.
റബറിന്റെ വിലയിടിവിനു പിന്നാലെ കപ്പയ്ക്കും വിലത്തകര്‍ച്ച. റബ്ബറിന്റെ വിലയിടിവിനു ആഗോളപ്രതിസന്ധിയുമായിട്ട ബന്ധമുണ്ടന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടങ്കിലും ചീനിയുടെ വിലത്തകര്‍ച്ചയ്ക്ക് ആഗോളസാമ്പത്തിക മാന്ദ്യവുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോഎന്ന് ആരും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ചീനിയുടെ വിലത്തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് നമ്മള്‍തന്നെ പോയേ മതിയാകൂ. കാരണം പണ്ട് നമ്മുടെ വീടുകളില്‍ അരിയെക്കാള്‍ കൂടുതല്‍ ചീനി ആയിരുന്നു അടപ്പത്ത് തിളച്ചിരുന്നത് ... കപ്പയുടെ വിലത്തകര്‍ച്ചയുടെ കാരണം തേടിപ്പോയപ്പോള്‍ കണ്ടെത്തിയത് ...
ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ 10 രൂപവരെ വിലയുണ്ടായിരുന്ന ഒരു കിലോ കപ്പയ്ക്ക് ഇപ്പോള്‍ ആറുരൂപയ്ക്കാണ് കച്ചവടംനടക്കുന്നത്. മൂന്നുമാസത്തിനിടയ്ക്ക് 40 ശതമാനത്തോള മാണ് വിലയിടിവ് ഉണ്ടായത്. വിലകുറഞ്ഞു എങ്കിലും ഇപ്പോള്‍ആവിശ്യക്കാര്‍ ഇല്ലാത്തതു കൊണ്ട് കപ്പ കണ്ടത്തില്‍ തന്നെക്കിടന്ന് ‘പൊങ്ങന്‍‘ ആവുകയാണ്. (കരിമ്പ് പൂത്തുകഴി ഞ്ഞാല്‍കരിമ്പിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നതുപോലെ ചീനി മണ്ണില്‍ക്കിടന്ന് കൂടുതല്‍ വിളഞ്ഞാല്‍ പൊങ്ങന്‍ ആവും. ചീനിയുടെരുചി,ഗുണം ഒക്കെ നഷ്ടപ്പെടുകയും ചെയ്യും.). കച്ചവടക്കാര്‍ വിലപറഞ്ഞ് എടുക്കാത്തതുകൊണ്ട് കൃഷിഭൂമിയില്‍ തന്നെ ചീനിപിഴാതെ കിടക്കുകയാണ് .). അരിക്ക് വിലകൂടി നിന്ന സമയത്ത് ചീനിക്ക് പത്തുരൂപ വിലയുണ്ടായി രുന്നപ്പോള്‍ പൊട്ടുചീനിവരെ ആളുകള്‍ വാങ്ങിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ അരി വിപണിയില്‍ സുലഭമായതുകൊണ്ട് വിലകുറഞ്ഞിട്ടുംആളുകള്‍ ചീനിവാങ്ങുന്നില്ല.
ചീനി വേവിച്ചോ പുഴുങ്ങിയോ ആണ് സാധാരണയായി കഴിക്കുന്നത്. ചീനിയ്ക്ക് തൊട്ടുകൂട്ടാന്‍ മീന്‍ കറിയോ ഇറച്ചിക്കറിയോഅത്യന്താപേക്ഷിതമാണ്. (ചീനിയും മത്തിക്കറിയുമാണ് അപ്രഖ്യാപിത കോമ്പിനേഷന്‍) . എന്നാല്‍ മീനിന് വിലകൂടിയതോടെആളുകള്‍ മീന്‍ വാങ്ങുന്നത് ചുരുക്കുകയും കപ്പ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുകയാണ് . ഇപ്പോള്‍ ഷാപ്പുകാര്‍ മാത്രമാണ്കപ്പ വാങ്ങുന്നതെന്ന് തോന്നുന്നു. പൊങ്ങന്‍ കപ്പ (മൂപ്പുകൂടിയ കപ്പ) വില്‍ക്കാനായി പിഴുന്നതുകൊണ്ട് ആളുകള്‍ കപ്പവാങ്ങുന്നതുമില്ല. വെറുതെക്കൊടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആളുകള്‍ കപ്പ വാങ്ങിക്കൊണ്ടുപോകാന്‍ മടിക്കുകയാണ്.
കപ്പ കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുമത്രെ. ഗ്യാസ് ,നെഞ്ചെരിച്ചില്‍ ഒക്കെ ഉണ്ടാവുന്നുണ്ടത്രെ!! മൂന്നു നേരവും കപ്പ കഴിച്ചിരുന്ന ഒരു തലമുറ നമുക്ക് മുന്നില്‍ ഉണ്ടായിരുന്നു. പത്തുംപന്ത്രണ്ടും പേര്‍ അടങ്ങിയിരുന്ന കുടുംബം അന്ന വിശപ്പ് അകറ്റിയിരുന്നത് കപ്പകൊണ്ടായിരുന്നു. പഞ്ഞകര്‍ക്കിടകത്തിന്റെ പട്ടിണിമാറ്റാന്‍ ‘കര്‍ക്കടക കപ്പ’ എന്ന പ്രത്യേക ഇനംകപ്പ തന്നെ കൃഷി ചെയ്തിരുന്നു.കപ്പക്കാലാകള്‍(കപ്പ കൃഷിചെയ്യുന്ന സ്ഥലം) ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.മറ്റൊരു കൃഷിയിനം കൂടി നഷ്ടമാകുമ്പോള്‍ ആ കൃഷി നിര്‍ത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരും. അങ്ങനെയെങ്കില്‍നെല്ലിന് സംഭവിച്ചത് തന്നെ കപ്പയ്ക്കും സംഭവിക്കും. വരും കാലങ്ങളില്‍ അരിവരാന്‍ കാത്തിരിക്കുന്നതുപോലെ കപ്പയ്ക്കുവേണ്ടിയുംആന്ധ്രക്കാരനയോ തമിഴനയോ കാത്തിരിക്കേണ്ടിവരാം. നെല്ലിനും റബറിനും താങ്ങുവില താങ്ങുവില എന്ന് നിലവിളിക്കുന്നവര്‍കപ്പയ്ക്ക് താങ്ങുവില എന്ന് നിലവിളിക്കാത്തതെന്തേ???? (കപ്പക്കാലകള്‍ കപ്പ പറിച്ചാല്‍ ഉടന്‍ തന്നെ സജീവമാകും .. എന്തിനെന്നോ സുവിശേഷപ്രസംഗവേദികള്‍ ആകാനായി...).
പണ്ട് ചീനിഉള്ള വീടുകളില്‍ കപ്പ പിഴുത് അരിഞ്ഞുണക്കുമായിരുന്നു. വാട്ടക്കപ്പ, പച്ചയ്ക്കരിഞ്ഞു ണക്കിയത് , ഉപ്പേരിച്ചീനി എന്നിങ്ങനെ ഉണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് അങ്ങനേയും ആരും ചീനി സൂക്ഷിച്ചു വയ്ക്കാറില്ല. എന്ത് കാരണംകൊണ്ടാണങ്കിലും ചീനിക്ക് വിലത്തകര്‍ച്ച ഉണ്ടായി എന്നത് സത്യമാണ് . അതെക്കുറിച്ച് ഓര്‍ത്ത് തല പുണ്ണാക്കേണ്ടതില്ല ... കാരണം കപ്പ തിന്നില്ലങ്കിലും നമുക്ക് ജീവിക്കാന്‍ പറ്റുമല്ലോ !!!!!!!!!!!!!
.
Tuesday, December 30, 2008
Friday, December 26, 2008
മദ്യപാനസ്നേഹിയുടെ അപേക്ഷ :
.
വിഷയം :അധികാരികള്‍ വായിച്ചറിയുന്നതിന് ഒരു മദ്യപാനസ്നേഹി നല്‍കുന്ന നീണ്ട അപേക്ഷ
ബഹുമാനപ്പെട്ട സാറുമാരെ ...(സാറുമാരെ എന്ന് ബഹുവചനത്തില്‍ വിളിച്ചതിനുമാപ്പാ ക്കണം, ഏതുസാറിനാണ് അപേക്ഷ നല്‍കേണ്ടതന്ന് അറിയാത്തതുകൊണ്ടാണ് സാറുമാരെ എന്ന് വിളിച്ചത് )
കഴിഞ്ഞ ഡിസംബര്‍ 23,24 തീയതികളില്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ സര്‍ക്കാരിന് നല്‍കിയത് ഏകദേശം നാല്‍പ്പത്തൊന്ന്കോടി രൂപയാണ്.എന്നു പറഞ്ഞാല്‍ നാല്‍പ്പ ത്തൊന്ന് കോടിരൂപയുടെ മദ്യമാണ് ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ ബിവറേജസ്കോര്‍പ്പ റേഷനില്‍ നിന്ന് വാങ്ങിക്കുടിച്ചത്. സര്‍ക്കാരിന് ഇത്രയേറെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങളെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. ഞങ്ങളോട് കാണിക്കുന്ന അവഗണനകളിലേക്കുംകൂടിഅധികാരികളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഈ അപേക്ഷ.
കേരളത്തിലെ ഏതെങ്കിലും കോര്‍പ്പറേഷനുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടങ്കില്‍ അത് ബിവറേജസ് കോര്‍പ്പറേഷന്‍ആണന്ന് എല്ലാവര്‍ക്കും അറിയാം. മറുനാടുകളില്‍ കിടക്കുന്ന സായിപ്പിനേയും മാദമ്മയേയും നമ്മുടെ നാട് കാണിക്കാന്‍ കച്ചകെട്ടി ഇറങ്ങി ത്തിരിച്ച ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ടൂറിസം ഡവലപ്പ് ചെയ്യാന്‍ കാശ് കളഞ്ഞ തല്ലാതെ ലാഭം ഉണ്ടാക്കിയിട്ടുണ്ടോ. കണ്ട ഇടവഴികളിലൂടെ കുഴിയില്‍ ചാടിച്ചും ടയര്‍ ഊരി ത്തെറുപ്പിച്ചും ആള്‍ക്കാരെ ഇടിച്ചുത്തെറുപ്പിച്ചും ഒക്കെ നമ്മുടെട്രാന്‍സ്പോര്‍ട്സ് മാസത്തിലെ എല്ലാ ദിവസവുംകൂടി ഓടിയാല്‍ കിട്ടുന്നത് എണ്‍പത്തഞ്ച് കോടിരൂപയാണ്. ഇങ്ങനെ എല്ലാ കോര്‍പ്പറേഷനുകളും നഷ്ടക്കണക്ക് പറയുമ്പോള്‍ ഞങ്ങള്‍ മദ്യപാന സ്നേഹികള്‍ മനസറിഞ്ഞ് പെരുമാറിയപ്പോള്‍ ബിവറേജസ്കോര്‍പ്പറേഷന്‍ രണ്ടുദിവസം കൊണ്ട് ഉണ്ടാക്കിയത് നാല്‍പ്പത്കോടിയാണ്. ഈ കാശ് ഉണ്ടാക്കിത്തന്ന ഞങ്ങള്‍ മദ്യപാനസ്നേഹി കളോട് സമൂഹവും സര്‍ക്കാരും പുലര്‍ത്തിക്കൊണ്ടുപോരുന്ന അവഗണന അവസാനിപ്പി ക്കണം. ഇത്രയും കാലം മഴയും വെയിലും കാറ്റും തണുപ്പും ഒക്കെകൊണ്ട് ക്യൂ നിന്നതല്ലാതെ ഞങ്ങള്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.
ഇത്രയും കാലം സര്‍ക്കാരിന് ലാഭം മാത്രം ഉണ്ടാക്കികൊടുത്ത ഞങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം എന്താണ് ? ഞങ്ങളെആളുകള്‍ കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരുകളിലാണ് വിളിക്കുന്നത്. ഞങ്ങളുടെ ഭാര്യമാരെ കുടിയന്റെ ഭാര്യ എന്നും ഞങ്ങളുടെകുട്ടികളെ കുടിയന്റെ പിള്ളാര് എന്നൊക്കെയാണ് സമുഹം വിളിക്കുന്നത്. കള്ളുകുടിയന്‍, പാമ്പ് തുടങ്ങിയ പേരു കള്‍ ഞങ്ങളെവിളിക്കുന്നത് നിയമപരമായി നിരോധിച്ച് ആ വാക്കുകള്‍ക്ക് പകരം മദ്യസ്നേഹിയെന്നോ മദ്യപാന സ്നേഹിയെന്നോ വിളിക്കാന്‍ഉത്തരവിറക്കണം. ഇങ്ങനെയൊരു ഉത്തരവ് ഇറക്കാത്ത പക്ഷം ഞങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നതാണ്. ഞങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പൂച്ചപോലും പേറാന്‍ കയറത്തില്ലന്ന്ഓര്‍ക്കണം.
ഞങ്ങള്‍ മദ്യപാനസ്നേഹികളെ സമൂഹം പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ചേര, പാമ്പ് , കുടിയന്‍ ,കള്ളുകുടിയന്‍, മുഴുക്കുടിയന്‍,ടാങ്ക്, ... തുടങ്ങിയ ഗ്രേഡുകളാണ് സമൂഹം തന്നിരി ക്കുന്നത്. ഈ ഗ്രേഡ് തിരിക്കലില്‍ ഒരു പ്രത്യേക മാനദണ്ഡം ഇല്ല. സര്‍ക്കാര്‍ഇടപെട്ട് ഞങ്ങള്‍ മദ്യപാനസ്നേഹികള്‍ക്ക് A,B,C,D എന്നീ ഗ്രേഡുകള്‍ ‘കപ്പാസിറ്റി‘ അനുസരിച്ച് നല്‍കണം. (ഞങ്ങളുടെഗ്രേഡ് കണ്ടുപിടിക്കാന്‍ വിദ്യാഭ്യാ വകുപ്പിനെ കൂട്ടുപിടിക്കരുത്. വിദ്യാഭ്യാ വകുപ്പിന്റെ ഗ്രേഡ് കിട്ടിയ പിള്ളാരെല്ലാം ഞങ്ങളെക്കാള്‍പെരുവഴിയിലാണ്.). ഗ്രേഡിന് അനുസരിച്ച് ഞങ്ങള്‍ക്ക് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ , ഒക്കെ നല്‍കണം.
ഞങ്ങളില്‍ പലരും പെമ്പിളമാരുടെ കെട്ടുതാലിയും, പിള്ളാരുടെ മൊട്ടുകമ്മലും ഒക്കെ പണയം വച്ചാണ് സര്‍ക്കാരിന് വരുമാനംഉണ്ടാക്കി തരുന്നത്. കാശ് കടം തന്നവര്‍ കുടുംബ ങ്ങളില്‍ കയറി അലമ്പത്തരം കാണിച്ച് പണം ഈടാക്കാന്‍ നോക്കുകയാണ്. കര്‍ഷകരു ടെ കടങ്ങള്‍ എഴുതിത്തള്ളുന്നതുപോലെ ഞങ്ങള്‍ മദ്യപാനസ്നേഹികളുടെ കടങ്ങളും എഴുതി തള്ളണം. കടം എഴുതിതള്ളിയാല്‍ മാത്രം പോരാ ഞങ്ങളുടെ ഗ്രേഡ് അനുസരിച്ച് പലിശ രഹിതവായ്പകളും അനുവദിക്കണം. സര്‍ക്കാരിന് ജാതിവ്യവസ്ഥിതി കൊണ്ട് ഒരു പ്രയോജ നവും ഇല്ലന്ന് അറിയാമല്ലോ? എന്നിട്ടും ന്യൂനപക്ഷം പിന്നോക്കസമുദായം എന്നോക്കെ പറഞ്ഞ് അവര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാരിന് കോടികളുടെ വരുമാനം ഉണ്ടാക്കിത്തരുന്ന ഞങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണം. ഒന്നുമല്ലങ്കില്‍ സര്‍ക്കാര്‍ തരുന്ന ശമ്പളത്തിന്റെ മുക്കാല്‍പങ്കും ഞങ്ങള്‍ ബിവറേജസ്കോര്‍പ്പ റേഷന്‍ വഴിയായി സര്‍ക്കാരിലേക്ക് തന്നെ തിരിച്ചുതരുമ്മല്ലോ.!!! ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ മദ്യസ്നേഹികളുടെഎണ്ണം കൂടുകയും സര്‍ക്കാരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ‘പ്രത്യേക ലോട്ടറി’ നടത്താതെ പിടിച്ചു നില്‍ക്കാനുള്ള വരുമാനം കിട്ടുകയും ചെയ്യും.
ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ മദ്യസ്നേഹികളുടെ മക്കളെ ചിലയിടങ്ങളില്‍ സ്കൂളുകളില്‍ നിന്ന് പുറത്താകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൌജന്യ വിദ്യാഭ്യാസം നല്‍കണം.(സര്‍ക്കാര്‍ സ്കൂളിലെ സൌജന്യ വിദ്യാഭ്യാസം ഞങ്ങ ളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല.). ന്യൂനപക്ഷസമുദായത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് ഞങ്ങളുടെകുട്ടികള്‍ക്കും നല്‍കണം. പട്ടാളക്കാര്‍, വിമുക്തഭടന്മാര്‍, സര്‍ക്കാര്‍ ജോലിക്കാര്‍, തുടങ്ങിയവരുടെ മക്കള്‍ക്ക് നല്‍കുന്ന തൊഴില്‍സംവരണം ഞങ്ങള്‍ മദ്യസ്നേ ഹികളുടെ കുട്ടികള്‍ക്കും നല്‍കണം.
ഞങ്ങളില്‍ പലരും അല്പം ഓവറായി കാനക്കുഴിയിലോ, ഓടയിലോ, മരച്ചുവട്ടിലോ , കടത്തിണ്ണയിലോ കിടന്ന് വാളുവച്ചിന്നിരിക്കും.ഈ സമയങ്ങളില്‍ പലരും ഞങ്ങളുടെ ഫോട്ടോകള്‍ മൊബൈലില്‍ എടുത്ത് ഇന്റ്ര്‌നെറ്റ് വഴി പ്രചരിപ്പിക്കാറുണ്ട്.ഇങ്ങനെ എടുത്ത ഫോട്ടോ കണ്ട് നാണക്കേടോര്‍ത്ത് പല മദ്യസ്നേഹികളും കുടി നിര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെ കുടി നിര്‍ത്തിയവരില്‍ നിന്ന്സര്‍ക്കാരിന് ലഭിക്കാവുന്ന വരുമാനം നഷ്ടമാകുന്നത് കണ്ടില്ലന്ന് നടിക്കരുത്. പത്തടിച്ച് കിടക്കുന്നവന്റെ ഫോട്ടോ എടുക്കുന്നത്നിരോധിക്കണം. മാത്രമല്ല കാന,ഓട,കടത്തിണ്ണ എന്നിവടങ്ങളില്‍ കിടക്കുന്ന മദ്യസ്നേഹികളെ വീടുകളില്‍ സുരക്ഷിതമായിഎത്തിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. അതിനു വേണ്ടി എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കൌണ്ടറുകളിലും കുറഞ്ഞത്ഒരു പെട്ടിയോട്ടോ എങ്കിലും സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയിടണം. തങ്ങളുടെ പൌരന്മാരുടെ സംരക്ഷ്ണം സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണന്ന് മറക്കരുത്.
മദ്യസ്നേഹിയുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സങ്കടം ഇല്ലങ്കിലും സര്‍ക്കാരിന് സങ്കടം വരാതിരിക്കില്ലന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മദ്യസ്നേഹിക ളുടെ ആരോഗ്യപരിപാലനവും സര്‍ക്കാര്‍ ഏറ്റെടുക്കണം. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കണം. കരളടിച്ചു പോകുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിക്കൊടുക്കണം.
പ്രായാധിക്യത്താല്‍ കഷ്ട്പ്പെടുന്ന മദ്യസ്നേഹികള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഞങ്ങള്‍ ആവിശ്യപ്പെടുന്നില്ല. എന്നാലവര്‍ക്ക്സൌജന്യ നിരക്കില്‍ റേഷനായിട്ടെങ്കിലും കുപ്പികള്‍ വീട്ടിലെത്തിച്ചു കൊടുക്കണം. ഞങ്ങളില്‍ പലരും ഒരു കുപ്പി വാങ്ങാന്‍ബിവറേജസ് കൌണ്ടറികളില്‍ എത്തുന്നതിന് ഓട്ടോക്കൂലി ഇനത്തില്‍ നല്ലൊരു തുകചിലവാകുന്നുണ്ട്. ഗ്യാസ് സിലണ്ടറുകള്‍ഗ്യാസ് ഏജന്‍സികള്‍ വീടുകളില്‍ എത്തിക്കുന്നതുപോലെ കുപ്പികള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വീടുകളില്‍ എത്തിച്ചാല്‍നന്നായിരിക്കും. ഇതു അംഗീകരി ക്കാന്‍ ബുദ്ധിമുട്ടാണങ്കില്‍ സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങാം. ഇതിന് നമ്മുടെട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.
ഈ ക്രിസ്തുമസിന് ഞങ്ങളില്‍ പലരും വീട്ടിലേക്ക് കേക്കോ തുണികളോ പലഹാരങ്ങളോ ഒന്നും വാങ്ങാതെയാണ് കുപ്പിവാങ്ങിഅടിച്ചത്. അതിന് വീടുകളില്‍ എത്തീയപ്പോള്‍ ചില മദ്യസ്നേഹികള്‍ക്ക് ഇടിയും കിട്ടി.ഞങ്ങളെക്കൊണ്ട് ഒരു പ്രയൊജനവുംഇല്ലന്നാണ് വീട്ടുകാ രുടെ പരാതി. ഇപ്പോള്‍ കേരളം മുഴുവന്‍ ഷോപ്പിംങ്ങ് ഫെസ്റ്റുവല്‍ നടക്കുകയാണല്ലോ. അഞ്ഞോറോആയിരമോ കൊടുത്ത് തുണിവാങ്ങാനും സ്വര്‍ണ്ണം വാങ്ങാനും ഞങ്ങളെ ക്കൊണ്ട് പറ്റത്തില്ല.അതുകൊണ്ട് ഞങ്ങള്‍ക്ക് ഷോപ്പിംങ്ങ്ഫെസ്റ്റുവല്ലില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടാന്‍ പറ്റുന്നില്ല. അതുകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളില്‍ നിന്ന്കുപ്പി വാങ്ങുന്നവര്‍ക്കും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലില്‍ പങ്കെടുക്കാന്‍ അവസരം നല്‍ക ണം. എന്നുപറഞ്ഞാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളേയും ഷോപ്പിംങ്ങ് ഫെസ്റ്റുവല്ലിന്റെ ഭാഗമാക്കണം. ഞങ്ങള്‍ മദ്യസ്നേഹികള്‍ക്ക് ആണല്ലോ എല്ല്ലാംഒരു ഫെസ്റ്റിവല്‍!. കൌണ്ടറുകളില്‍ക്കൂടി സമ്മാനക്കൂപ്പണ്‍ വഴിയായി ഏതെങ്കിലും മദ്യപാന സ്‌നേഹിക്ക് സ്വര്‍ണ്ണം കിട്ടിയാല്‍ചാത്തനടിക്കുന്നവരും കൌണ്ടറികളില്‍ക്കൂടിയേ കുപ്പി വാങ്ങുകയുള്ളു. അടുത്ത വര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളേയും കേരള ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവല്ലിന്റെ ഭാഗമാക്കണം.
അടിയന്തിരമായി ഇത്രയും കാര്യങ്ങള്‍ ചെയ്യുക.അല്ലാത്തപക്ഷം എല്ലാ മദ്യസ്നേഹികളും ബിവറെജസ് കോര്‍പ്പറേഷന്‍ ബഹിഷ്ക്കരിച്ച് ചാത്തനടിക്കാനായി കൈതക്കാട്ടിലെക്കോ, കരിമ്പിന്‍ കാട്ടിലേക്കൊ ഒക്കെ മാര്‍ച്ച് നടത്തും. സാറുമാരുടെ മുമ്പാകെ ഈഅപേക്ഷയുടെ ചുരുക്കം സമര്‍പ്പിക്കുന്നു.
1. ഞങ്ങളെ ഇനിമുതല്‍ മദ്യസ്നേഹികളെന്നോ മദ്യപാനസ്നേഹികളോ എന്ന് മാത്രം വിളിക്കുക.
2. മദ്യസ്നേഹികള്‍ക്ക് ഗ്രേഡ് തിരിച്ച് സബ്‌സിഡിയോ , ഡിസ്ക്കൌണ്ടുകളോ നല്‍കുക.
3. മദ്യസ്നേഹികള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം നല്‍കുക.
4. മദ്യസ്നേഹികളുടെ മദ്യക്കടങ്ങള്‍ എഴുതിത്തള്ളുക.
5. മദ്യസ്നേഹികളുടെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും തൊഴില്‍ സംവരണവും നല്‍കുക.
6. മദ്യസ്നേഹികളുടെ ഫോട്ടോകള്‍ എടുക്കുന്നത് നിരോധിക്കുക.
7. ഓവറായി വീഴുന്ന മദ്യസ്‌നേഹികളെ സര്‍ക്കാര്‍ ചിലവില്‍ വീട്ടിലെത്തിക്കുക.
8. എല്ലാ മദ്യസ്നേഹികള്‍ക്കും സൌജന്യ ചികിത്സ നല്‍കുക.
9. സഞ്ചിരിക്കുന്ന ബിവറേജസ് കൌണ്ടറുകള്‍ തുടങ്ങുക.
10. ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലില്‍ പങ്കെടുപ്പിക്കുക.

Thursday, December 25, 2008
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലേല്ലേല്ലേ.. :
ലോകം മുഴുവന്‍ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ? കേരളത്തിലും പ്രതിസന്ധിയുണ്ടന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞന്നിരിക്കും. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ഏഴയലോക്ക ത്തുകൂടെ പോയിട്ടില്ല.ലോകം മുഴുവന്‍ വാങ്ങാനുള്ള കഴിവ് (ബൈയിംങ്ങ് കപ്പാസിറ്റി) കുത്തനെ താഴോട്ട് പോകുമ്പോള്‍കേരളത്തില്‍ അത് മുകളിലേക്ക് തന്നെയാണ് . സംശയം ഉണ്ടങ്കില്‍ 23,24 തീയതികളില്‍ നമ്മുടെ കൊച്ചുകേരളത്തിലെ ബിവറേജസ് കൌണ്ടറിലെ വരുമാനക്കണക്ക് നോക്കുക.. രണ്ടു ദിവസത്തെ വിറ്റുവരവ് 40 കോടിയിലധികമാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ പത്തുകോടിയുടെ വര്‍ദ്ധനവ് !!! എന്നു പറഞ്ഞാല്‍ മലയാളികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികമായി പത്തുകോടിരൂപയുടെ മദ്യമാണ് വാങ്ങി അകത്താക്കിയത്. രണ്ടുദിവസം കൊണ്ട് 40 കോടിയുടെ മദ്യം വാങ്ങിക്കുടിക്കണമെങ്കില്‍ ഈനാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ???
ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തിയിരുന്നുങ്കെല്‍ എന്താവുമായിരുന്നുഅവസ്ഥ......!!! സ്വര്‍ണ്ണക്കടകളിലും ഇലക്‍ട്രോണിക് കടകളിലും തുണിക്കടകളിലും കിട്ടുന്ന സമ്മാനം ബിവറേജ്സ് കോര്‍പ്പറേഷന്‍ കൌണ്ടറുകളിലൂടെ ‘പാവപ്പെട്ട കുടിയന്മാര്‍ക്ക് ‘ കിട്ടിയേനെ... ഈ നാട്ടില്‍ ‘പാവം പിടിച്ച കുടിയന്മാരുടെ’ പണത്തിന് വിലയില്ലേ?
അടുത്തവര്‍ഷം മുതലെങ്കിലും ബിവറേജസ് കൌണ്ടറുകളെക്കൂടി ഗ്രാന്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റുവലില്‍ ഉള്‍പ്പെടുത്തി പ്രിയപ്പെട്ടമദ്യസ്‌നേഹികള്‍ക്ക് കൂടി കൈനിറയെ സ്വര്‍ണ്ണം നേടാന്‍ അവസരം ഉണ്ടാക്കി കൊടുക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കട്ടെ.

ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍ :
.
ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖംമൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്. ഈ വര്‍ഷത്തെ’ക്രിസ്തുമസ് ഫാദറിന്റെ’ കൂലി 200 രൂപയായിരുന്നു. ഇടയ്ക്കിടെ ‘ഫ്ലക്സിയും’ ചെയ്തുകൊടുക്കണം).ഇപ്പോഴാണങ്കില്‍ ക്രിസ്തുമസ് ഫാദര്‍ ‘മാസ്ക് ‘ കിട്ടുന്നതുപോലെ പണ്ട് ഉണ്ടായിരുന്നത് പേപ്പര്‍ പള്‍പ്പ് കൊണ്ടുള്ളമുഖം മൂടിയായിരുന്നു. താടിമീശ നമ്മള്‍ തന്നെയുണ്ടാക്കണമായിരുന്നു. മുഖംമൂടിയില്‍ പേപ്പര്‍ ഒട്ടിച്ച് അതില്‍ പഞ്ഞി ഒട്ടിച്ചായിരുന്നുനീളന്‍ താടിയുണ്ടാക്കിയിരുന്നത്. ഫാദര്‍ വേഷം കെട്ടുന്നവന് ഒരിക്കലും പാകമായ ഫാദര്‍ കുപ്പായവും കിട്ടുകയില്ല. ഒന്നുകില്‍കുപ്പായം ഇറുകിപ്പിടിച്ചതായിരിക്കും ; അല്ലങ്കില്‍ ചേളാവുപോലെ ആയിരിക്കും. വയറിനുമുകളില്‍ ഒരു തലയിണയും കെട്ടിവയ്ക്കും.തീര്‍ന്നില്ല മുഖം മൂടി ഇളകിപ്പോകാതിരിക്കാന്‍ കുപ്പായത്തോട് ചേര്‍ത്ത് സേഫ്റ്റിപിന്നും കുത്തിയിട്ടുണ്ടാവും. ഫാദറിന്റെ വേഷം കെട്ടിക്കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ സഹായം കൂടി ഉണ്ടാവണം. പിന്നെ ആകെയുള്ള ഒരു ഗുണംഎന്താണന്നുവച്ചാല്‍ ഹാപ്പിക്രിസ്തുമസ് പറഞ്ഞ് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളതുമാത്രമായിരുന്നു. (ഇന്നത്തെപ്പോലെ ടെക്നോളജി പത്തു-പതിനഞ്ച് കൊല്ലം മുമ്പ് വളരാതിരുന്നതുകൊണ്ട് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളഒരൊറ്റ കാരണം കൊണ്ട്മാത്രം ഫാദര്‍ ആകുന്നവര്‍ ഉണ്ടായിരുന്നു.)
കുപ്പായവും മുഖം മൂടിയും ഒക്കെ വച്ച് പത്തുപതിനഞ്ച് വീട്ടില്‍കയറുമ്പോഴേക്കും വിയര്‍ത്തുകുളിച്ചിരിക്കും.അല്പം മിനിങ്ങുന്നവനാണ്ഫാദറാകുന്നതെങ്കില്‍ കാപ്പിയുള്ള വീട്ടിലെത്തുമ്പോള്‍ ഫാദറൊന്ന് മുങ്ങും. ‘സാധനം’ സൂക്ഷിക്കാന്‍ ഏറ്റവും സേയ്ഫ് ആയ സ്ഥലംഫാദറിന്റെ കുപ്പായമാണന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അല്ലങ്കില്‍ മാന്റില്‍,മെഴുകുതിരി, തുടങ്ങിയ അല്ലറചില്ലറസാധനങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചി എടുക്കാന്‍ ആളുകള്‍ കാഠുനില്‍ക്കുകയായിരിക്കും. ‘സാധനം’ സൂക്ഷിക്കുന്ന മറ്റൊരു സെയ്ഫ്സ്ഥലം ആയിരുന്നു ഈ തുണി സഞ്ചി. മറ്റുള്ളവര്‍ ഇടയ്ക്കിടെ മുങ്ങി ചാര്‍ജ് ആകുന്നതുപോലെ ഫാദറിന് മുങ്ങാന്‍ പറ്റുകയില്ല.സമയക്കുറവ് തന്നെ കാരണം. മുഖം മൂടി ഒക്കെ അഴിച്ച് സാധനം അകത്താക്കുമ്പോഴേക്കും കരോള്‍ രണ്ടുവീട് കഴിയും. ഈസമയകുറവ് പരിഹരിക്കാന്‍ ചില ഫാദേഴ്സ് ഒരു മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തു. അത്യാവിശ്യമുള്ള സാധനം മിക്സാക്കി കുപ്പിയിലാക്കികുപ്പായത്തില്‍ സൂക്ഷിക്കുക. ഫാദറിന്റെ മുഖം മൂടിയുടെ വായ്ക്ക് ഒരു കിഴിത്ത ഇട്ടിട്ടുണ്ടാവും. ചാര്‍ജ് ചെയ്യണമെന്ന് തോന്നുമ്പോള്‍സ്ട്രോ എടുക്കുക.കുപ്പിയിലേക്ക് ഇടുക.വലിച്ചു കുടിക്കുക. വിജയകരമായി ഈ മാര്‍ഗ്ഗം ഫാദേഴ്സ് നടത്തിവന്നിരുന്നു. (ഇപ്പോഴത്തെമാസ്ക് ഊരാനും ഇടാനും എളുപ്പമായതുകൊണ്ട് ഈ മാര്‍ഗ്ഗം കാലാഹരണപ്പെട്ടുകഴിഞ്ഞു.).
വേഷം കെട്ടിയ ഫാദറിന് മൂത്രശങ്കയുണ്ടായാല്‍ എന്തുചെയ്യും. ഓടിച്ചെന്ന് സിബ്ബ് തുറന്നോ മുണ്ടുപൊക്കിയോ കാര്യം സാധിക്കാന്‍പറ്റുമോ? അതിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ.ഒന്നുകില്‍ ആരെങ്കിലും ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്ത് പെടുപ്പിക്കണം. അല്ലങ്കില്‍ ആരുടേയും സഹായം ഇല്ലാതെ കാര്യങ്ങള്‍ നടത്തുകതന്നെ.ചിലപ്പോള്‍ കുറച്ചുമൂത്രം കാലേലോ തുണിയിലോഒക്കെ വീണന്നിരിക്കും.ഒരിക്കല്‍ ഒരു ക്രിസ്തുമസ് ഫാദറിന് വല്ലാത്ത മൂത്രശങ്ക. പാട്ടുപാടുന്നതിനിടയില്‍ നിന്ന് ഫാദര്‍ പിന്‍വലിഞ്ഞു. ഫാദര്‍ ചാര്‍ജ് ചെയ്യാന്‍ പോയതായിരിക്കും എന്ന് മറ്റുള്ളവര്‍ വിചാരിച്ചു. ഫാദര്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയി നിന്നത് എരുത്തിലിന്റെ മുന്നില്‍. പണിപ്പെട്ട് കാര്യങ്ങളൊക്കെ നടത്തിക്കൊണ്ട് നില്‍ക്കുമ്പോള്‍ പെട്രോമാക്സിന്റെ വെളിച്ചം. എരുത്തിലില്‍ ചവച്ചുകൊണ്ട് തമ്പാറിന്റേയും മണിയുടേയും ശബ്ദ്ദത്തില്‍ വിറളിപിടിച്ച് നിന്ന കാള നോല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരുചുവപ്പന്‍. കാളയ്ക്കുണ്ടോ ഫാദറന്നോ ക്രിസ്തുമസന്നോ... കയറുപൊട്ടിച്ച് കാളഒരോട്ടം.കാളയുടെ ആദ്യകുത്ത് മിസായത് ഭാഗ്യം.ഫാദറിന്റെ ചന്തിക്ക് ഒരു പോറല്‍മാത്രം. നേരം വെളുത്തതിനുശേഷമാണ് കാളയെ തിരിച്ച് കിട്ടിയത്.
ക്രിസ്തുമസ് ഫാദര്‍ വേഷം കെട്ടിയവന് ബീഡി വലിക്കണം. കഷ്ടപ്പെട്ട് മുഖംമൂടി ഉയര്‍ത്തി വെച്ച് ചുണ്ടില്‍ ബീഡിവച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ച് ബീഡിയുടെ അടുത്ത് എത്തിച്ചു. ബീഡികത്തുന്നതിനുമുമ്പ് തലയിലേക്ക് കയറ്റിവച്ചിരുന്ന മുഖംമൂടിയുടെനീണ്ട പഞ്ഞിത്താടിയിലേക്ക് തീ കയറി.ഭാഗ്യത്തിന് ഫാദറിന്റെ അല്പം മുടി കരിഞ്ഞതല്ലാതെ മുഖം പൊള്ളിയില്ല.
ഒരിക്കല്‍ കരോള്‍ സംഘം റബ്ബര്‍ത്തോട്ടത്തിലൂടെ പോവുകയായിരുന്നു. കൂട്ടത്തില്‍ ആരോ ബീഡിക്കുറ്റി തോട്ടത്തിലേക്ക് ഇട്ടു.റബ്ബര്‍ത്തോട്ടം കഴിഞ്ഞ് രണ്ടുവീടിനപ്പുറം പാട്ടുപാടുമ്പോഴേക്കും റബ്ബര്‍ത്തോട്ടം കത്താന്‍ തുടങ്ങിയിരുന്നു.
.
ഫാദറേ ഓടിക്കോ .... അടിവീണേ :
.
ഒരു ക്രിസ്തുമസ് ആകുമ്പോള്‍ കരോളൊക്കെ വേണ്ടേ? കരോളിനിറങ്ങിയാലേ പള്ളിഫണ്ടി ലോട്ട് കാശ് വരത്തുള്ളു. വീട്ടിലോട്ട്കവര്‍ കൊടുത്തയിച്ചാല്‍ കവറൊക്കെ തിരിച്ച് കിട്ടിയാലാ യി. കൊടുക്കുന്ന കവറില്‍ പകുതിയും കുടിശ്ശിഖയായി അവിടെകിടക്കും. അതുകൊണ്ട് ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന പള്ളികള്‍ക്കൊന്നും കരോള്‍ മുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കരോളിനിറങ്ങിപ്പിരിച്ചാല്‍ ആരും കടം പറയത്തില്ലന്ന് മാത്രമല്ല പിടിച്ചപിടിയാലെ പിടിച്ച് വാങ്ങുകയുംചെയ്യാം.ദാരിദ്രരേഖയില്‍ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു ഓര്‍ത്തഡോക്സ് പള്ളിയാണ് ഞങ്ങളുടേത്. കരോള്‍ എന്ന്പറയുന്നത് ഒരു കൊടുക്കല്‍ വാങ്ങല്‍ക്കൂടിയാണല്ലോ..ക്രിസ്തു ജനിച്ച ദൂത് നമ്മള്‍ വീട്ടിലോട്ട് കൊടുക്കുന്നു വീട്ടിലുള്ളത് നമ്മള്‍തിരിച്ച് വാങ്ങുന്നു. വീട്ടില്‍ നിന്ന് മാത്രമല്ല നമ്മള്‍ വാങ്ങുന്നത്. വീടുകളില്‍ നിന്ന് വാങ്ങാതെ നമ്മള്‍ വാങ്ങിക്കൂട്ടുന്നതാണ് കരോളിന്റെ രസം ... ആ രസങ്ങളിലേക്ക് ......
എല്ലാ വര്‍ഷത്തെപ്പോലെ ആ വര്‍ഷവും കരോളിനിറങ്ങി. മുരുപ്പും കണ്ടവും കുന്നും ഒക്കെ നടന്നു തന്നെപ്പോകണം.( ഇന്ന് ആരുംമുരുപ്പിന് താമസം ഇല്ല; ദൂരെ സ്ഥലങ്ങളിലൊക്കെ വണ്ടിയിലും ആയി യാത്ര). ഇങ്ങനെ നടന്ന് നടന്ന് മുരുപ്പൊക്കെ കയറിയുള്ളപോക്കില്‍ പീക്കിരിപിള്ളാരായ നമ്മളുടെ കൈയ്യില്‍ ഈറ്റവിളക്കുണ്ടാവും. എല്ലാവരേയും വെട്ടം കാണിച്ചുകൊള്ളാം എന്ന മനസുകൊണ്ടൊന്നും അല്ല ഈ വിളക്ക് നമ്മളുടെ കൈയ്യില്‍ ഇരിക്കുന്നത്. വിളക്ക് കത്തിക്കാതെ പള്ളിയില്‍ തിരിച്ചെത്തിച്ചാല്‍ പള്ളിവാര്‍ഷികത്തിന് കിട്ടുന്ന രണ്ട് കുപ്പിഗ്ലാസ് പ്രലോഭിപ്പിക്കുന്നതുകൊണ്ടാണ് വിളക്ക് കൈയ്യിലിരിക്കുന്നത്. (പാട്ടുപാടുന്നവനും സണ്ഡേസ്കൂളില്‍ ഫസ്റ്റ് കിട്ടുന്നവനും,ഓടുന്നവുനും ചാടുന്നവനും ഒക്കെ പള്ളിവാര്‍ഷികത്തിന് സമ്മാനം കിട്ടുമ്പോള്‍ നമ്മള്‍ ഗ്ലാസൊന്നും വാങ്ങാതിരിക്കുന്നത് ശരിയല്ല എന്ന തോന്നല്‍ ഉണ്ടായ അന്നുമുതലാണ് ക്രിസ്തുമസ് വിളക്കെടുത്ത് രണ്ട് ഗ്ലാസ് സമ്മാനം വാങ്ങിത്തുടങ്ങിയത്). ചേട്ടന്മാരും അച്ചായന്മാരും ഒക്കെ ധനുമാസത്തിലെ കുളിരൊക്കെ അകറ്റാന്‍ രണ്ടെണ്ണംവീശിയിട്ട് (അന്ന് ചാരായം നിരോധിച്ചിട്ടില്ലന്ന് മാത്രമല്ല , വാറ്റ് ആഗോളവിപത്തായി ആരും കണ്ടിട്ടുമില്ലായിരുന്നു) നല്ല പാട്ടൊക്കെപാടിയങ്ങനെ നടക്കും.
ഓര്‍ത്തഡോക്സ്കാരായ ഞങ്ങളുടെ ബദ്ധശത്രുക്കളായി മാധ്യമങ്ങള്‍ ഇന്ന് വിശേഷിപ്പി ക്കുന്ന പാത്രിയര്‍ക്കീസ് കാരുടെ പള്ളിയുംഞങ്ങളുടെ അടുത്ത് തന്നെയുണ്ട്. ചായക്കടയില്‍ ചെന്ന ഒരു പരിപ്പുവടവാങ്ങിമുറിച്ചു തിന്നുന്ന ഓര്‍ത്തഡോക്സ്കാരനും പാത്രിയര്‍ക്കീസുകാ രനും കരോളിറങ്ങുന്ന ദിവസം അല്പം സമുദായ സ്നേഹംകൂടും.(കരോള്‍ രാത്രിയില്‍ മാത്രമേ ഈ സമുദായ വികാരമുണ്ടാവൂ... നേരം വെളുത്താല്‍ വിശപ്പിനുള്ള വഴി എന്ന വികാരം ഒന്നു തന്നെ ആയതിനാല്‍ എല്ലാവരും ഒരുമിച്ചാണ് കൊടിക്കും,പയറിനും,പാവലിനും വെള്ളം കോരുന്നത്.). കരോളിനിടയില്‍ വച്ച് രണ്ട് കൂട്ടരും ഒരുമിച്ച് കണ്ടാല്‍ പാമ്പ്-കീരി സൌഹൃദമത്സരംഉണ്ടാവും.(ഇപ്പോള്‍ ഒരു തരത്തിലുള്ള മത്സരവും ഞങ്ങളുടെ നാട്ടിലെ പാത്രിയര്‍ക്കീസ് ഓര്‍ത്തഡോക്സ് കാരുടെ ഇടയില്‍ ഇല്ല.സമുദായ സ്നേഹം മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ ആണന്ന് ഞങ്ങളുടെ നാട്ടുകാര്‍ മനസിലാക്കി) . ‘സൌഹൃദമത്സരം‘ എന്നത് വെറും കരോള്‍ പാട്ട് മത്സരം മാത്രം അല്ല. ചിലപ്പോഴത് കായിക,നാടന്‍തല്ല് മത്സരമായി മാറാറുണ്ട്.
കരോള്‍ ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് സ്വന്തം കരോള്‍ സംഘ ത്തില്‍ നിന്നു തന്നെ ആയിരിക്കും.പാമ്പുകളുമായി ബന്ധപ്പെട്ടായിരിക്കും ഈ ഉടക്കുകള്‍ ഒക്കെ. മുമ്പ് പറഞ്ഞ ‘സൌഹൃദ മത്സരം‘ നടക്കാന്‍ ഇടയുണ്ടങ്കില്‍ പിള്ളാരൊക്കെ ഓടാനു ള്ള അകലം ഇട്ടേ ആവേശം കാണിക്കാറുള്ളു. ഞങ്ങള്‍ മുരുപ്പിനേക്ക് കയറുന്നതിനുമുമ്പ് തന്നെപാത്രിയര്‍ക്കീസുകാരെ കണ്ടു. മത്സരം പാട്ടില്‍ മാത്രം ഒതുക്കി ചിലകൊടുക്കല്‍ വാങ്ങലുകള്‍ നടത്തി ചേട്ടന്മാര്‍ ചിറിതുടച്ച്പിരിഞ്ഞു.ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മുരുപ്പു ഇറങ്ങി ഞങ്ങള്‍ വരുന്നത്. ക്രിസ്തുമസ് ഫാദര്‍ മുന്നിലുണ്ട്. മുരുപ്പിനെ താഴെയുള്ള കലുങ്കിനടുത്ത് എത്തിയപ്പോള്‍ ഒരു അപ്രതീക്ഷ ആക്രമണം. ആരോ ഒരാള്‍ കലുങ്കിന്റെ മറവില്‍ നിന്ന് ഓടിവന്ന് ഫാദറിന്റെമുഖം മൂടി പൊക്കിനോക്കിയതും അടിവച്ചതും പെട്ടന്നായിരുന്നു... നാട്ടില്‍ ക്രിസ്തുമസ് അവിധിക്ക് വന്ന് വേഷം ഇട്ട ഫാദറിനൊന്നും മനസിലായില്ല.“ഫാദറേ ഓടിക്കോ ....അടിവീണേ“ എന്ന് പറഞ്ഞതും ഫാദര്‍ കുപ്പായം മടക്കിക്കുത്തി ഒരോട്ടം. പിന്നില്‍ നിന്ന ചേട്ടന്മാരൊക്കെ മുന്‍നിരയിലെത്തി.അടിവീണാല്‍ ആദ്യം ചെയ്യുന്നത് പെട്രോമാക്സിന്റെ ഗ്യാസ് തിരിച്ചുവിടുകയാണ്. അടിക്കുന്നവന്‍ ആരാണ ന്ന് അറ്റികിട്ടുന്നവന്‍ അറിയാതിരിക്കാനാണിത്. ചിലപ്പോള്‍ പരസ്പരം അടികൊടു ത്തൊന്നും ഇരിക്കും. അതൊന്നും ആരുംകണക്കിടാറില്ല.
അടി എന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി. കലുങ്കിന്റെ മറവില്‍ നിന്ന് അടിക്കാനായി വന്നവരില്‍ നാലുപേരും അടികൊണ്ട് ഓടി.ഒരൊത്തന് ഓടാന്‍ പറ്റിയില്ല. ഒരോടിയും മിസാകാതെ എല്ലാം ഒരുത്തന്‍ വാങ്ങിക്കൂട്ടി. പെരുത്തുനില്‍ക്കുന്ന ഞങ്ങളുടെ ചേട്ടന്മാര്‍അവനെപൊക്കിയെടുത്ത് കലുക്കിന്റെ മുകളിലുടെ താഴേക്ക് ഇട്ടു. നാലഞ്ചാള്‍ താഴ്ചയുള്ള പുരയിടത്തിലേക്ക് അയാള്‍ വീഴുന്നശബ്ദ്ദം കേട്ടപ്പോള്‍ ചേട്ടന്മാര്‍ക്ക് സന്തോ ഷമായി. ഒന്നും സമ്മതിക്കാത്തതുപോലെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അടുത്ത വീട്ടില്‍ചെന്ന്‍ പാട്ടുപാടിതുടങ്ങിയപ്പോഴാണ് ക്രിസ്തുമസ് ഫാദറില്ലന്ന് മനസിലായത്. പാട്ടുപാടുന്നത് നിര്‍ത്തി ക്രിസ്തുമസ് ഫാദറിനെതിരക്കി ഇറങ്ങി.രണ്ട് മണിക്കൂറിനുശേഷം ഫാദറിനെ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെത്തി. അടിവീണയുടനെ ആരോ ഓടാന്‍ പറയുന്നതുകേട്ട് ഫാദര്‍ ഓടിയതാണ്. ഒന്നരമണിക്കൂര്‍ ഓടിയാണ് വീട്ടിലെത്തിയത്. ഫാദറിനെ വീണ്ടും ഒരുക്കിയിറക്കി കരോള്‍ തുടര്‍ന്നു.
പിറ്റേന്നാണ് ആക്രമണത്തിനു പിന്നിലെ കാരണം അറിയുന്നത്. വെള്ളം അടിച്ച് കൂതറ കാണിച്ചതിന് പാത്രിയര്‍ക്കീസുകാര്‍പുറത്താക്കിയ അഞ്ച് പേരാണ് അടിതുടങ്ങിയത്. അഞ്ചും കലുങ്ങിന്റെ കീഴില്‍ കിടന്ന് ഉറങ്ങിപ്പോയി.ഓര്‍ത്തഡോക്സ്കാരുടെകരോള്‍ പാര്‍ട്ടി തിരിച്ച് വരുമ്പോഴാണ് കട്ട് വിട്ട് ഉണരുന്നത്. സമയത്തെക്കുറിച്ച് ബോധമില്ലാതെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച് , തങ്ങളുടെ കരോള്‍ പാര്‍ട്ടിക്കാരാണന്ന് വിചാരിച്ച് അടിതുടങ്ങിയതാണ്. പക്ഷേ ആളുമാറിപ്പോയതറിഞ്ഞത് മയമില്ലാതെ അടികിട്ടിയപ്പോഴാണ്.
ഈ അടികൊണ്ട് ഗുണം ഉണ്ടായത്. അടികൊണ്ട് കലുങ്കിന്റെ മുകളിലൂടെ എറിയപ്പെട്ടവ നാണ്. അത്രയും കാലം അരപ്പിരിയുമായിതല്ലുകൊള്ളിത്തരവുമായി നടന്ന അയാള്‍ അന്നത്തെ അടിയോടുകൂടി അയാളുടെ അരപ്പിരി മാറി ആളുനന്നായി. ഇപ്പോള്‍ കല്യാണ മൊക്കെ കഴിഞ്ഞ് കുട്ടികളുമായി കഴിയുന്ന അയാള്‍ ഇടയ്ക്കിടെ ഞങ്ങളുടെ പള്ളിയിലും വരാറുണ്ട്. വഴിപിഴച്ചുപോകാമായിരുന്നഒരു ജീവിതം തിരിച്ചു കൊടുത്ത ദൈവത്തിനു നന്ദിപറയാനായിരിക്കാം അയാള്‍ വരുന്നത് ......

Tuesday, November 25, 2008
നമ്മള്‍ ചെയ്യുന്ന നൂറ്റിരണ്ടാമത്തെ കാര്യം :101+1 things to do in kerala
.
നെറ്റില്‍ക്കൂടി കറങ്ങി നടന്നപ്പോഴാണ് നമ്മുടെ സ്വന്തം കേരളത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക്മൊത്തമായം ചില്ലറയായും വിതരണം ചെയ്യാന്‍ അരയും മെയ്യും മുറുക്കിയ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സൈറ്റില്‍ എത്തപെട്ടത്. ഇവിടെ എത്തീയപ്പോഴാണ് നമ്മുടെ നാട്ടില്‍ എന്തെല്ലാം നടക്കുന്നുണ്ട്എന്ന് അറിഞ്ഞത്. പലര്‍ക്കും ഞാന്‍ ഈ ലിങ്ക് അയിച്ചുകൊടുത്തു. ഏതായാലും നമ്മുടെ നാടിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരു സ്വയം ബോധം ഉണ്ടാവുന്നത് നല്ലതാണല്ലോ ? നിങ്ങളും ഈ ലിങ്ക് ഒന്നു വായിച്ചു നോക്ക്. നൂറ്റാണ്ടിലെ വലിയ തമാശ എന്നൊക്കെ പലരും പറയുന്നതു കേട്ടിട്ടില്ലേ... ഇതൊന്നു വായിച്ചുകഴിഞ്ഞാല്‍ ‘നൂറ്റാണ്ടിലെ വലിയ തമാശകള്‍ ‘ തേടി എങ്ങും പോകേണ്ട... ചിന്തിച്ചു ചിരിക്കാന്‍കഴിയുന്നവര്‍ മാത്രം ഈ ലിങ്ക് വായിച്ചാല്‍ മതി. ഇതിലെ കുറച്ചു കാര്യങ്ങള്‍ മാത്രം പറഞ്ഞു തരാം...101 കാര്യങ്ങള്‍ നമ്പരിട്ടാണ് പറഞ്ഞിരിക്കുന്നത്.(എണ്ണിയെണ്ണി പറയുക എന്ന് കേട്ടിട്ടില്ലേ?)... സാമ്പിളുകള്‍ ഇതാ :
5.Take a swig of toddy
Ask your tour guide to arrange for fresh madbura kallu (sweet toddy
extracted from the coconut palm) and have it the Kerala way with exotic
karimeen pollicbathu (baked fresh water fish) or spicy pickles.
അച്ചാറും തൊട്ടുനക്കി കരിമീനും തിന്ന്‍ ഒരോകുപ്പി കള്ളടിക്കണമെന്നു തന്നെയല്ലേ ?
14. Wear jasmine in your hair
Get yourself a string of jasmine-the natural ornament for your hair. You
could even pluck them fresh from a garden and string them yourself.
തമിഴ് നാട്ടില്‍ നിന്ന് മുല്ലപ്പൂവന്നില്ലങ്കില്‍ ‘മലയാളമങ്കയുടെ’ തലയില്‍ മുല്ലപ്പൂ വരുമേ ?
16. Ride on 8 tonner without wheels
At the Periyar Wildlife Sanctuary in Thekkady, you and your friends can
majestically into the scenic jungle on an elephant. A mahout will guide
you on your enchanting journey.
നമ്മുടെ നാട്ടിലെ ആന മാത്രമേ ‘without wheels ‘ ആയിട്ടുള്ളോ? (ആനയുടെ ഇംഗ്ലീഷ് ‘8 tonner without wheels ‘ എന്നാക്കിയത് ഇപ്പോഴാണ് അറിഞ്ഞത്.)
22 Munch an uppumanga
You’ll simply relish a meal that is accompanied by uppumanga, tender
mangoes preserved in brine for months (the longer, the better).
പച്ചക്കറിക്ക് വിലകൂടിയതുകൊണ്ട് ഉപ്പുമാങ്ങതന്നെ ശരണം ..
28 Visit the local markets
Small stalls with fresh vegetables, fruits, fish, chicken… High pitched
salesmen luring you with impossible bargains. Visit these bustling
markets or chandas for fresh buys.
‘High pitched salesmen luring you with impossible bargains.‘ .വിലപേശലിവിടെനടക്കില്ല നാട്ടാരേ (നാടുകാണാന്‍ വരുന്നവരേ ) ???
29 Go bananas
In Kerala, red, green and yellow are synonymous with various types of
plantains’. These digestives come in different shapes too — tall, short,
stout, sleek... And while you taste banana chips, raw banana dishes,
banana milk shake, banana ice cream, dried bananas, fried bananas… you’ll
wonder if there’s any other fruit more versatile.
വായിച്ച് വണ്ടറടിക്കേണ്ട... ഏത്തക്കായെ ക്കുറിച്ചാണ്
36 Watch a Malayalam movie
Malayalam movies have excellent story lines and some of them are
internationally acclaimed. If you visit the State during a film festival,
you’ll get to see good movies with English subtitles.
മലയാള സിനിമ കാണണമെങ്കില്‍ കേരളത്തില്‍ തന്നെ വരണമെന്ന് ...
37 Bathe in healing waters
Don’t miss your chance to take a dip in the waters of the Nelliyampathy
forests in Palakkad or the mineral springs at Varkala. These waters are
known for their medicinal properties. Take a splash, heal yourself.
നെല്ലിയാമ്പതിയിലേയും വര്‍ക്കലയിലേയും വെള്ളത്തിന് medicinal properties ഉണ്ടന്ന് ... ഈ വെള്ളത്തിന്റെ പേറ്റന്റ് സായിപ്പു കൊണ്ടുപോകുമോ?
38 Buy gold for all occasions
Kerala’s gold jewellery, intricately disgined and delicate, will steal
any woman’s heart. Make sure you have enough money on you before you step
into a gold shop. Because whatever be your taste, you’ll find patterns
you’d wish to own.
സ്ത്യം പറഞ്ഞു , കൈയ്യില്‍ കാശുള്ളവന്‍ മാത്രം അങ്ങോട്ട് കയറിയാല്‍ മതി.
41 Ride in an autorickshaw
Explore the streets of Kerala in an autoriscksha, a three wheeled taxi
painted yellow and black. Don’t be surprised if you meet a driver who has
a degree in English literature or is fairly fluent with the language.
‘Don’t be surprised if you meet a driver who has a degree in English
literature or is fairly fluent with the language.‘!! ഇംഗ്ലീഷില്‍ തെറി വിളിച്ചാലുംഞെട്ടരുത് !!!!
45 Rock about in a bullock cart
On a pleasant evening, treaverse the scenic mud roads of Kerala at the
unhurried pace of a bullock cart. The tinkling bells and roll-over-from-
side-to-side motion of the cart will full you into a lazy reverie.
മ്യൂസിയത്തില്‍ പോലും കാളവണ്ടി കാണാന്‍ കിട്ടാത്തകാലമല്ലേ ഇത് ???
47 Order a metre of tea
Stop by a thattukada, a roadside kiosk, for a steaming cup of strong tea.
Watch the expert stretch it to a metre while pouring it from glass to
glass, blending it well and building up a tempting froth in the process.
ഇത് സത്യമാണ് കേട്ടോ
61 Try coconut hair oil
The secret of a Malayali woman’s long, black, lustrous hair could be
yours too. Coconut oil is considered the best nutrient for hair and a
coolant for the head. In Kerala, both men and women massage oil on their
heads before a bath.
Malayali woman’s ന്റെ നീണ്ട തലമുടീയുടെ രഹസ്യം വെളിച്ചണ്ണയാണോ? എത്രവെളിച്ചെണ്ണ കോരി
ഒഴിച്ചാലും തലമുടി അര ഇഞ്ചെങ്കിലും വളരുമോ?
94 Spot a dolphin
If you ‘re lucky, you’ll get to see the dolphins do their grand act at
the Cherai beach. Applaud them as they spring out of the waters
magnificent splash only to take a marvelous dive back into it.
ഭാഗ്യമുണ്ടങ്കില്‍ മാത്രം കാണാമെന്ന് . ചേറായിക്കാര്‍ക്കുപോലും ഇല്ലാത്ത ഭാഗ്യം കാശുമുടക്കി വരുന്ന സായിപ്പിനുണ്ടാവുമോ?
101. Try out new ways to fish
Dangle a rod and line into the flowing waters. Sweep a towel through it.
Feel for fish with your feet in the mud below. Or simply try trapping
small fish with your hands. Anyway, you’ll never return disappointed.
റോഡിലെ കുഴിയില്‍ നിന്ന് മീനെപിടിക്കുന്ന കാര്യമാണന്ന് തോന്നുന്നു. റോഡിലെ കുഴികള്‍ക്ക് ഇങ്ങനെയൊരു‘വിനോദ സഞ്ചാര പ്രാധാന്യ’ മുണ്ടന്ന് ഇപ്പോഴല്ലേ അറിഞ്ഞത്....
ബാക്കി നിങ്ങളുതന്നെ വായിച്ച് നമ്മുടെ നാടിനെക്കുറിച്ച് അറിഞ്ഞോളൂ...
ഇതെല്ലാം വായിച്ചു കഴിഞ്ഞിട്ടും നിങ്ങള്‍ക്കൊരു സംതൃപ്തി കിട്ടുന്നില്ല അല്ലേ? ഈ 101ന്റെ പട്ടികയില്‍ എന്തോ ഒരു കുറവുള്ളതുപോലെ .. സംഗതി സത്യമാണ് ഒരു കാര്യത്തിന്റെ കുറവുണ്ട് .. അത് ഇതാണ് ...
102. watch,participate and enjoy harthal
God's own country which could more appropriately called Land of Bandhs and Harthals .All malayalaies enjoy the harthal with chicken,cd,'kuppi',etc... This is the official site of harthal schedule ....
ഇതും കൂടി ചേര്‍ക്കേണ്ടതല്ലേ 102 മത്തെ കാര്യമായി...

Thursday, November 13, 2008
Thursday, October 30, 2008
വി.എസി.ന്റെ മുതാലാളിത്ത പ്രേമം : (????) vs and chenggara agitation
.
ചെങ്ങറസമരം എന്ന പേരില്‍ കഴിഞ്ഞ 400 ദിവസങ്ങളിലധികമായി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂസമരത്തിനെതിരെ കേരളമുഖ്യമന്ത്രി ‘സമരപടനായകന്‍‘ സഖാവ് വി.എസ്.അച്യുതാനന്ദന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്സമരത്തെ തള്ളിപ്പറയുകയാണ്. മുതലാളിയുടെ ലക്ഷക്കണക്കിന് രൂപയുടെ റബര്‍ മോഷ്ടിച്ച് സമരക്കാര്‍ സമരഭൂമിയില്‍ സുഖജീവിതംനടത്തുകയാണന്നാണ് വി.എസ്.ആരോപിച്ചിരിക്കുന്നത്. ‘മുതലാളി(ത്ത)വിരുദ്ധനായ‘ സഖാവ് വി.എസിന് സമരെക്കാരുടെ വിശപ്പിനെക്കാള്‍ വലുത് ഗോയങ്കല്‍ മുതലാളിക്ക് നഷ്ടപെടുന്ന ‘ലക്ഷ’ത്തിനാണ്. ഇതാണോ അഭിനവ മുതലാളിത്ത വിരുദ്ധം!!!!!!?????? . പത്തനംതിട്ടജില്ലയിലെ തോട്ടഭൂമിയുടെ ഏറിയഭാഗവും കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ(?)സാധുജനങ്ങളോട് എന്തിനാണ് ഇത്രയ്ക്ക് അസഹിഷ്ണത രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കുന്നത് ???????????????????
എല്ലാ കൈയ്യേറ്റഭൂമികളും നടന്നുകയറിയ വി.എസ്. എന്തുകൊണ്ട് ചെങ്ങറ കൈയ്യേറ്റ സമരഭൂമിയില്‍ ഇതുവരെ സന്ദര്‍ശിച്ചില്ല???? മൂന്നാറിലെകൈയ്യേറ്റം ഒഴിപ്പിക്കാന്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ കളിച്ച് മൂന്നാറിലേക്ക് കറുത്തപൂച്ചയേയും കോട്ടിട്ട ആളേയും പറഞ്ഞ് വിട്ടിട്ട് ജനങ്ങളുടെകൈയ്യടി വാങ്ങാന്‍ തിരുവന്തപുരത്തുനിന്ന് ‘ബോര്‍ഡുമായി’ വന്ന് ഗവണ്മെന്റ്ഭൂമിയെ ടാറ്റയുടെകൈയ്യേറ്റഭൂമിയാക്കി ബോര്‍ഡ് സ്ഥാപിച്ച് പുലിവാലുപിടിച്ചതാരാണ്?????? മൂന്നാറിലെ ടാറ്റായുടെ കൈയ്യേറ്റഭൂമിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് ‘നിഴല്‍ അംഗങ്ങളെ’ അയച്ച് കാത്തിരിക്കുന്നത് ആരാണ് ?? ടാറ്റായുടെ കൈയ്യേറ്റഭൂമി കണ്ടെത്താന്‍ സര്‍വ്വേകളും റിസര്‍വ്വേകളും എന്തിന് ഉപഗ്രഹസര്‍വ്വകള്‍ വരെ നടത്തി എന്തക്കയോനേടി എന്ന് മേനി നടിച്ചിട്ട് എന്തായി??? ടാറ്റായുടെ ഒരിഞ്ചുകൈയ്യേറ്റ ഭൂമിയെങ്കിലും പിടിച്ചെടുക്കാന്‍ സാധിച്ചോ??? ചെങ്ങറയില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് സമരം ചെയ്യുന്നു എന്ന് വിലപിക്കുന്ന ആള്‍ ടാറ്റായുടെ കൈയ്യേറ്റഭൂമി പിറ്റിച്ചെടുത്താല്‍ അവിടെ തൊഴില്‍ നഷ്ടപ്പെടുന്നതൊഴിലാളികളെ മറക്കുന്നത് എന്തേ????
പാട്ടാക്കാലാവധികഴിഞ്ഞ ഭൂമി ഗവണ്‍മെന്റിലേക്ക് ചേര്‍ക്കേണ്ടതിനുപകരം ഇപ്പോഴും അളവുകാരെകൊണ്ട് ചുറ്റിക്കറങ്ങുന്നത് എന്തിനാണ് ?പാട്ടഭൂമിയുടെ കൂടെ ഗവണ്‍മെന്റ് ഭൂമിയും ഉണ്ടോന്ന് അറിയാന്‍ എത്രനാളുകൊണ്ട് അളക്കുകയാണ് ? സമരപടനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന,സമരഭൂമികളില്‍ നടന്നുകയറിയ, കൈയ്യേറ്റ ഭൂമികളില്‍ ഓടിക്കയറിയ, മുതലാളിത്ത സാമ്രാജ്യത്ത വിരുദ്ധനായ വിപ്ലവനേതാവ് മുഖ്യമന്ത്രിയാകുമ്പോള്‍സമരം ചെയ്യുന്നവരെ ഇങ്ങനെ അധിക്ഷേപിക്കണോ എന്ന് ന്യായമായ ഒരു ചോദ്യം ഉയരുന്നു. സമരഭൂമിയിലേക്ക് ഉപരോധസമരം നടത്തുന്നതൊഴിലാളികള്‍ പോലും സമരക്കാര്‍ സുഖജീവിതം നയിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. എല്ലാ സമരക്കാരു ഒരേപോലെയാണന്ന് സ്വന്തം അനുഭവത്തിന്റെവെളിച്ചത്തിലായിരിക്കുമോ മുഖ്യമന്ത്രി ‘ചെങ്ങറസമരക്കാര്‍ സുഖജീവിതം നയിക്കുന്നു’ എന്ന് പറഞ്ഞത് ?
ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രി ഗോയങ്കല്‍ മുതലാളിയെപ്പോലെ സംസാരിച്ചു എന്ന് ആര്‍ക്കെങ്കിലും തോന്നിയങ്കില്‍അവരെ കുറ്റം പറയാന്‍ പറ്റുമോ? മുതലാളിത്തത്തിനെതിരേ സമരം ചെയ്യുന്നു എന്ന് മേനിനടിക്കുന്നവര്‍ തന്നെയാണ് ഇവിടെ മുതലാളിക്ക്വേണ്ടി വാദിക്കുന്നത്? തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ട് തൊഴിലാളിക്ക് അനുകൂലമായി കൈയ്യേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്നു എന്ന് വിചാരിക്കരുത് ? മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്ലാച്ചിമട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവര്‍ സമരത്തെതുടര്‍ന്ന്പൂട്ടുന്ന കമ്പിനിയിലെ തൊഴിലാളികളെക്കുറിച്ച് ചിന്തിച്ചോ?? (പ്ലാച്ചിമട സമരത്തിന്റെ പ്രഖ്യാപന ലക്ഷ്യം വിസ്‌മരിക്കുന്നില്ല.). ആ സമരത്തിന്ചൂടും വാശിയും നല്‍കികൊണ്ട് അരുന്ധതിയും മേധയും കടന്നുവന്നപ്പോള്‍ അവരെ പുകഴ്ത്തിയവര്‍ ; അവര്‍ ചെങ്ങറയിലേക്ക് വന്നപ്പോള്‍അരാഷ്ട്രീയവാദികളും ഭീകരരും ആയതെങ്ങനെയാണ് ? ഇവിടെയാണ് സമരങ്ങളുടെ പിതൃത്വത്തെക്കുറിച്ചുള്ള ഒരു സങ്കല്പം ഉണ്ടാകുന്നത്.കേരളത്തിലുണ്ടാകുന്ന എല്ലാ സമരങ്ങളും വിജയിക്കണമെങ്കില്‍ (വിജയിപ്പിക്കണമെങ്കില്‍) തങ്ങളുടെ പിന്തുണ ആവിശ്യമുണ്ടന്ന്ചിലര്‍ സ്വയം അങ്ങ് വിചാരിച്ചു വച്ചിരിക്കുന്നു. അതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സമരങ്ങള്‍ക്കെതിരെ സമരം ഉണ്ടാകുന്നത്.
ജനകീയകൂട്ടായ്മയില്‍ മയിലമ്മ നയിച്ച സമരം സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ച് പരാജയപെട്ടതാണ് ? ഗീതാനന്ദന്റെയും ജാനുവിന്റെയും നേതൃത്വത്തില്‍ ഗോത്രമഹാസഭ മുത്തങ്ങയില്‍ കൈയ്യേറ്റ സമരം നടത്തിയപ്പോള്‍ പിന്തുണ നല്‍കിയവരാണ് , മുത്തങ്ങാസമരത്തിന്റെകാരണങ്ങളെ അടിസ്ഥാനമാക്കി ചെങ്ങറയില്‍ നടക്കുന്ന സമരത്തെ അപഹസിക്കുന്നത് . മനുഷ്യന്റെ പ്രാഥമികാവിശ്യങ്ങളില്‍ പെട്ടഭക്ഷണം, പാര്‍പ്പിടം എന്നിവയ്ക്കുവേണ്ടിയുള്ള സമരം തന്നെയല്ലേ ചെങ്ങറയില്‍ നടക്കൂന്നത് ?
മുതലാളിയുടെ ഭൂമിയില്‍ നിന്ന് മോഷ്ടിച്ച് സുഖം ജീവിതം നയിക്കുന്ന സമരക്കാരെ അടച്ചാക്ഷേപിക്കുന്നതിനുമുമ്പ് നേതാവ് ഒന്ന് ഓര്‍ക്കേണ്ടതായിരുന്നു. കോടിക്കണക്കിനുരൂപ പൊടിച്ച് എസി ട്രയിനിലും വിമാനത്തിലും എത്തി ഡല്‍ഹികേരളഹൌസില്‍ സുഖഉറക്കം നടത്തി ഭക്ഷണവും കഴിച്ച് കേന്ദ്രവിരുദ്ധസമരം നടത്തിയത് സ്വന്തം കൈയ്യിലെ കാശുകൊണ്ട് ആയിരുന്നോ??? ഖജനാവിലെ കാശ് പോകുന്നതിലും വിഷമംഗോയങ്കല്‍ മുതലാളിയുടെ പണപ്പെട്ടിയുടെ കനം കുറയുന്നതിലാണോ??? തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നുള്ളതുകൊണ്ട്ടാറ്റായുടെ കൈവശഭൂമി തിരിച്ചെടുക്കാതിരിക്കാന്‍ ‘സമരപടനായകന്‍‘ നടപടി സ്വീകരിക്കുമോ?
സമരം 400 ദിവസം പിന്നിട്ട് കഴിയുമ്പോള്‍ ചെങ്ങറ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു എങ്കിലും അവിടെ വരെ ഒന്ന് എത്തി സമരഭൂമിഒന്ന് കാണാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘സമയം‘ കണ്ടെത്തിയിട്ടില്ല. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് ചെങ്ങറസമരം നടന്നിരുന്നതെങ്കില്‍ എത്ര പ്രാവിശ്യം സമര ഭൂമിയില്‍ എത്തിയേനെ? എത്ര പത്ര സമ്മേളനങ്ങള്‍ നടത്തിയേനെ??? സമരജ്വാലയില്‍ ജ്വലിച്ചുയര്‍ന്നുവന്ന വി.എസിനും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലങ്കില്‍ , എന്തായിരിക്കും സമരക്കാരുടെ ഭാവി??? കടുംപിടുത്തം അവസാനിപ്പിച്ച് സമരഭൂമി സന്ദര്‍ശിക്കാനെങ്കിലും വി.എസ്. തയ്യാറാകണം . പ്രശ്ന പരിഹാരത്തിന് ഒരു ഫോര്‍മുല ഉരുത്തിരിയേണ്ടത്മുന്‍വിധികളില്ലാതെ നടത്തുന്ന ചര്‍ച്ചകളിലായിരിക്കണം ...... വോട്ട് ബാങ്ക് രാഷ്ട്രീയത്തിലുപരി മനുഷ്യത്വപരമായ ഒരു നീക്കുപോക്കാണ്ചെങ്ങറസമരത്തിലുണ്ടാവേണ്ടത് .......... അതൊരിക്കലും സമരക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരിക്കരുത് ...

Sunday, October 26, 2008
മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും 6 : മതില്‍കെട്ടുകള്‍
.
നഗരവത്ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഗ്രാമങ്ങളും വികസിക്കുമ്പോള്‍ നമ്മുടെ മനസുകള്‍ ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ വീടും അതില്‍ പ്രായമായ മാതാപിതാക്കളും വീട്ടുമുറ്റത്ത് ഒരു പട്ടിക്കൂടും വീട് മറയ്ക്കുന്ന ഒരു ‘വലിയ മതിലും’ ഇന്ന് സര്‍വ്വസാധാരണമായ കാഴ്ചയായി മാറിയിരിക്കുകയാണ്. കെട്ടിയുയര്‍ത്തുന്ന മതിലുകള്‍ നമ്മള്‍ മലയാളികള്‍ നമ്മുടെ ഹൃദയങ്ങളിലേക്കുംകൊണ്ടുവന്നു കഴിഞ്ഞു. ഇല്ലായ്‌മകളിലെ കൊടുക്കല്‍ വാങ്ങലുകളീലൂടെ വളര്‍ന്ന നമ്മുടെ ‘ഓള്‍ഡ് ജനറേക്ഷന്‍ ‘ ഇന്ന് ‘ന്യൂ ജനറേക്ഷന് ‘വഴിമാറുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്നത്തെ കേരളസമൂഹത്തിലെ മധ്യവര്‍ഗ്ഗസമൂഹത്തില്‍ ആത്മഹത്യകള്‍ കൂടുന്നതന്ന് നിങ്ങള്‍ചിന്തിച്ചിട്ടുണ്ടോ ?? ഏത് വഴി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലും കിട്ടുന്ന ഉത്തരം ഒന്നുതന്നെയാണ്. മനുഷ്യമനസുകളില്‍ സ്വയം കെട്ടിഉയര്‍ത്തിയ മതില്‍കെട്ടുകള്‍ !!!!!!!!!!!!!!! ആരേയും ഉള്ളിലേക്ക് കടത്തിവിടാതെ ‘സ്വയം’ അഥവാ ‘ഞാന്‍’ എന്ന് ചിന്തയില്‍ കെട്ടുന്ന മതില്‍കെട്ടില്‍ശ്വാസം മുട്ടി മരിക്കുകയല്ലേ മലയാളികള്‍ ......
കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ വിശാലമായ അകത്തളങ്ങളില്‍ നിന്ന് നമ്മള്‍ കയറിക്കൂടിയത് മതില്‍കെട്ടുകളില്‍ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇല്ലായ്‌മ,വല്ലായ്‌മകളിലേക്കും ആണ്. മനസുകള്‍ ചുരുങ്ങിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ഹൃദയം മറ്റുള്ളവര്‍ കാണാതിരിക്കാന്‍വേണ്ടിയാണോ നമ്മള്‍ വലിയ മതിലുകള്‍ പണിയാന്‍ തുടങ്ങിയത്. തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുക എന്നതില്‍ ഉപരി തങ്ങളുടെ താമസസ്ഥലത്തേക്ക് ആരും കയറിവരരുത് എന്നുള്ള ഒരൊറ്റ ലക്ഷ്യത്തില്‍ അധിഷ്ഠിതമായിട്ടാണ് ഈ മതില്‍കെട്ടുകള്‍. ഉയര്‍ത്തുന്ന മതിലുകളില്‍ ഞെരിഞ്ഞമരുന്നത് ‘സ്വയം‘ ആണന്നുള്ള ചിന്തകള്‍ വരുമ്പോഴേക്കും ജീവിതം ജീവിതമതില്‍കെട്ടിനു പുറത്തായിരിക്കും. കെട്ടിഉയര്‍ത്തുന്ന മതിലുകളും,കെട്ടിയടയ്ക്കപ്പെടുന്ന വഴികളും ,മാന്തുന്ന അതിരുകളും നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ‘ന്യൂ ജനറേക്ഷന്‍’ ഇന്ന്‘ഓള്‍ഡ് ജനറേക്ഷനെ ‘ കെട്ടിയുയര്‍ത്തുന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ തടവുകാരാക്കി കഴിഞ്ഞു. ഇങ്ങനെ തീര്‍ക്കുന്ന തടവറകള്‍ ഒരു സാമൂഹികവിപത്തായി മാറിയതുകൊണ്ട് സര്‍ക്കാരുകള്‍ പോലും നിയമനിര്‍മ്മാണത്തിന് തയ്യാറാകുന്നത്. വൃദ്ധരായ മാതാപിതാക്കളെ വേണ്ടരീതിയില്‍സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്താന്‍ നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ തയ്യാറെടുക്കുകയാണന്ന് കേട്ട് ഞെട്ടുന്നതിനുമുമ്പ് ഒന്നുകൂടി അറിയുക. ഇന്ന് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, വിദ്യാസമ്പന്നര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളികളുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ഇത്ല് നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. സര്‍ക്കാര്‍പോലും വൃദ്ധസദനങ്ങള്‍തുടങ്ങാന്‍ പോവുകയാണ്. (സാമ്പത്തിക പ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളീലും ബാധിച്ചുവെങ്കിലും ‘വൃദ്ധസദന‘ ബിസിനസ്സിന്റെഏഴയലോക്കത്ത് പോലും സാമ്പത്തിക പ്രതിസന്ധി എത്തിയിട്ടില്ല.).
മലയാളികളെപ്പോലെ അതിര്‍ മാന്തുന്നവര്‍ മറ്റ് എവിടേയും കാണാന്‍ വഴിയില്ല. വെറുതെ ഇരിക്കുമ്പോള്‍ കൈ കുരുകുരുക്കുമ്പോള്‍ അതിര്‍ മാന്താന്‍പറമ്പില്‍ പോകുന്നവരായി മലയാളികള്‍ എന്നേ മാറിക്കഴിഞ്ഞു. പത്രങ്ങളിലെ ചരമപേജില്‍ ഒട്ടുമിക്ക ദിവസങ്ങളിലും അതിര്‍ത്തി തര്‍ക്കങ്ങളില്‍കൊല്ലപെടുന്നവരെക്കുറിച്ച് നമുക്ക് വായിക്കാന്‍ കഴിയും. പറമ്പിലെ അതിരുകള്‍ മാറ്റി ഇടുന്നതും അപ്രത്യക്ഷമാക്കുന്നതും ഒക്കെ നമുക്ക് ഒരുഹോബിയാണ്.(ഒബജക്ഷന്‍ : ഇതില്‍ ന്യൂജനറേക്ഷന്‍ കുറ്റാരോപിതര്‍ അല്ല). അതിരുമാന്തിയില്ലങ്കില്‍ ഉറക്കം വരാത്ത എത്രയോ ആളുകള്‍ നമ്മുടെഇടയില്‍ ഉണ്ട്..[ അതിരുകള്‍ ഇല്ലാത്ത ഒരു ലോകം എന്ന് സ്വപ്നം കാണാമെന്ന് മാത്രം. രാജ്യങ്ങള്‍ പോലും അതിര്‍ത്തി മാന്തുന്ന ഈ കാലത്ത്നമ്മുടെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ???]. ഒരുമിച്ച് കളിച്ചുവളര്‍ന്ന സഹോദരങ്ങള്‍ പോലും അതിര്‍ത്തികല്ലുകളുടെ പേരില്‍ വെട്ടിവീഴ്‌ത്തുന്ന കാലമാണിത്. ‘നഗ്നനായി ഞാന്‍ വന്നു നഗ്നനായി തന്നെ തിരിച്ചു പോകും ‘ എന്ന് പ്രമാണങ്ങളില്‍ പറയാം എന്ന് മാത്രം. ചാവുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോകാതെ ശവപ്പറമ്പിലെ ആറടിമണ്ണിന്റെ ജന്മയായി മാത്രം താന്‍ തീരുമെന്ന് അറിയാമെങ്കിലും അതിരുമാന്താതിരിക്കാന്‍ നമുക്കാവില്ല.അണ്ണാന്‍ മൂത്താലും മരക്കയറ്റം മറക്കുമോ?
ഏതായാലും ‘ഫ്ലാറ്റു സംസ്കാരത്തില്‍’ അതിരുമാന്തല്‍ ഇല്ല. നാലുചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ആരുടെ അതിരുമാന്താന്‍ ? അതുകൊണ്ട് ‘ഫ്ലാറ്റു‘കളില്‍അതിരുവഴക്കുകള്‍ ഇല്ല.(!!!). അതിരുകള്‍ മാത്രമല്ല നമുക്ക് പ്രശ്നം. അതിരുകളും അതിര്‍വരമ്പുകളും പ്രശ്നങ്ങളാണ്. ‘അതിര്‍വരമ്പുകള്‍‘ ലംഘിക്കു-മ്പോഴാണല്ലോ ‘സദാചാര‘വിശുദ്ധര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. ഭൂമിക്ക് മാത്രമല്ല നമ്മള്‍ മതിലുകള്‍ കെട്ടി ഉയര്‍ത്തുന്നത്. മനുഷ്യ മനസുകളിലുംമതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ നമ്മളെ പലരും നിര്‍ബന്ധിക്കാറുണ്ട്. രാഷ്ട്രീയ-മത-സാമുദായിക നേതാക്കള്‍ തങ്ങളുടെ അണികളിലും / വിശ്വാസികളിലുംഇങ്ങനെയുള്ള മതിലുകള്‍ കെട്ടി ഉയര്‍ത്തി തടവറയില്‍ ആക്കാറൂണ്ട്. മനുഷ്യമനസുകളില്‍ മതിലുകള്‍ പണിയാന്‍ ഇത്തരം നേതാക്കള്‍ ശ്രമിക്കാറുണ്ട്.അതുകൊണ്ടാണ് ചിലയിടങ്ങളില്‍ രാഷ്ട്രീയ-മത-സാമുദായിക വിലക്കുകള്‍ ഉണ്ടാകുന്നത് . മതത്തിന്റെയും സമുദായത്തിന്റെയുംരാഷ്ട്രീയത്തിന്റേയും പേരിലുള്ള മതിലുകള്‍ കെട്ടിഉയര്‍ത്തി മനുഷ്യരെ തമ്മില്‍ അകറ്റുന്നത് അപക്വമായ നേതാക്കളുടെ പ്രവര്‍ത്തികളാണ് . കുട്ടികളില്‍ പോലും ഇത്തരം മതിലുകള്‍ പണിത് അവരെ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ വേര്‍തിരിവ് നടത്താറുണ്ട്. ഒരിക്കലുംഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ലാത്തവരില്‍ നിന്നുമാണ് ഇത്തരം മതില്‍പണികള്‍ ഉണ്ടാകുന്നത്. (ഞാനിന്ന് സണ്ഡേസ്കൂളില്‍പത്താം ക്ലാസില്‍ മതസൌഹാര്‍ദ്ദം എന്ന ഭാഗം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. പള്ളിയിലേക്ക്വരുമ്പോള്‍ അന്യസമുദായത്തില്‍ ഉള്ളവരെ കണ്ടാല്‍ അവരോട് സംസാരിക്കുകപോലും ചെയ്യരുതന്ന് അവരോട് ഒരു അച്ചന്‍ പറഞ്ഞിട്ടുണ്ടത്രെ!!!.ഇങ്ങനെയുള്ള പുരോഹിതരെ എന്തു ചെയ്യാനാണ്.????). കുട്ടികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് മതിലുകള്‍ കെട്ടി ഉയര്‍ത്താന്‍ പലരുംശ്രമിക്കൂകയാണ്. തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സമുദായ സ്കൂളില്‍ മാത്രമെ പഠിപ്പിക്കാവൂ എന്ന രീതിയിലുള്ള ഇടയലേഖനം ഇറക്കാന്‍തക്കവണ്ണമുള്ള മാനസികവിഭ്രാന്തിയിലേക്ക് കേരളസമൂഹം തരംതാണിരിക്കൂകയാണോ ഇപ്പോള്‍ ??????? മനുഷ്യരെ എല്ലാവരേയും ഒരേപോലെ കാണാതെ സമുദായാടിസ്ഥാനത്തില്‍ മാത്രം ‘സഹോദരങ്ങളെ’ തിരിച്ചറിയുന്നതുമാത്രമാണോ വിദ്യാഭ്യാസം ?????
പാര്‍ട്ടി ഗ്രാമങ്ങളും , സമുദായ കുടികളും .. ഒക്കെ മനുഷ്യന്റെയുള്ളില്‍ മതിലുകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ‘പങ്കിടലും‘ ഇന്ന് പാടേമാറിയിരിക്കുന്നു. അയല്‍വക്കകാരന്റെ ദുഃഖം സ്വന്തദുഃഖമായികണ്ടിരുന്ന കാലം ഇന്ന് മാറിയിരിക്കുന്നു. അയലല്‍വക്കകാരന്റെ സ്വന്തം ഇല്ലായ്മസ്വന്തം ഇല്ലായമയായി കണ്ട് അവനെ സഹായിച്ചിരുന്ന കാലത്തുനിന്ന് അയലല്‍വക്കകാരന്റെ ഇല്ലായ്മകളെ കളിയാക്കാനും അവന്റെ ഇല്ലായ്മകളില്‍ സഹതപിക്കാനും മാത്രമാണ് ഇന്ന് എല്ലാവര്‍ക്കും താല്പര്യം. പണ്ട് കാലത്തെ ഒരുവീട്ടില്‍ നടക്കുന്ന വിവാഹം , അയല്‍വക്കകാരെല്ലാവരുംകൂടി ജാതിപരമോ, മതപരമോ ആയ ഒരു വെത്യാസവും കൂടാതെ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. ഇന്നോ ????? വീടുകള്‍ക്കു ചുറ്റും കെട്ടിഉയര്‍ത്തുന്ന മതിലുകള്‍ ആ മതിലുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യജന്മങ്ങളെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. ആപത്തുകള്‍വന്നുകഴിയുമ്പോള്‍ എന്നെ എന്തുകൊണ്ട് ആരും സഹായിക്കാന്‍ വന്നില്ലന്ന് പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല.
വലിയമതില്‍ക്കെട്ടുകള്‍ ഉയര്‍ത്തുന്ന പല വീടുകള്‍ ആണ് മോഷ്ണശ്രമങ്ങള്‍ക്കായി മോഷ്ടാക്കള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരം വീടുകളില്‍ നടക്കുന്നഅനിഷ്ടസംഭവങ്ങള്‍ പുറംലോകം അറിയാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ എടുത്തന്ന് ഇരിക്കാം. ചില കൊലപാതകവാര്‍ത്തകളില്‍ വായിക്കാറുള്ളത് ഓര്‍മ്മിപ്പിക്കുന്നു. “കൊല്ലപെട്ടവര്‍ക്ക് അയല്‍വക്കക്കാരവുമായി ഒരു സഹകരണവും ഇല്ലായിരുന്നു..”. സ്വയം തീര്‍ത്ത മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ഞരിഞ്ഞമരാനായിരുന്നു അവരുടെ വിധി... ഇതു വിധിയല്ല സ്വയം ചെയ്ത പ്രവൃത്തിയുടെ അനന്തരഫലം മാത്രമാണ്. പണിതുയര്‍ത്തുന്ന മതിലുകളില്‍വയ്ക്കുന്ന ഓരോ ഇഷ്ടികയും അവരുടെ മനസുകളില്‍ കൂടിയാണ് വയ്ക്കപ്പെടുന്നത്. ഉയര്‍ത്തില്‍ പണിയുന്ന മതിലുകള്‍ക്ക് മുകളില്‍ കുപ്പിച്ചില്ലുകളും,ആണികളും കൊണ്ട് സംരക്ഷണവലയം ഉണ്ടാവും.... ഒരിക്കലും ആ വീടുകളിലേക്ക് ആരും കയറാന്‍ പാടില്ല എന്നായിരിക്കും അതിലെ ധ്വനി.
ഇത്തരം മതില്‍ സംസ്കാരം വന്നിട്ടില്ല്ലാത്തയിടങ്ങളില്‍ ഗ്രാമ നന്മയും സൌന്ദ്യരവും നശിച്ചിട്ടുണ്ടാവില്ല ... മനുഷ്യരുടെ ഉള്ളില്‍ കെട്ടി ഉയര്‍ത്തുന്നമതിലുകള്‍ പൊളിച്ചുകളഞ്ഞ് മലയാളികള്‍ ഇനിയെന്നാണ് നല്ല മനുഷ്യരായി തീരുന്നത് ????????????

Friday, October 24, 2008
വീട്ടമ്മയ്ക്ക് പ്രതിഫലം മാസം 3000/- രൂപ ????
.
ഒരു വീട്ടമ്മ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്യുന്ന വീട്ടുജോലിക്ക് മാസപ്രതിഫലം 3000 രൂപ !!!! ഇത് എന്റെഅഭിപ്രായമല്ല . നമ്മുടെ സുപ്രീംകോടതി പറഞ്ഞുവച്ചതാണ് ഈ പ്രതിഫലകണക്ക്. നഷ്ടപരിഹാരകേസുകളില്‍ വീട്ടമ്മയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം കണക്കാക്കുന്ന വേളകളിലാണ് ഈ പ്രതിഫലകണക്ക്ഉപയോഗിക്കുന്നത്. “വീട്ടമ്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലിക്ക് പ്രതിവര്‍ഷം 36,000/- രൂപയെങ്കിലും പ്രതിഫലമായി കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണ്സുപ്രീംകോടതി വിധി നല്‍കിയിരിക്കൂന്നത്.
സുപ്രീംകോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലും ഒരു നഷ്ടപരിഹാരകേസില്‍ വിധിയുണ്ടായിരിക്കുകയാണ്. പത്തനംതിട്ട മോട്ടോറ് ആക്സിഡന്റ് ക്ലയിംസ് ട്രൈബ്യൂണല്‍ ആണ് കേരളത്തില്‍വിധി പുറപ്പെടുവിച്ചിരിക്കൂന്നത്. പത്തനംതിട്ട- ആറന്മുള- ഇടയാറന്മുള -കോഴിപ്പാലം ജംഗക്ഷനില്‍ വച്ച്2004 ജനുവരി 1 ന് ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ സൂസമ്മ മാത്യു എന്ന വീട്ടമ്മയ്ക്ക് അനുകൂലമായിവിധിച്ച നഷ്ടപരിഹാരകേസിലാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരംവിധിച്ചിരിക്കൂന്നത്. (മാതൃഭൂമി, കോട്ടയം എഡിഷന്‍ -പേജ് 10-കോളം 2).
വീട്ടില്‍ ഭാര്യമാരെകൊണ്ട് പണിചെയ്യിക്കുന്ന ഭര്‍ത്താക്കന്മാരും , മരുമകളെകൊണ്ട് പണിചെയ്യിക്കുന്നഅമ്മായിയമ്മമാരും ഓര്‍ക്കുക , നിങ്ങളുടെ ഭാര്യ / മരുമകള്‍ ചെയ്യുന്ന ജോലിയ്ക്ക് പ്രതിഫലം ദൈവംമാത്രമല്ല നല്‍കുന്നതെന്ന് .”നിനക്കെന്താ ഈ വീട്ടില്‍ പണി”യെന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാര്‍ഓര്‍ക്കുക, നിങ്ങളുടെ ഭാര്യചെയ്യുന്ന വീട്ടുപണിക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം 3000 രൂപയാണന്ന്.മാസം 3000 രൂപയെങ്കിലും വച്ച് കിട്ടാന്‍ നിങ്ങളുടെ ഭാര്യയ്ക്ക് അര്‍ഹതയുണ്ടന്ന്. ഭാര്യയ്ക്ക് വീട്ടിലെ ജോലിക്ക്നിങ്ങളും കൊടുക്കേണ്ട അടിസ്ഥാന ശമ്പളം 3000/- രൂപ. ഇനിയെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ‘ശമ്പള’ക്കാരിഅല്ല എന്ന് രീതിയില്‍ പെരുമാറരുത്.
കുറഞ്ഞ പക്ഷം 30 വര്‍ഷം നിങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് ഒരു വിഷമം പോലും പുറത്ത് കാണിക്കാതെ വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭാര്യയ്ക്ക് എത്ര രൂപയുടെ പ്രതിഫലം കുടിശ്ശിഖയാണ് നിങ്ങള്‍വരുത്തീയതെന്ന് ചിന്തിക്കാമോ ???? 10,80,000 രൂപയുടെ കുടിശിഖക്കാരനാണ് നിങ്ങള്‍ .....

Saturday, October 18, 2008
മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 5 മദ്യപാനം
.
“ഇന്ന് വൈകിട്ടെന്താ പരിപാടി എന്ന് “ സൂപ്പര്‍സ്റ്റാര്‍ ചോദിക്കുമ്പോള്‍ ഒന്നുമില്ലന്ന് പറയുന്നത് നാണക്കേടല്ലേ എന്ന് വിചാരിച്ച് ‘ക്യു’ നിന്നിട്ട് വരാംഎന്ന് പറഞ്ഞ് പോകുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. “നിങ്ങളില്ലാതെ എനിക്ക് എന്ത് ആഘോഷം“ എന്ന് അതേ സൂപ്പര്‍സ്റ്റാര്‍ പറഞ്ഞതുംമലയാളികള്‍ കേട്ടു. അതിനവര്‍ ഒരു വകഭേദം കൂടി വരുത്തി. “മദ്യം ഇല്ലാതെ നമുക്ക് എന്ത് ആഘോഷങ്ങള്‍ “. ഇന്ന് കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്നത് ആഘോഷവേളകളിലാണ്. കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ മദ്യം വാങ്ങാന്‍ ഉപയോഗിച്ചത് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചപണത്തിന്റെ മൂന്ന് മടാങ്ങാണ്. ‘വിലക്കയറ്റം , വിലക്കയറ്റം ജീവിതം വഴിമുട്ടി ‘ എന്ന് വിലപിക്കുന്ന മലയാളി മദ്യപാനത്തിനുവേണ്ടി ചിലവഴിക്കുന്നത് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന പണത്തിന് തുല്യമാണ്. ലഹരി വസ്തുക്കള്‍ഉപയോഗിച്ച് തുടങ്ങുന്ന മലയാളിയുടെ ശരാശരി പ്രായം 16 വയസായി കുറഞ്ഞിരിക്കൂന്നു. എന്നു പറഞ്ഞാല്‍ പ്ലസ് വണ്ണിന് പഠിച്ചു തുടങ്ങുമ്പോള്‍തന്നെ ഒരു മലയാളി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങുന്നുവെന്ന്.
ഏറ്റവും കൂടുതല്‍ ‘ഡ്രൈ ഡേകള്‍ ‘ ഉണ്ടായിരുന്ന സെപ്റ്റംബര്‍ മാസം കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കപ്പെട്ട മദ്യത്തിന്റെകണക്ക് എന്നത് മറ്റ് മാസങ്ങളെക്കാള്‍ ഇരട്ടിയിലധികമായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ വാറ്റ്‌കേന്ദ്രങ്ങളിലേയും ഷാപ്പികളിലേയും കൂടി കണക്കുകള്‍എടുത്താല്‍ ഇത് എത്രയാണന്ന് ഊഹിക്കാമല്ലോ? നമുക്ക് ഏതിനും എന്തിനും ഇപ്പോള്‍ മദ്യം ഒഴിവാക്കാനാവതെ വന്നിരിക്കൂന്നു. കുട്ടി ജനിച്ചാലും ,കെട്ടിയാലും ,മരിച്ചാലും നമുക്ക് ആഘോഷമാണ് . ആഘോഷം പൂര്‍ണ്ണമാക്കാന്‍ മദ്യം തന്നെ വേണം. ആഘോഷമോ , ഉത്സവമോ അടിപൊളിയാകണമെങ്കില്‍ പൊട്ടിക്കുന്ന കുപ്പികളുടെ എണ്ണം കൂടണം എന്ന സ്ഥിതിയിലേക്ക് നമ്മള്‍ കടന്നു വന്നിരിക്കുന്നു. ചന്ദനത്തിരിയുടെ പരസ്യത്തില്‍പറയുന്നത് കേട്ടിട്ടില്ലേ ?പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണാങ്ങള്‍ എന്ന് !! അതുപോലെ തന്നെയാണ് മലയാളിയുടെ വെള്ളമടിയും. വെള്ളമടിക്കാനുംഓരോരോ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തൂം. എന്തായാലും എന്നും ആഘോഷിക്കാന്‍ ഓരോകാരണങ്ങള്‍ ഉണ്ടാവും. കല്യാണവീടുകളില്‍ പണ്ട്ഒതുങ്ങിയും പതുങ്ങിയും ആണ് മദ്യം വിളമ്പിയിരുന്നതെങ്കില്‍ ഇന്ന് അത് പരസ്യമായിതന്നെ വിളമ്പുന്നു. മലയാളി കാലത്തിന് അനുസരിച്ച്മാറിയില്ല എന്ന് ആരും ഇനി പറയരുത്.
ഒരു കല്യാണവീട്ടില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുകയാണ്. കെട്ടാന്‍ പോകുന്ന ചെറുക്കന്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറി അകത്തെമുറിയിലേക്ക് കയറി. അകത്തെമുറിയില്‍ കൂട്ടുകാര്‍ കുപ്പി പൊട്ടിച്ച് അടിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊരണ്ണം ചെറുക്കനും എടുത്ത് അടിച്ചു.എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ വീണ്ടൂം വന്ന് പ്രാര്‍ത്ഥനയ്ക്ക് വന്നു നിന്നു. കല്യാണവീടുകളില്‍ ആളുകള്‍ എത്തുന്നത് മദ്യപിക്കാനോഅതോ വധൂവരന്മാരെ അനുഗ്രഹിക്കാനോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. (കല്യാണത്തിന് പള്ളിയില്‍ എത്തീയില്ലങ്കിലും ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍പൊക്കുന്നതിനുമുമ്പ് തന്നെ അകത്ത് കയറുന്ന മലയാളികളെ കാണാതിരുന്നതല്ല....). കല്യാണസദ്യ വിളമ്പുന്ന സ്ഥലത്ത് ചില‘പാമ്പുകളുടെ‘ വിളയാട്ടം ഉണ്ട്. കല്യാണവിരുന്നിന്റെ മേല്‍ നോട്ടം ഈ പാമ്പുകള്‍ക്ക് ആയിരിക്കും. ഇപ്പോള്‍ വീഴും എന്ന മട്ടില്‍ നിന്ന് ആടി ആടിനിര്‍ദ്ദേശം കൊടുക്കൂന്ന ഇത്തരം പാമ്പുകള്‍ അരമണിക്കൂറിനുള്ളില്‍ മാളത്തില്‍ എത്തിയിരിക്കും. (ഒരു കല്യാണസദ്യയില്‍ ഇങ്ങനെ നിര്‍ദ്ദേശംകൊടുത്തുകൊണ്ടിരുന്ന പാമ്പിന്റെ ദൃശ്യം വീഡിയോക്കാരന്റെ ക്യാമറയില്‍ പതിഞ്ഞു. എഡിറ്റ് ചെയ്തപ്പോഴും ഈ പാമ്പിനെ ഒഴിവാക്കിയില്ല.സിഡി വീട്ടില്‍ എത്തിയപ്പോള്‍ തന്റെ പാമ്പാട്ടം കണ്ട് പാമ്പ് ഞെട്ടി. പിന്നീട് ഇതുവരെ ‘പാമ്പ് ‘ കുപ്പിയുടെ പിന്നാലെ പോയിട്ടില്ല.).
മദ്യപിച്ച് എത്തുന്നവരെകൊണ്ട് ഏറ്റവും അധികം ശല്യം ഉണ്ടാകുന്നത് മരണവീടുകളിലാണ് . വെള്ളം അടിച്ചുവന്ന് മൃതശരീരത്തെ കെട്ടിപ്പിടിച്ച്കരയുന്ന പാമ്പിനിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ആള്‍ക്ക് പോലും തോന്നും. അപ്പനെ പെട്ടിയിലാക്കി വെച്ചിട്ട് ദുഃഖംതീര്‍ക്കാന്‍ വെള്ളം അടിക്കാന്‍ പോകുന്ന മക്കളായി മലയാളികള്‍ തരം താണിരിക്കുന്നു. (സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കാനും സങ്കടം വന്നാല്‍പൊട്ടിക്കരയാനും മദ്യം വേണം എന്ന സ്ഥിതിയിലേക്ക് വരെ മലയാളികള്‍ എത്തിയിരിക്കുന്നു.) . മരിച്ച് കിടക്കുന്ന ആള്‍ക്ക് അന്ത്യചുംബനംഎന്ന ഒരു ചടങ്ങ് ഉണ്ട്. ഇതിലേക്ക് ചില ‘പാമ്പു‘കള്‍ വരും. മൃതശരീരത്തോട് എന്താകാണിക്കുന്നതെന്ന് ബോധം ഇല്ലാത്തതുകൊണ്ട് ഇത്തരക്കാര്‍അറിയാറില്ല. ആടിആടി മൃതശരീരത്തിന്റെ അടുത്ത് എത്തുമ്പോഴേ മുണ്ട് ഒരുവഴിക്കൂടെ ഉരിഞ്ഞ് പോയിട്ടുണ്ടാവും. മുണ്ട് ഒരു കൈകൊണ്ട്പിടിച്ച് മറ്റേ കൈകൊണ്ട് ശവപ്പെട്ടിയില്‍ പിടിച്ച് ഇത്തരക്കാര്‍ കാണിക്കുന്നത് പലപ്പോഴും തല്ലുകൊള്ളിത്തരം തന്നെയാണ് . ബന്ധുക്കള്‍ആയതുകൊണ്ട് മാത്രം ആരും കൈവയ്ക്കാറില്ലന്ന് മാത്രം.
ആഘോഷവേളകള്‍ എന്തെങ്കിലും ഉണ്ടന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍വിളികള്‍ എത്തും. “എപ്പോഴോ നമ്മളൊന്ന് കൂടുന്നത് ?” .ഈ ‘കൂടല്‍‘കുപ്പിപൊട്ടിക്കാനുള്ള കൂടല്‍ മാത്രമാണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. പണ്ടൊക്കെ കല്യാണവീടുകളിലും മരണവീടുകളിലുംബീഡി-സിഗരറ്റ് , മുറുക്കാന്‍ എന്നിവ വീടുകളില്‍ വരുന്നവര്‍ക്ക് വേണ്ടി വീട്ടുകാര്‍ വാങ്ങിവച്ചിരിക്കും. കാലം മാറിയപ്പോള്‍ ബീഡി-സിഗരറ്റ് , മുറുക്കാന്‍എന്നിവയ്ക്ക് പകരം മദ്യക്കുപ്പികള്‍ വാങ്ങിവയ്ക്കേണ്ടതായി വരുന്നു.(വാങ്ങുന്നവനും കുടിക്കുന്നവനും കുഴപ്പമില്ല, പിന്നെ നിനക്ക് എന്താടാകുഴപ്പംഎന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപോകത്തേയുള്ളു.....).
അല്പം അകത്ത് ചെന്നാല്‍ ചിലര്‍ക്ക് പാട്ടുവരും, ചിലരാണങ്കില്‍ ചിരിക്കും, ചിലര്‍ കരയും , ചിലര്‍ തെറിവിളിക്കും ... ‘എടാ വെള്ളമടിച്ചാല്‍വയറ്റില്‍ കിടക്കണം‘ എന്ന് പറഞ്ഞാല്‍ കടുത്ത മറുപിടി എത്തും. ‘വെള്ളമടിക്കുന്നത് വയറ്റില്‍ കിടക്കാനാണങ്കില്‍ പിന്നെന്തിനാ അടിക്കുന്നത് ?”.ചിലര്‍ക്ക് വെള്ളം അടിച്ചു കഴിഞ്ഞാല്‍ ഒന്ന് കിടക്കണം. വീട്ടില്‍ തന്നെ പോയിക്കിടക്കണമെന്ന് നിര്‍ബന്ധബുദ്ധിയൊന്നും ഇല്ല. റോഡരികിലോ,കാനയിലോ , ഓടയിലോ , റോഡിലോ .. ഒക്കെ കിടന്നാല്‍ മതി. വേരുതെയങ്ങ് കിടക്കുകയല്ല.. കാലും കൈയ്യും വിരിച്ച് വച്ച് മുണ്ടൊക്കെ അഴിച്ച്കളഞ്ഞ് വിശാലമായിട്ട് കിടക്കണം. കിടക്കുന്നതിന്റെ രണ്ടാം പക്കമോ മൂന്നാം പക്കമോ കെട്ടിറങ്ങി തനിയെ പൊയ്‌ക്കൊള്ളും. അല്ലങ്കില്‍ആരെങ്കില്ലും തിരക്കി വരണം. പട്ടി വന്ന് മുഖത്ത് മൂത്രം ഒഴിച്ച് മണ്ണ് നീക്കിയിട്ടാല്‍ പോലും ഈ കിടപ്പില്‍ ആരും അറിയാറില്ല. ( ഇത്തരംപാമ്പുകളെക്കുറിച്ചുള്ള രസകരമായ മെയിലുകളില്‍ കുറച്ചു ദിവസമായി കറങ്ങി നടക്കുന്നുണ്ട്.) . വെള്ളം അടിച്ചു കഴിഞ്ഞാല്‍ ധൈര്യം കൂടുന്നുഎന്നാണ് പറയുന്നത്. ഇത് ധൈര്യമല്ലന്നും വെളിവുകേടാണന്നും വെള്ളമടിക്കുന്നവന് അറിയത്തില്ലല്ലോ?
വെള്ളം മടിച്ചുകഴിഞ്ഞാല്‍ വെളിവുകേട് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? തലച്ചോറിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനത്തെമദ്യം തടസപ്പെടുത്തുന്നു. തലച്ചോറിലെ നിയോകോര്‍ട്ടെക്സ് എന്ന ഭാഗമാണ് മനുഷ്യന്റെ ചിന്താശക്തിയേയും ബോധത്തേയും നിയന്ത്രിക്കൂന്നത്.ഈ നിയന്ത്രണം നിയോകോര്‍ട്ടെക്സ് നടത്തുന്നത് ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ സഹായത്തോടെയാണ്. ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിന്താശക്തിയും ബോധവും നഷ്ടപ്പെടുന്നു. ശരീരാവയങ്ങളുടെ നിയന്ത്രണവും നഷ്ടപ്പെടുന്നു.
എല്ലാം സഹിക്കാം വെള്ളമടിച്ചുകഴിഞ്ഞാലുള്ള ചിലരുടെ സ്നേഹപ്രകടനമാണ് സഹിക്കാന്‍ കഴിയാത്തത്. അതോടൊപ്പം പൂരപ്പാട്ടും. ഏത് മദ്യപാനൈക്കും സമൂഹത്തില്‍ ഒരു കോമാളിയുടെ വിലയേ കിട്ടാറുള്ളു എന്ന് മദ്യപിക്കുന്നവര്‍ മറന്നുപോകുന്നു. ബാക്കിയുള്ളവര്‍ക്ക്ചിരിക്ക് വകയുണ്ടാക്കി കൊടുക്കുന്നവരാണല്ലോ മദ്യപാനികള്‍ . സിനിമകളിലും ,കോമഡിഷോകളിലും, നാടകങ്ങളിലുംകോമഡിയുണ്ടാക്കാനായി മദ്യപാനികളെ അവതരിപ്പിക്കുകയാണല്ലോ പതിവ്.
മലയാളിയുടെ മദ്യപാനശീലത്തില്‍ സര്‍ക്കാരിനുപോലും ആശങ്കയാണത്രെ!!!!! അതുകൊണ്ട് ജനങ്ങളെ ബോധവത്ക്കരിക്കാനായി ബിവറേജസ്കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നുതന്നെ പണം ചിലവഴിക്കാന്‍ പോവുകയാണ്. യേശു ഒരു ചോദ്യം ചോദിക്കുന്നതായി വേദപുസ്തകത്തില്‍ ഒരു സന്ദര്‍ഭം എഴുതിയിട്ടുണ്ട്. ചോദ്യം ഇതാണ് “സാത്താനു സാത്താനുതന്നെ പുറത്താക്കാന്‍ കഴിയുമോ? പിന്നെങ്ങനെ അവന്റെ സാമ്രാജ്യം നിലനില്‍ക്കും???”. സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ കുടിയന്മാരെ ബോധവത്‌ക്കരിക്കുകയോ ????????

Friday, October 17, 2008
തട്ടുങ്കല്‍ ബിഷപ്പിന്റെ ദത്തെടുക്കല്‍ തട്ടിപ്പ് :???????????
.
കത്തോലിക്ക സഭയിലെ ലത്തീന്‍ കത്തോലിക്കസഭയില്‍ മറ്റൊരു വിവാദം ആളികത്തുകയാണ്. ലത്തീന്‍സഭ കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ നടത്തിയ ദത്തെടുക്കല്‍ ആണ് വിവാദ വിഷയം. പത്തനംതിട്ടയിലെ ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ദത്തെടുത്ത പെണ്‍കുട്ടിയെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ‘ആത്മീയ’ദത്തെടുക്കല്‍ നടത്തിയതാണ് പ്രശനങ്ങള്‍ക്ക് ആധാരം. ഓര്‍ത്തഡോക്സ് സഭയിലെതുമ്പമണ്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായിരുന്ന ഫാ.സി.കെ. ജോസഫ് മൂന്നരവയസ്സില്‍ദത്തെടുത്തി വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സോണി ജോസഫിനെ ആണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ദത്തെടൂത്തത്.ഒരു ബിഷപ്പിന് കാനോനികമായ (കാനോനികം - സഭാനിയമം) രീതിയില്‍ ഒരാളെ ദത്തെടുക്കാമോ എന്ന സഭാചിന്തകളല്ല ഞാനീ ബ്ലോഗിലൂടെചൂണ്ടിക്കാണിക്കൂന്നത് ......
ഫാ.സി.കെ. ജോസഫും കുടുംബവും കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റോം പര്യടാനവേളയിലാണ് ബിഷപ്പുമായിപരിചയപ്പെടുന്നത് .ആ യാത്രയില്‍ വച്ച് തന്റെ ദത്ത് പുത്രിയ്ക്ക് ലഭിച്ചിരിക്കൂന്ന ആത്മീയ-ദൈവീക നല്‍വരെങ്ങളെക്കുറിച്ച് ബിഷപ്പിന് മനസ്സിലായാന്നും തുടര്‍ന്ന് മകള്‍ നടത്തിയ ചില ‘പ്രവചനങ്ങള്‍‘ ശരിയായതുകൊണ്ടാണ് മകളെ(?) ബിഷപ്പ് ദത്തെടൂത്തതും(?) എന്നാണ് പെണ്‍കുട്ടിയുടെ പപ്പയായ ഫാ.സി.കെ. ജോസഫ് പറയുന്നത്. എന്നിലെ ‘ആത്മീയ നിറവാണ് ‘ ദത്തെടുക്കാന്‍ ബിഷപ്പിനെ പ്രേരിപ്പിച്ചത് എന്ന്പെണ്‍കുട്ടിയും പറയുന്നു. സഭയുടെ രക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയില്‍ സോണിക്ക് പങ്കുവഹിക്കാനുള്ളതുകൊണ്ടാണ് താനവളെ ദത്തെടുക്കുന്നത്എന്നാണ് ബിഷപ്പ് പറയുന്നത്. ഇവിടെ ദത്തെടുക്കല്‍ എന്ന മാനവികമായ നടപടിയല്ല ആരോപണങ്ങള്‍ക്ക് കാരണം. സാമൂഹികവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന്റെ ദത്തെടുക്കല്‍ വിവാദമാകുന്നത്.
നമ്മുടെ നാട്ടില്‍ ദത്തെടുക്കല്‍ അനുവദിക്കുക ഹിന്ദു അഡോപ്‌ഷന്‍ ആന്‍ഡ് മെയിന്റ്‌നന്‍സ് ആക്ട് ,ബാലനീതി നിയമം ,ഗാര്‍ഡിയന്‍ ആന്‍ഡ്വാര്‍ഡ്സ് ആക്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ്. ദത്തെടുക്കുന്ന ആള്‍ പുരുഷനാണങ്കില്‍ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. നിയമം അവിടെ നില്‍ക്കട്ടെ... ഒരാള്‍ എന്തിനുവേണ്ടിയാണ് ഒരാളെ ദത്തെടുക്കൂന്നത് ???? താന്‍ ആ പെണ്‍കുട്ടിയെ ദത്തെടുത്താലുംസോണി അധികസമയവും തന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ചുകൊണ്ട് അവളുടെ വീട്ടിലായിരിക്കൂം എന്നാണ് ദത്തെടുത്ത ബിഷപ്പ്പറയുന്നത് ... മക്കളില്ലാത്ത താന്‍ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ കരുതിക്കൊള്ളാമെന്നും തന്റെ സ്വകാര്യ സ്വത്തുക്കളുടെ അന്തരവകാശിഅവളായിരിക്കൂം എന്നും ബിഷപ്പ് നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെഭാഗമായിട്ടാണത്രെ ഇരുപത്തിയേഴുകാരിയായ പെണ്‍കുട്ടിയെ ബിഷപ്പ് ദത്തെടൂത്തത് !!!!!!!!! കൊച്ചിയിലോ , ലത്തീന്‍ സഭയില്‍ തന്നയോദൈവീകവരദാനമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബിഷപ്പിനു ഇതുവരേയും കഴിയാതിരിക്കുകയും ഇപ്പോള്‍ മാത്രം ഒരു പെണ്‍കുട്ടിയെകണ്ടെത്താന്‍ കഴിഞ്ഞു എന്നതും ദൈവത്തിന്റെ വലിയ മഹത്വമാണ് . എത്രയോ പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രികളാക്കാന്‍ഇദ്ദേഹം കയറ്റി അയിച്ചിരിക്കൂന്നു.. എന്നിട്ട് ഇപ്പോള്‍ മാത്രമാണ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെനടത്തിപ്പിന് , സഭയ്ക്ക് ആത്മീയമായി പ്രയോജനം നല്‍കാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ കഴിഞ്ഞത്...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്റെയും , ഭാര്യയുടേയും (ഇവര്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്റെ മകളുമാണ്) മകളായികത്തോലിക്ക വിശ്വാസത്തിലാണത്രെ ബിഷപ്പ് ദത്തെടുത്ത പെണ്‍കുട്ടി വളര്‍ന്നത്. ഇനിമുതല്‍ അവള്‍ ലത്തീന്‍ വിശ്വാസപ്രകാരംജീവിക്കേണ്ടതാണന്ന് പ്രമാണത്തില്‍ പറയുന്നുണ്ട്. കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന് എതിരായി ഇപ്പോള്‍ പലതരം ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കൂന്നത്. മുപ്പതോളം പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രിമഠങ്ങളില്‍ പഠിക്കാന്‍ എന്നപേരില്‍ എത്തിച്ചിട്ട്ജോലിക്ക് അയിക്കുകയും ഇവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം ഏജ്ന്റ് എന്ന നിലയില്‍ ബിഷപ്പ് കൈപ്പറ്റി എന്നതാണ് ആരോപണം.
കാനോന്‍ നിയമം ലംഘിച്ച് പെണ്‍കുട്ടിയെ ദത്ത് എടുക്കുകമാത്രമല്ല ബിഷപ്പ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന് ,ഓര്‍ത്തഡോക്സ് സഭയിലെപുരോഹിതന് തന്റെ കീഴിലുള്ള ദേവാലയത്തില്‍ ആരാധന നടത്താന്‍ അനുവാദവും നല്‍കി. ഓര്‍ത്തഡോക്സ് സഭയും ലത്തീന്‍ സഭയും തമ്മില്‍ആരാധനപരമായും വിശ്വാസപരമായും വലിയ വെത്യാസം ഉണ്ട് എന്ന് അറിഞ്ഞുകൂടാത്ത ഒരു ബിഷപ്പാണോ ലത്തീന്‍ സഭയുടെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ?????? അവസാനം ലഭിക്കൂന്ന വിവരങ്ങള്‍ അനുസരിച്ച് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിനെഅന്വേഷണ വിധേയമായി സഭയുടെ ഓദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി സസ്പെന്റ്ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണന്നും ബിഷപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. തിരുവസ്ത്രംഉപേക്ഷിച്ചാല്‍ ബിഷപ്പ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാണ് നടത്തുന്നത്.അപ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബിഷപ്പ് ബാധ്യസ്ഥനാകുന്നു. എന്തിനുവേണ്ടി പെണ്‍കുട്ടിയെ ദത്തെടുത്തു ???????
കഴിഞ്ഞവര്‍ഷം മാത്രം കണ്ട പെണ്‍കുട്ടിക്ക് വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ബിഷപ്പ് ഇത്രയും കാലം സഭയ്ക്ക്വേണ്ടിതന്നെയാണോ ജീവിച്ചത് ??????
ഫാ.സി.കെ. ജോസഫിനെ ഓര്‍ത്തഡോക്സ് സഭ കൂദാശക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരോഹിതനാണ്. ബിഷപ്പ് ദത്ത് എടുത്ത പെണ്‍കുട്ടിയും ഫാ.പി.കെ ജോസഫും തമ്മിലുള്ള ‘ദത്തടുക്കല്‍‘ തന്നെയാണ് ഈ വിലക്കിന്കാരണം. ഇതിനോട് അനുബന്ധിച്ച് പറയുകയാണങ്കില്‍ മറ്റ് പലകാര്യങ്ങളും പറയേണ്ടിവരും. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍നമ്മള്‍ പറയുന്നത് ശരിയല്ല എന്നതുകൊണ്ട് മാത്രം ഞാനതില്‍ നിന്ന് പിന്മാറുകയാണ്. (ഫാ.പി.കെ ജോസഫ് എന്ന പറയുന്ന പുരോഹിതന്‍ഞങ്ങളുടെ പള്ളിയിലും വികാരിയായി ഇരിന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെകൂടെ ദത്തെടുക്കപെട്ട പെണ്‍കുട്ടിയെ ഞങ്ങളുടെ നാട്ടിലാരുംകണ്ടിട്ടില്ല. ഞങ്ങളുടെ നാടിന്റെ പടിഞ്ഞാറെകരയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ താമസവും മാറ്റി.) .
സര്‍വ്വവും ദൈവത്തില്‍ അര്‍പ്പിച്ച് ജീവിക്കേണ്ട ഒരു ബിഷപ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടൂക്കുകയും തന്റെ സ്വകാര്യ സ്വത്തുക്കള്‍ എല്ലാംഅവളുടെ പേരില്‍ ആണന്ന് പറയുകയും ചെയ്യുമ്പോള്‍ അതില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. ആ ദുരൂഹതകള്‍ വെളിച്ചത്ത് വരുന്നത് വരെകാത്തിരിക്കാം. അടക്കിപറഞ്ഞത് പുരമുകളില്‍ കേള്‍ക്കാന്‍ കാത്തിരിക്കുക. അതു ഒരു പക്ഷേ അസുഖകരമായ വാര്‍ത്തയാണങ്കില്‍ പോലും .......

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 4
.
ഒരു ശബരീനാഥന്‍ ‘റ്റോട്ടല്‍ ഫോര്‍ യു ‘ (ശബരിക്കിത് ‘റ്റോട്ടല്‍ ഫോര്‍ മി‘ എന്നായിരുന്നു, കിട്ടുന്നതെല്ലാം എനിക്ക്) എന്ന് പറഞ്ഞ് ചിലരെ റ്റോട്ടലി പറ്റിച്ചപ്പോള്‍ എന്തായിരുന്നു പുകില്‍. ‘എന്റെ കാശ് എന്റെ കാശ്‘ എന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരിലെ ചെറുകിടക്കാര്‍ വിലപിച്ചപ്പോള്‍ വങ്കിട നിക്ഷേപകര്‍ കക്ഷത്തിലിരുന്നതും പോയി ഉത്തരത്തിലുള്ളതുകിട്ടിയുംഇല്ല എന്ന് പറഞ്ഞ് ദീര്‍ഘശ്വാസം വിട്ടു വീട്ടിലിരുന്നതേയുള്ളു. എന്തായിരുന്നു കാരണം എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു. വിലപിച്ചാല്‍പോയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം. അങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ പലരുടേയും സമൂഹത്തിലെ സ്ഥാനം ചവിറ്റുകൊട്ടയില്‍ ആയിരിക്കും. ഈ അറിവ് ഉണ്ടായതുകൊണ്ട് മാത്രമാണ് വന്‍കിട നിക്ഷേപകര്‍ നാലാളുടെ മുന്നില്‍ വന്ന് വിലപിക്കാതിരുന്നത്.
‘റ്റോട്ടല്‍ ഫോര്‍ യു ‘ പോലുള്ള റ്റോട്ടല്‍ തട്ടിപ്പുകള്‍ വിദ്യാസമ്പന്നരാണ് എന്ന് നടിക്കുന്ന മലയാളികളുടെ ഇടയില്‍ ഇങ്ങനെ അങ്ങ് തഴച്ചു വളരുന്നത്എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ചിലവില്ലാതെ ഒന്നും അറിയാതെ കൂടുതല്‍ പണം കിട്ടും എന്ന ആകര്‍ഷണം ഉള്ളതുകൊണ്ട് മാത്രമാണ് ഇത്തരം തട്ടിപ്പുകളീല്‍ ജനങ്ങള്‍ പണം കൊണ്ട്‌വന്ന് ഇടുന്നത്. പെട്ടന്ന് പണക്കാരനാകാനുള്ള ഒരു ചെപ്പടിവിദ്യ മുന്നില്‍ നടക്കൂമ്പോള്‍ ആര്‍ക്കാണങ്കിലും മാറിനില്‍ക്കാന്‍ കഴിയുകയില്ല . അയല്‍വക്കക്കാരന് ഈ രീതിയില്‍ കൂടുതല്‍ പണം കിട്ടുമ്പോള്‍ നമ്മള്‍ എന്തിന് മാറിനില്‍ക്കണം എന്നചിന്തയില്‍ നിന്നു മാത്രമാണ് റ്റോട്ടല്‍ തട്ടിപ്പുകളില്‍ പണം ഇറക്കാന്‍ മലയാളികള്‍ തയ്യാറാകുന്നത്. ഇട്ടപണം രണ്ടു വര്‍ഷം കൊണ്ടൊക്കെ ഇരട്ടിയുംമൂന്നിരട്ടിയും ഒക്കെ ആകുമെന്നുള്ള പരസ്യങ്ങളീല്‍ വീണ് ഉള്ളകാശ് കളയുമ്പോള്‍ കിട്ടുന്ന മനസമാധാനം എന്തായിരിക്കൂം?
സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പിന്തുണയും ഇല്ല്ലാതെ വളരുന്ന നോഡുകളും സര്‍ക്കിളുകളും ഒക്കെ സ്വപ്നം കാണുന്ന മലയാളികള്‍ ‘മണിച്ചെയിന്‍‘എന്ന അതിസുന്ദരമായ തട്ടിപ്പില്‍ വീണ് സര്‍ക്കിള്‍ ആകുമ്പോള്‍ മാത്രമായിരിക്കും താന്‍ അകപ്പെട്ടത് ഒരു വലിയ വലയില്‍ തന്നെ ആണന്ന്മനസ്സിലാക്കുന്നത്. മനോഹരമായ പരസ്യത്തിലും ഇതു തന്നെയാണ് പറയുന്നത്; ലോകത്തിലെ വലിയ നെറ്റ്വര്‍ക്കിങ്ങിംന്റെ (‘വല‘+ ‘പണി‘യുടെ)ഭാഗമാകൂ....!!! പണ്ട് നമ്മള്‍ ഒരു ഗവണ്‍മെന്റ് പരസ്യം കണ്ടിട്ടുണ്ട് , ‘ഇന്ദിരാവികാസ് പത്രയില്‍ നിക്ഷേപിക്കൂ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെപണം ഇരട്ടിയായി തിരികെത്തരും ‘. ഇതിനെ ചുവടുപിടിച്ചാണ് നമ്മുടെ നവയുഗ തട്ടിപ്പുകളും അരങ്ങേറുന്നത്. പണം ഇരട്ടിയാക്കാന്‍ ഗവണ്‍മെന്റ്അഞ്ചുവര്‍ഷം എടുത്തപ്പോള്‍ തട്ടിപ്പുപ്രതിഭകള്‍ തങ്ങളുടെ ‘കൈയ്യിലുള്ള’ പണം ഇരട്ടിയാക്കാന്‍ അഞ്ചുദിവസമേ എടുത്തൂള്ളു എന്ന് മാത്രം.
ഒരു ശബരീനാഥന്‍ മാത്രമല്ല മലയാളിയെ പറ്റിച്ചത്... എത്രപറ്റിയാലും പഠിക്കാത്തവരാണോ മലയാളികള്‍? ചിലര് കണ്ടറിയാത്തത് കൊണ്ടറിയുമെന്ന്കേട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ എത്ര കൊണ്ടാലും അറിയുന്നില്ല. തീ കണ്ടാല്‍ ഈയാം പാറ്റയ്ക്ക് അടങ്ങിയിരിക്കാന്‍ പറ്റത്തില്ലല്ലോ? റ്റോട്ടല്‍ തട്ടിപ്പ്എവിടെ തുടങ്ങിയന്ന് അറിഞ്ഞാലും മലയാളി ഈയാം പാറ്റയെപോലെ അതിലേക്ക് പണപ്പെട്ടിയുമായി പറന്നിറങ്ങും. ചിറക് കത്തി പറന്നുപൊങ്ങാന്‍കഴിയാതെ വരുമ്പോള്‍ മാത്രമാണ് താന്‍ തീയിലേക്കാണല്ലോ ചാടിയത് എന്ന് ഓര്‍മ്മിക്കുന്നത്. നാട്ടിന്‍ പുറങ്ങളീല്‍ അമിട്ട് പോലെ പൊട്ടിപോകുന്നബ്ലേഡില്‍ പണം ഇട്ട് ,മുങ്ങിയ ബ്ലേഡുകാരന്റെ വീടിന്റെ മുന്നില്‍ കുത്തിയിരിക്കൂന്നവരെക്കുറിച്ച് നമ്മള്‍ എത്രയോ പ്രാവിശ്യം പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്.
കൈലിയുടുത്ത് സൈക്കിളില്‍ വന്ന് പണം ശേഖരിച്ച് മുങ്ങുന്ന ബ്ലേഡുകാരന്റെ സ്ഥാനത്ത് വിദേശക്കാറില്‍ കോട്ടും സ്യൂട്ടും ഇട്ട് വന്നിറങ്ങി പണവുമായിമുങ്ങുന്ന ‘മണിലെന്‍ഡിങ്ങ് ‘ മുതലാളിയും തമ്മില്‍ വെത്യാസം എന്തെങ്കിലും ഉണ്ടോ ? ഒരേ കഥയും തിരക്കഥയും ലൊക്കേഷനും കോസ്‌റ്റ്യൂമും മാറുന്നുഎന്നേയുള്ളു. ചിട്ടിക്കാരന്‍ പണവുമായി മുങ്ങുന്ന എത്രയോ സംഭവങ്ങള്‍ നമ്മള്‍ വായിച്ചു. എന്നിട്ട് എന്തെങ്കിലും മാറ്റങ്ങള്‍ നമുക്ക് ഉണ്ടായോ?ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടൂന്ന നാമമാത്രപലിശയെക്കാള്‍ എത്രയോ മടങ്ങാണ് തട്ടിപ്പുകാരന്‍ ഓഫര്‍ ചെയ്യുന്നത്. സമയം നഷ്ടപ്പെടുത്തേണ്ട്,ഫോര്‍മാലിറ്റീസുകളില്ല, ഉറവിടം കാണിക്കേണ്ട ഇങ്ങനെ എത്രയോമെച്ചങ്ങള്‍ ഉണ്ട് തട്ടിപ്പുകാരന്റെ കൈയ്യില്‍ പണം ഇട്ടാല്‍ .....
മലയാലിയെ പറ്റിക്കാന്‍ എളുപ്പമാണന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നതും മലയാളിക്കാണല്ലോ ! പണത്തില്‍ മാത്രമല്ല ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്.എന്തിന് ലോട്ടറികളീല്‍ പോലും നിക്ഷേപം നടത്തൂ എന്ന് പറഞ്ഞ് മലയാളികളെ പറ്റിക്കാം എന്ന് മലയാളികള്‍ തന്നെ തെളിയിച്ചു കഴിഞ്ഞല്ലോ?ലോട്ടറി നിക്ഷേപക സംരംഭകര്‍ എങ്ങനെയാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഏതെങ്കിലും നിക്ഷേപകന് അറിവുണ്ടോ ? എങ്ങനെനിക്ഷേപകന് ലോട്ടറിയടിക്കുന്നത് എന്ന് ചിന്തിച്ചോ ? എല്ലാം ഒരു പരസ്യത്തിന്റെ പിന്‍ബലം!! ഇത്തരം തട്ടിപ്പുകള്‍ മാത്രമല്ല തട്ടിപ്പുകാര്‍നടത്തിയത് . ആടിനേയും കോഴികളേയും വളര്‍ത്തി കോടിപതിയാകൂ എന്ന് പറഞ്ഞപ്പോള്‍ നിലാവത്തെകോഴിയെ പോലെ മലയാളികള്‍കോഴി ഫാമുകളില്‍ ചുറ്റിക്കറങ്ങി. ഒരു ആട് പ്രസിവിക്കുമ്പോള്‍ ഉണ്ടാകുന്ന കുട്ടികളും അതിന്റെ കുട്ടികളും അതിന്റെ കുട്ടികളും ഒക്കെയായിലോകം മുഴുവന്‍ തന്റെ ആടുകളെകൊണ്ട് നിറയുന്നത് സ്വപനം കണ്ട് ഉറങ്ങിയ നിക്ഷേപകന്‍ ആടിനെക്കാണാന്‍ ചെന്നപ്പോള്‍ ആടുകിടന്നിടത്ത്പൂടപോലും ഇല്ലന്ന് കണ്ട് നിലവിളിച്ചതുമാത്രം മിച്ചം.
തങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയ തേക്കും മാഞ്ചിയവും ഒക്കെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങള്‍ കാണാന്‍ ചെന്ന നിക്ഷേപകന് തമിഴ്നാട്ടിലെ തങ്ങളുടെ യൂണിറ്റില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന മുള്ളിച്ചെടികള്‍ കണ്ട് സംതൃപ്തിയടയേണ്ടിവന്നത് സമീപകാല ചരിത്രം മാത്രം. തട്ടിപ്പുകളുടെചരിത്രങ്ങള്‍ ‘തട്ടിപ്പ് ചരിത്ര പുസ്തകങ്ങളില്‍ ‘ ഉണ്ട് എങ്കിലും പുതിയ തട്ടിപ്പുകള്‍ വരുമ്പോള്‍ പഴയതിന്റെ ചൂടും ആവിയും ഒക്കെ പോയിട്ടുണ്ടാവും.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും എന്ന് പറയുന്നുണ്ടങ്കിലും ‘ചൂടുവെള്ള‘ത്തില്‍ വീണ മലയാളി പിന്നെയുംഅടപ്പത്ത് ഇരിക്കുന്ന ‘ചൂടുവെള്ളം’ നോക്കിപ്പോകും.
തട്ടിപ്പ് നടത്തിയും തട്ടിപ്പറിച്ചും എങ്ങനെ സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ വളരാം എന്ന് കുറച്ചു മലയാളികള്‍ ഗവേഷണം നടത്തുമ്പോള്‍എങ്ങനെ തട്ടിപ്പിനകത്ത് ഇരയാകാം എന്ന് മറ്റ് ചിലര്‍ ഗവേഷണപ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാകുമ്പോള്‍ വീണ്ടും വീണ്ടും തട്ടിപ്പുകള്‍നടക്കും. ഒരു ശബരി പിടിയിലായാലും പത്തുശബരികള്‍ സമൂഹത്തില്‍ തന്നെയുണ്ടാവും . ഇരകള്‍ ഉള്ളടത്തോളം കാലം വേട്ടമൃഗങ്ങള്‍ക്ക് പഞ്ഞവുമില്ല പട്ടിണിയും ഇല്ല??????

Tuesday, October 14, 2008
മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 3
.
ലോകം വളരെവേഗം സഞ്ചരിക്കുമ്പോള്‍ നമ്മളും അതിവേഗം സഞ്ചരിക്കാന്‍ ശ്രമിക്കും. നമുക്ക് പലപ്പോഴും സമയം തികയാറില്ല. എവിടെയെങ്കിലുംഓടിചെന്നിട്ട് പെട്ടന്ന് തന്നെ കാര്യം സാധിച്ച് മടങ്ങിപ്പോകണം. മറ്റുള്ളവര്‍ നമ്മുടെ തിരക്ക് മനസിലാക്കി നമുക്ക്‌വേണ്ടി വഴിമാറിത്തരണമെന്ന്നമ്മള്‍ പലപ്പോഴും ശഠിക്കുന്നു. നമ്മുടെ മുന്നില്‍ നില്‍ക്കുന്നവര്‍ നമ്മളെക്കാള്‍ മുന്നില്‍ അതേകാര്യത്തിനുവേണ്ടി സമയവും പണവും ചിലവഴിച്ച്എത്തിയവര്‍ ആണന്ന് വിസമരിക്കാന്‍ പാടില്ലായെങ്കിലും നമ്മളത് മറക്കുകതന്നെ ചെയ്യും. ഇടിച്ച് കയറി കാര്യം സാധിക്കാന്‍ മലയാളിയെക്കാള്‍മിടുക്കന്‍ ആരും ഇല്ല. കാത്തിരിപ്പ് എന്ന് പറയുന്നത് എന്തോ തെറ്റായ കാര്യം ആണന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. എവിടെയാണാങ്കിലും ഇടിച്ചുകയറി കാര്യം സാധിക്കണം എന്നൊരു ചിന്തയില്‍ മാത്രം വീട്ടില്‍ നിന്ന് ഇറങ്ങുന്നവരുണ്ട്.
ആശുപത്രിയില്‍ നമ്മള്‍ ഡോക്ടറെ കാണാന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ്. ചില ആശുപത്രികളില്‍ നമ്പര്‍ അനുസരിച്ചാണ് രോഗികളെകയറ്റി വിടുന്നത്. ചിലയിടങ്ങളില്‍ രോഗികളുടെ പേര് വിളിച്ചും. ഇങ്ങനെ രോഗികളുടെ പേര് വിളിച്ച് കയറ്റി വിടുന്ന ഇടങ്ങളീലാണ് തള്ളിക്കയറ്റക്കാരുടെ സാമ്രാജ്യം. രാവിലെ ആറുമണിക്ക് വന്ന് ടിക്കറ്റ് എടുത്ത് കാത്തൂനില്‍ക്കുന്നവനെക്കാള്‍ മുന്നില്‍ ഡോക്ടറെ കാണുന്നത് ചിലപ്പോള്‍പതിനൊന്നാം മണിക്ക് വന്ന് ടിക്കറ്റ് എടുക്കുന്നവനായിരിക്കും. വാതിക്കല്‍ നില്‍ക്കുന്ന നേഴ്സുമാരെവരെ തള്ളിക്കയറ്റക്കാര്‍ വകവയ്ക്കാറില്ല.ചില ഡോക്ടര്‍മാര്‍ ഇത്തരക്കാരെ പുറത്താക്കാറുണ്ട്. നമ്മളിങ്ങനെ ഡോകടറെ കാണാന്‍ ഇങ്ങനെ കാത്തിരിക്കുമ്പോഴായിരിക്കൂം മറ്റൊരുകൂട്ടരുടെ വരവ്. ഇന്‍ചെയ്ത് ടൈ കെട്ടി എക്സിക്യുട്ടീവ് ബാഗുമായി എത്തുന്ന മെഡിക്കല്‍ റെപ് ! ഇവര്‍ക്ക് ഡോക്ടരുടെ അടുത്ത് കയറിപ്പോകാന്‍ആരുടേയും അനുവാദം ഒന്നും വേണ്ടാന്നാണ് തോന്നല്‍. “നിങ്ങളല്ലാം കാത്തിരിക്കൂക ഞങ്ങള്‍ ഡോകടറോട് ഈ മരുന്നുകളെക്കുറിച്ച്ഒന്നു വാചാലരാകട്ടെ“ എന്ന് മനസ്സില്‍ പറഞ്ഞ് റെപ് അകത്തേക്ക് കയറിയാല്‍ പതിനഞ്ച് മിനിട്ട് റെപ്പിന് ഡോക്ട്‌ര്‍ കൊടുക്കും. ഡോക്ട്‌ര്‍പരിശോധനാമുറിയിലേക്ക് കയറിക്കഴിഞ്ഞാല്‍ ചിലര്‍ക്ക് ഇരിപ്പ് ഉറയ്ക്കത്തില്ല. എഴുന്നേറ്റ് ഡോക്ടറുടെ മുറിയുടെ വാതിലില്‍ ചെന്ന് നില്‍ക്കും. എന്നിട്ട്വാതിലിന്റെ പാളിയുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കും.. ഈ ഒളിഞ്ഞോട്ടക്കാരന്റെ നമ്പര്‍ മുപ്പത് ആയിരിക്കും. പത്താമത്തെ നമ്പരുകാരന്‍അടങ്ങിയൊതുങ്ങി കസേരയില്‍ ഇരികുമ്പോഴാണ് മുപ്പതാമന്റെ പരാക്രമം.
കറണ്ട് ചാര്‍ജോ , വെള്ളക്കരമോ , ടെലിഫോണ്‍ ബില്ലോ അടയ്ക്കാന്‍ ഒന്‍പതുമണി മുതല്‍ ‘ക്യു‘ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പത്താംമണിക്ക്വന്ന് ചിലര്‍ ഇടയില്‍ കയറാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ഈ ‘ക്യു‘ വില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നവരില്‍ ഏറയും സ്ത്രികളാണ് . ‘ക്യു‘ നിന്ന് പണംഅടയ്ക്കുന്നവര്‍ മണ്ടന്മാര്‍ എന്നാണ് ഇത്തരക്കാരുടെ മനോഭാവം. ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും (കൌണ്ടറുകളില്‍) ‘ക്യു‘ പാലിക്കുക എന്ന്എഴുതിവച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു ‘ക്യു‘ എന്ന എഴുത്ത് കണ്ടഭാവം നമ്മള്‍ നടിക്കാറില്ല. റയില്‍വേ ടിക്കറ്റ് കൌണ്ടറില്‍ ഇടിച്ചു കയറ്റക്കാരുടെബഹളം കാണാറുണ്ട്. പത്തമ്പത് പേര്‍ നില്‍ക്കുന്ന ‘ക്യു‘ വില്‍ നിന്ന് സമയം കളയാന്‍ ഞാനില്ല എന്ന മനോഭാവത്തില്‍ കൌണ്ടറിന്റെ മുന്നില്‍എത്തി ടിക്കറ്റ് എടുക്കാന്‍ നോക്കുന്നവരുണ്ട്. തിരക്കില്ലാത്ത സമയത്തും ചിലര്‍‘ കൌണ്ടറിന്റെ മുന്നിലെ ‘ക്യു‘ വില്‍ രണ്ടുപേരേ ഉള്ളുവെങ്കിലുംഒന്നാമത്തവനെ ഇടിച്ചുമാറ്റി ടിക്കറ്റ് എടുക്കാന്‍ നോക്കും.
നമ്മുടെ ബസുകളിലെ വാതിലുകളിലും ‘ക്യു‘ പാലിക്കുക എന്ന് എഴുതി വച്ചിട്ടുണ്ട്. അതാരും കാണാറുമില്ല, കണ്ടാലൊട്ട് വായിക്കാറുമില്ല ,വായിച്ചാലൊട്ട്തലയിലോട്ട് കയറ്റാറുമില്ല. സിനിമാടിക്കറ്റ് കൌണ്ടറിലും ഇതൊക്കെ തന്നെ സ്ഥിതി. ‘ക്യു‘ വില്‍ നില്‍ക്കുന്നത് ഏതോ ഒരു മോശപ്പെട്ട കാര്യമാണന്നാണ്പലരുടേയും വിചാരം. ‘ക്യു‘ വില്‍ കയറിനില്‍ക്കാനങ്ങാണം പറഞ്ഞാല്‍ പിന്നെ വികട സരസ്വതി വിളയാട്ടം തന്നെ ആയിരിക്കും. ഈ വിളയാട്ടംആണുങ്ങള്‍ക്ക് മാത്രമല്ല. “ചേച്ചി ‘ക്യു‘ വില്‍ ചെന്ന് നില്‍ക്ക് “ എന്നങ്ങാണം ഇടിച്ചു കയറിവരുന്ന ചേച്ചിയോട് പറഞ്ഞാല്‍ ചേച്ചിയുടെ മുഖഭാവംമാറുന്നത് പെട്ടന്നായിരിക്കും.
എല്ലാം പൊതുസ്ഥലങ്ങളിലും മനുഷ്യര്‍ ഇങ്ങനെയാണന്ന് ധരിക്കരുത്. നല്ല അനുസരണയോടെ തിരക്കൊന്നും പുറത്ത് കാണിക്കാതെ വെയിലുംമഴയും ഒന്നും പ്രശ്നമാക്കാതെ തങ്ങളുടെ ഊഴത്തിനായി മനുഷ്യര്‍ ‘ക്യു‘വില്‍ തന്നെ നില്‍ക്കാറുണ്ട്. ഇങ്ങനെ മലയാളികള്‍ അനുസരണയോടെ‘ക്യു‘ വില്‍ നില്‍ക്കുന്നത് കാണണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്‌ലെറ്റുകളിലേക്ക് ചെന്നാല്‍ മതി. അടിച്ചു പാമ്പായി എട്ടാം കാലില്‍നില്‍ക്കുന്നവനും ബിവറേജസ് കോര്‍പ്പറേഷന്റെ ഓട്ട്‌ലെറ്റ് ‘ക്യു‘വില്‍ എത്തിയാല്‍ അനുസരണയുള്ള കുഞ്ഞാടായി ക്യുവിന്റെ അകത്ത് നില്‍ക്കും.ഈ ‘ക്യു‘വില്‍ ആരും സമയം പോയേ എന്ന് വിളിച്ചുകൂവാറില്ല. ഈ ‘ക്യു‘വിലേക്ക് ഇടിച്ചുകയറാറും ഇല്ല. ഇടിച്ചുകയറാനങ്ങാണം ശ്രമിച്ചാല്‍,അതിര്‍ത്തി നുഴഞ്ഞുകയറുന്നവനെ ഇന്ത്യന്‍പട്ടാളക്കാര്‍ക്ക് കിട്ടിയാല്‍ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഇടിച്ചുകയറുന്നവന്‍ മനസിലാക്കും.ഇടിച്ചുകയറുന്നവന്റെ മണ്‍മറഞ്ഞ പിതാമഹന്മാര്‍ വരെ കുഴിയില്‍ നിന്ന് എഴുന്നേറ്റ് തുമ്മും എന്ന അവസ്ഥയിലുള്ള വാക്കുകളുടെ ശരപ്രവാഹംആയിരിക്കും അവിടെ. ഇടിച്ചുകയറിയാല്‍ കിട്ടേണ്ടത് കിട്ടും എന്ന് അവബോധമനസിലും ബോധ്യമുള്ളതുകൊണ്ട് ഫുള്‍ പാമ്പുകളും ഈ ക്യുവില്‍ഇടിച്ചുകയറാന്‍ ശ്രമിക്കാറില്ല. തങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കും.
വാഹനം ഓടിക്കുമ്പോള്‍ റോഡിലും ഈ മനോഭാവം ചിലര്‍ കാണിക്കാറുണ്ട്. സിഗ്നലുകളില്‍ വാഹനം നിര്‍ത്തി ഇട്ടിരിക്കുന്നതിന്റെ ഇടയിലൂടെചിലര്‍ വാഹനം ഇടിച്ചുകയറ്റാറുണ്ട്. ഒന്നും നോക്കാതെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സമയം മാത്രമല്ല ജീവനും പോകും ഒന്ന് പലരും ഓര്‍ക്കാറില്ല.സമയത്തെക്കാള്‍ വില ജീവനുണ്ട് എന്ന് തിരിച്ചറിയുമ്പോഴേക്കും ചിലപ്പോള്‍ വളരെയേറെ താമസിച്ചിരിക്കും. ഒരു പത്തുമിനിട്ട് നേരത്തെ ഇറങ്ങിയാല്‍റോഡിലെ ഈ പാച്ചില്‍ ഒഴിവാക്കാം എന്ന് പലരും ചിന്തിക്കാറില്ല. “മൂന്നുമിനിട്ട് താമസിച്ചു ചെല്ലുന്നതിനെക്കാള്‍ നല്ലതാണ് ഒരു മിനിട്ട് നേരത്തെചെല്ലുന്നത് “ എന്ന് ആരും ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ സമയത്തിന് അനുസരിച്ച് മറ്റുള്ളവര്‍ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല.നമ്മുടെ സമയത്ത് ട്രയിന്‍, വിമാനം , ബസ് പുറപ്പെടണം എന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്കും നമ്മളെപ്പോലെ തിരക്കുണ്ടന്നുംഅവരുടെ സമയത്തിനും വിലയുണ്ടന്ന് മനസിലാക്കാന്‍ ശ്രമിക്കണം.

Thursday, October 9, 2008
ആശാട്ടിയും ആശാന്‍പള്ളിക്കൂടവും
എര്‍കുന്നിന്‍ മുകളിലുള്ള ആശാന്‍പള്ളിക്കൂടം. പേര് ആശാന്‍ പള്ളിക്കൂടം എന്നാണങ്കിലും പഠിപ്പിക്കുന്നത് ആശാട്ടിയാണ്. ചട്ടയും മുണ്ടും മുണ്ടിന്റെഞൊറു പുറകോട്ട് ഇട്ട് പുഞ്ചിരിയോട് എല്ലാ ദിവസവും സ്വീകരിച്ചിരുത്തുന്ന ആശാട്ടി. എത്രയോ അദ്ധ്യാപകര്‍ സ്കൂളിലും കോളേജുകളിലുമായിപഠിപ്പിച്ചു. പക്ഷേ എപ്പോഴും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്ന മുഖം ആശാട്ടി അമ്മച്ചിയുടെ മാത്രം. ആദ്യാക്ഷരം എഴുതിച്ചതുകൊണ്ടോ ,ആദ്യാക്ഷരങ്ങള്‍ ചെവിയില്‍ ചൊല്ലിത്തന്നതോ കണ്ടോ ആയിരിക്കും ആശാട്ടിഅമ്മച്ചിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായാത്തത്.പേരിന്റെ കൂടെ എഴുതാന്‍ ഡിഗ്രികളോ ഡോക്ട്‌റേറ്റുകളോ ഒന്നും ഇല്ലങ്കിലും ആശാട്ടിയമ്മച്ചിയുടെ മുഖവും ആശാന്‍ പള്ളിക്കൂടവും ഇപ്പോഴുംമനസ്സില്‍ ഉണ്ട്. ആദ്യാക്ഷരങ്ങള്‍ എഴുതിതന്ന ആ ഗുരു എന്നോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ആശാട്ടിയും ആശാന്‍ പള്ളിക്കൂടവുംഇപ്പോഴും ഓര്‍മ്മകളിലേക്ക് വരാന്‍ കാരണം എന്തായിരിക്കും????
ഇപ്പോള്‍ ഞാന്‍ ആ വഴിയിലൂടെ വല്ലപ്പോഴും പോകുമ്പോള്‍ കുന്നിന്‍ മുകളിലേക്ക് നോക്കും .. ഇല്ല , പഴയ ഓര്‍മ്മകള്‍ മാത്രം അല്ലാതെ അവിടെആശാന്‍പള്ളിക്കൂടത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും ഇല്ല. എന്റെ ആശാന്‍പള്ളിക്കൂടം നിന്നിടത്ത് ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ ആണ്. പഴയപറാങ്കിമാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടന്ന് തോന്നുന്നു.റബ്ബര്‍ മരങ്ങള്‍ കാഴ്ചകളോടൊപ്പം ഓര്‍മ്മകളും മറയ്ക്കുന്നു. എത്രയോ കുരുന്നുകള്‍കയറുപ്പോയ ഒറ്റയടിപ്പാത ഇപ്പോള്‍ പിഞ്ചുകാല്‍സ്പര്‍ശനത്തിനായി കൊതിക്കുന്നുണ്ടാവും. കമ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ ഈ ഇടവഴിയില്‍ഇപ്പോള്‍ വളരാറില്ല. എഴുത്തോലയ്ക്ക് തെളിച്ചം തന്ന കമ്യൂണിസ്റ്റ് പച്ചയില പൊതയിടാനായി (പൊതയിടുക : വളത്തോപ്പം ചപ്പുചവറുകള്‍കൃഷിയിടങ്ങളില്‍ തടം വെട്ടി ഇടുന്നതിന് പറയുന്നത് ) മാത്രം ആണ് ഇന്ന് വളരുന്നത്.
അമ്മയുടെ കൈയ്യില്‍ പിടിച്ച് ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍ മുകളിലേക്ക്. ഒറ്റയടിപ്പാതയുടെ ഇരുവശങ്ങളിലും കോമ്പന്‍പുല്ലും കാളപ്പുല്ല്ലും വളര്‍ന്ന്നിന്നിരുന്നു. പുല്ല് ശരീരത്തില്‍ കൊള്ളാതെ അമ്മയുടെ സാരിയുടെ സംരക്ഷണത്തില്‍ ആശാന്‍ പള്ളിക്കൂടത്തിലേക്ക്. എഴുത്തോല അമ്മയുടെകൈയ്യിലായിരിക്കും. ആശാന്‍പള്ളിക്കൂടത്തിന്റെ വാതിലില്‍ ആശാട്ടിയമ്മച്ചിയുണ്ടാവും. ആശാട്ടിയമ്മച്ചിയുടെ കൈയ്യില്‍ ഓലകൊടുത്തിട്ട്അമ്മ തിരികെ നടക്കും. അമ്മ പോകുന്നതും നോക്കി നില്‍ക്കും. അമ്മ കണ്ണില്‍ നിന്ന് മറയുമ്പോള്‍ ആശാന്‍പള്ളിക്കൂടത്തിനകത്തേക്ക്.നാലുതൂണുകളില്‍ ഉയര്‍ത്തിയ ഓലമേഞ്ഞ ഈ ക്ലാസ് മുറി നല്‍കിയ പഠനസുഖവും അറിവും എസിയുടെ തണുനനുത്ത ക്ലാസുമുറികള്‍എനിക്ക് നല്‍കിയിട്ടില്ല. ചാണകം മെഴുകിയ തറയില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ച അക്ഷരങ്ങള്‍ ... തരിമണലില്‍ എഴുത്തുവിരല്‍ കൊണ്ട് (നമ്മള്‍ഈ വിരലിനെ ചൂണ്ടുവിരല്‍ എന്നാണ് വിളിക്കുന്നത് ... ഈ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ മണലില്‍ എഴുതി പഠിച്ചതുകൊണ്ട് ഞാന്‍ചൂണ്ടുവിരലിനെ അക്ഷരവിരല്‍ എന്ന് വിളിക്കുകയാണ്.) എഴുതിയത് ജീവിതാക്ഷരങ്ങള്‍ തന്നെയല്ലേ... ഏത് സര്‍വ്വകലാശാലയും നല്‍കിയഅറിവിലും വലിയ അറിവാണ് ഈ കുടിപ്പള്ളിക്കൂടം നമുക്ക് നല്‍കിയത് , ഇവിടിത്തെ ആശാട്ടി നമുക്ക് പകര്‍ന്ന് തന്നത് ..........
ഒരു വിജയിദശമി ദിനത്തില്‍ എഴുത്തിനിരുത്തിയത് ... നമ്മുടെ അക്ഷരജീവിതം തുടങ്ങുകയാണ് ഇവിടെ .... ആശാട്ടിഅമ്മച്ചിയുടെ മുന്നില്‍വച്ചിരിക്കുന്ന പാത്രത്തില്‍ അരി നിറച്ചിട്ടുണ്ടാവും ... അമ്മയുടെ കൈയ്യില്‍ നിന്ന് ആശാട്ടിയമ്മച്ചിയുടെ മടിയിലേക്ക് ... ഇളംവിരലുകള്‍പാത്രത്തിലൂടെ ‘അ’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ നമ്മളുടെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്നു.അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ളപ്രയാണം ആരംഭിക്കുകയാണ് ഇവിടെ. അമ്മ നല്‍കിയ വെറ്റിലയും ഒറ്റനാണയവും ദക്ഷിണയായി നല്‍കി ചാണകം മെഴുകിയ തറയിലേക്ക്മാറിയിരിക്കും. മുന്നിലെ തരിമണലില്‍ അക്ഷരം എഴുതുമ്പോള്‍ ഇളം വിരലുകള്‍ വേദനിച്ചിട്ടുണ്ടാവും ... ആദ്യ ഓലയില്‍ ‘ദൈവത്തിനു സ്തുതി ‘ എന്നും‘ഹരിശ്രി ഗണപതായേ നമ: ‘ എന്ന് എഴുതി തന്നുവിടുമ്പോള്‍ മുതല്‍ നമ്മള്‍ ആദ്യ പഠന ഉപകരണത്തിന് ഉടമയായി. ആശാട്ടിയമ്മച്ചി ഓലയില്‍ നാരായം കൊണ്ട് എഴുതുമ്പോള്‍ അത്ഭുതത്തോട് നോക്കി നില്‍ക്കും. ഓലയിലെ അക്ഷരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പച്ചയിലകൊണ്ട് തെളിച്ചം നല്‍കേണ്ടത്നമ്മള്‍ തന്നെ. മണലില്‍ അക്ഷരങ്ങള്‍ എഴുതുന്നത് തെറ്റുമ്പോള്‍ ഈ ഗുരു ഒരിക്കല്‍ പോലും ദേഷ്യപെട്ടിട്ടില്ല. വീണ്ടും വീണ്ടും വിരലുകളില്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. ഈ ആശാട്ടിയമ്മച്ചിയ്ക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ കഴിയത്തില്ലല്ലോ.. കാരണം ഈ അമ്മച്ചിക്ക് അറിവ് പകര്‍ന്ന്നല്‍കള്‍ ഒരു തൊഴില്‍ അല്ല .. ഒരു ജീവിത തപസ്യതന്നെയാണ് .. ( ഈ അമ്മച്ചിമാര്‍ , ആശാട്ടിമാര്‍ ഇപ്പോഴും തങ്ങളുടെ തപസ്യ തുടരുകയാണ്...പക്ഷേ നിലത്തിരുന്ന് മണലില്‍ എഴുതാന്‍ കുട്ടികള്‍ ഇന്നെവിടെ??????? ). പാഠം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ആശാട്ടി പുതിയ പാഠങ്ങള്‍ഓലയില്‍ എഴുതിത്തരും ....
അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് ... അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .... അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.പാഠങ്ങള്‍ എല്ല്ലാം പഠിച്ച് കഴിയുമ്പോള്‍ മെയ് മാസം അവസാനം വേര്‍പിരിയില്‍ എത്തും. വീണ്ടും ഒരിക്കല്‍കൂടി ആശാട്ടിയ്ക്ക് ദക്ഷിണനല്‍കിഎഴുത്തോല വാങ്ങും. എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,.. ആ ആശാട്ടിയുടെ മടിയില്‍ ഇരുന്നായിരുന്നല്ലോഇത്രയും നാളത്തെ പഠനം .... എഴുത്തോല കൈകളിലേക്ക് തന്ന് അനുഗ്രഹിച്ച് മൂര്‍ദ്ദാവില്‍ ഒരുമ്മ നല്‍കുമ്പോള്‍ ആശാട്ടിയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ നമ്മുടെ ശിരസില്‍ വീണിട്ടുണ്ടാവും... ഇതാണല്ലോ ആദ്യത്തെ ഗുരുകൃപാകാടാക്ഷം... ഒരിക്കലും ഈ ആശാട്ടി അമ്മ,അമ്മച്ചിഒരിക്കലും ശിഷ്യരെ ശപിച്ചിട്ടൂണ്ടാവില്ല... കണ്ണീര്‍ തുടച്ച് ആശാട്ടിയമ്മ അനുഗ്രഹിക്കുമ്പോള്‍ ആശാട്ടി അമ്മച്ചിയുടെ കാലുകളില്‍ തൊട്ട് വണങ്ങികുടിപ്പള്ളിക്കൂടത്തിനോട് വിടപറയുകയായി.... ഓലയുമായി കുന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ... അപ്പോഴും ആശാട്ടിയമ്മച്ചി പള്ളിക്കൂടത്തിന്റെ വാതിക്കല്‍ തന്നെയുണ്ടാവും ... പറക്കമുറ്റിയ കുഞ്ഞ് പറന്നുപോകുമ്പോള്‍ ഒരു തള്ളപ്പക്ഷി സന്തോഷിക്കുന്നതുപോലെ ആശാട്ടിയമ്മച്ചിയുംസന്തോഷിക്കുകയായിരിക്കും ..... പിന്നീട് ഒരിക്കലും നമ്മളാവഴിക്ക് ചെന്നില്ലങ്കിലും ആ ആശാട്ടി പരിഭവം പ്രകടിപ്പിക്കാറില്ല.........
എവിടെപോയി പഠിച്ചാലും ഈ ആശാന്‍ പള്ളിക്കൂടവും ആശാട്ടിയും നല്‍കിയ പാഠങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.... അറിവാണ് ശക്തി അക്ഷരമാണ് ആയുധം എന്ന് എന്നെ(നമ്മളെ) പഠിപ്പിച്ച , എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ... എന്റെ കുഞ്ഞിളം വിരല്‍കൊണ്ട് മണലില്‍ എഴുതി പഠിപ്പിച്ച ....എന്റെ ആശാട്ടിയമ്മച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ഓര്‍മ്മകളില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് എല്ല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു ..........................................

Wednesday, October 1, 2008
മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും :2
നമ്മുടെ യാത്രകളുടെ ഒന്നാം ഘട്ടം എങ്ങനെയാണന്ന് മനസ്സിലാകണമെങ്കില്‍ തിങ്കളാഴ്ചദിവസം ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാഡിലോട്ടൊന്ന് പോയി നോക്കിയാല്‍ മതി . ഒരു ബസില്‍ കയറിപ്പറ്റാന്‍ പെടുന്ന പാട് എന്താണന്നപ്പോള്‍ മനസ്സിലാകും. ഇടിച്ചുകയറാന്‍ മിടുക്കുള്ളവന്‍ അകത്ത് കയറും.അല്ലങ്കില്‍ ജനലിന്റ്കത്തുകൂടെ അകത്ത് കടക്കണം. അകത്ത് കടന്നുകഴിഞ്ഞാല്‍ വലിയ പ്രശനമാണ്. ചിലപ്പോള്‍ ഓടിപ്പിടിച്ചിരിക്കുന്നത്സ്ത്രികളുടെ സീറ്റിലായിരിക്കും.ചിലബസുകളില്‍ സ്ത്രികളുടെ സീറ്റ് പുറകിലണങ്കില്‍ ചില ബസില്‍ അത് മുന്നിലാണ്. യാത്രക്കാര്‍ ‘Q' പാലിക്കുകഎന്ന് ഫുട്‌ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അത് കണ്ടാല്‍ തന്നെ നമ്മളതിന് പുല്ലുവിലമാത്രമേ കല്പിക്കാറുംഉള്ളു. ബസ്‌ബേകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ ഈ ‘Q' പരിപാടികള്‍ നടക്കാറുള്ളു. (മുബൈയില്‍ ബസ്ബേകളില്‍ മാത്രമല്ല ബസ് സ്റ്റാന്‍ഡുകളിലുംആളുകള്‍ ‘Q' നിന്നാണ് ബസ് കയറുന്നത്). എത്ര തിരക്കൂണ്ടന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല . മുന്നില്‍ ബസ് സ്റ്റോപ്പില്‍ എത്തുന്നവന്‍ ആദ്യംബസില്‍ കയറിപ്പോകണം എന്ന് ബുബൈയുടെ അലിഖിത നിയമം. നമ്മുടെ നാട്ടില്‍ ഇതങ്ങാണം വരുമോ? നമുക്ക് ബസില്‍ തള്ളിക്കയറിയില്ലങ്കില്‍ഉറക്കം വരില്ല. ഇരുപതുപേരേ ബസില്‍ കയറാനുള്ളു എങ്കിലും നമ്മള്‍ തള്ളിത്തന്നെ കയറും.
ഒട്ടുമിക്ക ബസുകളിലും തള്ളിക്കയറി ആദ്യം എത്തിയാലും ഏറിയ സീറ്റുകളും ബുക്ക് ചെയ്ത് ഇട്ടിരിക്കുകയായിരിക്കും. റിസര്‍വേഷന്‍ കൌണ്ടര്‍ വഴിയുള്ളബുക്കിംങ്ങ് അല്ല . പേപ്പര്‍ ,തുവാല ,തോര്‍ത്ത് ,ബാഗ് , തുടങ്ങിയ സാധനങ്ങള്‍ കൊണ്ട് മിടുക്കന്മാര്‍ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും. ഇതങ്ങാണം മാറ്റിആദ്യം ബസില്‍ കയറുന്നവന്‍ ഇരുന്നാല്‍ , ചെവിയ്ക്കകത്ത് പഞ്ഞി വച്ചിട്ടേ ഇരിക്കാവൂ ... ചിലരാണങ്കില്‍ അജീവമായ വസ്തുക്കള്‍ക്ക് പകരം ജീവനുള്ളസാധനങ്ങല്‍ വരെ സീറ്റില്‍ വച്ച് സീറ്റ് റിസര്‍വ് ചെയ്യും. കൊച്ചു പിള്ളാരെയാണ് ഈ ടിക്കറ്റ് റിസര്‍വേഷനുവേണ്ടി ഉപയോഗിക്കുന്നത്. കൊച്ചിനെഏതെങ്കിലും ജനല്‍ സീറ്റില്‍ ഇരുത്തിയിട്ട് കൊച്ചിന്റെ ഉടമസ്ഥന്‍ അകത്ത് ചെല്ലും. ചിലപ്പോള്‍ ഈ പിള്ളാര്‍ തിരക്കെല്ലാം കണ്ട് അന്തം വിട്ട് ഇരുത്തിയസീറ്റില്‍ നിന്ന് വലിയ വായില്‍ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റ് പോകും. കൊച്ചിന്റെ ഉടാമസ്ഥന് കൊച്ചും ഇല്ല സീറ്റും ഇല്ല എന്ന നിലയിലാവുംകാര്യങ്ങള്‍. ചിലപ്പോള്‍ കൊച്ചിന്റെ ഉടമസ്ഥന് തിരക്കുകൊണ്ട് ബസില്‍ കയറാന്‍ കഴിഞ്ഞില്ലന്ന് വരും. കൊച്ചിനെ എടുക്കാന്‍ സൈഡ് സീറ്റില്‍നോക്കുമ്പോള്‍ കൊച്ചിനേയും അവിടെ കാണാനില്ല. തിരക്കിനിടയില്‍ പെട്ട് പഞ്ചറായ കൊച്ചിനെ തിരിച്ചുകിട്ടാന്‍ പത്തുപതിനഞ്ച് മിനിട്ട്എടുക്കും.ബസില്‍ ഇടിച്ച് ആദ്യം കയറുന്നവന്‍ പിന്നീട് എപ്പോഴോ വരുമെന്ന് കരുതുന്ന സുഹൃത്തിനുവേണ്ടി സീറ്റ് ‘റിസര്‍വ്’ ചെയ്യുന്നത് പലപ്പോഴും തെറിവിളിയില്‍ ചെന്ന് അവസാനിക്കാറുണ്ട്.
സുഹൃത്തുക്കളോ ബന്ധുക്കളോ ആയ നാലഞ്ചുപേര്‍ ഒരുമിച്ച് ഒരു ബസില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വരുമ്പോള്‍ ഒരു അലകുലുത്ത്ഉണ്ട് . “എടാ ടിക്കറ്റ് എടുത്തോ ?”, “എന്റെ ടിക്കറ്റും എടുത്തോ ?” , “എടാ എന്റെ ടിക്കറ്റുംകൂടെ എടുത്തോടാ..” ,”പിറകിലെടുത്തോളും..” , ഇങ്ങനെഒരു അലവിളി ഉണ്ടാക്കിയില്ലങ്കില്‍ ചിലര്‍ക്ക് ഉറക്കം വരാറില്ല. ബസില്‍ കയറുന്നതിനു മുമ്പ് ആര് ടിക്കറ്റ് എടുക്കുമെന്ന് പറഞ്ഞാല്‍ ഇത് ഒഴിവാക്കാംഎങ്കിലും അതിനാരും ശ്രമിക്കാറില്ല. ഇനി മറ്റു ചിലരുണ്ട് , വെറുതെ അങ്ങ് പറഞ്ഞോളും “ടിക്കറ്റ് പുറകില്‍ എടുത്തോളും...” “ടിക്കറ്റ് മുന്നിലെആളെടുത്തോളും...” .ഇങ്ങനെ ഒരാള്‍ ആ വണ്ടിയില്‍ കയറിയിട്ടുപോലും ഉണ്ടാവില്ല. ഈ ടിക്കറ്റ് പ്രശ്നം ഉണ്ടാകുന്നത് മിക്കപ്പോഴും പ്രൈവറ്റ്ബസുകളിലാണ്.
ചില ആളുകളുണ്ട് .ഓസ് യാത്രയുടെ ആളുകള്‍. ഇത്തരം ആളുകളും യാത്ര ചെയ്യുന്നത് പ്രൈവറ്റ് ബസുകളിലാണ് . ട്രാന്‍സ്പോര്‍ട്ട് ബസില്‍ പാസില്ലാതെഓസ് യാത്രയ്ക്ക് വകുപ്പില്ല എന്നതുകൊണ്ട് മാത്രമാണ് ഇവര്‍ പ്രൈവറ്റ് ബസുകളില്‍ കയറുന്നത്. ഒട്ടുമിക്ക പ്രൈവറ്റ് ബസുകളിലും ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ജീവനക്കാര്‍ക്ക് ഓസ് യാത്രയാണ്. യാത്രയ്ക്ക് ടിക്കറ്റ് ചാര്‍ജങ്ങാണം വങ്ങിച്ചാല്‍ അടുത്ത പെര്‍മിറ്റ് പുതുക്കലിന് വണ്ടി സൈഡില്‍ തന്നെകിടക്കും. അതുകൊണ്ട് മാത്രം ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നു. പോലീസുകാരു ഈ ഓസ് യാത്രയ്ക്ക് ഒട്ടുംപിന്നിലല്ല.ടിക്കറ്റ് ചോദിച്ചാലുടന്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”. ഒരുമാതിരിപ്പെട്ട കണ്ടക്ടര്‍മാരാരും പിന്നീടൊന്നും ചോദിക്കാറില്ല. ഇതറിയാവുന്നചില വിരുതന്മാര്‍ ടിക്കറ്റ് എഴുതാന്‍ വരുമ്പോള്‍ പറയും “ടിക്കറ്റ് വേണ്ട.. പിസിയാ...”.. ( വരവേല്പ് ഒന്നു കണ്ടുനോക്കിയാല്‍ മതി ഇത്തരക്കാരുടെമാനറിസങ്ങള്‍ ശരിക്കും മനസ്സിലാകും.). .കഴിഞ്ഞ ഒരു ദിവസം പത്തനംതിട്ടയില്‍ നിന്ന്‍ ചെങ്ങന്നൂര്‍ക്ക് പോകുന്ന ബസില്‍ അതിരാവിലെഒരു പിസി കയറി. ടിക്കറ്റ് ചോദിച്ചപ്പോള്‍ സ്ഥിറ്റം മറുപിടി, “ടിക്കറ്റ് വേണ്ട.. പിസിയാ...”. .. എവിടാണ് ജോലിയെന്ന് കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ഉത്തരം എത്തി. “കൊല്ലത്ത് “ . എതായാലും കൊല്ലത്തെ പിസിക്ക് കണ്ടക്ടര്‍ ടിക്കറ്റ് എഴുതി. ഏതായാലും തന്റെ വണ്ടി കൊല്ലം ജില്ലയിലോട്ട്പോകത്തില്ല എന്ന ധൈര്യത്തിലായിരിക്കണം കണ്ടക്ടര്‍ ടിക്കറ്റ് എഴുതിയത് . കൊല്ലത്തിനു പകരം ചെങ്ങന്നൂരന്നോ ,ആറന്മുളയന്നോ പറഞ്ഞിരുന്നെങ്കില്‍ പോലീസുകാരന് ഓസ് യാത്ര തരപ്പെടുമായിരുന്നു.
ടിക്കറ്റ് എഴുതി കഴിഞ്ഞു . ബസിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് .സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരു അമ്മയും കുഞ്ഞും കയറി. അരെങ്കിലുംഒന്ന് എഴുന്നേറ്റ് കൊടുക്കാന്‍ കിളിച്ചേട്ടന്‍ വിളിച്ചു പറഞ്ഞാല്‍ സ്ത്രികളുടെ സീറ്റില്‍ നിന്ന് ആരെങ്കിലും എഴുന്നേറ്റ് മാറുന്നത് വിരളമാണ്. (സ്ത്രിയുടെശത്രു സ്ത്രി തന്നെയാണന്ന് പറയുന്നത് സത്യം തന്നെയാണല്ലേ???) .പുരുഷന്മാര്‍ ആരെങ്കിലും എഴുന്നേറ്റ് കൊടുത്താല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റില്‍ഇരിക്കാം. ഈ കുഞ്ഞുങ്ങളോടുള്ള ഈ സഹാനുഭൂതി ചൂഷണം ചെയ്യുന്നവരും കുറവല്ല. ആദ്യം കുഞ്ഞ് അമ്മൂമ്മയുടെ കൈയ്യില്‍ ആയിരിക്കും. അമ്മൂമ്മയ്ക്ക്ആരെങ്കിലും എഴുന്നേറ്റ് കൊടുത്ത് സീറ്റ് കിട്ടിയാല്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. കുഞ്ഞ് അമ്മയുടെ കൈയ്യിലേക്ക് .പക്ഷേ അമ്മൂമ്മ എഴുന്നേറ്റ് കൊടുക്കുകയില്ല. അമ്മയ്ക്കും കുഞ്ഞിനും മറ്റാരെങ്കിലും എഴുന്നേറ്റ് കൊടുക്കൂന്നതുവരെ അമ്മൂമ്മ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ട് ഇരിക്കും.
ബസിലാണങ്കിലും വെള്ളം അടിച്ചിട്ട് യാത്രചെയ്യുന്നതിന് ചിലര്‍ക്ക് ഒരു മടിയും ഇല്ല. ചിലപ്പോള്‍ പൂരപ്പാട്ടൊക്കെ പാടിയായിരിക്കൂം യാത്ര. ചിലരെവണ്ടിക്കാര്‍ വഴിയില്‍ ഇറക്കിവിടും. ബാംഗ്ലൂരിനോ , കോയമ്പത്തൂരിനോ ‘ട്രാവത്സുകളില്‍‘ യാത്ര ചെയ്യുന്നവര്‍ക്ക് വെള്ളമടിച്ച് യാത്രചെയ്യുന്നവരെമറക്കാന്‍ പറ്റുകയില്ല. യാത്രതുടങ്ങുന്നതിനു മുമ്പ് ബാഗ് ബസില്‍ വച്ചിട്ട് ഒന്നു മിനിങ്ങാന്‍ പോകുന്നവരെ ചിലയാത്രകളില്‍ കാണാറുണ്ട്. ഇവരേയുംകാത്ത് ബാക്കിയുള്ളവര്‍ ഇരിക്കണം. ചിലരാണങ്കില്‍ വെള്ളമടിച്ചിട്ട് വന്ന് കിടന്നുറങ്ങിക്കോളും.സ് ബാംഗ്ലൂരോ കോയമ്പത്തൂരോ എത്തുമ്പോള്‍വിളിച്ചെഴുന്നേല്‍പ്പിച്ച് വിട്ടാല്‍ മതി.നമ്മുടെ ട്രാവല്‍സുകളിലെ യാത്ര മറ്റ് പലതിനും (കു)പ്രസിദ്ധങ്ങളാണ്. അതൊക്കെ എഴുതിപ്പിടുപ്പീക്കാന്‍അല്പം പാടാണ് . കണ്ടുതന്നെ അറിയണം. (ഈ അനുഭവമൊന്ന് വായിക്കുക )
നമ്മുടെ ബസുകളില്‍ ആകെയുള്ള ഒരു എന്റ്ര്ടെയ്ന്റ്മെന്റ് എന്ന് പറയുന്നത് ‘നവദമ്പതികളുടെ’ യാത്രയാണ് . തങ്ങള്‍ ഒരു ബസിലാണ് ഇരിക്കുന്നത് എന്ന് പോലും ചില നവദമ്പതിമാര്‍ മറന്നുപോകാറുണ്ട്. (ഈ കഥ ഒന്നു വായിക്കുക). ബസുകളില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുകളുടെവിളയാട്ടം ആണ്. അതിന് ആണും പെണ്ണും എന്നൊന്നും ഇല്ല. ദീര്‍ഘദൂരയാത്രയാണ് ബസിലെങ്കില്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കുംതളര്‍ന്നു പോകും. ബസിലും പുകവലിക്കാരുടെ ശല്യമുണ്ട്. പോക്കറ്റടിക്കാര്‍ കൂടുതലും തങ്ങളുടെ വിളനിലമാക്കുന്നത് തിരക്കൂള്ള ബസാണ്.
ബസിലെ ഞരമ്പുരോഗികളെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റത്തില്ലല്ലോ ? പ്രൈവറ്റ് ബസിന്റെ മുന്‍ ഡോറിന്റെയും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍വശത്തെ ഡോറിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു സ്പര്‍ശനത്തിനുവേണ്ടി കാത്തുനില്‍ക്കുന്നവരെ നമ്മുടെ ബസ് യാത്രകളില്‍ എത്ര വേണമെങ്കിലുംകാണാന്‍ കഴിയും .രൂക്ഷമായ നോട്ടം കൊണ്ടോ ഒരു ചവിട്ടുകൊണ്ടോ ഒക്കെ ഇത്തരക്കാരുടെ പത്തി മടക്കാവുന്നതാണ് .എന്നിട്ടും അടങ്ങിയില്ലങ്കില്‍ സേഫ്റ്റിപിന്‍ പ്രയോഗം നടത്താറുണ്ടന്ന് കേട്ടിട്ടുണ്ട്. സേഫ്റ്റിപിന്‍ ശരിക്കും സേഫ്റ്റിക്ക് വേണ്ടിയാക്കുന്നത് നമ്മുടെ ബസ് യാത്രകളീലാണ്.
ബസ് യാത്രക്കാരുടെ കൈയ്യിലിരിപ്പിന് ശരിക്കും ഇരയാകുന്നത് ബസ് യാത്രക്കാരല്ല മറിച്ച് വഴിയാത്രക്കാരും ഇരുചക്രവാഹനക്കാരും ആണ്.ബസിലിരുന്ന് ചുമ്മാതങ്ങ് തുപ്പുന്നത് ചിലര്‍ക്കൊക്കെ വിനോദമാണ് . ഈ തുപ്പല്‍ ചെന്നുവീഴുന്നത് പാവം വഴിയാത്രക്കാരന്റെയോ ഇരുചക്രവാഹനക്കാരന്റെയോ മുഖത്ത് !! മുറുക്കാന്‍ തുപ്പലാണങ്കില്‍ മഴപോലേ ആയിരിക്കും. ഒരു പ്രദേശത്തെ ആളുകളെ മുഴുവന്‍ ചുവപ്പിച്ചിട്ടേചിലര്‍ അടങ്ങുകയുള്ളൂ ....

Saturday, September 27, 2008
മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 1
രാവിലത്തെ തിരുവന്തപുരം- ഷെര്‍ണ്ണൂര്‍ വേണാട് എക്സ്‌പ്രസ് ട്രയിന്‍. എല്ലാദിവസവും നല്ല തിരക്കാണ് ട്രയിനില്‍. ചെങ്ങന്നൂരില്‍ എത്തുമ്പോഴേക്കുംസീറ്റുകള്‍ ഒന്നും ബാക്കിയുണ്ടാവാറില്ല. ഇനി തിരക്കൊന്ന് കുറയണമെങ്കില്‍ കോട്ടയം എത്തണം. ബസ് ചാര്‍ജ് കൂട്ടിയതുകൊണ്ട് എല്ലാവരും ദീര്‍ഘദൂരയാത്രയ്ക്ക് ഇപ്പോള്‍ ട്രയിനാണ് ഉപയോഗിക്കുന്നത്. തിരുവല്ലയില്‍നിന്ന് ട്രയിന്‍ വിടുമ്പോള്‍ തിരക്ക് അസഹനീയമാകും.മൂന്ന് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചുപേരൊക്കെ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കും. തിരുവല്ലയില്‍ നിന്ന് ട്രയിനില്‍ കയറിയ ഒരു മധ്യവയസായ ഒരു സ്ത്രിക്ക് ഒന്ന് ഇരിക്കണം.സീറ്റില്‍ ഇരിക്കുന്ന സ്ത്രികളാരും അവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. മൂന്ന് പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റിന്റെടുത്ത് ചെന്ന് ഒന്ന് ഒതുങ്ങിയിരിക്കാമോഎന്നവര്‍ ചോദിച്ചു. അവര്‍ ഒതുങ്ങി ഇരുന്നപ്പോള്‍ അവരുടെ ഇടയില്‍ ആ സ്ത്രി ഇരുന്നു.ട്രയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സ്ത്രി ഇറങ്ങി.
ഉച്ചസമയം . കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് വിട്ടു. മണിപ്പുഴ എത്തിയപ്പോള്‍ ബസില്‍ നിന്ന് ഒരു സ്ത്രിയുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം. അവര് വായില്‍ വന്നതല്ലാം ആരോടോ പറയുകയാണ്. അവരെ ആരക്കയോതണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരിരിക്കുന്ന സീറ്റിന്റെടുത്ത് ഒരു ചെറുക്കന്‍ ഇപ്പോള്‍ കരയും എന്നമട്ടില്‍ നില്‍പ്പുണ്ട്. കാര്യം ഇതാണ് , സ്ത്രി ഇരിക്കുന്നഡബിള്‍ സീറ്റില്‍ മാത്രമേ ഇരിക്കാന്‍ സ്ഥലം ബാക്കിയുള്ളു. അവനാ സീറ്റില്‍ ഇരുന്നു. വണ്ടി വേഗതയില്‍ കോടിമതയിലെ പാലം ഇറങ്ങിയപ്പോള്‍അവന്റെ ശരീരം അവരുടെ ദേഹത്തൊന്ന് ഇടിച്ചു. അത്രയേയുള്ളു കാര്യം. അവന്റെ ശരീരം തന്റെ ദേഹത്തുമുട്ടി എന്ന് പറഞ്ഞാണ് സ്ത്രി ഉച്ചത്തില്‍സംസാരിക്കുന്നത്. ഞാന്‍ എന്റെ സീറ്റില്‍ നിന്നൊന്ന് എഴുന്നേറ്റ് ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രിയെ നോക്കി. രാവിലെ ട്രയിനില്‍ പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റില്‍ ഒതുങ്ങിയിരുന്ന് വന്ന സ്ത്രി. ട്രയിനില്‍ വച്ച് തോന്നാത്ത സദാചാര ബോധമാണ് അവര്‍ക്കിപ്പോള്‍ ബസില്‍ വച്ച് ഉണ്ടായിരിക്കുന്നത്.ബസിലോ ട്രയിനിലോ സീറ്റ് കിട്ടിക്കഴിഞ്ഞാല്‍ ആ സീറ്റിന് താന്മാത്രമാണ് അവകാശികള്‍ എന്നാണ് ചിലരുടെ വിചാരം.
ബസ് യാത്രയിലെ ശീലങ്ങള്‍ അവിടെ നില്‍ക്കട്ടെ. നമുക്കാദ്യം ട്രയിന്‍ യാത്രയില്‍ നിന്ന് തുടങ്ങാം. നമ്മള്‍ എന്നും കാറ്റ്കൊണ്ട് യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ട്രയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കുറവല്ല. ട്രയിന്‍ വന്ന് നിന്നാല്‍ ചിലര്‍അതിനകത്തേക്ക് കയറുകയില്ല. ട്രയില്‍ വിട്ടു തുടങ്ങുമ്പോള്‍ ഓടിക്കയറിയാലേ ഇവര്‍ക്ക് തൃപ്തിയാവുകയുള്ളു.പിന്നീട് ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഇറങ്ങുകയും കയറുകയും ചെയ്തുകൊള്ളും. അകത്ത് സ്ഥലമുണ്ടങ്കിലും അകത്തോട്ട് നോക്കത്തില്ല. ഇവര്‍ ട്രയിനകത്തോട്ട് കയറത്തില്ലന്ന്വാശിയൊന്നും ഇല്ല. ജീന്‍സും ടിഷര്‍ട്ടും ഇട്ട ഒരു പെണ്‍കൊച്ച് വന്ന് നില്‍ക്കട്ടെ , വാതിലിലെ തെള്ള് അപ്പടി പെണ്ണ് നിക്കുന്നടത്ത് ആയിക്കൊള്ളും.( പ്രൈവറ്റ് ബസിന്റെ മുന്‍ഡോറിലും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍ വാതിലിലും എന്തുകൊണ്ട് ആളുകള്‍ തിങ്ങിനില്‍ക്കുന്നു എന്ന് മനസിലായില്ലേ ?)
ഇപ്പോഴത്തെ ഒരു ശീലമാണ് , മൊബൈല്‍ പാട്ട്. ട്രയിനിലോട്ട് കയറേണ്ട താമസം മൊബൈല്‍ എടുത്ത് പാട്ട് വയ്ക്കുകയായി. ഹെഡ് ഫോണ്‍ വച്ച്കേള്‍ക്കുകയാണങ്കില്‍ വേണ്ടില്ല , ഭജനപ്പാട്ട് വയ്ക്കുന്നതുപോലെ ഫുള്‍ വോളിയത്തില്‍ . ചിലവന്മാര്‍ ഇംഗ്ലീഷ് പാട്ട് അങ്ങോട്ട് വയ്ക്കും. ട്രയിനില്‍ഇരിക്കുന്നവര്‍ക്ക് വട്ട് പിടിച്ചില്ലങ്കിലേ അതിശയമുള്ളു. ചാവടയന്തരത്തിനോ മറ്റോ പോകുന്നവന്റെ ചെവിപ്പുറകില്‍ ഈ പാട്ട് വച്ച് കേള്‍ക്കുന്നതിന്റെരസം എന്താണന്ന് മനസിലാവുന്നില്ല. പാട്ട് കേള്‍ക്കാന്‍ അത്രയ്ക്ക് മുട്ടി ഇരിക്കുവാണങ്കില്‍ ഇയര്‍ഫോണ്‍ വച്ചങ്ങ് കേട്ടാല്‍ പോരേ? വീട്ടില്‍ വച്ച്ഇവനൊക്കെ ഇങ്ങനെ പാട്ട് വച്ചാല്‍ അമ്മ തുടുപ്പ് പുറത്ത് കയറ്റം. ഇവിടെ ട്രയിനില്‍ ആകുമ്പോള്‍ ആര് ചോദിക്കാന്‍. മോനേ അതൊന്ന് കുറച്ച് വച്ച്കേള്‍ക്കടാ എന്ന് പറഞ്ഞാല്‍ , “ഞങ്ങളിങ്ങനെയൊക്കയാ യാത്രചെയ്യുന്നത് മൂപ്പിലാന്ന് സ്വസ്ഥമായിട്ട് പോകണമെങ്കില്‍ കാറ് പിടിച്ച് പോ “എന്നായിരിക്കും മറുപിടി. പാട്ടിനെക്കാള്‍ അരോചക മാകുന്നത് ചിലരുടെ ഫോണ്‍ സംസാരമാണ്.
ഫോണൊന്ന് വന്നു കഴിഞ്ഞാല്‍ ചിലര്‍ സംസാരിക്കുന്നതുകണ്ടാല്‍ ഇവനെന്തിനു ഫോണില്‍ക്കൂടി പറയുന്നു.ഫോണില്ലാതെ പറഞ്ഞാലും ഫോണ്‍വിളിക്കുന്നവന് കേള്‍ക്കാമല്ലോ എന്ന് നമ്മള്‍ ചിന്തിച്ചുപോകും.അത്രയ്ക്ക് ഉറക്കെയായിരിക്കും സംസാരം. മോനേ ഗെയ്റ്റ് അടയ്ക്കാന്‍ അച്ഛന്‍ മറന്നു,മോളേ ചോറിന്റെ കലത്തിന് അടപ്പ് ശരിക്ക് വയ്ക്കണേ , ഞാനൊരു മണിക്കൂറ് കഴിഞ്ഞിട്ട് അവിടെ എത്തും ... ഇതൊക്കെ ആയിരിക്കും അണ്ടവാകൊട്ടിവിളിച്ചു പറയുന്നത്. ചിലപെണ്‍കുട്ടികള്‍ ഉണ്ട് ട്രയിനില്‍ കയറേണ്ട താമസം ഫോണെടുത്ത് വിളിക്കാന്‍ തുടങ്ങും . താന്‍ മാത്രമേ ട്രയിനില്‍ ഉള്ളുഎന്ന മട്ടിലാണ് ഇവരില്‍ ചിലരുടെ സംസാരം. കുട്ടാ ,മോനേ .... വിശേഷങ്ങളും നാമവിശേഷണങ്ങളുമായിട്ട് പതിഞ്ഞ സ്വരത്തില്‍ ഇവരങ്ങോട്ട്സംസാരിക്കാന്‍ തുടങ്ങും. ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ നാട്ടില്‍ കേള്‍വി ശക്തികുറയുന്നവരുടെ എണ്ണം കൂടും എന്നതില്‍ സംശയംവേണ്ട. ഇരുപത്തിനാല് മണിക്കൂറും പാട്ടും, കാളുമായി കഴിഞ്ഞാല്‍ ചെവിയുടെ ഡയഫ്രം പീസായിപോകത്തില്ലേ???
പിന്നെ, മറ്റ് ചില കൂട്ടരുണ്ട്; ഭക്ഷണപ്രിയര്‍..!! ചുമ്മാതിന്നുകൊണ്ടിരിക്കും... ചവചവാന്നുള്ള ചവകണ്ടാല്‍ ഒരു ചവിട്ടു കൊടുക്കാന്‍ തോന്നിപ്പോകും.വീട്ടില്‍ വച്ചൊങ്ങും ഒന്നും കഴിക്കാത്തതുപോലെയാണ് ഈ കൂട്ടര്‍ ട്രയനില്‍ എത്തിയാല്‍ കഴിക്കുക. ചിലരുണ്ട് കപ്പലണ്ടി തീറ്റക്കാര്‍ , കപ്പലണ്ടിയുടെതൊലി ഇരിക്കുന്നടത്തുതന്നെ ഇടും. മുകളില്‍ ബര്‍ത്തിലിരുന്ന് കപ്പലണ്ടി തിന്നിട്ട് തൊലി ഇങ്ങ് താഴോട്ടിടം.താഴെ സീറ്റിലിരിക്കുന്നവന്‍ ഇവന്റെകപ്പലണ്ടിതൊലി സഹിച്ചോളണം. മറ്റ് ചിലര്‍ കപ്പലണ്ടിയുടെ തൊലി കപ്പലണ്ടിപേപ്പറിലോട്ട് ആദ്യം തന്നെ ഞെരുടി ഇട്ടിട്ട് തിന്നുന്നതിനുമുമ്പ്പേപ്പറിലോട്ട് ഒന്നു ശക്തിയായി ഊതും .
വടക്കാരന്‍ വരുമ്പൊള്‍ വട , ഇഢലിക്കാരന്‍ വരുമ്പോള്‍ ഇഡലി ഇങ്ങനെ എത്രയും വാങ്ങിത്തിന്നാമോ അതെല്ലാം കുറഞ്ഞ സമയയാത്രകൊണ്ട്വാങ്ങികഴിക്കുന്ന ചിലരുണ്ട്. വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ അങ്ങ് കഴിച്ചുകളയും. കറികള്‍ക്കകത്തെ കറിവേപ്പലയൊക്കെഇരിക്കുന്നടത്ത് തന്നെ ഇടാന്‍ മറക്കുകയും ഇല്ല.ഭക്ഷണം കഴിച്ചിട്ട് ഒരു ശല്യവുമില്ലാതെ ഉറങ്ങിക്കോളും. അടുത്ത സ്റ്റേഷനില്‍ എത്തി വടക്കാരന്റെവിളി വരുമ്പോഴായിരിക്കും പിന്നെ എഴുന്നേല്‍ക്കുന്നത്.
ചിലര്‍ക്ക് ട്രയനില്‍ സീറ്റ് കിട്ടിയാലുടന്‍ ഉറങ്ങണം. അടങ്ങിയിരുന്ന് ഉറങ്ങുകയല്ല. അടുത്തിരിക്കുന്നവന്റെ തോള്‍ തലയിണയാക്കി ആയിരിക്കുംഉറക്കം.ഇറങ്ങാനുള്ള സ്റ്റേഷന്‍ ആകുമ്പോള്‍ ഞെട്ടിയുണര്‍ന്ന് ഇറങ്ങിയൊരു ഓട്ടം. ഹൈഹീല്‍ഡ് ചെരുപ്പ് ,ബൂട്ടുകള്‍ ഇവയുടെ ഒക്കെ ശക്തിഎന്താണന്ന് അറിയണമെങ്കില്‍ തിരക്കുള്ള ട്രയിനിലോട്ട് ഒന്ന് കയറിയാല്‍ മതി. നമ്മുടെ കാലൊക്കൊ ചവിട്ടി മെതിച്ചുകളയും ഈ ചെരുപ്പുകള്‍.അതിവേദനയോടെ ഹൈഹീല്‍ഡ് ഇട്ടവളയോ ,ബൂട്ട് ഇട്ടവനയോ നമ്മളൊന്നു നോക്കിയാല്‍ എന്റെ കാല് , എന്റെ ബൂട്ട് / ഹൈഹീല്‍ഡ് ഇതിന്റെകീഴില്‍ നിങ്ങളുടെ കാലുകൊണ്ടുവന്ന് വയ്ക്കാന്‍ ആര് പറഞ്ഞു ? എന്ന മനോഭാവമായിരിക്കും അവന്റെ / അവളുടെ മുഖത്ത്.
തിരക്കുള്ള ട്രയനില്‍ ഒന്നു ‘അഡജസ്റ്റ് ‘ ചെയ്ത് സീറ്റ് തരപ്പടുത്തുന്ന ചിലരുണ്ട്. ഒട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്തവന്റെ കൂട്ട് ആയിരിക്കുംആ സീറ്റില്‍ ഇരിക്കുന്നവരുടെ അവസ്ഥ. തെള്ളി തെള്ളി സ്ഥലം കൊടുത്തവനെ പുറത്താക്കും. നമ്മള്‍ മലയാളികള്‍ക്ക് മദ്യം ഇല്ലാതെഒരു ആഘോഷവും ഇല്ലന്ന് പറയുന്നത് സത്യമാണ് .ആഘോഷങ്ങള്‍ മാത്രമല്ല , ചിലര്‍ക്ക് ദീര്‍ഘദൂരയാത്ര നടത്തണമെങ്കിലും അല്പം ഒന്നുഅകത്ത് ചെല്ലണം. ട്രയിനില്‍ മാത്രമല്ല ഇത്തരക്കാര്‍ ഉള്ളത് ബസിലും വിമാനത്തിലും ഒക്കെയുണ്ട്. ബസിലും ട്രയിനിലും പാമ്പായിട്ടാണ്യാത്രതുടങ്ങുന്നതെന്നും പ്ലയിനില്‍ പാമ്പായിട്ടാണ് യാത്ര അവസാനിപ്പിക്കുന്നതെന്നുമുള്ള വെത്യാസമേയുള്ളു. ഏതെങ്കിലും ബാറിലിരുന്ന് രണ്ടെണ്ണംഅടിച്ചിട്ട് സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രയിനതിന്റെ പാട്ടിന് പോയിട്ടുണ്ടാവും. ഉടനെ ‘റ്റാസ്കി’ വിളിച്ച് അടുത്ത സ്റ്റേഷനിലേക്ക് വച്ച് പിടിക്കും.ചിലപ്പോള്‍ എവിടെ വച്ചെങ്കിലും ട്രയിന്‍ കിട്ടും. കിട്ടിയില്ലങ്കില്‍ സ്റ്റേഷനില്‍ നിന്ന് വലിയ വായില്‍ ഒരു നിലവിളി നടത്തും.
ട്രയിനില്‍ കയറിക്കഴിഞ്ഞാല്‍ കെട്ട് ഇറങ്ങുന്നതുവരെ അല്ലറചില്ലറ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരിക്കും. ചിലരുണ്ട് വെള്ളമടിച്ചിട്ട്ബര്‍ത്തില്‍ കയറി കിടന്നോളും. എത്രദിവസം കഴിഞ്ഞാണങ്കിലും ഇറങ്ങേണ്ട സ്റ്റേഷന്‍ എത്താറാകുമ്പോഴേ കണ്ണ് തുറന്നു വരൂ. ഭാര്യയും കുട്ടികളുമായി ജോലിസ്ഥലത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ എത്തിയിട്ട് ട്രയിന്‍ ലേറ്റാണന്ന് അറിഞ്ഞയുടനെ യാത്രയാക്കാന്‍ വന്ന കൂട്ടുകാരോടൊത്ത്ഒരുത്തനൊന്ന് ‘രണ്ടടിക്കാന്‍ ‘ പോയി.ട്രയിന്‍ വന്നപ്പോള്‍ ഭാര്യയും പിള്ളാരും ട്രയിനില്‍ കയറി. പുള്ളിക്കാരന്‍ രണ്ടടിച്ച് വന്നപ്പോഴേക്കും ഭാര്യയേയും പിള്ളാരേയും കൊണ്ട് ട്രയിനങ്ങ് പോയി. ഇങ്ങനെ ഇടയ്ക്കിടെ ചിലര്‍ക്കുണ്ടാവാറൂണ്ട്.
നാടകം, നോവല്‍ ,കഥ ,കവിത തുടങ്ങിയ സാഹിത്യവിഭാഗം പോലെ ഉള്ള മറ്റൊരു സാഹിത്യ വിഭാഗമായിട്ട് നമുക്ക് ‘ട്രയിന്‍ സാഹിത്യ’ത്തെ കാണാന്‍പാടില്ലേ ? ചില ചിത്രകാരന്മാരൊക്കെ അഭിമുഖങ്ങളില്‍ പറയാറുണ്ട് തങ്ങള്‍ വരച്ച് തുടങ്ങിയത് കരിക്കട്ടകൊണ്ട് ഭിത്തീകളില്‍ വരച്ചാണന്ന് . നമ്മുടെനാട്ടിലൂടെ ഓടുന്ന ട്രയനുകളിലെ ലാറ്റിറിനുകളില്‍ ഒന്നു കയറി നോക്കിയാല്‍ മതി മനോഹരങ്ങളായ ചിത്രങ്ങള്‍ കാണാന്‍. ഇത്രയ്ക്ക് വലിയഭാവനയുള്ള ചിത്രകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ടോ എന്നുപോലും അതിശയിച്ചുപോകും. തങ്ങളുടെ ‘അഭിപ്രായങ്ങളും അറിവുകളും‘ ചിലര്‍ പ്രദര്‍ശിപ്പിക്കുന്നത് ട്രയിന്‍ ലാറ്ററിനുകളില്‍ ആണ് . എന്നെങ്കിലും സ്വന്തം വീട്ടുകാര്‍ ട്രയിനില്‍ യാത്രചെയ്താല്‍ തങ്ങളുടെ സൃഷ്ടികള്‍ കൈയക്ഷരം കൊണ്ട്മനസിലാക്കും എന്ന് ഇവര്‍ ഓര്‍ക്കാറില്ലന്ന് മാത്രം. ഇപ്പോള്‍ ഈ സാഹിത്യസൃഷ്ടികള്‍ അല്പായുസ്സുകളാണ് . കാരണം കേരളത്തിലെ എല്ലാ ട്രയിനുകളിലേയും ലാറ്ററിനുകള്‍ ദിവസവും പെയിന്റ് ചെയ്യുന്നുണ്ടന്നാണ് തോന്നുന്നത് ....
എറണാകുളം സൌത്തില്‍ വേണാട് ചെന്ന് നിന്നു. ഒരു അന്ധനായ മനുഷ്യന്‍ ലോട്ടറി ടിക്കറ്റുമായി കയറി. അയാള്‍ ഓരോരുത്തരേയും സമീപിക്കുന്നുണ്ട്. ചിലരോക്കെ ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. ടിക്കറ്റുകളില്‍ നിന്ന് ഇഷ്ടമുള്ളത് എടുക്കാനായി അയാള്‍ എല്ലാവരുടേയും കൈകളിലേക്ക് ടിക്കറ്റുകള്‍നല്‍കുന്നുണ്ട്. തിരികെ വാങ്ങുമ്പോള്‍ അയാള്‍ വിരലുകള്‍ കൊണ്ട് അകക്കണ്ണ് ഉപയോഗിച്ച് എണ്ണുന്നുണ്ട്. സ്പര്‍ശനത്തിലൂടെ നോട്ടുകള്‍ തിരിച്ചറിഞ്ഞ് ബാക്കിയും നല്‍കുന്നുണ്ട്. ഒരുത്തന്‍ ടിക്കറ്റ് നോക്കാന്‍ എന്ന ഭാവത്തില്‍ അന്ധനായ ലോട്ടറിടിക്കറ്റുകാരന്റെ കൈയ്യില്‍ നിന്ന് ടിക്കറ്റ്വാങ്ങി അതില്‍ നിന്ന് ഒരു ടിക്കറ്റ് എടുത്തിട്ട് പോക്കറ്റില്‍ നിന്ന് പഴയ ഒരു ടിക്കറ്റ് എടുത്ത് ടിക്കറ്റുകള്‍ക്കിടയില്‍ വച്ചു. എതിര്‍വശത്തിരുന്ന ചിലപിള്ളാര്‍ ഇയാളുടെ പോക്രിത്തരം കണ്ടു. പിന്നെ ട്രയിനില്‍ കേട്ടത് സ്റ്റണ്ട് മ്യൂസിക് .....................
Subscribe to:
Posts (Atom)