Friday, October 24, 2008

വീട്ടമ്മയ്ക്ക് പ്രതിഫലം മാസം 3000/- രൂപ ????

.
ഒരു വീട്ടമ്മ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്യുന്ന വീട്ടുജോലിക്ക് മാസപ്രതിഫലം 3000 രൂപ !!!! ഇത് എന്റെഅഭിപ്രായമല്ല . നമ്മുടെ സുപ്രീംകോടതി പറഞ്ഞുവച്ചതാണ് ഈ പ്രതിഫലകണക്ക്. നഷ്ടപരിഹാരകേസുകളില്‍ വീട്ടമ്മയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം കണക്കാക്കുന്ന വേളകളിലാണ് ഈ പ്രതിഫലകണക്ക്ഉപയോഗിക്കുന്നത്. “വീട്ടമ്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലിക്ക് പ്രതിവര്‍ഷം 36,000/- രൂപയെങ്കിലും പ്രതിഫലമായി കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണ്സുപ്രീംകോടതി വിധി നല്‍കിയിരിക്കൂന്നത്.

സുപ്രീംകോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലും ഒരു നഷ്ടപരിഹാരകേസില്‍ വിധിയുണ്ടായിരിക്കുകയാണ്. പത്തനംതിട്ട മോട്ടോറ് ആക്സിഡന്റ് ക്ലയിംസ് ട്രൈബ്യൂണല്‍ ആണ് കേരളത്തില്‍വിധി പുറപ്പെടുവിച്ചിരിക്കൂന്നത്. പത്തനംതിട്ട- ആറന്മുള- ഇടയാറന്മുള -കോഴിപ്പാലം ജംഗക്ഷനില്‍ വച്ച്2004 ജനുവരി 1 ന് ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ സൂസമ്മ മാത്യു എന്ന വീട്ടമ്മയ്ക്ക് അനുകൂലമായിവിധിച്ച നഷ്ടപരിഹാരകേസിലാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരംവിധിച്ചിരിക്കൂന്നത്. (മാതൃഭൂമി, കോട്ടയം എഡിഷന്‍ -പേജ് 10-കോളം 2).

വീട്ടില്‍ ഭാര്യമാരെകൊണ്ട് പണിചെയ്യിക്കുന്ന ഭര്‍ത്താക്കന്മാരും , മരുമകളെകൊണ്ട് പണിചെയ്യിക്കുന്നഅമ്മായിയമ്മമാരും ഓര്‍ക്കുക , നിങ്ങളുടെ ഭാര്യ / മരുമകള്‍ ചെയ്യുന്ന ജോലിയ്ക്ക് പ്രതിഫലം ദൈവംമാത്രമല്ല നല്‍കുന്നതെന്ന് .”നിനക്കെന്താ ഈ വീട്ടില്‍ പണി”യെന്ന് ചോദിക്കുന്ന ഭര്‍ത്താക്കന്മാര്‍ഓര്‍ക്കുക, നിങ്ങളുടെ ഭാര്യചെയ്യുന്ന വീട്ടുപണിക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം 3000 രൂപയാണന്ന്.മാസം 3000 രൂപയെങ്കിലും വച്ച് കിട്ടാന്‍ നിങ്ങളുടെ ഭാര്യയ്ക്ക് അര്‍ഹതയുണ്ടന്ന്. ഭാര്യയ്ക്ക് വീട്ടിലെ ജോലിക്ക്നിങ്ങളും കൊടുക്കേണ്ട അടിസ്ഥാന ശമ്പളം 3000/- രൂപ. ഇനിയെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ‘ശമ്പള’ക്കാരിഅല്ല എന്ന് രീതിയില്‍ പെരുമാറരുത്.

കുറഞ്ഞ പക്ഷം 30 വര്‍ഷം നിങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് ഒരു വിഷമം പോലും പുറത്ത് കാണിക്കാതെ വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭാര്യയ്ക്ക് എത്ര രൂപയുടെ പ്രതിഫലം കുടിശ്ശിഖയാണ് നിങ്ങള്‍വരുത്തീയതെന്ന് ചിന്തിക്കാമോ ???? 10,80,000 രൂപയുടെ കുടിശിഖക്കാരനാണ് നിങ്ങള്‍ .....

.

10 comments:

ഭൂമിപുത്രി said...

24 മണിക്കൂറും ‘പണിസ്ഥലത്ത്’ ചിലവഴിയ്ക്കുന്ന ഒരു വീട്ടമ്മയുടെ പ്രയത്നത്തിൻ വിലയിടുക തന്നെ ദുഷ്ക്കരം.
സുപ്രീംകോടതി അത് 3000 രൂപയായി
നിജപ്പെടുത്തിയത് ഏതടിസ്ഥാനത്തിലാണാവോ!
ഇതിൽ അടുക്കളപ്പണി മാത്രമെടുത്താലും,
പുറത്തുനിന്നൊരാളെ 24 മണിക്കൂർ ഡ്യൂട്ടിയിലിട്ടാൽ (എന്ന് വെച്ചാൽ ഏത് നിമിഷവും അടുക്കളയിൽക്കേറാൻ കടപ്പെട്ട ഡ്യൂട്ടി എന്നർത്ഥം )എത്രകൊടുക്കേണ്ടിവരും?
പിന്നെയീപ്പറഞ്ഞ ‘സുഖദുഖങ്ങൾ പങ്കിടുക’എന്ന വകുപ്പ്-അതിൻ ശമ്പളമെണ്ണിക്കൊടുത്താലും ആളെക്കിട്ടുമോ?
എങ്കിലും,ഒരാശ്വാസമുള്ളത് എന്തുചെയ്യുന്നുവെന്ന് ചോദിച്ചാൽ,‘വീട്ടിൽ വെറുതെയിരിയ്ക്കുന്നു’എന്ന് ആൺ-പെണ്ണടക്കം
മറുപടി പറയുന്ന ഈ പണിയ്ക്ക്,കുറഞ്ഞത് 3000 രൂപയെങ്കിലും വിലയുണ്ടെന്ന് ജനം ഇനി ഓർക്കും എന്നതാൺ

Anonymous said...

Hi,
Its true, you can not measure the job done by a house wife. Actually we are not considering her job in the National Income of the country also. Its not justice.
===================
Febin

Suffering from an addiction. This website has a lot of great resources and treatment centers.

http://www.treatmentcenters.org

Lathika subhash said...

ഈ പോസ്റ്റിനു നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം സ്ത്രീ പുരുഷ അല്ലെങ്കില്‍ ഭാര്യാ ഭര്‍തൃ ബന്ധത്തെ കാണാനാവുമോ? ശരിയാണ്, പീഡനമനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാരുണ്ട്. ഭര്‍ത്താക്കന്മാരും ഇല്ലേ? ഗള്‍ഫില്‍ ആയകാലത്തുണ്ടാക്കിയ സമ്പാദ്യം മുഴുവനും ഭാര്യക്കയച്ചു കൊടുത്ത് പിന്നെ തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഭാര്യ ചവിട്ടിപ്പുറത്താക്കിയിട്ടുള്ള സംഭവം എനിക്കറിയാം.

“കുറഞ്ഞ പക്ഷം 30 വര്‍ഷം നിങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് ഒരു വിഷമം പോലും പുറത്ത് കാണിക്കാതെ വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭാര്യയ്ക്ക് എത്ര രൂപയുടെ പ്രതിഫലം കുടിശ്ശിഖയാണ് നിങ്ങള്‍വരുത്തീയതെന്ന് ചിന്തിക്കാമോ ???? 10,80,000 രൂപയുടെ കുടിശിഖക്കാരനാണ് നിങ്ങള്‍ .....“

അത്രയും വര്‍ഷം അദ്ധ്വാനിച്ച്, ഭാര്യയെ നല്ല രീതിയില്‍ സംരക്ഷിച്ച്, വര്‍ഷാ വര്‍ഷം സ്വര്‍ണ്ണവും, പാരിതോഷികങ്ങളും വാങ്ങിക്കൊടുത്ത സംഘ്യ ഈ കുടിശിഖയില്‍ നിന്ന് കുറക്കുമോ ആവോ?
;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

3000 രൂപയ്ക്ക് വീട്ടുജോലി ചെയ്യാനും ഭര്‍ത്താവിനെ നോക്കാനുംവീട്ടുകാരെ സന്തോഷിപ്പിക്കാനും ആ‍ാളെ കിട്ടുമോ ഭാര്യയ്യല്ലാതെ?

അങ്ങനെയെങ്കില്‍ വൈകാതെ തന്നെ റിറ്റയര്‍മെന്റും പി എഫും ഗ്രാറ്റിവ്വിറ്റ്യൂം കൂടി ഏര്‍പ്പാടാക്കാം.

ഒരു നല്ല ഭാര്യയ്ക്ക് വീട്ടമ്മയ്ക്ക് 3000 രൂപയുടെ നോട്ടോ അതൂമല്ലെങ്കില്‍ 3 ലക്ഷമോ കൊടുത്താലും മതിയാകില്ല. മറിച്ച് സ്നേഎഹവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും മാത്രം മതിയാകും

നീതിന്യായങ്ങള്‍ തന്നെ ഇങ്ങനെ പറയുന്നുവ്വെങ്കില്‍ ഒന്നേ മറുപടിയുള്ളൂ, അരാജ്ജകത്വത്തിലേയ്ക്കുള്ള നാള്‍ ദൂരത്തല്ല

കഷ്ടം!

SHAJNI said...

da,
kalyanam kazhikathathu nannayi.allenkil olakakekku paniundayenem.kathirunnu kannam.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ചേച്ചി , കയറിവരാന്‍ പോകുന്ന പെണ്ണിനെ ക്കുറിച്ച് ഇങ്ങനെയൊക്കെ വിചാരിക്കാമോ?? ഏതായാലും നമ്മുടെ വീട്ടിലെ ഉളക്കയും തുടുപ്പും ഒന്നും ഇവിടെ കാണാനില്ല. എവിടെങ്കിലും അത് മാറ്റിവച്ചിട്ട് ആയിരിക്കും അവരങ്ങോട്ട് വന്നത് ... പിന്നെയത് മാറ്റിവയ്ക്കാന്‍ പറ്റിയില്ലങ്കിലോ എന്ന് കരുതിയിട്ടുണ്ടാവും.
എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലന്ന് കരുതിയായിരിക്കും.... ഹഹഹഹഹ.....

കാത്തിരുന്ന് കാണാനൊന്നും ഇല്ല ... സന്യസിക്കാന്‍ പോയാലോ എന്ന് ആലോചിക്കുവാ .....

smitha adharsh said...

മൂവ്വായിരം രൂപയ്ക്ക് ....ഒരു ഭാര്യ...!!
സുപ്രീം കോടതിയ്ക്ക് നെല്ലിക്കാ തളം ആരും വയ്ക്കില്ലല്ലോ..ആ ധൈര്യത്തിലാകും ഇങ്ങനെ ഒന്നു ലേലം ഉറപ്പിച്ചത്.

Jayasree Lakshmy Kumar said...

സമയബന്ധിതമല്ലാതെ ഭർത്താവിനേയും കുടുംബത്തേയും ശുശ്രൂഷിക്കുന്ന, അവർക്കു വേണ്ടി വച്ചു വിളമ്പുകയും ചെയ്യുന്ന, കെട്ടുറപ്പുള്ള ഒരു കുടുംബത്തിനും വളർന്നു വരുന്ന ഒരു തലമുറയുടെ ആരോഗ്യകരമായ മാനസീക ശാരീരിക വളർച്ചക്ക് അടിസ്ഥാനശിലയാവുകയും ചെയ്യുന്ന വീട്ടമ്മ..ഒരൂ വീട്ടമ്മയുടെ സാധാരണ കാണപ്പെടുന്ന ചിത്രം [ഇതിന് അപവാദങ്ങൾ ഉണ്ട്]] ഇക്കാര്യങ്ങൾ ഒരു ശമ്പളക്കാരിയെ നിറുത്തിയാൽ എത്ര കണ്ട് നടപ്പാവും. ഇവിടെ വിലമതിക്കാനാവാതെ വരുന്നത് അവളുടെ dedication തന്നെയാണ്.

പുരുഷന്മാരുടെ റോളും അപ്രകാരം തന്നെ. അദ്ധ്വാനിച്ച് കൊണ്ടു വരുന്ന പണത്തേക്കാൾ എത്രയോ കൂടുതലാണത്.

ഒരു കേസിനു തീർപ്പു കൽ‌പ്പിക്കുമ്പോൾ കോടതിക്ക് ഒരു വില [മിനിമമെങ്കിലും] നിശ്ചയിച്ചേ പറ്റൂ. പക്ഷെ അപ്പോഴെങ്കിലും, പ്രതിഫലേച്ഛ കൂടാതെ ഒരു വീട്ടമ്മ ചെയ്യുന്ന ജോലീയുടെ മിനിമം വിലയെക്കുറിച്ചെങ്കിലും, ഇതിനെ കുറിച്ച് ഒന്നു ചിന്തിക്കുക പോലും ചെയ്യാത്തവർ ബോധവാന്മാരാകും.

വളരേ നന്നായി ഈ പോസ്റ്റ്

Aadhaar Status said...

Nice post. I like this.