.
കത്തോലിക്ക സഭയിലെ ലത്തീന്‍ കത്തോലിക്കസഭയില്‍ മറ്റൊരു വിവാദം ആളികത്തുകയാണ്. ലത്തീന്‍സഭ കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ നടത്തിയ ദത്തെടുക്കല്‍ ആണ് വിവാദ വിഷയം. പത്തനംതിട്ടയിലെ ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ദത്തെടുത്ത പെണ്‍കുട്ടിയെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ‘ആത്മീയ’ദത്തെടുക്കല്‍ നടത്തിയതാണ് പ്രശനങ്ങള്‍ക്ക് ആധാരം. ഓര്‍ത്തഡോക്സ് സഭയിലെതുമ്പമണ്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായിരുന്ന ഫാ.സി.കെ. ജോസഫ് മൂന്നരവയസ്സില്‍ദത്തെടുത്തി വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സോണി ജോസഫിനെ ആണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ദത്തെടൂത്തത്.ഒരു ബിഷപ്പിന് കാനോനികമായ (കാനോനികം - സഭാനിയമം) രീതിയില്‍ ഒരാളെ ദത്തെടുക്കാമോ എന്ന സഭാചിന്തകളല്ല ഞാനീ ബ്ലോഗിലൂടെചൂണ്ടിക്കാണിക്കൂന്നത് ......
ഫാ.സി.കെ. ജോസഫും കുടുംബവും കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റോം പര്യടാനവേളയിലാണ് ബിഷപ്പുമായിപരിചയപ്പെടുന്നത് .ആ യാത്രയില്‍ വച്ച് തന്റെ ദത്ത് പുത്രിയ്ക്ക് ലഭിച്ചിരിക്കൂന്ന ആത്മീയ-ദൈവീക നല്‍വരെങ്ങളെക്കുറിച്ച് ബിഷപ്പിന് മനസ്സിലായാന്നും തുടര്‍ന്ന് മകള്‍ നടത്തിയ ചില ‘പ്രവചനങ്ങള്‍‘ ശരിയായതുകൊണ്ടാണ് മകളെ(?) ബിഷപ്പ് ദത്തെടൂത്തതും(?) എന്നാണ് പെണ്‍കുട്ടിയുടെ പപ്പയായ ഫാ.സി.കെ. ജോസഫ് പറയുന്നത്. എന്നിലെ ‘ആത്മീയ നിറവാണ് ‘ ദത്തെടുക്കാന്‍ ബിഷപ്പിനെ പ്രേരിപ്പിച്ചത് എന്ന്പെണ്‍കുട്ടിയും പറയുന്നു. സഭയുടെ രക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയില്‍ സോണിക്ക് പങ്കുവഹിക്കാനുള്ളതുകൊണ്ടാണ് താനവളെ ദത്തെടുക്കുന്നത്എന്നാണ് ബിഷപ്പ് പറയുന്നത്. ഇവിടെ ദത്തെടുക്കല്‍ എന്ന മാനവികമായ നടപടിയല്ല ആരോപണങ്ങള്‍ക്ക് കാരണം. സാമൂഹികവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന്റെ ദത്തെടുക്കല്‍ വിവാദമാകുന്നത്.
നമ്മുടെ നാട്ടില്‍ ദത്തെടുക്കല്‍ അനുവദിക്കുക ഹിന്ദു അഡോപ്‌ഷന്‍ ആന്‍ഡ് മെയിന്റ്‌നന്‍സ് ആക്ട് ,ബാലനീതി നിയമം ,ഗാര്‍ഡിയന്‍ ആന്‍ഡ്വാര്‍ഡ്സ് ആക്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ്. ദത്തെടുക്കുന്ന ആള്‍ പുരുഷനാണങ്കില്‍ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. നിയമം അവിടെ നില്‍ക്കട്ടെ... ഒരാള്‍ എന്തിനുവേണ്ടിയാണ് ഒരാളെ ദത്തെടുക്കൂന്നത് ???? താന്‍ ആ പെണ്‍കുട്ടിയെ ദത്തെടുത്താലുംസോണി അധികസമയവും തന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ചുകൊണ്ട് അവളുടെ വീട്ടിലായിരിക്കൂം എന്നാണ് ദത്തെടുത്ത ബിഷപ്പ്പറയുന്നത് ... മക്കളില്ലാത്ത താന്‍ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ കരുതിക്കൊള്ളാമെന്നും തന്റെ സ്വകാര്യ സ്വത്തുക്കളുടെ അന്തരവകാശിഅവളായിരിക്കൂം എന്നും ബിഷപ്പ് നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെഭാഗമായിട്ടാണത്രെ ഇരുപത്തിയേഴുകാരിയായ പെണ്‍കുട്ടിയെ ബിഷപ്പ് ദത്തെടൂത്തത് !!!!!!!!! കൊച്ചിയിലോ , ലത്തീന്‍ സഭയില്‍ തന്നയോദൈവീകവരദാനമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബിഷപ്പിനു ഇതുവരേയും കഴിയാതിരിക്കുകയും ഇപ്പോള്‍ മാത്രം ഒരു പെണ്‍കുട്ടിയെകണ്ടെത്താന്‍ കഴിഞ്ഞു എന്നതും ദൈവത്തിന്റെ വലിയ മഹത്വമാണ് . എത്രയോ പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രികളാക്കാന്‍ഇദ്ദേഹം കയറ്റി അയിച്ചിരിക്കൂന്നു.. എന്നിട്ട് ഇപ്പോള്‍ മാത്രമാണ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെനടത്തിപ്പിന് , സഭയ്ക്ക് ആത്മീയമായി പ്രയോജനം നല്‍കാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ കഴിഞ്ഞത്...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്റെയും , ഭാര്യയുടേയും (ഇവര്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്റെ മകളുമാണ്) മകളായികത്തോലിക്ക വിശ്വാസത്തിലാണത്രെ ബിഷപ്പ് ദത്തെടുത്ത പെണ്‍കുട്ടി വളര്‍ന്നത്. ഇനിമുതല്‍ അവള്‍ ലത്തീന്‍ വിശ്വാസപ്രകാരംജീവിക്കേണ്ടതാണന്ന് പ്രമാണത്തില്‍ പറയുന്നുണ്ട്. കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിന് എതിരായി ഇപ്പോള്‍ പലതരം ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കൂന്നത്. മുപ്പതോളം പെണ്‍കുട്ടികളെ ഇറ്റലിയിലേക്ക് കന്യാസ്ത്രിമഠങ്ങളില്‍ പഠിക്കാന്‍ എന്നപേരില്‍ എത്തിച്ചിട്ട്ജോലിക്ക് അയിക്കുകയും ഇവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം ഏജ്ന്റ് എന്ന നിലയില്‍ ബിഷപ്പ് കൈപ്പറ്റി എന്നതാണ് ആരോപണം.
കാനോന്‍ നിയമം ലംഘിച്ച് പെണ്‍കുട്ടിയെ ദത്ത് എടുക്കുകമാത്രമല്ല ബിഷപ്പ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന് ,ഓര്‍ത്തഡോക്സ് സഭയിലെപുരോഹിതന് തന്റെ കീഴിലുള്ള ദേവാലയത്തില്‍ ആരാധന നടത്താന്‍ അനുവാദവും നല്‍കി. ഓര്‍ത്തഡോക്സ് സഭയും ലത്തീന്‍ സഭയും തമ്മില്‍ആരാധനപരമായും വിശ്വാസപരമായും വലിയ വെത്യാസം ഉണ്ട് എന്ന് അറിഞ്ഞുകൂടാത്ത ഒരു ബിഷപ്പാണോ ലത്തീന്‍ സഭയുടെകൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കല്‍ ?????? അവസാനം ലഭിക്കൂന്ന വിവരങ്ങള്‍ അനുസരിച്ച് കൊച്ചി ബിഷപ്പ് ഡോ.ജോണ്‍ തട്ടുങ്കലിനെഅന്വേഷണ വിധേയമായി സഭയുടെ ഓദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി സസ്പെന്റ്ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണന്നും ബിഷപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. തിരുവസ്ത്രംഉപേക്ഷിച്ചാല്‍ ബിഷപ്പ് കൊച്ചിരൂപതയില്‍ നടത്താന്‍ ഉദ്ദേശിക്കൂന്ന ദൈവീക പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാണ് നടത്തുന്നത്.അപ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബിഷപ്പ് ബാധ്യസ്ഥനാകുന്നു. എന്തിനുവേണ്ടി പെണ്‍കുട്ടിയെ ദത്തെടുത്തു ???????
കഴിഞ്ഞവര്‍ഷം മാത്രം കണ്ട പെണ്‍കുട്ടിക്ക് വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ബിഷപ്പ് ഇത്രയും കാലം സഭയ്ക്ക്വേണ്ടിതന്നെയാണോ ജീവിച്ചത് ??????
ഫാ.സി.കെ. ജോസഫിനെ ഓര്‍ത്തഡോക്സ് സഭ കൂദാശക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരോഹിതനാണ്. ബിഷപ്പ് ദത്ത് എടുത്ത പെണ്‍കുട്ടിയും ഫാ.പി.കെ ജോസഫും തമ്മിലുള്ള ‘ദത്തടുക്കല്‍‘ തന്നെയാണ് ഈ വിലക്കിന്കാരണം. ഇതിനോട് അനുബന്ധിച്ച് പറയുകയാണങ്കില്‍ മറ്റ് പലകാര്യങ്ങളും പറയേണ്ടിവരും. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍നമ്മള്‍ പറയുന്നത് ശരിയല്ല എന്നതുകൊണ്ട് മാത്രം ഞാനതില്‍ നിന്ന് പിന്മാറുകയാണ്. (ഫാ.പി.കെ ജോസഫ് എന്ന പറയുന്ന പുരോഹിതന്‍ഞങ്ങളുടെ പള്ളിയിലും വികാരിയായി ഇരിന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെകൂടെ ദത്തെടുക്കപെട്ട പെണ്‍കുട്ടിയെ ഞങ്ങളുടെ നാട്ടിലാരുംകണ്ടിട്ടില്ല. ഞങ്ങളുടെ നാടിന്റെ പടിഞ്ഞാറെകരയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ താമസവും മാറ്റി.) .
സര്‍വ്വവും ദൈവത്തില്‍ അര്‍പ്പിച്ച് ജീവിക്കേണ്ട ഒരു ബിഷപ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടൂക്കുകയും തന്റെ സ്വകാര്യ സ്വത്തുക്കള്‍ എല്ലാംഅവളുടെ പേരില്‍ ആണന്ന് പറയുകയും ചെയ്യുമ്പോള്‍ അതില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. ആ ദുരൂഹതകള്‍ വെളിച്ചത്ത് വരുന്നത് വരെകാത്തിരിക്കാം. അടക്കിപറഞ്ഞത് പുരമുകളില്‍ കേള്‍ക്കാന്‍ കാത്തിരിക്കുക. അതു ഒരു പക്ഷേ അസുഖകരമായ വാര്‍ത്തയാണങ്കില്‍ പോലും .......
.
3 comments:
Es kommt mir ganz nicht heran. cialis viagra generika wirkung [url=http//t7-isis.org]cialis generika[/url]
hi all
http://www.tor.com/community/users/ovanunes1985
http://www.tor.com/community/users/emmatsewhitt1980
http://www.tor.com/community/users/nuttiltchrysar1983
http://www.tor.com/community/users/jacbaystubeen1987
http://www.tor.com/community/users/zrelanroono1972
ദാറ്റ്'സ ഗ്രേറ്റ്
Aadhar
Aadhaar Card
Aadhaar Card Status
Aadhaar for NRI
Post a Comment