ കൈതരിക്കില്ല എന്നുപറയുന്നതുപോലെ, അങ്ങനെയുള്ള റോഡുകളിൽ ചപ്പുചവറൂകൾ ഇടാനും, തുപ്പിവയ്ക്കാനും തോന്നുകയില്ല. നാട് പുരോഗമിക്കുന്നതുകാണുന്നതിൽ വളരെ സന്തോഷം തോന്നുന്നു.

Anonymous said...

Corangantey kayyil poomala , KSRTC yudey kayil Volvo low floor bus.

1. After 6 month you will see one cardboard piece is used to cover the broken glass.

2. Driven changing the gear without pressing the clutch. annittoru commentum, yesudasum padum pakshey pora (volvo kollam pakshey pora).

3. AC will not work as there is hole in the glass.

4. Partikkarkku nalla ira.

5. KSRTC technicians and drivers will go on strike to get promoted to VOLVO service.

6. No cleaning , washing may happen to the buses after a week

7. Kerala roads will not have the space to turn this buses.

good thing is that people who are going to office can opt for monthly passes and all.

Anil cheleri kumaran said...

അക്രമാസക്തമായ സമരങ്ങളും ഹര്‍ത്താലുകളും പതിവായി നടക്കുന്ന നമ്മുടെ നാട്ടില്‍ ഈ ബസ്സുകള്‍ എത്രകാലം ഓടും എന്ന് കണ്ടറിയേണ്ടതുണ്ട്.
right...like sree said.

Unknown said...

ലോ ഫ്ലോര്‍ ബസ്സിലെ ആദ്യ യാത്രയില്‍ മൂന്നു പേരത്രേ...!! AC
vandi kandaal aalkkar Odikkoodumennu sarkkar vyamohicchu.

കേരളഫാര്‍മര്‍ഓണ്‍ലൈന്‍ said...

ലോ-ഫ്‌ളോര്‍ കളക്ഷന്‍ അര ലക്ഷം;ചെലവായ ഡീസല്‍ 953 ലിറ്റര്‍
തിരുവനന്തപുരം: നഗരത്തില്‍ കന്നിയോട്ടം നടത്തിയ ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സുകള്‍ ആദ്യദിനം അര ലക്ഷത്തിലധികം രൂപ കളക്ഷന്‍ നേടി. വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ എതിര്‍പ്പു മാറ്റിനിര്‍ത്തിയാല്‍ ലോ-ഫ്‌ളോറിന് നഗരത്തിലാകെ മികച്ച സ്വീകരണമാണ് ലഭിച്ചത്.

എട്ട് ലോ-ഫ്‌ളോര്‍ ബസ്സുകളും കൂടി ബുധനാഴ്ച നേടിയത് 56,156 രൂപയാണ്. ആകെ പ്രവര്‍ത്തനച്ചെലവ് നോക്കിയാല്‍ ഇത് അത്ര ശുഭകരമല്ലെങ്കിലും വരുംദിനങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കെ.എസ്.ആര്‍.ടി.സി ക്കുള്ളത്. കോവളം-കണിയാപുരം, വിമാനത്താവളം - ശാസ്തമംഗലം, വിമാനത്താവളം - കവടിയാര്‍ എന്നീ റൂട്ടുകളിലാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇവയില്‍ ഒരു കിലോമീറ്ററിന് ഏറ്റവുമധികം കളക്ഷന്‍ കിട്ടിയത് വിമാനത്താവളം - ശാസ്തമംഗലം റൂട്ടിനാണ്. 35.60 രൂപയാണ് വിമാനത്താവളം-ശാസ്തമംഗലം റൂട്ടിലെ കിലോമീറ്റര്‍ പ്രതി വരുമാനം. ടെക്‌നോപാര്‍ക്കിനെ ബന്ധപ്പെടുത്തിപ്പോകുന്ന കോവളം-കണിയാപുരം റൂട്ടില്‍ കിലോമീറ്ററിന് 26 രൂപയേ കളക്ഷന്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ റൂട്ടില്‍ ആദ്യദിനം പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സര്‍വീസിന്റെ ഗുണമേന്മയെക്കുറിച്ചറിഞ്ഞ് വരുംദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാരെത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ കണക്കുകൂട്ടല്‍. എട്ട് ലോ-ഫ്‌ളോര്‍ ബസ്സുകളും കൂടി ഒന്നാം ദിനം ഓടിയത് 1896 കിലോമീറ്ററാണ്. ഇതിനായി വേണ്ടിവന്നത് 953 ലിറ്റര്‍ ഡീസലും. ഒരു കിലോമീറ്ററിന് ശരാശരി വരുമാനം 29.61 രൂപ. ഇത് 55 രൂപയെങ്കിലുമായി ഉയര്‍ത്തുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. 36,000 രൂപയോളമാണ് ഡീസലിന് ചെലവായത്. ഡീസല്‍ ചെലവ് കഴിച്ച് 20,000 രൂപ മാത്രമേ ആദ്യദിനത്തില്‍ പിരിഞ്ഞിട്ടുള്ളൂ. ഡ്രൈവറും കണ്ടക്ടറുമായി 16 പേര്‍ക്ക് പ്രതിദിനം ഡബിള്‍ ഡ്യൂട്ടി ശമ്പളം കൊടുക്കാനും മറ്റ് പ്രവര്‍ത്തനച്ചെലവുകള്‍ക്കുമായി പ്രതിദിനം ഒന്നരലക്ഷം രൂപയെങ്കിലും പിരിഞ്ഞാലേ സര്‍വീസുകള്‍ ലാഭത്തിലാക്കാനാകൂ. നഗരത്തിലോടുന്ന പ്രൈവറ്റ് ബസ്സുകള്‍ ഒരു ദിവസം ശരാശരി എണ്ണായിരം രൂപയോളം കളക്ഷന്‍ നേടുന്നുണ്ട്.

ആദ്യദിനം വോള്‍വോ ബസ്സുകള്‍ ശരാശരി രണ്ടു കിലോമീറ്ററാണ് മൈലേജ് നേടിയിട്ടുള്ളത്. മുന്തിയ എ.സിക്കും പ്രവര്‍ത്തന മികവിനുമായി കൂടുതല്‍ ഊര്‍ജം ചെലവിടേണ്ടതുള്ളതിനാല്‍ നഗരത്തിലോടുന്ന വോള്‍വോ ബസ്സുകള്‍ക്ക് ഇതിലധികം മൈലേജ് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
കടപ്പാട് മാതൃഭൂമി
ഒരു വര്‍ഷം തെകയുമ്പോള്‍ നഷ്ടം കോടികളുടേതാകാതിരുന്നാല്‍ മതി.

Arun said...

enthoru negativity!!

not only about the future strikes.. but... one moment you complain that the cost of ticket is high.. and the next moment complain about how this is going to be profitable...